BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Tuesday, March 21, 2023
ഗോത്രം പ്രവരം
“ഭരദ്വാജം, കൗശികം, വാത്സം, കൗടിന്യം, കാശ്യപം, വസിഷ്ഠം, ജാമദഗ്ന്യം, വൈശ്വാമിത്രം, ഗൗതമം, ആത്രേയം തുടങ്ങി പത്തു ഗോത്രങ്ങൾ ‘ദശഗോത്രം’ ന്നു അറിയപ്പെടാറുണ്ട്.
“ഗോത്രത്തിന്റെ ഉപവിഭാഗമാണ് (സബ് കാറ്റഗറി) പ്രവരം. മഹത്തരമായ, പ്രഖ്യാതമായ എന്നൊക്കെയാണ് ആ വാക്കിനർത്ഥം. ഓരോ ഗോത്രത്തിനും മൂന്നോ നാലോ പ്രവര-പുരുഷന്റെ പേര് ചേർത്ത് പ്രവരം ഉണ്ടാക്കി. അത് കൊണ്ട് തന്നെ ഓരോ ബ്രാഹ്മണനും ഗോത്രം പോലെ തന്നെ പ്രവരവും ഉണ്ട്. യാഗം ചെയ്യുന്നവർക്കൊക്കെ പ്രവരം അറിഞ്ഞിരിക്കണം എന്ന് പറയാറുണ്ട്. അവർക്ക് യാഗസമയത്ത് അത് ചൊല്ലേണ്ടതായിട്ടുണ്ട്.
ഋഗ്വേദത്തെ പിന്തുടരുന്നവരെ ഋഗ്വേദികൾ എന്നാണ് പറയുക. അതിൽ രണ്ട് ഉപവിഭാഗങ്ങളുണ്ട്. കൗശീദകൻ, അശ്വലായനൻ.
യജുർവേദത്തെ പിന്തുടരുന്നവർ യജുർവേദികൾ. അതിലെ ഉപവിഭാഗങ്ങൾ ബൗദ്ധായനനും ബാധൂലകനും.
സാമവേദികളിൽ ഉപവിഭാഗം ഇല്ല. ജൈമിനീയം മാത്രമേ ഉള്ളൂ.
വേളി ആലോചനേടെ സമയത്ത് ഒരേ ഗോത്രവും പ്രവരവും ആവാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഒരേ ഗോത്രത്തിൽ നിന്നും വേളി കഴിച്ചാൽ ഉണ്ടാകുന്ന കുഞ്ഞിന് ബുദ്ധിക്കും ശരീരത്തിനും (രക്ത ബന്ധം ഉള്ളത് കൊണ്ട് ) പ്രശ്നം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് അങ്ങനെ ഒരു രീതി തുടങ്ങീത്.”
വേളി സമയത്തെ ‘ഉദകപൂർവം’ എന്ന ചടങ്ങ് പെൺകുട്ടിയെ അച്ഛന്റെ ഗോത്രത്തിൽ നിന്നും വേർപ്പെടുത്തി ‘പാണീഗ്രഹണം’ എന്ന ചടങ്ങിലൂടെ വേളി കഴിക്കുന്ന ആളുടെ ഗോത്രത്തിലേക്കും പ്രവരത്തിലേക്കും മാറ്റപ്പെടുന്നു.
അടുത്ത തലമുറ നിലനിർത്താൻ ആൺകുട്ടി ഇല്ലാതാവുമ്പോൾ ഒരു ആൺകുഞ്ഞിനെ ദത്തെടുക്കുന്നത് വഴിയാണ്. അപ്പോൾ ദത്തെടുക്കുന്ന കുട്ടിയുടെ ഗോത്രമായിരിക്കും തുടർന്ന് പോരുന്നത്.
ആൺകുട്ടിയെ ദത്തെടുക്കാതെ തലമുറയിലെ അവസാന പെൺകുട്ടിയെ വേളി കഴിച്ചയക്കുമ്പോൾ വേളി കഴിക്കുന്ന ആളുടെ ഗോത്രത്തിലേക്ക് ആ കുടുംബം മാറുന്നതാണ്.
source kunjathol
ഓത്തുകൊട്ട് അഥവാ ഓത്തൂട്ട്
October 30, 2022
by Sandra Karolil
Posted in Hindu Culture
Share this:
Share on facebook
Share on twitter
Share on linkedin
Share on whatsapp
ഓത്ത് അറിയുന്ന പെരുവനം ഗ്രാമത്തിലെ അവസാന കണ്ണികളിൽ പ്രമുഖനായിരുന്ന ബ്രഹ്മശ്രീ. കണ്ണമംഗലത്ത് വാസുദേവൻ നമ്പൂതിരിയുമായി ഏകദേശം ഒരു വർഷം മുമ്പ് നടത്തിയ സംഭാഷണശകലം ഒരു കഥാരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഇത്തരമൊരു കഥയുണ്ടാക്കി അദ്ദേഹത്തിനെ കേൾപ്പിച്ച് കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എഴുത്തുകാരിയുടെ തിരക്കുകൾ മൂലം നിർഭാഗ്യവശാൽ അത് നീണ്ടു പോയി.
ഈ സംഭാഷണം കഴിഞ്ഞ് മാസങ്ങൾക്കകം ഈ മഹാത്‌മാവ് ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷം മകൻ നാരായണേട്ടൻ പറഞ്ഞത് അദ്ദേഹത്തിന്റെ അവസാനദിവസങ്ങളിൽ തീരെ പ്രതികരണം കുറഞ്ഞിട്ടും വേദമന്ത്രങ്ങൾ കേട്ടപ്പോൾ കൈ ഓത്ത് ചൊല്ലുന്ന വിധത്തിൽ അനക്കി എന്നാണ്.
അന്ന് മുത്തശ്ശൻ പറഞ്ഞത് മുത്തശ്ശൻ മാത്രമാണ് ഓത്തുചൊല്ലാൻ അറിയുന്ന, ചൊല്ലി പരിചയമുള്ള പെരുവനം ഗ്രാമത്തിൽ ബാക്കിയുള്ള ഒരാൾ എന്നാണ്. ഇനി പുതു തലമുറയുടെ കാലമാണ്. അവർക്ക് ഇതിലേക്ക് താത്പര്യം ഉണ്ടാകാനും അതിന് അവസരങ്ങൾ സൃഷ്ടിക്കാൻ മാതാപിതാക്കൾക്കും മിത്രാനന്ദപുരം വാമനമൂർത്തിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
———————————————————————————————————————–
‘പേപ്പർ..’
വീടിന്റെ പൂമുഖവാതിൽ തുറന്നതും അനന്തന്റെ കാൽച്ചുവട്ടിലേക്ക് അന്നത്തെ പത്രം പറന്നെത്തിയതും ഒരേ സമയത്തായിരുന്നു. പത്രം പറത്തിയ ആളുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. ദാസേട്ടൻ ഈ സമയത്തിനുള്ളിൽ പത്ത് വീടുകളിൽ പത്രമിട്ടു കാണും.
അനന്തൻ ഒന്നു കുനിഞ്ഞു പത്രമെടുത്തു. പത്രത്തിനിടയിൽ നിന്നും ഒരു നോട്ടീസ് താഴേക്ക് വീണു. പൊതുവെ എല്ലാവരും കക്കിലക്കോ (ചൂടുള്ള പാത്രങ്ങൾ പിടിക്കുന്നതിനുള്ള കടലാസ് അഥവാ തുണി) അല്ലെങ്കിൽ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതാനോ കുട്ടികൾ വിമാനവും വഞ്ചിയുമൊക്കെ ഉണ്ടാക്കിക്കളിക്കാനോ മാത്രമുപയോഗിക്കുന്ന ഇത്തരം നോട്ടീസുകൾ വീണ്ടും കുനിഞ്ഞെടുക്കാൻ മിക്കവരും മുതിരാറില്ല. എന്നാൽ, പണ്ടേ ഡിസൈനിങ്ങിൽ താത്പര്യമുള്ളതിനാലാവണം അനന്തുവിനെ ഈ നോട്ടീസുകൾ എന്നും ആകർഷിക്കാറുണ്ട്. വിവിധ നിറങ്ങളുപയോഗിച്ച് ആശയങ്ങളെ അവയുടെ അർത്ഥവും വ്യാപ്തിയും ചോർന്നുപോകാതെ വളരെ കുറച്ച് വാക്കുകൾ കൊണ്ട് ആകർഷകമായ രീതിയിൽ അവതരിപ്പിക്കുന്നത് ഒരു കല തന്നെയാണെന്നാണ് അനന്തുവിന്റെ അഭിപ്രായം. അനന്തു നോട്ടീസ് കയ്യിലെടുത്തു.
മഹാവിഷ്ണുവിന്റെ വാമനാവതാരത്തിന്റെ ഒരു ചിത്രവും ‘മിത്രാനന്ദപുരം ശ്രീ വാമനമൂർത്തി ക്ഷേത്രം ഓത്തുകൊട്ട്’ എന്ന തലക്കെട്ടുമാണ് ആദ്യ പേജിൽ. 2021 ഓഗസ്റ്റ് 13 ബുധനാഴ്ച (1197 കർക്കിടകം 28) മുതൽ ഒക്ടോബർ 25 തിങ്കളാഴ്ച (1197 തുലാം 9) വരെ.ആറുപുറമുള്ള ഒരു നോട്ടീസാണ്.
ഇതെന്താണിപ്പോ ഈ ‘ഓത്തുകൊട്ട്’? അനന്തുവിന്റെ മനസ്സിൽ ചോദ്യമുണർന്നു. രണ്ടും മൂന്നും പേജിലേക്ക് കണ്ണോടിച്ചപ്പോൾ ഓത്തുകൊട്ടിനെക്കുറിച്ച് ഒരു ചെറിയ സംഗ്രഹമുണ്ട്. നാലാം പേജിൽ മിത്രാനന്ദപുരം ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളും അഞ്ചും ആറും പേജുകളിൽ വഴിപാട് സമർപ്പിക്കുന്നവരുടെ പേരു വിവരങ്ങളുമാണ് നോട്ടീസിന്റെ ഉള്ളടക്കം.
എന്താണീ ഓത്തുകൊട്ട് എന്ന സംശയം മനസ്സിൽ കിടക്കുന്നത് കൊണ്ടുതന്നെ അനന്തു രണ്ടാമത്തെ പേജ് എടുത്ത് വായിക്കാൻ തുടങ്ങി.
‘ഭക്തജനങ്ങളെ,
പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ നടന്നു വരുന്ന യജുർവേദയജ്ഞം (ഓത്തുകൊട്ട്) 2021 ഓഗസ്റ്റ് 13 ബുധനാഴ്ച ആരംഭിക്കുന്നു. രണ്ടുമാസത്തിലേറെ നീണ്ടുനിൽക്കുന്ന ഈ ഓത്തുകൊട്ട് ഒക്ടോബർ 25 തിങ്കളാഴ്ച സമാപിക്കും. അനേകം വേദപണ്ഡിതരുടെ സംഗമമായ ഈ മഹായജ്ഞത്തിന് നേതൃത്വം നൽകുന്നത് ബ്രഹ്മശ്രീ കണ്ണമംഗലം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ആണ്.
അപൗരുഷേയമായ വേദം ദേവഗുരുവായ ബൃഹസ്പതിയിൽ നിന്ന് ഇന്ദ്രനും, ഇന്ദ്രനിൽക്കൂടി ഭരദ്വാജനും, ഭരദ്വാജനിൽ നിന്ന് മറ്റു ഋഷികൾക്കും പകർന്നു കിട്ടി. ദ്വാപരയുഗത്തിൽ വ്യാസൻ വേദത്തെ നാലാക്കിത്തിരിച്ചു യാഗത്തിനായി ഉപയോഗിക്കുന്ന മന്ത്രങ്ങളെ ക്രോഡീകരിച്ച് യജുർവ്വേദം എന്ന പേര് നൽകി അതിനെ വൈശമ്പായനന് ഉപദേശിച്ചു. യജുർവേദത്തിലെ സംഹിത 44 പർച്ചങ്ങൾ (അദ്ധ്യായങ്ങൾ) ശാഖയായി കണക്കാക്കുന്ന 39 അദ്ധ്യായങ്ങളും ചേർത്ത് 83 പർച്ചങ്ങൾ ഉണ്ടെങ്കിലും 44 അദ്ധ്യായങ്ങൾ മാത്രമേ ഇപ്പോൾ ഓത്തുകൊട്ടിനു പതിവുള്ളൂ. വേദസംരക്ഷണത്തിനായി ശ്രീപരമേശ്വരൻ മഹർഷിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് ഇന്ന് കാണുന്ന ഓത്തുകൊട്ടിന്റെ രൂപം പറഞ്ഞുകൊടുത്തു എന്നു വിശ്വസിക്കപ്പെടുന്നു. ഓത്തുകൊട്ടിന് സംഹിത, പദം, കൊട്ട് എന്നിങ്ങനെ മൂന്ന് വിധത്തിലാണ് ഉപാസന. ഇതിനെ ത്രിസന്ധ എന്ന് പറയും. വൈശമ്പായശിഷ്യനായ ആത്രേയമഹർഷിയാണ് വേദത്തിന് പദപാഠം കൊണ്ടുവന്നത്. സംഹിതയിലെ 44 അദ്ധ്യായത്തിലും കൂടി 651 ഓത്ത് ഉണ്ട്. സാദ്ധ്യായ ദിവസങ്ങളിൽ മാത്രമേ ഓത്തുകൊട്ട് ഉണ്ടാകുകയുള്ളൂ. പ്രതിപദം, അഷ്ടമി, ത്രയോദശി, ചതുർദ്ദശി, വാവ് മുതലായ അനദ്ധ്യായ ദിനങ്ങളിൽ ഓത്തുകൊട്ട് ഉണ്ടാകുകയില്ല.
യജുർവേദോപാസനയായ ഓത്തുകൊട്ട് മുടങ്ങാതെ നിലനിൽക്കുന്ന കേരളത്തിലെ രണ്ട് ക്ഷേത്രങ്ങളാണ് മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രവും രാപ്പാൾ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും. മിത്രാനന്ദപുരത്ത് മൂന്ന് വർഷത്തിലൊരിക്കലും രാപ്പാളിൽ ആറു വർഷത്തിലൊരിക്കലുമാണ് ഓത്തുകൊട്ട് നടത്തുന്നത്…‘
‘ഏട്ടാ… പാലെടുത്തില്ലേ?’
‘അയ്യോ, ഇല്ല. അത് മറന്നു!’
‘നന്നായി! ഇന്നത്തെ പത്രം കണ്ടപ്ലക്കും വന്ന കാര്യം മറന്നു ലെ?’
‘സോറി സോറി… ഞാനീ ഓത്തുകൊട്ട് ന്നു കണ്ടപ്പോൾ വായിച്ചു നിന്നതാ…’
‘ഉം.’
ദേഷ്യം കലർന്ന ഭാവത്തോടെ അനന്തുവിന്റെ പത്നി മീര പൂമുഖത്തേക്ക് നടന്നു. മീര കുളിച്ചു വരുമ്പോളേക്കും ചായ ഉണ്ടാക്കി വയ്ക്കാമെന്നെല്ലാം പറഞ്ഞ് പാലെടുക്കാനായി പൂമുഖത്തേക്ക് വന്നതായിരുന്നു അനന്തു. അപ്പോഴാണ് കാൽച്ചുവട്ടിൽ പത്രം വീഴുന്നതും നോട്ടീസ് കണ്ട് അവിടെ നിന്നുപോകുന്നതും. മീര വന്നു ചോദിച്ചപ്പോഴാണ് പിന്നീട് ചായയെക്കുറിച്ച് ഓർമ്മ തന്നെ വരുന്നത്.
‘മീരേ.. താൻ ഈ ഓത്തുകൊട്ട് ന്നു കേട്ടിട്ടുണ്ടോ?’
പാലെടുത്ത് അടുക്കളയിലേക്ക് പോകുന്ന മീരയെ പിന്തുടർന്ന് കൊണ്ട് അനന്തു ചോദിച്ചു.
‘ഉവ്വല്ലോ, മിത്രാനന്ദപുരം അമ്പലത്തിൽ ഉണ്ടാവാറുണ്ട്. മൂന്ന് കൊല്ലം കൂടുമ്പോഴോ മറ്റോ ആണ്ന്ന് തോന്നുന്നു. ഏട്ടനറിയില്ലേ അത്?’
‘ഇല്ല്യ. ഞങ്ങള് ഇവിടേക്ക് താമസം മാറ്റിട്ട് ഇപ്പോ ഒന്ന് രണ്ട് കൊല്ലല്ലേ ആയുള്ളൂ. ഞാനാദ്യായിട്ടാ കേൾക്കണേ…’
‘നമ്മടെ നിശ്ചയണ്ടായ അമ്പലല്ലേ ഈ മിത്രാനന്ദപുരം?’
‘അതന്നെ! വാമനമൂർത്തിയാണ് അവിടെ പ്രതിഷ്ഠ. വാമനമൂർത്തിക്ക് വളരെ ഇഷ്ടാണ് ഈ ഓത്തുകൊട്ട് ന്ന് ദേവപ്രശ്നത്തിൽ കണ്ടിരുന്നു. അത് കൊണ്ട് തുടർന്ന് പോകുന്നു. കുറേ കൊല്ലായിട്ട് ഉള്ളതാണ്. ആയിരം – ആയിരത്തഞ്ഞൂറ് കൊല്ലായിട്ടുണ്ടാവും ന്നാണ് കേട്ടിട്ടുള്ളത്.’
‘ഇത് ശരിക്കെന്താ പരിപാടി?’
‘അങ്ങനെ പറഞ്ഞ് തരാനൊന്നും എനിക്കറിയില്ല, വേണെങ്കിൽ നമുക്ക് കണ്ണാത്തെ മുത്തശ്ശനോട് ചോദിക്കാം. മുത്തശ്ശന് ഇതിനെക്കുറിച്ചൊക്കെ പറഞ്ഞ് തരാൻ ഇഷ്ടാണെനിം.’
‘ആഹ്, ന്നാൽ നമുക്കൊന്ന് പോയി ചോദിച്ചാലോ? മുത്തശ്ശന്റെ പേര് നോട്ടീസിൽ ഉണ്ട്. അന്ന് കണ്ടപ്പോ നമ്മളോട് കണ്ണാത്തേക്ക് ഇറങ്ങാനും പറഞ്ഞേർന്നു.’ അനന്തന് പഴമ തേടി പോകുന്നതും അതിനെക്കുറിച്ചുള്ള അറിവുകൾ ശേഖരിക്കുന്നതുമെല്ലാം ഒരു ഹരമാണ്. മീരക്കും ഇഷ്ടമുള്ള പരിപാടിയാണിത്. അത്കൊണ്ട് വിവാഹ ശേഷം രണ്ടുപേരും കൂടിയാണ് വിവര ശേഖരണം.
‘ആഹ്, ന്നാ ദോശ കഴിച്ചിട്ട് ഇറങ്ങാം.’
‘ഒന്ന് വിളിച്ച് നോക്കീട്ട് പോണോ? ഇനീപ്പോ അവിടെ ഇല്ല്യാച്ചാലോ?
‘ഏയ്, ഇപ്പോ മുത്തശ്ശൻ അങ്ങനെ പൊറത്തേക്ക് ഒന്നും പോവാറില്ല്യാ ന്നാ അന്ന് കണ്ടപ്പോ പറഞ്ഞത്. അല്ലെങ്കിൽ മുത്തശ്ശന്റെ അമ്മാത്തേക്ക്, അയിരിലേക്ക് ഒരു പോക്കുണ്ടാർന്നു ദിവസോം. പോണ വഴിക്ക് കാണണോരോടൊക്കെ ലോഗ്യം പറഞ്ഞു കൊണ്ടുള്ള ഒരു നടത്തം. ഇപ്പോ കുറേശ്ശേ വയ്യായ ഒക്കെ പറയിണ്ട് ന്നാണ് അന്നൊരൂസം കണ്ടപ്പോ നാരായണേട്ടനും പറഞ്ഞത്. രജനിയേട്ത്തി സ്കൂളിൽക്ക് പോയിണ്ടോ അറിയില്ല. എന്തായാലും ഒന്ന് പോയി നോക്കാം. അവിടെ ആരൂല്ല്യാച്ചാ തിരിച്ച് പോരാം.’
‘അത് ശരിയാ… എന്തായാലും പോയി നോക്കാം.’
അങ്ങനെ ദോശ കഴിച്ച് തയ്യാറായി രണ്ടുപേരും കൂടി ആക്ടിവയിൽ കയറി പല്ലിശ്ശേരി കണ്ണാത്തെ പടിക്കലെത്തി. മീര വണ്ടിയിൽ നിന്നിറങ്ങി വലിയ ഗേറ്റ് തള്ളിത്തുറന്നു. ആക്റ്റീവ ഗേറ്റ് കടന്ന് വീടിന്റെ മുൻവശത്തെത്തി. മീര ഗേറ്റ് അടച്ച് നടന്നു വന്നു. കോളിംഗ് ബെല്ലടിച്ചു. രജനിയേട്ത്തി വന്നു വാതിൽ തുറന്നു. മുഖത്തു സുന്ദരമായ പുഞ്ചിരി.
‘ആഹ്! വരൂ വരൂ…’
പ്രതീക്ഷിക്കാതെ കണ്ടതിലുള്ള അത്‍ഭുതം ആ മുഖത്തുണ്ടായിരുന്നു.
‘ആഹ്, രജനിയേട്ത്തി സ്കൂളിൽ പോയിണ്ടാവും ന്നു വിചാരിച്ചു.’ മീര പതിയെ വീടിന്റെ പടികൾ കയറിക്കൊണ്ട് പറഞ്ഞു.
‘ഇല്ല്യ, ഇന്ന് രാവിലെ അച്ഛൻ വയ്യാന്നുള്ള പോലെ പറഞ്ഞപ്പോ ലീവാക്കി.’
‘അതെയോ, മുത്തശ്ശന് എന്തുപറ്റി?’ അനന്തു ചോദിച്ചു.
‘ആഹ്, ഇപ്പൊ ഇത്തിരി വയ്യാന്നു നടിക്കലൊക്കെയുണ്ട്. ഇന്ന് രാവിലെ നല്ലോം വയ്യാന്നു പറഞ്ഞു. നാരായണേട്ടൻ ഉച്ചക്ക് എത്തും. എന്നിട്ട് ഞാൻ സ്കൂളിൽക്ക് പോവും.’
‘ഓ, അത് ശരി. കിടക്കുക തന്നെയാണോ? മുത്തശ്ശനോട് സംസാരിക്കാൻ പറ്റില്ലേ?’
‘ഉവ്വുവ്വ്. ആരെങ്കിലും വരണതും സംസാരിക്കണതും ഒക്കെ സന്തോഷാണ്. ഇപ്പൊ പുറത്തുപോവലും ഇല്ല്യാതായി ലോ. അതുകൊണ്ടൊക്കെ ഉള്ള വിഷമോം ണ്ട്. രണ്ടാളും ഇരിക്കൂ.’
രജനിയേട്ത്തി മുത്തശ്ശനെ വിളിച്ചു.
‘കിടക്കുകയാണെങ്കിൽ വിളിക്കണ്ട ഓപ്പോളേ…’ അനന്തു പറഞ്ഞു.
‘ഏയ്, ഉറങ്ങീട്ടൊന്നും ഇല്ല്യ. ദാ, വരണുണ്ട്.’
മുത്തശ്ശനെ കണ്ട് ഇരുവരും എഴുന്നേറ്റു.
‘ഇരിക്കൂ… ‘
പുഞ്ചിരിച്ച മുഖത്തോടെ അവരെ നോക്കി മുത്തശ്ശൻ അവർക്ക് മുഖാമുഖമായി ഒരു കസേരയിലിരുന്നു. വിശേഷങ്ങൾ ചോദിച്ചു. അനന്തുവിന്റെ ജോലിയെക്കുറിച്ച് അന്വേഷിച്ചു. ഇല്ലത്തുള്ളവരുടെ സുഖാന്വേഷണങ്ങൾ തിരക്കി.
‘മുത്തശ്ശന് കിടക്കണോ കുറച്ച് നേരം? കുറേ നേരായില്ലേ ഇങ്ങനെ ഇരിക്കണു?’
‘ഏയ്, വേണ്ട വേണ്ട. എനിക്ക് ഒന്നും ഇപ്പൊ ചെയ്യാൻ ഇല്ലല്ലോ. അതോണ്ട് കിടക്കണു ന്നേ ള്ളൂ. വർത്തമാനം പറഞ്ഞിരിക്കാണ് ഇഷ്ടം.’
‘മുത്തശ്ശാ, എന്നാൽ ഞങ്ങൾക്ക് ഓത്തുകൊട്ടിനെക്കുറിച്ച് അറിയണം ന്നുണ്ട്. പറഞ്ഞു തര്വോ?’ മീര ചോദിച്ചു.
‘ഓത്തുകൊട്ടോ? പിന്നെന്താ?’
മുത്തശ്ശന്റെ മുഖം പ്രസരിതമായി.
‘ഇനി അച്ഛന് ക്ഷീണം ഒട്ടും തോന്നില്ല്യ. എത്ര നേരം വേണെങ്കിലും സംസാരിക്കും.’ രജനിയേട്ത്തിയാണ്. രണ്ടുപേർക്കും രജനിയേട്ത്തി ചായ കൊടുത്തു. ചായ കുടിച്ചു കൊണ്ട് അവർ മുത്തശ്ശനുമായി സംഭാഷണത്തിലേർപ്പെട്ടു.
‘മുത്തശ്ശാ… ഒരു മുൻകൂർ ജാമ്യം എടുക്കാൻ ഉണ്ട് ട്ടോ. ഞങ്ങൾക്ക് ഓത്തുകൊട്ടിനെക്കുറിച്ച് ഒന്നും അറിയില്ല. അതോണ്ട് തന്നെ അത് എന്താന്ന് മുതൽ പറഞ്ഞ് തരണേ…’ അനന്തു പറഞ്ഞു.
‘ഓത്ത്ച്ചാൽ വേദം, അപ്പോ ഓത്തുകൊട്ട് ന്നു വച്ചാൽ വേദം ചൊല്ലൽ. ഇപ്പോ മനസ്സിലായോ?’
‘അത് ശരി.’
‘അമ്പലത്തിൽ വേദം 3 തരം ചൊല്ലും.
സംഹിത , കൊട്ട് , പദം – ഇങ്ങനെയാണ് അതിനെ പറയാ. മൂന്നിനും 3 രീതിയാണ്.’
‘അപ്പൊ മുത്തശ്ശാ, നാല് വേദങ്ങൾ ഉണ്ടല്ലോ. അതിൽ ഏതാ ചൊല്ലുക?’ മീരക്ക് സംശയം.
‘യജുർവ്വേദം. യജുർവ്വേദപ്രയോഗമാണ് ഓത്തൂട്ട്. ഓത്തുകൊട്ട് എന്നാണ് ശരിക്കും എങ്കിലും ഓത്തൂട്ട് ന്നാണ് പറയാ. ഋഗ്വേദം ചൊല്ലണേന് തൃസന്ധന്നാണ് പറയാ. 3 സന്ധ്യ ആണ് തൃസന്ധ. ഓത്തൂട്ടും മൂന്ന് നേരം (തൃസന്ധ) തന്നെയാണ് ട്ടോ.
ഓത്തുകൊട്ടിന് ആദ്യം സംഹിത (സുഖം) ചൊല്ലണം. 50 പദം കൂടിയാലാണ് പഞ്ഞാദി. ഒരു പഞ്ഞാദി ഒരുമിച്ച് ചൊല്ലുക – ഒരാൾ നീട്ടി ചൊല്ലുക. പുറകിലുള്ളവർ അഞ്ച് ഉരു ചുരുക്കി ചൊല്ലുക. ഇതാണ് സംഹിതയുടെ സ്വഭാവം. ഓരോ പഞ്ഞാദി (50 പദം വീതം) യായി ചൊല്ലി ഓത്തു മുഴുവൻ ചൊല്ലും. 50 പദം കഴിഞ്ഞാൽ മുകളിലേക്ക് ചൊല്ലുക. അത് കഴിഞ്ഞാൽ അടുത്ത പഞ്ഞാദി തുടങ്ങാ. ചില സമയങ്ങളിൽ 50 പദമൊന്നും ഉണ്ടാകില്ല. അങ്ങനെയെങ്കിൽ 25 ആയാലും മതി വേർതിരിക്കാൻ. എന്നാൽ 24 പദമേ ഉള്ളൂ എങ്കിൽ മുൻപത്തെ പഞ്ഞാദിയിൽ ചേർക്കുകയാണ് പതിവ്.
50 പദത്തിന്റെ അടയാളമായി കുടുമ ഉണ്ട്. ‘
‘കുടുമയോ? തലയിൽ കാണുന്ന കുടുമ ആണോ?’
‘ഇത് ആ കുടുമ അല്ല. ഒരു വിരാമം അല്ലെങ്കിൽ സ്റ്റോപ്പ് ആണ് കുടുമ.’
‘അപ്പോൾ കുടുമ പിരിച്ചു വക്കുമോ മുത്തശ്ശാ?’
‘ഏയ്, ഇത് ഓത്തിലെ കുടുമ ആണ്. ഓത്തിലെ ഒരു അതിർത്തി/ വേർതിരിക്കലിന് പറയുന്നതാണ് കുടുമ. 50 ആം പദമാണ് കുടുമ. അപ്പോൾ ‘ഒരു കുടുമ’ എന്ന് പറഞ്ഞാൽ പിന്നെ 51 ആം പദത്തിൽ നിന്ന് തുടങ്ങിയാൽ മതി.
ഒരു കുടുമ കഴിഞ്ഞാൽ കൂടുതൽ പദങ്ങൾ ഉണ്ടെങ്കിൽ അതിനെ പുച്ഛക്കുടുമ ന്നു പറയും. പുച്ഛം എന്നാൽ ഇവിടെ ‘അവസാനം’ ആണ്. അല്ലാതെ, സാധാരണ പറയുന്ന പുച്ഛം അല്ല. 50 പദം കഴിഞ്ഞാൽ അവസാനിക്കാൻ എത്ര പദമുണ്ട്, 4 പദമാണോ അതോ 8 പദമാണോ എന്നെല്ലാം മനസ്സിലാക്കുന്നത് ഈ പുച്ഛക്കുടുമ നോക്കിയാണ്. എവിടെയാണ് നിർത്തേണ്ടത് എന്നറിയാത്ത അവസ്ഥ വരാതിരിക്കാനാണ് ഇത് കൂടി ചൊല്ലുന്നത്.
50 പദം + 5 പദം ആണെങ്കിൽ പഞ്ചച
6 ആണെങ്കിൽ ഷഡ്ച
8 പദം ആണെങ്കിൽ അഷ്ടൗച
10 ആയാൽ ദശച
25 ആണ്ച്ചാൽ പഞ്ചവിംശതിശ്ച.
അങ്ങനെ 50 വരെ തുടരും. 50 ആയാൽ പിന്നത്തെ കുടുമ ആയല്ലോ.’
‘അത് ശരി.’
‘ഇനി ഇങ്ങനെ 25 പദമായാൽ അടുത്ത പഞ്ഞാദി ആയി കൂട്ടും. 25 ൽ താഴെ ആണെങ്കിലേ ഇത് ആദ്യം ചൊല്ലേണ്ടതുള്ളൂ. ഉദാഹരണത്തിന്, 28 പദമുണ്ടെന്ന് വിചാരിക്കാം. അപ്പോൾ ഒരു പഞ്ഞാദി ചൊല്ലിയിട്ട് ‘അഷ്ടാവിംശതിശ്ച‘ ന്നു ചൊല്ലും. വിംശതി എന്നാൽ 20, അപ്പോൾ അഷ്ടാവിംശതി എന്നാൽ 28. ഇത് ഓത്തിനുള്ള ക്രമമാണ്.‘
ഇനി രണ്ടാമത്തേതാണ് കൊട്ട്. അതിന് ഒരാൾ 4 പദം ചൊല്ലുക. മറ്റുള്ളവർ എല്ലാവരും ഇത് മൂന്ന് തവണ ആവർത്തിച്ച് ചൊല്ലുക. അതായത്, ഏറ്റു ചൊല്ലുക. രീതിയൊക്കെ വ്യത്യാസമുണ്ടാകും. സ്വരം മാറും. സംഗീതത്തിൽ സ്വരത്തിൽ വ്യത്യാസം വരുന്നത് പോലെ തന്നെ!’
‘അപ്പോൾ ഈ മൂന്ന് തരം എന്ന് പറഞ്ഞതിലും പദം ഇല്ലേ? സംഹിതയിലും പദം ഉണ്ടല്ലോ.’
‘സംഹിതയിലും ഉള്ളത് പദം തന്നെയാണ്. സംഹിതയിൽ ഒരുമിച്ച് ചൊല്ലും, അടുത്ത രണ്ടിലും മുറിച്ച് മുറിച്ച് ചൊല്ലും. സ്വരത്തിലാണ് പ്രധാന വ്യത്യാസം.’
‘അത് ശരി’
മുത്തശ്ശൻ തുടർന്നു.
‘മൂന്നാമത്തെ പദം. അത് 50 പദം ഒരുമിച്ച് ഒരാൾ ചൊല്ലുക. ബാക്കിയുള്ളവർ എല്ലാം കൂടി 5 ഉരു ഏറ്റുചൊല്ലുക. 5 ഉരു എന്നാൽ 5 തവണ എന്നർത്ഥം.
ഇതിൽ മൂന്നും ഒന്നും നാല് ഉരുവേ വരുള്ളൂ. കൊട്ടിൽ ഒരാൾ ഒരെണ്ണം ചൊല്ലി, മറ്റുള്ളവർ 3 ചൊല്ലുന്നു. അപ്പോൾ ആകെ 4 ഉരു. അതായത്,
സംഹിതയിൽ അഞ്ചും ഒന്നും ആറ് ഉരു ചൊല്ലി.
കൊട്ടിൽ മൂന്നും ഒന്നും നാല്
ഇപ്പോൾ ആറും നാലും പത്ത് ആയില്ലേ! ഇനി ആറ് ഉരു. അങ്ങനെ 16 ഉരു.
6+4+6=16 ഉരു.
സംഹിത ചൊല്ലിയ പോലെ തന്നെ പഞ്ഞാദി ചൊല്ലി നിർത്തുക. പിന്നെ വീണ്ടും ആവർത്തിച്ച് ചൊല്ലുക.’
മുത്തശ്ശൻ ഒന്ന് നിർത്തി വീണ്ടും തുടർന്നു.
നേരിട്ട് കാണുകയും കേൾക്കുകയും ചെയ്യുമ്പോളാണ് ഈ പറഞ്ഞത് ഒന്നു കൂടി വ്യക്തമാവാ!! പണ്ട് ഇത് കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയായിരുന്നു. കൊട്ടിലാണ് കേമന്മാർ ഒക്കെ ഉണ്ടാകുക. ആദ്യത്തെ നാല് വരി ചൊല്ലിയാൽ പിഴക്കാതെ അത് ചൊല്ലി അടുത്ത നാല് വരി… അങ്ങനെ മാറാതെ ചൊല്ലണ്ടേ! അതൊക്കെ ഒരു മിടുക്കാണ്. എല്ലാവർക്കും അത് പറ്റില്ല. എനിക്കൊക്കെ ചൊല്ലാനേ പറ്റുള്ളൂ. മറ്റുള്ളവരെ ചൊല്ലിക്കാൻ പറ്റില്ല. എന്നാൽ കാരണവന്മാരിൽ ആ കഴിവുള്ളവർ ഉണ്ടായിരുന്നു.’
‘അപ്പോൾ മുത്തശ്ശാ, കൊട്ട് ആണോ ഏറ്റവും ബുദ്ധിമുട്ട്?
‘അതെ, കൊട്ട് ആണ് ഏറ്റവും ബുദ്ധിമുട്ട്.’
‘അപ്പോൾ എളുപ്പം ഏതാ?’
‘എളുപ്പം സംഹിത.’
‘ഈ പദവും സംഹിതയും തമ്മിൽ എന്താ വ്യത്യാസം?’
‘പദത്തിൽ വ്യത്യാസമുണ്ടല്ലോ! സ്വരത്തിൽ. ചുരുങ്ങിയത് നാല് പേരെങ്കിലും വേണം ഓത്തൂട്ടിന്. അല്ലെങ്കിൽ ചൊല്ലി എത്തില്ല. മാത്രവുമല്ല, എന്തെങ്കിലും തെറ്റിയാലും തിരുത്താനും ആളു വേണമല്ലോ.’
‘എന്തിനാ ഓത്തൂട്ട് നടത്തണേ മുത്തശ്ശാ?’ അനന്തു ചോദിച്ചു.
‘വേദം എന്തിനാ ചൊല്ലണേ? പറയൂ.’
‘ഐശ്വര്യത്തിന്. അല്ലേ മുത്തശ്ശാ?’ മീര മറുചോദ്യമുയർത്തി.
‘അതെ, ഐശ്വര്യത്തിനാണ്. സംശയമില്ല. ലോക ഐശ്വര്യം. അതിനാണ് പ്രാർഥിക്കുന്നത്. ഓരോന്നും ഓരോ രീതിയിൽ ചൊല്ലുന്നു ന്നു മാത്രം. സാധാരണ മുറജപം ന്നു പറഞ്ഞാൽ വെറുതെ ഓത്ത് ചൊല്ലുകയേ ള്ളൂ. പെരുവനത്ത് മുറജപത്തിന് ഞങ്ങൾ ആറു പേർ വട്ടമിട്ടിരുന്നു ഓത്ത് ചൊല്ലും. ആരും കാണാൻ ഉണ്ടാവൊന്നും ഇല്ല. എല്ലാവരും പങ്കുവച്ച് ചൊല്ലും.’
‘അപ്പോൾ മുറജപത്തിനും വേദം തന്നെയാണ് ചൊല്ലുന്നത് അല്ലേ?’
‘അതെ അതെ… എന്നാൽ അതിന് ജപമേ ഉള്ളൂ. മുറ ‘ജപം’ ആണല്ലോ. അതിന് അഞ്ചു പേരുണ്ടായാൽ മൂന്ന് മണിക്കൂറൊക്കെ മതിയാകും. ചൊല്ലി പരിചയം ഉണ്ടല്ലോ.’
‘ആഹ്… അപ്പോൾ ഒരേ വേദ മന്ത്രങ്ങൾ തന്നെ അല്ലേ സംഹിതക്കും കൊട്ടിനും എല്ലാം ഉപയോഗിക്കുന്നത്? ഒന്ന് കഴിഞ്ഞ് ഒന്ന് എന്ന രീതിയാണോ?’
‘ഓരോന്ന് കഴിഞ്ഞ് അടുത്തത് എന്ന രീതിയിൽ ആയാൽ കഴിയാൻ കുറേ ദിവസങ്ങൾ എടുക്കും. അതുകൊണ്ട് എളുപ്പത്തിന് പങ്കുവച്ച്, സംഹിതയും കൊട്ടും ഒക്കെ നടക്കുന്ന രീതിയിലാണ് ഇന്നത്തെ കാലത്ത് ക്രമീകരിക്കാറുള്ളത്. അത് കൊണ്ടാണ് രാത്രി 12 മണി വരെയൊക്കെ നീണ്ടുപോകുന്നത്. കൊട്ട് മിക്കവാറും രാത്രിയിലാണ് ഉണ്ടാകുക. ഒഴിവുള്ളവർ അല്ലാതെ ഉണ്ടാവണ്ടേ!! സംഹിത കഴിഞ്ഞിട്ട് വേണമല്ലോ കൊട്ട്. സംഹിത പാട്ട് പോലെ നീട്ടി ചൊല്ലണം. അവിടെയാണ് സ്വരം. സ്വരമില്ലാതെ അത് ചൊല്ലാൻ പറ്റില്ല.’
‘അപ്പൊ മുത്തശ്ശാ, ഒരു ഓത്തൂട്ട് ന്നു പറയുമ്പോൾ എത്ര ദിവസം എടുക്കും? ദിവസക്കണക്കാണോ അതോ മണിക്കൂർ കണക്കാണോ?’
‘29 പൂർണ്ണ ദിവസങ്ങൾ എന്നതായിരുന്നു പെരുമ്പിള്ളിശ്ശേരിയിലെ പണ്ടത്തെ കണക്ക്. രാവിലെ മൂന്ന് – നാല് മണി വരെയൊക്കെ ഇരുന്ന് ചൊല്ലാറുണ്ടായിരുന്നു. അന്ന് ധാരാളം വേദം അറിയുന്ന ആളുകൾ ഉണ്ടായിരുന്നു. ഇവിടെ തന്നെ 65 – 70 പേരോളം ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. അപ്പോൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ചൊല്ലുക. കുറച്ച് നേരം ചൊല്ലിയാൽ പിന്നെ വിശ്രമിക്കാം. പിന്നീടത് രാത്രി ഒന്ന് – രണ്ട് മണി വരെയായി കുറഞ്ഞു. അങ്ങനെ…!!’ മുത്തശ്ശൻ നെടുവീർപ്പിട്ടു.
‘രാവിലെ സന്ധ്യാവന്ദനം കഴിഞ്ഞാൽ തുടങ്ങും. പിന്നെ വൈകീട്ട് നിർത്തും. സന്ധ്യാവന്ദന ശേഷം വീണ്ടും തുടരും. ഇടക്ക് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഒരു ഇടവേള ഉണ്ടാകുമെന്ന് മാത്രം. നിർത്തിയാൽ അര മണിക്കൂർ കഴിഞ്ഞേ തുടങ്ങാവൂന്നാണ് കാരണവന്മാർ പറയാറ്. വിശ്രമിക്കാൻ സമയം വേണം എന്ന ഉദ്ദേശത്തിലാവേർക്കും!!’
‘അത് ശരി. അപ്പോൾ 29 ദിവസം ആണ് ഓത്തൂട്ടിന് വേണ്ടത് അല്ലേ?’
‘അങ്ങനെ പറയാൻ പറ്റില്ല. ഇത്തവണ മിത്രാനന്ദപുരത്ത് 33 ദിവസം ആണ് കണക്കാക്കിയിരിക്കുന്നത് .’
‘അപ്പോൾ അത് എന്തിന്റെ അടിസ്ഥാനത്തിലാ തീരുമാനിക്കുക?’
‘ചൊല്ലി എത്തണ്ടേ! നേരത്തെ പറഞ്ഞില്ലെ പതിനാറ് ന്ന്. അത് ചൊല്ലിത്തീരണം. അതത്ര എളുപ്പല്ല. കുറേ നേരം വേണം. ഈ സംഹിത സമയത്ത് 1 മണിക്കൂറിൽ 10 പഞ്ഞാദിയേ കഴിയുള്ളൂ. അതായത്, 500 പദം. അത് ആ ചൊല്ലുന്ന രീതി കൊണ്ട്. അത് കഴിഞ്ഞാൽ പിന്നെ കൊട്ട്. അതിൽ 16 പഞ്ഞാദിയാണ് ഒരു മണിക്കൂറിൽ കഴിയാ. അങ്ങനെ ഓരോന്നിന് ഓരോ സമയമാണ്. ചൊല്ലിയിട്ടുള്ള പരിചയം കൊണ്ട് സമയം പറയണൂന്നേ ള്ളൂ. അങ്ങനെ എല്ലാം കഴിയണ്ടേ! എല്ലാം ചൊല്ലുകയും വേണം ഒരു ദിവസം… അതായത്, മൂന്നും വേണം. ഒന്ന് വേണ്ടാന്ന് വക്കാൻ ഒന്നും പറ്റില്ല.’
‘ഓ, അത് ശരി. എപ്പോൾ ചൊല്ലി കഴിയുന്നോ അപ്പോ നിർത്താം ന്നു സാരം.’
‘അതെ! അങ്ങനെ എന്ന് വേദം മുഴുവനും ഈ പറഞ്ഞ പോലെ ചൊല്ലിക്കഴിയുന്നുവോ അത്രേം ദിവസം ആവും ഓത്തൂട്ട്. ഇപ്പോൾ ഓത്ത് അറിയണ അധികം ആൾക്കാരില്ലല്ലോ. അതോണ്ട് രാവിലേം രാത്രിം ചൊല്ലാൻ ഉള്ള ആൾക്കാർ ഒന്നാണ്. അപ്പോൾ രാത്രി ആവുമ്പളക്കും വയ്യാതായി നിർത്തും. കുറച്ചെങ്കിലും വിശ്രമം വേണ്ടേ! പിറ്റേന്ന് രാവിലെ ആറു മണിക്ക് തുടങ്ങുകയും വേണേ!
പക്ഷേ, ദിവസം കൂടുമ്പോൾ ഉള്ള പ്രശ്നം സാമ്പത്തിക ചിലവാണ്. ഇതിനായി വരുന്ന ആളുകളുടെ താമസം, ഭക്ഷണം തുടങ്ങി എല്ലാ ചിലവുകളും നോക്കണമല്ലോ. പിന്നെ ഇന്നത്തെ കാലത്ത് ദക്ഷിണയും കൊടുക്കാറുണ്ട്. പണ്ട് അത് ഒരു മോഹത്തിന്റെ ഭാഗമായി പങ്കെടുക്കലായിരുന്നു. ഞങ്ങൾ പത്തു ഇല്ലങ്ങൾ തന്നെയാണ് പണ്ടു മുതലേ ഇതിന്റെ ചിലവുകൾ എല്ലാം വഹിക്കുന്നത്.
ആലക്കാട്, പട്ടച്ചോമയാര്, വെള്ളാംപറമ്പ്, കണ്ണമംഗലം, അക്കര ചിറ്റൂര്, അയിര്, എടപ്പലം, ചെറുവത്തൂര്, കീഴില്ലം, കിരാങ്ങാട്ട് – അങ്ങനെ 10 ഇല്ലങ്ങൾ.
ഇതിൽ ഓരോ ഇല്ലങ്ങളുടെയും ചുമതലയിൽ ആയിരിക്കും ഓരോ തവണയും ഓത്തു കൊട്ട് നടത്തുന്നത്. ഒരു തവണത്തെ ഓത്തൂട്ട് കഴിഞ്ഞ് കണക്ക് അവതരിപ്പിച്ച് 10 ഇല്ലങ്ങളുടെയും (ഓത്തുട്ട് ബ്രഹ്മസ്വം) അംഗീകാരം വാങ്ങി മൂന്ന് വർഷം കഴിഞ്ഞ് വരുന്ന ഊഴക്കാരനായ ഇല്ലത്തിനായിരിക്കും തുടർന്ന് 3 കൊല്ലത്തെ ചുമതല. ഒരു ഓത്തു കൊട്ട് മൊത്തം നടത്തുന്നതിന് നല്ല ചെലവ് വരുന്നതിനാൽ ഓരോ ഇല്ലക്കാരും അവരുടെ വഴിപാട് ആയി പ്രധാനമായും ഒരു ദിവസത്തെയും അല്ലാതെയും നടത്തിയാണ് ഓത്തൂട്ട് പൂർത്തീകരിക്കുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് നാട്ടുകാരുടെയും കമ്മിറ്റിക്കാരുടേയും എല്ലാം സഹകരണം കൂടി ഉണ്ട് ട്ടോ. അല്ലാതെ ഒന്നും ഇത് നടപ്പിലാക്കാൻ കഴിയില്ല.
ആർക്കെങ്കിലും ഒക്കെ വേണമെങ്കിൽ വഴിപാടുകളായും ചെയ്യാം. ഈ ദിവസങ്ങളിൽ ചതുശ്ശതം പ്രധാനമാണ്. ചതുശ്ശതം എന്നാൽ 400 എന്നർത്ഥം. 4 കൂട്ടം 400 വീതം.
25 ഇടങ്ങഴി അരി. അതായത്, 100 നാഴി.
100 കദളിപ്പഴം.
100 നാളികേരം.
100 ശർക്കര. അതാണ് ഒരു ചതുശ്ശതത്തിന്റെ കണക്ക്.‘
‘അത് ശരി. അപ്പോൾ മുത്തശ്ശാ, പണ്ട് കാലത്ത് ഈ ഓത്തുകൊട്ട് ഒരു മത്സരം പോലെ ആയിരുന്ന്വോ?’
‘അതെ… പണ്ട് രണ്ട് അമ്പലങ്ങൾ തമ്മിൽ ഒക്കെ മത്സരം ആയിരുന്നു.’
‘ആളുകൾ തമ്മിലും ഉണ്ടാവും ലേ?’
‘ഉവ്വ്.. അത് കൊണ്ട് തന്നെ കടലാശ്ശേരി, ഞെരുവിശ്ശേരിക്കാരൊന്നും ഇവിടേക്ക് ഓത്തിന് വരില്ല. അവർക്ക് അവിടെ അവസരങ്ങൾ ഉണ്ട്. മാത്രവുമല്ല, ഇവിടെ ആവശ്യത്തിന് ആളും ഉണ്ട്. അതും പറയണമല്ലോ. 1976 ലോ 77 ലോ മറ്റോ ഞെരുവിശ്ശേരി ഉണ്ടായിട്ടുണ്ട്. പിന്നെ ഉണ്ടായിട്ടില്ല.
എന്നാലും ഇന്നും മിത്രാനന്ദപുരത്ത് വീഴാതെ നിലനിൽക്കുന്നുണ്ടല്ലോ!!! നിർത്താതെ എന്നതിന് വീഴാതെ എന്നാണ് പറയുകട്ടോ. ഇപ്പോൾ എല്ലാവരും കൂടി ഒരുമിച്ച് നടത്തുന്നു.‘
‘അതെ, അതാണല്ലോ വേണ്ടതും. ഇത് യജുർവ്വേദികളേ ചൊല്ലാവൂ എന്നുണ്ടോ? അതോ ഋഗ്വേദികൾക്ക് പഠിച്ച് ചൊല്ലാമോ?’
‘അതാവാം. താത്പര്യമുള്ളവർക്ക് പഠിക്കാം. ഇവിടെ തന്നെ പടിഞ്ഞാറേടത്ത് പട്ടേരി പഠിച്ച് ചൊല്ലുന്നുണ്ടല്ലോ.’
‘ഇവിടെ മിത്രാനന്ദപുരത്ത് മാത്രമാണോ ഓത്തൂട്ട് നടക്കാറുള്ളത്?’
‘അല്ല. രാപ്പാൾ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുണ്ട്. അവിടേം ഇപ്പോളും നിലനിൽക്കുന്നുണ്ട്. തൃശ്ശൂർ ജില്ലയിൽ ഈ രണ്ടിടത്തേ സ്ഥിരം ഉള്ളൂ. രണ്ടുകൊല്ലം മുമ്പ് നെല്ലായി വയലൂർ അമ്പലത്തിൽ കൈമുക്കിലുള്ളവരുടെ മോഹപ്രകാരം അവർ തന്നെ ചിലവ് നടത്തിക്കൊണ്ട് ചെയ്തു. പണ്ട് അവിടേയും ഉണ്ടായിരുന്നതാണത്രെ. അറുപത് കൊല്ലങ്ങൾക്ക് മുമ്പ് വേണ്ടെന്നു വച്ചു എന്നാണ് കേട്ടത്.’
‘ഇത് കേരളത്തിൽ മാത്രമാണോ ഉള്ളത്?’
‘ഇത് കേരള സമ്പ്രദായമാണ്. പണ്ടൊക്കെ ഇത് കഴിവ് തെളിയിക്കാനുള്ള ഒരു അവസരമായിരുന്നു. പിന്നെ നല്ല ശാപ്പാട് കിട്ടാനുള്ള ഒരു അവസരവും. എല്ലാ ദിവസവും അന്നദാനം ഉണ്ടേ!’
മുറിയാകെ ഒരു ചിരി പടർന്നു.
‘മുത്തശ്ശാ… ഓത്തൂട്ടിനെക്കുറിച്ച് പറഞ്ഞപ്പോൾ ത്രിസന്ധ എന്നും മുത്തശ്ശൻ പറഞ്ഞില്ലേ?’
‘ഉവ്വ്. അത് ഋഗ്വേദം ആണ്.’
‘അത് എവിടെയെങ്കിലും ഇപ്പോൾ നടക്കുന്നുണ്ടോ?’
‘ഉണ്ടല്ലോ. ബ്രഹ്മസ്വം മഠത്തിൽ നടക്കാറുണ്ട്. ആറ് കൊല്ലത്തിൽ ഒരിക്കൽ രണ്ടു മാസം കാലയളവിൽ ആക്കിയിട്ടുണ്ട്.’
‘പ്രത്യേക കാലഘട്ടത്തിലേ പാടൂ എന്നുണ്ടോ?’
‘ഉവ്വ്. ശ്രാവണ മാസം. കർക്കിടകം, ചിങ്ങം, കന്നി നല്ല സമയമാണ്. ത്രിസന്ധ്യയും അങ്ങനെ തന്നെ. ദക്ഷിണായന കാലം ഈശ്വര സേവ നടത്തേണ്ട കാലമാണ്. അതാണല്ലോ, കർക്കിടക മാസത്തിൽ ഈശ്വരസേവ വേണം ന്നു പറയണേ. അത്കൊണ്ട് ആ സമയത്ത് ഇതൊക്കെ ചെയ്യാൻ പറയും. ദുരിതങ്ങൾ ഇല്ലാതാവാൻ എന്ന സങ്കല്പം ആണല്ലോ. പിന്നെ ഓത്തൂട്ടിന് ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങൾ ഈ കാലത്താണ് അധികം ഉണ്ടാവാ. നേന്ത്രക്കായ, ചേന ഇതാണ് പ്രധാനം. ഒക്കെ ഈ കാലത്ത് ഉണ്ടാവും. കൊയ്ത്ത് കഴിയുന്നത് കൊണ്ട് അരിക്കും വിഷമം ഉണ്ടാവില്ല. ഇതൊക്കെ നോക്കീട്ട് തന്നെയാവും അന്ന് നിശ്ചയിച്ചിണ്ടാവ.
പഴം നുറുക്ക്, പപ്പടം, കായ വറുത്തത്, ചോറ്, കാളൻ, ഓലൻ, കൂടാതെ ഉപ്പിലിട്ടത്, മോര് – ഇതെല്ലാമാണ് ഓത്തൂട്ട് വിഭവങ്ങൾ.‘
‘എന്തുകൊണ്ടായിരിക്കും മുത്തശ്ശാ ഇന്നത്തെ കാലത്ത് വേദം പഠിക്കാൻ ആരും ഇല്ലാതാകുന്നത്?’
‘ഇത് ഓർത്തു വക്കാൻ നല്ല പരിശ്രമം വേണം. എല്ലാ ദിവസവും പരിശീലിക്കണം. അല്ലെങ്കിൽ പെട്ടെന്ന് മറന്നു പോകും. മറക്കാൻ എളുപ്പമാണ്. ‘
‘പഠിക്കാൻ ഏകദേശം എത്ര കാലമെടുക്കും?’
‘അത് സാമർഥ്യം പോലെ ഇരിക്കും. ചൊല്ലാൻ കഴിവുള്ള മിടുക്കൻ ആണെങ്കിൽ 4 കൊല്ലം മതി. എന്റെ ഏട്ടൻ മൂന്നര കൊല്ലം കൊണ്ട് പഠിച്ചു. എനിക്ക് നാല് കൊല്ലം വേണ്ടി വന്നു.’
‘നാല് കൊല്ലമോ? എല്ലാ ദിവസവും വേണ്ടേ?’ അനന്തുവിന് ഞെട്ടലും അത്‍ഭുതവും ഒരുമിച്ച് വന്നു.
‘എല്ലാ ദിവസവും വേണം. ഞങ്ങൾക്കൊക്കെ നല്ല കർശനമായ നിയമങ്ങൾ ആയിരുന്നു. പ്രദോഷം മുതൽ പ്രതിപദം വരെ ഒക്കെ അനദ്ധ്യായം ആണ്. ഒഴിവ് ആണ്. ഇന്നത്തെ കാലത്തെ ഹോളിഡേ. പ്രവർത്തന ദിവസത്തിന് സാദ്ധ്യായം ന്ന് പറയും. എല്ലാ ദിവസോം രാവിലെ 6 മണിക്ക് തുടങ്ങിയാൽ ഒഴിവൊന്നും ഇല്ല. ഇരുന്ന് ഇങ്ങനെ ചൊല്ലുക തന്നെയാണേ. 8 മണിക്ക് ശാപ്പാടിന് പോകും. അത് കഴിഞ്ഞാൽ ഉടനെ വന്നിരിക്കണം. അല്ലെങ്കിൽ വടിപ്രയോഗം ആണ്. അതോണ്ട് പേടിച്ചിട്ട് വേഗം വന്നിരിക്കും. അത് കഴിഞ്ഞാൽ ഒരു 12 മണിക്ക് അടുത്ത ഇടവേള. കഴിച്ച് കഴിഞ്ഞാൽ വീണ്ടും വന്നിരിക്കും. എല്ലാ ദിവസോം അങ്ങനെ തന്നെ. അനദ്ധ്യായ ദിവസങ്ങൾ ഒഴികെ. പിന്നെന്താ, അന്നത്തെ കാലത്ത് കളിയ്ക്കാൻ പോവാനൊന്നും സമ്മതിക്കുമായിരുന്നില്ല. അടി തന്നെ. പിഴച്ച് ചൊല്ലിയാൽ അപ്പൊ അടി…
മുറി മുഴുവൻ വീണ്ടും ചിരി.
‘വേദം പഠിപ്പിക്കുമ്പോൾ ഗുരുക്കന്മാർ തല പിടിച്ച് ചൊല്ലിക്കണത് കണ്ടിണ്ട്. അതെന്തിനാ?’
‘അത് സ്വരം ഉറക്കാൻ. അതൊക്കെ തുടക്കത്തിലേ വേണ്ടൂ. പിന്നെ അതില്ലാതെ തന്നെ ചൊല്ലാനാകും. എനിക്കൊന്നും ഇപ്പോൾ അത് ആവശ്യമില്ലാണ്ടായി. സ്വരം സ്വാധീനമായി. ‘
‘എങ്ങനെയാ മുത്തശ്ശാ, ഇന്നത്തെ കുട്ടികളെ ഇതിലേക്ക് കൊണ്ടുവരാ?’
‘ഇതൊരു വരുമാന മാർഗം ആകേണ്ടി വരും. സ്കൂളിന്റെ ഒപ്പം ഇതും പഠിക്കേണ്ടി വരും.’
‘ഇരിഞ്ഞാലക്കുട കാഞ്ചി കാമകോടിയുടെ ഒരു മഠത്തിൽ കുട്ടികളെ അവിടെ താമസിപ്പിച്ച് വേദം പഠിപ്പിക്കുന്നുണ്ട്. ഒപ്പം സ്കൂൾ വിദ്യാഭ്യാസവും ഉണ്ട്. ഞങ്ങളുടെ സ്കൂളിലെ നെടുമ്പള്ളി തരണനെല്ലൂരെ ഒരു മാഷ് അവിടെ പഠിപ്പിക്കുന്നുണ്ട്.’ രജനിയേട്ത്തി ചർച്ചയുടെ ഭാഗമായി.
‘അതെയോ, നന്നായി.’
‘ബ്രഹ്മസ്വം മഠത്തിലും ഇങ്ങനെ തന്നെ ആണ്. അവിടെ പണ്ട് ഋഗ്വേദം മാത്രമായിരുന്നു. ഇപ്പോൾ യജുർവ്വേദവും പഠിപ്പിക്കുന്നുണ്ട്.’
‘ഇന്നത്തെ കാലത്ത് കൈമുക്ക് നാരായണൻ (അപ്പു), കടലൂർ ശ്രീദാസ് തുടങ്ങിയവരൊക്കെ ഉത്സാഹമായി ഇതിന് സമയം കണ്ടെത്തുന്നുണ്ട്. അത് സന്തോഷം തന്നെയാണ്.’ മുത്തശ്ശന്റെ മുഖത്ത് അവരോടുള്ള വാത്സല്യവും അഭിമാനവും കാണാനായി.
‘പാട്ട് പോലെ ജനപ്രീതി കിട്ടേണ്ടിയിരുന്ന ഒന്ന് തന്നെയായിരുന്നു വേദവും.’ എന്ന് പറഞ്ഞ് മുത്തശ്ശൻ ഒരു ദീർഘനിശ്വാസമെടുത്തു.
പുറത്ത് നാരായണേട്ടന്റെ വണ്ടിയുടെ ശബ്ദം കേട്ടു. പിന്നെ നാരായണേട്ടനും വർത്തമാനം പറയാനിരുന്നു. ഓത്തുകൊട്ടിൽ നിന്നും മാറി പല പല ചർച്ചകൾ അവിടെ നടന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോൾ അനന്തുവിന്റെ മൊബൈലിൽ ഇല്ലത്ത് നിന്ന് ഫോൺ വന്നു. അവിടെ അനന്തുവിന്റെ അഫനും ചെറിയമ്മയും എത്തിയിട്ടുണ്ടെന്നും അവർ ഇവരെ കണ്ടിട്ട് വേണം ഇറങ്ങാൻ എന്ന് കരുതി കാത്തിരിക്കുകയാണെന്നും കൂടി അറിഞ്ഞപ്പോൾ
‘ഞങ്ങൾ പോയിട്ട് വരാം’ എന്ന് മുത്തശ്ശനോട് യാത്ര പറഞ്ഞ് അവർ കണ്ണാത്ത് നിന്ന് ഇറങ്ങാൻ തുടങ്ങി.
‘ഇത്തവണത്തെ ഓത്തുകൊട്ടിന് വരൂ… ഈ കേട്ട കാര്യങ്ങളൊക്കെ നേരിട്ട് കണ്ടും കേട്ടും മനസ്സിലാക്കാം ലോ.’ നാരായണേട്ടൻ പറഞ്ഞു.
‘അതെ.’ മുത്തശ്ശൻ അതിനെ ശരി വച്ചു.
‘എന്തായാലും വരിണ്ട്. ഒരു ദിവസമെങ്കിൽ ഒരു ദിവസം. എന്തായാലും ഞങ്ങൾ അവിടെ എത്തും. അത് തീർച്ചയാണ്.’ മീര മറുപടി പറഞ്ഞു.
രാവിലെ ശ്രദ്ധിക്കാതെ പോകുമായിരുന്ന ഒരു നോട്ടീസ് എത്രയോ വലിയ അറിവുകളിലേക്കുള്ള വിരലാണ് ചൂണ്ടിയത് എന്ന തിരിച്ചറിവോടു കൂടി അവർ ഇറങ്ങി. ഈ ഓത്തുകൊട്ടു കാലത്ത് മിത്രാനന്ദപുരത്ത് എത്തണമെന്നും അത് കേൾക്കണമെന്നുമുള്ള തീരുമാനത്തോടെ അവർ സ്വഗൃഹത്തിലേക്ക് തിരിച്ചു. മുത്തശ്ശൻ അല്പനേരം വിശ്രമിക്കാനായി തന്റെ കട്ടിലിനരികിലേക്കും നീങ്ങി.
source kunjathol
—————————————————————————————————————–
മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രത്തിൽ മുൻവർഷങ്ങളിൽ നടന്ന ഓത്തുകൊട്ടിന്റെ ചെറിയ ഒരു ഭാഗം –
https://kunjaathol.com/othukottu/
Video Player
00:00
01:02
വിഡിയോക്ക് കടപ്പാട് – കീഴില്ലം നാരായണൻ നമ്പൂതിരി
Friday, March 03, 2023
മഹാഭാരതം
വേദവ്യാസനാണ് ഇതിന്റെ രചയിതാവ്
മഹാഭാരതത്തിൽ മൊത്തം ശ്ളോകങ്ങളുടെ എണ്ണം 96836 ആണ് . ഓരോ പർവ്വങ്ങളിലുമുള്ള ശ്ളോകങ്ങളുടെ എണ്ണം താഴെ കൊടുക്കുന്നത് പ്രകാരമാണ് .
ആദിപർവ്വം - 8884 , സഭാപർവ്വം -2511 , വനപർവ്വം -11664 , വിരാടപർവ്വം -2050 , ഉദ്യോഗപർവ്വം -6698 , ഭീഷ്മപർവ്വം -5884 ,ദ്രോണപർവ്വം -8909 ,കർണ്ണപർവ്വം -4964 , ശല്യപർവ്വം -3220 , സൗപ്തികപർവ്വം -870 , സ്ത്രീപർവ്വം -775 ,ശാന്തിപർവ്വം -14732 ,അനുശാസനപർവ്വം -8000 ,അശ്വമേധികപർവ്വം -3320 , ആശ്രമവാസികപർവ്വം -1506 , മൗസലപർവ്വം -320 , മഹാപ്രസ്ഥാനപർവ്വം -320 , സ്വർഗ്ഗാരോഹണപർവ്വം -209 .
ഇതിനു പുറമെ , ഹരിവംശവും മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ചിട്ടുണ്ട് . അതിനു 12000 ശ്ളോകങ്ങളുണ്ട് . മൊത്തം ശ്ളോകങ്ങൾ മഹാഭാരതത്തിലെ 18 പർവ്വങ്ങളിലും കൂടി 84836 ആകുന്നു . 12000 ശ്ളോകങ്ങളുള്ള ഹരിവംശവും കൂടിച്ചേർന്നു 96836 ശ്ളോകങ്ങളുണ്ട് . [ മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വം ].എന്നാൽ , വാസ്തവത്തിൽ ഹരിവംശത്തിൽ 16374 ശ്ളോകങ്ങളുണ്ട് .കുഞ്ഞിക്കുട്ടൻ തമ്പുരാൻ വൃത്താനുവൃത്തം പദ്യവിവർത്തനം നിർവ്വഹിച്ച മഹാഭാരതത്തിനു ഹരിവംശമുൾപ്പെടെ ഏകദേശം 125000 പദ്യവാക്യങ്ങളുണ്ടായിരുന്നു . ഇരട്ട വാക്യങ്ങളുള്ള ശ്ളോകങ്ങൾ കണക്കിലെടുത്താൽ ശ്ളോകസംഖ്യ ഏകദേശം 100000 (ഒരു ലക്ഷം ) വരുന്നതാണ് . അതിൽത്തന്നെ ഹരിവംശത്തിന് 16374 ആണ് പദ്യവാക്യങ്ങളുടെ എണ്ണം .ഇതുതന്നെയാണ് കിഷോരി മോഹൻ ഗാംഗുലി ആംഗലേയ വിവർത്തനം നിർവ്വഹിച്ച മഹാഭാരതം മൂലഗ്രന്ഥത്തിനും ഉണ്ടായിരുന്നത് . വ്യാസമഹാഭാരതം ആദിപർവ്വം , അധ്യായം 1 , ശ്ളോകങ്ങൾ 100 മുതൽ 106 വരെയുള്ള ഭാഗത്തു , മഹാഭാരതത്തിന് ഒരു ലക്ഷം ശ്ളോകങ്ങളുണ്ടെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു . ബാക്കിയുള്ളവയെ അനുബന്ധ വർണ്ണനകളായി കൂട്ടാവുന്നതാണ് . അപ്പോൾ വ്യാസമുനിയുടെ കണക്കു ശെരിയാവുകയും ചെയ്യും .
മഹാഭാരതത്തിലെ താത്വിക ചർച്ചകൾ എത്രയെന്നു പറയാനാവില്ല, അനുശാസനപർവ്വത്തിൽ വിശദീകരിക്കുന്നത് പ്രധാനമായും ധർമ്മശാസ്ത്രങ്ങളിലടങ്ങിയ തത്ത്വങ്ങൾ മാത്രമാണ് മഹാഭാരതത്തിൽ പ്രധാനമായും നാല് തത്ത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്
വിദുരനീതി
സനത്‌സുജാതീയം
ഭഗവദ്ഗീത
അനുഗീത
എന്നിവയാണവ. മറ്റു തത്ത്വചിന്തകളധികവും ഭീഷ്മോപദേശരൂപത്തിലോ വിദുരോപദേശരൂപത്തിലോ ആണു കാണുക
മൂലകൃതിയായ വ്യാസമഹാഭാരതത്തിന് പിന്നീട് പല പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. കന്നടയിലെ പമ്പഭാരതം ആദ്യത്തെ വിവർത്തനമായി കണക്കാക്കുന്നു. മലയാളത്തിൽ കണ്ണശ്ശഭാരതം, ഭാരതമാല, ഭാരതം പാട്ട്, ഭാരതഗാഥ, ഭാഷാഭാരതം ചമ്പു തുടങ്ങിയവയും പിന്നീട് തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടും പ്രത്യക്ഷപ്പെട്ടു. ഓരോ ആഖ്യാനത്തിലും വ്യത്യസ്തതലങ്ങളിൽ തിളങ്ങാൻ കഴിവുള്ള മഹാഭാരതത്തിന്റെ അകക്കാമ്പ് അതിനു ശേഷവും പാട്ടുകൾ, ചമ്പു, തുള്ളൽ, ആട്ടക്കഥ, മഹാകാവ്യം, ഖണ്ഡകാവ്യം, കവിത, നോവൽ, നാടകം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും മുഴുവനായോ ഭാഗികമായോ രൂപം കൊണ്ടിട്ടുണ്ട്.
വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന് ഒരു മുക്കുവസ്ത്രീയിലുണ്ടായ മകനാണ് വ്യാസൻ എന്ന ദ്വൈപായനൻ. അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്ന പേരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകൻ എന്ന മകന് ജന്മവും നൽകിയിട്ടുണ്ട്. ദ്വൈപായനൻ യൗവനകാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആ രീതിയിലാണ് അവ ഇന്നും അറിയപ്പെടുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന് ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നൽകി. ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം വേദവ്യാസൻ എന്ന് വിളിച്ചു തുടങ്ങി.
വ്യാസൻ നൈമിശാരണ്യത്തിലോ കുരുക്ഷേത്രത്തിനടുത്തോ വലിയ ഒരു ആരണ്യ സർവ്വകലാശാല തന്നെ നടത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായ ശുകമഹർഷിയുടെ പ്രഗല്ഭനായ ശിഷ്യനാണ് ശുക്ലയജുർവേദകർത്താവായ യാജ്ഞവൽക്യൻ.
മനുഷ്യൻറെ അല്ലെങ്കിൽ ജീവജാലങ്ങളുടെ��െ ഉൽപ്പത്തി മുതൽ ഇന്നു നാം കാണുന്ന ലോകം വരെയുള്ള എല്ലാ കാല മാറ്റത്തിനു തെളിവുകളുണ്ട് പണ്ടുകാലങ്ങളിൽ ജീവിച്ചിരുന്ന ജീവികളുടെ ഫോസിൽ അതിന് തെളിവാണ് ചരിത്രഗവേഷകർ കണ്ടെത്തിയിട്ടുണ്ട് ലോകത്തിൻറെ നാനാഭാഗങ്ങളിലും നടന്ന യുദ്ധങ്ങളും കാലാന്തരത്തിൽ ഭൂമിക്കടിയിൽ പെട്ടുപോയ തെളിവുകളും ഇന്നും ചരിത്രഗവേഷകർ കണ്ടെത്തിയിട്ടുണ്ട് മനുഷ്യന്റെ ഉല്പത്തി മുതൽ ഇന്ന് നാം കാണുന്ന ലോകം വരെ എങ്ങനെ ഉണ്ടായി എന്നതിന് വ്യക്തവും അവ്യക്തവുമായ തെളിവുകൾ ഉണ്ട് അതുപോലെ മനുഷ്യന്റെ ഉല്പത്തി മുതൽ അവർ കൂട്ടായ ജീവിതത്തിൽ ചെയ്തുപോന്നിരുന്നു ജീവിത കാര്യങ്ങൾ അല്ലെങ്കിൽ ജീവിതസാഹചര്യങ്ങളിൽ ഉപയോഗിച്ചിരുന്നു ആയുധങ്ങൾ ഭക്ഷണ സാമഗ്രികൾ എല്ലാം തന്നെ ചരിത്രഗവേഷകർ കണ്ടെത്തിയിട്ടുണ്ട് ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവജാലങ്ങൾ എങ്ങനെയുണ്ടായി മനുഷ്യൻ എങ്ങനെ ഉണ്ടായി എന്നിവയെപ്പറ്റി പരിണാമസിദ്ധാന്തത്തിൽ പ്രതിപാദിക്കുന്നുണ്ട് പക്ഷേ കാലം ഇത്ര പുരോഗമിച്ചിട്ടും എത്രമാത്രം പുരാവസ്തു ഗവേഷകർ തേടിയിട്ടുണ്ട് മഹാഭാരതം യുദ്ധത്തിൻറെ യാതൊരു തെളിവുകളും ഇതുവരെ ഭാരതത്തിൽ നിന്നും ലഭിച്ചതായി കേട്ടിട്ടില്ല അതിന്റെ അർത്ഥമെന്താണ് മഹാഭാരതം ഈ പോസ്റ്റിൽ പ്രതിപാദിച്ചത് പോലെ വെറുമൊരു കഥയാണ് കാലങ്ങളുടെ കുത്തൊഴുക്കിൽ ചെടികളിൽനിന്ന് ചെടികളിലേക്ക് ജീവജാലങ്ങളിൽ നിന്നും ജീവജാലങ്ങളിലെ മനുഷ്യൻ മനുഷ്യരിലേക്ക് ഇത് പകർന്നു കിട്ടി അതല്ലാതെ ഇത് മഹാഭാരതം ഭാരതത്തിലുണ്ടായ ഒരു യുദ്ധം അല്ല എന്നുള്ളതിന്റെ തെളിവാണ് ഈ പോസ്റ്റ്. പക്ഷേ വിശ്വാസങ്ങളിൽ അടിയുറച്ചുപോയ ഒരു സമൂഹത്തിന്റെ വെറും മിഥ്യാധാരണ മാത്രമാണ് മഹാഭാരതം യുദ്ധം ��ം ഭഗവാൻ ശ്രീകൃഷ്ണൻ അതുപോലെ ഈ യുദ്ധത്തിൽ പങ്കെടുത്ത കൗരവരും പാണ്ഡവരും എല്ലാം സൃഷ്ടികൾ മാത്രം അറിവോ വിദ്യാഭ്യാസമോ ഇല്ലാത്ത കാലം ഇതൊക്കെ പ്രചരിക്കുവാൻ പ്രചരിപ്പിക്കുവാൻ വലിയ കാലതാമസം ഉണ്ടായിട്ടില്ല എങ്കിലും വിശ്വാസികളുടെ ഇടയിൽ വളരെ പെട്ടെന്ന് തന്നെ ഇതിനെ വലിയ പ്രാധാന്യത്തോടുകൂടി അവതരിപ്പിക്കാനും അതിനുശേഷം തലമുറകളായി കൊണ്ടുനടക്കാനും ഹൈന്ദവ സമൂഹത്തിന് സാധിച്ചു അതാണ് ഇന്ന് രാഷ്ട്രീയ കോമരങ്ങൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടി മതങ്ങളെയും ജാതിയുടെയും പേരിൽ തമ്മിലടിച്ച് തമ്മിലടിപ്പിച്ച് ലാഭം നേടാൻ നോക്കുന്നത്. അതു തിരിച്ചറിയാനുള്ള വിവേകം മനുഷ്യന് വേണം. മഹാഭാരതം എന്താണ് അതെങ്ങനെ ഉണ്ടായി എന്നുള്ളതിനെ കുറിച്ച സ്കൂൾ തലത്തിൽ തന്നെ കുട്ടികൾക്ക് പഠിപ്പിക്കണ്ട കാര്യമാണ് അതുപോലെ രാമായണവും ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഒരു കാവ്യമാണ് കാവ്യത്തിന്റെ.. അർത്ഥങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമാണ്. ബൈബിളും ഖുർആനും അതുപോലെ ഭഗവദ്ഗീതയും പൗരാണിക കാലഘട്ടങ്ങളിൽ ഉണ്ടായിട്ടുള്ള ദൈവതുല്യരായ മനുഷ്യർ വരും തലമുറ എങ്ങനെ ജീവിക്കണം എന്നെക്കുറിച്ച് ദീർഘവീക്ഷണം ഉള്ളവരായിരുന്നു. അതിന്റെ തെളിവാണ് ഈ മൂന്നു ഗ്രന്ഥങ്ങളും വിരൽചൂണ്ടുന്നത് എല്ലാ ഗ്രന്ഥങ്ങളുടേയും�ം അർത്തങ്ങൾ പൂർണമായ രീതിയിൽ മനസ്സിലാക്കുവാൻ ഇന്നത്തെ തലമുറ ശ്രമിക്കേണ്ടതാണ് പുരാണ ഗ്രന്ഥങ്ങളുടെ പേരും മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ പറയുന്നത്. മറ്റൊരു മതങ്ങളെ മനുഷ്യരെ മനുഷ്യരായി കാണാൻ അവരെല്ലാവരും ഒന്നാണെന്ന് പഠിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ് മേൽപ്പറഞ്ഞവ.
കൃഷ്ണദ്വൈപായനൻ എന്ന ഒരു മുനി ആ വേദങ്ങളെ ക്രോഡീകരിച്ചു. അതുവരെ ലഭ്യമായ വേദത്തെ രണ്ടായി പകുത്തു. ആദ്യം മൂല വേദത്തിൽ നിന്ന് മന്ത്രങ്ങളുടേയും സൂക്തങ്ങളുടേയും കൂട്ടത്തെ വേർപ്പെടുത്തി ഋഗ് വേദം എന്ന പേരിൽ ഋക്കുകളിടെ ഒരു സമാഹാരമുണ്ടാക്കി. പിന്നെ യ്ജ്ഞപ്രധാനമായ(കർമ്മ പ്രധാനമായ്) ശേഷിച്ച ഭാഗത്തിനു യജുർവ്വേദം എന്ന് പേർ നൽകി. അതും കഴിഞ്ഞ് അതിൽ നിന്ന് ഗാന ശീലുകളെ അടർത്തിമാറ്റി സാമവേദമെന്ന പേർ നൽകി. ഏറ്റവുമൊടുവിൽ ശേഷിച്ച ഭാഗത്തിനു അധർവ്വ വേദമെന്ന് കൂടി പേർ നൽകി. വേദത്തെ നാലായി പകുത്ത (എഡിറ്റ് ചെയ്ത) കൃഷ്ണദ്വൈപായനനെ വേദങ്ങളുടെ എഡിറ്റർ എന്ന അർത്ഥത്തിൽ വേദ വ്യാസൻ എന്ന പേർ സിദ്ധിച്ചു.
ബൃഹത്തായ ഈ പരിശ്രമത്തിനു ശേഷം വ്യാസനു ഒരു ആഗ്രഹമുണ്ടായി ഒരു കഥ എഴുതണം. വേദങ്ങളിലെ സാരാംശം ലോകമെങ്ങുമുള്ള സാധാരണക്കാരനുകൂടി മനസിലാകുന്നവിധത്തിൽ ഒരു കഥയാവണമത്. വ്യാസനു എഴുത്തിനു തുണയായി ഗണപതിയെക്കിട്ടി. അദ്ദേഹത്തിന്റെ വംശാവലിയിൽ തന്നെയുള്ള ഒരു കുടുംബത്തിന്റെ മൂപ്പിളമപ്പോരു ഇതിവൃത്തമാക്കി അദ്ദേഹം ഒരു കഥ രചിച്ചു. 60ഭാഗങ്ങളുള്ള ഒരു ബൃഹത് കഥ. ആ കഥാസമാഹാരത്തിനു അദ്ദേഹമിട്ട പേരു "ജയം" എന്നായിരുന്നു. ഈ അറുപത് ഭാഗങ്ങളിൽ ഒരുഭാഗം വ്യാസന്റെ ശിഷ്യനായ വൈശമ്പായനു അദ്ദേഹം കേൾപ്പിച്ച് കൊടുത്തു.(ഓർക്കുക വ്യാസ വിരചിതമായ ആ ഇതിഹാസ കഥയുടെ ആകെ അറുപത് ഭാഗങ്ങളിൽ ഒരു ഭാഗം മാത്രം. ബാക്കി എവിടെയെന്നോ ആ കഥ എന്തെന്നോ ആർക്കുമറിയില്ല.) അർജ്ജുനന്റെ പൗത്രൻ പരീക്ഷിത്തിന്റെ പുത്രൻ ജനമേജയൻ നടത്തിയ സർപ്പ സത്രത്തിനിടെ വൈശംബായനൻ ആദ്യമായി പൊതുജന സമക്ഷം അവതരിപ്പിച്ചു. അന്ന് ഈ കഥ കേട്ട രോമഹർഷണൻ എന്ന സൂതൻ ഇത് തന്റെ പുത്രൻ ഉഗ്രശ്രവസിനെ പഠിപ്പിച്ചു. അയാൾ അത് നൈമിഷാരണ്യത്തിൽ വച്ച് ശൗനകാദികളായ ഋഷിമാരെ കേൾപ്പിച്ചു. ജൈമിനി, ശുകൻ മുതലായവരും പിന്നീട് ഈ കഥ പ്രചരിപ്പിച്ചു.
അങ്ങിനെ പലരും പറഞ്ഞ് പറഞ്ഞ് വ്യാസന്റെ "ജയ"ത്തിലേക്ക് പല കഥകളും കൂടിച്ചേർന്നു. ഒരു വൻ വട വൃക്ഷം കണക്കെ ശാഖോപ ശാഖകളായി ആ കഥ പടർന്ന് പന്തലിച്ചു. പുതിയ പുതിയ ഭാഗങ്ങൾ പുതിയ പുതിയ ആശയങ്ങൾ അതിൽ നിറച്ചു. പതിയെ "ജയം" എന്ന കഥ "വിജയം" എന്ന പേരിലേക്ക് മാറി. കാലം പിന്നെയും പോയി. പോകെ പോകെ ആ കഥ വിപുലമായിക്കൊണ്ടിരുന്നു. കേവലം ഒരു കുടുംബത്തിന്റെ മൂപ്പിളമ പോരിനപ്പുറം ഉപകഥകളും, ശാഖകളുമായി അത് പിന്നെയും വിശാലമായിക്കൊണ്ടിരുന്നു. "ജയവും" "വിജയവും" പിന്നിട്ട് അത് "ഭാരതം" എന്ന പേരിലറിയപ്പെട്ടു. പിന്നെയും പിന്നെയും അത് വളർന്ന്കൊണ്ടേയിരുന്നു. ചരിത്രം, ജനിതകശാസ്ത്രം, ഊർജ്ജതന്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, ജ്യോതിഷം, സാമ്പത്തികശാസ്ത്രം, തത്വശാസ്ത്രം, സാരോപദേശങ്ങൾ തുടങ്ങി നിരവധിയായ വിഷയങ്ങൾ അതിൽ വന്ന് നിറഞ്ഞ്കൊണ്ടേയിരുന്നു. മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായി കണക്കാക്കുന്ന ശ്രീകൃഷ്ണന്റെ ബാലലീലകളും ജീവിത കഥയും അടങ്ങുന്ന ഹരിവംശം കൂടി കൂട്ടിച്ചേർക്കപ്പെട്ടതോടെ പതിനെട്ട് അദ്ധ്യായവും, ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളുമുള്ള ഒരു മഹാഗ്രന്ഥമായി അത് പരിണമിച്ചു. ഭാരതം അതോടെ മഹാഭാരതമായി. ജയം എന്ന ഒരു കുടുംബത്തിന്റെ ചരിതം മാത്രം പറഞ്ഞിരുന്ന കഥ ഭാരത ദേശത്തിന്റെ തന്നെ മഹാപുരാണവും ഇതിഹാസവുമായി വളർന്നതിന്റെ പരിണാമ ദശയാണു ഈ പറഞ്ഞത്.
പരശതം വർഷങ്ങളായി പാടി പതിഞ്ഞതാണു മഹാഭാരതത്തിന്റെ ഓരോ കഥവഴികളും. വിവിധ ഭാഷകളിൽ, വിവിധ രൂപങ്ങളിൽ നൃത്തമായും, നാട്യമായും, ഗാനങ്ങളായും, ചിത്രങ്ങളായും, നാടോടി കഥാഖ്യാനങ്ങളായും, ഈ മഹാപുരാണം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇന്നും പറഞ്ഞ് കൊണ്ടേയിരിക്കുന്നുമുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് അങ്ങ് ഇന്തോനേഷ്യവരെ മഹാഭാരതത്തിന്റെ പലപല ആഖ്യാനങ്ങൾ കാണാം.
ഇരുപതാം നൂറ്റാണ്ടിൽ ഈ ഇതിഹാസം ആധുനീക മനസിനെക്കൂടി ഹഠാദാകർഷിച്ചു. ആഴത്തിലുള്ള പഠനങ്ങൾ ഇതിനെ കേന്ദ്രീകരിച്ച് നടന്നു. പുതിയ കാലത്തിന്റെ ശൈലിയിൽ പല പുനരാഖ്യാനങ്ങളും സൃഷ്ടിക്കപ്പെട്ടു. മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളിലൂടെയും മഹാഭാരതത്തെ പലരും നോക്കിക്കണ്ടു. അങ്ങിനെ വിവിധ കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളിലൂടെ നിരവധിയായ നോവലുകളും, നാടകങ്ങളും, ചലചിത്രങ്ങളും, സീരിയലുകളും സൃഷ്ടിക്കപ്പെട്ടു. പക്ഷെ ഇക്കൂട്ടത്തിൽ ചിലവയെങ്കിലും അതിന്റെ യഥാർത്ഥ അന്തസത്തയിൽ നിന്ന് വ്യതിചലിച്ചുവെന്ന യാതർത്ഥ്യം തള്ളിക്കളഞ്ഞ്കൂടാ. ചിലപ്പോഴെങ്കിലും യഥാർത്ഥ തത്വങ്ങളെ വിസ്മരിച്ച് അതിന്റെ സങ്കീർണ്ണ ഭാഗങ്ങളെ കൂടുതൽ ലളിതമായ പരാവർത്തനം നൽകുവാൻ ശ്രമിച്ചു. അത് പലപ്പോഴും സ്വാഭാവിക വിവരണങ്ങളെ താറുമാറാക്കി.
എന്തൊക്കെയായാലും ഒന്നുറപ്പ്, ഇത്രയധികം തവണ ആവർത്തിക്കുകയും ഇത്രയധികം ജനസമ്മതി നേടുകയും ചെയ്ത ഒരു കൃതിയും ലോകത്തിൽ ഉണ്ടാകില്ല. അതിനാൽ തന്നെ ഇത് കേവലം ഇന്ത്യയുടെ ബൃഹദ് പുരാണമോ, മഹേതിഹാസമോ അല്ല. ഇത് ഇന്ത്യയുടെ കഥയാണു. ഭാരതത്തിന്റെ കഥ. മഹാഭാരത കഥ. കാരണം അത് ഭാരതീയരെ ഇന്നത്തെ നിലയിലാക്കി. ബാഹ്യാഡംബരങ്ങളെക്കാൾ മാനസീക വികാസത്തിനു വിലകൽപ്പിക്കപ്പെട്ടു. അതിനാൽ തന്നെ ഭാരതത്തിന്റെ മഹത്വത്തിന്റെ കഥയാണു ഇത്.
ഇനി മഹാഭാരതത്തിന്റെ ഘടനകൂടി പരി ശോധിക്കാം.
ആകെ 18 പർവ്വങ്ങൾ.
1) ആദി പർവ്വം 9984 ശ്ലോകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ക്രമാനുഗതമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പശ്ചാത്തലം വിവരിക്കുകയും ചെയ്യുന്നു.
2) സഭ: ഇതിൽ 4311 ശ്ലോകങ്ങൾ. ചൂത് കളിയും പാണ്ഡവരുടെ സമ്പൂർണ്ണ പരാജയവും പാഞ്ചാലീ വസ്ത്രാക്ഷേപവും എല്ലാം വരുന്നു.
3) വന പർവ്വം : ആകെ 13664 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പന്ത്രണ്ട് വർഷത്തെ വനവാസം മുഖ്യ പ്രമേയം.
4) വിരാട പർവ്വം: വിരാട രാജാവിന്റെ മത്സ്യരാജ്യത്തെ 1 വർഷത്തെ അജ്ഞാത വാസം 3500ശ്ലൊകങ്ങളിലായി വർണ്ണിച്ചിരിക്കുന്നു.
5) ഉദ്യോഗ പർവ്വം: ഭഗവത് ദൂതും ഒടുക്കം യുദ്ധത്തിന്റെ അനിവാര്യതയും 6998 ശ്ലോകങ്ങളെക്കൊണ്ട് പരാമർശ്ശിക്കുന്നു.
6) ഭീഷ്മ പർവ്വം: 5884 ശ്ലോകങ്ങൾ. യുദ്ധാരംഭവും, ഭഗവത് ഗീതയും, യുദ്ധത്തിന്റെ പത്താം നാളിൽ ഭീഷ്മരുടെ പതനം വരെയും ഇവിടെ പരാമർശ്ശിക്കുന്നു.
7) ദ്രോണ പർവ്വം: 10919 ശ്ലൊകങ്ങൾ ഉള്ള ഈ പർവ്വത്തിൽ അടുത്ത അഞ്ച് ദിവസത്തെ രക്ത രൂക്ഷിത യുദ്ധം പരാമർശ്ശിക്കുന്നു. അഭിമന്യുവിന്റെ യുദ്ധ വീര്യവും, മരണവും ഇവിടെ കടന്ന് വരുന്നു.
8 ) കർണ്ണ പർവ്വം: ആകെ 4900 ശ്ലോകങ്ങൾ. ദ്രോണരുടെ മരണ ശേഷം കർണ്ണൻ കൗരവ സേനാധിപതിയാവുന്നത് തൊട്ട് അദ്ദേഹത്തിന്റെ പതനം വരെ ഈ പർവ്വം പരാമർശ്ശിക്കുന്നു.
9) ശല്ല്യപർവ്വം: 3220 ശ്ലൊകങ്ങളിലായി മഹാഭാരതത്തിലെ 18ആമത്തേതും അവസാനത്തേതുമായ ദിവസത്തെ യുദ്ധം ആണു പ്രതിപാദിക്കുന്നത്.
10) സൗപ്തിക പർവ്വം: 2870 ശ്ലോകങ്ങളുണ്ടിതിൽ. മഹാഭാരതത്തിലെ ധർമ്മയുദ്ധ സങ്കൽപ്പത്തിന്റെ സകല മര്യാദകളും ലംഘിച്ച് അശ്വഥാമാവും സംഘവും ചേർന്ന് രാത്രിയിൽ പാണ്ഡവ പാളയത്തിൽ നടത്തിയ കൂട്ടക്കൊലയും, അശ്വഥാമാവിനു ശാപം ലഭിക്കുന്നതും ഉത്തരയുടെ ഗർഭസ്ഥ ശിശുവിനു കൃഷ്ണൻ ജീവൻ തിരികെ നൽകുന്നതും ഈ പർവ്വത്തിലെ ഇതിവൃത്തമാണു.
11) സ്ത്രീ പർവ്വം: യുദ്ധാനന്തര ഭീകരതകളും വിധവകളുടെ രോദനവും ഈ പർവ്വത്തിൽ 1775 ശ്ലോകങ്ങളിലൂടെ വരൻണിക്കുന്നു.
12) ശാന്തി പർവ്വം: 14525 ശ്ലോകങ്ങളിലൂടെ ശാന്തി പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും ചർച്ചകളും പ്രതിപാദിക്കുന്നു.
13) അനുശാസനാ പർവ്വം: ശരശയ്യയിൽ മരണം കാത്ത് കിടന്ന ഭീഷ്മർ പുതിയ രാജാവാകാൻ പോകുന്ന യുധിഷ്ഠിരനും പാണ്ഡവർക്കും നൽകുന്ന മഹത്തായ ഉപദേശങ്ങൾ ആണു ഇതിൽ പ്രതിപാദിക്കുന്നത്. ആകെ 12000 ശ്ലോകങ്ങളിലൂടെ ഇത് പറഞ്ഞ് പോകുന്നു.
14) അശ്വമേധ പർവ്വം: പാണ്ഡവരാജ്യ സ്ഥാപനം 4420 ശ്ലോകങ്ങളിലൂടെ പ്രതിപാദിക്കുന്നു.
15) ആശ്രമ പർവ്വം: യുദ്ധാനന്തരം ധൃതരാഷ്ട്രർ, ഗാന്ധാരി, കുന്തി, വിദുരർ തുടങ്ങി അവശേഷിക്കുന്ന വൃദ്ധരായ രാജകുടുംബാംഗങ്ങൾ സകലതും പാണ്ഡവരെ ഏൽപ്പിച്ച് വാനപ്രസ്ഥത്തിനായി പോകുന്നഭാഗം. ആകെ 1106 ശ്ലോകങ്ങൾ.
16) മൗസല പർവ്വം: 300 ശ്ലോകങ്ങളിലായി യാദവ കുലത്തിന്റെ നാശവും, ഭഗവാൻ കൃഷ്ണന്റെ സ്വർഗ്ഗാരോഹണവും പറയുന്നു.
17) മഹാപ്രസ്താനിക: മഹാഭാരതത്തിലെ ഏറ്റവും ചെറിയ പർവ്വം. ആകെ 120 ശ്ലോകങ്ങൾ. പാണ്ഡവരുടെ മഹാപ്രസ്ഥാനം ആണു ഇതിവൃത്തം.
18) സ്വർഗ്ഗാരോഹണിക : ആകെ 200 ശ്ലോകങ്ങൾ. ഉടലോടെ സ്വർഗ്ഗത്തിൽ ചെന്ന യുധിഷ്ഠിരന്റെ അനുഭവങ്ങൾ.
ഇത്രയും പർവ്വങ്ങൾ മഹാഭാരതത്തിലുണ്ട്.. ഇതിനു പുറമെ അനുബന്ധ പർവ്വമായി ആകെ 16423 ശ്ലോകങ്ങളെക്കൊണ്ട് ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവ ചരിത്രം ആകമാനം പ്രതിപാദിക്കുന്ന ഹരിവംശം എന്ന ഒരു പർവ്വം കൂടി മഹാഭാരതത്തിനുണ്ട്.
Wiki
*ആരാണ് ദ്വാരപാലകർ ?*
*ഒരു ക്ഷേത്രത്തിൽ അവർക്കുള്ള പ്രാധാന്യം എന്താണ്?*
ഒരു ക്ഷേത്രത്തിൽ ദേവനോ ദേവിയോ എന്തുമായികൊള്ളട്ടെ പ്രതിഷ്ഠ. ആ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കവാടത്തിൽ അല്ലെങ്കിൽ വാതിലിനിരുവശത്തും ആയുധധാരികളായി നില്‍ക്കുന്ന ആ ദേവന്റെയോ ദേവിയുടെയോ കാവല്‍ക്കാരാണ് ദ്വാരപാലകർ .
ഓരോ തവണ ശ്രീകോവിലിനകത്തു പ്രവേശിക്കുമ്പോളും തന്ത്രി അല്ലെങ്കിൽ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു താൻ അകത്തേക്ക് പ്രവേശിക്കുവാൻ ദ്വാരപാലകർ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം അതിനുശേഷം മാത്രമേ ശ്രീ കോവിലിനകത്തുള്ള
മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്ഭ ഗൃഹത്തേക്ക് പ്രവേശനം പാടുള്ളൂ.
ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീ കോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സ്വാഷ്ടാംഗം നമസ്കരിക്കുന്നു അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കർമ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.
ക്ഷേത്ര-താന്ത്രിക വിധി പ്രകാരം ദ്വാരപാലകരെയും അവർക്കുള്ള പ്രാധാന്യത്തെയും കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.
*_ശ്രീകൃഷ്ണൻ_*
ഭഗവാൻ നാരായണന് (ശ്രീകൃഷ്ണൻ) ദ്വാരപാലകർ 10 ആണ്.യഥാക്രമം ഇവർ ഇപ്രകാരമാണ്
ശ്രീ കോവിലിനു മുന്നിലിരുവശത്തും
1.വലതുവശത്ത് ചൻണ്ടൻ
2. ഇടതുവശത്ത് -പ്രചൻണ്ടൻ എന്നീ പേരുള്ള ദ്വാരപാലന്മാരും
പിന്നീട് ശ്രീകോവിലിൽ നിന്ന് ആദ്യത്തെ കവാടത്തിൽ
3. വലതുവശത്ത് ശംഖോടനും
4. ഇടതുവശത്ത് ചക്രോടനും
അവിടെ നിന്നും രണ്ടാമത് കവാടത്തിൽ ഇരുവശത്തും
5. ജയൻ ഇടതുവശത്തും
6. വിജയൻ വലതു വശത്തും
അവിടെനിന്നും അടുത്ത കവാടത്തിൽ
7. ഭദ്രയൻ ഇടതു വശത്തും
8. സുഭദ്രയൻ വലതു വശത്തും
പിന്നീടുള്ള നാലാമത്തെ കവാടത്തിൽ അതായത് ചുറ്റമ്പല വാതിലിനിരുവശത്തു
9. ഇടതു ദാത്രിയെന്നും
10. വലതു വിദാത്രിയെന്നും പേരുള്ള ദ്വാരപാലകരാണ്
*_മഹാദേവൻ_*
ശ്രീ മഹാദേവനു ദ്വാരപാലകർ 2 പേരാണുള്ളത് അവർ യഥാക്രമം
1. വിമലൻ ഇടതു വശത്തും
2. സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു.
*_ദേവി_*
ദേവിക്ക് ( ശ്രീപരമേശ്വരിയോ ശ്രീലളിതാംബികയോ) ദ്വാരപാലകരു 2 പേരാണുള്ളത്
1. ശംഖനിധി ഇടതു വശത്തും
2. പദ്മനിധി വലതു വശത്തും നിലകൊള്ളുന്നു
*_വിഘ്നേശ്വരൻ_*
ശ്രീ ഗണേശൻ (വിഘ്നേശ്വരൻ)
1. വികടൻ ഇടതു വശത്തും
2. ഭീമൻ വലതു വശത്തും എന്നീ രണ്ടു ദ്വാരപാലകരുമാണ്
*_സുബ്രമണ്യൻ_*
കാർത്തികേയൻ സുബ്രമണ്യസ്വാമിക്ക് 4 പേരാണ് ദ്വാരപാലകർ ശ്രീകോവിലിൽ ഇരുവശത്തും ജയ-വിജയന്മാർ ഇടത്-വലത് വശത്തു ദ്വാരപാലകർ ആയും പ്രവേശന കവാടത്തിൽ ഇടത്-വലത് വശത്തായി സുദേഹൻ സുമുഹൻ എന്നീ ദ്വാരപാലകന്മാരുമാണ് നിലകൊള്ളുന്നത്.
*_അയ്യപ്പൻ_*
ശ്രീ ഭൂതനാഥൻ ശബരിഗിരീശൻ അയപ്പനും ദ്വാരപാലകർ 2 ആണ് കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ടു നിലകൊള്ളുന്നു.
🌹_ പ്രഭാത ചിന്തകൾ🌹
സ്നേഹപൂര്‍വ്വം എന്തിനെ നോക്കിയാലും അതിനു പ്രത്യേകിച്ചൊരു ഭംഗി കാണും. ആ സമയത്ത് ലോകം മുഴുവനും തന്നെ അതീവ സുന്ദരമായി തോന്നും, സ്നേഹം എന്നത് നമ്മള്‍ ചെയ്യുന്ന ഒരു പ്രവൃത്തിയല്ല, അത് നമ്മള്‍ തന്നെയാണെന്നത് ബോദ്ധ്യമാവണം. സ്‌നേഹിക്കാൻ തുടങ്ങാം നമുക്ക്, നമ്മുടെ ജോലിയെ, ഉത്തരവാദിത്തങ്ങളെ, ബന്ധങ്ങളെ അങ്ങിനെ എല്ലാറ്റിനെയും... ശേഷം എല്ലാം നമ്മിലേക്ക് വന്നു നിറഞ്ഞു കൊള്ളും.
🌹 സുപ്രഭാതം🙏 ശുഭദിനം 🌹
Thursday, March 02, 2023
*ഭക്തീഭാവം*
🟨🟨🟨🟧🟨🟨🟨
സർവ്വഐശ്വര്യങ്ങളും ഭഗവാന്റെ പാദങ്ങളിൽ സമർപ്പിച്ച് ആ പാദാംബുജരജസ്സുകളെ അലങ്കാരമായി ധരിക്കുന്നു എന്ന ഭാവം.
മറ്റൊന്ന് യാതൊരു അലംങ്കാരവും ആഗ്രഹിക്കാതെ ഭഗവാന്റെ പാദങ്ങളെ ആശ്രയിക്കുന്ന ഭാവം.
ഇതിൽ ആദ്യം പറയുന്നത് മഹാലക്ഷ്മി ഭാവമാണ്.
സകലദേവന്മാരും മഹാലക്ഷ്മിയുടെ കടാക്ഷത്തിന്നു കാതുനിൽക്കുമ്പോൾ, മാഹലഷ്മി കാത്തിരുന്നത് ഭഗവാന്റെ പാദങ്ങളിൽ ചേരാനുള്ള ഭാഗ്യമാണ്. അങ്ങനെയുള്ള ഭാഗ്യത്തിനായി ഭഗവാന്റെ മാറിൽ ഇരിക്കുന്ന ലക്ഷ്മിയോട് സപ്ത്നിയായ കൗസ്തുഭത്തിന് അസൂയ തോന്നുന്നുണ്ടാവും. കാരണം സകലദേവന്മാരും ലക്ഷ്മീകടക്ഷം കൊതിച്ചുകൊണ്ടാണ് നിൽക്കുന്നത്. അപ്പോൾ സ്വഭാവികമായും അഹങ്കാരം വന്നീട്ടുണ്ടാവും ലക്ഷ്മിക്ക്.
ഒരു പത്നിയുടെ അസൂയയും മറ്റൊരു പത്നിയുടെ അഹങ്കാരവും ഒരേ സ്ഥലത്ത്, തന്റെ വക്ഷസ്സിൽ അനുഭവിച്ചുകൊണ്ടു നിൽക്കുന്നു ഭഗവാൻ.
അപ്പോഴാണ് മൂന്നമതൊരാൾ ആശ്രയിച്ച് ആനന്ദം അനുഭവിക്കാൻ പറ്റിയ ഏറ്റവും ഉത്തമമായ പാദങ്ങളിൽ വിഴുന്നത്.
അവിടെ അസൂയയില്ല, അഹങ്കാരമില്ല, ആനന്ദത്തിന്റെ പൂർണ്ണാനുഭവം മാത്രം അതുകൊണ്ടാണ് തുളസി ആ ഭാഗ്യം അനുഭവിച്ചുകൊണ്ട് പാദങ്ങളിൽ ആശ്രയിച്ചത്.
അതുപോലെ തന്നെ ഗോപികമാർ മനസ്സിന്റെ ഈ അവസ്ഥയെ കാണിച്ചു തരുന്നു. മറ്റുള്ളവർ എന്തു ചെയ്യുന്നു, മറ്റുള്ളവരെങ്ങനെ പൂജിക്കുന്നു. എന്നു നോക്കി കൊണ്ടിരിക്കാതെ താൻ മാത്രമായി, തന്റെ മാത്രമായ ഭഗവാനെ പൂജിക്കുക എന്ന ഭാവം. അത് തന്നെ ഏറ്റവും ഉയർന്ന ഭാവം. മറ്റൊന്നിനോടും തുലനം ചെയ്യാൻ കഴിയാത്ത ആ മനോഭാവം അവർ തുളസിയിൽ തുലനം ചെയ്ത് ആ ഭാഗ്യം തങ്ങൾക്കും തരണേ എന്ന് പ്രാർത്ഥിക്കുന്നു.
ക്ഷേത്രത്തിൽ പോയി അർച്ചനകളോ സമർപ്പണമോ ചെയ്യണമെങ്കിൽ നമുക്ക് പലപ്പോഴും സംശയം ഉണ്ടാകുക പതിവാണ്. ഇവിടെ ഏത് അർച്ചനയാണ് ചെയ്യേണ്ടത്, എന്താവും ദേവന്റെ ഇവിടുത്തെ ദേവന്റെ ഇഷ്ടനിവേദ്യം തുടങ്ങി പലതും സംശയങ്ങളാണ്. ചോദിക്കാൻ ക്ഴിഞ്ഞിലെങ്കിൽ അടുത്ത് നിന്ന് ആരെങ്കിലും ചെയ്യുന്ന അർച്ചനയോ വഴിപാടോ നമ്മളും കഴിക്കും. അതാണോ വേണ്ടത്?
എനിക്കേറ്റവും ഇഷ്ട്പ്പെട്ടതിനെ ഞാൻ എന്റെ ഈശ്വരന് കൊടുക്കും എന്നു വിചാരിക്കുക. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്റെ മനസ്സും ശരീരവുമാണല്ലോ. അതുകൊണ്ട് ശരീരം ഭഗവാനു മുന്നിൽ നമസ്കരിക്കാൻ ഉപയോഗിക്കുക.
മനസ്സ് ഏറ്റവും പരിശുദ്ധമായിരിക്കൻ അതിലെ മാലിന്യങ്ങളായ അസൂയ, അഹങ്കാരം എന്നിവ ഇല്ലാതാക്കുക. വിനയം കൊണ്ട് ശിരസ്സ് പരമാവധി കുനിക്കുക. അപ്പോൾ മാത്രമേ ഭഗവാന്റെ പാദപത്മങ്ങളെ കാണാൻ കഴിയൂ.
അവിടെ മറ്റൊരു തുളസ്സിയായി കിടക്കമ്പോൾ അവിടെക്ക് മഹാലക്ഷ്മിയും , പിന്നിട് കൗസ്തുഭവും പിന്നെയും ആരൊക്കയേ വന്നു കൊണ്ടിരുന്നാലും എന്റെ മനസ്സ് ഭഗവാന്റെ നിർമ്മലമായ പാദരജസ്സുകളെ ശിരസ്സിലേറ്റി ആനന്ദിച്ചുകൊണ്ടിരിക്കും.
എന്റെ മനസ്സിൽ ക്ഷൂദ്രമായ വികാരങ്ങൾക്ക് സ്ഥാനമില്ല. ഇതേ പ്രാർത്ഥനയോടെ ധ്യാനത്തിന്റെ മൂന്നാമത്തെ അവസ്ഥയായി മനസ്സ് പ്രശാന്തമായിരിക്കുന്ന അവസ്ഥ.
കലങ്ങൽ മാറി തെളിഞ്ഞ ജലാശയത്തിന്റെ അവസ്ഥ അത് അനുഭവിക്കണം.
ആ അവസ്ഥയിലാണ് ഭഗവാന്റെ പാദപത്മങ്ങളെ തെളിഞ്ഞു കാണാൻ
സാധിക്കുക.
🟧🟧
*എല്ലാ മിത്രങ്ങൾക്കും ശുഭ ദിനാശംസകൾ*🙏
*അന്യരുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് വിതരണം വിനോദോപാധിയായും ജീവിതോപാധിയായും സ്വീകരിച്ച ഒരുപാട് പേര്‍ നമ്മുടെ ചുറ്റിലുമുണ്ട്. സ്വയം ഒരു ഇരുട്ടറയില്‍ നിന്നുകൊണ്ടാണ് ഇവര്‍ അപ്പുറത്തെ തിരിനാളത്തെ പഴിക്കുന്നത്. അയല്‍ക്കാരന്റെ ബാധ്യതകളെ ആഘോഷമാക്കുന്നവരുണ്ട്. കൂടാതെ തനിക്കാവുന്ന പോലെ അവ പ്രചരിപ്പിക്കാനും അത്തരക്കാര്‍ മടിക്കാറില്ല. രണ്ടു തിരിച്ചറിവുകളാണ് ഈ അപവാദപ്രചാരകര്‍ക്ക് ഉണ്ടാകേണ്ടത്. ഒന്ന് താന്‍ വിലയിരുത്തുന്നതുപോലെ മറ്റുള്ളവരും തന്നെ വിലയിരുത്തുന്നുണ്ട്. രണ്ട്, അന്യരെ വിലയിരുത്തി വീര്‍പ്പുമുട്ടുന്നതിന് പകരം സ്വയം പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. എല്ലാ അന്വേഷണങ്ങളും മറ്റുവ്യക്തികളിലേക്ക് നടത്തി മാത്രമേ നാം ശീലിച്ചിട്ടുള്ളൂ. സ്വന്തം കുറവുകള്‍ കണ്ടെത്താന്‍ ഒരു ഗവേഷണവും ആരും നടത്താറില്ല. തിരുത്തേണ്ട തെറ്റുകള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അവരുടെ പിഴവുകള്‍ കണ്ടെത്തി സ്വന്തം തെറ്റിനെ ലഘൂകരിക്കുന്നവരാണ് അധികവും. മറ്റുള്ളവരുടെ നേരെ തിരിച്ചുവെച്ചിരിക്കുന്ന ദൂരദര്‍ശനികളല്ല, സ്വന്തം നേരെ തിരിച്ചുവെച്ചിരിക്കുന്ന സൂക്ഷമദര്‍ശിനികളാണ് നമുക്കാവശ്യം. അന്യനെ അളക്കുന്ന അളവുകോലുകൊണ്ട് അവനവനും അളക്കെപ്പെടും എന്ന് നമുക്കും ഓര്‍മ്മിക്കാം -*
*എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ*🙏
*എല്ലാ സജ്ജനങ്ങൾക്കും ശുഭ ദിനാശംസകൾ*🙏
*ജീവിതത്തിൽ നമ്മൾ ഇടയ്ക്കൊക്കെ ഒന്ന് തിരിഞ്ഞ് നോക്കണം. നമ്മുടെ ഭൂതകാലത്തിലൂടെ ഒന്ന് സഞ്ചരിക്കണം. അപ്പോൾ നമുക്ക് മനസ്സിലാകും എവിടെയായിരുന്നു നമുക്ക് സംഭവിച്ച തെറ്റുകളെന്ന്. അത് തിരുത്തി മുന്നോട്ടുപോയാൽ ജീവിതമെത്ര പ്രയാസകര മായാലും നമുക്ക് ചെയ്യാവുന്നതും എല്ലായ്പ്പോഴും വിജയിക്കാവുന്നതുമായ എന്തെങ്കിലുമൊക്കെ ഈ ലോകത്തുണ്ടെന്ന് ബോധ്യമാകും.*
*എപ്പോഴും വികാരങ്ങളേക്കാൾ ബുദ്ധിശക്തിക്ക് പ്രാധാന്യം നല്കുക.* *പുതിയ പുതിയ ആശയങ്ങൾ മനസ്സിൽ രൂപീകരിക്കുന്നതിന് മുൻപ് സസൂക്ഷ്മം അവയെ അപഗ്രഥിച്ച് പഠിക്കാൻ ശ്രമിക്കുക.*
*നമ്മുടെ മുന്നിൽ തുറന്നു കിടക്കുന്ന അവസരങ്ങൾ വിനിയോഗിക്കുന്നതിന് എപ്പോഴാണോ നമ്മൾ ധൈര്യപൂർവ്വം മുന്നോട്ട് വരുന്നത് അപ്പോഴാണ് നമുക്ക് അതിനുള്ള കഴിവ് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നത്...*
*വലിയ സ്വപ്നങ്ങളുടെ പൂർത്തീകരണം പലപ്പോഴും തോൽവിയിൽ അവസാനിച്ചേക്കാം. അത്തരം അവസ്ഥകളിൽ ആ അനുഭവപാഠങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് അതിജീവിക്കുന്നതിനുള്ള പരിശീലനം നമ്മൾ നേടിയിരിക്കണം...*
*സാഹചര്യങ്ങൾക്ക് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുക. അത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുവാൻ നമ്മുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും മാറ്റങ്ങൾ ആവശ്യമെങ്കിൽ അതിന് തയ്യാറാവുക.*
*സ്വപ്നങ്ങൾ ഒരു പാട് നെയ്യുക..* *നമുക്ക് എത്തിപ്പിടിക്കാൻ കഴിയാത്തവയെ ബുദ്ധിപൂർവ്വംവിട്ടുകളയുക..*
*ഏറ്റവും പ്രാധാന്യം നൽകിയത് ഏതിനാണൊ അതാണ് നമ്മുടെ ലക്ഷ്യം എന്നു തിരിച്ചറിയുക.*
*അത് നേടിയെടുക്കാനായി കഠിനമായി പ്രയത്നികുക.*
*എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ*🙏
കദളിമംഗലത്തമ്മേ നമ:
➖➖➖➖➖➖➖
ഗുരുദക്ഷിണ...കഥകളി...
സന്ദീപനീ മഹർഷിയുടെ ആസ്രമത്തിൽ ഗുരുകുല വിദ്യാഭ്യാസം നടത്തുന്ന ക്രുഷ്ണ നേയും, ബലഭദ്രനേയും പത്നി വിറകു ശേഖരിക്കാൻ കാട്ടിൽ അയച്ചതിലുള്ള ദേഷ്യം പ്രകടിപ്പിക്കുന്ന രംഗo
🛕♾️🛕♾️🛕♾️🛕♾️🛕♾️🛕♾️🛕
*കദളിമംഗലത്തമ്മേ നമ:*
🔯〰️🔯〰️🔯〰️🔯〰️🔯
*🔲🅛🅘🅚🅔🔲🅙🅞🅘🅝*
➰〰️➰〰️➰〰️➰〰️➰〰️➰〰️➰
*🔥🐍തെങ്ങേലി പടയണി 🐍🔥*
🔊 കഥകളികണ്ടതിനു ശേഷംശേഷം ഈ പോസ്റ്റ് ഉപകാരപ്രദം ആണെങ്കിൽ..പ്രിയപ്പെട്ടവർക്കായി ഷെയർ ചെയ്യു.. ഈ അറിവ് അവരിലേക്കും പകർന്ന് നൽകാം...4etc.. 🙏
ദൈവികമായകൂടുതൽ..കഥകൾ..പുരാണങ്ങൾ..മന്ത്രങ്ങൾ..സ്റ്റാറ്റസ്...വീഡിയോകൾ.. ക്ഷേത്ര ക്രിയകൾ.. മറ്റും.കൂടുതൽ.. അറിയുവാൻ ഈഗ്രൂപ്പിൽ അംഗമാകൂ......👇
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
📜📯കദളിമംഗലത്തമ്മേ നമഃ📜
🔅➖➖➖➖➖➖🔅
♥️🇯 🇴 🇮 🇳♥️
🛕💲🇭 🅰️®️🇪 🛕
💧🇱 🇮 🇰 🇪💧
🅟🅐🅖🅔 / 🅖🅡🅞🅤🅟
🔅➖➖➖➖➖➖➖🔅
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
🛕 തെങ്ങേലി പടയണി🛕 https://www.facebook.com/groups/746688368694534/?ref=share
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അതായത് ദാസാ,
"കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്" എന്ന ഒരു വിഭാഗം തന്നെ "കണക്ക്" എന്നതിന്റെ കീഴിൽ ഇപ്പോഴുണ്ട്.
കോളനിവത്കരണത്തിന് മുന്നേ തന്നെ സാംസ്കാരികമായും ബൗദ്ധികമായും നമ്മൾ സായിപ്പന്മാരേക്കാൾ ഒരു പടി മുന്നിൽ ആയിരുന്നു എന്നതിന് തെളിവുകൾ ഇപ്പോൾ സായിപ്പന്മാർ തന്നെ പുറത്തുവിട്ടു തുടങ്ങി.
കോളനിവത്കരണ സമയത്ത് പാശ്ചാത്യർ കേമന്മാരായിരുന്നു എന്ന് തെളിയിക്കാനും അങ്ങിനെ അവരുടെ വിദ്യാഭ്യാസ സമ്പ്രദായം ഇവിടെ അടിച്ചേൽപ്പിക്കാനും അധികാരത്തിന്റെ പിൻബലത്തോടെ അവർക്ക് സാധിച്ചു. ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ ഇത്തരത്തിൽ പ്രാദേശിക വൈജ്ഞാനിക ശാഖകളെ "മോഷ്ടിക്കുകയും" അത് സ്വന്തം എന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്ത തങ്ങളുടെ പൂർവ്വികർക്ക് എതിരെ ഇപ്പോൾ സായിപ്പന്മാർ തന്നെ പഠനങ്ങൾ നടത്തി, ചരിത്രത്തിന്റെ അവനിർമ്മിതികൾ തിരുത്തി തുടങ്ങി.
ഇത് 2014 ലെ മോദി സർക്കാർ ഉണ്ടാക്കിയ സംഭവം അല്ല. കാലാന്തരത്തിൽ അതും ഒരു നിമിത്തമായി എന്നു മാത്രം.
(ഇതിൽ പറഞ്ഞിരിക്കുന്ന ട്വീറ്റുകൾ കാണാൻ കമന്റിൽ ഉള്ള ലിങ്കിൽ നോക്കുക)
*ആരാണ് ദ്വാരപാലകർ ?*
*ഒരു ക്ഷേത്രത്തിൽ അവർക്കുള്ള പ്രാധാന്യം എന്താണ്?*
ഒരു ക്ഷേത്രത്തിൽ ദേവനോ ദേവിയോ എന്തുമായികൊള്ളട്ടെ പ്രതിഷ്ഠ. ആ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കവാടത്തിൽ അല്ലെങ്കിൽ വാതിലിനിരുവശത്തും ആയുധധാരികളായി നില്‍ക്കുന്ന ആ ദേവന്റെയോ ദേവിയുടെയോ കാവല്‍ക്കാരാണ് ദ്വാരപാലകർ .
ഓരോ തവണ ശ്രീകോവിലിനകത്തു പ്രവേശിക്കുമ്പോളും തന്ത്രി അല്ലെങ്കിൽ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു താൻ അകത്തേക്ക് പ്രവേശിക്കുവാൻ ദ്വാരപാലകർ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം അതിനുശേഷം മാത്രമേ ശ്രീ കോവിലിനകത്തുള്ള
മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്ഭ ഗൃഹത്തേക്ക് പ്രവേശനം പാടുള്ളൂ.
ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീ കോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സ്വാഷ്ടാംഗം നമസ്കരിക്കുന്നു അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കർമ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു.
ക്ഷേത്ര-താന്ത്രിക വിധി പ്രകാരം ദ്വാരപാലകരെയും അവർക്കുള്ള പ്രാധാന്യത്തെയും കുറിച്ച് ഇപ്രകാരമാണ് പറയുന്നത്.
*_ശ്രീകൃഷ്ണൻ_*
ഭഗവാൻ നാരായണന് (ശ്രീകൃഷ്ണൻ) ദ്വാരപാലകർ 10 ആണ്.യഥാക്രമം ഇവർ ഇപ്രകാരമാണ്
ശ്രീ കോവിലിനു മുന്നിലിരുവശത്തും
1.വലതുവശത്ത് ചൻണ്ടൻ
2. ഇടതുവശത്ത് -പ്രചൻണ്ടൻ എന്നീ പേരുള്ള ദ്വാരപാലന്മാരും
പിന്നീട് ശ്രീകോവിലിൽ നിന്ന് ആദ്യത്തെ കവാടത്തിൽ
3. വലതുവശത്ത് ശംഖോടനും
4. ഇടതുവശത്ത് ചക്രോടനും
അവിടെ നിന്നും രണ്ടാമത് കവാടത്തിൽ ഇരുവശത്തും
5. ജയൻ ഇടതുവശത്തും
6. വിജയൻ വലതു വശത്തും
അവിടെനിന്നും അടുത്ത കവാടത്തിൽ
7. ഭദ്രയൻ ഇടതു വശത്തും
8. സുഭദ്രയൻ വലതു വശത്തും
പിന്നീടുള്ള നാലാമത്തെ കവാടത്തിൽ അതായത് ചുറ്റമ്പല വാതിലിനിരുവശത്തു
9. ഇടതു ദാത്രിയെന്നും
10. വലതു വിദാത്രിയെന്നും പേരുള്ള ദ്വാരപാലകരാണ്
*_മഹാദേവൻ_*
ശ്രീ മഹാദേവനു ദ്വാരപാലകർ 2 പേരാണുള്ളത് അവർ യഥാക്രമം
1. വിമലൻ ഇടതു വശത്തും
2. സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു.
*_ദേവി_*
ദേവിക്ക് ( ശ്രീപരമേശ്വരിയോ ശ്രീലളിതാംബികയോ) ദ്വാരപാലകരു 2 പേരാണുള്ളത്
1. ശംഖനിധി ഇടതു വശത്തും
2. പദ്മനിധി വലതു വശത്തും നിലകൊള്ളുന്നു
*_വിഘ്നേശ്വരൻ_*
ശ്രീ ഗണേശൻ (വിഘ്നേശ്വരൻ)
1. വികടൻ ഇടതു വശത്തും
2. ഭീമൻ വലതു വശത്തും എന്നീ രണ്ടു ദ്വാരപാലകരുമാണ്
*_സുബ്രമണ്യൻ_*
കാർത്തികേയൻ സുബ്രമണ്യസ്വാമിക്ക് 4 പേരാണ് ദ്വാരപാലകർ ശ്രീകോവിലിൽ ഇരുവശത്തും ജയ-വിജയന്മാർ ഇടത്-വലത് വശത്തു ദ്വാരപാലകർ ആയും പ്രവേശന കവാടത്തിൽ ഇടത്-വലത് വശത്തായി സുദേഹൻ സുമുഹൻ എന്നീ ദ്വാരപാലകന്മാരുമാണ് നിലകൊള്ളുന്നത്.
*_അയ്യപ്പൻ_*
ശ്രീ ഭൂതനാഥൻ ശബരിഗിരീശൻ അയപ്പനും ദ്വാരപാലകർ 2 ആണ് കൊച്ചു കടുത്ത്വ സ്വാമി ഇടതും വലിയ കടുത്ത്വ സ്വാമി വലതു വശത്തുമായി പൊന്നമ്പല നട കാത്തുസൂക്ഷിച്ചു കൊണ്ടു നിലകൊള്ളുന്നു.
⭐എന്തുകൊണ്ടാണ് എല്ലാവരും വലത് കൈ കൊണ്ട് പ്രവൃത്തികൾ ചെയ്യുമ്പോൾ ചിലർ മാത്രം ഇടംകൈ കൊണ്ട് ചെയ്യുന്നത്?⭐
👉തലച്ചോറിന്റെ ഘടനയിലുള്ള പ്രത്യേകതകൾ കൊണ്ടാണ് ചിലരിൽ ഇടതുകയ്യുടെ ആധിപത്യത്തിനു കാരണം എന്നു പൊതുവെ കരുതപ്പെടുന്നു. തലച്ചോറിന്റെ പ്രധാനഭാഗമായ സെറിബ്രം രണ്ട് അർധഗോളങ്ങളായാണ് കാണപ്പെടുന്നത്. കോർപ്പസ് കലോസമെന്ന ഭാഗമാണ് ഈ അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. ഇതിൽ ഇടത്തെ പകുതി ശരീരത്തിന്റെ വലതുഭാഗത്തെയും , വലത്തെ പകുതി ശരീരത്തിന്റെ ഇടതുഭാഗത്തെയും നിയന്ത്രിക്കുന്നു.
ഇടതുവശത്തിന് സ്വാധീനം കൂടുതലുളളവരിൽ തലച്ചോറിന്റെ വലത്തെ പകുതിയുടെ അർധഗോളം കൂടുതൽ കാര്യക്ഷമമായിരിക്കും. അതനുസരിച്ചായിരിക്കും വ്യക്തിയുടെ ചലനങ്ങളും ചിന്തകളും. വലംകയ്യരെ അപേക്ഷിച്ച് ഇടതു കൈ കൂടുതൽ ഉപയോഗിക്കുന്നവരിൽ കോർപ്പസ് കലോസത്തിന്റെ വലുപ്പം കൂടുതലായിരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ലോക ജനസംഖ്യയുടെ 10 ശതമാനത്തോളം ഇടതു കയ്യരാണ്. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് ഇതു കൂടുതൽ സംഭവിക്കുന്നത്. വലംകയ്യന്മാർക്കായി രൂപകല്പന ചെയ്ത ലോകത്ത് ഇടംകയ്യനായിരിക്കുന്നതിന്റെ ഗുണങ്ങളെയും, ദോഷങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ഓഗസ്റ്റ് 13 ന് ലോക ഇടംകയ്യന്മാരുടെ ദിനമായി ആചരിക്കുന്നു. 1976 ൽ ലെഫ്റ്റ്‌ഹാൻഡേഴ്‌സ് ഇന്റർനാഷനലിന്റെ സ്ഥാപകൻ ഡീൻ ആർ. കാംപ്ബെല്ലാണ് ഇങ്ങനെയൊരു ദിനത്തിന് തുടക്കം കുറിച്ചത്.
ഒന്നാം വയസ്സുവരെ കുട്ടികൾ രണ്ടു കൈകളും ഒരുപോലെ ഉപയോഗിക്കും. അതിനുശേഷം ഇടതു കൈ കൊണ്ട് എന്തു ചെയ്താലും തല്ലു കൊടുക്കുന്ന രക്ഷിതാക്കൾ ഉണ്ട്. തുടർച്ചയായി കയ്യിൽ അടി കിട്ടുന്നതോടെ കുട്ടി ഇടതു കൈ കൊണ്ടു ചെയ്യുന്ന കാര്യങ്ങൾ വലതു കൈ കൊണ്ടു ചെയ്യാൻ ശ്രമിക്കും. ചിലർ വിജയിക്കും. ചിലർ രണ്ടു കയ്യും ഒരുപോലെ ഉപയോഗിക്കും. ഇടംകയ്യരെ വലംകയ്യരാക്കാൻ ശ്രമിക്കുമ്പോൾ മസ്തിഷ്ക്കത്തിന്റെ പ്രവർത്തനത്തിലും മാറ്റങ്ങളുണ്ടാകുന്നുവെന്ന് ഈ മേഖലയിൽ നടത്തിയ പഠനങ്ങൾ പറയുന്നുണ്ട്.
സർഗാത്മകതയുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന തലച്ചോറിന്റെ വലതുവശത്തിന്റെ പ്രവർത്തനം വേണ്ടത്ര കാര്യക്ഷമമാകില്ല. പകരം യുക്തിസഹമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഇടതു വശം കൂടുതൽ പ്രവർത്തനക്ഷമമാകുകയും ചെയ്യുന്നു. അതോടെ കുട്ടിയുടെ യഥാർഥത്തിലുള്ള സ്വഭാവം മാറും. കൂടാതെ കയ്യക്ഷരം നന്നാക്കാനും കത്രികയും കത്തിയും ഉപയോഗിക്കാനുമൊക്കെ ഇവർക്ക് കൂടുതൽ സമയം വേണ്ടി വരും.
തലച്ചോറിനുണ്ടാക്കുന്ന ആഘാതമാണ് ചില കുട്ടികളിൽ ഇടത് സ്വാധീനം കൂട്ടുന്നത്. ജന്മനാ ഇടതു കൈ ഉപയോഗിക്കുന്നവരെ ചെറുപ്പത്തിൽ തിരുത്താൻ ശ്രമിച്ചാൽ കൈ കൊണ്ടുള്ള പ്രവൃത്തികൾ മന്ദഗതിയിലാകും. വലം കൈയൻമാർ ഇടം കൈ കൊണ്ട് എഴുതുമ്പോൾ ഉണ്ടാകുന്ന അതേ ബുദ്ധിമുട്ട് ഇടം കയ്യന്മാർക്ക് വലംകൈ കൊണ്ട് എഴുതുമ്പോൾ ഉണ്ടാവും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ഇടംകയ്യിലേക്ക് മാറും. ആരോഗ്യപ്രശ്നങ്ങളാണോ ഇടതു സ്വാധീനത്തിനു കാരണമെന്നതിൽ വിദഗ്ധോപദേശം തേടണം.
ചുരുക്കത്തില്‍ കുഞ്ഞ് ഇടം കൈകൊണ്ട് കുത്തി വരയ്ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പേടിപ്പിച്ച് വലം കൈയിലേക്ക് പെന്‍സില്‍ മാറ്റാതെ വെറുതെ വിടുക. വലം കൈയ്യരുടെ ലോകത്തില്‍ ഇടം കൈയ്യരായ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കേണ്ടത് മാതാപിതാക്കളാണ്.
{[പണ്ട് ദൂരദർശൻ TV-യിൽ Dr: മായുള്ള ഒരു അഭിമുഖം കണ്ടു അന്നത്തെ ചർച്ച, കുട്ടികളുടെ കാര്യങ്ങളായിരുന്നു. അതിനിടയിൽ ഈ കാര്യവും പറഞ്ഞു. "ഒരിക്കലും ജന്മസിദ്ധമായി കിട്ടുന്നത് നശിപ്പിക്കരുത്, എഴുതുന്നത് ഇടത് കൈയ്യാണെങ്കിലും മാറ്റരുത്." പലരും പറഞ്ഞു വലതു കൈ കൊണ്ട് എഴുതിപ്പിക്കൂയെന്ന്, ഞാൻ മാറ്റില്ലായെന്നു പറഞ്ഞു. സ്കൂളിലും അദ്ധ്യാപകരോടും പറഞ്ഞിട്ടുണ്ട് ഈ കാര്യം.] പലരും പീക്കൈയ്യൻ എന്നൊക്കെ കളിയാക്കി വിളിച്ചു. ആര് എന്തു പറഞ്ഞാലും വിളിച്ചാലും തളരുതെന്ന് പറഞ്ഞിട്ടുണ്ട്, മകനോട്. എൻ്റെ അനുജൻ ഇടതു കൈയ്യായിരുന്നു, മാങ്ങ വരെ എറിഞ്ഞു വീഴ്ത്തിയിട്ടുണ്ട്. കൂടാതെ 3 പാളി കണ്ണാടി ജനല്ലുകൾ തുറന്നിരുന്ന സമയത്ത്, അതിൽ ഒരു പാളിയിൽ ഇരുന്ന കാക്കയെ ഓടിക്കുന്നതിനായി കല്ലെടുത്ത് ഒരെറ് കൊടുത്തു! 3 പാളി ഗ്ലാസ്സും പൊട്ടി... ഇത് കാരണമാകാം, അനുജൻ്റെ ഇടത് മാറ്റുവാനുണ്ടായ കാരണമെന്ന് തോന്നുന്നു..}
ഇടം കയ്യ് വഴക്കം കൂടുതല്‍ ഉള്ള തന്റെ മകൾക്ക് സാധാരണ പെന്‍സില്‍ ഷാര്‍പ്നര്‍ ഉപയോഗിക്കാനാവാത്തതിന്‍റെ
വിഷമം പങ്കിട്ട ഒരമ്മയുടെ വാർത്ത സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയാവുകയും ചെയ്തിരുന്നു.തുടർന്ന് ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് അധികൃതര്‍ നടരാജ്, അപ്സര പെന്‍സിലുകളുടെ ഷാർപ്നർ ഇടം കയ്യർക്കായി വിപണിയിൽ ഇറക്കുകയും ചെയ്തു.
ഗോവയിൽ ഇടം കയ്യന്‍മാർക്കായി ഒരു മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. ലണ്ടനിലെ പ്രശസ്തമായ മാഡം തുസാദ് മ്യൂസിയത്തിന്റെ മാതൃകയിൽ, പ്രശസ്തരായ ഇടം കൈയ്യരുടെ രൂപങ്ങളാണ് ഈ മ്യൂസിയത്തിലുളളത്. ഇന്ത്യൻ ലെഫ്റ്റ് ഹാൻഡർ ക്ലബിന്റെ നേതൃത്വത്തിലാണ് മ്യൂസിയം സ്ഥാപിച്ചത്.
ഇനി ലോകം അറിയപ്പെട്ട
ഇടംകയ്യന്മാരുടെ കൂട്ടത്തിലെ ഏതാനും പ്രശസ്തരെ അറിയാം.
⚡ ലിയനാർഡോ ഡാവിഞ്ചി :
ലോകം കണ്ട ബഹുമുഖപ്രതിഭകളിൽ ഒരാളായ ഡാവിഞ്ചിയുടെ എഴുത്തുകൾ വായിക്കണമെങ്കിൽ മുഖം നോക്കുന്ന കണ്ണാടി വേണമായിരുന്നു. വലത്തുനിന്ന് ഇടത്തേക്ക് എഴുതിയിരുന്ന അദ്ദേഹം അങ്ങനെ ചെയ്തിരുന്നത് കത്തുകൾ രഹസ്യമായി സൂക്ഷിക്കാൻ വേണ്ടിയാണെന്ന് വാദങ്ങളുണ്ടായിരുന്നെങ്കിലും സത്യത്തിൽ, അദ്ദേഹം ഇടംകയ്യനായിരുന്നു.
⚡മഹാത്മാ ഗാന്ധി:
ഗാന്ധിജിയ്ക്ക് രണ്ട് കൈയും ഒരുപോലെ വഴങ്ങിയിരുന്നു. ഇടംകയ്യനായ ഗാന്ധിജിയെ ചെറുപ്പത്തിൽ വലത്തേക്ക് മാറ്റാൻ ശ്രമിച്ചതു കൊണ്ടാവും രണ്ടു കയ്യും ഒരുപോലെ വഴങ്ങിയത്.
⚡രത്തൻ ടാറ്റ:
ഇന്ത്യയിലെ പ്രധാന വ്യവസായികളിലൊരാളായ രത്തൻ ടാറ്റ ഇടതു കയ്യനാണ്. ഇതുകാരണം കുട്ടിക്കാലത്ത് പിയാനോ പഠിക്കാൻ താൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
⚡സച്ചിൻ തെണ്ടുൽക്കർ:
സെഞ്ച്വറികൾ കൊണ്ട് റെക്കോർഡ് സൃഷ്ടിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഇക്കൂട്ടത്തിലെ മറ്റൊരു പ്രമുഖൻ. വലതുകൈകൊണ്ട് ബൗൾ ചെയ്യാനും ബാറ്റ് ചെയ്യാനും പരിശീലിച്ചെങ്കിലും, ഭക്ഷണം കഴിക്കാനും എഴുതാനുമുൾപ്പടെ ഇടത് കൈ ആണ് ഉപയോഗിക്കുന്നത്.
⚡ അമിതാഭ് ബച്ചൻ :
ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ഇടം കൈയ്യനാണ്. അഭിനയത്തിൽ മാത്രമല്ല എഴുത്തിലും സംസാരിത്തിലുമെല്ലാം അദ്ദേഹം മികവ് പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചനും ഇടംകയ്യനാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടംകയ്യനാണ്. ബരാക് ഒബാമയും ബിൽ ക്ലിന്റണുമടക്കം എട്ട് അമേരിക്കൻ പ്രസിഡന്റുമാർ ഇടംകയ്യന്മാരാണ്. ലോക സമ്പന്നരിൽ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സ്, ടെന്നീസ് താരങ്ങളായ റാഫേൽ നദാൽ, മോണിക്ക സെലസ്, ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, സനത് ജയസൂര്യ, ബ്രയാൻ ലാറ, എഴുത്തുകാരൻ ലൂയിസ് കരോൾ എന്നിങ്ങനെ പ്രശസ്തരായ ഇടംകയ്യന്മാർ അനേകമുണ്ട്.
മലയാള സിനിമയിൽ നിവിൻ പോളി,
പ്രണവ് മോഹൻലാൽ, ആസിഫ് അലി എന്നിവർ ഇടം കയ്യന്മാരാണ്.ധീരുഭായ് അംബാനി, രജനീകാന്ത്,രവി ശാസ്ത്രി ,സ്റ്റീവ് ജോബ്സ്, വില്യം രാജകുമാരന്‍, ചാള്‍സ് രാജകുമാരന്‍, ഹെന്‍ററി ഫോര്‍ഡ്, ഗാരി കാസ്പരോവ്, മറഡോണ, മാര്‍ക്ക് സുക്കര്‍ ബര്‍ഗ്, ഐസ്ക്ക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചാര്‍ലി ചാപ്ലിന്‍,അമേരിക്കന്‍ മാധ്യമപ്രവർത്തകയും അവതാരകയുമായ ഓപ്ര വിന്‍ഫ്രി, അര്‍ബുദചികില്‍സയില്‍ നിര്‍ണായകമായ റേഡിയോ ആക്ടീവ് മൂലകമായ റേഡിയം കണ്ടുപിടിച്ച പോളിഷ് ശാസ്ത്രജ്ഞ മേരി ക്യൂറി ,ഹെലന്‍ കെല്ലര്‍ തുടങ്ങി മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി വരെയുളള ഇന്‍റര്‍നാഷ്ണല്‍ പുലികള്‍ ഉള്‍പ്പെടുന്ന നീണ്ട നിര തന്നെയുണ്ട് ഇടം കയ്യന്‍മാരുടെ പട്ടികയില്‍...
Tuesday, February 28, 2023
രാമായണം വന്ദന ധ്യാന ശ്ലോകങ്ങൾ
"കുജന്തം രാമരാമേതി
മധുരം മധുരാക്ഷരം
ആരൂഹ്യ കവിതാശാഖാം
വന്ദേവാല്മീകികോകിലം
ശ്രീരാമധ്യാനം
വൈദേഹീസഹിതം സുരദ്രുമതലേ ഹൈമേ മഹാമണ്ഡപേ
മഗേ്ദ്ധ പുഷ്പകമാസനേ മണിമയേ വീരാസനേ സുസ്ഥിതം
അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം
വ്യാഖ്യാന്തം ഭരതാദിഭഃ പരിവൃതം രാമം ഭജേ ശ്യാമളം.
രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ സീതായാഃ പതയേ നമഃ.
വാല്‍മീകീ സ്തുതി
നമ ആദികവയേ വല്മീക പ്രഭാവായ :-കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം വന്ദേ വാല്‍മീകികോകിലം.
ആഞ്ജനേയസ്തുതി
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുഗ്ദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂൗമെുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി.
പൂര്‍വ്വം രാമതപോവനാദി ഗമനം-ഹത്വാമൃഗം കാഞ്ചനം വൈദേഹീ ഹരണം-
ജടായു മരണം-സുഗ്രീവ സംഭാഷണം ബാലീനിഗ്രഹണം-സമുദ്രതരണം-
ലങ്കാപുരീദാഹനം പശ്ചാദ് രാവണ കുംഭകര്‍ണ്ണ ഹനനം ഏതദ്ധി രാമായണം -
ഓം നമോ ഭഗവതേ രാമചന്ദ്രായ ...
അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യഃ പരം വ്യാഖ്യാന്തം ഭരതാദിഭഃ
പരിവൃതം രാമം ഭജേ ശ്യാമളം.
രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാൗാെയ നാൗാെയ സീതായാഃ പതയേ നമഃ.
Friday, February 24, 2023
സൂര്യദേവനെയും വായുഭഗവാനെയും വീട്ടിൽ കയറിയിറങ്ങാൻ സ്വാതന്ത്ര്യം കൊടുത്താൽ ആ ഗൃഹത്തിലെ വാസ്തുദോഷമെല്ലാം പരിഹരിക്കപ്പെടും. പിന്നെ കാണുന്ന ദോഷമെല്ലാം കാലം മാറുന്നതിനനുസരിച്ച് അവരവരുടെ പ്രാരബ്ധവിഷയമായി വന്നു പോകുന്ന കാര്യങ്ങളാണ്.
ശരീരത്തിൽ പ്രാണനും അഗ്നിയും ജലവും എപ്രകാരം പ്രധാനമാണോ അതുപോലെതന്നെ നാം വസിക്കുന്ന വീട്ടിലും ഇവ മൂന്നും ശുദ്ധമായിരിക്കേണ്ടതുണ്ട്. കിഴക്കു നിന്നും പടിഞ്ഞാറു നിന്നും രാവിലെയും വൈകിട്ടുമായി സൂര്യൻ നമ്മുടെ വീട്ടിനുള്ളിലേയ്ക്ക് കടന്നു വരണം. ഉത്തരായന കാലത്തിൽ വടക്കുകിഴക്കേ കോണിൽ നിന്ന് സൂര്യൻ പ്രവേശിച്ച് തെക്കുപടിഞ്ഞാറേ മുറിയിലൂടെ കടന്നു പോകണം. അതുപോലെതന്നെ വായുവും. വീടിൻറെ എല്ലാ വശങ്ങളിൽ നിന്നും അകത്തു കയറി മറുഭാഗത്തേയ്ക്ക് സ്വതന്ത്രമായി സഞ്ചരിക്കണം. വാതിലും ജനലും വയ്ക്കുമ്പോൾ ചുവരിൻറെ മധ്യഭാഗം എന്ന നിലയിലുള്ള സൗന്ദര്യം നോക്കേണ്ടതില്ല. നേർക്കുനേർ വാതിലും ജനലും വരുന്ന രീതിയിൽ ക്രമീകരിക്കുമ്പോൾ ചിലപ്പോൾ ജനൽ മുറിയുടെ ഒരു വശത്തായിപ്പോകുമായിരിക്കാം. സാരമില്ല. ശുദ്ധവായു കിട്ടുമല്ലോ?
സന്ധ്യ കഴിഞ്ഞാൽ നിലവിളക്ക് കത്തിച്ച് അഗ്നിയായ് സൂര്യൻറെ സാന്നിദ്ധ്യം കാണണം. ആ ആത്മപ്രകാശം ദൃശ്യമായും അദൃശ്യമായും പ്രകാശിക്കുന്നു. എന്തെന്നാൽ അതാണ് അഗ്നിയെയും സൂര്യനെയും പോലും കാണിച്ചു തരുന്ന പ്രകാശം. ഉറങ്ങുമ്പോഴും ഉള്ളിലെ അഗ്നിയെ ഉപാസിച്ചുകൊണ്ടാണ് കണ്ണുകൾ അടയ്ക്കേണ്ടത്.
ഈശ്വരപ്രകാശത്തെ ആരാധിക്കുന്നുവെങ്കിൽ വീട്ടിൽ ഒരു പൂജാമുറി വേണ്ടതാണ്. അധികം ദൂരത്തല്ലാതെ നമുക്ക് ഒരു തീർത്ഥസ്ഥാനം വേണമല്ലോ? അതാണ് പൂജാമുറി. അവിടെ അന്യചിന്തകൾക്ക് പ്രവേശനമില്ല. ഗുരുക്കന്മാരെ പോലെയാകണം ആ മുറിയുടെ പ്രഭാവം. ഗുരുക്കന്മാരുടെ അടുത്തു ചെന്നാൽ ആത്മപ്രകാശത്തെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും സംസാരിക്കാറില്ല. അതുകൊണ്ടാണ് ഗുരുവും ശിഷ്യനും ഇടയിൽ വിവാദങ്ങളും കലഹങ്ങളും ഉടലെടുക്കാത്തത്. എന്നും രാവിലെയും വൈകിട്ടും പൂജാമുറിയിൽ നിലവിളക്കു വച്ച് പ്രാർത്ഥിക്കുന്ന ശീലം കുട്ടികൾക്ക് ഉണ്ടാകണം. നാം അവരോടൊപ്പം അതു ചെയ്യണം. നമ്മൾ എന്താണെന്നതല്ല കുട്ടികൾ എന്താണ് എന്നതാകണം നമ്മുടെ ആചാരാനുഷ്ഠാനങ്ങളുടെ ധർമ്മത്തിന് അടിസ്ഥാനം. നമുക്ക് എന്ത് വേണം വേണ്ട എന്നത് ഉള്ളിലിരിക്കട്ടെ. കുട്ടികൾക്ക് എന്തു വേണം എന്നത് രക്ഷിതാക്കളായ ഗുരുജനങ്ങളാണ് ചെയ്തു കാണിച്ചുകൊടുക്കേണ്ടത്. സ്വധർമ്മം ബോധപൂർവ്വം അനുഷ്ഠിക്കേണ്ടതുണ്ട്.
വീടിനുള്ളിലും നമ്മുടെ ശരീരത്തിനുള്ളിലും പുറം ലോകത്തിലും ഒരുപോലെ വ്യാപിച്ചു നിൽക്കുന്ന ഒരു ചരടുണ്ട്. മാലയിൽ നൂലെന്ന പോലെ ഈ ലോകത്തിലെങ്ങും ഒരു പോലെ വ്യാപിച്ചു നിൽക്കുന്ന സൂത്രാത്മാവാണ് പ്രാണൻ. കമ്പികൊണ്ട് വൈദ്യുതി എങ്ങും ബന്ധപ്പെടുന്നതുപോലെ പ്രാണശക്തിയിലൂടെ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ സൂര്യനെയും അഗ്നിയെയും ആരാധിക്കുന്നതു പോലെ പ്രധാനമാണ് പ്രാണനെ ഉപാസിക്കുന്നതും. പ്രാർത്ഥിക്കാൻ ഇരിക്കുമ്പോൾ ആദ്യം ഉള്ളിലെ പ്രണൻറെ ഗതിയെ ഒന്നു ശ്രദ്ധിക്കണം. മനസ്സ് അന്നേ ദിവസത്തെ ഓർമ്മകൾ കൊണ്ട് രാഗദ്വേഷങ്ങളുടെ ബാധകളാൽ ഇളകിക്കൊണ്ടിരിക്കുകയാകും. ശരീരത്തിലെ നാഡീഞരമ്പുകളും അതിനനുസരിച്ച് ചൂടുപിടിച്ച് വലിഞ്ഞു മുറുകി ഇരിക്കുന്നുണ്ടാകും. അങ്ങനെ മനസ്സും ശരീരവും അസ്വസ്ഥമായിരിക്കും. ഏകാഗ്രത കിട്ടില്ല. അതിനാൽ ഒന്നു തണുത്തവെള്ളത്തിൽ കുളിച്ച് ശരീരത്തെ തണുപ്പിക്കണം. അതുകഴിഞ്ഞ് വന്നിരുന്ന് പ്രാണനെ ശ്രദ്ധിക്കണം. ഉപാസനാമൂർത്തിയിൽ സ്വന്തം മനസ്സിനെ ഉറപ്പിക്കുമ്പോൾ തന്നെ പ്രാണൻ അടങ്ങിക്കൊള്ളും. എന്നാലും ശ്വാസഗതിയെ കുറച്ചുനേരം ശ്രദ്ധിച്ചിരിക്കുന്നതുകൊണ്ട് സ്വന്തം ശരീരത്തിൻറെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കും. അനാവശ്യചിന്തകളുടെ ഭാരം സ്വയം ഒഴിഞ്ഞു പോകുകയും അങ്ങനെ ശരീരവും മനസ്സും ഭാരമില്ലാത്തതായി അനുഭവപ്പെടുന്നതും കാണാൻ കഴിയും.
നമ്മുടെ ശരീരത്തിനൊരു വാസ്തു കണക്കുണ്ട്. നാം വസിക്കുന്ന വീടിനും ഒരു വാസ്തു കണക്കുണ്ട്. വീട് സ്ഥിതി ചെയ്യുന്ന ഭൂമിക്കും ഭൂമി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആകാശത്തിനും വാസ്തു കണക്കുണ്ട്. എല്ലാം നമ്മെ ബാധിക്കുന്നു. എല്ലായിടത്തും പൊതുവായി കാണുന്നതും എല്ലാത്തിനെയും കൂട്ടിയിണക്കുന്നതും പ്രാണശക്തിയാണെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ചലനവും പ്രാണൻറെ അധീനതയിലാണ് സംഭവിക്കുന്നത്.
നമ്മുടെ ചിന്ത പ്രാണൻറെ സ്പന്ദനമാണ്. നമ്മുടെ സങ്കല്പവും ചിന്തയും എത്രദൂരം വ്യാപിക്കുന്നു എന്നതും പ്രാണൻറെ സ്പന്ദനമാണ്. എന്നാൽ പ്രാണൻ എവിടെ സ്ഥിതി ചെയ്യുന്നു എന്നത് ആത്മപ്രകാശത്തിലേയ്ക്കുള്ള അന്വേഷണമാണ്. ഈ ലോകത്തെ കടന്ന് ഈ മനസ്സിനെയും ഈ ബുദ്ധിയെയും ഈ ചിന്തകളെയും എല്ലാത്തിനെയും ചലിപ്പിക്കുന്ന പ്രാണനെയും കടന്ന് പോകണം. ചലനമായി കാണുന്നതൊന്നുമല്ല സത്യം. ചലിപ്പിക്കുന്ന പ്രാണനുമല്ല പരമമായ സത്യം. എന്നാൽ പ്രാണനിലൂടെയാണ് എല്ലാം ചലിച്ചുകൊണ്ടിരിക്കുന്നത് എന്നതിനാൽ ഈശ്വരോപാസന ചെയ്യുന്നവർ പ്രാണനെയും പ്രാണനിൽ ഇളകുന്ന അഗ്നിയെയും അഗ്നിയിൽ സ്ഥിതി ചെയ്യുന്ന ജലത്തെയും ജലത്തിൽ സ്ഥിതി ചെയ്യുന്ന ഭൂമിയെയും ആരാധിക്കുന്നു.
ഈ പ്രാണൻ ആകാശത്തിൽ അവ്യക്തമായിരിക്കുന്നു. ഈ പ്രാണശക്തിയെ ആരും കണ്ടിട്ടില്ല. കാണുകയുമില്ല. എന്നാൽ നമ്മുടെ ഉള്ളിലും പുറത്തുമായി ഈ കാണുന്ന ചലനമെല്ലാം പ്രാണശക്തിയുടെ സാന്നിദ്ധ്യമാണ് അറിയിക്കുന്നത്. ഈ ശരീരത്തിൽ ജീവൻ നിലനിൽക്കുന്നത് പ്രാണശക്തികൊണ്ടാണ്. നാം കഴിക്കുന്ന ആഹാരം ദഹിക്കുന്നതും നാം കഴിക്കുന്ന മരുന്നിൻറെ വീര്യം ഫലിക്കുന്നതും നാം ജപിക്കുന്ന മന്ത്രം സിദ്ധിയെ തരുന്നതും നാം പറയുന്ന വാക്കുകളിൽ നാദമായി സ്പന്ദിക്കുന്നതും എല്ലാം പ്രാണൻറെ ശക്തിയാണ്. എപ്പോഴാണോ പ്രാണന് ബലം കുറയുന്നത് അപ്പോൾ നാം കഴിക്കുന്ന ആഹാരവും നാം കഴിക്കുന്ന മരുന്നും നാം ഉച്ചരിക്കുന്ന വാക്കും അശക്തമായിത്തീരുന്നതു കാണാം.
മരണം എന്നത് ഈ സ്ഥൂല ശരീരത്തിൻറെ നാശം മാത്രമാണ്. അതൊരിക്കലും പ്രാണനിൽ സ്ഥിതി ചെയ്യുന്ന സൂക്ഷ്മ ശരീരത്തിൻറെ നാശം ആകുന്നില്ല. മരണസമയത്തു മറ്റെല്ലാ അവയവങ്ങളും ചലനരഹിതമാണെന്നാലും ആകാശതത്ത്വമായി ഇരിക്കുന്ന ശ്രവണേന്ദ്രിയം വഴി മറ്റുള്ളവർ പറയുന്നത് ശ്രവിക്കാൻ കഴിയും. അതുകൊണ്ട് മരണം മുന്നിൽ കണ്ട് നാവനങ്ങാതെ കിടക്കുന്ന ആളുടെ അടുത്തിരുന്ന് നല്ല കാര്യങ്ങളാണ് പറയേണ്ടത്. ഞാനും വന്നേ എന്ന് അറിയിക്കുകയല്ല വേണ്ടത്. തത്ത്വപ്രധാനമായ പുരാണകഥാഭാഗങ്ങൾ വായിക്കുകയോ ഇഷ്ടമന്ത്രം ജപിച്ചുകൊടുക്കുകയോ വേണം.
ഇതെല്ലാം സനാതനമായ ആത്മാവിനെ അടിസ്ഥാനമാക്കി ക്രമീകരിച്ചിരിക്കുന്ന ജീവിതാനുഷ്ഠാനങ്ങളാണ്. ശരീരം നശിച്ചാലും നശിക്കാത്തതായി ഒന്നുണ്ട് എന്ന അറിവിനെ ആശ്രയിച്ചാണ് ജനനം മുതൽ മരണം വരെയുള്ള എല്ലാ ജീവിതസംസ്കാരത്തെയും ക്രമപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് അത്തരം ജീവിതക്രമത്തെ സനാതനധർമ്മം എന്നു പറയുന്നത്. ലക്ഷ്യം ശരീരസുഖമല്ല. ആത്മസ്വരൂപം ആകുന്ന ജ്ഞാനമാണ് ഈ ധർമ്മത്തിൻറെ ലക്ഷ്യം. സനാതനമാണ് ആത്മാവ്. ശരീരത്തിന് നാശമുണ്ടുതാനും. ജനിക്കുകയും മരിക്കുകയും ചെയ്യുന്നത് ആത്മാവല്ല, ജീവബോധമാണ്. പ്രാണൻ ജീവബോധത്തെ സൃഷ്ടിക്കുകയും ഇളക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പ്രാണൻ ആത്മാവിനെ ഇളക്കുന്നില്ല.
എന്നും രാവിലെ സൂര്യന് അഭിമുഖമായി നിന്ന് സൂര്യനെ ആത്മപ്രകാശമായി കണ്ട് തൊഴുത് ഗായത്രിമന്ത്രം പറഞ്ഞ് ഉപാസിക്കണം. ചൈതന്യവത്തായ മറ്റേതു വിഗ്രഹമുണ്ട് നമുക്ക് ഇത്രയും പ്രത്യക്ഷമായി? രാത്രിയിൽ കാണുന്ന ചന്ദ്രനിലാകട്ടെ നാം പകൽ കണ്ട സൂര്യനെ കാണണം. അപ്പോൾ മനസ്സും ശരീരവും ജഡമാണെന്നും അതിനെ പ്രകാശിപ്പിക്കുന്നത് ആത്മാവാണെന്നും ഉള്ള പരമതത്ത്വം യോജിപ്പിക്കാൻ സാധിക്കും. അങ്ങനെ സൂര്യൻ ആത്മതത്ത്വത്തിനും ചന്ദ്രൻ മനസ്സിനും ഭൂമി ശരീരത്തിനും പ്രതീകങ്ങളായി ഉപാസിക്കപ്പെടും. മൂന്നു ലോകത്തിനും ഒരു പോലെ പ്രകാശം തരുന്ന ആത്മചൈതന്യത്തെ എപ്പോഴും സ്മരിക്കേണ്ടതുണ്ട്. സന്ധ്യയ്ക്ക് നിലവിളക്ക് വച്ച് സ്മരിക്കേണ്ടതുണ്ട്. ഉള്ളിൽ ഒരു മന്ത്രമായി സ്മരിക്കേണ്ടതുണ്ട്. അപ്പോൾ ജഡവിഷയങ്ങളിൽ ചൈതന്യവത്തായി എന്തുണ്ടോ അതിനെ സ്നേഹിക്കുന്ന അവസ്ഥ വന്നു ചേരും. ആ അവസ്ഥയിൽ ഉപാസനായോഗ്യമല്ലാത്തതായി യാതൊന്നുംതന്നെ ഇല്ലെന്നു കാണും. 'ഛാന്ദോഗ്യോപനിഷത്ത്' ഉപാസനയെ കുറിച്ച് പറയുന്നുണ്ട്.
ശരീരം ഇപ്പോഴെ ജഡമാണ്. അതിനെ ഉപാസിക്കുന്നതിൻറെ ഫലമായി ഉണ്ടാകുന്ന സ്നേഹബന്ധങ്ങൾ അതിൻറെ നാശത്തിൽ കലഹിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നു. ആത്മാവ് ജഡമല്ല എന്നതിനാൽ അതിനെ ഉപാസിക്കുന്നതിൻറെ ഫലമായി ഉണ്ടാകുന്ന ഭക്തിക്കോ ജ്ഞാനത്തിനോ മുറിവുണ്ടാകുന്നില്ല. എപ്പോഴും ആത്മവിഷയത്തെ ഉപാസിക്കുക. ശരീരസംബന്ധിയായ ജഡവിഷയങ്ങളാണ് അന്യമായവ. അങ്ങനെയുള്ള അന്യവിഷയങ്ങളുടെ വിവാദങ്ങളിൽ പെടാതെ സാധകൻ ആത്മവിചാരത്തിൽ ശ്രദ്ധയുള്ളവനായിരിക്കണം.
ഈ ലോകം മുഴുവൻ നമുക്ക് ഗുരുരൂപത്തിൽ തത്ത്വത്തെ ഉപദേശിച്ചുകൊണ്ടിരിക്കുകയാണ്. ശ്രദ്ധയുണ്ടായാൽ മതി. ആത്മാവിൽ ശ്രദ്ധയുണ്ടാകണം. മറ്റെങ്ങുമല്ല. അപ്പോൾ സൂര്യനും ചന്ദ്രനും ഭൂമിയും ആകാശവും പ്രാണനും അചലവും തീർത്ഥവും ഉമയും മഹേശ്വരനും ഹരിയും ഓംകാരവും എല്ലാം ഗുരുമൂർത്തികളായി പ്രത്യക്ഷപ്പെടും.
"ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്."
ഓം
Thursday, February 23, 2023
_*സത്സംഗം*_
*ഭഗവാൻ ഗീതയിൽ പതിമൂന്നാമത്തെ അദ്ധ്യായത്തിൽ സത്സംഗത്തെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. നമുക്ക് ഒന്നു നോക്കാം അതിനെ കുറിച്ച്.. ഹരേ കൃഷ്ണ.*
*ധ്യാനേനാത്മനി പശ്യന്തി* *കേചിദാത്മാനമാത്മനാ*
*അന്യേ സംഖ്യേന യോഗേന കർമ്മയോഗേന ചാപമേ*
*അന്യേത്വേവമജാനന്ത: ശ്രുത്വാ ന്യേഭ്യ ഉപാസതേ*
*ത്യേ/പി ചാതി തരന്ത്യേവ മൃത്യുo ശ്രുതി പരായണാ*
*ഇവിടെ ഭഗവാൻ പറയുന്നു: ചിലർ ആത്മാവിനെ ധ്യാനം കൊണ്ടും ചിലർ സാംഖ്യയോഗം കൊണ്ടും വേറെ ചിലർ കർമ്മയോഗം കൊണ്ടും അറിയുന്നു എന്ന്.*
*ഈ വിധം അറിഞ്ഞുകൂടാത്ത മറ്റുള്ളവരാകട്ടെ ആചാര്യന്മാരിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും കേട്ട് ഉപാസിക്കുന്നു.. ഇങ്ങനെ യുള്ള സത്സംഗത്തിൽ കൂടിയും അവരും മൃത്യു സംസാരസാഗരം കടക്കുകതന്നെ ചെയ്യും എന്ന് വ്യക്തമാക്കുന്നു.*
*സത്സംഗത്തിന്റെ മഹിമ ഒരു കഥയിൽ കൂടി ഭാഗവതത്തിൽ പറയുന്നുണ്ട്.. എല്ലാവർക്കും പരിചിതമായ കഥയാണെങ്കിലും ഒന്നു കൂടിവായിച്ചു മനസ്സിൽ അതിന്റെ മഹിമ പതിയട്ടെ . ഹരി ഓം*
*നല്ലവരുമായുള്ള സമ്പര്‍ക്കമാണ് സത്സംഗം*
*ഒരിക്കല്‍ നാരദൻ മഹാവിഷ്ണുവിനേ കണ്ട്, പ്രഭോ, സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന് അരുളിച്ചെയ്യണം എന്നു പറഞ്ഞു.*
*മഹാവിഷ്ണു, അദ്ദേഹത്തോട്, ബദര്യാശ്രമത്തിലുള്ള ഒരു അത്തി മരത്തില്‍ ഒരു പുഴു ഇരിപ്പുണ്ടെന്നും, അതിനോടു ചോദിച്ചാല്‍ പറഞ്ഞു തരുമെന്നും പറഞ്ഞു.*
*നാരദന്‍ പോയി പുഴുവിനെ കണ്ടു പിടിച്ചു. ചുണ്ടു ചേര്‍ത്തു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന്.*
*പുഴു ഒന്നും പറഞ്ഞില്ല. പക്ഷെ അത് ഒന്നു വിറച്ചു. താഴെവീണു ചത്തു.*
*പാവം നാരദന്‍. വേഗം വൈകുണ്ഠത്തില്‍ ചെന്ന് വിവരം പറഞ്ഞു.*
*മഹാവിഷ്ണു പറഞ്ഞു. അങ്ങ് അയോധ്യയിലേക്കു ചെല്ലൂ. അവിടെ വൈശ്വാനരന്‍, എന്നൊരു ബ്രാഹ്മണന്‍റെ പശു പ്രസവിക്കാറായി നില്പുണ്ട്. അതു പ്രസവിക്കുമ്പോള്‍, ആ കുട്ടിയോടു ചോദിക്കൂ.*
*നാരദന്‍ പോയി. ഒത്തിരി വൈശ്വാനരന്മാര്‍ ഉള്ളതില്‍ നിന്ന് പ്രസവിക്കാറായ പശു ഉള്ള വൈശ്വാനരനെ കണ്ടു പിടിച്ചു. ഒരു കൊല്ലം എടുത്തെന്നു മാത്രം. പശു പ്രസവിച്ചു. നാരദന്‍ ഉടമസ്ഥന്‍റെ അനുവാദത്തോടെ പശുക്കുട്ടിയുടെ ചെവിയില്‍ ചുണ്ടു ചേര്‍ത്തുവച്ച് ചോദിച്ചു. സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ്?*
*പശുക്കുട്ടി കണ്ണൊന്ന് ഉരുട്ടി. മുകളിലേക്ക് നോക്കി.*
*ഒന്നു വിറച്ചു. ചത്തു.*
*എന്താണ് ഈ കാണിച്ചത് എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ബ്രാഹ്മണന്‍ ഭവ്യതയോടെ നാരദനെ യാത്രയാക്കി. ഇനി കൂടുതല്‍ നേരം നിന്നാല്‍ താന്‍ വല്ലതും പറഞ്ഞു പോകും. നാരദനെങ്ങാനും ശപിച്ചാലോ.*
*നാരദനും അവിടെനിന്നും രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു. പുഴുവിന് ഉടമസ്ഥന്മാരില്ല. ഇതങ്ങനെയാണോ? വേഗം വൈകുണ്ഠത്തില്‍ എത്തി.*
*ഈയാളെന്താ എന്നെ കൊലയ്ക്ക് കൊടുക്കാനണോ ഭാവം? എന്നാണ് വായില്‍ വന്നതെങ്കിലും പറഞ്ഞത്.*
*"പ്രഭോ അതും മരിച്ചു” എന്നാണ്.*
*മഹാവിഷ്ണു ഒന്നു പുഞ്ചിരിച്ചു. വിഷമിക്കണ്ടാ നാരദരേ, അങ്ങ് കാശി രാജ്യത്തേക്ക് പോകുക. അവിടെ രാജ്ഞി പൂര്‍ണ്ണഗര്‍ഭിണിയാണ്. അവര്‍ പ്രസവിക്കുന്ന ശിശുവിനോട് ചോദിക്കൂ. ഉത്തരം നിശ്ചയമായും കിട്ടും.*
*വേണ്ടാ ഭഗവാനേ, എനിക്കറിയണ്ടാ, സത്സംഗം കൊണ്ടൂള്ള പ്രയോജനം. ഇനി ഞാന്‍ ഒന്നും ചോദിക്കത്തില്ല. എന്നെ കാശിരാജാവിനേക്കൊണ്ട് കൊല്ലിക്കാനാണോ?*
*അദ്ദേഹത്തിന് മക്കളുണ്ടാകാതിരുന്ന് ഉണ്ടാകുന്ന കുട്ടിയാണ്.*
*പേടിക്കണ്ടാ നാരദരേ. ചെല്ലൂ. ഞാനല്ലേ പറയുന്നത് ചെല്ലൂ. ഭഗവാന്‍ പറഞ്ഞു..*
*കാശിരാജ്യത്ത് ഉത്സവം. രാജ്ഞി തിരുവയറൊഴിയാന്‍ പോകുന്നു. നാരദന്‍ അവിടെഎത്തിയപ്പോള്‍ അതീവ സന്തോഷത്തോടുകൂടി രാജാവ് എതിരേറ്റിരുത്തി. അചിരേണ രാജ്ഞി പ്രസവിച്ചു. ഒരാണ്‍കുട്ടി. ആശീര്‍വദിക്കാന്‍ വേണ്ടി കുഞ്ഞിനെ നാരദമഹര്‍ഷിയുടെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം ചുറ്റുമൊന്നു നോക്കി. ചോദിക്കാമോ?*
*പിന്നെ എന്തും വരട്ടെ എന്നു വിചാരിച്ച് കുഞ്ഞിനെ മാറോട് ചേര്‍ത്ത്, ചെവിയില്‍ ചുണ്ടു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ് കുമാരാ?. നാരദന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷനേരം നിന്നു. അദ്ദേഹം കണ്ണുകളടച്ചു. തുറന്നു നോക്കിയപ്പോഴും ഭാഗ്യം കുഞ്ഞു മരിച്ചില്ല എന്നു തന്നെയല്ല എഴുന്നേറ്റിരിക്കുന്നു.*
*“തപോനിധേ” കുഞ്ഞു പറഞ്ഞു. “ഞാന്‍ കഴിഞ്ഞതിന്‍റെ മുന്‍പിലത്തെ ജന്മത്തില്‍ ഒരു പുഴു ആയിരുന്നു. ബദരീനാഥിലേ അത്തി മരത്തില്‍. അങ്ങയോടുള്ള സംഗം കൊണ്ട് അടുത്ത ജന്മത്തില്‍ പശുവായും അതിന്റടുത്ത ജന്മത്തില്‍ ഇതാ മനുഷ്യനായും -- അതും രാജകുമാരനായി -- ജനിച്ചു.“*
*പയ്യീച്ച, പൂച്ച, പുലി, വണ്ടെലി ഞണ്ടു-*
*പച്ചപ്പൈയ്യെന്നുതൊട്ടു പലമാതിരിയായ ജന്മം*
*പയ്യെക്കഴിഞ്ഞു പുനരീ മനുജാകൃതത്തേ*
*ക്കൈയ്യില്‍ കിടച്ചതു കളഞ്ഞു കുളിച്ചിടൊല്ലേ*
*എന്നാരാണ്ട് പറയാന്‍ പോകുന്നുണ്ട്. പക്ഷേ അങ്ങയുടെ അടുപ്പം -സത്സംഗം- കൊണ്ട് എനിക്ക് മൂന്നാമത്തെ ജന്മം മനുഷ്യജന്മമായി. വളരെ സന്തോഷം. ഇത്രയും പറഞ്ഞു കുഞ്ഞു കിടന്ന് കരയാന്‍ തുടങ്ങി.*
*സമയം പാഴാക്കുന്നവന്‍ ജീവിതം തന്നെ പാഴാക്കുന്നു. നല്ലവരുമായുള്ള സമ്പര്‍ക്കമാണ് സത്സംഗം. സത്സംഗത്തിന്‍റെ വിലയറിയുകയാണെങ്കില്‍ നിങ്ങള്‍ ക്രമേണ മഹത്തരങ്ങളായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാവും. നല്ലയാളുകളുടെയുള്ളില്‍ ഉറവപൊട്ടുന്ന കുളിര്‍മ്മയുള്ള ചിന്തകളിലേക്ക് ക്രമേണ നിങ്ങള്‍ ആകര്‍ഷിക്കപ്പെടും.*
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...*
*ഓം നമോ ഭഗവതേ വാസുദേവായ!*
*ഓം: നമോ: നാരായണായ*
*ഹരേ കൃഷ്ണാ …………*
*കൃഷ്ണ ഗുരുവായൂരപ്പാ ഇതുപ്പോലെ സജ്ജനസമ്പർക്ക മുണ്ടായി ജീവന്മുക്തി യുണ്ടാവാൻ ഞങ്ങളെയെല്ലാവരെയും അനുഗ്രഹിക്കേണമേ...*🙏
Wednesday, February 22, 2023
ഭക്തിയും ജ്ഞാനവും ജീവിതാനുഭവങ്ങളും സമന്വയിക്കുമ്പോൾ അത് ഭാഗവതതീർത്ഥമായി. ഭക്തിയും ജ്ഞാനവും രണ്ടാണോ? അല്ല ഒന്നാണ്. ഭക്തിയിൽ നിന്നേ ജ്ഞാനമുണ്ടാകൂ. ജ്ഞാനത്തിൽ നിന്നേ ഭക്തിയുണ്ടാകൂ. ഇവ പരസ്പരപൂരകമാണ്. പുണ്യതീർത്ഥങ്ങളിലോ തപോബലമുള്ള മഹാക്ഷേത്രങ്ങളിലോ പോകുമ്പോൾ നമുക്ക് ശാന്തിയും ആനന്ദവും അനുഭവപ്പെടുന്നു. ശാന്തിയില്ലാതെ പോയി ശാന്തി കണ്ടെത്തുമ്പോൾ ആ സ്ഥലത്തോട് അയാൾക്ക് ഭക്തി ജനിക്കും. ശാന്തിയില്ലാത്ത അവസ്ഥയിൽ ഗുരുമുഖത്തു നിന്ന് കേട്ട ധർമ്മോപദേശം കൊണ്ടോ തത്ത്വോപദേശം കൊണ്ടോ ശാന്തി സിദ്ധിക്കുമ്പോൾ ആ അറിവിനെ ശ്രദ്ധയോടെ ഭക്തിയോടെ നിരന്തരം വിചാരം ചെയ്യും. ഭക്തൻ മനസ്സിനെ ഈശ്വരന് സമർപ്പിക്കുമ്പോൾ ജ്ഞാനി മനസ്സിനെ ജഡവിഷയമായി കാണുന്നു. മനസ്സിലാണല്ലോ പ്രശ്നങ്ങൾ? മനസ്സല്ല ഞാൻ എന്നറിയുന്ന ജ്ഞാനിയും മനസ്സാകുന്ന മലർ കൊയ്ത് മഹേശന് അർപ്പിച്ച ഭക്തനും ദുഃഖപരിഹാരത്തിനായി മറ്റൊരു വേലയും ചെയ്യേണ്ടി വരുന്നില്ല.
മനസ്സിളകുമ്പോൾ മനോവിചാരം അല്ലാതെ ആത്മവിചാരമോ ഈശ്വരവിചാരമോ സാധിക്കില്ല.
ഭക്തികൊണ്ടാകട്ടെ തത്ത്വവിചാരം കൊണ്ടാകട്ടെ തീർത്ഥാടനം കൊണ്ടാകട്ടെ മനസ്സ് അന്യവിഷയങ്ങളുടെ ബാധയിൽ നിന്നു വിട്ടു പോരുമ്പോഴാണ് ആത്മാവിൽ ശ്രദ്ധയുള്ളതാകുന്നതും ശാന്തി അനുഭവപ്പെടുന്നതും. തീർത്ഥയാത്രകൊണ്ട് ശാന്തി നേടിയ ആൾ വീട്ടിൽ കൊണ്ടു വരുന്ന പ്രസാദം കൈകളിൽ അല്ല അന്തരംഗത്തിലാണ് കാണപ്പെടുന്നത്. അമ്പലത്തിൽ നിന്നു മടങ്ങിയെത്തുന്ന ഭക്തരുടെ മുഖത്തും വാക്കുകളിലും പ്രവൃത്തികളിലും പ്രസാദം കാണപ്പെടുന്നു. എന്നാൽ ഏതെങ്കിലും ശത്രുവിനെ സംഹരിക്കുന്ന കാര്യമാണ് പ്രാർത്ഥിച്ചിട്ടു വന്നതെങ്കിൽ ഈ പ്രസാദം ഉണ്ടാകുകയില്ല. നമ്മുടെ ഉള്ളിലെ രാഗവും ദ്വേഷവും ഈശ്വരപ്രസാദത്തെ വഴിതിരിച്ചുവിടുന്നു. ഈശ്വരസ്ഥാനം എന്നത് രാഗദ്വേഷങ്ങളിൽ നിന്ന് നമ്മുടെ മനസ്സിനെ അന്തരാത്മാവിലേയ്ക്ക് വഴിതിരിച്ചു വിടുന്ന ധർമ്മസ്ഥാനമാണല്ലോ? തത്ത്വവിചാരം ചെയ്യുന്നവരും അതാണല്ലോ ചെയ്യുന്നത്. ഒരാൾ ഭക്തിയിലൂടെ അകത്തേയ്ക്കു പോകുന്നു. മറ്റൊരാൾ തത്ത്വവിചാരത്തിലൂടെയും.
യാത്ര ചെയ്യുമ്പോൾ വഴിയിൽ എവിടെയെല്ലാം ആരാധനാലയങ്ങൾ കാണുന്നുവോ അപ്പോഴൊക്കെ മനസ്സ് അന്യവിഷയങ്ങളുടെ രാഗദ്വേഷങ്ങൾ വിട്ട് വീണ്ടും ഈശ്വരസ്മരണയോടെ അന്തരാത്മാവിലേയ്ക്ക് പോകുന്നു. കണ്ണുകൾ അഞ്ചും അപ്പോൾ അല്പനേരത്തേയ്ക്ക് ഉള്ളടങ്ങുന്നുണ്ടാകും. മദ്യപാനിക്ക് മദ്യശാലകൾ കാണുമ്പോൾ മനസ്സ് അങ്ങോട്ടു പോകും. ധനത്തിൽ അത്യാർത്തി ഉള്ളയാൾക്ക് അത്തരം സാഹചര്യങ്ങൾ കാണുമ്പോൾ മനസ്സ് അങ്ങോട്ടു പോകും. ശത്രുവായി കാണുന്നയാളെ കാണുമ്പോൾ വിദ്വേഷം ഉണർന്ന് മനസ്സ് അങ്ങോട്ടു പോകും. മിത്രമായി കാണുന്ന ആളെ കാണുമ്പോൾ മനസ്സ് രാഗത്തോടെ അങ്ങോട്ടു പോകും. ഇങ്ങനെ സ്ഥിരതയില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന മാനസികലോകമാണ് ജീവിതം. ഉള്ളിലുള്ള ആഗ്രഹങ്ങൾക്കും സംസ്കാരത്തിനും അനുസരിച്ചാണ് പുറത്തു കാണുന്ന വിഷയങ്ങളോട് വിക്ഷേപം ഉണ്ടാകുന്നത്.
ഇങ്ങനെ അശാന്തിയോടെ നാം തീർത്ഥാടനം ചെയ്യുന്നു. ശാന്തി കിട്ടിക്കഴിഞ്ഞാലോ? ശാന്തിയോടെ തീർത്ഥാടനം ചെയ്യാൻ സാധിക്കും. ശാന്തിയില്ലാതെ വരുമ്പോഴാണ് ശാന്തി തേടി നാം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്. പലതിനും വേണ്ടി. ഉദാഹരണത്തിന് നമ്മൾ ചെയ്ത തെറ്റിനെ മറച്ചു പിടിച്ചാലേ നമുക്ക് ശാന്തി കിട്ടു എന്നു വന്നാൽ നാം നിരപരാധിയെ അപരാധി ആക്കും. ചെയ്ത കാപട്യം ഉള്ളിൽ അലട്ടുമ്പോൾ വീണ്ടും അശാന്തി തന്നെയാണ് ഫലം. നഷ്ടപ്പെട്ടതെല്ലാം തീരിച്ചു പിടിച്ചു കഴിഞ്ഞിട്ടും പാണ്ഡവർക്ക് ശാന്തി ലഭിക്കുന്നില്ല. എന്തെന്നാൽ യുദ്ധത്തിൽ നഷ്ടപ്പെട്ട കാര്യങ്ങളുടെ പേരിൽ ദുഃഖം ജനിച്ചു.
കുടുംബത്തിൽ നിന്നോ ലോകത്തിൽ നിന്നോ സമ്പത്തിൽ നിന്നോ ബന്ധങ്ങളിൽ നിന്നോ പ്രശസ്തിയിൽ നിന്നോ ശാന്തി കണ്ടെത്താം എന്നു കരുതിയാൽ നമുക്ക് പരപീഡ ചെയ്യേണ്ടതായി വരും. അതായത് ശാന്തി ഇല്ലാതെ ജീവിക്കുന്നു എന്നർത്ഥം. ശാന്തി തേടി ജീവിക്കുന്നതും ശാന്തിയോടെ ജീവിക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുമ്പോഴാണ് നമ്മുടെ കുടുംബജീവിതത്തിൻറെ ശരിയായ അർത്ഥം ധർമ്മത്തിൻറെ തലത്തിൽ മനസ്സിലാകുന്നത്. കുടുംബമോ ലോകമോ നമുക്കു വേണ്ടിയുള്ളതാണെന്നു വരുമ്പോൾ അത് അശാന്തിയോടെ ജീവിക്കുന്നതിൻറെ ലക്ഷണമാണ്. കുടുംബത്തിലും ലോകത്തിലും ശാന്തിയോടെ ജീവിക്കാം എന്നുവരുമ്പോൾ ജീവിതംതന്നെ തീർത്ഥയാത്രയായിക്കൊള്ളും.
വാല്മീകി രാമായണം, മഹാഭാരതം, ഭാഗവതം എന്നിവ ശ്രദ്ധയോടെ വായിച്ചാൽ അതൊരു മഹാതീർത്ഥാടനത്തിൻറെ ഫലം ചെയ്യും. ശരീരം കൊണ്ട് എവിടെയൊക്കെ പോയാലും മനസ്സ് എന്തു ചെയ്യുന്നു എന്നതിലാണല്ലോ ശാന്തിയും അശാന്തിയും? എന്നും അല്പനേരം ശരീരം ഒരിടത്ത് ഇരിക്കട്ടെ. മനസ്സും ബുദ്ധിയും ഇതിഹാസങ്ങളിലൂടെയും ഭാഗവതത്തിലൂടെയും കടന്നു പോകട്ടെ. ശാന്തി തേടി നടക്കുന്നത് അവസാനിക്കട്ടെ. ശാന്തിടെ കുടംബജീവിതം നയിക്കാനുള്ള ഭക്തിയും ജ്ഞാനവും സിദ്ധിക്കട്ടെ. ശരീരം എവിടെ ആയാലും മനസ്സിൽ ഉമയോ മഹേശ്വരനോ നിരന്തരം ഉണ്ടെന്നാകിൽ അവർ എപ്പോഴും കൈലാസതീർത്ഥത്തിലായിരിക്കുന്നു. അവർ സ്വയം തീർത്ഥസ്ഥാനമായിത്തീരുന്നു. കുടുംബത്തിൽ നിന്ന് ഇങ്ങോട്ട് എന്തു കിട്ടുന്നു എന്നത് പരാതി ആയിരിക്കാം. കുടുംബത്തിന് അങ്ങോട്ട് എന്ത് കൊടുക്കാനുണ്ട് എന്നതാണ് ശാന്തിമാർഗ്ഗം ജീവിക്കുന്ന ഗൃഹസ്ഥരുടെ ധർമ്മവിചാരം.
കിട്ടേണ്ടത് ഈ ലോകത്തിൽ നിന്നു കിട്ടില്ല. അത് ആത്മവിചാരം കൊണ്ടോ ഭക്തികൊണ്ടോ പലരും നേടിയിട്ടുണ്ട്. ഈശ്വരനോട് മറ്റൊന്നും ചോദിക്കാനില്ലെന്ന് ആരാണോ അറിയുന്നത് അവർക്ക് ഈശ്വരവിചാരം കൊണ്ട് ഈശ്വരപ്രസാദം സിദ്ധിച്ചിരിക്കുന്നു. ഇതാണ് ഭാഗവതം നമുക്ക് നൽകുന്ന ധർമ്മോപദേശം! ലോകസാഹിത്യം മുഴുവൻ വായിച്ചാലും നമുക്ക് ശാന്തിമാർഗ്ഗം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ശ്രദ്ധയോടെ ഭക്തിയോടെ മഹാഭാരതവും ഭാഗവതവും വായിച്ചു കഴിഞ്ഞാൽ ശാന്തി ഉള്ളിൽ പ്രസാദിക്കും. എത്ര ക്ഷേത്രങ്ങളിൽ ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടെന്ന് അറിയില്ല. എത്ര വീട്ടിൽ ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടെന്ന് അറിയില്ല. നമ്മുടെ ദീപവും ഭസ്മവും കുങ്കുമവുമെല്ലാം ഭക്തിയോടെ ജ്ഞാനദേവതയെ ഉപാസിക്കാൻ വേണ്ടിയുള്ളതാണ്. ഭക്തിയില്ലാത്ത ജ്ഞാനവും ജ്ഞാനമില്ലാത്ത ഭക്തിയും ആണ് അശാന്തിയുടെ കാരണം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഭക്തനും ജ്ഞാനിയും ഒരുപോലെ വിചാരം ചെയ്യുന്ന ഗ്രന്ഥമാണ് ഭാഗവതം. മറ്റൊരു പുരാണവും വായിക്കാൻ സാധിച്ചില്ലെങ്കിലും ഭാഗവതം വായിക്കാതെ ശരീരം വിടരുതല്ലോ?
കടപ്പാട്
Sunday, February 19, 2023
*🎼പഞ്ചദശി*
(ഭാഗം 170)
*ബ്രഹ്മാനന്ദത്തിൽ യോഗാനന്ദപ്രകരണം*
*അദ്വൈതാനന്ദവിശകലനം*
ബാഹ്യാഭ്യന്തരങ്ങളെ മറന്നുള്ള സുഖാനുഭവമാണ് ആനന്ദത്തിന്റെ പരമകാഷ്ഠ. വീട്ടിനുപുറത്ത് പട്ടണത്തിലോ ഗ്രാമത്തിലോ ചെന്നു ചെയ്യുന്ന ജോലികളാണ് ബാഹ്യ പ്രവർത്തികൾ. ഉള്ളിലുള്ള ഗൃഹകൃത്യങ്ങൾ നിർവ്വഹിക്കുന്നതാണ് ആന്തരകർമ്മങ്ങൾ അതുപോലെ പുറത്തുള്ള വിഷയങ്ങളിൽ ചുറ്റിതിരിയുന്ന ജാഗ്രത്താണ് മനസ്സിന്റെ ബാഹ്യവൃത്തി. ഉള്ളിൽതന്നെ വിഷയങ്ങളെ നിർമ്മിച്ചനുഭവിക്കുന്ന സ്വപ്നമോ മനോരാജ്യമോ ഒക്കെയാണ് മനസ്സിന്റെ ആന്തരവൃത്തി. ഈ രണ്ടു മനോവൃത്തികളും ഇല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന സുഖമാണ് നേരിട്ടുള്ള ആത്മസുഖം. സുഷുപ്തിയിലുള്ള സുഖം അപ്രകാരമുള്ളതാണെന്നു തീർച്ചയാണല്ലോ. ഉറങ്ങികഴിഞ്ഞാൽ പിതാവ് പിതാവല്ലാതായിത്തീരുന്നു. പുത്രൻ പുത്രൻ അല്ലാതായിത്തീരുന്നു. ഇത് ജീവത്വം തല്ക്കാലത്തേയ്ക്ക് നഷ്ടമാകുന്നുവെന്നല്ലേ കാണിക്കുന്നത്? ഉറക്കത്തിൽ സകല സംസാരബന്ധങ്ങളും അസ്തമിക്കുന്നതു കൊണ്ട് ജീവൻ ബ്രഹ്മത്വം പ്രാപിക്കുന്നതായിത്തന്നെ കരുതേണ്ടിയിരിക്കുന്നു. ദേഹാഭിമാനത്തെ ആശ്രയിച്ചുണ്ടാകുന്നവയാണല്ലോ സകലസംസാര ബന്ധങ്ങളും. അങ്ങനെയുണ്ടാകുന്ന പിതൃപുത്രാദിമമതാബന്ധങ്ങളാണ് സകല ലൗകിക സുഖദുഃഖങ്ങൾക്കും കാരണം. അവയെല്ലാം മാറികിട്ടുന്നതോടെ എല്ലാശോകങ്ങളേയും തരണം ചെയ്യുന്നുവെന്നു സിദ്ധം. ഗാഢനിദ്രയിൽ എല്ലാകരണങ്ങളും വിലയിക്കുന്നതോടെ ജീവൻ തമോമയമായ ആവരണത്തിൽ ഒളിഞ്ഞിരുന്നുകൊണ്ട് ആനന്ദരൂപം പ്രാപിക്കുന്നുവെന്ന് കൈവല്യോപനിഷത്ത് പ്രഖ്യാപിക്കുന്നു. എല്ലാവർക്കും ഉണ്ടാകുന്ന അനുഭവവും ഈ ശ്രുതി പ്രഖ്യാപനത്തെ ഉറപ്പിക്കുന്നു. ഞാനിവിടെ സുഖമായി ഉറങ്ങി യാതൊന്നും അറിഞ്ഞില്ല എന്നിങ്ങനെ ഉറക്കത്തിൽ സുഖവും അജ്ഞാനവും അനുഭവിച്ചതായി ഉണർന്നെഴുനേൽക്കുന്ന സകലരും പറഞ്ഞതായി കേൾക്കുന്നുണ്ട്. അനുഭവിക്കാത്തത് അങ്ങനെ പറയാൻ പറ്റുന്നതല്ലല്ലോ. അനുഭവം മാത്രമേ ഓർത്തു പറയാൻ കഴിയുകയുള്ളൂ. അപ്പോൾ ഈ അനുഭവത്തിന്റെ സ്വഭാവമെന്തായിരിക്കും? ജീവൻ കൂടസ്ഥനിൽ ലയിച്ചതോടെ ആത്മസ്വരൂപമായ സുഖം സ്വയം പ്രകാശിക്കാൻ തുടങ്ങി. സ്വയം പ്രകാശിച്ച ആത്മസത്ത അതിനെ ആവരണം ചെയ്ത അജ്ഞാനത്തെയും പ്രകാശിപ്പിച്ചു. ശുദ്ധചിത്തായി ഇരുന്നപ്പോഴുണ്ടായ അനുഭവം ചിദാഭാസരൂപം കൈക്കൊണ്ടപ്പോഴും സ്മൃതിയായി അവശേഷിക്കുന്നതുകൊണ്ടാണ് ഉണരുന്നയാൾ ആദ്യം തന്നെ അത് ഓർമ്മിച്ചുപറയാൻ ഇടവരുന്നത്. സുഷുപ്തി സുഖം സ്വപ്രകാശമായ ആനന്ദമാണെന്നു സമ്മതിക്കാം. പക്ഷേ അത് ബ്രഹ്മസ്വരൂപമാണെന്ന് എങ്ങനെ പറയാൻ കഴിയും? പറയാം.
പ്രൊഫസർ ബാലകൃഷ്ണൻ സാർ...
തുടരും...
Friday, February 17, 2023
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനടുത്തുള്ള കൊല്ലൂർ ഖനിയിൽ നിന്നാണ് ഈ വജ്രക്കല്ല് തൊഴിലാളികൾക്ക് കിട്ടുന്നത്,
അവിടത്തെ ഭരണാധികാരികളായിരുന്ന കാകതീയ രാജാക്കന്മാർ തൊഴിലാളികളുടെ കൈയിൽനിന്നും ആദ്യം ഇത് കൈക്കലാക്കി.
1323-ൽ ദില്ലിയിലെ തുഗ്ലക് വംശത്തിലെ സുൽത്താനായിരുന്ന ഗിയാസ് ഉദ് ദീൻ തുഗ്ലകിന്റെ സേനാനായകനായ ഉലൂഗ് ഖാൻ, കാകാത്യ രാജാക്കന്മാരെ വധിക്കുകയും കാകാത്യരുടെ ആസ്ഥാനമായിരുന്ന ഓറുഗല്ലു (ഇന്നത്തെ വാറങ്കൽ) കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്തു.
ഇങ്ങനെ കൊള്ളയടിച്ച് ദില്ലിയിലേക്ക് കടത്തിയ വിലപിടിപ്പുള്ള വസ്തുക്കളിൽ കൊഹിനൂർ രത്നവും ഉൾപ്പെട്ടിരുന്നു.
ഈ രത്നം പിൽക്കാലത്ത് അധികാരത്തിൽ വന്ന സുൽത്താന്മാർ കൈമാറിക്കൊണ്ടിരിക്കുകയും, 1526 ൽ മുഗൾ വംശ സ്ഥാപകൻ ആയിരുന്ന ബാബർ ഡൽഹിയിലെ ഇബ്രാഹീം ലോഥിയെ പാനിപത്തുയുദ്ധത്തിൽ കീഴടക്കിയപ്പോൾ ബാബറിൻറെ പുത്രൻ ഹുമയൂൺ ഈ രത്നം കണ്ടെടുത്തു പിതാവിനെ ഏൽപ്പിക്കുന്നതോടെ രത്നം മുഗൾ രാജവംശത്തിൻറെ കൈകളിലായി.
മുഗൾ പരമ്പരയിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷാജഹാൻ, ഈ കല്ലിനെ,
തന്റെ പ്രസിദ്ധമായ മയൂരസിംഹാസനത്തിന്റെ ഭാഗമാക്കി.
ഷാജഹാന്റെ പുത്രൻ ഔറംഗസേബ്, പിന്നീട് ഈ രത്നത്തെ ലാഹോറിലേക്ക് കൊണ്ടുപോകുകയും അവിടെ താൻ പണികഴിപ്പിച്ച ബാദ്ശാഹി മസ്ജിദിൽ സൂക്ഷിക്കുകയും ചെയ്തു.
1739-ൽ പേർഷ്യൻ രാജാവായ നാദിർഷാ, ഡൽഹി ആക്രമിക്കുകയും നഗരത്തിൽ കൊലയും കൊള്ളിവയ്പ്പും നടത്തി കിട്ടാവുന്നതെല്ലാം കൈക്കലാക്കി ലാഹോർ വഴി തിരിച്ചു പേർഷ്യയിൽ എത്തിയപ്പോൾ കോഹിനൂർ രത്നവും, മയൂരസിംഹാസനവുമടക്കം ഇന്ത്യയിലെ അമൂല്യമായതെല്ലാം കൂടെ ഉണ്ടായിരുന്നു .
ഈ രത്നം കണ്ടു അത്ഭുതപെട്ട നാദിർഷ “ കോഹ്-ഇ നൂർ” ( പ്രകാശത്തിൻറെ പർവ്വതം എന്ന് പാഴ്സി ഭാഷയിൽ അർഥം ) എന്ന പേര് രത്നത്തിന് നല്കിയതെന്ന് കരുതപ്പെടുന്നു.....
1739-നു മുൻപ് ഇങ്ങനെ ഒരു പേര് ഈ രത്നത്തിനു നിലവിലുള്ളതായി രേഖകളില്ല.
1747-ൽ നാദിർഷായുടെ മരണ ശേഷം കുടുംബത്തിൽ ഓരോരുത്തരും ഇതരനെ വഞ്ചിച്ചും വധിച്ചും,
ഒടുവിൽ നാദിർഷായുടെ പിൻഗാമിയും പ്രായപൂർത്തിയാകാത്ത ചെറുമകനുമായിരുന്ന ( മകൻ ആണെന്നും പറയപ്പെടുന്നു ) മിർസ ഷാരൂഖിന്റെ കൈകളിലെത്തി കോഹിനൂർ.
ഇദ്ദേഹം മശ്ഹദ് തലസ്ഥാനമാക്കി പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനും കിഴക്കൻ ഇറാനുമടങ്ങുന്ന ഖുറാസാന്റെ ഭരണാധികാരിയായിരുന്നു.
1751-ൽ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവിൽ മിർസ ഷാരൂഖിനെ പരാജയപ്പെടുത്തി സാമന്തനാക്കിയതോടെ, കോഹിനൂർ രത്നം, അഹ്മദ് ഷാക്ക് കൈമാറേണ്ടി വന്നു. അഹ്മദ് ഷാ അബ്ദാലിയുടെ മരണശേഷവും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന കോഹിനൂറിനു വേണ്ടി അദ്ദേഹത്തിന്റെ സഹോദരൻമാരും പുത്രന്മാരും പരസ്പരം പോരാട്ടവും കൊലപാതകവും തുടർന്നു.
1809-ൽ അഞ്ചാമത്തെ ദുറാനി ചക്രവർത്തിയായിരുന്ന ഷാ ഷൂജ, തന്റെ അർദ്ധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ട് പലായനം ചെയ്തു.
ലാഹോറിലെ സിഖ് രാജാവ് മഹാരാജ രൺജിത് സിങ്ങിനടുത്ത് അഭയം തേടിയ ഷാ ഷൂജ, ഈ രത്നം അടക്കമുള്ള സമ്പത്തു മഹാരാജ രൺജിത് സിങ്ങിൻറെ സഹായത്തോടെ പഞ്ചാബിൽ എത്തിച്ചു . കുറച്ചുകാലം കഴിഞ്ഞു കാബൂൾ വീണ്ടും കീഴടക്കാൻ തന്നെ സഹായിക്കാമെങ്കിൽ കോഹിനൂർ രത്നം പകരം തരാം എന്നറിയിച്ച ഷൂജയിൽ നിന്നും രൺജിത് സിങ് സൂത്രത്തിൽ രത്നം കൈക്കലാക്കി അയാളെ തടവറയിൽ അടച്ചു .
രത്നം കൈയിൽ വന്നതോടെ മുൻപെങ്ങുമില്ലാത്ത വിധം പലവിധ അസ്വസ്ഥതകൾ രൺജിത് സിങ്ങിന് നേരിടേണ്ടി വന്നു .
കോഹിനൂരിന്റെ ചോരക്കറ പുരണ്ട മുൻകാല ചരിത്രം പലരിൽ നിന്നും മനസിലാക്കിയ അദ്ദേഹം ഒരു ശാപം കിട്ടിയ മുതലായി അതിനെ കണക്കാക്കി,
ജ്യോതിഷിയുടെ നിർദേശപ്രകാരം ഈ ശപിക്കപ്പെട്ട രത്നം പുരി ജഗത്നാഥ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകാൻ തീരുമാനിച്ചു. ഈ നിർദേശം നടപ്പിലാക്കുന്നതിന് മുൻപായി അദ്ദേഹം അന്തരിച്ചു .
1849 ലെ രണ്ടാം ആംഗ്ലോ സിഖ് യുദ്ധത്തിൽ സിഖുകാരെ ബ്രിട്ടീഷുകാര് തോല്പ്പിച്ചതോടെ പഞ്ചാബ് ബ്രിട്ടീഷുകാരുടെ കീഴിലായി പഞ്ചാബിലെ അന്നത്തെ രാജാവായ ദുലീപ് സിംഗും ഡൽഹൗസി പ്രഭുവും 1849ൽ ഒപ്പുവച്ച ലാഹോർ ഉടമ്പടി പ്രകാരം പ്രതിവർഷം 5 ലക്ഷം രൂപ പെൻഷൻ വാങ്ങി കോഹിനൂർ അടക്കമുള്ള മുഴുവൻ വസ്തുക്കളും ബ്രിട്ടീഷുകാർക്കു വിട്ടു നൽകി
1850ൽ ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനി ചെയർമാൻ ഡി. ജി മണ്ടേൽ കോഹിനൂർ വിക്ട്ടോറിയ രാജ്ഞിക്കു സമ്മാനിച്ചു.
അങ്ങനെ ചരിത്രത്തിലുടനീളം ചെഞ്ചോരക്കഥകൾ മാത്രം പറയാനുണ്ടായിരുന്ന കോഹിനൂർ രത്നം, ഒരുതുള്ളി ചോരപൊടിയാതെ ബ്രിട്ടൻറെ കൈകളിൽ എത്തി
1852-ൽ ആംസ്റ്റർഡാമിൽ വച്ച് വിക്ട്ടോറിയ രാജ്ഞിയുടെ ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ രത്നം ചെത്തിമിനുക്കി ഇന്നുകാണുന്ന രീതിയിൽ ആക്കിയത്.
1877-ൽ വിക്റ്റോറിയ ചക്രവർത്തിനിയായി ഇന്ത്യയിൽ അധികാരത്തിലേറിയതോടെ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി.
ഇന്ത്യയിൽ നിന്നു കണ്ടെടുക്കപ്പെട്ട രത്നമാണല്ലോ കോഹിനൂർ. അതുകൊണ്ട് ഇന്ത്യയ്ക്കാണ് അതിന്റെ അവകാശമെന്നാണ് കോഹിനൂർ രത്നത്തിന്റെ മേലുള്ള ഇന്ത്യയുടെ അവകാശ വാദം....
പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ എന്നീ രാജ്യങ്ങളും കോഹിനൂർ രത്നത്തിന്റെ മുകളിൽ അവകാശം ഉന്നയിക്കുന്നുണ്ട്.
കോഹിനൂറിനെ ഒരു പൊതുസ്വത്ത് എന്ന നിലയിൽ സംരക്ഷണത്തിന് മാത്രമായാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ഏല്പ്പിച്ചതെന്നും ഇന്ത്യ സ്വതന്ത്രമായതോടു കൂടി ഇന്ത്യയ്ക്ക് അവകാശപ്പെട്ട പൊതു സ്വത്താണ് കോഹിനൂരെന്നും ഇന്ത്യ അവകാശപ്പെടുന്നു.
2017 ഏപ്രില് 22-ന് രത്നം തിരിച്ചെത്തിക്കാന് സര്ക്കാറിന് നിര്ദേശം നല്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് എൻ ജി ഒ സംഘടനകൾ സമർപ്പിച്ച ഹർജി ചീഫ് ജസ്റിസ് ജെ.എസ്. ഖെഹാറിന്റെ അദ്ധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് തള്ളിയിരുന്നു. ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ട്, ഹെറിറ്റേജ് ബംഗാൾ എന്നീ സംഘടനകളാണ് കോടതിയെ സമീപിച്ചത്.
കോഹിനൂർ രത്നം ബ്രിട്ടീഷുകാർ നിർബന്ധ പൂർവ്വമെടുത്തതോ മോഷ്ടിച്ചതോ അല്ലെന്നും ലാഹോർ രാജാവ് ദുലീപ് സിംഗ് ബ്രിട്ടീഷുകാർക്ക് ഉപഹാരമായി നൽകിയതാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ സുപ്രീം കോടതി മുമ്പാകെ അറിയിച്ചത് വൻ വിവാദമായിരുന്നു.
Monday, February 06, 2023
കുരുമുളക് അഥവാ കറുത്ത പൊന്നിന്റെ 18 അത്ഭുത – ഔഷധ ഗുണങ്ങൾ
കറുത്ത പൊന്നിന്റെ ഔഷധഗുണങ്ങൾ
ജലദോഷം ശല്യം ചെയ്യുമ്പോൾ കുരുമുളക് ചൂടുപാലിൽ ചേർത്ത് കുടിക്കുന്നത് ഏറെ ഫലപ്രദമാണ്.
വിട്ടുമാറാത്ത ജലദോഷവും തുമ്മലും കൊണ്ടു ബുദ്ധിമുട്ടുകയാണോ നിങ്ങൾ എന്നാൽ അതിൽ നിന്നും മുക്തി നേടാൻ ഇതാ ഒരു ഫലപ്രദമായ മാർഗ്ഗം. ആദ്യദിവസം കുരുമുളക് ഒരെണ്ണം, രണ്ടാമത്തെ ദിവസം 2 എണ്ണം എന്നരീതിയിൽ ഒരോ ദിവസം കൂട്ടി കൂട്ടി പതിനഞ്ചാമത്തെ ദിവസം 15 എണ്ണം വരെ എത്തിയ്ക്കുക, തുടർന്ന് അടുത്തദിവസം മുതൽ ഒരെണ്ണം വീതം കുറച്ച് അതായത് 14,13, 12… അങ്ങനെ അവസാന ദിവസം ഒരെണ്ണം എന്നരീതിയിൽ വരെ കഴിച്ച് കഴിഞ്ഞാൽ തുടർച്ചായി ഉണ്ടാകുന്ന ജലദോഷവും തുമ്മലും നിശ്ശേഷം ഇല്ലാതാക്കാം.
ചുമയ്ക്ക് അരസ്പൂൺ കുരുമുളക് പൊടി അരസ്പൂൺ തേനിൽ ചാലിച്ച് ഒരു ദിവസം 3-4 തവണ കഴിക്കുക, ചുമ പമ്പ കടക്കും.
തൊണ്ടയടപ്പ് മാറാൻ കുരുമുളക് പൊടി നെയ്യ്, കൽക്കണ്ടം എന്നിവയ്ക്കൊപ്പം ചേർത്ത് അലിച്ചിറക്കുക ശബ്ദം പഴയതിലും ശ്രുതിമധുരമാകും. 8-10 കുരുമുളക് ഇട്ട വെള്ളം നന്നായി തിളപ്പിച്ച് വായിൽക്കൊള്ളാവുന്ന ചെറുചൂടിൽ കുലുക്കുഴിഞ്ഞാൽ തൊണ്ടയിൽ ഉണ്ടാകുന്ന രോഗാണുബാധ ശമിയ്ക്കും.
അരസ്പൂൺ കുരുമുളക് പൊടി, അൽപം നെയ്യ് എന്നിവ ഒരുമിച്ച് ചേർത്ത് കുഴച്ച് ദിവസവും രാവിലെയും വൈകുന്നേരവും കഴിക്കുന്നത് കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കും.
വയറിനുള്ളിലെ കൃമികളെ നശിപ്പിക്കാൻ കുരുമുളകും, ഉണക്ക മുന്തിരിയും ഒരുമിച്ച് വായിലിട്ട് ചവച്ച് കഴിയ്ക്കുക. ഒരു ദിവസം 2-3 പ്രാവശ്യം ഇത് ചെയ്താൽ കൃമി ശല്യം പാടെ മാറും.
മോരിൽ അൽപം കുരുമുളക് പൊടി ചേർത്ത് കഴിയ്ക്കുന്നതും കൃമി നശിയ്ക്കുന്നതിന് ഫലപ്രദമാണ്.
മോണയിൽ പഴുപ്പ് കാരണം ബുദ്ധിമുട്ടുന്നവർക്ക് കുരുമുളക് പൊടി ഉപ്പിൽ ചേർത്ത് പല്ലുകളിൽ തേയ്ക്കുന്നതിലൂടെ ഉടനടി ഫലം ലഭിയ്ക്കും.
സന്ധിവാദത്താൽ വിഷമിക്കുന്നവർക്ക് കുരുമുളക് കൂടുതൽ പ്രയോജനപ്രദമാണ്. കുരുമുളക് എള്ളെണ്ണയിൽ നന്നായി തിളപ്പിക്കുക, തുടർന്ന് തണുത്തതിന് ശേഷം ആ എണ്ണ മാംസപേശികളിൽ തേച്ച് പിടിപ്പിയ്ക്കുക, സന്ധിവേദനയ്ക്ക് ആശ്വാസം ലഭിയ്ക്കും.
നിങ്ങളുടെ രക്തസമ്മർദ്ദം താഴ്‌ന്ന അവസ്ഥയിലാണെങ്കിൽ ദിവസവും രണ്ടുമൂന്ന് തവണ 5 കുരുമുളക് വീതം 21 ഉണക്കമുന്തിരിക്കൊപ്പം ചേർത്ത് കഴിയ്ക്കുക. രക്തസമ്മർദ്ദം താമസിയാതെ സാധാരണ അവസ്ഥയിലാകും.
മലേറിയ പിടിപ്പെട്ട രോഗിയ്ക്ക് കുരുമുളക് പൊടി തുളസിയിലയുടെ ചാറിൽ ചേർത്ത് കുടിക്കാൻ കൊടുക്കുന്നത് ഗുണപ്രദം ആയിരിക്കും.
മലബന്ധത്താൽ വിഷമിക്കുകയാണോ എങ്കിൽ 4-5 കുരുമുളക് പാലിനോടൊപ്പം ചേർത്ത് രാത്രി കഴിയ്ക്കുന്നത് വിഷമത ഇല്ലാതാക്കാൻ സഹായിക്കും.
വെള്ളത്തിൽ കുരുമുളക്, തുളസി, ഇഞ്ചി, വെളുത്തുള്ളി, ഏലയ്ക്കാ എന്നിവ ചേർത്ത് തിളപ്പിയ്ക്കുക. തിളച്ച് കഴിയുമ്പോൾ ഇതിൽ തേയില ചേർത്ത് ചായ ഉണ്ടാക്കി കുടിക്കുന്നത് ജലദോഷം, പനി എന്നിവയ്ക്ക് ഫലപ്രദമാണ്.
ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിലെ കുരുക്കൾ മാറ്റിയ ശേഷം ഇതിൽ കല്ലുപ്പ് പൊടിച്ചത്, കുരുമുളക് പൊടി എന്നിവ വിതറി, ചൂടാക്കി അതിന്റെ സത്ത് കുടിയ്ക്കുന്നത് അജീർണ്ണം അഥവ ദഹനക്കേടിന് പരിഹാരം ആകും. ഒരു കപ്പ് ചൂട് വെള്ളത്തിൽ 3-4 കുരുമുളക് പൊടിച്ചതും നാരങ്ങ നീരും ചേർത്ത് കുടിയ്ക്കുന്നത് ഗ്യാസ് ഇല്ലാതാക്കാൻ നല്ലതാണ്.
ഗ്യാസ്സിന്റെ പ്രശ്നം ഉണ്ടാകുമ്പോൾ ഒരു കപ്പ് വെള്ളത്തിൽ അര സ്പൂൺ തേനും അരസ്പൂൺ കുരുമുളകും കലക്കി കുറച്ച് ദിവസം തുടർച്ചയായി കഴിക്കുക ഗ്യാസ്സുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മാറും.
കുരുമുളക് 20 ഗ്രാം, ജീരകം 10 ഗ്രാം, പഞ്ചസാര അല്ലെങ്കിൽ കൽക്കണ്ടം എന്നിവ പൊടിച്ച് ഒരുമിച്ച് ചേർത്ത് വെള്ളത്തിനോടൊപ്പം രാവിലെയും വൈകുന്നേരവും കഴിയ്ക്കുന്നത്
മൂലക്കുരുവിൽ നിന്ന് ആശ്വാസം നൽകും.
മുഖചർമ്മത്തിൽ മുഖക്കുരു പ്രത്യക്ഷപ്പെട്ടാൽ, കുരുമുളക് വെള്ളത്തിൽ ചാലിച്ച് കല്ലുകൊണ്ട് പൊടിച്ച് മോതിരവിരൽ കൊണ്ട് മുഖക്കുരുവിന് പുറത്ത് മാത്രമായി
പുരട്ടുകയാണെങ്കിൽ അത് അപ്പോൾ തന്നെ താഴ്‌ന്ന് കൊള്ളും.
കുരുമുളക് നന്നായി പൊടിച്ച് നെയ്യിൽ ചേർത്ത് പുരട്ടിയാൽ ചൊറി ചിരങ്ങ്, മുഖക്കുരു എന്നിവ ഇല്ലാതാകും.
എല്ലാതരം സാംക്രമിക രോഗങ്ങൾക്കും സിദ്ധൗഷധം ആണ് കുരുമുളക്...... 🍓🍓
വിശ്വമഹാക്ഷേത്രം ശബരിമല
മകരവിളക്ക് കാലത്ത് കൃത്യമായി പ്രകൃതി ഒരുക്കുന്ന ‘മകരജ്യോതി’, പ്രകൃതിയുടെ കുണ്ഡലിനീ ഉദ്ധാരണമാണ്. മകരവിളക്കും (പൊന്നമ്പലമേട്ടില്‍ തെളിയിക്കുന്നത്) മകരജ്യോതിയും വ്യക്തമായും രണ്ടുതന്നെയാണ്. അതും ദൃശ്യമാകുന്നത് ശബരിമല പ്രാന്തപ്രദേശങ്ങളില്‍ മാത്രം. കോടാനുകോടി അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നുയരുന്ന ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന നവാക്ഷരീ മന്ത്രത്തിന്റെ വൈഖരി, കേരളത്തിന്റെ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നുവെന്നത് ശാസ്ത്രസത്യമാണ്.
പന്തളത്തു രാജാവ് ക്ഷേത്ര പുനരുദ്ധാരണത്തിന് സന്നദ്ധനായി, വിഗ്രഹനിര്‍മാണത്തെപ്പറ്റി സംശയമുണ്ടായപ്പോള്‍, ശബരിമലയില്‍ കലിയുഗവരദനായ ഭഗവാന്റെ ആദ്യപ്രതിഷ്ഠ നടത്തിയ- മഹാവിഷ്ണുവിന്റെ അവതാരവും, പരമശിവഭക്തനും കേരളത്തിന്റെ സൃഷ്ടാവും ചിരഞ്ജീവിയുമായ പരശുരാമന്‍ ഒരു മഷിനോട്ടക്കാരനായി ഇന്നത്തെ നിലയിലുള്ള അയ്യപ്പവിഗ്രഹ നിര്‍മാണത്തിനുള്ള ഉപദേശം നല്‍കി. അങ്ങനെ പന്തളത്ത് രാജാവ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ നടത്തി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്, ധ്യാനരൂപത്തിലാണ് പ്രതിഷ്ഠ.
കിഴക്കന്‍ മലയോര പ്രദേശത്ത് ഭഗവാന്റെ അഞ്ച് ക്ഷേത്രങ്ങളുണ്ട്. ബാലനായി കുളത്തൂപ്പുഴയിലും യുവാവായി ആര്യങ്കാവിലും ധ്യാനനിരതനായി ശബരിമലയിലുമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ കാന്തമല ഏതെന്ന് കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ പൊന്നമ്പലമേട്ടിലേതാണോ എന്നു സംശയമുണ്ട്.
പുരാണങ്ങളിലെ പ്രതിപാദ്യ അദ്ഭുത സിദ്ധികളെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇതൊക്കെ സാധ്യമാണോയെന്ന സംശയം ഉണ്ടാകാനിടയുണ്ട്. യോഗസിദ്ധികള്‍ നേടിയ മഹായോഗികള്‍ക്ക് അഷ്ടസിദ്ധികള്‍ (അണിമ, ലഘിമ, ഗിരിമ, മഹിമ, ഈശത്വം, വശിത്വം, പ്രാപ്യം, പ്രാകാശ്യം) കൈവരികയും ഇച്ഛാനുസരണം പര്‍വതമാകാം, അണുവായി ചുരുങ്ങാം, പരകായ പ്രവേശമാകാം, മറ്റൊരാളായിത്തീരാം, എവിടെയും സഞ്ചരിക്കാം ഇങ്ങനെയുള്ള അദ്ഭുത കാര്യങ്ങള്‍ ചെയ്യാനാകും. ഇതില്‍ പ്രാപ്യമെന്ന സിദ്ധിയിലൂടെയാണ് മഹാവിഷ്ണു മോഹിനിയായത്. സൃഷ്ടികര്‍ത്താക്കളായ ഈശ്വരന്‍മാര്‍ക്ക് എന്താണ് സാധ്യമല്ലാത്തത്. നമ്മള്‍ മനുഷ്യരെ ആധാരമാക്കി ചിന്തിക്കുമ്പോഴാണ് പലതും ശരിയല്ല എന്നുതോന്നുന്നത്.
ഈശ്വരന്മാരില്‍ ‘പരമേശ്വരനും പരാശക്തിയും’ ഒരിക്കലും മനുഷ്യഗര്‍ഭത്തില്‍ ജനിക്കുകയില്ല. അവര്‍ ‘സ്വയംഭൂ’വായി അവതരിക്കുകയേയുള്ളൂ. ആധുനിക ശാസ്ത്രം ക്ലോണിങ് എന്ന പ്രക്രിയയിലൂടെ, അതായത് ഒരു ജന്തുവിന്റെ ഏതാനും സെല്ലുകളില്‍നിന്ന് അതേതരത്തിലുള്ള ജന്തുക്കളെ സൃഷ്ടിച്ചു തെളിയിച്ചിട്ടുണ്ടല്ലോ. ഇവിടെ പുരുഷ-സ്ത്രീ സംയോഗം ആവശ്യമല്ല തന്നെ. പല കുംഭോത്ഭവന്മാരെ പുരാണങ്ങളില്‍ കാണാം. അതൊക്കെയും ആധുനിക ഭാഷയില്‍ ടെസ്റ്റ്യൂബ് ശിശുക്കളാണ്.
ധര്‍മശാസ്താവിനെപ്പറ്റി പ്രതിപാദിക്കുന്ന അടിസ്ഥാന ഗ്രന്ഥമായ ഭൂതനാഥോപാഖ്യാനത്തിലെ പല പോരായ്മകളും മേല്‍പ്രസ്താവിച്ച ചിന്തയിലൂടെ ഇല്ലാതാക്കാന്‍ പ്രയോജനപ്പെടുമെന്ന് കരുതുന്നു.~
പുരാണ രചനാകാലത്തിനുശേഷമാണ് ധര്‍മശാസ്താവിന്റെ അവതാരം എന്നും അതിനാലാണ് പുരാണങ്ങളില്‍ പ്രതിപാദ്യമില്ലാത്തതെന്നും കണ്ടുകഴിഞ്ഞു. ശബരിമല ക്ഷേത്രം അഖില ഭാരത അടിസ്ഥാനത്തിലും ആഗോളതലത്തിലും പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളത് ഏതാണ്ട് ഒരു നൂറ്റാണ്ടിനിപ്പുറമാണ്. ഭാരതത്തിന്റെ തെക്കേയറ്റത്ത് നടന്ന ഒരു അവതാരത്തെപ്പറ്റി ഉത്തരഭാരതത്തിലേക്ക് വിവരം സിദ്ധിച്ചതോ പ്രചാരത്തിലായതോ അടുത്തകാലത്തു മാത്രമാണ്. മറ്റൊരു കാര്യം, ഭാരതത്തില്‍ ശൈവ-വൈഷ്ണവ ഭക്തന്മാര്‍ തമ്മിലുള്ള വൈരം അതിരുകടക്കുന്ന സന്ദര്‍ഭത്തില്‍ സമവായത്തിനുള്ള ഒരന്വേഷണത്തില്‍ ശങ്കരനാരായണ സങ്കല്‍പ്പംപോലെ ധര്‍മശാസ്താവിനും പ്രാമുഖ്യം ലഭിച്ചതുമാകാം.
ധര്‍മശാസ്താവ്, കലിയുഗവരദനും, ഭൂതനാഥനും, ശനികാരകനും, താരകബ്രഹ്മവും ആണ്. കലിയുഗത്തിലെ ജനങ്ങള്‍ക്ക് കലികല്‍മഷങ്ങളില്‍നിന്ന് മോചനം നല്‍കുവാന്‍ അവതരിച്ച ഈശ്വരനാണ്. ഏതൊരു പരമാത്മാവില്‍നിന്നാണോ ജീവാത്മാക്കള്‍ പിറന്നത്, അതേ പരമാത്മാവ് ജീവാത്മാവിനെ വിലയം പ്രാപിക്കുകയാണ് ജീവിതലക്ഷ്യം. പ്രതീകാത്മകമായി മനുഷ്യന്റെ ഉയര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്ന 17 ഘടകങ്ങളെ (അഷ്ടരാഗങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, സത്വ-രജ-തമോഗുണങ്ങള്‍, അവിദ്യ) തരണംചെയ്ത്, വിദ്യ (ജ്ഞാനം) നേടി ആത്മാവാകുന്ന സ്‌നേഹത്തെ (നെയ്യ്) ഭഗവത് വിഗ്രഹത്തില്‍ അഭിഷേകം നടത്തി ഭക്തന്‍, ഭഗവാനില്‍ വിലയംപ്രാപിച്ച് (മോക്ഷം നേടി)നശ്വരമാകുന്ന ഉടഞ്ഞ നാളികേരത്തെ അഗ്നി (ആഴി) യില്‍ ഹോമി(ദഹിപ്പിക്കുന്ന)ക്കുന്ന തത്വമാണല്ലോ ശബരിമല ദര്‍ശനത്തിലടങ്ങിയിരിക്കുന്നത്. ഈയൊരു സങ്കല്‍പ്പ വിശേഷം ലോകത്ത് മറ്റൊരു ക്ഷേത്രത്തിലുമില്ലാത്തതിനാലാണ്, ശബരിമല ക്ഷേത്രം, വിശ്വ (ആഗോള) ക്ഷേത്രമാകുന്നത്. ഭഗവാനും ഭക്തനും മുദ്രധരിക്കുന്ന നാള്‍മുതല്‍ ഒന്നാകുന്ന-തത്വമസി-സങ്കല്‍പ വിശേഷം ശബരിമലയുടെ മുഖമുദ്രയാണ്. മഹാതത്വങ്ങളെ ഉള്‍ക്കൊള്ളുന്നതിനാലാണ് കോടാനുകോടി ഭക്തന്മാര്‍, എത്ര കഷ്ടതകള്‍ സഹിച്ചും, ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്. ലോകത്ത് മറ്റൊരു തീര്‍ത്ഥാടന കേന്ദ്രത്തിലും ഇത്രയേറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടതില്ല. സ്വതേസുഖിമാന്മാരായ ഇക്കാലത്തെ ജനങ്ങള്‍, ഇന്ന് ശബരിമലയില്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ ബോധ്യപ്പെട്ടാല്‍, ഇനി ഇങ്ങോട്ടില്ല എന്നു പറയേണ്ടതാണ്. പക്ഷേ അനുഭവം നേരെ മറിച്ചാണല്ലോ. ഇത് ഭഗവാന്‍ കലിയുഗവരദനായതുകൊണ്ടുതന്നെ.
സി.പി. ഗോപാലകൃഷ്ണന്‍
ജന്മഭൂമി: http://www.janmabhumidaily.com/news542349#ixzz4VVP5ohCM
Subscribe to:
Posts (Atom)