Sunday, June 21, 2020


സൂര്യന്റെ പ്രകാശത്തിനു ശബ്ദം ( രവം)ഉണ്ട്. അതുകൊണ്ടു രവി എന്നും പറയാം. യജുർ വേദം.

ഐതിഹ്യമാല 4 കോട്ടയത്തു് രാജാവു് കോട്ടയത്തുരാജകുടുംബം ബ്രിട്ടീ‌ഷുമലബാറിന്റെ വടക്കേ അറ്റത്തുള്ള താലൂക്കുകളിൽ ഒന്നാ­യ കോട്ടയം താലൂക്കിലാകുന്നു. ഈ കുടുംബത്തിലുള്ള സ്ത്രീപുരു‌ഷന്മാർ യഥാകാലം വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാൽ മുൻകാലങ്ങളിൽ അവിടെ വിദ്വാന്മാരല്ലാതെ ഉണ്ടായിരിക്ക പതിവില്ല. എങ്കിലും ഒരുകാലത്തു് ആ രാജകുടുംബത്തിൽ കേവലം മന്ദബുദ്ധിയായ ഒരു രാജകുമാരൻ അഭൂതപൂർവമായി സംഭവിക്കുന്നതിനിടയായി. അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചാണു് കുറഞ്ഞൊന്നു് ഇവിടെ പ്രസ്താവിക്കാൻ പോകുന്നതു്. അക്കാലത്തു് ആ രാജകുടുംബത്തിൽ രാജാധിപത്യം ഉണ്ടായിരുന്നതിനാലും വേറെ പുരു‌ഷ­ന്മാർ അവിടെ ഇദ്ദേഹത്തെക്കാൾ മൂത്തവരായി ഇല്ലാതെയിരുന്നതുകൊണ്ടും ഈ രാജകുമാരനെ ബാല്യകാലത്തിൽ സാധാരണയായി അധികം താല്പര്യത്തോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചു എങ്കിലും തന്നിമിത്തം യാതൊരു ഫലവുമുണ്ടായില്ല. രാജ്യഭാരം വഹിക്കേണ്ട ചുമതലക്കാരനായ നമ്മുടെ കഥാനായകൻ കേവലം മൃതപ്രായമായിത്തന്നെ വളർന്നുവന്നു. അത്യന്തം വിദു‌ഷിയായ ഒരു രാജ്ഞിയുടെ പുത്രനും ആ മാതാവിനാൽ യഥോചിതം വളർത്തപ്പെട്ടയാളും സകലശാസ്ത്രപാരംഗതന്മാരായ പണ്ഡിതവര്യന്മാരാൽ യഥാകാലം അതിശ്രദ്ധയോടുകൂടി ശിക്ഷിക്കപ്പെട്ടയാളുമായ ഈ രാജകുമാരൻ, മന്ദബുദ്ധികളെ എത്രതന്നെ ജാഗ്രതയോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചാലും യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ലെന്നുള്ളതിലേയ്ക്കു് നല്ലൊരു ദൃഷ്ടാന്തമായിരുന്നു. ഈ രാജകുമാരനു് ഏകദേശം പതിനാറു വയസ്സു പ്രായമായ സമയം അയൽ രാജ്യാധിപൻ ആയ അന്നത്തെ കോഴിക്കോട്ടു് സാമൂതിരിപ്പാടുതമ്പുരാൻ തീപ്പെട്ടു. ഈ രണ്ടു രാജകുടുംബാംഗങ്ങളും തമ്മിൽ മുമ്പിനാലെ വളരെ ബന്ധുത്വത്തോടുകൂടിയ സ്ഥിതിയാകയാൽ ഇങ്ങനെയുള്ള അവസരങ്ങളിൽ അടിയന്തിരം അന്വേ‌ഷിക്കാനായി പരസ്പരം പോവുക പതിവുണ്ടു്. അങ്ങനെ പോവുകയോ വരികയോ ചെയ്താൽ രണ്ടു സ്ഥലത്തുള്ള രാജാക്കന്മാരും നല്ല വ്യുത്പന്നന്മാരായിരിക്കുന്നതിനാൽ അവരുടെ പരസ്പര സംഭാ‌ഷണം ഗീർവാണ­ഭാ‌ഷ­യി­ലാണു് പതിവു്. അതിനാൽ സാമൂതിരിപ്പാടുതമ്പുരാൻ തീപ്പെട്ടുപോയി എന്നുള്ള വർത്തമാനം കേട്ടപ്പോഴേക്കും ഈ രാജകുമാരന്റെ അമ്മയായ രാജ്ഞിക്കു് അപരിമിതമായ മനസ്താപം സംഭവിച്ചു. സാമൂതിരിപ്പാടു് തീപ്പെട്ടിരിക്കുന്ന സ്ഥിതിക്കു് അടിയന്തിരം അന്വേ‌ഷിക്കു­ന്നതിനു് കീഴ്മര്യാദപ്രകാരം ഒരാൾ പോകാതെയിരുന്നാൽ അതു് ലൗകികത്തിനും വേഴ്ചയുടെ സ്ഥിതിക്കും വളരെ പോരാത്തതാണു്. പോവുകയെന്നുവെച്ചാൽ ഏകദേശം പുരു‌ഷ പ്രായം തികഞ്ഞിട്ടു് ഈ മൂടന്മാഗ്രസരനായ കുമാരനല്ലാതെ ആരുമില്ലതാനും. ഇയ്യാൾ അവിടെ ചെന്നാൽ വല്ലതുമൊരു വാക്കു് ഗീർവാണത്തിൽ സംസാരിക്കണമെങ്കിൽ അറിഞ്ഞുകൂടാ. അവർ വല്ലതും പറഞ്ഞെങ്കിൽ അതു മനസ്സിലാവുകയുമില്ല. ഈശ്വരാ! ഞാൻ എന്താണു വേണ്ടതു്? വലിയ കഷ്ടമായിത്തീർന്നുവല്ലോ എന്നിങ്ങനെ വിചാരിച്ചു രാജ്ഞി വ്യസനിച്ചു. ഒടുക്കം ഒരു വാക്കു് ചോദിച്ചാൽ മതിയെന്നും പിന്നെ വേണ്ടുന്നതൊക്കെ പറയുന്നതിനു നല്ല വിദ്വാന്മാരായ ചില ആളുകളെ കൂടെ അയയ്ക്കാമെന്നും രാജകുമാരൻ ഗാംഭീര്യം നടിച്ചിരുന്നുകൊള്ളട്ടെ എന്നും മറ്റും തീർച്ചപ്പെടുത്തി. അപ്പോൾ തന്റെ പുത്രനെ അടുക്കൽ ഇരുത്തി കോഴിക്കോട്ടു ചെന്നാൽ ചോദിക്കേണ്ടതായ “മയാ കിം കർത്തവ്യം” എന്ന ഒരു വാക്യം ഉരുവിടുവിച്ചു തുടങ്ങി. അങ്ങനെ മൂന്നു് അഹോരാത്രം ഉരുവിട്ടപ്പോഴേക്കും അതു രാജകുമാരനു് ഒരു വിധം പാഠമായി. പിന്നെയും അധികം താമസിച്ചാൽ പുല കഴിയുന്നതിനു മുമ്പായി അവിടെ ചെന്നു കാണുന്നതിനു ദിവസം മതിയാകാതെ ഇരുന്നതിനാൽ അവിടെ എത്തുന്നതുവരെ ഈ വാക്യം ഉരുവിട്ടു കൊള്ളുന്നതിനു് തന്റെ പുത്രനോടും ശേ‌ഷം വേണ്ടുന്ന കാര്യങ്ങളെല്ലാം മറ്റു ചില വിദ്വാന്മാരോടും പറഞ്ഞുറപ്പിച്ചു് രാജ്ഞി യാത്ര അയയ്ക്കുകയും ചെയ്തു. Chap2pge7.png പരിവാരസമേതം രാജകുമാരനെയും കൊണ്ടു് അതിവിദ്വാന്മാരായ ചില യോഗ്യന്മാർ പുറപ്പെട്ടു. കോഴിക്കോട്ടെത്തുന്നതുവരെ ഇവർ ഈ വാക്യം ഇടവിടാതെ പറഞ്ഞുകൊടുക്കുകയും രാജകുമാരൻ ഉരുവിടുകയും ചെയ്തു. അവിടെ എത്തിയ ഉടൻ തന്നെ സാമൂതിരിസ്ഥാനം ഏറ്റു നാടുവാഴാനിരിക്കുന്ന ആളായ ഇളംകൂറു രാജാവു് വന്നു് യഥോചിതം എതിരേറ്റുകൊണ്ടുപോയി സൽക്കരിച്ചിരുത്തി. ഉടനെ രാജകുമാരൻ തന്റെ അമ്മ ഉപദേശിച്ചിരുന്നതും താൻ അതുവരെ ഉരുവിട്ടുകൊണ്ടിരുന്നതുമായ ആ വാക്യം പോലും ശരിയായി പറയാൻ കഴിയാതെ “മയ കിം കർത്തവ്യം” എന്നു ചോദിച്ചു. രാജകുമാരൻ മയാ എന്നുള്ളതിന്റെ ദീർഘം കൂടാതെ അബദ്ധമായി പറഞ്ഞതു കൊണ്ടു് ഇദ്ദേഹം ഒരു മൂടന്മനാണെന്നും മയാ (എന്നാൽ) കിം (എന്തു്) കർത്തവ്യം (ചെയപ്പെടേണ്ടതു്) എന്നാണു് ഇദ്ദേഹത്തിന്റെ ചോദ്യത്തിന്റെ താല്പര്യമെന്നും മനസ്സിലാവുകയാൽ കോഴിക്കോട്ടു് രാജാവു് പരിഹാസമായിട്ടു് “ദീർഘോച്ചാരണം കർത്തവ്യം” എന്നു മറുപടി പറഞ്ഞു. ബന്ധുക്കളായിട്ടുള്ളവർ അടിയന്തിരം അന്വേ‌ഷിക്കാനായി ചെല്ലുന്ന സമയം “ഞാനിപ്പോൾ ഇവിടെ എന്തു സഹായമാണു് ചെയ്യേണ്ടതു്? ആവശ്യമുള്ളതിനെ പറഞ്ഞാൽ എന്തും ചെയ്യാൻ തയ്യാറാണു്” എന്നു വേണമല്ലോ പറയാൻ എന്നു വിചാരിച്ചാണു് രാജ്ഞി ആ അർത്ഥം വരത്തക്കതായ ഈ ചെറിയ വാക്യം പഠിപ്പിച്ചുവിട്ടതു്. പക്ഷേ, അതിങ്ങനെ പരിണമിച്ചു. കോഴിക്കോട്ടുരാജാവിന്റെ പരിഹാസവചനം കേട്ടു് കൂടെയുണ്ടായിരുന്ന വിദ്വാന്മാർ വളരെ ലജ്ജിച്ചു് രാജകുമാരനെയും കൂട്ടിക്കൊണ്ടു തിരിച്ചുപോന്നു കോട്ടയത്തെത്തി വിവരം രാജ്ഞിയെ അറിയിച്ചു. ഇതുകേട്ടപ്പോൾ രാജ്ഞിക്കുണ്ടായ വ്യസനവും ലജ്ജയും ഇത്രമാത്രമാണെന്നു പറയേണ്ടതില്ലല്ലോ. ഞാനെന്താണു് ചെയ്യേണ്ടതെന്നു ചോദിച്ചതിനു് താൻ ദീർഘം കൂട്ടി ഉച്ചരിച്ചാൽ മതി എന്നുള്ള ആ മറുപടി എത്രയോ ഹാസ്യസൂചകമായിരിക്കുന്നു. ഇതിലധികം അവമാനം ഇനി ഈ വംശത്തിലുള്ളവർക്കു് സിദ്ധിച്ചിട്ടില്ല. ഇപ്പോൾ ഈ കുമാരൻ നിമിത്തമാണല്ലോ ഇതിനു സംഗതിയായതു്. ഇങ്ങനെയുള്ള പുത്രൻ ഉണ്ടായിരുന്നിട്ടു യാതൊരു പ്രയോജനവുമില്ല എന്നിങ്ങനെ വിചാചിച്ചു് വ്യസനാകുലയായ രാജ്ഞി തന്റെ പുത്രനെ പിടിച്ചുകെട്ടി കുമാരധാരയിൽ കൊണ്ടുപോയി ഇടുന്നതിനു് ഉടനെ രാജഭടന്മാർക്കു കല്പന കൊടുത്തു. അവർ തൽക്ഷണം അപ്രകാരം ചെയ്കയും ചെയ്തു. കുമാരധാര എന്നു പറയുന്നതു് കോട്ടയത്തു തന്നെയുള്ള ഒരു അരുവിയുടെ വെള്ളച്ചാട്ടമുള്ള പുണ്യസ്ഥലത്തിന്റെ പേരാണു്. അവിടെ ഒരു മലയുടെ മുകളിൽ നിന്നും തുമ്പിക്കെവണ്ണത്തിൽ സദാ, യാതൊരു പ്രതിബന്ധവും കൂടാതെ, ഒരു വെള്ളച്ചാട്ടമുണ്ടു്. അതിന്റെ ഉദ്ഭവസ്ഥാനത്തു നിന്നു് ഉദ്ദേശം പതിറ്റാൾ താഴ്ചയിലാണു് അതു് ചെന്നു വീഴുന്നതു്. അവിടെ മാത്രനേരം കിടന്നാൽ ഏതു പ്രാണിയും മരം പോലെ ആയിപ്പോകും. നേരത്തോടു നേരം അവിടെ കിടന്നിട്ടു് മരിക്കാതെ ജീവിച്ചു കേറുന്നതിനു് സംഗതിയായാൽ എത്ര മൂടന്മാരായ മനു‌ഷ്യനും അതിവിദ്വാനും ഒരു നല്ല കവിയുമായിത്തീരും. അങ്ങനെയാണു് ആ സ്ഥലത്തിന്റെ മാഹാത്മ്യം. പക്ഷേ, നാഴിക തികചു കിടന്നാൽ ഏതൊരുത്തനായാലും മരിച്ചുപോകുമെന്നുള്ളതും തീർച്ചയാണു്. നമ്മുടെ കഥാനായകനായ രാജകുമാരനെ കുമാരധാരയിൽ കെട്ടിയിട്ടതിന്റെ പിറ്റേദിവസം ആ സമയത്തു ചെന്നെടുത്തു നോക്കിയപ്പോൾ അദ്ദേഹം ദേഹം ആസകലം മരവിച്ചു മിണ്ടാൻ പോലും വഹിയാതെ നിശ്ചഷ്ടേനായിരുന്നു എങ്കിലും ശ്വാസം പോയിട്ടില്ലെന്നു് അറികയാൽ രാജഭടന്മാർ എടുത്തു തൽക്ഷണം രാജ്ഞിയുടെ അടുക്കൽ കൊണ്ടുചെന്നു. ഉടനെ രാജ്ഞിയുടെ കല്പനപ്രകാരം അദ്ദേഹത്തിന്റെ തണുപ്പു മാറ്റുന്നതിനു തക്കതായ പ്രതിവിധികൾ ചെയ്തു തുടങ്ങി, എന്തിനു വളരെ പറയുന്നു. കുറച്ചു സമയം തികഞ്ഞപ്പോഴേക്കും രാജകുമാരനു പൂർണ്ണമായും സുഖം സിദ്ധിച്ചു. അതോടുകൂടി ബുദ്ധിയുടെ മാന്ദ്യവും തീർന്നു. അക്ഷരജ്ഞാനം പോലും ഇല്ലാത്ത അദ്ദേഹത്തിനു ബോധം വീണു് നാക്കെടുത്തു സംസാരിക്കാറായപ്പോൾ അദ്ദേഹത്തിന്റെ വചനനദികൾ അമൃതിനെ അതിശയിപ്പിക്കുന്ന മാധുര്യത്തോടു കൂടി കവിതാരൂപേണ പ്രവഹിച്ചു തുടങ്ങി. അപ്പോൾ മാതാവായ രാജ്ഞിക്കും മറ്റുള്ള സകല ജനങ്ങൾക്കും ഉണ്ടായ സന്തോ‌ഷവും അത്ഭുതവും ഒക്കെ എന്തു പറയുന്നു! പിന്നെ അതിയോഗ്യനായ ഒരു ശാസ്ത്രികൾ ആ രാജകുമാരനെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കുകയും കുറഞ്ഞൊരു കാലം കൊണ്ടു് അദ്ദേഹം സകലശാസ്ത്ര പാരദൃശ്വാവും ഒരു പ്രസിദ്ധ കവിയുമായി ത്തീരുകയും ചെയ്തു. ഇദ്ദേഹമാണു് കോട്ടയം കഥകൾ എന്നു പ്രസിദ്ധമായ നാലാട്ടക്കഥകളുടെ നിർമ്മാതാവു്. മന്ദോത്കണ്ഠാഃ കൃതാസ്തേന ഗുണാധികതയാ ഗുര ഫലേന സഹകാരസ്യ പു‌ഷ്പോദ്ഗമ ഇവ പ്രജാഃ എന്നു പറഞ്ഞതുപോലെ കോട്ടയത്തു രാജകുടുംബത്തിൽ അതിനുമുമ്പു് ഉണ്ടായിരുന്ന രാജാക്കൻമാരെയെല്ലാരെയുംകാൾ കീർത്തിയോടും പ്രതാപത്തോടുംകൂടി വേണ്ടുംവണ്ണം രാജ്യപരിപാലനവും ചെയ്തു് ഇദ്ദേഹം സുഖമാകുംവണ്ണം വസിച്ചു. ഈ കോട്ടയത്തു തമ്പുരാൻ ഒറ്റശ്ലോകങ്ങളായിട്ടും മറ്റും അനേകം കൃതികൾ ഉണ്ടാക്കീട്ടുണ്ടെങ്കിലും മേൽപ്പറഞ്ഞ നാലാട്ടക്കഥകളോളം പ്രസിദ്ധിയും പ്രചാരവും മറ്റൊന്നിനുമില്ല. ഇദ്ദേഹം ഒന്നാമതുണ്ടാക്കിയ ആട്ടക്കഥ ബകവധമാണു്. ഇതു് ഉണ്ടാക്കിത്തീർത്ത ഉടനെ ഗുരുനാഥനെ കാണിച്ചു. അപ്പോൾ അദ്ദേഹം മുഴുവൻ വായിച്ചു നോക്കീട്ടു് “ഇതു സ്ത്രീകൾക്കു കൈകൊട്ടിക്കളിക്കു് വളരെ നന്നായിരിക്കുന്നു” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ തന്റെ കവിതയ്ക്കു ഗാംഭീര്യവും അർത്ഥപുഷ്ടിയും മതിയായില്ലെന്നാണു് ഗുരുനാഥന്റെ അഭിപ്രായമെന്നു തമ്പുരാനു മനസ്സിലായി. ഇനി അങ്ങനെ പോരാ എന്നു വിചാരിച്ചു് പിന്നെ ഉണ്ടാക്കിയതാണു് “കിർമ്മീരവധം”. അതും തീർന്ന ഉടനെ ഗുരുനാഥനെ കാണിച്ചു. ഗുരുനാഥൻ അതു നോക്കീട്ടു് ഇതു മുമ്പിലത്തെപ്പോലെയല്ല. ഒരു വ്യാഖ്യാനം കൂടെ വേണം. എന്നാൽ പഠിക്കുന്നവർക്കു് വ്യുത്പത്തിയുണ്ടാകാൻ നല്ലതാണു് എന്നു പറഞ്ഞു. ഈ വാക്കിന്റെ സാരം കാഠിന്യം അധികമായിപ്പോയി എന്നാണല്ലോ. അദ്യത്തേതിനു പോരാതെയും പോയി. ഇതിന് അധികമായി. എന്നാൽ ഇനി ഇടമട്ടിലൊന്നു് ഉണ്ടാക്കിനോക്കാം എന്നു വിചാരിച്ചു് മൂന്നാമതു് അദ്ദേഹം ഉണ്ടാക്കിയതാണു് “കല്യാണസഗൗന്ധികം” ആട്ടകഥ. അതു ഗുരുനാഥൻ കണ്ടിട്ടു് “കഥ ഇതായതുകൊണ്ടു് കവി ഒരു സ്ത്രീജിതനാണെന്നു ജനങ്ങൾ പറയും” എന്നു പറഞ്ഞു. പാഞ്ചാലിയുടെ വാക്കു കേട്ടു ഭീമസേനൻ കല്യാണസഗൗന്ധികം കൊണ്ടുവരാൻ പോയ കഥയായതുകൊണ്ടാണല്ലോ ഇങ്ങനെ പറഞ്ഞതു്. എന്നാൽ ഇനി ഉർവ്വശിയുടെ അപേക്ഷയെ അർജുനൻ നിരാകരിച്ച കഥ ആയിക്കളയാം എന്നു വിചാരിച്ചു തമ്പുരാൻ നാലാമതു് “നിവാതകവചകാലകേയവധം” കഥയുണ്ടാക്കിക്കാണിച്ചു. അപ്പോൾ ഗുരുനാഥൻ “അതു് ആട്ടക്കാർക്കു് ആടാൻ കൊള്ളാം. ആട്ടം കണ്ടു കൊണ്ടിരിക്കുമ്പോൾ മുറുക്കുള്ളവർക്കു മുറുക്കാനും മൂത്രമൊഴിക്കാൻ പോകേണ്ടവർക്കു് അതിനും സമയം വേണമല്ലോ എന്നു വിചാരിച്ചിട്ടായിരിക്കും വജ്രബാഹുവജ്രകേതുക്കളെക്കൂടെ സൃഷ്ടിച്ചതു്” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഈ കവിത ഗുരുനാഥനെ നന്നേ ബോധിച്ചു എന്നു മനസ്സിലാകയാൽ തമ്പുരാനു വളരെ സന്തോ‌ഷമുണ്ടായി. കല്യാണസഗൗന്ധികം ആട്ടകഥയിൽ “പഞ്ചസായകനിലയേ” എന്നുള്ളതു് അബദ്ധ പ്രയോഗമാണെന്നു ഗുരുനാഥൻ പറയുകയും എന്നാൽ അതു് അവിടുന്നു തന്നെ മാറ്റിതരണമെന്നു തമ്പുരാൻ അപേക്ഷിക്കുകയും ഗുരുനാഥൻ വളരെക്കാലം വിചാരിച്ചിട്ടും അത്രയും ഭംഗിയുള്ള ഒരു പദം അതിനു പകരം അവിടെ ചേർക്കാൻ കഴിയായ്കയാൽ ഒടുക്കം അതുതന്നെ മതിയെന്നു സമ്മതിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ടു്. പിന്നെ “ബകവധം” ആട്ടകഥയിൽ “കാടേ ഗതി നമുക്കു്” എന്നുള്ള പ്രയോഗത്തിൽ അറം വരികയാലാണു് ടിപ്പുസുൽത്താനെ ഭയപ്പെട്ടു നാടുവിട്ടു കാടുകേറുന്നതിനും രാജ്യം കൈവിട്ടുപോകുന്നതിനും സംഗതിയായതെന്നും കേൾവിയുണ്ടു്. ഇങ്ങനെ തമ്പുരാനെപ്പറ്റി അനേകം സംഗതികൾ പറയാനുണ്ടു്. വിസ്തരഭയത്താൽ ചുരുക്കുന്നു. പ്രസിദ്ധനായ കോട്ടയത്തു തമ്പുരാൻ മഹാകവിയായ മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ കാലത്തു ജീവിച്ചിരുന്നതായി പറയപ്പെടുന്നു. രാജാധിപത്യം ഇല്ലെങ്കിലും കോട്ടയത്തു രാജകുടുംബവംശക്കാർ ഇന്നും ഉണ്ടു്. ബ്രിട്ടീ‌ഷ് ഗവർമ്മേണ്ടിൽനിന്നു് മാലിഖാനും പറ്റി പൂർവ്വസ്ഥാനമായ കോട്ടയത്തുതന്നെ താമസിച്ചുവരുന്നു.

പ്രാണികളെ മുഴുവൻ പ്രവർത്തിപ്പിക്കുന്നത് വായുവാണ്. എല്ലാവരെയും പ്രീണിപ്പിക്കുന്നതുകൊണ്ടാണ് പ്രാണൻ എന്ന പേര് വന്നത് . ധൂമംകൊണ്ടുണ്ടായതും ചൂടുകൊണ്ടുണ്ടായതുമായ മേഘപടലങ്ങളെ ശരിയായ വഴിക്ക് തിരിച്ച് വിടുന്നതുകൊണ്ടാണ് വായുവിന് "പ്രവഹൻ '' എന്ന പേരു് വന്നത്, ആകാശത്തിൽ വിദ്യുത് പ്രവാഹമുണ്ടാക്കുന്ന വായുവിനെ "ആവഹൻ '' എന്ന് പറയുന്നു. ആകാശത്ത് ശബ്ദമുണ്ടാക്കുന്ന വായുവിനെയാണ് "ശ്വസനൻ " എന്ന് പറയുന്നത്. ചന്ദ്രൻ മുതലായ ജ്യോതിസ്സുകളുടെ ഉദയത്തിന് കാരണമാകുന്നതും ശരീരത്തിനകത്ത് സഞ്ചരിക്കുന്നതുമായ വായുവിനെയാണ് "ഉദാൻ " എന്ന് പറയുന്നത്. സമുദ്രത്തിൽ നിന്ന് ജലമെടുത്ത് മേഘത്തിന് കൊടുത്ത് വനത്തിലെത്തിക്കുന്നത് "ഉദ്വഹൻ" എന്ന് അറിയപ്പെടുന്നു. കടുത്ത നീലമേഘങ്ങളെ അതാത് സ്ഥലങ്ങളിലെത്തിച്ച് മഴപെയ്യിക്കാൻ സഹായിക്കുന്നതും ആകാശത്തിലൂടെ ദേവവിമാനങ്ങളെ ഓടിക്കുന്നതുമായ വായുവാണ് "സംവഹന് " . വേഗക്കൂടുതൽകൊണ്ട് വൃക്ഷങ്ങളുടെ രസംപോലും വറ്റിച്ചുകളയുന്നത് "വിവഹൻ '' ' ആകാശത്തിലെ ജലത്തെ താഴെവീഴാതെ നിലനിർത്തുന്ന (ആകാശഗംഗയിലെ ജലത്തെ താഴേക്ക് വീണുപോകാതെ നിലനിർത്തുന്ന) സൂര്യൻ്റെ ഭൂമിയിലേക്ക് നീണ്ട് വരുന്ന രശ്മികളെ നിയന്ത്രിക്കുന്ന, ചന്ദ്രന് അമൃതനിധി വലിച്ചെടുക്കാൻ കഴിയുന്ന വായുവാണ് ഏറ്റവും ശ്രേഷ്ഠമായ "പരിവഹൻ '' എന്ന പേരിൽ അറിയപ്പെടുന്നത്. ജീവനുള്ളവയുടെയൊക്കെ ജീവനെ അവസാനസമയത്ത് തള്ളിക്കളയുന്ന, മൃത്യുവും യമനും അനുസരിക്കുന്ന, ശാന്തമായ മനസ്സോടെ മഹർഷിമാർ അന്വേഷിക്കുന്ന, അവരുടെ നിലനിൽപിനു കാരണമായ, ദിക്കുകളുടെ അവസാനംവരെ വേഗതയെ നിയന്ത്രിക്കുന്ന, ദക്ഷൻ്റെ പതിനായിരം പുത്രന്മാരെയും മഴയിൽ നിന്ന് രക്ഷപ്പെടുത്തി സംരക്ഷിക്കുന്ന വായു "പരിവാഹൻ" എന്ന് അറിയപ്പെടുന്നു. ၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊ ലോകത്ത് എത്ര ഭാഷയുണ്ട്, എത്ര സംസ്കാരങ്ങളുണ്ട്, എത്ര രാഷ്ട്രങ്ങളുണ്ട് - കുറെ ഉണ്ട് കുറെ ഉണ്ട്- ഭാരതത്തിൽ ഒഴികെ മറ്റ് ഏതെങ്കിലും ഒരു സംസ്കാരത്തിൽ ഇത്തരത്തിലൊരു പഠനം ആരെങ്കിലും എന്നെങ്കിലും എവിടെയെങ്കിലും ഏതെങ്കിലും ഗ്രന്ഥത്തിൽ. സൂചിപ്പിച്ചതായി കേട്ടിട്ടുണ്ടോ, सनातन धर्म का ऊँचाई यही है ၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊၊ Vijayan ji

THE ECLIPSE By H H Sri Swami Sivananda When the gods and the demons churned the milky ocean in days of yore, nectar came out of it. Lord Vishnu assumed the form of Mohini, a charming lady, deluded the demons and distributed the nectar only among the gods. But Rahu had disguised himself as a god. The sun and the moon pointed this out to Mohini who immediately slashed off the demon’s head. Since the nectar had by then already reached up to the neck, he did not die. Thus the head came to be known as Rahu and the body as Ketu. To avenge this betrayal, Rahu and Ketu periodically eclipse the sun and the moon. Astronomically speaking, when the sun, the moon and the earth are all in line, with the moon or the earth at the centre, a solar or lunar eclipse takes place respectively. At the time of the eclipse, people bathe in the sacred rivers. They do charitable acts. They give cows, money and gold. The day after the eclipse they feed the poor, the Brahmins and the Sadhus. After the eclipse they clean their houses, vessels, etc., and take a bath before they start cooking. One should not take food during the eclipse. When the eclipse begins the food should by then have been digested. One should take food only after seeing the sun or the moon free from the eclipse. When the clear sun or the moon is not seen before sunset or sunrise, in the case of the solar and lunar eclipse respectively, food can be taken only after the sun or the moon is seen the next day. Pregnant women should not see the sun or the moon during the time of the eclipse. If they do the child born may have some kind of defect. He may be born deaf, dumb or blind. Householders are forbidden from sexual intercourse on the day of the eclipse, for the same reason. At this time one should take great care in avoiding bleeding, scorpion stings, etc. These have disastrous results.Even an earthworm has a poisonous effect when it bites one during an eclipse. Those who do Japa at the time of the eclipse derive great benefits. The effect of Japa and Sankirtan during the eclipse contributes towards relieving the suffering of humanity and also of the planets. These people receive the blessings of the gods. They attain perfection quickly. Those who wish to tap the subtle force locked in the Mantra that will cure scorpion stings should stand in water and repeat the appropriate Mantra. The little intellect cannot understand many things in this universe. Hence, have faith in the words of sages. *Ignorance has eclipsed Self-knowledge. However, this eclipse will disappear. You will shine in your own glory. This is the spiritual significance of the eclipse.*

Saturday, June 20, 2020


✍️ മനസും ബുദ്ധിയും അഹങ്കാരാതീ അദൃശ്യ വസ്തുക്കളും, ദൃശ്യ സ്വരൂപങ്ങളായ രക്തം, മാംസം, അസ്ഥി, മജ്ജ, ശുക്ലം, തുടങ്ങിയ സപ്തധാതുക്കളാലും സംയോജിതപ്പെട്ടിരിക്കുന്ന ശരീരത്തിലാണ് ആത്മാവ് ജീവാത്മാ ഭാവത്തിൽ നിലകൊള്ളുന്നത്... 🧘പഞ്ചേന്ദ്രീയങ്ങളിലുടെ ബാഹ്യമായ വസ്തുക്കളിൽ കേവലാനന്ദം നേടി നമ്മെ മുന്നോട്ട് നയിപ്പിക്കുന്ന മനസിന്റെ വരുതിയിൽ ആണ് നമ്മൾ. അത് കൊണ്ടാണ് മനസിൽ വന്നു ചേരുന്ന സുഖ ദുഃഖ ഭാവം ആത്മാവിൽ ആരോപിതമായി കൊണ്ട് നാം അതിൽ പെട്ടുഴലുന്നതും... 🌳ഇവിടെ ആണ് മനോജയത്തിലുടെ ആത്മബോധത്തെ അറിയേണ്ടതിന്റെ ആവിശ്യകത. തന്റെ യഥാർത്ഥ സ്വരൂപം എന്താണ് എന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ഋഷിശ്വരൻമാർ യോഗ സാധനയെന്ന മഹത്തായ ദർശനം നമ്മുക്ക് പകർന്നു നൽകിയത്... 🧘യോഗ ദിനാശാസകൾ

വനവാസത്തിനിടെ പഞ്ചവടിയിൽ ഒരു ദിവസം: മൂന്ന് പേരും ഇരിക്കുന്നു. അടുത്തു തന്നെ ഒരു വലിയ മരം തണൽ വിരിച്ചു കൊണ്ട് നിൽക്കുന്നു. ആ മരത്തിൽ ഒരു വള്ളി ചുറ്റിപ്പിടിച്ച് കയറിയിരിക്കുന്നു. ആ മരത്തിനെയും വള്ളിയെയും നോക്കിക്കൊണ്ട് ശ്രീരാമൻ സീതയോട് - നോക്കൂ - സീ തേ - ആ മരം എത്ര ഭാഗ്യവാനാണ്, അതിൽ ഇത്രയും സുന്ദരമായ ഒരു വള്ളി പറ്റിപ്പിടിച്ച് കയറി നിൽക്കുന്നു. പെട്ടെന്ന് തന്നെ സീതയുടെ മറുപടി വന്നു : ഭഗവൻ, അല്ല- അത് അങ്ങിനെ അല്ല. ആ വള്ളി എത്ര ഭാഗ്യവതിയാണ്, ഇത്രയും നല്ലൊരു മരം അതിന് ആശ്രയമായി കിട്ടി , ആ വള്ളി എത്ര സന്തോഷവതിയാണ്, സൂക്ഷിച്ചു നോക്കൂ - രാമൻ പറഞ്ഞു - അല്ല ദേവീ ആ മരമാണ് ഭാഗ്യവാൻ, സീത ; അല്ല ആര്യപുത്രാ, ആ വള്ളിയുടെ ഭാഗ്യം പറയാൻ പറ്റില്ല അത്രയും മഹനീയമാണ്, രണ്ടു പേരും തമ്മിലുള്ള സംവാദം നടന്നു കൊണ്ടിരിക്കുന്നു. ചർച്ചക്ക് ഒരു അന്തിമ തീരുമാനം വരുന്നില്ല. രാമൻ പറയുന്നു ആ മരം എത്ര ഭാഗ്യവാനാണ്, സീത പറയുന്നു, ആ വള്ളി എത്ര ഭാഗ്യവതിയാണ്. രണ്ട് പേരും - മരത്തിൻ്റെയും വള്ളിയുടെയും പേര് പറഞ്ഞ് അവരവരുടെ ഭാഗ്യത്തെപ്പറ്റി പ്രശംസിക്കുകയായിരുന്നു - ഞാൻ എത്ര ഭാഗ്യവാനാണ് നിന്നെപ്പോലത്തെ പത്നിയെ എനിക്ക് ലഭിച്ചത് കൊണ്ട് - എന്ന് രാമൻ ഞാൻ എത്ര ഭാഗ്യവതിയാണ് അങ്ങയെ പോലത്തെ ഒരു ഭർത്താവിനെ ലഭിച്ചത് കൊണ്ട്. എന്ന് സീത രണ്ട് പേരുടെയും അഭിപ്രായങ്ങളും ഒരു നിഗമനത്തിൽ എത്താതെ സമയം മുന്നോട്ട് പോയി . രാമൻ അപ്പുറത്ത് ഇരിക്കുന്ന ലക്ഷ്മണനോട് - ലക്ഷ്മണാ : ഞങ്ങൾ രണ്ട് പേരും ഒരു വാദത്തിലാണ്. നീ അതിനുള്ള സമാധാനം തരണം . (ലക്ഷ്മണൻ ഒരു വൈരാഗിയാണ്, അതു കൊണ്ട്തന്നെ ലക്ഷ്മണൻ്റെ തീരുമാനങ്ങൾ എപ്പോഴും രാമനും സീതയ്ക്കും സ്വീകാര്യവുമായിരുന്നു. ) ശ്രീരാമൻ :- ഞങ്ങളുടെ തർക്കത്തിന് നീ ഉത്തരം തരണം . "ഞാൻ പറയുന്നു, ആ മരം എത്ര ഭാഗ്യവാനാണ് ' അതിൽ ഇത്രയും നല്ല ഒരു വള്ളി ചുറ്റിപ്പിടിച്ച് കയറിയിരിക്കുന്നു. സീത പറയുന്നു, ആ വള്ളി എത്ര ഭാഗ്യവതിയാണ്, അതിന് ഇത്ര നല്ലൊരു മരം ആശ്രയമായി കിട്ടിയിരിക്കുന്നു ചുറ്റിപ്പറ്റി കയറാൻ ' . ലക്ഷ്മണാ - നീ പറയ് - ആരാണ് കൂടുതൽ ഭാഗ്യമുള്ളത് ... ലക്ഷ്മണൻ പറഞ്ഞു, ഹേ ഭഗവൻ - അത് നിങ്ങൾ രണ്ടു പേരും തമ്മിലുള്ള ചർച്ചയല്ലേ - അതിൻ്റെ നിഗമനവും നിങ്ങൾ തന്നെ ചെയ്യുന്നതാവും ഉത്തമം - എന്ന്. ശ്രീരാമൻ - പോരാ ലക്ഷ്മണ - നീ പറ - ആര് പറഞ്ഞതാണ് കൂടുതൽ ശരി - ഒടുവിൽ ലക്ഷ്മണൻ രണ്ടു പേരോടുമായിക്കൊണ്ട് - പറഞ്ഞു, ഹേ ഭഗവൻ - ഞാൻ പറയുന്നു - ആ മരം തീരെ ഭാഗ്യവാനല്ല - ആ വള്ളിയും ഭാഗ്യവതിയല്ല - ഭാഗ്യവാൻ അവനാണ് - ആരാണോ ആ മരത്തിൻ്റെയും അതിൽ ചുറ്റിപ്പിണഞ്ഞിരിക്കുന്ന വള്ളിയുടെയും തണലിൽ സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്, അവനാണ് വാസ്തവത്തിൽ ഭാഗ്യവാൻ. അവന് ഇതിനേക്കാൾ വലിയ ഒരു ഭാഗ്യം വരാനുണ്ടോ - : ലക്ഷ്മണൻ സ്വന്തം ഭാഗ്യത്തെ പുകഴ്ത്തുക യായിരുന്നു. न वह वृक्ष भाग्यवान है न वह लता भाग्यवती है भाग्यवान तो वह पथीक है जो उसका नीचे से प्रस्थान कर रहा है ၊၊ ഏതാണ്ട് പതിമൂന്നിൽ അധികം വർഷത്തെ പഞ്ചവടീ വാസത്തിൽ ഒരു പാട് രസാവഹങ്ങളായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അറിയാവുന്നവർ പങ്കുവെക്കുമല്ലൊ. !!



എന്റെ കൂടെ നീ വരുന്നത് കൊള്ളാം . പക്ഷെ അവിടെ ചെന്ന് '' കമ '' എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത് . ഈ വാചകം നമ്മളിൽ പലരും ഇത് കേട്ടിട്ടുണ്ട് / പറഞ്ഞിട്ടുണ്ട് . എന്താണ് ഈ '' കമ '' ........ ? ഒരക്ഷരം ആണോ ......... ? അതോ ഒരു വാക്കോ ........... ? കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന / ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ്‌ ആണ് '' കടപയാദി '' അഥവാ '' പരൽപ്പേര് '' അഥവാ '' അക്ഷരസംഖ്യ '' എന്നത് . സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയിഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായമാണിത് . മലയാളത്തിലെ അൻപത്തിഒന്ന് അക്ഷരങ്ങൾക്ക് പകരം പൂജ്യം മുതൽ ഒൻപതുവരെയുള്ള അക്കങ്ങൾ നൽകി എഴുതുന്ന ഒരു രീതിയാണ് ഇത് . സംഖ്യകളെ എളുപ്പം ഓർത്തു വയ്ക്കത്തക്ക വിധം വാക്കുകൾ ആയും / കവിതകൾ ആയും മാറ്റി എഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം / ജ്യോതിശാസ്ത്രം / തച്ചുശാസ്ത്രം / ആയുർവേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത് . യുദ്ധ വേളകളിൽ മാർത്താണ്ഡവർമ്മ / പാലിയത്തച്ഛൻ എന്നിവർ രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് " കടപയാദി " രേഖകളിൽ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട് . താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത് . ക1 / ഖ 2 / ഗ 3 / ഘ 4 / ങ 5 . ച 6 / ഛ 7 / ജ 8 / ഝ 9 / ഞ 0 . ട 1 / ഠ 2 / ഡ 3 / ഢ 4 / ണ 5 . ത 6 / ഥ 7 / ദ 8 / ധ 9 / ന 0 . പ1 / ഫ 2 / ബ 3 / ഭ 4 / മ 5 . യ 1 / ര 2 / ല 3 / വ 4 / ശ 5 / ഷ 6 / സ 7 / ഹ 8 / ള 9 ഴ / റ 0 . സ്വരാക്ഷരങ്ങൾക്ക് എല്ലാം പൂജ്യം ആണ് മൂല്യം. കൂട്ടക്ഷരങ്ങളിൽ അവസാനത്തെ അക്ഷരത്തിനു മാത്രം വില . ( ഉദാഹരണം : '' ക്ത '' എന്നതിൽ '' ത '' ക്ക് മാത്രം വില . ) ചിലക്ഷരങ്ങൾക്ക് വിലയൊന്നുമില്ല. ഈ കൺവേർഷൻ നടത്തിയതിനു ശേഷം അർത്ഥവത്തായ വാക്കുകൾ ഉണ്ടാക്കി വലത്തു നിന്നും ഇടത്തേക്ക്‌ വായിക്കുക. ഇത് പ്രകാരം '' കമ '' എന്നത് ക1 / മ5 . തിരിച്ചു വായിച്ചാൽ 51 . മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്പന ....... !!! ഉദാഹരണങ്ങൾ നോക്കുക . കമലം : 351 ( ക1 / മ 5 / ല 3 ) ഭാരതം : 624 ( ഭ 4 / ര 2 / ത 6 ) രഹസ്യം : 182 ( ര 2 / ഹ 8 / യ1) രാജ്യരക്ഷ : 6212 ( ര 2 / യ 1 / ര 2 / ഷ 6 ) ഇഗ്ളീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ തന്റെ ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നത് നോക്കുക . " പലഹാരേ പാലു നല്ലൂ പുലർന്നാലോ കലക്കിലാം ഇല്ല പാലെന്നു ഗോപാലൻ ആംഗ്ലമാസം ദിനം ക്രമാൽ " ഇവിടെ പല 31 / ഹാരേ 28 / പാലു 31 / നല്ലൂ 30 പുലർ 31/ ന്നാലോ 30 / കല 31/ ക്കിലാം 31 ഇല്ല 30 / പാലെ 31 / ന്നുഗോ 30 / പാലൻ 31 എത്ര രസകരമായ / മനോഹരമായ അവതരണം. കർണ്ണാടക സംഗീതത്തിലെ എഴുപത്തിരണ്ട് മേളകർത്താ രാഗങ്ങളുടെ പേരുകൾ കടപയാദിയിൽ ആണെന്ന് നമ്മുക്ക്‌ എത്ര പേർക്കറിയാം ....... ? ഉദാഹരണങ്ങൾ . കനകാംഗി : ക 1 ന 0 = ഒന്നാമത്തെ രാഗം . ഖരഹരപ്രിയ : ഖ 2 ര 2 = ഇരുപത്തിരണ്ടാമത്തെ രാഗം . ധീരശങ്കരാഭരണം : ധ 9 ര 2 = ഇരുപത്തിഒന്പതാമത്തെ രാഗം . ഹരി കാംബോജി : ഹ 8 ര 2 = ഇരുപത്തിഎട്ടാമത്തെ രാഗം . കലിവർഷം / കൊല്ലവർഷം / ക്രിസ്തുവർഷം എന്നിവയുടെ കൺവേർഷൻ നടത്തുന്നത് കാണുക . " കൊല്ലത്തിൽ തരളാംഗത്തെ കൂട്ടിയാൽ കലിവത്സരം കൊല്ലത്തിൽ ശരജം കൂട്ടി ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം ." തരളാംഗം : 3926 . ശരജം : 825 . കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവർഷവും / 825 കൂട്ടിയാൽ ക്രിസ്തു വർഷവും ലഭിക്കും. വിദ്യാരംഭത്തിൽ കുറിക്കുന്ന '' ഹരിശ്രീ ഗണപതയെ നമ '' എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാൽ മലയാള ഭാഷയിലെ അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം . ( അമ്പത്തൊന്നക്ഷരാളീ. ) ഹരി 28 / ശ്രീ 2 / ഗ 3 / ണ 5 / പ1 / ത 6 / യ1 / ന 0 / മ 5 . 28 + 2 + 3 + 5 + 1 + 6 + 1+ 0 + 5 = 51. മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കൃതിയായ '' നാരായണീയം '' അവസാനിപ്പിക്കുന്നത് '' ആയുരാരോഗ്യ സൗഖ്യം കൃഷ്ണാ '' എന്നു പറഞ്ഞു കൊണ്ടാണ് . ഇതിൽ '' ആയുരാരോഗ്യസൗഖ്യം '' എന്നത് കടപയാദി സംഖ്യ പ്രകാരം 1712210 ആണ്. ഈ കലിദിനസംഖ്യക്ക് തുല്യമായ കൊല്ല വർഷദിനം 762 വൃശ്ച്ചികം 28 . മേൽപ്പത്തൂർ " നാരായണീയം '' എഴുതി പൂർത്തിയാക്കിയ ദിവസം . മഹാകവി ഉള്ളൂർ മരിച്ചപ്പോൾ കൃഷ്ണവാരിയർ എഴുതിയ ശ്ലോകത്തിന് പേര് നൽകിയത് '' ദിവ്യ തവ വിജയം '' എന്നാണ് . ( ദ 8 / യ1 / ത 6 / വ 4 / വ 4 / ജ 8 / യ 1 ) 1844619 എന്ന കലി ദിന സംഖ്യ ക്രിസ്തു വർഷമാക്കിയാൽ 1949 ജൂൺ 15 - ആണ് ലഭിക്കുക . ഉള്ളൂരിന്റെ ചരമദിനം .......... !!!! ഗണിതശാസ്ത്രത്തിലെയും / ജ്യോതിശാസ്ത്രത്തിലെയും ചില കണക്കുകൾ നോക്കുക . 1 / അനന്തപുരി - 21600 = വൃത്തത്തിന്റെ അംഗുലർ ഡിഗ്രി 360 X 60 . 2 / അനൂനനൂന്നാനനനുന്നനിത്യം (1000000000000000 ) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി / ചണ്ഡാം ശുചന്ദ്രാധമകുംഭിപാല ( 31415926536 ) ആയിരിക്കും എന്നു്‌ . പൈ യുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു. 3 / ഭൂമിയുടെ അംഗുലർ വെലോസിറ്റി - '' ഗോപാജ്‌ഞയാ ദിനധാമ '' ഗ 3 / പ1 / ഞ 0 / യ1 / ദ 8 / ന 0 / ധ 9 / മ 5 . അതായത് 59 മിനിറ്റ് / 08 സെക്കന്റ് / 10 ഡെസി സെക്കന്റ് / 13 മൈക്രോ സെക്കന്റ് . നമ്മുടെ നാടിന്റെ പൈതൃകമായ അത്ഭുതാവഹമായ ഇത്തരം അറിവുകൾ എത്ര പേർക്കറിയാം ?

Friday, June 19, 2020

തിരുവാതിര ഞാറ്റുവേല
..............................................

 21-6-2020 രാത്രി മുതൽ ജൂലായ് 5 വരെ) ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല ആരംഭിക്കുന്നു.

എന്താണ് ഞാറ്റുവേല?
അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ സൂര്യൻ സഞ്ചരിക്കുന്ന കാലയളവിനെ ഞാറ്റുവേല അഥവാ ഞായിറ്റുവേള എന്നു പറയുന്നു.രാശിചക്രത്തിലെ ഓരോ രാശിയിലും വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള ഓരോ നക്ഷത്രത്തിലും  സൂര്യൻ സഞ്ചരിക്കുന്ന  കാലയളവാണ് ഞാറ്റുവേല.സൂര്യന്റെ ആഴ്ച ഞായർ.ഈ ഞായർ വേളയെ ഞാറ്റു വേല എന്നറിയപ്പെടുന്നു. സൂര്യൻ ഓരോ നക്ഷത്രത്തിലും ഏതാണ്ടു് പതിമൂന്നര പതിനാലു ദിവസം സഞ്ചരിക്കും. തിരുവാതിര ഞാറ്റുവേല മാത്രം 15 ദിവസം ഉണ്ടാകും.

അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ഓരോ കൃഷി ചെയ്യുവാനുള്ള കാർഷിക കലണ്ടർ ഉണ്ടാക്കിയിട്ടുണ്ടു്.കൃഷിക്കും ജ്യോതിഷം അനിവാര്യമാണെന്നുള്ളതിന്റെ പ്രത്യക്ഷതെളിവാണിത്. ഞാറ്റുവേലകൾ മഴയുടെ അളവു നോക്കി ക്രമീകരിച്ചിരിക്കുന്നു.

അശ്വതി, ഭരണി ഞാറ്റുവേലകളിൽ ഇടക്കമാത്രം മഴ പെയ്യും. അപ്പോൾ വിത്ത് ഭരണിയിൽ.കാർത്തിക ഞാറ്റു വേലയിൽ പൊതുവേ മഴ പെയ്യില്ല.കാർത്തിക 1/4 ൽ ഏതാണ്ട് മൂന്നു നല്ല ദിവസം കാക്കക്കാൽ. ബാക്കി 9 ദിവസത്തോളം നല്ല മഴ കിട്ടാം.
രോഹിണി ഞാറ്റുവേല മുതൽ കാലവർഷം ആരംഭിക്കും. പിന്നീടു് അധികം വിതക്കരുത്.
മകയിരം ഞാറ്റുവേല മദിച്ചു പെയ്യും.

ഇനി തിരുവാതിര ഞാറ്റുവേലയായി. തിരിമുറിയാതെ പെയ്യും. എങ്കിലും ഇടയ്ക്ക് വെയിലുണ്ടാകും .പെയ്തൊഴുകുന്ന ജലം കെട്ടി നിൽക്കാതെ ഭൂമിയിൽ ഇറങ്ങാനുള്ള സമയം കിട്ടും. 101 മഴയും 101 വെയിലു മെന്ന് ചൊല്ല്.എന്റമ്മ പറഞ്ഞ അറിവു് 10 മഴയും 10 വെയിലും എന്നാണ്. എന്തായാലും പെയ്തിറങ്ങുന്ന വെള്ളം ഭൂമിയിൽ താഴ്ന്നിറങ്ങുന്നതിനാൽ ചെടികൾ നട്ടാൽ ചീഞ്ഞു പോകില്ല എന്നുറപ്പ്.

വിരൽ ഒടിച്ചുകുത്തിയാലും ( പുൽതുമ്പ് കുത്തിയാലും എന്നും പറയും) മുളയ്ക്കുന്ന കാലമാണ് ഇനി വരുന്ന 14 നാൾ. പ്ലാവ്, മാവ് എന്നിവയുടെ കമ്പ് ഒടിച്ച കുത്തിയാലും മുളയ്ക്കുമത്രേ. തെങ്ങ്, അമര, കുരുമുളകു കൊടി എന്നിവയെല്ലാം നടുന്നതിന് ഏറ്റവും അനുയോജ്യം.

തിരുവാതിര ഞാറ്റുവേലയെപ്പറ്റിയുള്ള ഐതിഹ്യം ഇങ്ങനെ.
സാമൂതിരിയുടെ കാലത്ത് കേരളത്തിൽ വന്ന പറങ്കികൾ (പോർച്ച് ഗീസ്) കുറച്ചു കുരുമുളകു വള്ളികൾ തങ്ങളുടെ നാട്ടിലേക്ക് കൊണ്ടു പൊക്കോട്ടെ എന്ന് അനുവാദം ചോദിച്ചു. സാമൂതിരി സന്തോഷപൂർവം സമ്മതം മൂളി.ഇതു കേട്ട മങ്ങാട്ടച്ചൻ അതിന്റെ ഭവിഷ്യത്ത് സാമൂതിരിയോടുണർത്തിച്ചു. സാമൂതിരി "വിഷമിക്കേണ്ട മങ്ങാട്ടച്ചാ, ഇവർ കുരുമുളകു വള്ളിയല്ലേ കൊണ്ടു പോകൂ, നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ പറ്റില്ലല്ലോ". (തിരിച്ചും ചിലർ)

തിരുവാതിര ഞാറ്റുവേലക്കാലത്തിന് ഔഷധ ഗുണവും ഉണ്ടത്രേ.

പുണർതം ഞാറ്റുവേലയിൽ പുകഞ്ഞ മഴയായിരിക്കും. മഴ പൂഴി തെറിപ്പിക്കും എന്ന് ചൊല്ല്.അത്ര ശക്തമായിരിക്കും. ആയില്യത്തിലും നല്ല മഴ തന്നെ. മകം ഞാറ്റുവേലയിൽ എള്ളുവിതച്ചാൽ എണ്ണ ധാരാളമുണ്ടാകും. അത്തത്തിലും ശക്തമായി മഴ പെയ്യും. ചോതി ഞാറ്റുവേലയിൽ മഴ തീരും.

ഇക്കൊല്ലം പൊതുവേ മഴ കുറവായി കാണുന്നു.
Vijaya menon 
ഒരു ജ്ഞാനി മകനെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു:

“മകനേ, ഈ മൂന്ന് കാര്യങ്ങൾ ചെയ്യാൻ നീ  ഒരിക്കലും മറക്കില്ലെന്ന് ഉറപ്പാക്കുക:

1- ഏറ്റവും രുചികരമായ ഭക്ഷണം കഴിക്കാൻ.
2- ഏറ്റവും സുഖപ്രദമായ കിടക്കയിൽ ഉറങ്ങാൻ.
3- ഏറ്റവും മികച്ച വസതിയിൽ താമസിക്കാൻ."

അദ്ദേഹത്തിന്റെ മകൻ മറുപടി പറഞ്ഞു: 'നമ്മൾ  ദരിദ്രരാണെന്ന് താങ്കൾക്കറിയാമല്ലോ, അപ്പോൾ എനിക്ക് ഇതൊക്കെ എങ്ങനെ ചെയ്യാൻ കഴിയും?'

പിതാവ് മറുപടി പറഞ്ഞു:

"1- നീ ശരിക്കും വിശക്കുമ്പോൾ മാത്രം കഴിക്കുകയാണെങ്കിൽ, അത് ഏറ്റവും രുചികരമായ ഭക്ഷണം ആയിരിക്കും.

2- നീ സത്യസന്ധമായും, ആത്മാർത്ഥതയോടെയും, കഠിനാധ്വാനം ചെയ്തു, ക്ഷീണിതനായി കിടന്നാൽ, നീ ഏറ്റവും സുഖപ്രദമായ കിടക്കയിൽ ഉറങ്ങും.

3- നീ എല്ലാവരോടും മര്യാദ പാലിക്കുകയും, അവരോട് മാന്യതയോടും, ആദരവോടും കൂടി പെരുമാറുകയും ചെയ്താൽ, നീ അവരുടെ ഹൃദയത്തിൽ വസിക്കും; അതാണ് ഏറ്റവും മികച്ച വസതി."

വിവേകത്തിന്റെ മനോഹരമായ വാക്കുകൾ; ചിന്തിക്കുക, പ്രവർത്തിക്കുക.

മനോഹരമായ  ഉപദേശം
Navel News.


DID YOU KNOW?

Our belly button (NABHI )  is an amazing gift given to us by our creator. A 62 year old man had poor vision in his left eye. He could hardly see especially at night and was told by eye specialists that his eyes were in a good condition but the only problem was that the veins supplying blood to his eyes were dried up and he would never be able to see again.

According to Science, the first part created after conception takes place is the belly button. After it’s created, it joins to the mother’s placenta through the umbilical chord. 

Our belly button is surely an amazing thing! According to science, after a person has passed away, the belly button is still warm for 3 hours the reason being that when a woman conceives a child, her belly button supplies nourishment to the child through the child’s belly button. And a fully grown child is formed in 270 days = 9 months.

This is the reason all our veins are connected to our belly button which makes it the focal point of our body. Belly button is life itself!

The “PECHOTI” is situated behind the belly button which has 72,000 plus veins over it. The total amount of blood vessels we have in our body are equal to twice the circumference of the earth.

Applying oil to belly button CURES dryness of eyes, poor eyesight, pancreas over or under working, cracked heels and lips, keeps face glowing, shiny hair, knee pain, shivering, lethargy, joint pains, dry skin.

*REMEDY For dryness of eyes, poor eyesight, fungus in nails, glowing skin, shiny hair*

At night before bed time, put 3 drops of pure ghee or coconut oil in your belly button and spread it 1 and half inches around your belly button.

*For knee pain*

At night before bed time, put 3 drops of castor oil in your belly button and spread it 1 and half inches around your belly button.

*For shivering and lethargy, relief from joint pain, dry skin*

At night before bed time, put 3 drops of mustard oil in your belly button and spread it 1 and half inches around your belly button.

*WHY PUT OIL IN YOUR BELLY BUTTON?*

You belly button can detect which veins have dried up and pass this oil to it hence open them up.

When a baby has a stomach ache, we normally mix asafoetida (hing) and water or oil and apply around the naval. Within minutes the ache is cured. Oil works the same way.

Try it. There's no harm in trying.

You can keep a small dropper bottle with the required oil next to your bed and drop few drops onto navel and massage it before going to sleep. This will make it convenient to pour and avoid accidental spillage.

I am forwarding this valuable and very useful information received from a very good friend. Its really amazing. A million thanks to the friend. Happy to share it with friends.

Regards

Dr. Ajay dubey
Assistant professor
MDNIY AYUSH MINISTRY
Govt. Of India.

http://healthycarestuff.com/belly-button/
രാജ്യം രണ്ടാണെങ്കിലും നേപ്പാളിലെ ഗൂർഖാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗോരഖ്നാഥ്‌,കാളീ ക്ഷേത്രങ്ങളുടെ ഉടമ ഇന്നും യോഗി ആദിത്യനാഥ് ആണ്, ഗോരഖ്നാഥ്‌ മഠത്തിന്റെ മഹന്ത് യോഗി ആദിത്യനാഥിനെ അറിയുമോ?’ യോഗിയും നേപ്പാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കി അരുൺ എഴുതുന്നു

ഭാരതത്തിന്റെ പ്രതിരോധമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് രണ്ട് ദിവസം മുൻപ് പറഞ്ഞിരുന്നു ,
“നേപ്പാളുമായി ഭാരതത്തിന് ഉള്ളത് കേവലം ഭൂപ്രകൃതിപരമായോ,ചരിത്രപരമായോ , സാംസ്കാരികമായോ ഉള്ള ബന്ധമല്ല മറിച്ച് അത് ധാർമ്മിക ബന്ധമാണെന്ന്.”
അതിന്റെ അർത്ഥം ഇവിടെ പലർക്കും മനസ്സിലായില്ലയെങ്കിലും നേപ്പാളി പ്രധാനമന്ത്രി കെ പി ശർമ്മ ഒളിക്ക് അതിൽ ഒളിഞ്ഞിരിക്കുന്ന ഭീഷണി മനസ്സിലാക്കാൻ സാധിക്കും.മഹാസിദ്ധന്മാരിൽ ഭഗവാൻ പരമശിവന്റെ സ്വരൂപമായ അവതാരമാണ് ശ്രീ മത്സ്യേന്ദ്രനാഥൻ. ഭാരതം മുഴുവൻ സഞ്ചരിച്ച അദ്ദേഹത്തെ തമിഴ്നാട്ടിൽ ഉള്ളവർ 18 സിദ്ധന്മാരിൽ ഒരാളായി കാണുന്നു.മച്ചമുനി എന്നാണ് തമിഴിൽ അദ്ദേഹം അറിയുന്നത്.അദ്ദേഹത്തിന്റെ ശിഷ്യനാണ് ഗോരഖ്നാഥ്‌.നാഥ സമ്പ്രദായത്തിലെ രണ്ടാമത്തെ ഗുരുവായ ഇദ്ദേഹം നാഥ്‌ പരമ്പരക്ക് വളരെ ശക്തമായ വേരുകൾ നൽകി.നേപ്പാളിലെ പൗരാണിക രാജാവായ പൃത്വിനാരായണ ഷാ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.ഇദ്ദേഹം രണ്ട് ക്ഷേത്രങ്ങൾ സ്ഥാപിച്ചു.ഒന്ന് നേപ്പാളിലും ഒന്ന് ഭാരതത്തിലും.യോദ്ധാക്കളായ ഇദ്ദേഹത്തിന്റെ ശിഷ്യന്മാർ “ഗോ രഖ് ” എന്ന ഗുരുവിന്റെ പേര് അഭിമാനത്തോടെ തങ്കൾക്കോപ്പം ചേർത്തു. പരാക്രമം കൊണ്ട് ലോകത്തെ കീഴടിക്കിയ ഗോരഖ്നാഥന്റെ ആ ശിഷ്യന്മാരെ നമ്മൾ “ഗൂർഖാ’ എന്ന് വിളിക്കാൻ തുടങ്ങി.വാസ്തവത്തിൽ നേപ്പാളിൽ ഗോരഖ് നാഥൻ സ്ഥാപിച്ച ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഗൂർഖ.എന്നാൽ പിന്നീട് അത് ഒരു വംശമായി മാറി.നേപ്പാളിലെ പോലെ ഭാരതത്തിൽ അദ്ദേഹം സ്ഥാപിച്ച ക്ഷേത്രത്തിന് കൂടെ തന്റെ മഠവും അദ്ദേഹം സ്ഥാപിച്ചു.ആ സ്ഥലമാണ് ഗോരഖ്പൂർ , ആ മഠമാണ് ഗോരഖ് നാഥ്‌ മഠം.നേപ്പാളിലെയും, ഗോരഖ്പൂരിലെയും ക്ഷേത്രങ്ങളുടെയും, ഗോരഖ്നാഥ ഭക്തന്മാരായ ഗൂർഖകളുടെയും പരമാചര്യൻ “മഹന്ത്” എന്നറിയപ്പെടുന്ന ഗോരഖ്നാഥ്‌ മഠത്തിന്റെ മഠാധിപതിയാണ്. നേപ്പാളിലെ മഹാരാജാവിന്റെ ഗുരുവും ഇദ്ദേഹം തന്നെയാണ്.ഗൂർഖകളുടെ വിശേഷദിവസമായ മകരസംക്രാന്തി ദിവസം നേപ്പാൾ രാജാവ് സർവ്വ ഉപചാരങ്ങളോടെ ഗോരഖ്പ്പൂരിൽ വന്ന് മഹന്തിന്റെ അനുഗ്രഹവും ഉപദേശങ്ങളും വാങ്ങാറുണ്ടായിരുന്നു. നേപ്പാളിലെ ഗോവധ നിരോധന നിയമമടക്കം പല തീരുമാനങ്ങളും ഈ മഹന്തിന്റെ ഉപദേശപ്രകാരം എടുത്തതാണ്.പിൽക്കാലത്ത് ഈ രാജ്യവംശം ഒരുകാലത്ത് നശിക്കും എന്ന് പണ്ടേ ഗോരഖ് നാഥൻ പൃത്വി നാരായൺ ഷാക്ക് ദർശനം നൽകി പറഞ്ഞിരുനത്രേ.എന്തായാലും പ്രവചനം പോലെ ആ രാജ്യകുടുംബം വീണു.അവരുടെ കൊലപാതകത്തിനും പിന്നീട് ഭരണം അവിടുത്തെ ഇടത്പക്ഷത്തിന് കീഴിയിൽ വന്നതിനും പിന്നിൽ പാകിസ്ഥാൻ ഇന്റലിജൻസായ ഐ എസ് ഐ ആണെനാണ് അന്ന് പറഞ്ഞു കേട്ടിരുന്നത്.
രാജ്യകുടുംബം അധികാരത്തിൽ നിന്നും മാറിയെങ്കിലും ഗൂർഖകളുടെ മതാചാര്യൻ ഇന്നും ഗോരഖ്നാഥ്‌ മഠത്തിന്റെ മഹന്ത് തന്നെയാണ്.ഈ അടുത്ത് ഭാരതത്തിലെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി,അതിർത്തി പ്രശ്നത്തിൽ പുനർവിചിന്തനം നടത്താൻ പറഞ്ഞപ്പോൾ നേപ്പാൾ പ്രധാനമന്ത്രി ശർമ്മ വിരണ്ട് കൊണ്ട് ക്ഷുഭിതനായി ആ മുഖ്യമന്ത്രിക്ക് ഉത്തരം നൽകിയത് നിങ്ങൾ കണ്ടില്ലേ…? അതിനുള്ള കാരണം എന്താണ് എന്ന് ചിന്തിച്ചോ…?
അതിന് കാരണം നേപ്പാൾ ഈ തീരുമാനത്തിൽ പുനർവിചിന്തനം നടത്തണം എന്ന് പറഞ്ഞ ആ മുഖ്യമന്ത്രി , യോഗി ആദിത്യനാഥാണ്.
ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാത്രമേ നിങ്ങൾക്കറിയൂ,നേപ്പാളി ഗൂർഖകളുടെ പരമാചര്യൻ,ഗോരഖ് നാഥന്റെ പ്രത്യക്ഷസ്വരൂപം, ഗോരഖ്നാഥ്‌ മഠത്തിന്റെ മഹന്ത് യോഗി ആതിദ്യനാഥിനെ നിങ്ങൾക്കറിയില്ല.
രാജ്യം രണ്ടാണെങ്കിലും നേപ്പാളിലെ ഗൂർഖാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗോരഖ്നാഥ്‌,കാളീ ക്ഷേത്രങ്ങളുടെ ഉടമ ഇന്നും യോഗിയാണ്. ഇന്ന് യോഗി നേപ്പാളിൽ പോയാൽ അവിടെ എന്ത് സംഭവിക്കുമെന്ന് പ്രധാനമന്ത്രി ശർമ്മക്ക് നന്നായി അറിയാം.
ഇനി പറയൂ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞത് യാദർച്ഛികമാണ് എന്ന് ഇപ്പോഴും നിങ്ങൾക്ക് തോന്നുന്നുണ്ടോ…?

Thursday, June 18, 2020

*പൂജയുടെ ഒക്കെ ലക്ഷ്യം എന്താ?*
സകല പ്രാണി കളിലും ഭഗവാനുണ്ട് എന്ന് അറിഞ്ഞ് ആരെയും വെറുക്കാതെ ആരെയും ദ്വേഷിക്കാതെ, ശണ്ഠകൂടാതെ ശാന്തിയോടെ ഇരിക്കാനാണ് പൂജ. അല്ലാതെ ഒരിടത്ത് മാത്രം ഭഗവാനുണ്ട് എന്നു പറഞ്ഞ് ബാക്കി ഉള്ളവരെ ഒക്കെ ദ്വേഷിക്കുകയും ശണ്ഠകൂടുകയും ക്രോധം വയ്ക്കുകയും ചെയ്താൽ എത്ര വർഷം പൂജ ചെയ്താലും ഒരു പ്രയോജനവും ഉണ്ടാവില്ല. പൂജ എന്തിനാണ്  "പും സി അജായ: ലയ: " എന്നാണ് പൂജാ എന്നുള്ളതിന്റെ വ്യത്പത്തി. നമ്മുടെ ഹൃദയത്തിലുള്ള പുരുഷനിൽ "അജാ " എന്നു വച്ചാൽ മായ, അതായത് മനസ്സ് . മനസ്സ് ചെന്ന് ലയിക്കണം. ആത്മാവിൽ ചെന്ന് ലയിക്കണം അതിനാണ് പൂജ എന്നു പേര്.
( നൊച്ചൂർജി )
*ഞായറാഴ്ച സൂര്യഗ്രഹണം*


*_▬▬▬▬▬▬▬▬▬▬▬▬▬▬▬_*

*വരുന്ന ഞായറാഴ്ച, 2020 ജൂൺ 21 ന് മകയിരം, തിരുവാതിര നക്ഷത്രങ്ങളിൽ മിഥുനക്കൂറിൽ രാഹുഗ്രസ്ത സൂര്യഗ്രഹണം സംഭവിക്കും. പകൽ 12 മണി 3 മിനിട്ടിനാണ് ഗ്രഹണമദ്ധ്യം. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സൂര്യഗ്രഹണം കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ദൃശ്യവും ആചരണീയവുമാണ്. ഭ്രമണപഥങ്ങളിൽ സൂര്യചന്ദ്രന്മാരും ഭൂമിയും കൂടി ഒരു നേർരേഖയിൽ വരുന്ന പ്രതിഭാസമാണ് ഗ്രഹണം. ഭൂമിയിലെ ജീവജാലങ്ങളിൽ ഏത് ഗ്രഹണവും വലിയ സ്വാധീനം ചെലുത്താറുണ്ട്. ആറു മാസത്തിനുള്ളിൽ രണ്ടു സൂര്യഗ്രഹണം സംഭവിക്കുന്നതാണ് ഈ സൂര്യഗ്രഹണത്തിന്റെ ഒരു പ്രത്യേകത. ഇത് എന്തായാലും ലോകത്തിന് നല്ലതല്ല. പ്രത്യേകിച്ച് ഗ്രഹണം ദൃശ്യവും ആചരണീയവും ആകുന്ന സ്ഥലങ്ങളിൽ.*

*ഈ ഗ്രഹണം മേടം, ചിങ്ങം, കന്നി, മകരം കൂറുകാർക്ക് സദ്ഫലങ്ങൾ നൽകും. മറ്റ് കൂറുകാർക്കെല്ലാം ദോഷകരമാണ്. അവർ ദോഷപരിഹാരം ചെയ്യണം. മിഥുനം, തുലാം, കുംഭം കൂറുകാർക്ക് ദോഷകാഠിന്യം കൂടും. ശിവ മന്ത്രങ്ങളും ആദിത്യ മന്ത്രങ്ങളും ജപിക്കുകയാണ് പ്രധാന പരിഹാരം. ഗ്രഹണത്തിന് മൂന്ന് നാൾ മുൻപും പിൻപും ശുഭകർമ്മങ്ങൾ പാടില്ല*.

*ഗ്രഹണ സമയത്ത് ക്ഷേത്രങ്ങൾ അടച്ചിടും. ഗ്രഹണ ദോഷത്തിന് പരമ്പരാഗതമായ ദോഷപരിഹാരം ആ ദിവസം രാവിലെ യഥാശക്തി സ്വർണ്ണം കൊണ്ടുള്ള ചെറിയ നാഗപ്രതിമയും വെള്ളികൊണ്ടുണ്ടാക്കിയ രണ്ട് അണ്ഡവും (പാമ്പിന്റെ മുട്ട) ദ്രവ്യവും കൂടി ഗ്രഹണത്തിന് ദോഷമുള്ള വ്യക്തികൾ സ്വയം ഉഴിഞ്ഞ് ശിവക്ഷേത്രത്തിൽ സമർപ്പിക്കുകയാണ്. അതിനുള്ള കഴിവില്ലെങ്കിൽ ശിവക്ഷേത്രത്തിലോ നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലോ ദർശനം നടത്തി പ്രാർത്ഥിക്കണം.*

*ഓം നമ: ശിവായ മന്ത്രം കഴിയുന്നത്ര തവണ ജപിക്കണം. ഗ്രഹണത്തിന് മുമ്പും ഗ്രഹണശേഷവും സ്‌നാനം ചെയ്യണം. ഗ്രഹണ സമയത്ത് അടച്ചിട്ട മുറികളിൽ കഴിയുന്നതാണ് നല്ലത്. ഇപ്പോൾ സംഭവിക്കുവാൻ പോകുന്ന ഗ്രഹണത്തിന് മുന്നോടിയായി 26.12.2019 ൽ മൂലം നക്ഷത്രത്തിൽ മൂന്നു മണിക്കൂറിലധികം നീണ്ടു നിന്ന ഒരു സൂര്യഗ്രഹണമുണ്ടായിരുന്നു. ഒരു കൊല്ലം വരെയോ അടുത്ത ഗ്രഹണം വരുന്നതുവരെയോ മാത്രമാണ് ഗ്രഹണഫലം നിൽക്കാറുള്ളത്. ഗ്രഹണഫലം സൂര്യൻ അടുത്ത രാശിയിലേക്ക് മാറും വരെ മാത്രമേ ഉണ്ടാകൂ എന്നും അഭിപ്രായമുണ്ട്.*

*ഗ്രഹണസമയത്ത് ഗർഭിണികൾ വീട്ടിൽനിന്ന് പുറത്തിറങ്ങി നടക്കരുത്. ഗൃഹത്തിനു പുറത്തു നടന്നാൽ ഗർഭസ്ഥശിശുവിന് രോഗമോ അംഗഭംഗമോ വരാനിടയുണ്ട്. ഗ്രഹണ സ്പർശം പകൽ 10.14 മണിക്കും ഗ്രഹണമോചനം പകൽ 2 മണിക്കുമാണ്.ഗ്രഹണത്തിന് മൂന്നുമണിക്കൂർ മുമ്പു മുതൽ ഭക്ഷണം കഴിക്കരുത്. ഗ്രഹണസമയത്ത് വിഷബീജങ്ങൾ അന്തരീക്ഷത്തിൽ വർദ്ധിക്കും. പ്രകൃതി നിശ്ചലമായിരിക്കും. ഗ്രഹണസമയത്ത് വിഷം തീണ്ടിയവർക്ക് വിഷത്തിന്റെ ശക്തി കൂടുതലായിരിക്കുമെന്നും ചികിത്സ കാര്യമായി വേണമെന്നുമാണ് പാരമ്പര്യ വിഷഹാരികൾ പറയുന്നത്. ഗ്രഹണസമയത്ത് ശാരീരിക ബന്ധം നിഷിദ്ധമാണ്. അബദ്ധത്തിൽ അങ്ങനെ സംഭവിച്ചാൽ അതിൽ ഉണ്ടാകുന്ന ശിശുക്കൾക്ക് നേത്രരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, മാനസികരോഗം, ബുദ്ധിമാന്ദ്യം തുടങ്ങിയവ ഉണ്ടാകാനിടയുണ്ടെന്നാണ് പറയപ്പെടുന്നത്. സൂര്യഗ്രഹണ സമയത്ത് നേരിട്ട് സൂര്യനെ വീക്ഷിക്കുവാൻ പാടില്ല. ആ സമയം സൂര്യനിൽ നിന്ന് വരുന്ന ഇൻഫ്രാറെഡ് രശ്മികൾ കണ്ണിനു തകരാറുണ്ടാക്കും. ഈ ഗ്രഹണവശാൽ ഓരോ നക്ഷത്രക്കാർക്കും അനുഭവപ്പെടാവുന്ന ഫലങ്ങൾ ചുവടെ ചേർക്കുന്നു. ദോഷഫലങ്ങൾ ഉള്ളവർ പ്രതിവിധിയായി ശിവ, ആദിത്യ പ്രീതികരമായ കർമ്മങ്ങൾ ചെയ്യേണ്ടതാണ്.*
Copy


*⛓.𖤓.𖢻.𖤓.𖢻⛓𖢻.𖤓.𖢻.𖤓.⛓*
നാരങ്ങ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങള്‍

ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.  .പോഷകങ്ങൾ, വിറ്റമിൻ സി,ബി, കാത്സിയം, മഗ്നീഷിയം,,അയേണ്‍, ഫൈബർ എന്നിവ നല്ല അളവിൽ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.

നാരങ്ങയിൽ ആപ്പിളിനെക്കാളും മുന്തിരിയേക്കാളും പോട്ടാസ്സിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി കുടിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കുറച്ചുദിവസങ്ങൾക്കകം തന്നെ തിരിച്ചറിയാനാകും. ചില ഗുണങ്ങള്‍ ഇവിടെ അറിയാം

*നാരങ്ങായിൽ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ജലദോഷം, പനി, തൊണ്ടവേദന, ചുമ എന്നിവയിൽ നിന്നു സംരക്ഷണം നൽകാനും ഇതു സഹായിക്കും.

 *ദഹന പ്രവർത്തനങ്ങൾ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നാരങ്ങ സഹായിക്കും.

*സ്ഥിരമായി നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അസിഡിറ്റി കുറക്കുന്നു. ശരീരത്തിലെ അമ്ലാവസ്ഥയാണ് പ്രധാന രോഗകാരണം. നാരങ്ങ വെള്ളം എന്നും കുടിക്കുമ്പോൾ അത് സന്ധികളിലെ യൂറിക് ആസിഡ് നീക്കി അവിടെ ഇൻഫ്ലമെഷൻ വരുന്നത് തടയുന്നു.

*നാരങ്ങവെള്ളം  പൊട്ടാസ്സിയത്തിന്‍റെ പ്രധാന സ്രോതസ്സാണ്. പൊട്ടാസിയം ആരോഗ്യത്തിനു അത്യന്തപേക്ഷിതവും തലച്ചോറിന്‍റെയും നാഡികളുടെയും പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതും ആകുന്നു.

*ഇതിൽ അടങ്ങിയിരിക്കുന്ന ആൻറിഓക്സിഡൻറ്സ് ചർമത്തിലെ ചുളിവുകളകറ്റുകയും വിവിധതരം കാൻസറുകളിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യും. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഈ ആൻറി ഓക്സിഡൻറ്സ് സഹായിക്കും.

*നാരങ്ങയിലെ പെക്ടിൻ ഫൈബർ അതിയായ വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കുന്നു. അങ്ങിനെ അമിതമായ ആഹാരത്തിനു കടിഞ്ഞാണിട്ടു ഭാരം കുറക്കാൻ സഹായിക്കുന്നു. നാരങ്ങയുടെ പ്രവർത്തനം ഇൻഫ്ലമെഷൻ കുറക്കുന്നു.

*നമ്മുക്ക് ഉന്മേഷം വീണ്ടെടുക്കാന്‍ പറ്റുന്ന നല്ലൊരു എനർജി ഡ്രിങ്കാണിത്. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. എന്നാൽ പലർക്കും വെള്ളം തനിയെ കുടിക്കാൻ മടിയാണ്. നാരങ്ങ ചേര്‍ത്ത് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപെടാതിരിക്കാൻ സഹായിക്കും.‌

*ഇളം ചൂടുള്ള നാരങ്ങവെള്ളം വൈറൽ രോഗത്തെയും അതുമൂലമുണ്ടാകുന്ന തൊണ്ടവേദനയേയും  കുറക്കുന്നു. നാരങ്ങവെള്ളം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമൂലം രോഗബാധ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.
https://chat.whatsapp.com/HXmja4YRPxsLUtQlgvPJ0N

ഇവിടെ കൊടുത്തിരിക്കുന്നത് നാരങ്ങ വെള്ളത്തിന്‍റെ ചില ഗുണങ്ങള്‍ മാത്രമാണ്. ഇത്രയേറെ ഗുണങ്ങളും അറ്റവും എളുപ്പത്തില്‍ ഉണ്ടാക്കവുന്നതുമായ ഈ പാനിയം ദിവസവും കുടിക്കുന്നത് നമ്മുക്ക് എത്രത്തോളം ഗുണകരമാണെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

Wednesday, June 17, 2020

*ബുദ്ധിമാന്മാര്‍ക്ക്‌ ലോകം തന്നെയാണ്‌ ഗുരു.*


"ആചാര്യഃ സര്‍വചേഷ്ടാസു ലോക ഏവ ഹി ധീമതഃ"

*ബുദ്ധിമാന്മാര്‍ക്ക്‌ ലോകം തന്നെയാണ്‌ ഗുരു.*

*പക്ഷെ എല്ലാവരും ബുദ്ധിമാന്മാരല്ല. അഥവാ ബുദ്ധി ഉണ്ടെങ്കില്‍ തന്നെ എന്തു വായിച്ചാലും അതിലുള്ള സകല അര്‍ത്ഥവും, താല്‍പര്യവും മനസ്സിലാക്കുവാന്‍ തക്കവണ്ണം വികസിച്ചതായിരിക്കണമെന്നില്ല.*

*അങ്ങനെയുള്ളവര്‍ക്ക്‌ അവരുടെ ദൃഷ്ടിയെ പ്രകാശിപ്പിക്കുന്ന ദീപമാണ്‌ ഗുരു.*


*"മന്ത്രവ്യാഖ്യാകൃദാചാര്യഃ"*

- *ഷഡംഗയുക്തമായ വിദ്യാഭ്യാസം കൊണ്ട്‌ മന്ത്രത്തിന്റെ അര്‍ത്ഥം വരെ വ്യാഖ്യാനിച്ച്‌ ശിഷ്യനെ പഠിപ്പിക്കുവാന്‍ തക്ക അറിവുള്ളയാളാണ്‌ ആചാര്യ ശബ്ദത്തിനര്‍ഹന്‍..*

*ഗുരു എങ്ങനെയായിരിക്കരുത്‌-?*

"അന്നോപാധിനിമിത്തേന ശിഷ്യാന്‍ ബധ്നന്തി ലോലുപാഃ-"

*ലോലുപന്മാര്‍ വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു അഥവാ അവര്‍ക്ക്‌ ബാധയായിത്തീരുന്നു*

"വേദവിക്രയിണശ്ചാന്യേ തീര്‍ഥവിക്രയിണോപരേ"

*വിദ്യയേയും, തീര്‍ഥത്തേയും വില്‍പനച്ചരക്കാക്കുന്നു മറ്റുചിലര്‍.*


*മേല്‍പറഞ്ഞ തരത്തില്‍ ആചാര്യപരീക്ഷ ചെയ്ത്‌ തനിക്കനുയോജ്യനായ ഗുരുവിനെ കണ്ടു പിടിക്കണം. അല്ലാതെ സ്വയം പ്രഖ്യാപിത ഗുരുക്കന്മാരുടെ അടുത്തു നിന്നു പഠിക്കണം എന്ന്‌ നമ്മുടെ ശാസ്ത്രം പറയുന്നില്ല. ( അങ്ങനെ വേണമെന്നു ഞാനും ഒരിടത്തും പറഞ്ഞിട്ടില്ല - പക്ഷെ നല്ല ഗുരുവിനെ ലഭിക്കാന്‍ യോഗം വേണം)*


*ഇനി പഠിത്തം കഴിഞ്ഞാലോ -*

*ഭഗവത്‌ ഗീതയില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക-*

"വിമൃശ്യൈതദശേഷേണ
യഥേഛസി തഥാ കുരു"

*ഞാന്‍ ഈ ഉപദേശിച്ചതത്രയും വിമര്‍ശനബുദ്ധിയോടു കൊഒടി അശേഷമാകും വണ്ണം അതായത്‌ ഒട്ടും ബാക്കി വക്കാതെ പഠിച്ച്‌ ശേഷം നിനക്ക്‌ ഇഷ്ടമുള്ളത്‌ ചെയ്യുക.*

*ഈ വാക്കുകള്‍ ഒന്നു കൂടി ശ്രദ്ധിച്ചു പഠിക്കുക- ഗുരു ഒരിക്കലും* *നിര്‍ബന്ധിക്കുന്നില്ല അവനവന്റെ സ്വാതന്ത്ര്യം എറ്റവും നന്നായി ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുകയാണ്‌ ചെയ്യുന്നത്‌*


താഴെ കൊടുത്ത ചില ശ്ലോകങ്ങളും കൂടി നോക്കുക-

ജനിതാ ചോപനേതാ ച യസ്തു വിദ്യാം പ്രയഛതി
അന്നദാതാ ഭയത്രാതാ പഞ്ചൈതേ പിതരഃ സ്മൃതാഃ

*ജന്മം തരുന്നയാള്‍, ഉപനയനം ചെയ്യുന്നയാള്‍, വിദ്യ തരുന്നയാള്‍, ആഹാരം തരുന്നയാള്‍, ഭയത്തില്‍ നിന്നും രക്ഷിക്കുന്നയാള്‍ ഈ അഞ്ചുപേരേ ചേര്‍ത്ത്‌ പഞ്ചപിതാക്കള്‍ എന്നു പറയുന്നു. ഇവരെ അഞ്ചു പേരേയും പിതാവിനേ പോലെ കരുതണം എന്നാണ്‌ ഇതിന്റെ അര്‍ത്ഥം*
.

ഏകമേവാക്ഷരം യസ്തു ഗുരുഃ ശിഷ്യം പ്രബോധയേല്‍
പൃഥിവ്യാം നാസ്തി തദ്‌ ദ്രവ്യം യദ്ദത്വാ ചാനൃണീ ഭവേല്‍

*ഒരക്ഷരമെങ്കിലും പഠിപ്പിച്ച ഗുരുവിനു കൊടുത്തു കടം വീട്ടത്തക്കവണ്ണം ഈ ഭൂമിയില്‍ യാതൊരു വസ്തുവുമില്ല.*


പുസ്തകേഷു ച യാ വിദ്യാ പരഹസ്തഗതം ധനം
ഉല്‍പന്നേഷു തു കാര്യേഷു ന സാ വിദ്യാ ന തദ്ധനം

*പുസ്തകത്തിരിക്കുന്ന അറിവും, മറ്റുള്ളവന്റെ കയ്യിലിരിക്കുന്ന പണവും ഒരുപോലെയാണ്‌ - നമുക്കൊരാവശ്യം വരുമ്പോള്‍ ഒന്നു വിദ്യയുമല്ല, മറ്റേതു ധനവുമല്ല*


പുസ്തകേ പ്രത്യയാധീതം നാധീതം ഗുരുസന്നിധൗ
സഭാമദ്ധ്യേ ന ശോഭന്തേ --"

*ഗുരുവിങ്കല്‍ നിന്നല്ലാതെ പുസ്തകത്തില്‍ നിന്നു പഠിച്ച വിദ്യ സഭയി ശോഭിക്കുകയില്ല-*

*കാരണം ഗുരുവില്‍ നിന്നഭ്യസിക്കുന്ന വിദ്യക്ക്‌ നിശ്ചയാത്മികതയുണ്ട്‌. ഇത്‌ ഇതാണ്‌ എന്ന്‌ തീര്‍ച്ചയുണ്ട്‌ മറ്റേതില്‍ സംശയത്തിനവകാശമുണ്ട്‌.*

🌹♾️♾️♾️🌹♾️🌹♾️♾️♾️🌹
🍃🍃🍃🍃🍃🍃🍃🍃🍃ശിവതാണ്ഡവങ്ങൾ

ശിവതാണ്ഡവം പ്രധാനമായും 7 തരത്തിലുണ്ട്. ആനന്ദ താണ്ഡവം, രുദ്ര താണ്ഡവം, ത്രിപുര താണ്ഡവം, സന്ധ്യാതാണ്ഡവം, സമരതാണ്ഡവം, കലി താണ്ഡവം, ഉമാ താണ്ഡവം, ഗൗരി താണ്ഡവം എന്നിവയാണിവ.

ഇതില്‍ സന്തോഷത്തോടെ ചെയ്യുന്നത് ആനന്ദതാണ്ഡവവും ദേഷ്യത്തോടെ ചെയ്യുന്നത് രുദ്രതാണ്ഡവവുമാണെന്നു പറയപ്പെടുന്നു.

അപസ്മാര എന്ന അസുരനെ കൊല്ലാനാണ് ശിവന്‍ നടരാജതാണ്ഡവമാടിയത്.

ദക്ഷന്റെ യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്ത സതീദേവിയുടെ മൃതശരീരവും പേറി ചെയ്ത താണ്ഡവമാണ് രുദ്രതാണ്ഡവം.

സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയാണ് ശിവതാണ്ഡവത്തിന്റെ പ്രമുഖ ലക്ഷ്യങ്ങളായി പറയപ്പെടുന്നത്.വാദ്യോപകരണമായ “ഡമരു”,മുകളിലെ വലതുകൈയില്‍ തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും.
വലതു കാല്‍ അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്.

ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് വിശ്വാസം….
അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു എന്നും നാം വിശ്വസിക്കുന്നു…
അപസ്മാരമൂര്‍ത്തി അജ്ഞാനത്തെ സൂചിപ്പിക്കുന്നു.   108 രീതിയിലുള്ള നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചുവെന്ന് പറയപ്പെടുന്നു.                        🔥🔥🔥🔥🔥🔥

Tuesday, June 16, 2020

പഞ്ചതന്ത്രം കഥകൾ
🌷🌻🌷🌻🌷🌻🌷
 ആമുഖം:

സംസ്കൃത ഭാഷയിൽ വിഷ്ണു ശർമ്മനാൽ  രചിക്കപ്പെട്ട വിഖ്യാതമായ കൃതി ആണ് പഞ്ചതന്ത്രം. ബാലമനസ്സ് അറിഞ്ഞെഴുതിയ ഈ കൃതി, അൻപതിലേറെ ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ ആദ്യം വിവർത്തനം ചെയ്തത് തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാർ ആണ്. അദ്ദേഹത്തിന്റെ വിവർത്തനം കിളിപ്പാട്ട് രൂപത്തിൽ ആയിരുന്നു. മൂലകൃതിയോടു നീതിപുലർത്തുവാൻ അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ കൃതിയെ അടിസ്ഥാനമാക്കി പിന്നീട് പലരും ഗദ്യരൂപത്തിൽ പഞ്ചതന്ത്രം പുനരാവിഷ്കരിച്ചു. ഞാനും ഇവിടെ എന്റെ ഭാഷയിൽ തികച്ചും ചുരുങ്ങിയ വരികളിലൂടെ മൂല്യശോഷണം ഇല്ലാതെ ഒരെളിയ ശ്രമം നടത്തുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് പല തവണ വായിക്കുന്നതിലൂടെ പുതിയ പുതിയ മാനങ്ങൾ അവരവരുടെ ഭാവനയ്ക്ക് അനുസരിച്ച് കണ്ടെത്താൻ ആവുക തന്നെ ചെയ്യും എന്ന്‌ പ്രത്യാശിക്കുന്നു.

 പശ്ചാത്തലം

 ദക്ഷിണ ഭാരതത്തിലെ മഹിളാരോപ്യം എന്ന നഗരം തലസ്ഥാനം ആക്കി അമരശക്തി എന്നൊരു രാജാവ് അദ്ദേഹത്തിന്റെ രാജ്യം ഭരിച്ചു വന്നു. തികച്ചും ധാർമ്മിഷ്ഠനും, ഉദാരമനസ്കനും, ദാനനിഷ്ഠയും മൂലം അദ്ദേഹത്തിന്റെ കീർത്തി നാൾക്കു നാൾ വർധിച്ചു വന്നു. അദ്ദേഹത്തിന് ധനശക്തി, ഉഗ്രശക്തി, അനന്തശക്തി എന്ന മൂന്ന് ആൺമക്കൾ ഉണ്ടായിരുന്നു. മക്കൾ വളർന്നു വന്നപ്പോൾ തികച്ചും പേരിൽ മാത്രമേ ശക്തി ഉണ്ടായിരുന്നുള്ളൂ. തികച്ചും അജ്ഞാനികളും, അന്തർമുഖരും, ശാസ്ത്രവിമുഖരുമായിരുന്നു അവർ.

 വിഡ്ഢികളായ തന്റെ മക്കളെ കുറിച്ച് രാജാവിന് വലിയ ദുഃഖം ആയിരുന്നു. അവർ തിന്നും, കുടിച്ചും, കളിച്ചുമൊക്കെ ദിവസങ്ങൾ തള്ളി നീക്കി. പക്ഷെ രാജാവ് തന്റെ മക്കളുടെ കെല്പില്ലായ്മയിൽ അതീവ ദുഃഖിതനായിരുന്നു.

 അങ്ങനെ ഇരിക്കെ അദ്ദേഹത്തിന്റെ മന്ത്രിമാരിൽ ഒരാളായ സുമതി ഒരു ദിവസം ഒരു പണ്ഡിതനായ ഗുരുവിനെ രാജകൊട്ടാരത്തിലേയ്ക്ക് കൂട്ടികൊണ്ടു വന്നു.

 അദ്ദേഹത്തിന്റെ പേരാണ് വിഷ്ണു ശർമ്മൻ അഥവാ സോമശർമ്മാവ്‌. രാജാവ് തന്റെ മക്കളുടെ ശിക്ഷണം പരിപൂർണ്ണമായി അദ്ദേഹത്തിന്റെ കൈകളിൽ ഏൽപ്പിച്ചു.

 ജീവിതത്തിലെ അളവറ്റ ദുർഘടഘട്ടങ്ങൾ ബുദ്ധിയും, വിവേകവും, ക്ഷമയും ഉപയോഗിച്ച് എങ്ങനെ അതിജീവിക്കുവാൻ സാധിക്കുമെന്ന് ചെറുതും എന്നാൽ ആശയഗംഭീരവുമായ കഥകളിലൂടെ വിഷുശർമ്മൻ രാജകുമാരന്മാരെ പഠിപ്പിച്ചു. അതിന് വേണ്ടി അദ്ദേഹം എഴുതിയ അഞ്ച് ഗ്രന്ഥങ്ങൾ ആണ് മിത്രഭേദം, മിത്രസംപ്രാപ്തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരകം എന്നീ കൃതികൾ. അതിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ കഥകളെ ആണ് പഞ്ചതന്ത്രം കഥകൾ എന്നറിയപ്പെടുന്നത്.

 ഈ കഥകളുടെ അന്തസ്സാരം തിരിച്ചറിഞ്ഞു പഠിച്ചതിലൂടെ രാജ  കുമാരന്മാർ ചുരുങ്ങിയ കാലം കൊണ്ട് തികച്ചും വിദ്യാസമ്പന്നരും, ധർമ്മശാസ്ത്രാധിഷ്ഠിതമായി എങ്ങനെ രാജ്യം ഭരിക്കണം എന്നും മനസ്സിലാക്കി,  തികച്ചും രാജ്യം നീതിയുക്തമായി എങ്ങനെ നയിക്കാം എന്ന്‌ പഠിച്ചെടുത്ത കുമാരന്മാർ അമരശക്തിയുടെ കാലശേഷം വളരെ യോഗ്യമായി അവരുടെ രാജ്യം ഭരിച്ചു.

 ആ സംഭവത്തിലൂടെ നമുക്ക് ലഭിച്ച അമൂല്യ ഗ്രന്ഥം ആണ് പഞ്ചതന്ത്രം കഥകൾ.
കടപ്പാട്:
യോഗി ബാലാജി.
സമർപ്പണം:
നാരായണൻ(മുരളി)
ഓരോ സാഹചര്യങ്ങളിൽ ചെയ്തുകൂട്ടിയ അബദ്ധങ്ങൾ കാരണം ഭാവിയിൽ അതിന്റെ അനന്തരഫലങ്ങൾ എങ്ങനെയാകുമെന്ന ആശങ്കയും ഇതെല്ലാം താൻ തന്നെ വരുത്തിവെച്ചതല്ലേ എന്ന് ആലോചിക്കുമ്പോ വരുന്ന കുറ്റബോധവും നിറഞ്ഞ നിമിഷങ്ങൾ ..

പലരുടെയും ജീവിതത്തിലെ നേട്ടങ്ങളും ഉയർച്ചകളും കാണുമ്പോ തനിക്ക് ജീവിതത്തിൽ ചില തീരുമാനങ്ങൾ തെറ്റിയോ എന്ന് തോന്നുന്ന ഇൻഫീരിയോരിറ്റി കോംപ്ലക്സും നഷ്ടബോധവും നിറഞ്ഞ നിമിഷങ്ങൾ ...

ഇതിന്റെ ഇടയിൽ സ്വന്തം നേട്ടങ്ങൾ പലതും മറ്റുള്ളവരുടെ കണ്ണിൽ നേട്ടങ്ങൾ അല്ലാത്തതുകൊണ്ട് ആരും കാര്യമായിട്ട് അഭിനന്ദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്ത നിമിഷങ്ങൾ ..

ഇഷ്ടത്തോടെ എല്ലാം ചെയ്ത് എങ്ങനെ നോക്കി നിന്നാലും ചുറ്റുമുള്ളവർ പരാതികൾ മാത്രം എടുത്തു പറഞ്ഞ് കുത്തുമ്പോൾ ബന്ധങ്ങളും ഉത്തരവാദിത്തങ്ങളും ഭാരം ആണെന്ന് തോന്നിപോകുന്ന നിമിഷങ്ങൾ ..

ഇഷ്ടപെട്ട വ്യക്തികളുടെയും വസ്തുക്കളുടെയും നഷ്ടം കൊണ്ടും സാമ്പത്തികബുദ്ധിമുട്ടുകൾ കൊണ്ടും വിഷമിക്കുന്ന നിമിഷങ്ങൾ ...

പിന്നെ ഏതൊരാൾക്കും ഉണ്ടാകുന്ന ശാരീരികമായ ആരോഗ്യപ്രശ്നങ്ങളുടെ നിമിഷങ്ങൾ ..

ഇങ്ങനെയുള്ള സമയങ്ങളിൽ എല്ലാം ചിന്തകൾ തന്റെ അറിവും  ശക്തിയും കൊണ്ട് നേരെയാക്കി  ആരോടും പരിഭവം ഇല്ലാതെ , തളരാതെ ഒരു പുഞ്ചിരിയോടെ ഉഷാറായി ജീവിക്കാൻ , തനിക്ക് താൻ തന്നെ സാന്ത്വനവും ശാസനയും പ്രോത്സാഹനവും താങ്ങും തണലും ബെസ്റ്റ് ഫ്രണ്ടും മെന്ററും കോച്ചും  ഒക്കെ ആയി കൂടെ ഉണ്ടെങ്കിൽ , അതിലും വലിയ കഴിവ് മറ്റൊന്നുമില്ല .

വിദ്യാഭ്യാസവും ജീവിതവീക്ഷണങ്ങളും ആചാരങ്ങളും എല്ലാം ഇങ്ങനെ സ്വന്തം കാലിൽ ഉറച്ച് നിൽക്കാൻ ആകട്ടെ എല്ലാവർക്കും..

Copycop and