Tuesday, January 30, 2024

*ലോകഗുരുവായ ഭാരതം അഥവാ ഇന്ത്യ* 1947 ന് ശേഷം രൂപം കൊണ്ട റാഡ്ക്ലിഫ് ലൈനിന് ഇപ്പുറത്തുള്ള മണ്ണല്ല ഭാരതം. വ്യത്യസ്തങ്ങളായ നാടുകൾ ബ്രിട്ടീഷുകാർ നൂലുകളാൽ കോർത്ത് ഒരു രാജ്യമാക്കി മാറ്റി തന്നതല്ല ഭാരതം. വിദേശികളേക്കാൾ എത്രയോ മുന്നേ ദേശീയ ബോധം ആർജിച്ചെടുത്തവരാണ് ഇന്ത്യക്കാർ. ലോകം ഉണരുന്നതിന് സഹസ്രാബ്ദങ്ങൾക്ക് മുന്നേ ലോകത്തിന് മുന്നിൽ വിളക്ക് കത്തിച്ചു വച്ച സംസ്‌കാരം.വേദകാലം കഴിഞ്ഞു 2 നൂറ്റാണ്ടുകൾക്ക് അകം തന്നെ രാഷ്‌ട്രം എന്ന നിലയിൽ ഭാരതം തന്റെ ഭൗതിക അതിർത്തി പൂർണമായും രൂപപ്പെടുത്തിയിരുന്നു. ഭാരതീയ സാംസ്‌കാരിതയ്‌ക്കുമുന്നിൽ അതിർത്തികൾ ഇല്ലായിരുന്നു.ഭാരതാംബ മുലയൂട്ടാത്ത ഒരു സംസ്‌കാരധാരകളും ലോകത്തിൽ ഇന്നും ഇല്ല . അതുകൊണ്ടു തന്നെ ഭാരതത്തിന് അതിർത്തി നിർണയിക്കുക സാധ്യമല്ല. അതിനാൽ അഖണ്ഡഭാരതമെന്നാൽ ലോകം എന്ന് തന്നെ പറയേണ്ടി വരും. ഇത് കൃത്യമായി മനസ്സിലാക്കാൻ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കണ്ണോടിക്കണം. ഭാരതീയ സംസ്‌കൃതിയുടെ അഥവാ സനാതന ധർമ്മത്തിന്റെ തുടക്കം 6000 ബി.സി.ഇ , അതായത് 8000 വർഷങ്ങൾ മുന്നേ ആണ് എന്നത് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻസംസ്‌കാരംരൂപംകൊള്ളുന്നതിന്1000 വര്ഷങ്ങൾക്കും(7000 ബസിഇ മുതൽ 3000 ബിസിഇ) മുന്നേയും മെസപ്പെട്ടോമിയൻ സംസ്‌കാരത്തിന് 1500 വർഷം (6500 ബസ്ഇ മുതൽ 3100 ബസിഇ) മുന്നേയും ആണ് ഭാരതീയ സംസ്‌കൃതി ഉണരുന്നത്. ഹാരപ്പൻ സംസ്‌കാരം എന്ന് ഇതിനെ വിളിച്ചിരുന്നു. ഏതാണ്ട് ഭാരതം മുഴുവനായി ഈ സംസ്‌കാരം വ്യാപിച്ചിരുന്നു. ഹാരപ്പൻ സംസ്‌കാരത്തിന്റെ സ്വാധീനം ഇറാനിലും ഇറാഖിലും ചൈനയിലും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. വേദ നദിയുടെ ഉത്ഭവം ആണ് പിന്നീട് നാം കാണുന്നത്. ലോകത്തിന് ഏറെ അഭിമാനകരമായ ഈ സംസ്‌കാരം ഭാരതത്തിന്റെ ഭൗമഅതിർത്തിക്കുള്ളിൽ അല്ല പിറവികൊണ്ടത് എന്ന് പറയാൻ ആയിരുന്നു ചരിത്രകാരന്മാർക്ക് ഏറെ ഇഷ്ടം. ആ അജണ്ട മനസ്സിൽ വെച്ച് കൊണ്ട് വ്യാജ ചരിത്ര നിർമ്മിതിയുടെ ഒരു പ്രവാഹം തന്നെ ഭാരതത്തിലെ ഇടതു ചരിത്രകാരന്മാർ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ കാലം കഴിഞ്ഞപ്പോൾ ഈ കപടചരിത്രങ്ങളെ ഇതിന്റെ പ്രയോക്താക്കൾക്ക്പോലും തള്ളിപ്പറയേണ്ടി വന്നു. ഭൂമിശാസ്ത്രപരമായ അതിർത്തികൾ കടന്നുള്ള വേദ – സനാതന സ്വാധീനത്തിനു ഭൗതികമായ തെളിവുകൾ കുറവാണ്. പക്ഷെ അവ തമ്മിലുള്ള ഇഴയടുപ്പം ബോദ്യമാകാൻ അവേസ്തയിലും ഋഗ്വേദത്തിലും ഉള്ള ഭാഷാപരമായ സാമ്യതകൾ മാത്രം മതിയാകും. കൂടാതെ ഭഗവൻപുര, ദാധേരി (ഹരിയാന) മനാടാ (ജമ്മു)എന്നിവടങ്ങളിൽ *വേദകാലഘട്ടത്തിലെ കാലങ്ങളായ* ഓക്ക്(ചെമ്മണ്ണ്) നിറമുള്ളകലങ്ങളും ഹാരപ്പയിലെ കലങ്ങളായ കറുപ്പും ചുവപ്പും കലങ്ങളും ഒരുമിച്ച് ഒരു പൊട്ടലും കൂടാതെ കണ്ടെത്തിയിട്ടുണ്ട്. ഇത് അവർ തമ്മിൽ യുദ്ധം നടന്നിട്ടില്ല എന്നതിനുള്ള തെളിവാണ്. വേദ കാലത്തിനുശേഷം ബി.സി.ഇ ആറാം ശതകത്തോടെ വ്യത്യസ്ത രാജവംശങ്ങൾക്ക് കീഴിൽ 16 ജനപഥങ്ങൾ ഉയർന്നുവന്നു. തുടർന്ന്ഹര്യങ്ക വംശം, അതിനുശേഷം അലക്സാണ്ടർ പോലും പരാജയ ഭീതിയോടെ നോക്കി കണ്ട നന്ദവംശവും ഹിന്ദുസ്ഥാനം ഭരിച്ചു .Bce326-ആയപ്പോൾ മൗര്യ സാമ്രാജ്യത്തിന്റെ വരവായിരുന്നു.ഏറ്റവും കെട്ടുറപ്പുള്ള ഭരണമായിരുന്നു അത്. മൗര്യ കാലത്ത് ഗ്രാമങ്ങൾ മുതൽ രാജ സിംഹാസനം വരെ ഓരോ മേഖലയും കൃത്യമായ ഭരണ സംവിധാനത്തിന് കീഴിൽ ആയിരുന്നു.650,000 ലക്ഷത്തോളം പേരടങ്ങുന്ന വലിയ സൈന്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അശോകന്റെ കാലത്ത് അതിഗംഭീരമായ വളർച്ച ഈ സമ്രാജ്യംആർജിച്ചു. സുംഗന്മാർ , ഔദുംബരന്മാർ, കുനിന്ദന്മാർ , ത്രിഗർത്തന്മാർ ,ശാകന്മാർ, പാർത്തിയൻമാർ, കുശാനന്മർ,ശതവാഹനന്മാർ തുടർന്ന് ഗുപ്തന്മാരുടെ ഭരണത്തിൻ കീഴിൽ ഭാരതം എത്തി. ഏറ്റവും ഉജജ്വലമായലമായകാലഘട്ടമായിരുന്നു അത്. തുടർന്ന് ഹർവർഷദ്ധനൻ, ചാലൂക്യന്മാർ പാലന്മാർ പ്രതിഹാരന്മാർ രാഷ്ടകുടന്മാർ എന്നിവരും ഭാരതത്തിന്റ വിവിധഭാഗങ്ങൾ കേന്ദ്രമാക്കി ഭരണം നടത്തി. നന്ദ, മൗര്യ, ഗുപ്ത തുടങ്ങിയ വംശങ്ങളുടെ കേന്ദ്രീകൃത ഭരണത്തിൻ കീഴിലും മറ്റ് ചെറുവംശങ്ങൾക്ക് കീഴിലും ഭാരതം അഭൂത പൂർവ്വമായ നേട്ടങ്ങൾ കൈവരിച്ചു.കലകളുടെയും സാഹിത്യത്തിന്റയും വാസ്തു വിദ്യകളുടെയും നേട്ടങ്ങൾ എണ്ണിയാൽ തീരില്ല. ഒരു ഭാഗത്ത് നളന്ദയും തക്ഷശിലയും, ഓദന്തപുരിയും, വിക്രമശിലയും തുടങ്ങി ലേകോത്തര വിദ്യാലയങ്ങൾ. മധുരയും, ഗാന്ധാരയും അമരാവതിയും അടങ്ങുന്ന ശില്പകലാ സമ്പ്രദായങ്ങൾ, വിശ്വോത്തര ക്ലാസിക് കലകൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സമ്പത്തിന്റ കലവറയാണ് ഭാരതം. നാം ഇങ്ങനെ പല രാജാക്കന്മാരുടെ കീഴിൽ കഴിയുമ്പോഴും ഒറ്റ സാമ്രജ്യത്തിന് കീഴിൽ കഴിയുമ്പോഴും ഭാരതം ഏകമാണ് എന്ന ചിന്ത ഭാരതത്തിന് ഉണ്ടായിരുന്നു. പുരാണ പ്രകാരം ലോകം മുട്ടയുടെ രൂപത്തിൽ ആണ്. ഇതിൽ 7വർഷകൾ (ഭൂഖണ്ഡം) ങ്ങൾ ഉണ്ട് അതിൽ പ്രധാന വർഷ ആണ് *‘ഭാരത വർഷം’*. രാമായണത്തിൽ *രാമന്റ അയനം* ഭാരതത്തിന്റ എല്ലാ അതിരുകളും വിശദമാക്കുന്നു. രാമ ലക്ഷ്മണന്മാരുടെയും വിശ്വാമിത്രന്റയും ആദ്യ സഞ്ചാരം വടക്കോട്ട് മിഥില വരെയാണ്. ശേഷം സീതാരാന്മാരുടെ വനവാസമാണ്. വിവധദേശങ്ങളിലെയും വനവർണനകളാണ്. അയോദ്ധ്യയിൽ തമസാ നദി കടന്ന് വടക്കോട്ടും ഗംഗ നദി കടന്ന് തെക്കോട്ടുമുള്ള അവരുടെ യാത്ര രാമായണം പറയുന്നു. സുഗ്രീവൻ വാനരന്മാരെ വിവിധദിക്കികളിലേക്ക് അയക്കുന്നു. വിദേഹം, മാഗധം, മാളവം, കോസലം, പുൺറം, മുരിചീ പട്ടണം, ഉത്കലം, അവന്തി, കലിങ്കം, ആന്ത്രം, ചോളം, പാണ്ഡ്യം, കേരളം. എന്നീനാടുകളും ഗംഗ, യമുന, കാളിന്ദി, താമ്രഭരണി, ഗോദാവരി, പമ്പ എന്നീ നദികളും രാമായണത്തിൽ കാണാം. ഇത് കൂടാതെ നിരവധി പർവ്വതങ്ങൾ വിവരിക്കുന്നുണ്ട്. ഇങ്ങനെ ഭാരതം മുഴുവൻ രാമായണത്തിൽ കാണാം . ”കർമ്മബീജം വരട്ടിക്കളഞ്ഞുടൻ ജന്മനാശം വരുത്തേണമെങ്കിലും ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള പാരിലെങ്ങുമെളുതല്ല നിർണ്ണയം. അത്ര മുഖ്യമായുള്ളൊരു ഭാരത- മിപ്രദേശമെന്നെല്ലാരുമോർക്കണം” ”കർമ്മം നാശം വരുത്തി മോക്ഷം നേടാൻ ഭാരത ഖണ്ഡം ഒഴിച്ചുള്ള ഖണ്ഡങ്ങളിൽ എളുപ്പമല്ല ഭാരതത്തിൽ അത് അനായാസവും അത്ര മുഖ്യമാണ് ഭരതഖണ്ഡം” ജംബു ദ്വീപത്തിലെ 9 ഖണ്ഡങ്ങളിൽ പ്രധാന ഖണ്ഡം ആണ് ഭാരതംഎന്നും ഭരതമഹിമ എന്ന ഭാഗത്തിൽ ജ്ഞാനപ്പാന അടയാളപ്പെടുത്തുന്നു. ‘ഉത്തരേ ച സമുദ്രസ്യ ഹിമദ്രേശ്ചൈവ ദക്ഷിണം, വർഷം തദ് ഭാരതനാമ ഭാരതീയത്ര സന്തതി (വിഷ്ണു പുരാണം) ‘(ഇന്ത്യൻ) സമുദ്രത്തിന് വടക്കും മഞ്ഞുമലകൾക്ക് (ഹിമാലയം) തെക്കുമായി കിടക്കുന്ന രാജ്യത്തെ (വർഷം) ഭാരതം എന്ന് വിളിക്കുന്നു; അവിടെ ഭരതന്റെ സന്തതികൾ വസിക്കുന്നു.’ ”ഹിമാലയസാമരഭ്യാംയാവദിന്ദുസരോവരം തം ദേവനിർമ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതി” (ബൃഹസ്പതി സംഹിത) ”വടക്ക് ഹിമാലയത്താലും തെക്ക് ഇന്ത്യൻ മഹാസമുദ്രത്താലും ചുറ്റപ്പെട്ട, ദൈവങ്ങൾ തന്നെ സൃഷ്ടിച്ച പുണ്യഭൂമിയെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നു” ‘ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരിം ജലേസ്മിൻ സന്നിധിം കുരു'(സ്നാന ശ്ലോകം) ‘പുണ്യ നദികളായ ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദ, സിന്ധു കാവേരി എന്നിവയുടെ സാന്നിദ്ധ്യം ഈ ജലത്തിലേക്ക് പകരട്ടെ’ ”ഏതാസാമപോ ഭാരത്യഃ പ്രജാ നാമഭിരേവ പുനന്തീനാമാത്മനാ ചോപസ്പൃസന്തി ചന്ദ്രാവശാ താമ്രപർണ്ണി അവടോദാ കൃത മാലാ വൈഹായസി കാവേരി വേണീ പയസ്വിനി സർക്കാരവത്താ തുംഗഭദ്ര കൃഷ്ണാ വേണ്യാ ഭീമരഥി ഗോദാവരി നിർവ്വിന്ധ്യാ പയോഷ്ണി താപീ രേവാ സുരസാ നർമ്മദാ ചർമ്മണ്വതീ സിന്ധുരന്ധഃ ശോണശ്ച നദൗ മഹാനദീ വേദസ്മൃതിർ ഋഷികുല്യാ ത്രിസാമാ കൗശകീ മന്ദാകിനീ യമുനാ സരസ്വതീ ദൃഷദ്വതി ഗോമതി സരയൂ രോധസ്വതീ സപ്തവതീ സുഷോമാ സതദ്രൂശ്ചന്ദ്രഭാഗാ മരുദ്വൃധാ വിതസ്താ അസിക്നീ വിശ്വേതി മഹാനദ്യഃ” ശ്രീമദ് ഭാഗവതം (5.19.17-18) ‘വളരെ പ്രമുഖമായ മഹാനദികളാണ്ചന്ദ്രവാസ, താമ്രപർണി, അവതോദ, കൃതമാല, വൈഹായസി, കാവേരി, വേണി, പയസ്വിനി, സർക്കാരവത്ത, തുംഗഭദ്ര, കൃഷ്ണ,നിർവിന്ധ്യ, പയോഷി, താപി, രേവ, സുരസ, നർമ്മദ, കർമ്മാവതി, മഹാനദി, വേദസ്മൃതി, ഋഷികുല്യ, ത്രിസാമ, കൗശകി, മന്ദാകിനി, യമുന, സരസ്വതി, ദൃഷ്ടാദ്വതി, ഗോമതി, സരയു, രോധസ്വതി, സപ്തവതി, സുഷോമാ,ശതദ്രു, ചന്ദ്രഭാഗ,വിദസ്ത, അസികിനി, വിശ്വം. ഭരത-വർഷ നിവാസികൾ ഈ മഹാനദികളെ എപ്പോഴും ഓർക്കുന്നതിനാൽ ശുദ്ധീകരിക്കപ്പെടുന്നു. ചിലപ്പോൾ അവർ ഈ നദികളുടെ പേരുകൾ മന്ത്രങ്ങളായി ജപിക്കും, ചിലപ്പോൾ അവർ നേരിട്ട് നദികളിൽ തൊടാനും അവയിൽ കുളിക്കാനും പോകും. അങ്ങനെ ഭരത-വർഷ നിവാസികൾ ശുദ്ധീകരിക്കപ്പെടുന്നു. വിവിധ രാജവംശങ്ങൾക്ക് കീഴിൽ ജീവിക്കുമ്പോഴും ഭാരതം ഒന്നാണ് എന്ന ദേശീയ ബോധം ഭാരതീയന് ഉണ്ടായിരുന്നു. രാമായണത്തിൽ രാമന്റെ അയനങ്ങളിലും സീതാ അന്വേഷണാർത്ഥം പുറപ്പെടാൻ നിൽക്കുന്ന വാനരന്മാർക്ക്‌ സുഗ്രീവൻ നിർദേശം കൊടുക്കുമ്പോഴുംജ്ഞാനപ്പാനയിൽ ഭാരത മഹിമ പറയുമ്പോഴുംവിഷ്ണു പുരാണത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിന് വടക്കും ഹിമലയത്തിന് തെക്കുമായി കിടക്കുന്ന രാഷ്‌ട്രമാണ് *ഭാരതം* എന്നു വിഷ്ണു പുരാണം പറയുമ്പോഴും സമാന അർത്ഥത്തിൽ ബ്രിഹസ്പത്യ ശാസ്ത്രം പറയുമ്പോഴും ധ്യാന ശ്ലോകത്തിൽ നദികളെക്കുറിച്ചും ശ്രമദ്ഭാഗവതത്തിൽ ഭാരതവർഷ നദികളെയും അവയുടെ പുണ്യത്തെക്കുറിച്ചു പറയുമ്പോൾ ഭാരതീയ ദേശീയ ബോധത്തിന്റെ ആഴം മനസിലാക്കേണ്ടതാണ്.പൂർവ്വവുംപശ്ചിമവും ഉത്തരവും ദക്ഷിണവും ഒന്നാണ് എന്ന ബോധ്യം നമ്മിൽ അന്തർലീനമായിരുന്നു എന്ന് വേണം മനസിലാക്കാൻ. *ഭാരതീയമായ എന്തിനെയും തള്ളിപ്പറയുന്ന, സനാതന മൂല്യങ്ങളെ അന്ധമായി എതിർക്കുന്ന ജന്മം കൊണ്ട് മാത്രം ഭാരതീയരായിരിക്കുന്ന ഒരുപാടു പേര് നമ്മുടെ നാട്ടിലുണ്ട്.* അവർക്ക് ഭാരതത്തിന്റെ ഈ മഹിമയും ഗരിമയും പൈതൃകവും മനസ്സിലാകാത്തതല്ല. പക്ഷെ രാഷ്‌ട്രത്തെവിഘടിപ്പിച്ചു നിർത്താനും അതിലൂടെഅധികാരത്തിൽഎത്താനുമാണ് അവർആഗ്രഹിക്കുന്നത്. ലോകം മുഴുവൻഭാരതത്തെഅംഗീകരിക്കുമ്പോഴുംവിഭജന നയത്തിന്റെ ഭാഗമായി അവർ ഭാരതീയ പൈതൃകത്തെ തള്ളിപ്പറഞ്ഞു കൊണ്ടേയിരിക്കും. പക്ഷെ ഇത്തരത്തിലുള്ള എന്തിനെയും സ്വംശീകരിക്കുകയും തന്റെ സ്വത്വത്തിനോട് ചേർക്കുകയും ചെയ്യുകയാണ് ഭാരതമെന്ന മഹാനദിയുടെ സ്വഭാവം. അങ്ങിനെ അലിഞ്ഞു ചേരാൻ തയ്യാറല്ലാത്ത ചിന്താധാരകളെയും പ്രത്യയ ശാസ്ത്രങ്ങളെയും ഈ സംസ്‌കാരം ഹിന്ദു മഹാസാഗരത്തിൽ വലിച്ചെറിയുകയും ചെയ്യും. എല്ലാറ്റിനും ശേഷവും സനാതനമായ ഈ കർമ്മ ഭൂമി പൂർവാധികം തിളക്കത്തോടെ നിലകൊള്ളുകയും ചെയ്യും

Friday, January 26, 2024

എന്താണ് പ്രാണ പ്രതിഷ്ഠ?! ഈശ്വരന് രൂപമില്ല പ്രതിമയുമില്ല പ്രതിഷ്ഠയും ഇല്ല.. എന്നാൽ ദേവതാ ഭാവത്തിൽ ആണ് രൂപത്തെ ആശ്രയിച്ച് ഈശ്വരനെ സമീപിക്കാൻ ശ്രമിക്കുന്നത്.. എങ്ങിനെ എന്നാൽ വൈദ്യുതിയെ നമുക്ക് കാണാൻ പറ്റുന്നില്ല.. എന്നുവച്ച് വൈദ്യുതി ഇല്ലെന്ന് നമുക്ക് പറയാനാകുമോ?.. ഹീറ്റർ ടിവി എയർകണ്ടീഷണർ ഫാൻ എന്നീ ഉപകരണങ്ങൾ അഥവാ യന്ത്രങ്ങൾ ഉപയോഗിച്ച് നമുക്ക് വൈദ്യുതിയെ ഫീൽ ചെയ്യാനാകും.. അനുഭവിക്കാൻ ആകും.. ഈ ശ്രമം ആണ് .. ക്ഷേത്രത്തിൻറെ ചൈതന്യത്തിൽ കൂടെ നമ്മൾ നേടാൻ ശ്രമിക്കുന്നത്.. നിരാകാരനായ ഈശ്വരനെ സകാര രൂപത്തിൽ അനുഭവിക്കാൻ ഉള്ള സാഹചര്യം ഒരുക്കുന്ന സംവിധാനമാണ് ദേവത ആരാധന.. ഈശ്വരന് നമുക്ക് ഇഷ്ടപ്പെട്ട പല ഗുണങ്ങളുമുണ്ട്.. ഞങ്ങളെയൊക്കെ ദേവദാ ഭാവത്തിൽ ആരാധിക്കുന്ന സംവിധാനമാണിത്.. ഉദാഹരണത്തിന് ഒരു വ്യക്തി മറ്റൊരാളുടെ ഭർത്താവ് ആണ് മകനാണ്,. അമ്മാവനാണ് അച്ഛനാണ്.. എന്നാൽ ഈ ഭാവങ്ങൾ എല്ലാം തന്നെ ഒരേ വ്യക്തിയിൽ അടങ്ങിയിരിക്കുന്നതാണ്.. മേൽപ്പറഞ്ഞ ഭാവത്തിൽ കൂടി മാത്രമാണ് മേൽപ്പറഞ്ഞ അഞ്ചുപേരും ഈ വ്യക്തിയെ സമീപിക്കുന്നത്.. ഇതുതന്നെയാണ് ദേവത ആരാധനയുടെയും രഹസ്യം... കൊ ടുക്കുന്നത് ഒരെ വ്യക്തിയാണെങ്കിലും അത് വാങ്ങുന്നത് അച്ഛനായിട്ടും മകൾ ആയിട്ടും ഭാര്യയായിട്ടും അമ്മയായിട്ടും അമ്മാവൻ ആയിട്ടും ഒക്കെയാണ് വാങ്ങേണ്ടവർ വാങ്ങുന്നത്.. വ്യത്യസ്ത ഭാവത്തിൽ ആണ്... മകൾക്ക് അച്ഛന് കൊടുക്കാൻ പറ്റുന്ന പ്രേമം അച്ഛൻറെ പ്രേമമാണ് കാമുകന്റെ പ്രേമം ആവില്ല. ഒരു മകന് അമ്മയ്ക്ക് കൊടുക്കാൻ പറ്റുന്ന പ്രേമം കാമത്തിന്റേതാവില്ല മാതൃത്വത്തിന്റെ പ്രേമം ആയിരിക്കും എന്ന പോലെ... ഇത് തന്നെയാണ് ദേവദാ ഭാവത്തിന്റെ രഹസ്യം.. ഒരു ക്ഷേത്രം.. അതിലെ ദേവത എല്ലാ മനുഷ്യരൂപത്തിലുള്ളതാണ്... മനുഷ്യരൂപത്തിൽ മാത്രമേ നമുക്ക് ദേവതയെ സങ്കൽപ്പിക്കാൻ ആകുന്നു ള്ളൂ.. ഒരു ക്ഷേത്രത്തിൻറെ ശ്രീകോവിൽ അതിൻറെ ശിരസ്സും ബലിവട്ടം ദേവതയുടെ മുഖവും വിളക്കുമാടം ഉദരവും പ്രദക്ഷിണ വഴി അരക്കെട്ടും നമ്മൾ കടന്നുവരുന്ന ഗോപുരം കാലുകളും ആണ്.. നമ്മൾ ക്ഷേത്രത്തിലേക്ക് കടക്കുമ്പോൾ ഗോപുര വാതിൽ തൊട്ടു നെറുകയിൽ വച്ച് അകത്ത് കടക്കുന്നത്.. യഥാ പിണ്ഡെ -തഥാ ബ്രഹ്മാണ്ഡെ യഥാ ബ്രഹ്മാണ്ഡെ തഥാ പിണ്ഡെ.. വേദത്തിലെ ഒരു മന്ത്രമാണ്.. ഈ പ്രപഞ്ചത്തിലെ സൃഷ്ടിക്ക് ഉപയോഗിച്ചിട്ടുള്ള എല്ലാ പദാർത്ഥങ്ങളുടെയും അടിസ്ഥാനപരമായിട്ടുള്ള ഒരു ഘടകം ഒന്നാണ് എന്ന് സ്വിറ്റ്സർലാൻഡിൽ നടത്തിയ ബിഗ് ബാങ തിയറി എക്സ്പെരിമെന്റിൽ "ദൈവകണം" എന്ന പേരിട്ടു വിളിച്ച ശാസ്ത്രം സ്വയം പറഞ്ഞു നിർത്തുന്നു.... ഒരേ പിണ്ഡം കൊണ്ടാണ് ഈ ബ്രഹ്മണ്ഡം ഉണ്ടാക്കിയിട്ടുള്ളത് എന്നും ആ പിണ്ഡം തന്നെയാണ് ഈ ബ്രഹ്മാണ്ഡത്തിന് നിദാനം എന്നുമാണ് യജുർവേദ മന്ത്രത്തിന്റെ അർത്ഥം. ഒരു ആറ്റത്തിന് ന്യൂക്ലിന് ചുറ്റും ഇലക്ട്രോണും പ്രോട്ടോണും ന്യൂട്രോണും കറങ്ങിക്കൊണ്ടിരിക്കുന്നു. കോർക്കും.. ഇലക്ട്രോണിക് പ്രോട്ടോണും ന്യൂട്രോണും ന്യൂക്ലിയസിൽ നിന്ന് എനർജി വലിച്ചെടുത്താണ് വ്യത്യസ്ത സ്പീഡുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്നത്.. ഇവ 4 ഉം ഇവർക്ക് എനർജി distribute ചെയ്യുന്നത് ന്യൂക്ലിയസ് ആണ് താനും... ഈ ന്യൂക്ലിയസിന്റെ ക്രോസ്ഫിയർ തന്നെയാണ് ഈ പ്രപഞ്ചം എന്ന് നമുക്ക് നോക്കിയാൽ മനസ്സിലാകും. ഒരു സൂര്യന് ചുറ്റും അതേ അണ്ഡാകാര രൂപത്തിൽ കറങ്ങുന്ന ഗ്രഹങ്ങൾ അടങ്ങുന്ന സൗരയൂഥങ്ങളുടെ കൂട്ടായ്മയാണ് ഈ പ്രപഞ്ചമെന്നത്... എല്ലാ ഗ്രഹങ്ങളും എനർജി വലിച്ചെടുക്കുന്നത് ഈ സൂര്യനിൽ നിന്ന് ആണ്.. എന്നുവെച്ചാൽ നമ്മുടെ ചുറ്റും കാണുന്ന ഈ പ്രകൃതി പോലും ഒരു പ്രത്യേക ശക്തിക്ക് പിറകിൽ അഥവാ എനർജിക്ക് പിറകിൽ ആണ് കറങ്ങിക്കൊണ്ടിരിക്കുന്നത്... ശക്തിയെ അഥവാ ഊർജ്ജത്തെയാണ് "പ്രാണൻ" എന്ന് നമ്മൾ വിളിക്കുന്നത്... ഇവിടെ ഒരു ആത്മീയ ലോകത്തെ ഭൗതിക ലോകത്തെയും ബന്ധിപ്പിച്ചു കൊണ്ടാണ് സനാതനധർമ്മം മുന്നോട്ടുപോകുന്നത്.. പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ആത്മീയ നിലനിൽപ്പ് ആത്മീയതയ്ക്ക് പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ഭൗതികത നിലനിൽപ്പ് ഉണ്ടാവില്ല എന്ന സത്യമാണ് സനാതനധർമ്മം പ്രഘോഷിക്കുന്നത് ഒരു കുഞ്ഞിൻറെ ഗർഭധാനം നടക്കുന്ന സമയത്ത്. ഗർഭാധാന സംസ്കാരം എന്ന് ഷോഡശ ശക്രിയകളിൽ അതിനെപ്പറ്റി പറയും.. "വീര്യ സ്ഥാപന സ്ഥിരീകരണം എന്നാണ്... ഗർഭതെ കുറിച്ചുള്ള സനാതന ധർമ വിവക്ഷ.."വീര്യത്തെ അമ്മയുടെ വയറ്റിൽ പ്രതിഷ്ഠിക്കുക എന്നതാണ്..അത്.. ശബ്ദത്തെ ശരീരത്തിലൂടെ കടത്തിവിട്ട് ശരീരത്തിൻറെ ഉള്ളിലുള്ള ചിത്രങ്ങൾ എടുക്കാൻ ആകുമെന്ന് സാങ്കേതികവിദ്യ ആണല്ലോ നമ്മൾ അൾട്രാസൗണ്ട് സ്കാൻ എന്ന് പറയുന്നത്... എന്നാൽ ഭാരതീയ ഋഷിമാർ ഈ കാര്യം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കണ്ടെത്തിയിരുന്നു.. മന്ത്രം അഥവാ ശബ്ദം തന്ത്രം അഥവാ ടെക്നോളജി ഉപയോഗിച്ച് നമ്മുടെ ആന്തരിക ലോകത്തിലേക്കുള്ള വഴി കണ്ടെത്താൻ ആകുമെന്ന് ഋഷിമാർ,പണ്ഡിതൻ കണ്ടെത്തിയിരുന്നു പണ്ടു തന്നെ... പ്രാണപ്രതിഷ്ഠയിൽ ഈ പ്രപഞ്ച കാരണക്കാരനായ പ്രാണനെ ഒരു പ്രതീകത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് പ്രാണ പ്രതിഷ്ഠ എന്ന് പറയുന്നത്.. ശബ്ദഭ്രമം നാദബ്രഹ്മം എന്നൊക്കെയാണ് സനാതന ധർമ്മത്തിലെ നമ്മൾ കേട്ട് പരിചയമുള്ള ശബ്ദത്തെ പറ്റി.. ശബ്ദതിൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്നത് ശാസ്ത്രം പോലും അംഗീകരിച്ച കാര്യമാണ്.. ഇതിനെ ശാസ്ത്രം ബിഗ് ബാംഗ് തിയറി എന്ന് വിളിക്കുന്നു... ഹിരോഷിമ നാഗാസാക്കിയിലും നമ്മൾ കണ്ടതാണ് ആ ശബ്ദത്തിന്റെ അലയൊളി.. ഭാരതീയ തന്ത്രവിദ്യ ബീജ മന്ത്രങ്ങൾ ഉപയോഗിച്ച് ബീജാക്ഷരങ്ങൾ ഉപയോഗിച്ച് ശബ്ദത്തെ ഒരു പ്രതീകത്തിലേക്ക് കടത്തിവിടുന്നു എന്നുള്ളതാണ് വിഗ്രഹം എന്നു പറയുന്നത്.. വിഗ്രഹം എന്ന വാക്കിൻറെ അർത്ഥം വിശേഷണഗ്രാഹ്യതയെ എന്നതാണ്.. വിശേഷ രൂപത്തിൽ ഒരു വസ്തുവിനെ പ്രതീകവൽക്കരിക്കുന്നതിനെയാണ് വിഗ്രഹം എന്നു പറയുന്നത്.. അല്ലാതെ പ്രതിമകളുടെ പര്യായമല്ല വിഗ്രഹം എന്ന വാക്ക്.. രണ്ടുതരം വിഗ്രഹങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത് ഒരു വ്യക്തിയെ അല്ലെങ്കിൽ ഒരു പദാർത്ഥത്തെ മനസ്സിലാക്കിക്കാൻ നമ്മൾ നാമവിഗ്രഹം ഉപയോഗിക്കുന്നു അഥവാ അക്ഷര വിഗ്രഹം... ശങ്കരൻ എന്ന് പറയുമ്പോൾ ആ അക്ഷരങ്ങൾ പ്രതിധ്വനിപ്പിക്കുന്നത് പ്രതീകവൽക്കരിക്കുന്നത് പരമേശ്വരയ്യോ അല്ലെങ്കിൽ നിങ്ങളെ തന്നെയോ അല്ലെങ്കിൽ നിങ്ങളുടെ അച്ഛൻറെ പേര് ആകാം.. ഈ അക്ഷരങ്ങൾ അല്ല ശങ്കരൻ ആ അക്ഷരങ്ങൾ വരും ഒരു വസ്തുവിനെ നമ്മുടെ മനസ്സിൽ ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുന്ന ഉപാധി മാത്രമാണ്.. വെച്ചാൽ വിഗ്രഹങ്ങൾ ഉപാധികൾ മാത്രമാണ്.. രണ്ടാമതായി ഇവിടെ പ്രതിമകളെ ദേവത ഭാവത്തിൽ രൂപത്തിൽ പ്രാണപ്രതിഷ്ഠത നടത്തി ഉള്ള പ്രതിമകളെ ആണ് വിഗ്രഹം എന്നു പറയുന്നത്.. എല്ലാ പ്രതിമകളെയും നമ്മൾ വിഗ്രഹം എന്ന് വിളിക്കാറില്ല എന്നത് നമുക്ക് ചിന്തിച്ചാൽ അറിയാം.. ഒരു പ്രതിഷ്ഠാ കർമ്മത്തിലെ. പ്രധാന ആചാര്യനായ വേദ പണ്ഡിതൻ്റേ .. നേതൃത്വത്തിലാണ് പ്രതിഷ്ഠകർമ്മങ്ങൾ നടക്കുന്നത്... ശ്രേഷ്ഠ പണ്ഡിത പുരോഹിതന്മാരുടെ മനശക്തിയും മനോബലവും പാണ്ഡിത്യവും ഈ വിഗ്രഹത്തിലേക്ക് സന്നിവേശിപ്പിക്കുന്നത് ഒരു പ്രത്യേക മൂല മന്ത്രത്തോട് കൂടിയായിരിക്കും.. ആ മന്ത്രമായിരിക്കും ആ ദേവതയുടെ മൂലമന്ത്രം... അതോടൊപ്പം ഈ ദിവസം ഭാരത മുട്ടുകുനടക്കുന്ന ഓരോരുത്തരും ജപിക്കുന്ന പ്രാർത്ഥനകൾ രാമനാമജപങ്ങൾ എല്ലാം ഈ ക്ഷേത്രവിഗ്രഹത്തിലേക്ക് ഊർജ്ജം പകരുന്നു ശക്തി പകരുന്നു എന്നതാണ് സങ്കല്പം.. നമ്മളെ ശ്രദ്ധിച്ചിട്ടുണ്ടോ നമുക്ക് ചുറ്റും ഒരുപാട് ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് മാത്രം ജനകോടികൾ ഒഴുകുന്നതിന്റെ കാരണം എന്താണ്.. അല്ലെങ്കിൽ നമുക്ക് ചുറ്റും ഒരുപാട് അയ്യപ്പക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശബരിമലയിലേക്ക് ലക്ഷങ്ങൾ 40 45 ദിവസത്തിനുള്ളിൽ കുത്തിയൊഴുകുന്നതിന്റെ കാരണം അവിടെയുള്ള ജീവശക്തി അഥവാ പ്രാണശക്തി നമ്മൾ ഓരോ ഭക്തന്റെയും കൂടിയാണ് അവിടെ പ്രകാശിതമാകുന്നത് എന്നതുകൊണ്ടാണ്.... അതുകൊണ്ടാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ ഭാരതത്തിലെ 120 കോടി ഹിന്ദുക്കളോട് അതേ ദിവസം വിളക്ക് കത്തിച്ച് ആ മുഹൂർത്ത സമയത്ത് പ്രാർത്ഥന നടത്താൻ പണ്ഡിതസഭ ആഹ്വാനം ചെയ്തിട്ടുള്ളത്..... പ്രതിഷ്ഠാ എന്നു പറയുന്നത് ജീവനുള്ള ജീവനുള്ള ഒരു പ്രക്രിയ ആണ്... മണ്ണിനെ നമ്മൾ ഭക്ഷണമാക്കി മാറ്റുന്നതിന് "കൃഷി" എന്നു പറയുന്നു ഭക്ഷണത്തെ ശരീരത്തിൽ എത്തിക്കുന്ന പ്രക്രിയയെ നമ്മൾ" ദഹനം" എന്നു പറയുന്നു. ശരീരത്തെ. വീണ്ടും മണ്ണാക്കി മാറ്റുന്ന പ്രക്രിയയെ നമ്മൾ ശവദാഹം എന്ന് പറയുന്നു.. പോലെ ഒരു വസ്തുവിനേയോ ഒരു രൂപതെയോ ഒരു പദാർത്ഥത്തെയോ. ദൈവിക സാന്നിധ്യം ഉള്ളതാക്കി മാറ്റുന്നതിനെയാണ് പ്രാണ പ്രതിഷ്ഠ എന്ന് പറയുന്നത്.. ഇന്നിപ്പോൾ ശാസ്ത്രം പോലും നമ്മോട് പറയുന്നത് ഈ പ്രപഞ്ചത്തിൽ കാണുന്ന.. അനേക വിധം ഊർജ്ജങ്ങളുടെ പ്രവാഹം തന്നെ ആണ് സർവസ്വവും എന്ന ആണ്... അങ്ങനെയാണെങ്കിൽ നിങ്ങൾ ദൈവികമെന്ന് വിളിക്കുന്നതും കല്ലെന്നു പറയുന്നതും പുരുഷനെന്നു വിളിക്കുന്നതും സ്ത്രീയെന്നു വിളിക്കുന്നതും പിശാച് എന്ന് വിളിക്കുന്നതും എല്ലാം ഒരേ ഊർജ്ജത്തിന്റെ വിവിധ ഭാവങ്ങളാണ്... ഇവിടെയാണ് നേരത്തെ പറഞ്ഞ ഉദാഹരണം ഒന്നുകൂടെ ഓർമ്മപ്പെടുത്തേണ്ടത്... ഒരേ ഊർജ്ജമാണ് വിവിധ ഉപകരണങ്ങളിൽ യന്ത്രങ്ങളിൽ മനുഷ്യൻറെ കണ്ടുപിടുത്തം എന്ന തന്ത്രങ്ങളിലൂടെ നമ്മൾ അനുഭവവേദ്യമാകുന്നത്.. തമിഴ്നാട്ടിലൊക്കെ പോയാലും നിങ്ങൾക്ക് കാണാവുന്നതാണ് ഓരോ മൂന്നു കിലോമീറ്റർ മൂന്ന് ക്ഷേത്രങ്ങൾ കാണാൻ പറ്റും... നിങ്ങൾ ജീവിക്കുന്ന ഓരോ നിമിഷവും പ്രതിഷ്ഠാനം നടത്തിയ സ്ഥലത്തുകൂടെ വേണം നടക്കാൻ ജീവിക്കാൻ എന്നുള്ള കാഴ്ചപ്പാടിൽ ആയിരുന്നു പണ്ട് ക്ഷേത്രങ്ങൾ വളരെയധികം നിർമ്മിച്ചു കൊണ്ടിരുന്നത്.... ജീവിതത്തിൻ ഒരു പ്രത്യേക ഘട്ടത്തിൽ നിങ്ങൾ തന്ടെ സൃഷ്ടിയുടെ ഉറവിടമായ ഒന്നിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരിക്കും... ഇതിന് അവസരം ഒരുക്കുക എന്നതുകൂടിയാണ്.. ക്ഷേത്രങ്ങളുടെ രഹസ്യം.. ക്ഷേത്രം എന്നത് ഭൗതികതയോ എന്ന കണ്ണുകൊണ്ട് മാത്രം കാണാനും അനുഭവിക്കാനും പറ്റുന്ന ഒരു ലോകത്തിന് ഉണ്ടാക്കുന്ന ഒരു ദ്വാരം മാത്രമാണ്.. ആത്മീയത ലോകത്തിലേക്കുള്ള ഒരു ദ്വാരമാണ് ക്ഷേത്രം.. ക്ഷേത്രത്തിൽ ഉള്ളത് ലിംഗമാണ്.. പ്രപഞ്ചത്തിന്റെ ആകാരം അ _ണ്ഡാകാരമാണെന്ന് ശാസ്ത്രലോകം ഇപ്പോൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.. അണ്ഡാകാര രൂപത്തിന് അർദ്ധം ആക്കിയാൽ കിട്ടുന്ന രണ്ട് ഭാഗങ്ങളാണ് ലിംഗ രൂപം... ആദിമകാലത്ത് ശിവക്ഷേത്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ....🙏

Tuesday, January 23, 2024

സിദ്ധപരമ്പര ============ സിദ്ധികൾ കൃത്യമായി പറഞ്ഞാൽ ധാരണകളാണ്. ചിന്തകൾക്ക് മേൽ പ്രവർത്തിയുടെ ആധിപത്യം രൂഢമൂലമാകുന്ന സന്ദർഭത്തിൽ പരിപൂർണമായും അവ ധാരണയായി പരിവർത്തിക്കപ്പെടുന്നു. ധ്യാനമെന്ന പ്രവർത്തിയിലൂടെ ചിന്തകളെ ക്രമമായി അടുക്കിവെച്ച ശേഷം അവയിൽ ഓരോന്നായി സ്വന്തം സ്വത്വം കേന്ദ്രീകരിച്ചാൽ കൈവരുന്നവയാണ് സിദ്ധികൾ. അവയെ പ്രവർത്തനക്ഷമമാക്കാൻ പിന്നെയും കടമ്പകളേറെ കടക്കേണ്ടിയിരിക്കുന്നു. സിദ്ധികൾ എട്ടു വിധമാണ്. അണിമ – ശരീരം വളരെ ചെറുതാക്കാനുള്ള കഴിവ്. മഹിമ – ശരീരം ഭീമാകാരം ആക്കാനുള്ള കഴിവ്. ഗരിമ – ശരീരം ഭാരമേറിയതാക്കാനുള്ള കഴിവ് ലഘിമ – ശരീരഭാരം ഇല്ലാതാക്കാനുള്ള കഴിവ് പ്രാപ്തി – എന്തും സൃഷ്ടിക്കാനുള്ള കഴിവ്. പ്രകമ്യ – എന്തും ഏതും പ്രാപ്തമാക്കാനുള്ള കഴിവ്. ഇഷിത്വ- സൃഷ്ടികൾക്ക് മേൽ സർവാധിപത്യം നേടാനുള്ള കഴിവ്. വസിത്വ – പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ എന്തിനെയും നിയന്ത്രിക്കാനുള്ള കഴിവ്. ഈ എട്ടു സിദ്ധികളും നേടിയവരെയാണ് യഥാർത്ഥത്തിൽ സിദ്ധന്മാർ എന്ന് അഭിസംബോധന ചെയ്യുന്നത്. ഇന്ന് ദ്രാവിഡനാടിന്റെ അഭിമാനമായി നിലനിൽക്കുന്ന സിദ്ധവൈദ്യം ഇവരുടെ സംഭാവനയാണ്.പണ്ടുപണ്ട് സാക്ഷാൽ പരമശിവൻ പത്നിയായ പാർവതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് സിദ്ധചികിത്സാ രീതി.ദേവി പാർവതിയിൽ നിന്നും ആ വിദ്യ ഗ്രഹിച്ച സുബ്രഹ്മണ്യൻ അവയെല്ലാം തന്റെ പ്രിയ ഭക്തനായ അഗസ്ത്യ മഹർഷിക്ക് ഉപദേശിച്ചുകൊടുത്തു.അഗസ്ത്യ മഹർഷിയിൽ നിന്നും മറ്റു പതിനേഴു സിദ്ധന്മാർക്കും ആ ചികിത്സാവിധികൾ ലഭിച്ചു. മഹാഭാരതത്തെ അനുഗ്രഹിച്ചുകൊണ്ട് പിറന്നു വീണ ആ പതിനെട്ട് സിദ്ധർ ഇവരൊക്കെയാണ്. നന്ദിദേവർ അഗസ്ത്യർ തിരുമൂലർ ഭോഗർ(ഭോഗനാഥർ) മച്ചമുനി (മത്സ്യേന്ദ്ര നാഥ്) കൊങ്കണവർ ഗോരഖ്നാഥ് (കോരക്കർ) കരുവൂരാർ സട്ടൈ മുനി സുന്ദരനന്ദർ രാംദേവ് കുദംബായ് ഇടയ്ക്കാട് കമലമുനി വാല്മീകി പതഞ്ജലി ധന്വന്തരി പാമ്പാട്ടി “പാർത്തീടവേ നന്ദീശർ മൂലത്തീശർ പൺപാന അഗസ്തീശർ ചട്ടനാതർ പാർത്തീടവേ പതഞ്ചലിയും ഊനർ കണ്ണർ കോരക്കർ കമലമുനി ചണ്ഡികേശ്വർ ഓർത്തീടവേ ഇടൈകാദർ ചിപായ സിദ്ധർ കൊങ്കണവർ തന്തൈ ഭോഗനാഥർ കാത്തീടവേ മച്ചമുനി പുണ്ണാക്കീശർ കാലംഗി സുന്ദരരും കാപ്പുതാനേ “ തമിഴ് നാടിന്റെ അഭിമാനമായ പതിനെട്ട് സിദ്ധന്മാർ ആരൊക്കെയാണെന്ന് ഇന്ന് ഭിന്നാഭിപ്രായങ്ങളാണ് പ്രചരിക്കുന്നത്. ആൽക്കെമി എന്ന് ആധുനികശാസ്ത്രം പേരിട്ടു വിളിക്കുന്ന രസവാദശാസ്ത്രത്തിന്റെ സർവ്വ പ്രായോഗിക സാദ്ധ്യതകളും കല്പ, രസായന, പുനരുജ്ജീവന ചികിത്സകളിൽ കൂട്ടിയിണക്കാൻ തക്ക വൈദഗ്ദ്ധ്യമാർജ്ജിച്ചിരുന്ന ആ മഹാസിദ്ധന്മാർ നിരവധി യുഗങ്ങളും നൂറ്റാണ്ടുകളും ജീവിച്ചിരുന്നതിനാൽ, ഗുരുക്കന്മാരും ശിഷ്യന്മാരും അനുയായികളും അനേകം തലമുറകൾക്ക് മുമ്പുള്ള പൂർവികരും പിൻഗാമികളുമെല്ലാം സമകാലീനരായിരുന്നു! ഇങ്ങനെ ദീർഘകാലം ജീവിച്ചിരുന്നതിനാൽ, ഒരു പുരുഷായുസിന്റെ മാനദണ്ഡത്തിൽ വ്യക്തികളുടെ കാലഘട്ടമളക്കുന്ന ആധുനിക ചരിത്രകാരന്മാർക്ക് ഇവരെ പലപ്പോഴും വേർതിരിച്ചറിയാൻ സാധിക്കാറില്ല. എല്ലാറ്റിനും പുറമേ, ഇപ്പറഞ്ഞ സിദ്ധന്മാർ പതിനെട്ട് പേരെ കൂടാതെ പുറമേ, സത്യനാഥർ, സതോഗനാഥർ, ആദിനാഥർ, വെഗുളി നാഥർ, അനാതിനാഥർ, മാതംഗനാഥർ, മചേന്ദ്ര നാഥർ, കലേന്ദ്രനാഥർ, കോരക്കനാഥർ എന്നീ നവനാഥ സിദ്ധന്മാരെക്കുറിച്ചും നവ കോടി സിദ്ധന്മാരെക്കുറിച്ചുമുള്ള പരാമർശങ്ങളും സിദ്ധവൈദ്യ ഗ്രന്ഥങ്ങളിലുണ്ട്. യഥാർത്ഥത്തിൽ കാലദേശഗണനകൾക്ക് വശഗതമല്ല സിദ്ധരുടെ ജീവിതഗാഥകൾ. പുണ്യപാപങ്ങളായ കർമ്മഫലങ്ങളെ ഭസ്മീകരിച്ചുകൊണ്ട് പരിണാമത്തിന്റെ പരമപദം പ്രാപിച്ചവരായിരുന്നു ഈ പതിനെട്ട് സിദ്ധന്മാരും.പ്രണവ് ശരീരം എന്നറിയപ്പെടുന്ന ഇവരുടെ ശരീരങ്ങൾക്ക് നിഴൽ ഉണ്ടാവില്ലായിരുന്നു. ദേഹവും ദേഹിയും സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവുള്ളവരായിരുന്നു ഇവർ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ത്രിമാനങ്ങൾ അനുഭവിക്കാൻ ഇന്നത്തെ കാലത്ത് സാധിക്കുമ്പോൾ, പതിനെട്ട് മാനങ്ങളിൽ വർത്തിക്കാനും കണക്കുകൂട്ടാനും കഴിവുള്ളവരായിരുന്നു ഈ മഹായോഗികൾ.. ജലസിദ്ധി, വായു തുടങ്ങിയ സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ ഒട്ടനവധി കഴിവുകളും സാധന മൂലം ഇക്കൂട്ടർ നേടിയിരുന്നു. സമയ, കാല,ദേശ,ഋതു ഭേദമന്യേ വർത്തിക്കാൻ കഴിവുണ്ടായിരുന്ന ഈ മഹാ സിദ്ധർ ആത്മീയതയുടെ വ്യത്യസ്ത തലങ്ങളിലേക്കുള്ള വളർച്ച, മോക്ഷ പ്രാപ്തിക്കുള്ള വഴിയായല്ല, മറിച്ച് അറിവ് നേടാനുള്ള ഒരു മാർഗ്ഗമായാണ് കണ്ടത്. വേദങ്ങളോടും ഉപനിഷത്തുക്കളോടും മറ്റും ആദിശങ്കരനുണ്ടായ അടങ്ങാത്ത തൃഷ്ണ ശാസ്ത്രത്തോടുണ്ടായിരുന്നെങ്കിൽ, അദ്ദേഹം പത്തൊമ്പതാമത്തെ സിദ്ധനായിത്തീർന്നേനെ എന്നാണ് എന്റെ അഭിപ്രായം.പതിനെട്ട് സിദ്ധൻമാരെ കുറിച്ച് എനിക്കറിയാവുന്നത് ഞാൻ ഇവിടെ വിവരിക്കാം. നന്ദിദേവൻ പതിനെട്ട് സിദ്ധൻമാരിൽ ഏറ്റവും പ്രധാനി.! പതഞ്ജലി, ധന്വന്തരി എന്നിവരടക്കം പല സിദ്ധന്മാരുടെയും ഗുരു നന്ദി ദേവനായിരുന്നു.പരമശിവന്റെ വാഹനമായ നന്ദികേശനും ഇദ്ദേഹം തന്നെയാണ്. മഹാതപസ്വിയായ സനകാദികളുടെ ഗുരുവായിരുന്നു നന്ദിദേവൻ. പരമശിവനിൽ നിന്നും ആഗമ താന്ത്രിക ജ്ഞാനം കരസ്ഥമാക്കിയ നന്ദി അദ്ദേഹത്തിന്റെ ഗണനാഥന്മാരിൽ പ്രമുഖനാണ്. ഇന്നത്തെ തമിഴ്നാട് മുതൽ ലേഖകൻ പോയിട്ടുള്ള ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമായ തുംഗനാഥിൽ പോലും നന്ദിദേവൻ തന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നു. തിരുമൂലർ തെന്മധുരയിൽ (South Madura) ജീവിച്ചിരുന്ന തിരുമൂലർ, സിദ്ധ പ്രധാനികളിൽ ഒരാളായിരുന്നു. കൈലാസവാസനായ ആദിയോഗിയിൽ നിന്നും നേരിട്ട് ദീക്ഷ ലഭിച്ച തിരുമൂലർ “ആത്മീയതയുടെ രാജകുമാരൻ” എന്നറിയപ്പെടുന്നു. കൈലാസത്തിലെ പരിശീലനത്തിനു ശേഷം തന്റെ സമകാലീനനായ അഗസ്ത്യമഹർഷിയെ കാണാൻ അദ്ദേഹം തമിഴ്നാട്ടിലെത്തി. മാർഗമധ്യേ, കാവേരി തീരത്തിന് സമീപമെത്തിയപ്പോൾ, അദ്ദേഹം മൂലൻ എന്ന് പേരുള്ള യുവാവായൊരു ആട്ടിടയൻ മരിച്ചുകിടക്കുന്നത് കണ്ടു. തങ്ങളുടെ ഇടയൻ ചലനമറ്റ് കിടക്കുന്നത് കണ്ട് ഉറക്കെ കരയുന്ന ആടുകളെ സമാധാനിപ്പിക്കാൻ വേണ്ടി ദയ തോന്നിയ തിരുമൂലർ പരകായപ്രവേശസിദ്ധി വഴി മൂലന്റെ ശരീരത്തിൽ പ്രവേശിച്ചു.സന്തുഷ്ടരായ ആടുകൾ ഇടയനോടൊപ്പം യാത്ര തുടങ്ങി. മാർഗമധ്യേ “ഇനിയീ ശരീരത്തിൽ തന്നെ ഈ നാട്ടിൽ ജീവിക്കുക”എന്ന അശരീരി കേട്ട സിദ്ധർ ശേഷിച്ച കാലം ദ്രാവിഡ നാടിന് ജ്ഞാനമേകി ആ നാട്ടിൽ തന്നെ കാലം കഴിച്ചു കൂട്ടാൻ തീരുമാനിച്ചു.ക്രമേണ മൂലനെന്ന ആട്ടിടയൻ തിരുമൂലർ എന്നറിയപ്പെട്ടു. സിദ്ധവൈദ്യത്തിലെ പ്രഥമ ഗ്രന്ഥമെന്നറിയപ്പെടുന്ന ‘തിരുമന്തിരം’ തിരുമൂലർ എഴുതിയതാണ്. താന്ത്രിക യോഗയുടെ ബൈബിൾ എന്നാണ് ആധുനിക ചരിത്രകാരന്മാർ തിരുമന്തിരം എന്ന ഗ്രന്ഥത്തെ വാഴ്ത്തുന്നത്. ധന്വന്തരി ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ധന്വന്തരി പതിനെട്ടു സിദ്ധന്മാരിൽ ഒരാളാണ്.ധന്വന്തരിക്ക് ആയുർവേദത്തിന്റെ സൃഷ്ടിയിൽ വളരെ വലിയ പങ്കുണ്ട്. ഒരുപാട് ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന ധന്വന്തരി പാഷാണ വിദ്യയിൽ മിടുക്കനായിരുന്നു.വൈദ്യശാസ്ത്രത്തിൽ അത്ഭുതകരമായ കഴിവുണ്ടായിരുന്ന അദ്ദേഹം അമൂല്യമായ പല കൂട്ടുകളും നിർമ്മിച്ചിരുന്നു. പ്ലാസ്റ്റിക് സർജറി കണ്ടുപിടിച്ച, ശസ്ത്രക്രിയയുടെ തന്നെ പിതാവായി അറിയപ്പെടുന്ന സാക്ഷാൽ സുശ്രുതൻ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നുവെന്നു പറയുമ്പോൾ, നിങ്ങളോർക്കണം ധന്വന്തരിയെന്ന ജ്ഞാനസാഗരത്തിന്റെ ആഴം..! സുശ്രുതൻ പിൽക്കാലത്ത് രചിച്ച സുശ്രുതസംഹിതയെന്ന മഹാഗ്രന്ഥം ആയുർവേദത്തിന്റെ തന്നെ മൂലക്കല്ലാണ്. വൈതരണൻ,ഔരഭൻ, പുഷ്കലാവതൻ എന്നിവരും ധന്വന്തരിയുടെ ശിഷ്യന്മാരായിരുന്നു. ഇടയ്ക്കാട്ട് സിദ്ധർ പശുപാലകരായ ഇടയ ഗോത്രത്തിലായിരുന്നു ഇടയ്ക്കാട്ട് സിദ്ധർ ജനിച്ചത്.യുവാവായപ്പോൾ, തന്റെ കന്നുകാലികളുടെ തീറ്റയ്ക്കായി അവയുടെ കൂടെ ദിനവും ഒരു മലയിലേക്ക് പോകുമായിരുന്നു അദ്ദേഹം.അവയെ മേയാൻ വിട്ട ശേഷം, സ്വസ്ഥമായി മൂപ്പർ നീണ്ടു നിവർന്നു കിടക്കുമായിരുന്നു. കിടക്കുമെങ്കിലും ഒരിക്കലുമവൻ സ്വയം ഉറങ്ങാൻ അനുവദിച്ചിരുന്നില്ല. ഉറക്കത്തിൽ ആണ്ടു പോകുമെന്ന് തോന്നുന്ന നിമിഷം, അവൻ ബോധാവസ്ഥയിലേക്ക് തിരിച്ചു വരുമായിരുന്നു.നിരന്തര പരിശ്രമം കൊണ്ട് ബോധത്തിനും അബോധത്തിനും ഇടയിലുള്ള ആ അവസ്ഥയിൽ വർത്തിക്കാൻ ആ ഇടയൻ ശീലിച്ചു. അങ്ങനെയൊരു ദിവസം, ഒരാളവനെ സമീപിച്ച് കുറച്ചു പാൽ ആവശ്യപ്പെട്ടു.തെല്ലിട പോലും ശങ്കിക്കാതെ ഇടയൻ ആഗതന് അപ്രകാരം പാല് നൽകി.പാൽ വാങ്ങി, അതിൽ എന്തോ ചേർത്ത ശേഷം, അയാൾ അത് കുടിയ്ക്കാൻ ആവശ്യപ്പെട്ടു.വന്നയാളെ പിണക്കേണ്ട എന്ന് കരുതി മറു ചോദ്യം ഒന്നും ഉന്നയിക്കാതെ ആട്ടിടയൻ അത് കുടിക്കുകയും ചെയ്തു. ആ നിമിഷം ഇടയനിൽ പരിവർത്തനമുണ്ടായി… യാഥർത്ഥത്തിൽ, വന്നയാൾ ദ്രാവിഡസിദ്ധ പരമ്പരയിലെ പുകൾപെറ്റ സിദ്ധനായ ഭോഗർ ആയിരുന്നു.സ്വയമറിയാതെ ഇടയൻ ചെയ്തിരുന്ന ശിവയോഗ സാധനയുടെ തരംഗങ്ങൾ ആകാശമാർഗ്ഗേ ചരിക്കുകയായിരുന്ന സിദ്ധഭോഗർക്ക് അനുഭവപ്പെട്ട കാരണമായിരുന്നു അദ്ദേഹം അതിന്റെ ഉറവിടമന്വേഷിച്ച് ഇറങ്ങിയത്. സിദ്ധഭോഗരാൽ ആത്മജ്ഞാനമുണർത്തപ്പെട്ട ആട്ടിടയൻ പിൽക്കാലത്ത് ഇടയ്ക്കാട്ട് സിദ്ധരെന്നറിയപ്പെട്ടു.ഭോഗരെ ഗുരുവായി സ്വീകരിച്ച ഇടയ്ക്കാട്ട് സിദ്ധർ അദ്ദേഹത്തിന്റെ ആജ്ഞാനുസരണം തിരുവണ്ണാമലൈ ലക്ഷ്യമാക്കി തപം ചെയ്യാൻ പുറപ്പെട്ടു. കരുവൂരാർ ശിഷ്യരും ഇദ്ദേഹത്തെ ശിഷ്യനായി സ്വീകരിച്ചിരുന്നു. അഴുകണ്ണിസിദ്ധർ ,കുടംബായ്സിദ്ധർ, കടുവേലി സിദ്ധർ എന്നിവരായിരുന്നു ഇടയ്ക്കാട്ട് സിദ്ധരുടെ പ്രധാന ശിഷ്യർ. ജ്യോതിഷ ശാസ്ത്രത്തിന്റെ അങ്ങേയറ്റം കണ്ടയാളായിരുന്നു ഇടയ്ക്കാട്ട് സിദ്ധർ. നവഗ്രഹങ്ങളുടെ സഞ്ചാരഗതി മനസ്സിലാക്കിക്കൊണ്ട് രാജ്യത്ത് ഉണ്ടാവാൻ പോകുന്നൊരു ഭക്ഷ്യക്ഷാമം വർഷങ്ങൾക്കു മുന്നേ പ്രവചിച്ചിരുന്നു അദ്ദേഹം.സിദ്ധരുടെ അസാമാന്യമായ കഴിവിൽ വിശ്വാസമുണ്ടായിരുന്ന രാജാവും ജനങ്ങളും വരാനിരിക്കുന്ന കൊടും ക്ഷാമം മുൻകൂട്ടിക്കണ്ട് പ്രവർത്തിച്ചു. പാണ്ടികശാലകളിലും,ഗൃഹങ്ങളിലും മുക്കിലും മൂലയിലുമെല്ലാം അവർ ധാന്യങ്ങൾ സംഭരിച്ചു.വീട്ടിൽ, ഒരു തുണ്ട് മണ്ണ് ബാക്കിയില്ലാതെ അവർ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്തു. താമസംവിനാ,സിദ്ധരുടെ പ്രവചനം സത്യമായി ഭവിച്ചു….!! അന്നേവരെ ദ്രാവിഡനാട് കണ്ടതിൽ ഏറ്റവും വലിയ ഭക്ഷ്യക്ഷാമമായിരുന്നു മഹാമാരി പോലെ വന്നണഞ്ഞത്.ഒരു രാജ്യം മുഴുവൻ ഇല്ലാതാക്കാൻ തക്ക പ്രഹരശേഷിയുണ്ടായിരുന്നിട്ടും, എല്ലാ രീതിയിലുമതിനെ നേരിടാൻ രാജ്യം സജ്ജമായിരുന്നതിനാൽ, ഒരൊറ്റയാളും, ഒരു നേരം പോലും ആഹാരമില്ലാതെ വലഞ്ഞില്ല. ഉണക്കിയ പഴങ്ങളും മാംസങ്ങളും ജലവും അടക്കം കൃത്യമായ കരുതലുണ്ടായിരുന്നതിനാൽ ഒരാൾക്ക് പോലും ജീവഹാനി സംഭവിച്ചുമില്ല. തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് മഹാക്ഷാമത്തെ അതിജീവിച്ച ജനതയെ കണ്ട് അത്ഭുതപരതന്ത്രരായ ദേവന്മാർ അതിന്റെ കാരണമന്വേഷിച്ചു ഭൂമിയിലേക്ക് വന്നു. ദേവന്മാരെ ഉപചാരപൂർവ്വം സൽക്കരിച്ച സിദ്ധർ അവർക്ക് കുടിക്കാൻ ആട്ടിൻപാൽ നൽകി. പാലിലുണ്ടായിരുന്ന മൂലികകളുടെ പ്രഭാവം നിമിത്തം ക്ഷണനേരം കൊണ്ട് ദേവന്മാരെല്ലാവരും മൂർച്ഛിച്ചു വീണു. കാത്തിരുന്ന അവസരം വന്നു ചേർന്നുവെന്ന് മനസ്സിലായ സിദ്ധർ ദോഷഗ്രഹങ്ങളുടെ ദൃഷ്ടിയിൽ നിന്നും സംരക്ഷിച്ചുകൊണ്ട് നവഗ്രഹങ്ങളെ ശുഭസ്ഥാനത്ത് നിർത്തി. അല്പനേരം കഴിഞ്ഞപ്പോൾ, മയക്കം വിട്ടുണർന്ന ദേവകൾക്ക് കാര്യം മനസ്സിലായി. തങ്ങൾ നിസ്സാരനെന്നു കരുതിയ ഈ മഹാ സിദ്ധൻ ഗഗനചരങ്ങളെ പോലും നിയന്ത്രിക്കാൻ കഴിവുള്ളവനാണെന്ന് കണ്ട ദേവന്മാർ, സിദ്ധരെ അനുഗ്രഹിച്ചശേഷം സന്തുഷ്ടരായി മടങ്ങി. അഗസ്ത്യർ രാമായണത്തിലും മഹാഭാരതത്തിലും നാല് വേദങ്ങളിലും പരാമർശിക്കപ്പെടുന്ന, സിദ്ധരിൽ പ്രധാനിയാണ് അഗസ്ത്യർ.ഗോദാവരിയുടെ തീരപ്രദേശങ്ങളിൽ എവിടെയോ ആണ് അഗസ്ത്യർ പത്നിയായ ലോപമുദ്രയോടൊപ്പം വസിച്ചിരുന്നത്. രാമായണത്തിൽ, രാവണനെ വധിക്കാൻ വേണ്ടി ബ്രഹ്മാസ്ത്രത്തെ ആവാഹിച്ചു വരുത്തുന്ന ആദിത്യഹൃദയമന്ത്രം ഭഗവാൻ ശ്രീരാമന് ഉപദേശിച്ചു കൊടുക്കുന്നത് അഗസ്ത്യമഹർഷിയാണ്. മർമ്മ സംഹിത അടക്കം ഒട്ടനവധി മഹാ ഗ്രന്ഥങ്ങൾ രചിച്ച അഗസ്ത്യമുനി, ഭാരതത്തിന് പ്രദാനം ചെയ്ത സുന്ദരിയാണ് തമിഴ് ഭാഷയെന്ന് ശ്രീവില്ലിപുത്തൂരനെന്ന കവിപാടുന്നു. വരാഹപുരാണം പശുപാലോപാഖ്യാനത്തിലെ അഗസ്ത്യഗീത, പഞ്ചരാത്രത്തിലുള്ള അഗസ്ത്യഗീത, സ്കന്ദപുരാണത്തിലെ അഗസ്ത്യസംഹിത, ശിവസംഹിത, ഭാസ്കരസംഹിതയിലെ ദ്വൈതനിര്‍ണ്ണയതന്ത്രം എന്നിവ അഗസ്ത്യന്റെ രചനയായി കണക്കാക്കപ്പെടുന്നുവെന്നു പുരാണിക് എന്‍സൈക്ലോപീഡിയയില്‍ പറഞ്ഞിരിക്കുന്നു.തമിഴ്നാട് മുതൽ അങ്ങ് ഇന്തോനേഷ്യ വരെ അഗസ്ത്യമഹർഷിക്ക് ക്ഷേത്രങ്ങളുണ്ട്. കൊങ്കണവർ പഴയ കൊങ്കനാട്ടിൽ ( ഇന്നത്തെ കോയമ്പത്തൂർ) ജനിച്ച കൊങ്കണവർ മഹാസിദ്ധയോഗിയായ ഭോഗരുടെ ശിഷ്യനായിരുന്നു. അഗസ്ത്യമഹർഷിയിൽ നിന്നും ദീക്ഷ സ്വീകരിച്ച കൊങ്കണവർ എണ്ണൂറ് വർഷവും 16 ദിവസവും ജീവിച്ചുവെന്ന് കരുതപ്പെടുന്നു. മച്ചമുനി(മത്സ്യേന്ദ്രനാഥ്): വംഗ ദേശത്തിലോ(ബംഗാൾ) കാമരൂപത്തിലോ (ആസാം) ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന മച്ചമുനിയാണ് ഹഠയോഗശാസ്ത്രം ലോകത്തിന് പരിചയപ്പെടുത്തിയത്. പരമശിവനിൽ നിന്നും നേരിട്ട് അഭ്യസിച്ച് നാഥ് സന്യാസി സമ്പ്രദായം സ്ഥാപിച്ചതും മത്സ്യേന്ദ്രനാഥ് സിദ്ധർ തന്നെയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ ശ്രീ യോഗി ആദിത്യനാഥ് അടക്കം പല പ്രമുഖരും ഈ സമ്പ്രദായം പിന്തുടരുന്നു. ഭാരതത്തിലും നേപ്പാളിലുമുള്ള ഹിന്ദുക്കളും ബുദ്ധസന്യാസിമാരും മത്സ്യേന്ദ്രനാഥിനെ അവലോകിതേശ്വര ബോധിസത്വന്റെ അവതാരമായി കണക്കാക്കുന്നു. പ്രാചീനകാലത്ത് നേപാളം എന്നറിയപ്പെട്ടിരുന്ന നേപ്പാളിന്റെ കുലദേവതയാണ് മത്സ്യേന്ദ്രനാഥ്. താന്ത്രിക, ഹഠയോഗകളെ അടിസ്ഥാനമാക്കി ഇദ്ദേഹം പത്തോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഗോരഖ്നാഥ് (കോരക്കർ സിദ്ധർ) ഗോരഖ്നാഥ് സിദ്ധർ മത്സ്യേന്ദ്രനാഥിന്റെ പ്രമുഖ ശിഷ്യനായിരുന്നു. പഞ്ചാബ് പെഷവാർ പ്രദേശത്തെവിടെയോ ആയിരുന്നു ഇദ്ദേഹം വസിച്ചിരുന്നത്.#നാഥ് സന്യാസി സമ്പ്രദായം ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതും, പ്രചരിപ്പിക്കുന്നതും ഇദ്ദേഹമാണ്.കബീർ, ഗുരുനാനാക്ക് തുടങ്ങിയ പ്രമുഖർ ഇദ്ദേഹത്തിന്റെ ഉഗ്രമായ ജനസ്വാധീനത്തെയും പിൻഗാമികളെയും കുറിച്ച് എഴുതിയിട്ടുണ്ട്.ഏകാത്മ, അദ്വൈത വാദങ്ങളെയും സിദ്ധാന്തങ്ങളെയും കൊണ്ട് മനുഷ്യകുലത്തിന് യാതൊരുപകാരവും ഇല്ലെന്ന് മനസ്സിലാക്കിയ ഗോരഖ്നാഥ് സിദ്ധർ അവയെ പുച്ഛത്തോടെ തള്ളിക്കളഞ്ഞു.പതിനെട്ടു സിദ്ധന്മാരിൽ ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ വളരെ പരിമിതമാണ്.വൈദ്യം, യോഗം എന്നിവയിൽ ഇദ്ദേഹം അനവധി ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്. കോരക്കർ എന്നുമറിയപ്പെട്ട ഇദ്ദേഹമാണ് ആയുർവേദ മൂലികകളിൽ കഞ്ചാവിന്റെ ശക്തമായ സമ്മോഹന ശക്തിയെക്കുറിച്ചു തിരിച്ചറിഞ്ഞത്.ലഹരി പദാർത്ഥമെന്നതിലുപരി കഞ്ചാവിന്റെ ആയുർവേദ മൂല്യം കണ്ടെത്തിയത് കോരക്കർസിദ്ധരാണ്. അതുകൊണ്ട് തന്നെ കഞ്ചാവ് “കോരക്കർ മൂലി” എന്നാണ് സിദ്ധവൈദ്യത്തിൽ അറിയപ്പെടുന്ന ത്സട്ടൈമുനി(ചട്ടൈമുനി) സിദ്ധഭോഗരുടെ ശിഷ്യനായിരുന്നു സട്ടൈമുനി. സ്ഥിരമായി ഒരു കമ്പിളി ധരിക്കുന്ന കാരണമായിരുന്നു അദ്ദേഹം സട്ടൈമുനി എന്നറിയപ്പെട്ടിരുന്നത്. പരമശിവനാൽ സമ്മാനിക്കപ്പെട്ട ഈ കമ്പിളിപ്പുതപ്പ് ധരിക്കുന്നത് മൂലം അദ്ദേഹത്തിന് ” കൈലാസകമ്പിളി സട്ടൈമുനി” എന്നൊരു പേരുകൂടിയുണ്ട്. കൊങ്കണരുടെ സമകാലീനനായിരുന്ന സട്ടൈമുനി, മറ്റു പതിനേഴു സിദ്ധന്മാരെ അപേക്ഷിച്ച്, താൻ നേടിയ ജ്ഞാനവും അറിവുമെല്ലാം മറ്റുള്ളവർക്ക് ഉപകരിക്കണമെന്ന സിദ്ധാന്തക്കാരനായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സിദ്ധ രഹസ്യങ്ങളിൽ പലതും തുറന്നെഴുതിയിട്ടുണ്ട്. ഈ സ്വഭാവം നിമിത്തം മറ്റു പല സിദ്ധൻ മാർക്കും ഇദ്ദേഹത്തോട് ചെറിയൊരു നീരസമുണ്ടായിരുന്നു താനും. സട്ടൈമുനി രസശാസ്ത്രവുമായി ബന്ധപ്പെട്ട അനേകം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ ദീക്ഷവിധി, കർപ്പവിധി എന്നീ ഗ്രന്ഥങ്ങൾ ഇന്നുവരെ ഭാരതത്തിൽ എഴുതപ്പെട്ടതിൽ ഏറ്റവും നിഗൂഢമായ ഗ്രന്ഥങ്ങളായികണക്കാക്കപ്പെടുന്നു. അതീവരഹസ്യവും ഗോപ്യവുമായിരുന്ന ഈ ഗ്രന്ഥങ്ങളുടെ വിനാശകാരിയായ ഉള്ളടക്കങ്ങൾ സാധാരണക്കാരനായ മനുഷ്യന്റെ കൈകളിലെത്തിയാൽ സർവ്വ നാശം സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ട തിരുമൂലർസിദ്ധർ ഈ രണ്ടു ഗ്രന്ഥങ്ങളും നശിപ്പിച്ചു കളഞ്ഞു. ചട്ടി മണിയുടെ ശിഷ്യന്മാരായിരുന്നു പാമ്പാട്ടി സിദ്ധരും സിദ്ധ സുന്ദരാനന്ദരും. സുന്ദരാനന്ദർ മധുരയിൽ വസിച്ചിരുന്ന സുന്ദരാനന്ദർ ഒരു ശിവഭക്തനായിരുന്നു. അഗസ്ത്യമുനി സമ്മാനിച്ച ഒരു ശിവലിംഗത്തെ അദ്ദേഹം എന്നും ആരാധിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ, അവിചാരിതമായ കണ്ടുമുട്ടിയ ഒരു ബ്രാഹ്മണൻ സുന്ദരാനന്ദരോട് ഒരു സംശയം ചോദിച്ചു.. “എന്താണ് ഈ ശിവലിംഗത്തെ ആരാധിക്കുന്നത്? എത്രതരം ഉണ്ട് ശിവലിംഗങ്ങൾ..? “ സുന്ദരാനന്ദർ മറുപടിയായി ഇങ്ങനെ പറഞ്ഞു.. ” ഇതിന്റെ ഗുരുനാഥൻ എനിക്കു സമ്മാനിച്ചതാണ്.രണ്ടു തരം ശിവലിംഗങ്ങൾ ഉണ്ട്.പരാർത്ഥ ലിംഗങ്ങൾ, ഇഷ്ട ലിംഗങ്ങൾ. ഇഷ്ടലിംഗങ്ങൾ ഒരാളുടെ വ്യക്തിപരമായ ആരാധനയ്ക്കും ഉപയോഗത്തിനുമെടുക്കുന്നതാണ്. പരാർത്ഥ ലിംഗങ്ങൾ വീണ്ടും അഞ്ചായി വിഭജിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനിർമ്മിതമായ മനുഷ്യലിംഗം, ഋഷിമാരാൽ നിർമ്മിക്കപ്പെട്ട ആർഷലിംഗം, ദേവന്മാരാൽ നിർമ്മിക്കപ്പെട്ട ദൈവികലിംഗം, ശിവഭൂതഗണങ്ങളാൽ നിർമ്മിക്കപ്പെട്ട ഗണലിംഗം, സ്വയം പ്രത്യക്ഷമാകുന്ന സ്വയംഭൂലിംഗം…!” സംശയനിവൃത്തി വന്നതോടെ ബ്രാഹ്മണൻ സന്തോഷത്തോടെ യാത്രയായി.തിരിച്ച് പൂജാ മുറിയിൽ എത്തിയ സുന്ദരാനന്ദർ അത്ഭുതസ്തബ്ധനായി നിന്നുപോയി. താനെന്നും ആരാധിക്കുന്ന ശിവലിംഗത്തിന് തൊട്ടടുത്തായി വലിയൊരു ശിവലിംഗം സ്വയംഭൂ ആയിരിക്കുന്നു.ആ ബ്രാഹ്മണൻ സാക്ഷാൽ #പരമശിവനല്ലാതെ മറ്റാരുമായിരുന്നില്ലത്രേ.മധുര ജില്ലയിലെ ചതുരഗിരി (ചതുർവേദഗിരി) മലനിരകളിലെ തപസി പാറയിലാണ് സുന്ദരനന്ദർ ഗുരുവായ സട്ടൈമുനിയൊത്തു താമസിച്ചിരുന്നത്. ലോഹങ്ങളും ധാതുക്കളും മരുന്നുകളും ചേർത്തുണ്ടാക്കുന്ന ചൂർണം ഉണ്ടാക്കുന്ന വിദ്യയിൽ സമർത്ഥനായിരുന്നു.പതഞ്ജലി : ഐതിഹ്യമനുസരിച്ച് സപ്തർഷികളിൽ ഒരാളായ അത്രി മഹർഷിക്ക് അനസൂയ ദേവിയിൽ ഉണ്ടായ പുത്രനായിരുന്നു പതഞ്ജലി സിദ്ധർ. യോഗയുടെ പിതാവായി ഭാരതീയർ കണക്കാക്കുന്ന, ഇപ്പോളും ലോകം മുഴുവൻ പിന്തുടരുന്ന യോഗയുടെ ഉപജ്ഞാതാവായ പതഞ്ജലിസിദ്ധരെക്കുറിച്ചുള്ള പരാമർശങ്ങൾ പുരാണങ്ങളിലും അപൂർവം ചില തമിഴ് ഗ്രന്ഥങ്ങളിലും മാത്രമേയുള്ളൂ. ഉത്തർപ്രദേശിലെ അയോധ്യയ്ക്ക് സമീപം ഗൊണാർദേ (ആധുനിക ഗോണ്ട) എന്ന സ്ഥലത്ത് ജീവിച്ചിരുന്ന പതഞ്ജലി മഹർഷിയാണ് സംസ്കൃത വ്യാകരണത്തിന്റെ ഉപജ്ഞാതാവ്.ആദിശേഷന്റെ അവതാരമായി കണക്കാക്കുന്ന പതഞ്ജലിമഹർഷി ഒരിക്കൽ, തിരുമൂലർ, വ്യാഘ്രപാദർ എന്നിവരോടൊപ്പം ചിദംബരത്തിൽ വെച്ച് പരമശിവന്റെ താണ്ഡവം നേരിട്ട് ദർശിച്ചതായി തിരുമന്തിരമെന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ തിരുമൂലർ എഴുതിയിട്ടുണ്ട്. ശ്രീശങ്കരാചാര്യരുടെ ഗുരുവായിരുന്ന ശ്രീ ഗൗഡപാദർ പതഞ്ജലിയുടെ ശിഷ്യനായിരുന്നു. രാമദേവ സിദ്ധർ : ആധുനിക മതാത്മകതയ്ക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത വണ്ണം ഒരേ സമയം മതാത്മകനും മതേതരനും ആയിരുന്നു രാംദേവ് സിദ്ധർ.ചിന്തകളാലും ബൗദ്ധികതകളാലും 500 വർഷം മുന്നിൽ ജീവിച്ചിരുന്ന ഇദ്ദേഹം പുലസ്ത്യ ഋഷിയുടെ വംശജനായിരുന്നു. അഗസ്ത്യരുടെ ശിഷ്യനായിരുന്ന രാമദേവ സിദ്ധർ നാഗപടം സ്വദേശിയായിരുന്നുവെന്ന് കരുതപ്പെടുന്നു. ഇന്ന് ഭൂമിക്ക് യാതൊരു ഉപകാരവുമില്ലാത്ത പിള്ളേർക്ക് കഞ്ചാവ് നോക്കുമ്പോൾ തോന്നുന്ന വിഭ്രമം ആയ ആസ്ട്രൽ പ്രൊജക്ഷൻ യഥാർത്ഥത്തിൽ ആദ്യമായി പ്രയോഗിച്ചത് രാമദേവ സിദ്ധരാണ്. യാത്രയ്ക്കിടയിൽ പുണ്യനഗരമായ മക്കയിൽ എത്തിച്ചേരുകയും മുഹമ്മദ് നബിയെ നേരിട്ട് കാണുകയും ഉണ്ടായ രാമദേവ സിദ്ധർ കുറച്ചുകാലം ഇസ്ലാം മതവിശ്വാസപ്രകാരം ജീവിച്ചു.അതിനാൽ ഇദ്ദേഹം യാക്കോബ് സിദ്ധരെന്നും അറിയപ്പെടുന്നു. 40 വർഷത്തെ മക്കയിലെ വാസത്തിനു ശേഷം ഗുരുനാഥൻ വിളിക്കുന്നുവെന്ന് ഉൾവിളി മൂലം തിരിച്ചുവന്ന അദ്ദേഹം അഗസ്ത്യമഹർഷിയുടെ നിർദ്ദേശപ്രകാരം സിദ്ധവൈദ്യം സാധാരണക്കാർക്ക് പ്രാപ്യമാകുന്ന വിധം പ്രചരിപ്പിക്കാൻ ശിഷ്ടജീവിതം മാറ്റിവെച്ചു. കരുവൂരാർ സിദ്ധർ : ചോള രാജ്യത്തെ കരുവൂരാർ (ആധുനിക കരൂർ) പ്രദേശത്ത് ജീവിച്ചിരുന്ന കരുവൂരാർ സിദ്ധർ ശില്പികളുടെ കുടുംബത്തിലാണ് ജനിച്ചത്.അഷ്ടസിദ്ധികൾ കരഗതമാക്കാൻ ഉള്ള വഴികൾ പ്രതിപാദിക്കുന്ന കരുവൂരാർ വാദ്യ കാവ്യം എന്ന ഗ്രന്ഥം ഇദ്ദേഹം രചിച്ചതാണ്. സിദ്ധ ഭോഗരുടെ ശിഷ്യരായിരുന്ന കരുവൂരാർ ഒരിക്കൽ, തഞ്ചാവൂർ ക്ഷേത്ര സ്ഥാപന വേളയിൽ അവിടം സന്ദർശിക്കുകയുണ്ടായി. അതേ സമയം അവിടെ ഒരു പ്രശ്നം നടക്കുകയായിരുന്നു. മുഹൂർത്തം കഴിയുന്നതിനു മുൻപ് എത്ര ശ്രമിച്ചിട്ടും ശിവലിംഗം പ്രതിഷ്ഠിക്കാൻ സാധിക്കുന്നില്ല. വിഗ്രഹം പീഠവുമായി ഉറപ്പിക്കുന്ന ബന്ധന കൂട്ട് ശരിയാവാത്തതായിരുന്നു കുഴപ്പം.സിദ്ധ ഭോഗരുടെ ഉപദേശപ്രകാരം കരുവൂരാർ സിദ്ധരെ ചെന്നു കണ്ട് സങ്കടമുണർത്തിച്ച ജനങ്ങളെ അദ്ദേഹം സഹായിക്കാമെന്നുറപ്പു നൽകി. ശേഷം സിദ്ധർ ഒരു പ്രത്യേക കൂട്ട് തയ്യാറാക്കുകയും ആ കൂട്ട് ഉപയോഗിച്ചപ്പോൾ വിഗ്രഹം യഥാവിധി പീഠത്തിലുറയ്ക്കുകയും ചെയ്തു. തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിന്റെ 225 അടിയുള്ള കൂറ്റൻ ഗോപുരത്തിൽ 80 ടൺ ഭാരം വരുന്ന മൂലക്കല്ല് ഉറപ്പിച്ചിരിക്കുന്നതും കരുവൂരാർസിദ്ധരാണ്.പണി കഴിഞ്ഞ ശേഷം ഗോപുരത്തിന്റെ നിഴൽ നിലത്തു പതിക്കാത്ത അത്ഭുത വിദ്യ കൂടി കണ്ടപ്പോഴാണ് മഹാരാജനായ രാജരാജചോളന് സിദ്ധരുടെ മാഹാത്മ്യം മനസിലായത്. കരുവൂരാർ സിദ്ധരോടുള്ള ആദരപൂർവ്വം രാജാവ് ക്ഷേത്രത്തിനു സമീപം സിദ്ധരുടെ ഒരു പ്രതിഷ്ഠ കൂടി നിർമിച്ചു. പാമ്പാട്ടി സിദ്ധർ: പൂർവ്വാശ്രമത്തിൽ പാണ്ഡ്യരാജ്യത്ത് നിത്യവൃത്തിക്കായി പാമ്പ് പിടിച്ചു ജീവിച്ചിരുന്ന ഒരു പാവം യുവാവായിരുന്നു പാമ്പാട്ടി സിദ്ധർ.ശേഷം കോയമ്പത്തൂരിനടുത്തുള്ള മരുതലയിൽ തപസ്സ് ചെയ്ത് ബോധോദയം പ്രാപിച്ച അദ്ദേഹം സട്ടൈമുനിയുടെ ശിഷ്യത്വം സ്വീകരിച്ചു കൊണ്ട് അവിടെത്തന്നെ വസിച്ചു പോന്നു. ഭാരതത്തിൽ കണ്ടുവരുന്ന സകല സർപ്പവിഷത്തിനും പ്രതിവിധിയറിയാമായിരുന്ന മഹാജ്ഞാനിയായിരുന്നു പാമ്പാട്ടിസിദ്ധർ. അദ്ദേഹം വിഷവൈദ്യത്തിൽ അനവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും നിർഭാഗ്യവശാൽ അവയിൽ ഒന്നുപോലും കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. മറ്റുചില ഗ്രന്ഥങ്ങളെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. അവയിലെല്ലാം ഓരോ വരികളും അവസാനിക്കുന്നത് ആടുപാമ്പേ എന്നാണ്. വിഗ്രഹാരാധനയിലും ജാതിവ്യവസ്ഥയിലും വിശ്വാസമില്ലാതിരുന്ന പാമ്പാട്ടി സിദ്ധർ അവയെ നിശിതമായി വിമർശിക്കുകയും ചെയ്തു വന്നു. മരുതമലയിൽ അദ്ദേഹം തപസ്സുചെയ്തിരുന്ന ഗുഹ ഇപ്പോഴുമുണ്ട്. കുദംബായ് സിദ്ധർ : കുദംബായ് എന്നത് ആ കാലഘട്ടത്തിൽ സ്ത്രീകൾ ധരിച്ചിരുന്ന ആഭരണമായിരുന്നു.കുഞ്ഞുനാളിൽ കർണാഭരണം ധരിപ്പിച്ച് അമ്മ വാത്സല്യപൂർവ്വം വിളിച്ചിരുന്ന പേര് പതിനാറാം വയസ്സിൽ സിദ്ധ മാർഗത്തിൽ ആകൃഷ്ടനായ ശേഷവും അദ്ദേഹം തന്റെ പേരായിത്തന്നെ കൊണ്ടുനടന്നു.കുദംബായ് സിദ്ധർ പ്രധാനമായും തന്റെ കൃതികളിൽ പരാമർശിക്കുന്നത് ആത്മീയാനന്ദത്തെ കുറിച്ചും ജ്ഞാനയോഗത്തെക്കുറിച്ചും ആണ്. അദ്ദേഹത്തിന്റെ പ്രധാന കൃതി കുദംബായ് സിദ്ധർ പാടൽഗൾ എന്നറിയപ്പെടുന്നു. കാലാംഗി നാഥർ : വാരണാസിയിൽ ജനിച്ചകാലാംഗി നാഥർ സിദ്ധഭോഗരുടെ ഗുരുവായിരുന്നു.ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം പരസ്പരം ആത്മീയ പുരോഗതി കൈവരിക്കുന്ന കാര്യങ്ങളിൽ അവർ ബദ്ധശ്രദ്ധരായിരുന്നു.സ്വർണ്ണം ധാരാളമുണ്ടായിരുന്നഒരു മലയിൽ വസിച്ചിരുന്നതിനാൽ കാലാംഗി നാഥർ കാഞ്ചമലൈ സിദ്ധർ എന്നറിയപ്പെട്ടിരുന്നു.പ്രസിദ്ധമായ ചിദംബരം ശിവക്ഷേത്രം നിർമിക്കാൻ വിശ്രുതനായ രാജാവ് പരാന്തക ചോളൻ സ്വർണ്ണമെടുത്തത് ഈ മലയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ശ്രീ തിരുമൂലരാൽ നേരിട്ട് ദീക്ഷ നൽകപ്പെട്ട, ആത്മജ്ഞാനമുണർത്തപ്പെട്ട ഏഴ് ശിഷ്യൻമാരിൽ ഒരാളായിരുന്നു കാലാംഗി നാഥർ.രുദ്രർ, ഇന്ദ്രർ, സോമർ, ബ്രഹ്മർ, കണ്ഠർ, കാഞ്ചമലയർ എന്നിവരാണ് മറ്റുള്ള ആറു ശിഷ്യർ. തിരുമൂലരുടെ പ്രഥമ ശിഷ്യനായിരുന്നു കാലാംഗി നാഥർ എന്നാണ് കരുതപ്പെടുന്നത്. കാലാംഗി നാഥർ സ്വന്തം ശരീരത്തെ ജ്യോതി വൃക്ഷമെന്നറിയപ്പെടുന്ന ഒരു പ്രത്യേക വൃക്ഷത്തിന്റെ ഇലകളും മറ്റും അടങ്ങിയ ഒരു പ്രത്യേക കൂട്ടുപയോഗിച്ച് പ്രാണൻ വേർപെടുത്തി കഴിഞ്ഞാലും അഴുകാത്ത ഒരു ശരീരമാക്കി മാറ്റിയിരുന്നു. വന്യമൃഗങ്ങളെയും പക്ഷികളെയും നിയന്ത്രിക്കാൻ കഴിവുണ്ടായിരുന്ന മഹാ സിദ്ധനായിരുന്നു കാലാംഗി നാഥർ. ഗുരുസ്ഥാനീയനാണെങ്കിലും സിദ്ധ ഭോഗർ ഇദ്ദേഹത്തെ പലപ്പോഴും പിതാവായാണ് കണക്കാക്കിയിരുന്നത്. സിദ്ധ വാൻമീകർ വാല്മീകി എന്ന് അറിയപ്പെടുന്ന മഹർഷി തന്നെയാണ് സിദ്ധ വാൻമീകർ എന്ന് 18 സിദ്ധരിൽ പ്രമുഖനായ ഭോഗർ തന്റെ ഭോഗർ -7000 എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഒട്ടുമിക്ക കാര്യങ്ങളും കഥകളിലൂടെ എല്ലാവർക്കും അറിവുള്ളതിനാൽ വിസ്തരഭയം നിമിത്തം ഞാൻ കൂടുതൽ ആഴത്തിലേയ്ക്ക് കടക്കുന്നില്ല. രാമായണം കൂടാതെ സൂത്ര ജ്ഞാനം എന്നൊരു ഗ്രന്ഥവും അദ്ദേഹം എഴുതിയിട്ടുണ്ട്. ഭോഗർ സിദ്ധവൈദ്യന്മാരിൽ അഗ്രഗണ്യൻ. കായകൽപ്പ ചികിത്സയുടെ ഉപജ്ഞാതാവ്..മഹേന്ദ്രജാലത്തിൽ പരമശിവന്റെ ശിഷ്യൻ.. ലക്ഷണമൊത്ത കൊമ്പന് നെറ്റിപ്പട്ടമെന്ന പോലെ, വിശേഷണങ്ങൾ അനവധിയുണ്ട് ഭോഗനാഥർ എന്ന സിദ്ധഭോഗർക്ക്. ജ്ഞാന സാഗരം 557, സപ്തകാണ്ഡം അഥവാ ഭോഗർ 7000 എന്നീ രണ്ട് ഗ്രന്ഥങ്ങളിലാണ് ഭോഗരെ കുറിച്ചുള്ള വിവരങ്ങൾ അധികവുമടങ്ങിയിട്ടുള്ളത്. കാലാംഗി നാഥരുടെ ശിഷ്യനായിരുന്നു ഭോഗർ. അദ്ദേഹത്തിൽനിന്നും ദീക്ഷ ലഭിച്ച ശേഷം ബോധോദയം സിദ്ധിച്ച സിദ്ധഭോഗർ, സിദ്ധ അഗസ്ത്യരിൽ നിന്നും ബ്രഹ്മവിദ്യ കരസ്ഥമാക്കി. ഗുരുനാഥനായ തിരുമൂലരുടെ അന്ത്യാഭിലാഷ പ്രകാരം, ഭാരതത്തിലെ പ്രാഥമികമായ കർത്തവ്യങ്ങൾക്ക് ശേഷം ഭോഗർ താമ്രപർണ്യ സമുദ്ര മാർഗേ ( ഇന്നത്തെ ശ്രീലങ്ക വഴി) ചീനയിലേക്ക് പുറപ്പെട്ടു. നീരാവിയുടെ മന്ത്രശക്തിയാൽ പ്രവർത്തിക്കുന്ന ഒരു ജലയാനം ആയിരുന്നു യാത്രയ്ക്കുള്ള വാഹനം.സപ്തകാണ്ഡമെന്ന ഗ്രന്ഥത്തിൽ ഈ വാഹനത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.( സിദ്ധഭോഗർ ആകാശ മാർഗേയാണ് പോയതെന്നും അഭിപ്രായങ്ങളുണ്ട്) ചൈനയിൽ ഭോഗർ ബോ യാങ് എന്നാണ് അറിയപ്പെട്ടത്. (ദ്രവ്യത്തിന്റെ ദ്വിമാനങ്ങളെ കുറിച്ച് ആദ്യമായി പരാമർശിക്കുന്നത് ലാവോത്സുവാണ്. അദ്ദേഹം അതിനെ യിൻ എന്നും യാങ് എന്നും പേരിട്ടു വിളിച്ചു. പോസിറ്റീവ് നെഗറ്റീവ്,ഉഷ്ണം, ശീതളം, ശിവൻ ശക്തി, നന്മ തിന്മ എന്നിങ്ങനെ പലവിധത്തിൽ ഈ സങ്കല്പം ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഭാരതത്തിൽ അഗസ്ത്യ ഋഷി ആദ്യമേ കൊണ്ടു വന്നതാണ്. രസവാദവിദ്യ ചീനയിൽ അഭ്യസിച്ചു തുടങ്ങുന്നത് ഭോഗരുടെ വരവിനുശേഷമാണ്. ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത്, അറേബ്യയിൽ രാമദേവ സിദ്ധർ ‘യാക്കോബ്’ എന്നറിയപ്പെട്ട പോലെ ഭോഗർ തന്നെയായിരുന്നു ഈ ലാവോത്സെ എന്നും ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്.) ബോ യാങ് എന്ന സിദ്ധഭോഗർക്ക് ചൈനയിൽ ഒരുപാട് ശിഷ്യന്മാർ ഉണ്ടായിരുന്നു. സദാസമയവും വിശ്വസ്തനായ ഒരു നായയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഒരിക്കൽ തന്റെ ശാരീരികമായ പരിമിതികൾ മറികടക്കാൻ ശുദ്ധ ഭോഗർ കായകല്പ ഔഷധം തയ്യാറാക്കാൻ തീരുമാനിച്ചു. {കായകർപ്പം/ കായകല്പം} തനു പരിവർത്തനം, കല്ലിനെ പോലെ ദൃഢമായ എന്നൊക്കെ അർത്ഥം വരുന്ന കായകല്പ ചികിത്സാ വിധികൾക്ക് ആയിരക്കണക്കിന് വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ശരീരത്തിലെ മൃതകോശങ്ങളെ പരിപൂർണ്ണമായി നീക്കുകയും ഓജസ് നഷ്ടപ്പെട്ട കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും അതുവഴി ഒരു വ്യക്തിക്ക് നവ വീര്യം പ്രാപ്തമാക്കുകയും ചെയ്യുന്ന ഭാരതീയ ചികിത്സാ ശാസ്ത്രത്തിലെ മാണിക്യക്കല്ലാണ് കായകല്പം. ഒരുപാട് കെട്ടുകഥകൾ കായകല്പ ചികിത്സ സംബന്ധിച്ച പ്രചാരത്തിലുണ്ട്. എങ്കിലും എന്റെ പഠനങ്ങളിൽ നിന്നും വായനാനുഭവങ്ങളിൽ നിന്നും എനിക്ക് വ്യക്തമായ രീതിയിൽ കായകൽപ്പ ചികിത്സയെക്കുറിച്ച് എഴുതാൻ ഞാൻ ശ്രമിക്കാം. പണ്ട് കാലത്ത് ത്രിവർഗ കുടിയെന്ന് അറിയപ്പെട്ടിരുന്ന, കാറ്റും വെളിച്ചവും തട്ടാത്ത ഒരു അറയിലായിരിക്കും 280 ദിവസം നീണ്ടുനിൽക്കുന്ന ചികിത്സ. ഒരു തരത്തിൽ പറഞ്ഞാൽ, ഒരു ജനനത്തിനും ഒരു മരണത്തിനുമിടയിലുള്ള മറ്റൊരു ഗർഭാവസ്ഥ പുന:സൃഷ്ടിക്കപ്പെടുന്നു. വൈദ്യനും വിധേയനും മാത്രമുള്ള അല്ലെങ്കിൽ ചില പ്രത്യേകതരം ഔഷധക്കൂട്ടുകൾ 24 മണിക്കൂറും പറഞ്ഞുകൊണ്ടിരിക്കും. ചികിത്സയ്ക്ക് വിധേയനാകുന്ന രോഗി ആദ്യം ശരീരത്തിലുള്ള വിഷങ്ങളെ മുഴുവൻ പുറം തള്ളേണ്ടതുണ്ട്. അതിനുവേണ്ടി ശരീരത്തിനെ പ്രാപ്തമാക്കാൻ നിശ്ചിത ദിനങ്ങൾ കൃത്യമായ അളവിൽ കൊടുക്കുന്ന ഒരു മരുന്നാണ് ഇതിന്റെ ആദ്യത്തെ പടി എന്ന് വിശ്വസിക്കപ്പെടുന്നു.ആ മരുന്നു കഴിച്ചു തുടങ്ങാൻ പോലും പഥ്യമുണ്ട്.എത്രയോ ദിവസങ്ങൾ പാല് കുടിക്കണം എന്നല്ല പാല് കുടിക്കാൻ പാടൂ.വിശന്നാലും ശരി, ദാഹിച്ചാലും ശരി, ജലത്തിനു പകരം പോലും പാൽ മാത്രമേ നൽകാൻ പാടുള്ളൂ. വിധേയന്റെ ശരീരം പച്ചമരുന്നുകളിട്ട ജലത്തിന്റെ ആവി കൊള്ളിച്ചു വിയർപ്പിച്ചും, അട്ടയെ കൊണ്ട് കടിപ്പിച്ചു ശുദ്ധീകരിച്ചുമടക്കം ഓരോ അവയവവും ശുദ്ധീകരിക്കാൻ ഓരോ ചികിത്സാമുറകളാണ്. അഭ്യംഗം,അപൂർവ്വ മൂലികകളാൽ തയ്യാറാക്കിയ ധാര, തുടങ്ങി ഒരു പുരുഷായുസ് കൊണ്ട് വിഷലിപ്തമായ ശരീരത്തിനെ വിഷമുക്തമാക്കിയതിന് ശേഷം കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള ചികിത്സയാരംഭിക്കുന്നു. ഗർഭപാത്രത്തിൽ കുഞ്ഞ് കിടക്കുന്ന അത്രയും ദിവസം എന്നതാണ് 280 ദിവസം എന്ന കണക്കിനാധാരം.ഈ കാലഘട്ടമത്രയും ഗർഭസ്ഥ ശിശുവിനെ പോലെ രോഗിയെ പരിചരിക്കണം. വിധേയൻ ചികിത്സാ കാലയളവിൽ ഔഷധക്കൂട്ടുകളും പാലും കഴിച്ച് മൗനവ്രതത്തിൽ പ്രാർത്ഥനയുമായി കഴിയണമെന്ന് നിർബന്ധമാണ്. ചികിത്സാവിധികൾ പൂർത്തിയാകുമ്പോൾ ശരീരത്തിൽ പുതിയ കറുത്ത രോമങ്ങൾ വളരുകയും മുടിയുടെ നര മാറി ഇടതൂർന്ന കറുത്ത മുടികൾ വളരുകയും ചെയ്യും പഴയ പല്ലുകൾ പോയി പുതിയ പല്ലുകൾ വരുകയും അയഞ്ഞ മസിലുകൾ ഉറയ്ക്കുകയും ചെയ്യും. 39 ദിവസം കഴിയുമ്പോൾ രോഗിയുടെ ചർമം പൊടിഞ്ഞില്ലാതാകുകയും പുതുചർമം വരുകയും ചെയ്യും. #കുടിപ്രവേശിക എന്നാണീ ചികിത്സയുടെ കാലഘട്ടം അറിയപ്പെടുന്നത് (30 ദിവസങ്ങൾ കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾ നശിക്കുകയും പുതിയ കോശങ്ങൾ വരുകയും ചെയ്യുമെന്ന് ആധുനിക ശാസ്ത്രം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്) മലയാള സിനിമയിലെ ഒരു സൂപ്പർ താരം പാലക്കാട് ജില്ലയിലെ പ്രശസ്തമായ ഒരു വൈദ്യ കുടുംബത്തിന്റെ അമരക്കാരനോട്‌ ( പ്രസിദ്ധ വ്യക്തി ജീവിച്ചിരിക്കുന്നവരിൽ കായകല്പം അറിയാവുന്ന ഒരാളാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. വൈദ്യത്തിന്റെ മറ്റു മേഖലകളിലുള്ള അദ്ദേഹത്തിന്റെ കഴിവ് കണ്ടാൽ,ആ ഒരു നിഗമനം കള്ളമാണെങ്കിൽ തന്നെയും ഒരാൾക്കും സംശയം പോലും തോന്നില്ല.കാരണം, അദ്ദേഹം നാളതുവരെ കേട്ടിട്ടുണ്ടായിരുന്ന സകല ചികിത്സാ വിധികളിലും അഗ്രഗണ്യൻ തന്നെയായിരുന്നു) കായകൽപ്പ വിധേയനാകാനുള്ള തന്റെ ഇംഗിതം അറിയിച്ചു. ഒന്നും പറയാതെ വൈദ്യൻ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു.. “മരുന്ന് കഴിക്കാൻ പഥ്യം തുടങ്ങണം.അതിന് പാല് കുടിക്കണം.പാലേ കുടിക്കാവൂ..!!” തീരുമാനിച്ചുറപ്പിച്ച താരം അത് സമ്മതിച്ചു. പക്ഷേ ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് പ്രഥമഘട്ടം പോലും പൂർത്തിയാക്കാൻ സാധിച്ചില്ല. സൂപ്പർതാരത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ “വിശന്നാലും പാല്, ദാഹിച്ചാലും പാല്.. വെള്ളം പോലും കുടിക്കാൻ പാടില്ല..! എന്നിട്ടും സകലതും സഹിച്ച് ഒരാഴ്ച ഞാൻ പിടിച്ചു നിന്നു.പക്ഷേ പിന്നെ പിടിവിട്ടു പോയി.പശുവിനെ വളപ്പിന്റെ ഏതു മൂലയ്ക്ക് കണ്ടാലും കല്ലെടുത്തെറിയാൻ തോന്നുമായിരുന്നു!” കായകല്പം അങ്ങനെ പണം കൊണ്ടോ പദവി കൊണ്ടോ എല്ലാവർക്കും പ്രാപ്തമാകുന്ന ഒന്നല്ല.മുൻപ് പിന്നിട്ട ജീവിതത്തിന്റെ മഹിമ മാത്രമാണ് അതിന്റെ അളവുകോൽ. വ്യക്തമായി പറഞ്ഞാൽ, ഇനിയൊരു യൗവനത്തിന് യോഗ്യമായ ജീവിതമായിരുന്നു നാളിതുവരെ അദ്ദേഹം ജീവിച്ചതെങ്കിൽ വ്യക്തമായും ആ ചികിത്സാവിധികൾ വിധേയനെ സ്വാഗതം ചെയ്യുമെന്നാണ് ആചാര്യഭാഷ്യം!. വൈദ്യനോ വിധേയനോ മാത്ര പിഴച്ചു കഴിഞ്ഞാൽ മരണം നിശ്ചയമാണ് എന്നുള്ളതുകൊണ്ട് സിദ്ധ സമ്പ്രദായത്തിന്റെ അറ്റം കണ്ടവർ മാത്രമേ കായകല്പ ചികിത്സ ചെയ്യാറുള്ളൂ. അതും നാലോ അഞ്ചോ വൈദ്യർ ചേർന്ന് മാത്രം.കായകൽപ്പ ചികിത്സ തന്നെയാവണം അഞ്ഞൂറും അറുനൂറും വർഷം ഓരോരുത്തരും ജീവിക്കുന്നതിന് പിന്നിലുള്ള രഹസ്യം. സമീപകാലത്തെ യോഗികളിൽ മഹാവതാർ ബാബാജി മുതൽ ശിവപ്രഭാകര സിദ്ധയോഗികൾ വരെ ഈ ചികിത്സാവിധിയെ ആശ്രയിച്ചു കാണണം. } കഥ തുടരുന്നു.. നീണ്ട ഒരു പ്രക്രിയയിലൂടെ മാത്രം ചെയ്യേണ്ട കായകല്പ ചികിത്സ, ഒരൊറ്റ മാത്ര കഴിക്കുന്ന ഒരു ഔഷധത്തിൽ ഒതുക്കുന്നതിന്റെ പരിമിതികൾ വളരെ വളരെ അപകടകരമായിരുന്നു.. ദീർഘനാളത്തെ പരിശ്രമത്തിനുശേഷം അവസാനം ഭോഗനാഥർ നാലു ഗുളികകൾ തയ്യാറാക്കി. ഘോരവനത്തിൽ ചുറ്റപ്പെട്ട ഒരു മലയുടെ നെറുകയിൽ അദ്ദേഹം തന്റെ ശിഷ്യന്മാരോടും നായയോടുമൊപ്പം എത്തിച്ചേർന്നു. തന്റെ വിശ്വസ്തനായ നായയുടെ മേലെയായിരുന്നു ഭോഗർ തന്റെ ആദ്യത്തെ ഗുളിക പരീക്ഷിച്ചത്. ഭോഗർ കൈവെള്ളയിൽ വച്ചു നീട്ടിയ ഗുളിക, നായ ആർത്തിയുടെ നൊട്ടിനുണഞ്ഞ് കഴിച്ചു.നിമിഷങ്ങൾക്കുള്ളിൽ ആ സാധുമൃഗം പിടഞ്ഞുവീണു ചത്തു. ഭോഗർ തന്റെ കൈയിൽ ശേഷിച്ച ഗുളികകൾ ശിഷ്യന്മാർക്ക് നേരെ വച്ചു നീട്ടി. അത് വാങ്ങിയെങ്കിലും അവർ മൂന്നു പേരും അത് കൗശലപൂർവ്വം കഴിക്കാതെ വലിച്ചെറിഞ്ഞു കളഞ്ഞു.ശിഷ്യന്മാരെയും നായയും സാക്ഷിനിർത്തി സിദ്ധ ബോഗർ ഗുളിക ചവച്ചിറക്കി. മാത്രനേരം കൊണ്ട് മഹാസിദ്ധരായ ഭോഗർ ചലനമറ്റു നിലത്തുവീണു..!! ദുഃഖിതരായ ശിഷ്യന്മാർ ഇരുവരും ഗുരുവിന്റെ മൃതശരീരം സംസ്കരിക്കാൻ ഉചിതമായ ഒരു ഇടംതേടി താഴേക്കു നടന്നു. യോഗ്യമായ ഒരു സ്ഥലം കണ്ടെത്തി കുഴികുഴിച്ച ശേഷം അവർ ഗുരുവിന്റെ ശരീരം കിടന്നിടത്തെത്തി. പക്ഷേ, അവിടെ സിദ്ധഭോഗരുടെയോ നായയുടെയോ ശരീരം കാണാനുണ്ടായിരുന്നില്ല. അവരെ കാത്ത് പകരം അവിടെ ഒരു കുറിപ്പ് കിടന്നിരുന്നു. ” ഈ ലോകം നിലനിൽക്കുന്നത് ചില വിശ്വാസങ്ങളിലാണ്. അതിലൊന്നാണ് ശിഷ്യന് ഗുരുവിന്റെ മേൽ ഉണ്ടാവേണ്ട ചോദ്യം ചെയ്യാത്ത വിശ്വാസം. കായകല്പ ഗുളികകൾ പ്രവർത്തനക്ഷമമായിരുന്നു..! “ ചൈനയിൽ നിന്നും ഹിമാലയം വഴി മടക്കയാത്ര ആരംഭിച്ച സിദ്ധ ഭോഗർക്ക് നാഗരാജൻ എന്ന ഒരു ശിഷ്യനെ കൂടി ലഭിച്ചു. ഭോഗനാഥരിൽ നിന്നും യോഗവിദ്യയുടെ പാഠങ്ങൾ കരസ്ഥമാക്കിയ, ക്രിയായോഗയുടെ പിതാവായ അദ്ദേഹം ഇന്നറിയപ്പെടുന്നത് #മഹാവതാർബാബാജി എന്നാണ്. തിരിച്ചു ഭാരതത്തിലെത്തിയ സിദ്ധ ഭോഗർ, തമിഴ്നാട്ടിൽ, തപസ്സിനു യോഗ്യമായ ഒരു ഒറ്റപ്പെട്ട മലയിൽ താമസമാരംഭിച്ചു. പക്ഷേ, ഭൂമിയുടെ ഏകാന്തതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് തേജസ്വിയായ ഒരു ബാലകന്റെ അദൃശ്യസാന്നിധ്യം ആ മലയിൽ ഭോഗർക്ക് തുടരെത്തുടരെ അനുഭവപ്പെട്ടു. ഏതാണ്ട് ഇതേ സമയം തന്നെ അദ്ദേഹം കലിയുഗത്തിൽ ദക്ഷിണഭാരതത്തിലെ മനുഷ്യരെല്ലാവരും അനവധി രോഗങ്ങളും മഹാമാരികളും കൊണ്ട് അത്യന്തം ദുഃഖം അനുഭവിക്കുമെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നു. ഇതിനു പ്രതിവിധിയായി അദ്ദേഹം ഐവർ മലയിൽ വച്ച്, 4448 മൂലികകൾ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തു കൊണ്ട് കൊടും വിഷങ്ങളായ ഒൻപത് മിശ്രിതങ്ങൾ തയ്യാറാക്കി. കളിമണ്ണിൽ വച്ച് ചുട്ടെടുത്തും, പലയാവർത്തി കുറുക്കിയും മണ്ണിനടിയിൽ കുഴിച്ചിട്ടും, ജലത്തിനടിയിൽ നിക്ഷേപിച്ചു കൊണ്ടും ഒരു പ്രത്യേക അനുപാതത്തിൽ ആ വിഷങ്ങളെ അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുമിച്ച് എടുത്താൽ മഹാവിഷവും, ഒരു പ്രത്യേക അനുപാതത്തിൽ ഒന്നിച്ചു ചേർത്താൽ മഹാ ഔഷധവുമായിരുന്നു ആ അപൂർവ്വ കൂട്ട്..! കലിയുഗത്തിൽ ഭാരതത്തിലെ ഭക്തരായ ജനങ്ങൾക്ക് നേരിട്ടേക്കാവുന്ന ആരോഗ്യപരമായ കഷ്ടനഷ്ടങ്ങൾ കുറയ്ക്കുക എന്നതായിരുന്നു ആ മഹായോഗിയുടെ ഉദ്ദേശം. പലവിധത്തിൽ, ആ രാസകൂട്ടിനെ പരുവപ്പെടുത്തി എടുത്ത അദ്ദേഹം, അവസാനം അതിനെ ഉരുക്കി. അതുകൊണ്ട് അദ്ദേഹം മൂന്ന് വിഗ്രഹങ്ങൾ നിർമ്മിച്ചു. വിഗ്രഹത്തിലെ മുഖം മിനുക്കി കൊണ്ട് ഒരുപാട് സമയം ചിലവഴിച്ചതിനാൽ, വേഗം ബാക്കി ഭാഗങ്ങൾ തയ്യാറാക്കേണ്ടി വന്ന കാരണം, വിഗ്രഹത്തിന്റെ മുഖത്തെ അപേക്ഷിച്ച്, ഉടലിന്റെ അനുപാതത്തിന് വ്യത്യാസം വന്നു. അങ്ങനെ ആ മലയ്ക്കുമുകളിൽ, ആ ബാലകന്റെ വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിച്ചു. സിദ്ധ ഭോഗർ പ്രതിഷ്ഠിച്ച ആ മഹാ ക്ഷേത്രം ഇന്ന് #പഴനി #ദണ്ഡായുധപാണി ക്ഷേത്രം എന്നറിയപ്പെടുന്നു.( അല്പം വർഗീയത കലർത്തുന്നതിൽ ക്ഷമിക്കുക, വർഷങ്ങൾക്കു മുമ്പ് പല ഗവൺമെന്റുകളുടെയും മേൽനോട്ടത്തിൽ, മൂന്നുവട്ടം പഴനിമലയിലെ വിഗ്രഹം മാറ്റാനും, പകരം പുതിയ വിഗ്രഹം സ്ഥാപിക്കാനും പണ്ട് ഉണ്ടായ ചില നിക്ഷിപ്ത താല്പര്യക്കാരുടെ ശ്രമത്തിന്റെ കാരണമിപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു) ഏതു ലോഹത്തെയും സ്വർണമാക്കി മാറ്റാനുള്ള രസവാദവിദ്യയുടെ തമ്പുരാനായ സിദ്ധ ഭോഗർ നാല്പത്തിരണ്ടോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.. നിഗൂഢമായ മന്ത്രങ്ങൾ അടങ്ങിയ ഒരുപാട് ഗ്രന്ഥങ്ങളും ഓലകളും പഴനിമലക്ക് സമീപം എവിടെയോ അദ്ദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് എന്നും വിശ്വസിക്കുന്നു.(ബോഗൻ എന്ന സിനിമയിൽ അരവിന്ദ് സ്വാമിയ്ക്ക് കിട്ടുന്നത് അത്തരമൊരു താളിയോലയാണ്) അവശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങളുമായി പഴനിമല മുരുകൻ പ്രതിഷ്ഠയുടെ നേരെ താഴോട്ടു പോകുന്ന ഒരു രഹസ്യ തുരംഗത്തിലൂടെ മാത്രം ചെന്നെത്താവുന്ന, പഴനിമലയുടെ കൃത്യം ഒത്ത നടുക്കായി സ്ഥിതിചെയ്യുന്ന ഒരു രഹസ്യ ഗുഹയിൽ, സ്തൂല പ്രപഞ്ച നിയമങ്ങളെ ഭേദിച്ചു കൊണ്ട് നവപാഷാണം കൊണ്ട് നിർമിച്ച ദേവസേനാധിപനായ ശ്രീമുരുകന്റെ കാവലിൽ സിദ്ധഭോഗർ ഇന്നും വാണരുളുന്നു. പകർന്നു കിട്ടിയ അറിവുകൾ 🙏

Tuesday, January 09, 2024

ഋഗ്വേദ മന്ത്രം ജപിച്ച് ജ്ഞാനം നേടി യജൂർ വേദ മന്ത്രം ജപിച്ച് യജ്ഞം ചെയ്തു ചിത്ത ശുദ്ധി വരുത്തി സാമ വേദ മന്ത്രം ജപിച്ച് സമാവസ്ഥ കൈവരിച്ചാൽ ശാന്തിയും സമാധാനവും ഉണ്ടാകും.

Saturday, January 06, 2024

shabarimala. ശബരിമല. കോടാനുകോടി ഭക്തജനങ്ങള്‍ വര്‍ഷംതോറും ദര്‍ശനത്തിനായെത്തുന്ന കാനനക്ഷേത്രമായ ശബരിമലയില്‍ ഇന്ന് പ്രചാരത്തിലുളള അയ്യപ്പചരിതം ഐതീഹ്യവും ചരിത്രവും കെട്ടുകഥകളും കെട്ടുപിണഞ്ഞു അവിശ്വസനീയമായ തരത്തിലുളളതാണ്. ഇതില്‍ നിന്നും സത്യം വേര്‍തിരിച്ചെടുത്ത് യുക്ത്യാധിഷ്ഠിതമായ ഒരു ചരിതം പുനഃസൃഷ്ടിക്കേണ്ടത് ജനങ്ങളില്‍ രൂഢാമൂലമായ ഭക്തിയും വിശ്വാസവും ഊട്ടിയുറപ്പിക്കാന്‍ സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന് ഏറെ പ്രചാരത്തിലുളള അയ്യപ്പചരിതം ഇതാണ് : പരമശിവനു വിഷ്ണുവിന്റെ മായാരൂപമായ മോഹിനിയില്‍ പിറന്ന്, കാട്ടിലുപേഷിക്കപ്പെട്ട അയ്യപ്പനെ അനപത്യദുഃഖത്താല്‍ ദുഃഖിച്ചുകഴിഞ്ഞ പന്തളം രാജാവ് രാജശേഖരചോളന്‍ പെരുമാള്‍ എടുത്തു വളര്‍ത്തി. വളര്‍ത്തുമകനെ യുദ്ധതന്ത്രങ്ങള്‍ പഠിപ്പിച്ച് അനന്തിരാവകാശിയാക്കി യുവരാജാവായി വാഴിക്കാന്‍ രാജാവ് തീരുമാനിച്ചു. രാജ്ഞിയുടെയും മന്ത്രിയുടെയും കുതന്ത്രങ്ങളില്‍പ്പെട്ട് അയ്യപ്പനു പുലിപ്പാലിനായി കാട്ടില്‍ പോകേണ്ടി വന്നു. അവിടെ വച്ച് ഉഗ്രരൂപിണിയായ മഹിഷി എന്ന എരുമയുടെ ശിരസോടു കൂടിയ അസുര ജന്മത്തെ വധിച്ച് മോക്ഷമേകി. ശാപമോക്ഷം ലഭിച്ച മഹിഷി സുന്ദരിയായിത്തീര്‍ന്ന് അയ്യപ്പനോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍, ഈ ആവശ്യം നിരസിച്ച നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍, തന്നോടൊപ്പം ശബരിമല ക്ഷേത്രത്തിനടുത്തു വന്ന് വസിച്ചുകൊള്ളാന്‍ നിര്‍ദേശിച്ചു. അതാണ് മാളികപ്പുറത്തമ്മ. ശബരിമലയില്‍ കന്നി അയ്യപ്പന്മാര്‍ എത്താത്ത കാലത്ത് വിവാഹം ചെയ്തുകൊള്ളാമെന്നായിരുന്നു കരാര്‍. അയ്യപ്പനു കൂട്ടായി വലിയൊരു സൈന്യം ചോള പാണ്ട്യ മഹാസാമ്രാജ്യങ്ങളുടെ അധിനിവേശസേനക്കെതിരേ കോട്ടപ്പുറം, ഇഞ്ചിപ്പാറ, കരിമല, ശബരി, ശരംകുത്തി, നീലിമല, കാളകെട്ടി എന്നീ എഴു മലകളില്‍ യുദ്ധം നടത്തി ആസുര ഭീഷണിയെ ഇല്ലാതാക്കി. പന്തളത്ത് രാജാവ് ശാസ്താവിന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മിച്ചു നല്‍കുകയും ധര്‍മശാസ്താവ് അവിടെ കുടികൊണ്ടുവെന്നുമാണ് വിശ്വാസം. മേല്‍പ്പറഞ്ഞ ഐതീഹ്യം അംഗീകരിച്ചാല്‍ അത് നമ്മുടെ അതിപ്രാചീന ചരിത്രത്തെ നിഷേധിക്കലാവും. ഭാരതീയ വിശ്വാസപ്രമാണങ്ങളും രേഖകളും അനുസരിച്ച് മഹിഷാസുരനെ ദുര്‍ഗ്ഗാദേവിയും, സഹോദരിയായ മഹിഷിയെ ശാസ്താവും വധിക്കുന്നത് കൃത(സത്യ)യുഗത്തിലാണ്. പന്തളത്തു രാജാവാണ് ഹരിഹരപുത്രനായ ശാസ്താവിനെ എടുത്തു വളര്‍ത്തിയതും, പിന്നീട് ശാസ്താവ് മഹിഷിയെ വധിച്ചതെന്നും അംഗീകരിച്ചാല്‍ ഈ സംഭവം നടന്നിട്ട് കേവലം 800 ല്‍ താഴെ വര്‍ഷങ്ങളേ ആയുളളു എന്ന് അംഗീകരിക്കേണ്ടിവരും. ഭാരതീയ കാലഗണന അനുസരിച്ച് മഹിഷാസുര-മഹിഷി വധം നടന്നത് കൃതയുഗത്തിലാണെങ്കില്‍ ഇപ്പോള്‍ കുറഞ്ഞത് 998716 മനുഷ്യ വര്‍ഷമെങ്കിലും (ത്രേതായുഗം 1296000 + ദ്വാപരയുഗം 864000 + കലിയുഗം 5116) കഴിഞ്ഞിരിക്കും. മാത്രവുമല്ല പരശുരാമനാണ് ശബരിമല ക്ഷേത്രം വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഈ പരശുരാമനാണല്ലോ കേരളം കടലില്‍ നിന്നും വീണ്ടെടുത്തത്. പരശുരാമാവതാരം നടന്നത് ത്രേതായുഗത്തിലാണ്. കേരളീയം എന്നു നാം വിശ്വസിക്കുന്ന ശാസ്താ വിഗ്രഹം സിന്ധുനദീതട പ്രദേശത്തു നിന്നും പരശുരാമന്‍ കൊണ്ടു വന്നതാണെന്ന വാദവുമുണ്ട്. കേരളത്തിലെ പന്തളത്തു രാജാവ് ജീവിച്ചിരുന്നത് ഏതായാലും കൃത-ത്രേതായുഗത്തിലായിരുന്നുവെന്ന് ഒരാളും വാദിക്കുകയില്ലല്ലോ. ഈ വസ്തുതകളെല്ലാം കണക്കിലെടുക്കുമ്പോള്‍ പന്തളത്തു കുമാരനായ അയ്യപ്പനാണ് മഹിഷിയെ വധിച്ചതും, ശബരിമല ക്ഷേത്രം നിര്‍മ്മിച്ചതെന്നുമുളള കഥകള്‍ അവാസ്തവികമാണെന്ന് അംഗീകരിക്കേണ്ടിവരും. ഇതിന്‍പ്രകാരം പന്തളത്തു രാജകുമാരനായ അയ്യപ്പന്റെ ജീവിതകഥയില്‍ നിന്നും പ്രസ്തുത ഭാഗങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതല്‍ വിശ്വസനീയവും യുക്തിഭദ്രവുമായ രീതിയെന്നുവരുന്നു. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ശബരിമല അയ്യപ്പനിലുളള വിശ്വാസത്തിനും ആരാധനക്കും യാതൊരു ഭംഗവും വരുന്നതല്ല. ഹരിഹരപുത്രനായ ശാസ്താവും, പന്തളത്തു രാജകുമാരനായ അയ്യപ്പനും രണ്ട് കഥാപാത്രങ്ങളാണെന്ന് അംഗീകരിച്ചുകൊണ്ടുളള ഒരു കഥാരചന നടത്തുകയാണ് ഏറ്റവും ഉചിതമായ രീതി. അതുപോലെതന്നെ മതേതരത്വത്തിന്റെ പേരില്‍ അയ്യപ്പചരിതത്തില്‍ കടന്നുകൂടിയിട്ടുളള പ്രക്ഷിപ്തങ്ങളേയും തുടച്ചുനീക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ പാണ്ഡ്യരാജ്യത്ത് കൊല്ലവര്‍ഷാരംഭത്തില്‍ അധികാരാവകാശ തര്‍ക്കങ്ങള്‍ രൂക്ഷമാകുകയും മന്ത്രിയായ തിരുമലനായ്ക്കന്‍ അധികാരം പിടിച്ചെടുക്കാന്‍ ഉദ്യമിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകനായ മാലിക് ഖാഫര്‍ പാണ്ഡ്യരാജ്യം ആക്രമിച്ചു. യുദ്ധത്തില്‍ പരാജിതനായ പാണ്ഡ്യ രാജവംശത്തിലെ രണ്ട് ശാഖകള്‍ കൊ.വ. 79 ല്‍ പാണ്ടിദേശത്തു (മധുര) നിന്നും കേരളത്തിലേക്ക് പാലായനം ചെയ്തു. ഇതില്‍ ഒരു കൂട്ടര്‍ പൂഞ്ഞാറില്‍ (കോട്ടയം) അഭയംതേടുകയും, മറ്റൊരു കൂട്ടര്‍ (ചെമ്പഴന്നൂര്‍ ശാഖക്കാര്‍) ഊരുചുറ്റി കറങ്ങിനടന്ന് പന്തളം രാജ്യം കൈവശപ്പെടുത്തി കൊല്ലവര്‍ഷം 377 (ക്രി.വ. 1201) ല്‍ അച്ചന്‍കോവിലാറിന്റെ ഇരുകരകളിലുമായി താമസമുറപ്പിച്ചു. പന്തളത്ത് രാജവംശത്തില്‍പെട്ടവര്‍ 'ഭാര്‍ഗ്ഗവ ഗോത്ര'ത്തില്‍ പെട്ടവരായിരുന്നു. കേരളത്തിലെ മറ്റ് ക്ഷത്രിയരെല്ലാംതന്നെ 'വിശ്വാമിത്ര ഗോത്ര'വംശജരാണ്. ശാസ്താവ് വഞ്ചിയൂര്‍ വംശത്തില്‍നിന്നു വന്ന ഈ രാജകുടുംബത്തിന്റെ പരദേവതയായിരുന്നു. അക്കാലത്തെ പ്രധാന ജനവാസകേന്ദ്രമായിരുന്ന നിലയ്ക്കല്‍ താലൂക്കിലെ ശബരിമലയിലായിരുന്നു ഇവരുടെ മുഖ്യ ആരാധനാകേന്ദ്രമായിരുന്ന ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. പന്തളത്തുദാസന്‍ എന്നറിയപ്പെട്ടിരുന്ന അയ്യപ്പന്‍ രാജാവിന്റെ മുഖ്യ സേനാനിയായിരുന്നവെന്നും അതല്ല അദ്ദേഹത്തിന്റെ മകനായിരുന്നുവെന്നും ദത്തുത്രനായിരുന്നുവെന്നുമുളള വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. അതെന്തായാലും മണികണ്ഠനെന്നറിയപ്പെട്ട അയ്യപ്പനെ രാജാവ് നാട്ടിലെ കളരികളിലെല്ലാം അയച്ച് വൈവിധ്യമാര്‍ന്ന ആയോധനവിദ്യകള്‍ അഭ്യസിപ്പിച്ച് വില്ലാളിവീരനായി വളര്‍ത്തി, അയ്യപ്പന്‍ എല്ലാവരുടെയും ആരാധനാപാത്രമായി വളര്‍ന്നു. സേനാബലം എരുമേലിക്കപ്പുറത്തായി കോട്ടകെട്ടി പാര്‍ത്തിരുന്ന ശത്രുക്കളെ നശിപ്പിക്കാനും, ശത്രുക്കളാല്‍ തകര്‍ക്കപ്പെട്ട പരദേവതാക്ഷേത്രമായ ശബരിമല പുനരുദ്ധരിക്കാനുമായി അയ്യപ്പന്‍ തന്റെ സേനയുമായി യുദ്ധസന്നദ്ധമായി ശബരിമലയ്ക്കു പുറപ്പെട്ടു. തന്റെ സൈന്യത്തെ പല ഘടകങ്ങളായി വിഭജിച്ചു. ഒരു വിഭാഗത്തെ അമ്പലപ്പുഴയില്‍ നിന്നെത്തിയ സംഘത്തോടൊപ്പം ഇഞ്ചിപ്പാറ കോട്ട തകര്‍ക്കാന്‍ നിയോഗിച്ചു. മറ്റൊരു വിഭാഗം അയ്യപ്പന്റെ നേതൃത്വത്തില്‍ ആലങ്ങാട്ടുകാരോടൊപ്പം തലപ്പാറകോട്ട ആക്രമിച്ചു കീഴടക്കാന്‍ പോയി. ഇവരെല്ലാം എരുമേലിയിലെത്തി പടയൊരുക്കം നടത്തി, യുദ്ധസാമഗ്രികളും ആഹാരസാധനങ്ങളും ഇരുമുടിയില്‍ തോളിലേറ്റിയാണ് പോയത്. യുദ്ധംചെയ്തു മുന്നേറിയ സംഘം മറവപ്പടത്തലവനായ ഉദയനെ കൊന്ന്, ഇഞ്ചിപ്പാറക്കോട്ട കടന്നു. നേരത്തെ കൈയില്‍ കരുതിയിരുന്ന കല്ലിട്ടു കിടങ്ങ് നികത്തിയാണ് കോട്ട കടന്നത്. യോദ്ധാക്കളെല്ലാവരും അവസാനം പമ്പയില്‍ ഒന്നിച്ചുകൂടി സദ്യ നടത്തി, യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കു ബലിക്രിയ ചെയ്തു, ദീപക്കാഴ്ച ഒരുക്കി. (എരുമേലിയില്‍ പേട്ടതുള്ളല്‍ കഴിഞ്ഞുപോകുന്ന അമ്പലപ്പുഴ- ആലങ്ങാട്ട് സംഘങ്ങള്‍ ഈ ചടങ്ങുകളെല്ലാം ഇന്നും നടത്തുന്നുണ്ട്). പിന്നീട് അയ്യപ്പനും സംഘവും നീലിമല കയറി ശബരിപീഠത്തിലെത്തി. ആയുധങ്ങളെല്ലാം ധര്‍മശാസ്താവിന്റെ ക്ഷേത്രപരിസരത്തേക്കുള്ള പ്രവേശനകവാടത്തില്‍ ഉപേക്ഷിക്കാന്‍ അയ്യപ്പന്‍ ആജ്ഞാപിച്ചു. ആല്‍ച്ചുവട്ടില്‍ അമ്പും വില്ലും എല്ലാം ഉപേക്ഷിച്ചു ഭക്തന്മാരായാണ് പിന്നീടവര്‍ ശാസ്താ സന്നിധിയിലെത്തിയത്. ശാസ്താക്ഷേത്രനടയിലെത്തിയ സംഘം, മറവപ്പടയാല്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രം പുനരുദ്ധരിച്ചു. മകരസംക്രമദിനത്തിലെ പുണ്യമുഹൂര്‍ത്തത്തില്‍ യഥാവിധി വിഗ്രഹം പ്രതിഷ്ഠിച്ചു. തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കിയ അയ്യപ്പന്റെ ചൈതന്യം അവിടത്തെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചു. ആ ദിവ്യമുഹൂര്‍ത്തം മുതല്‍ ശാസ്താവും അയ്യപ്പനും ഒന്നായി മാറിയെന്നാണു വിശ്വാസം. ഇക്കഥയില്‍ ശാസ്താവും അയ്യപ്പനും രണ്ടാണെന്ന് വ്യക്തമാകുന്നു. ഇക്കഥ വിശ്വാസയോഗ്യവും യുക്തിസഹവുമാണ്. പക്ഷെ ഇതില്‍ അയ്യപ്പന്റെ സഹായിയായി ഒരു മുസ്ലിമും ക്രിസ്ത്യാനിയും ഉണ്ടായിരുന്നുവെന്ന് പ്രതിപാദിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നുവേണം പറയാന്‍. വാവരുടെ പൂര്‍വികര്‍ പാണ്ടിനാട്ടില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ കുടിയേറിയതാകട്ടെ കലി വര്‍ഷം 4441 (ക്രി.വ. 1440). തമിഴ് നാട്ടിലെ അവരാം കോവിലില്‍ നിന്നും വാവരുടെ പൂര്‍വികര്‍ കുടിയേറിയത് 500 വര്‍ഷം മുന്‍പു മാത്രമാണെന്നു വിദ്വാന്‍ കുറുമള്ളൂര്‍ നാരായണ പിള്ള 'ശ്രീഭൂതനാഥ സര്‍വ്വസ്വം' എന്ന കൃതിയില്‍ പറയുന്നു. മക്കം പുരയില്‍ ഇസ്‌മൈല്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ച ആളാണു വാവരെന്നു ബാവര്‍ മാഹാത്മ്യം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വാവരെന്നത് ബാബര്‍ തന്നെയാണെന്ന് വാദിക്കുന്നവരുമുണ്ട്. പന്തളം രാജാവ് ശാസ്താവിന്റെ അംഗരക്ഷകനായ വാവര്‍ക്ക് ആരാധാനാലയം പണിതുവെന്ന് ചില സംസ്‌കൃതഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. കാട്ടിലൂടെ കടന്നു പോകുന്നവര്‍ക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാന്‍ അയ്യപ്പന്‍ ചുമതലപ്പെടുത്തിയിരുന്നതായും പറയുന്നു. അയ്യപ്പന്‍ മഹിഷിയെ വധിച്ചതിന്റെ അനുസ്മരണാര്‍ത്ഥം നടത്തുന്ന പ്രസിദ്ധമായ പേട്ട തുള്ളല്‍ ആരംഭിക്കുന്നത് എരുമേലിയിലെ വാവരുപള്ളിക്കടുത്തുവെച്ചാണ്. ഹിന്ദുപുരാണങ്ങളില്‍ ശാസ്താവിന്റെ അംഗരക്ഷകരില്‍ ഒരാളായിരുന്നു വാപുരന്‍ എന്ന പരാമര്‍ശമുണ്ട്. ഇത് വളച്ചൊടിച്ചാണ് വാവര്‍ എന്ന മുസ്ലീം കഥാപാത്രത്തെ വ്യാജമായി സൃഷ്ടിച്ചത്. എരുമേലിയിലെ വാവര്‍ പളളിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മസ്ജിദിലെ പുരോഹിതന്‍ നെറ്റിയില്‍ തൊടാനായി ഭസ്മം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് നല്‍കുന്നവരോ മസ്ജിദിലെ മറ്റ് മുസ്ലീങ്ങളോ ഈ ഭസ്മം സ്വന്തം നെറ്റിയില്‍ അണിയാറില്ല എന്നതാണ് വിചിത്രമായ സത്യം. അയ്യപ്പ ഭക്തന്മാരുടെ കാണിയ്ക്കയില്‍ മാത്രമാണ് ഇവരുടെ നോട്ടം. ഇസ്ലാമിക പ്രമാണമനുസരിച്ച് ഒരു മുസ്ലീം 'അളളാഹുവിനെ അല്ലാതെ മറ്റൊരു ദൈവവുമില്ല' എന്ന് ഉറച്ചു വിശ്വസിക്കുകയും മറ്റു ദൈവങ്ങളെ അംഗീകരിക്കുന്നതും ആരാധിക്കുന്നതും വിഗ്രഹപൂജ നടത്തുന്നതുമെല്ലാം കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റവും മതനിന്ദയുമാണെന്ന് കരുതുകയും ചെയ്യുന്നവരാണ്. അപ്രകാരമെങ്കില്‍ വാവര്‍ ഒരു മുസ്ലീമും അയ്യപ്പന്റെ ഭക്തനും കാവല്‍ക്കാരനുമാണെങ്കില്‍ ആ വ്യക്തിയെ ഇസ്ലാമിക ശരീയത്ത് അനുസരിച്ച് ഒരു മുസ്ലീമിന് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക? അളളാഹുവിനെ മാത്രം ആരാധിക്കുന്ന പവിത്രമായ മസ്ജിദില്‍ 'സ്വാമിയേ അയ്യപ്പോ' (അമുസ്ലിം ദൈവം) എന്ന ശരണം വിളികളോടെ എത്തുന്നവരെ എപ്രകാരമാണ് പ്രവേശിപ്പിക്കുക? ഇത് കടുത്ത ഇസ്ലാംമതവിരുദ്ധ പ്രവൃത്തിയല്ലേ.....???!!! ശബരിമല ക്ഷേത്രത്തിലേക്കുളള യാത്രാപഥത്തില്‍ ഏഴ് കോട്ടകളുണ്ടെന്നും, അതിനോരോന്നിനും ഓരോ അനുചരരെ കോട്ടയുടെ സംരക്ഷണത്തിനായി അധിപന്മാരായി അയ്യപ്പന്‍ നിയമിച്ചുവെന്നും കാണുന്നു. ഇതില്‍ ആദ്യത്തെ കോട്ടയായ എരുമേലിയുടെ നാഥനായിരുന്നു വാപുരന്‍ എന്ന വാവരുസ്വാമി. മറ്റ് 6 കോട്ടകളും അവയുടെ അധിപന്മാരും ഇപ്രകാരമാണ് : കാളകെട്ടി - നന്ദികേശ്വരന്‍, ഉടുമ്പാറ മല - വ്യാഘ്രപാദന്‍ (കോട്ടയില്‍ ശാസ്താവ്) എന്ന ഭൂതനാഥന്‍, കരിമല - കൊച്ചുകടുത്തസ്വാമി, ശബരിപീഠം - ശബരിദുര്‍ഗ്ഗ എന്ന ദേവി, ശരംകുത്തിയാല്‍ത്തറ - അസ്ത്രഭൈരവന്‍, പതിനെട്ടാം തൃപ്പടി - പടിയുടെ വലതുവശത്ത് വലിയകടുത്ത സ്വാമി, ഇടതുവശത്ത് കറുപ്പസ്വാമിയും കറുപ്പായി അമ്മയും കോട്ടകാവലിനുണ്ട്. കൂടാതെ തിരുമുറ്റത്ത് വാവരുസ്വാമി പടിക്കു വടക്കുകിഴക്കായി തിരുസന്നിധാനവും കാക്കുന്നു. വാപുരസ്വാമിയുടെ പേര് മാറ്റി വാവരെന്നാക്കി അയ്യപ്പഭക്തന്മാരെ വഞ്ചിച്ച് കാണിക്കപ്പണം തട്ടിയെടുക്കുന്നതിനെതിരെ ഇനിയെങ്കിലും ഭക്തന്മാര്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു. കേരളത്തില്‍ വാവര്‍ എന്നു പേരുളള ഒരൊറ്റ മുസ്ലീം പോലുമില്ലെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. പരമശിവന് പാത്തുമ്മയെന്ന മുസ്ലിം സ്ത്രീയിലുണ്ടായ പുത്രനാണ് മുസ്ലീമായ വാവര്‍ എന്നുളള കെട്ടുകഥയും ഉടുക്കുകൊട്ടിപ്പാട്ട് രൂപത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ആ കഥ ഇപ്രകാരമാണ് : പാത്തുമ്മ എന്ന മുസ്ലീം സ്ത്രീയില്‍ പരമശിവന് പ്രേമം തോന്നി. ശിവന്‍ അവളെ ആകര്‍ഷിക്കാനൊരു പൂമരമായി നിന്നു. ആ പൂമരത്തിന്റെ പ്രസിദ്ധി കേട്ട പാത്തുമ്മയ്ക്ക് പൂമരം കാണാനാഗ്രം ജനിച്ചു. തന്റെ അമ്മയോട് ആ ആഗ്രഹം പറഞ്ഞപ്പോള്‍ പൂമരം കാണാന്‍ പോകരുതെന്നും അതില്‍ പല ചതികളുമുണ്ടെന്നും പറഞ്ഞു. ഇതൊന്നും ചെവിക്കൊള്ളാതെ പൂമരം കാണാന്‍ പാത്തുമ്മ പോയി. പൂമരത്തിന്റെ ഒരു ശാഖ കുറച്ച് താഴ്ന്ന് കിടക്കുന്നതായി കണ്ട പാത്തുമ്മ ആ കൊമ്പില്‍പിടിച്ച് പൂമരത്തില്‍കയറി ഒരിടത്തിരുന്നു. ആ സമയത്ത് ശിവന്‍ പാത്തുമ്മയെ അദൃശ്യരൂപേണപുണര്‍ന്നു എന്നും, പാത്തുമ്മ അതില്‍നിന്ന് ഗര്‍ഭംധരിക്കുകയും ചെയ്തു. അങ്ങനെ പിറന്നവനാണത്രെ വാവര്‍....!!! ഇത്തരത്തിലുളള അവഹേളനപരവും അസംബന്ധം നിറഞ്ഞതുമായ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതും വിശ്വസിക്കുന്നതും ആത്മഹത്യാപരമാണ്. ശബരിമലയുമായി ബന്ധപ്പെട്ട വാപുരനെന്ന വാവര്‍ സ്വാമിക്ക് ഇസ്ലാംമതവുമായോ എരുമേലി പളളിയുമായോ യാതൊരു ബന്ധവുമില്ലെന്ന് ലോകമെമ്പാടുമുളള അയ്യപ്പഭക്തരെ ധരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതുപോലെ തന്നെയുളള ഒരു കെട്ടുകഥയാണ് കടുത്ത സ്വാമി ക്രിസ്ത്യാനിയാണെന്ന കുപ്രചരണം. കൊച്ചു തൊമ്മന്‍ എന്ന ക്രിസ്ത്യാനിയാണ് കെച്ചു കടുത്ത സ്വാമിയായതെന്നാണ് ഒരു കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. കടുത്ത ഒരു നായര്‍ പടയാളിയായിരുന്നുവെന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. അയ്യപ്പനേയും അര്‍ത്തുങ്കല്‍ പള്ളിയേയും ബന്ധപ്പെടുത്തി ഒരു കെട്ടുകഥയുണ്ട് : ജനങ്ങള്‍ വിശുദ്ധനോളം പ്രാധാന്യം കൊടുത്തിരുന്ന ഒരു വൈദികന്‍ അര്‍ത്തുങ്കല്‍ പള്ളിയിലുണ്ടായിരുന്നുവത്രേ, ഫാദര്‍ ഫെനിഷ്യോ. ഇദ്ദേഹത്തെ ജനങ്ങള്‍ 'വെളുത്തച്ഛന്‍' എന്നു വിളിച്ചിരുന്നു. കാലാന്തരത്തില്‍ ജനം വിശുദ്ധ സെബാസ്തന്യോസിനേയും ഈ പേരില്‍ വിളിച്ചു തുടങ്ങി. കളരി പഠിക്കാന്‍ ചീരപ്പന്‍ചിറയില്‍ പോയ ഫാ. ഫെനിഷ്യോ അവിടെ വച്ച് അയ്യപ്പന്റെ സുഹൃത്തായെന്ന് ഐതീഹ്യം പറയുന്നു. ദര്‍ശനം കഴിഞ്ഞിറങ്ങുന്ന ഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ മാലയൂരി സമര്‍പ്പിച്ച് പോകുന്നതിനു ആധാരമായിട്ടാണു ഈ കഥ പ്രചരിക്കപ്പെടുന്നത്. ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിനായി ജാതി മത ഭാഷാ പ്രാദേശിക ഭേദമില്ലാതെ ഭക്തിപൂര്‍വ്വം പോകുന്ന അയ്യപ്പ ഭക്തന്മാരെ വഴിതെറ്റിച്ച് മുസ്ലിം - ക്രിസ്ത്യന്‍ പളളികളിലേക്ക് ആകര്‍ഷിച്ച് ചിന്താകുഴപ്പം സൃഷ്ടിച്ച് മതംമാറ്റാനും കാണിയ്ക്കപ്പണം തട്ടിയെടുക്കാനും വേണ്ടിയാണ് ഇത്തരത്തിലുളള നുണക്കഥകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. പുരാണകഥാപാത്രമായ ധര്‍മ്മശാസ്താവും, ചരിത്രപുരുഷനായ അയ്യപ്പനും തമ്മിലുളള സാമ്യവൈജാത്യങ്ങള്‍ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. വിഷ്ണുവിന്റെ മായാരൂപമായ മോഹിനി, പരമശിവന്‍, ഭസ്മാസുരന്‍, ശാസ്താവ് എന്നിവരെയെല്ലാം ബന്ധപ്പെടുത്തി നേരിയ വ്യത്യാസങ്ങളോടെയുളള കഥകള്‍ നിരവധി പ്രാചീന ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. വിഷ്ണുപുരാണം, ബ്രഹ്മാണ്ഡപുരാണം, ത്രിപുര രഹസ്യം, ബൗദ്ധ തമിഴ്കൃതിയായ സതാര ദേവാല ദേവി പൂവാത എന്നിവ ഇതിന് തെളിവുകളാണ്. ഇതുപ്രകാരം ശാസ്താവ് യുദ്ധവീരനും, ഹരിഹരപുത്രനും, ഭൂതനാഥനും മറ്റുമായി ആരാധിക്കപ്പെടുന്നു. ഭാരതത്തില്‍ നിലനിന്നിരുന്ന ശക്തമായ ശൈവവൈഷ്ണവ ചേരിപ്പോരിനെ നിയന്ത്രിക്കാനാണു ഇവ രണ്ടിന്റെയും സമന്വയമായ ശാസ്താവിന്റെ രംഗപ്രവേശം എന്ന് ചരിത്രഗവേഷകര്‍ പറയുന്നു. ശാസ്താവ് ക്ഷത്രിയരുടെ കുലദൈവമാണ്. യുദ്ധശക്തിയിലൂടെ ഭൂമിരക്ഷ എന്ന കര്‍ത്തവ്യം ചെയ്യാന്‍ നിയുക്തരായ ക്ഷത്രിയര്‍ തങ്ങളുടെ ശക്തിശ്രോതസ്സായി ശാസ്താവിനെ കരുതിപ്പോന്നു. ബ്രാഹ്മണര്‍ അവരുടെ ശക്തിസ്വരൂപനായ മഹാദേവനെ ഉയരമുള്ള ഹിമാലയത്തില്‍ പ്രതിഷ്ഠിച്ചതു കണ്ട് തങ്ങളുടെ ശാസ്താവിനെ ഹിമാലയത്തിനും തൊട്ടു താഴെ നില്‍ക്കുന്ന പശ്ചിമഘട്ടനിരയില്‍ പ്രതിഷ്ഠിക്കണമെന്ന് ക്ഷത്രിയര്‍ തീരുമാനിച്ചതിന്റെ പരിണതഫലമായിരിക്കാം ശബരിമലയിലെ ധര്‍മ്മശാസ്താ ക്ഷേത്രം. ക്ഷത്രിയര്‍ ശാസ്താവിനെ അച്ഛനെന്നു വിളിച്ചിരുന്നത് കൊണ്ടാവണം അന്നു പന്തളം രാജാവ് ആ വിഗ്രഹം വച്ച് പൂജിച്ചതിനടുത്തുകൂടെ ഒഴുകുന്ന നദിക്ക് അച്ചങ്കോവിലാര്‍ എന്ന പേരു നല്‍കിയത്. നിത്യബ്രഹ്മചാരിയായിരുന്ന ശാസ്താവ് ശബരിമലയില്‍ കുടികൊള്ളുന്നത് ചിന്മുദ്രാങ്കിത യോഗ സമാധിപ്പൊരുളായിട്ടാണ്. ധര്‍മ്മശാസ്താവ് വാജികുതിര വാഹനനാണ് സ്‌കന്ദപുരാണം അനുസരിച്ച് ശാസ്താവിന് പൂര്‍ണ്ണ, പുഷ്‌കല തുടങ്ങിയ ഭാര്യമാരും സാത്യകന്‍ എന്ന പുത്രനും ഉണ്ടായിരുന്നതായി പറയുന്നു. അച്ചന്‍കോവിലിലെ ശാസ്താ ക്ഷേത്രത്തില്‍ പുഷ്‌കലയുടേയും പൂര്‍ണ്ണയുടേയും കൂടെ അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നുവെന്നത് സ്മരണീയമാണ്. ഇതനുസരിച്ച് ശാസ്താവ് വിവാഹിതനും, അയ്യപ്പന്‍ നിത്യബ്രഹ്മചാരിയുമാണ് എന്ന് പറയേണ്ടിവരും. അയ്യപ്പനെക്കുറിച്ച് വ്യത്യസ്തങ്ങളായ നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. അയ്യപ്പനെന്ന പേരില്‍ ശാസ്താവിന്റെ ഭക്തരായി ഒന്നിലേറെപ്പേര്‍ ഉണ്ടായിരിക്കാമെന്നും ഇവയെല്ലാംകൂടിക്കലര്‍ന്നുളള കഥകളാണ് ഇന്ന് പ്രചാരത്തിലുളളതെന്നും കരുതാം. ഇതാണ് പല ചരിതങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ തോന്നാന്‍ ഇടയാക്കിയത്. അയ്യപ്പന്‍ എന്ന പേര് വിഷ്ണു എന്നര്‍ത്ഥം വരുന്ന 'അയ്യ' എന്ന വാക്കും ശിവന്‍ എന്നര്‍ത്ഥം വരുന്ന 'അപ്പ' എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളതാണ് എന്നാണ് ഐതിഹ്യം. 'അയ്യന്‍' എന്നത് പാലിയിലെ ശ്രേഷ്ഠന്‍ എന്നര്‍ത്ഥം വരുന്ന 'അയ്യ' എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. സംസ്‌കൃതത്തിലെ 'ആര്യഃ' എന്ന പദത്തിന് സമാനമായ പാലി പദമാണ് 'അയ്യ'. ഇതാണ് ദ്രാവിഡീകരിച്ച് അയ്യനും അയ്യപ്പനും ആയത്. ശാസ്താംപാട്ടുകളിലെ കഥനപ്രകാരം തനി മലയാളി യോദ്ധാവായ വീരനായിരുന്നു അയ്യപ്പന്‍. പാണ്ഡ്യ, പന്തളത്തു രാജാക്കന്മാരുടെ ആശ്രിതനായിരുന്ന ഇദ്ദേഹം. പരസ്പരം മല്ലടിച്ചിരുന്ന കേരളീയ നാട്ടുരാജാക്കന്മാരെ മറവപ്പടയും നാട്ടുരാജാക്കന്മാരും ചേര്‍ന്നു കീഴപ്പെടുത്തിവന്ന കാലത്താണ് പന്തളത്തു രാജാവ് ജീവിച്ചിരുന്നത്. ശത്രുഭയംമൂലം പന്തളം കൊട്ടാരത്തില്‍നിന്നും ഓടിപ്പോയ ഒരു രാജകുമാരിയെ ഒരു യോഗി രക്ഷിച്ചു. അവര്‍ക്കുണ്ടായ കുട്ടിയെ സകല ആയുധവിദ്യകളും പരിശീലിപ്പിച്ചു. ശബരിമലയുടെ അടിവാരത്തില്‍ കഴിഞ്ഞിരുന്ന അവര്‍ പ്രായപൂര്‍ത്തിയായതോടെ മകനെ (അയ്യപ്പന്‍) ഓലക്കുറിപ്പും കൊടുത്തു പന്തളത്തിനയച്ചു. രാജ്യത്തിന്റെ അനന്തരാവകാശിയെ ശത്രുഭയത്താല്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന പന്തളത്തു രാജാവ് പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ചു. ക്രമേണ പന്തളം സേനയിലെ കടുത്ത, വില്ലന്‍, മല്ലന്‍ തുടങ്ങിയ വില്ലാളികളോടൊപ്പം രാജ്യം സംരക്ഷിക്കുന്ന സേനാനായകനായി അയ്യപ്പന്‍ മാറി. തുര്‍ക്കിസ്താനില്‍നിന്നും യുദ്ധസന്നാഹത്തോടെയെത്തിയ വാവരെ (ബാബര്‍) കടല്‍ക്കരയില്‍വെച്ചു അയ്യപ്പനും സേനയും നേരിട്ടു. പരാജിതനായ വാവര്‍ അയ്യപ്പനുമായി സൗഹൃദം സ്ഥാപിച്ച് വിശ്വസ്ത അനുയായിയാക്കി മാറ്റി. പാണ്ടി ദേശത്തു നിന്നുള്ള ആക്രമണം നേരിടാന്‍ ശക്തമായ സൈന്യനിര കെട്ടിപ്പടുക്കുന്നതിനായി അയ്യപ്പന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു. കൊച്ചിക്കു തെക്കുള്ള തണ്ണീര്‍മുക്കം ചീരപ്പന്‍ചിറ മൂപ്പന്‍ എന്ന ഈഴവപ്രമാണി (?) അയ്യപ്പനുമായി സഹകരിച്ചില്ല. മൂപ്പന്റെ കളരിയില്‍ തങ്ങിയ അയ്യപ്പനില്‍ ആകൃഷ്ടയായ മൂപ്പന്റെ മകളുടെ പ്രേരണയാല്‍ അവസാനം തന്റെ പടയാളികളെ മൂപ്പന്‍ സൈന്യത്തിലേക്കു വിട്ടുകൊടുത്തു. ദേശാടനം കഴിഞ്ഞെത്തിയ അയ്യപ്പനോട് മൂപ്പന്റെ മകള്‍ വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ അവളെ ഭാര്യയായി സ്വീകരിച്ചില്ല. അയ്യപ്പനോടുള്ള അചഞ്ചലമായ ഭക്തിയില്‍ യോഗിനിയായി മാറിയ ആ സാധ്വിയാണ് പിന്നീട് മാളികപ്പുറത്തമ്മ ആയതത്രേ. നാനാദിക്കുകളില്‍ നിന്നുള്ള സൈന്യബലം സമാഹരിച്ചു അയ്യപ്പന്‍ എരുമേലിയിലെത്തി പടപ്പുറപ്പാടു നടത്തുകയും, ശത്രുസംഹാരം നടത്തി ശബരിമലയിലെ ശാസ്താക്ഷേത്ര പുനര്‍നിര്‍മാണം നടത്തുകയും ചെയ്തു. പന്തളത്തു ജീവിച്ചിരുന്ന രാജാവിന്റെ ദാസനായിരുന്ന ഒരു യോദ്ധാവിനേയും അയ്യപ്പനായി പ്രകീര്‍ത്തിച്ച് ചിത്രീകരിക്കുന്നുണ്ട്. ശബരിമല ക്ഷേത്രം നശിപ്പിച്ച ചില ശക്തികളെ നിഗ്രഹിച്ച് വിഗ്രഹപുനഃപ്രതിഷ്ഠ നടത്തിയ അയ്യപ്പനെന്ന യോദ്ധാവ് നാട്ടിലേക്കു മടങ്ങി വന്നില്ല. ഇദ്ദേഹം കൊടുംകാട്ടില്‍ മരിച്ചു പോവുകയോ അപ്രത്യക്ഷനാവുകയോ ചെയ്തിരിക്കാം എന്ന് കരുതുന്നു. ആളുകള്‍ ഇദ്ദേഹം ശാസ്താവിന്റെ അവതാരമായിരുന്നു എന്നു വിശ്വസിച്ചു. Malikappurathamma മഹിഷിയെ (എരുമ) അയ്യപ്പന്‍ കൊന്നെറിഞ്ഞുവെന്ന് പറയപ്പെടുന്ന എരുമേലിയില്‍ ഒരു വെള്ളാള കുടുംബം ഉണ്ടെന്നും അതില്‍ പെരിശ്ശേരി പിള്ള എന്നൊരാളുടെ അനന്തിരവനാണു അയ്യപ്പനെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പിന്നീട് ഈ അയ്യപ്പന്‍ പാണ്ഡ്യ രാജാവിന്റെ സൈന്യാധിപനായി, തലപ്പാറയിലും ഇഞ്ചിപ്പാറയിലും മറഞ്ഞിരുന്ന് രാജ്യത്ത് നാശം വിതച്ചു കൊണ്ടിരുന്ന മറവപ്പടയെ തുരത്തിയെന്നും അതിന്റെ തലവനായ ഉദയനനെ വധിച്ച്, യുദ്ധത്തില്‍ നശിച്ച ശബരിമലയിലെ ശാസ്താക്ഷേത്രം പുനുരുദ്ധാരണം ചെയ്ത്, ഒടുവില്‍ ആ ശാസ്താവില്‍ തന്നെ വിലയം പ്രാപിച്ചുവെന്നും അവര്‍ അവകാശപ്പെടുന്നു. പന്തളരാജാവിന്റെ മകന്‍ എന്ന് വിശ്വസിക്കുന്ന മണികണ്ഠനെപ്പറ്റി ഒരു ഐതീഹ്യമുണ്ട്. വിദ്വാന്‍ കുറുമള്ളൂര്‍ നാരായണ പിള്ള രചിച്ച 'ശ്രീഭൂതനാഥ സര്‍വ്വസ്വം' എന്ന കൃതിയില്‍ പറയുന്നത് 500 കൊല്ലം മുന്‍പ് ജീവിച്ചിരുന്ന 'മലയാളി സേവക'നായിരുന്നു 'വെള്ളാളകുലജാതന്‍' അയ്യന്‍ എന്ന അയ്യപ്പന്‍ എന്നാണ്. അയ്യപ്പന്‍ ഒരു ഈഴവനായിരുന്നുവെന്നും കഥയുണ്ട്. സവര്‍ണ വിഭാഗങ്ങള്‍ക്കുവേണ്ടി കാനനമധ്യത്തില്‍ തീര്‍ത്ത ക്ഷേത്രമാണത്രേ ശബരിമല. ഉദയനെന്ന മറവപ്പടത്തലവനെ നേരിടാന്‍ നിയോഗിതനായ ഈഴവനായകന്‍ യുദ്ധത്തില്‍ പ്രതിയോഗിയെ പരാജയപ്പെടുത്തി പ്രസിദ്ധനായിത്തീര്‍ന്നു, അയിത്തം കല്പിച്ച് ഉപേക്ഷിക്കപ്പെട്ട രാജസഹോദരിയില്‍ ജനിച്ച മകനാണ് അയ്യപ്പനെന്ന വിശ്വാസവും ചിലര്‍ക്കുണ്ട്. നദീതടവും ക്ഷേത്രവും കേന്ദ്രീകരിച്ചു വളര്‍ന്നുവന്ന ഒരു നാഗരിക സമൂഹം ശബരിമല ഉള്‍പ്പെടെയുള്ള കിഴക്കന്‍ മലയോര മേഖലയില്‍ പൗരാണികകാലം മുതലേ വസിച്ചിരുന്നു. ഗ്രാമങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുന്ന വില്ലാളിവീരനായ 'അയ്യനാരാ'ണ് പില്‍ക്കാലത്ത് 'അയ്യനും', 'അയ്യപ്പനു'മായി മാറിയതെും ചിലര്‍ വിശ്വസിക്കുന്നു. ശബരിമലയിലെ ശാസ്താവ് അഥവാ അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും, അതിനു മുമ്പ് അതൊരു ദ്രാവിഡ ദേവനായിരുന്നവെന്നും, ശബരിമല ശാസ്തക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനത്തില്‍ ബുദ്ധമതാചാരങ്ങള്‍ ആണ് മുന്നിട്ടുനില്‍ക്കുന്നതെന്നും ചിലര്‍ അവകാശപ്പെടുന്നു, അയ്യപ്പ ഭക്തന്മാര്‍ തീര്‍ത്ഥാടനത്തിനു മുന്‍പ് 41 ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതും, ശബരിമലയിലെ പൂജകള്‍ തുളു ബ്രാഹ്മണര്‍ നടത്തി വരുന്നതും, തീര്‍ത്ഥാടന യാത്രയിലും അനുഷ്ഠാനങ്ങളിലുടനീളവും ബുദ്ധമതത്തിലേത് പോലുള്ള ശരണം വിളികള്‍ ഉപയോഗിക്കുന്നതും ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ശബരിമലയില്‍ ജാതിവ്യത്യാസം പരിഗണിക്കാറില്ല എന്നതും ശാസ്താക്ഷേത്രങ്ങള്‍ മിക്കവയും ബുദ്ധമതത്തിലെ വിഹാരങ്ങളുടേതു പോലെ വനാന്തര്‍ഭാഗങ്ങളില്‍ ആണ് എന്നതും ഇതിന് ശക്തി പകരുന്ന മറ്റു തെളിവുകളാണത്രെ. ശാസ്താവിഗ്രഹങ്ങള്‍ക്കും ബുദ്ധവിഗ്രഹത്തിനും ഇരിക്കുന്ന രീതിയിലും രൂപത്തിലും സാമ്യമുണ്ടെന്ന് കാര്യവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അമരകോശത്തിന്റെ കര്‍ത്താവ് ശാസ്താവ് എന്ന പദം ബുദ്ധന്റെ പര്യായമാണ് എന്ന് പറയുന്നുണ്ട്. എന്നാല്‍ വില്ലാളി വീരന്‍, വീര മണികണ്ഠന്‍ എന്നീ സംബോധനകള്‍ ബൌദ്ധാചാരങ്ങളുമായി ഒത്തുപോകുന്നില്ല എന്നൊരു വാദം നിലവിലുണ്ട്. പൂര്‍ണ അഹിംസാവാദിയായ ശ്രീബുദ്ധന് ഈ സംബോധനകള്‍ ഒട്ടും യോജിക്കുന്നില്ല. അതുപോലെ ശരണകീര്‍ത്തനത്തിന് വൈദിക പാരമ്പര്യവുമായാണ് കൂടുതല്‍ സാമ്യമെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. വൈദിക മന്ത്രങ്ങളിലെ ശരണ മന്ത്രങ്ങളെ ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പന്റെ ഇരിപ്പും ബുദ്ധന്റേതു പോലെയല്ല മറിച്ച് യോഗദക്ഷിണാമൂര്‍ത്തി, യോഗ നരസിംഹം എന്നിവരുടേതു പൊലെയാണ്. കൂടാതെ പള്ളിവേട്ട, മാളികപ്പുറത്തെ ഗുരുതി എന്നിവ ബൗദ്ധപാരമ്പര്യത്തിനു വിരുദ്ധമായ ആചാരങ്ങളാണ്. ചീന സഞ്ചാരിയായ ഹൂവാന്‍സാങ് രേഖപ്പെടുത്തിയിട്ടുള്ള 'പൊതളകവും', തമിഴ്‌സംഘം കൃതികളില്‍ കാണുന്ന 'പൊതിയില്‍' മലയും ഒന്നാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. 'മണിമേഖല'യെന്ന കൃതിയില്‍ കേരളത്തെപ്പറ്റി വിവരിക്കുന്ന ഭാഗത്ത് ''ലങ്കയില്‍നിന്നു വന്ന ധര്‍മാചരണന്മാരുടെ പ്രേരണയാല്‍ ഹിമവത്പര്‍വതത്തില്‍ വില്ലുനാട്ടിയ ഒരു ചേരരാജാവ് വഞ്ചിനഗരത്തില്‍ ഒരു ബൗദ്ധവിഹാരം പണിതുണ്ടാക്കിയെന്ന്'' പറയുന്നതു ശബരിമല ക്ഷേത്രത്തെക്കുറിച്ചാണത്രെ. ഹിമവത് പര്‍വതം എന്നതു സഹ്യാദ്രിയും വില്ലുനാട്ടിയ സ്ഥലം ശരംകുത്തിയാലും ആണ് എന്നാണ് വ്യാഖ്യാനം. ശാസ്താവ് ബുദ്ധന്റെ പര്യായമായിരുന്നുവെന്നു വാദിക്കുന്നവരും ഉണ്ട്. അയ്യപ്പന്‍ പമ്പയുടെ തീരത്ത് വസിച്ചിരുന്ന ബുദ്ധമതാനുയായി ആയിരുന്നുവെന്നും, ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സഹായിച്ചിരുന്നുവെന്നും ചിലര്‍ കരുതുന്നു. 41 ദിവസത്തെ ബ്രഹ്മചര്യവ്രതവും, ശരണം വിളികളും, അയ്യപ്പവിഗ്രഹത്തിന്റെ ഘടനയും, ആരാധനയും, അനുഷ്ഠാനങ്ങളുമാണ് ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രാചീന കാലത്ത് ഭാരതത്തിലെമ്പാടും ബുദ്ധമതം പ്രചരിച്ചപ്പോള്‍ കേരളത്തിലും വ്യാപിച്ചുവെന്നതിനു തെളിവുകളുണ്ട്. അക്കാലത്ത് ശബരിമലയ്ക്കു ചുറ്റുമുള്ള പമ്പ, കരിമല, പുതുശ്ശേരി, അഴുത, എരുമേലി, തലപ്പാറ, നിലയ്ക്കല്‍ തുടങ്ങിയവയെല്ലാം ജനവാസകേന്ദ്രങ്ങളായിരുന്നു. ബുദ്ധമതം ഹിന്ദുമതത്തിന്റെ തന്നെ ഒരു പരിഷ്‌കൃതരൂപമായിരുന്നു. ബൗദ്ധസ്വാധീനത്താല്‍ നിരവധിപേര്‍ ബൗദ്ധമതം സ്വീകരിക്കുകയും തങ്ങളുടെ ആരാധനാലയങ്ങള്‍ ബൗദ്ധ വിഹാരങ്ങളും ബുദ്ധദേവാലയങ്ങളുമാക്കി മാറ്റുകയും ചെയ്തിരിക്കാം. പിന്നീട് ബുദ്ധമതം അതിന്റെതന്നെ ആന്തരിക ദൗര്‍ഭല്യങ്ങളാലും അന്തഃഛിദ്രങ്ങളാലും കലഹങ്ങളാലും വിഭാഗീയതകളാലും സ്വയം നശിക്കുകയും, ശങ്കരാചാര്യരുടെയും മറ്റും വൈജ്ഞാനിക കടന്നാക്രമണത്തിനു മുന്നില്‍ തകര്‍ന്നടിയുകയും ചെയ്തപ്പോള്‍ ബൗദ്ധന്മാര്‍ വീണ്ടും അവരുടെ പഴയ വൈദിക വിശ്വാസധാരയിലേക്ക് മടങ്ങിവരുകയാണുണ്ടായത്. ഇതോടൊപ്പം അവര്‍ തങ്ങളുടെ ബൗദ്ധ ആരാധനാലയങ്ങള്‍ വീണ്ടും ഹൈന്ദവ ക്ഷേത്രങ്ങളായി പരിവര്‍ത്തനം ചെയ്യുകയും ചെയ്തുവെന്നത് ചരിത്ര വസ്തുതയാണ്. ശബരിമല ക്ഷേത്രവും ഇപ്രകാരം രൂപമാറ്റങ്ങള്‍ക്ക് വിധേയമായതാകാം. ബൗദ്ധകാലഘട്ടത്തിനും മുന്‍പുതന്നെ ശബരിമലയിലെ ശാസ്താ ക്ഷേത്രം നിലവില്‍ നിന്നിരുന്നുവെന്നത് ചരിത്രസത്യമാണ്. കേരളസ്രഷ്ടാവായ പരശുരാമനാണ് ശബരിമലക്ഷേത്രം സ്ഥാപിച്ചതെന്നു പറയപ്പെടുന്നു. കൂടാതെ ബുദ്ധമത വിമര്‍ശകനായ ശങ്കരാചാര്യ സ്വാമികളും ശാസ്താവിനെ സ്തുതിക്കുന്നുണ്ട്. അഹിംസാവാദിയായിരുന്ന ശ്രീബുദ്ധനും, ശത്രുസംഹാരകനും ആയുധപാണിയും യുദ്ധോത്സുകനുമായിരുന്ന ശാസ്താവും ഒരാളാകാന്‍ സാദ്ധ്യമല്ല. വില്ലന്‍, വില്ലാളിവീരന്‍, ശത്രുസംഹാരമൂര്‍ത്തി തുടങ്ങിയ പദപ്രയോഗങ്ങളാലാണ് ശാസ്താവിനെ സ്തുതിക്കാറുളളത്. 1818 ല്‍ ശബരിമലയും പ്രാന്തപ്രദേശങ്ങളും സഞ്ചരിച്ച് വിപുലമായ പഠനം നടത്തിയ ലഫ്. ബി.എസ്. വാര്‍ഡ് എന്ന ആംഗ്ലേയന്‍ ശബരിമല ക്ഷേത്രത്തിന് 4000 വര്‍ഷത്തെ പഴക്കമുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ശബരിമലയുടെ പഴക്കം രാമായണകഥയുടെ കാലത്തോളം നീളുന്നുണ്ട്. ശബരിമലയിലെ ശബരി ആശ്രമവും ശബരിപീഠവും മറ്റും രാമായണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഹിന്ദു നവോത്ഥാന പരിഷ്‌കര്‍ത്താക്കള്‍ അഹിംസാസിദ്ധാന്തത്തിന് ഹൈന്ദവ ധര്‍മസംഹിതയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയും ബുദ്ധനെ മഹാവിഷ്ണുവിന്റെ ഒരവതാരമായി അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് ബുദ്ധനെ ശാസ്താവ് എന്നു പേരിട്ട് ശൈവ വിഷ്ണു ശക്തികളുടെ സമന്വയരൂപമായി ആരാധിച്ചുവന്നതാണെന്നും അതില്‍ പ്രമുഖസ്ഥാനം ശബരിമലയ്ക്കുണ്ടായതാണെന്നും കരുതാവുന്നതാണ്. ശാസ്താവ് എന്നത് തെക്കേ ഇന്ത്യയിലെ ചരിത്രാതീത ദ്രാവിഡസങ്കല്പമാണ്. പാണന്‍, പുലയന്‍, പറയന്‍, വേലന്‍, ഗണകന്‍ തുടങ്ങിയ തമിഴ് സംഘകാല പിന്‍തുടര്‍ച്ചക്കാരും വനാന്തര്‍ഭാഗങ്ങളിലെ ഗിരിവര്‍ഗക്കാരായ കാണിക്കാരന്‍, മല അരയന്‍, ഉള്ളാടര്‍, മന്നാന്‍, ഊരാളി തുടങ്ങിയവരും ഒരുപോലെ ശാസ്താ ആരാധകരാണ്. എല്ലാ വിഭാഗത്തില്‍പ്പെട്ട വനവാസികളുടെയും പരിഷ്‌കൃതസമൂഹത്തിന്റെയും ദൈവമാണ് അയ്യപ്പന്‍ അഥവാ ശാസ്താവ് എന്ന വിശ്വാസത്തിനും ശക്തിയേറെയാണ്. ശബരിമല തീര്‍ത്ഥാടനം ഹൈന്ദവസമൂഹത്തിന്റെ ഏകീകരണ ശക്തികേന്ദ്രമാണ്. ഇവിടെ 5 ആരാധനാരീതികളുടെ അത്ഭുതകരമായ സമന്വയം നമുക്ക് ദര്‍ശിക്കാവുന്നതാണ്. ശൈവ-ശാക്തേയ-വൈഷ്ണവ-ബൗദ്ധ-ജൈന സമ്പ്രദായങ്ങളുടെ സ്വാധീനം ഇവിടെ പ്രകടമാണ്. ശക്ത്യാരാധനയുടെ ഭാഗമായാണ് മുന്‍പ് ഇവിടെയുളള പല ദേവന്മാര്‍ക്കും ഇറച്ചി, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍, പുകയില മുതലായവ വഴിപാടായി നല്‍കിയിരുന്നത്. രുദ്രാക്ഷ മാലയും ഭസ്മവും മറ്റും ധരിക്കുന്നത് ശൈവാരാധനയാണ്. കഠിനമായ വ്രതങ്ങളും അനുഷ്ഠാനങ്ങളും മറ്റും വൈഷ്ണവാരാധനയാണ്. 'ബുദ്ധം ശരണം ഗച്ഛാമി' എന്ന മന്ത്രത്തിനു സമാനമായ 'സ്വാമിയേ ശരണമയ്യപ്പ' എന്ന തുടര്‍ച്ചയായ ജപത്തോടെയുളള ശബരിമല യാത്രയും അഹിസാചരണവും ബൗദ്ധരീതിയാണ്. അഹിസാചരണം ജൈനന്മാരുടെ സമ്പ്രദായമാണ്. വ്യത്യസ്ത ആരാധനാരീതികളെ സംയാജിപ്പിച്ചുകൊണ്ടുളള ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും മൂലമാണ് ശബരിമലയിലേക്ക് ജനകോടികള്‍ എല്ലാവിധ ത്യാഗങ്ങളും സഹിച്ചുകൊണ്ട് ധര്‍മ്മശാസ്താ ദര്‍ശനം കാംക്ഷിച്ച് ശരണം വിളിച്ച് മലകയറി ദേവസന്നിധിയിലെത്തുന്നത്. പ്രാചീനമായ ക്ഷേത്രത്തിലെ മൂര്‍ത്തിയായ ശാസ്താവില്‍ പില്‍ക്കാലത്ത് അയ്യപ്പനെന്ന പേരിലറിയപ്പെട്ട വീരനായകര്‍ വിലയംപ്രാപിച്ചു എന്നു കരുതുന്നതാണ് ഏറെ യുക്തിഭദ്രമായ അയ്യപ്പചരിതം. അസാമാന്യ പ്രതിഭയും യുദ്ധനൈപുണ്യവും വീരത്വവും സമുദായസംരക്ഷണവും ധാര്‍മ്മികതയും പുലര്‍ത്തുന്ന വ്യക്തികളെ ഏതെങ്കിലും ഈശ്വരന്റെ അവതാരമോ പുനര്‍ജന്മമോ ആയി സങ്കല്പിച്ച് അവരെ ദൈവതുല്യരായി കണ്ട് ആരാധിക്കുകയും ബഹുമാനിക്കുകയും പൂവിട്ടുപൂജിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത് ഭാരതീയ ജനസമൂഹത്തിന്റെ പൊതുസ്വഭാവമാണ്. അവരെക്കുറിച്ചുളള നിറംപിടിപ്പിച്ച അത്ഭുതകൃത്യങ്ങള്‍ കുത്തിനിറച്ച പാട്ടുകളും കഥകളും വാമൊഴി ചെല്ലുകളും ഗ്രന്ഥങ്ങളും രചിച്ച് പ്രചരിപ്പിക്കുകയും ചെയ്യും. ഇവിടെ പ്രതിപാദിക്കപ്പെട്ട അയ്യപ്പനെ കുറിച്ചുളള ഒട്ടുമിക്ക കഥകളും ശത്രുക്കളില്‍ നിന്നും നാടിനെ രക്ഷിച്ച ധീരനായകനോടുളള വീരാധനയില്‍ നിന്നും ഉടലെടുത്തതാണെന്നതില്‍ തര്‍ക്കമില്ല. ശാസ്താവിന്റെ അവതാരമെന്നതിനേക്കാള്‍, ശാസ്താവില്‍ വിലയംപ്രാപിച്ച ബ്രഹ്മചര്യനിഷ്ഠനായ ഒരു യോദ്ധാവാണ് അയ്യപ്പന്‍ എന്ന് കരുതുന്നതാണ്ഏറെ വിശ്വാസനീയമായ കഥ. കേരളത്തിലെ പ്രസിദ്ധങ്ങളായ മറ്റ് ശാസ്താക്ഷേത്രങ്ങളിലൊന്നും തന്നെ ഇല്ലാത്ത വാവര്‍, കറുപ്പസ്വാമി, കടുത്തസ്വാമി, മാളികപ്പുറത്തമ്മ തുടങ്ങിയ ആരാധനമൂര്‍ത്തികള്‍ ശബരിമല ക്ഷേത്രത്തില്‍ മാത്രമാണുളളത്. ഈ ദേവീദേവന്മാര്‍ ശബരിമലയുമായി ബന്ധപ്പെട്ട അയ്യപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ടവരായതിനാലാവാം ഇവര്‍ക്ക് ഇവിടെ ആരാദ്ധ്യസ്ഥാനങ്ങള്‍ ലഭിക്കാന്‍ ഇടയാക്കിയത്. ശബരിമലയുടെ സന്ദേശം ''തത്ത്വമസി'' എന്നാകുന്നു. അതായത് '...തത് ത്വം അസി...' 'അത് നീ ആകുന്നു....' എന്ന തത്വത്തെ ഗ്രഹിച്ചും, സൃഷ്ടിയിലെ സര്‍വ്വ ചരാചരങ്ങളിലും ഈശ്വരചൈതന്യം കുടികൊള്ളുന്നുവെന്നറിഞ്ഞും പുണ്യനദിയായ പമ്പയില്‍ കുളിച്ച് പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ് കഠിനമായ ജീവിതയാത്ര ചെയ്ത് കാനനത്തിലൂടെ 7 കോട്ടകളും പടി 18 ഉം കടന്ന് ശാസ്താ സന്നിധിയിലെത്തി പുണ്യമായ ഈശ്വരദര്‍ശനം ലഭിക്കുന്നവര്‍ മോക്ഷപ്രാപ്തിക്കര്‍ഹരായി തീരും. അപ്പോള്‍ അവിടെ ഭക്തന്‍ ദര്‍ശിക്കുക ഈശ്വരനെ മാത്രമായിരിക്കും. അവനെ സംബന്ധിച്ചിടത്തോളം ശാസ്താവും അയ്യപ്പനും വാപുരനും കൊച്ചു കടുത്ത സ്വാമിയും മാളികപ്പുറത്തമ്മയും എല്ലാം അനുഗ്രഹങ്ങള്‍ ചൊരിയുന്ന അമാനുഷശക്തികളാണ്. പണ്ഡിതന്മാര്‍ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടെട്ടെ. ശുദ്ധവും തീവ്രവുമായ ഭക്തിക്കു മുന്നില്‍ ഇത്തരം വാദകോലാഹലങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. പക്ഷെ, മോക്ഷകാംക്ഷികളായെത്തുന്ന ഭക്തകോടികളെ നുണക്കഥകളും അന്ധവിശ്വാസങ്ങളും പറഞ്ഞു വിശ്വസിപ്പിച്ച് ചൂഷണം ചെയ്യാന്‍ അനുവദിക്കാതിരിക്കേണ്ടത് അനിവാര്യമാണ്. ശബരിമലയില്‍ ഇന്നു നടക്കുന്ന എല്ലാവിധത്തിലുമുളള വിശ്വാസഭംഗങ്ങള്‍ക്കും ഭരണകൂട അനീതികള്‍ക്കും അന്യമതസ്ഥരുടെ കുപ്രചരണങ്ങള്‍ക്കുമെതിരെ അയ്യപ്പഭക്തന്മാര്‍ ജാഗരൂകരായിരിക്കണം. ക്ഷേത്രശക്തി മാസിക 2014 ഡിസംബര്‍

Friday, December 29, 2023

*അന്നപൂർണ്ണാഷ്ടകം* നിത്യാനന്ദകരീ വരാഭയകരീ സൗന്ദര്യരത്നാകരീ നിർധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ പ്രാലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 1 നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ മുക്താഹാരവിലംബമാന വിലസത് വക്ഷോജകുംഭാന്തരീ കാശ്മീരാഗരുവാസിതാ രുചികരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 2 യോഗാനന്ദകരീ രിപുക്ഷയകരീ ധർമാർഥനിഷ്ഠാകരീ ചന്ദ്രാർകാനലഭാസമാനലഹരീ ത്രൈലോക്യരക്ഷാകരീ സർവൈശ്വര്യസമസ്തവാഞ്ഛിതകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 3 കൈലാസാചലകന്ദരാലയകരീ ഗൗരീ ഉമാ ശങ്കരീ കൗമാരീ നിഗമാർഥഗോചരകരീ ഓങ്കാരബീജാക്ഷരീ മോക്ഷദ്വാരകപാടപാടനകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 4 ദൃശ്യാദൃശ്യ വിഭൂതിവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ ലീലാനാടകസൂത്രഭേദനകരീ വിജ്ഞാനദീപാങ്കുരീ ശ്രീവിശ്വേശമനഃ പ്രസാദനകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 5 ഉർവീ സർവജനേശ്വരീ ഭഗവതീ മാതാഽന്നപൂർണേശ്വരീ വേണീനീലസമാനകുന്തലധരീ നിത്യാന്നദാനേശ്വരീ സർവാനന്ദകരീ സദാശുഭകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 6 ആദിക്ഷാന്തസമസ്തവർണനകരീ ശംഭോസ്ത്രിഭാവാകരീ കാശ്മീരാ ത്രിജലേശ്വരീ ത്രിലഹരീ നിത്യാങ്കുരാ ശർവരീ കാമാകാങ്ക്ഷകരീ ജനോദയകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 7 ദേവീ സർവവിചിത്രരത്നരചിതാ ദാക്ഷായണീ സുന്ദരീ വാമേ സ്വാദുപയോധരാ പ്രിയകരീ സൗഭാഗ്യ മാഹേശ്വരീ ഭക്താഭീഷ്ടകരീ സദാശുഭകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 8 ചന്ദ്രാർകാനലകോടികോടിസദൃശാ ചന്ദ്രാംശുബിംബാധരീ ചന്ദ്രാർകാഗ്നിസമാനകുണ്ഡലധരീ ചന്ദ്രാർകവർണേശ്വരീ മാലാപുസ്തകപാശസാങ്കുശധരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 9 ക്ഷത്രത്രാണകരീ മഹാഽഭയകരീ മാതാ കൃപാസാഗരീ സാക്ഷാന്മോക്ഷകരീ സദാ ശിവകരീ വിശ്വേശ്വരീ ശ്രീധരീ ദക്ഷാക്രന്ദകരീ നിരാമയകരീ കാശീപുരാധീശ്വരീ ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാഽന്നപൂർണേശ്വരീ 10 അന്നപൂർണേ സദാപൂർണേ ശങ്കരപ്രാണവല്ലഭേ ജ്ഞാനവൈരാഗ്യസിദ്ധ്യർഥം ഭിക്ഷാം ദേഹി ച പാർവതി 11 മാതാ മേ പാർവതീ ദേവീ പിതാ ദേവോ മഹേശ്വരഃ ബാന്ധവാഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം 12
🪷🌼🪷🌼🪷🌼🪷🌼 _*രോഗശമനത്തിനുള്ള മന്ത്രങ്ങൾ*_ 🪷🌼🪷🌼🪷🌼🪷🌼 *നിത്യവും 9 തവണയെങ്കിലും ചൊല്ലുക* 1. _*ഓം നമോ ഭഗവതേ വാസുദേവായ*_ _*ധന്വന്തരീമൂർത്തയെ*_ _*അമൃതകലശഹസ്തായ*_ _*സർവാമയവിനാശായ*_ _*ത്രൈലോക്യനാഥായ*_ _*മഹാവിഷ്ണുവേ നമഃ*_ 2. _*"ധന്വന്തരീ മഹം വന്ദേ വിഷ്ണുരൂപം ജനാർദ്ദനം*_ _*യസ്യ കാരുണ്യ ഭാവേന രോഗമുക്താ ഭവേഞ്ജനാ"*_ 3. _*അച്യുതാനന്ദ ഗോവിന്ദ നാമോച്ചാരണ ഭേഷജാത്*_ _*നശ്യന്തി സകലാ രോഗാ: സത്യം സത്യം വദാമ്യഹം*_ 4. _*അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാമൃതാ*_ _*രോഗാൻ മേ നാശയാ ശേഷാൻ ആശു ധന്വന്തരേ ഹരേ*_ 5. _*അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ ധന്വന്തരേ ഹരേ*_ _*വാസുദേവാഖിലാനസ്യ രോഗാൻ നാശയ നാശയ*_ 6. _*അച്യുതാനന്ദ ഗോവിന്ദ സച്ചിദാനന്ദ ശാശ്വത*_ _*മച്ചേതോ രമതാം നിത്യം ത്വച്ചാരുചരണാംബുജേ*_ 7. _*അസ്മിൻപരാത്മൻ നനു പാദ്മകൽപേ*_ _*ത്വമിത്ഥമുത്ഥാപിതപദ്മയോനിഃ*_ _*അനന്തഭൂമാ മമ രോഗരാശിം നിരുന്ധി*_ _*വാതാലയവാസ വിഷ്ണോ*_ *ശ്രീ ഗുരുവായൂരപ്പാ ശരണം ശ്രീ ഗുരുവായൂരപ്പാ ശരണം ശ്രീ ഗുരുവായൂരപ്പാ ശരണം* 🪷🌼🪷🌼🪷🌼🪷🌼

Monday, December 25, 2023

ഇന്ന് ധനുമാസ തിരുവാതിര ഇന്ന് ചൊവ്വാഴ്ച്ച (26.12.23 )രാത്രി 10.22 ന് തിരുവാതിര തുടങ്ങും വ്രത നിയമം: "മാസമാദ്യമല്ലെങ്കിലവസാന- മായാലുമവസാന നക്ഷത്രമെടുക്കണം നിയമേനയെന്നുത്തര രണ്ടർദ്ധരാത്രി നക്ഷത്രം വന്നാലുമില്ലെങ്കിലും; രണ്ടല്ല, യൊറ്റയർദ്ധരാത്രി തിരുവാതിര വന്നാലും; രണ്ടാംദിനമാർദ്രാവ്രതദർശനം; മുൻരാത്രി ഉറക്കമൊഴിയലും ഉണ്ടെങ്കിലോ പിന്നെ നക്ഷത്രകാലമുറങ്ങാതെ ഭക്തി, ഭജനവും". രജസ്വലയായ കന്യകയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതവും (ഇതിന് ‘പൂത്തിരുവാതിര’ എന്ന് പേര്), വിവാഹിതയായ യുവതിയുടെ ആദ്യത്തെ ധനുമാസ തിരുവാതിര വ്രതവും (ഇതിന് ‘പുത്തന്‍തിരുവാതിര’ എന്ന് പേര്) ഒരുകാലത്ത് കേരളത്തിലെ ആചാരം തന്നെയായിരുന്നു. വൃശ്ചികത്തിലെ തിരുവാതിര മുതല്‍ ധനുമാസത്തിലെ തിരുവാതിര വരെയുള്ള 28 ദിവസത്തെ ഉത്സവമാണ് ‘ആതിര മഹോത്സവം’. ഉത്തമ പുരുഷനെ ഭര്‍ത്താവായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവരും ഭര്‍ത്താവിന്‍റെ ആയുരാരോഗ്യസൗഖ്യത്തിനായും ധനുമാസ തിരുവാതിരവ്രതം നോക്കാവുന്നതാണ്. ഭര്‍ത്താവിന്‍റെ ആയുരാരോഗ്യ സൗഖ്യത്തിനായി സ്ത്രീകള്‍ ആചരിക്കുന്ന അത്യുത്തമ വ്രതങ്ങളില്‍ ഒന്നാണ് തിരുവാതിരവ്രതം. ഇതുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുമുണ്ട്. ദക്ഷയാഗത്തിലേക്ക് ദക്ഷൻ തന്റെ മകളായ സതിയേയും അവളുടെ ഭർത്താവും ലോകദേവനുമായ സാക്ഷാൽ പരമശിവനെയും ക്ഷണിച്ചില്ലെങ്കിലും സതീദേവി യാഗസ്‌ഥലത്തെത്തി. എന്നാൽ തന്റെ പിതാവിൽനിന്നും അപമാനിതയായ സതീദേവി ആ യാഗാഗ്നിയിൽ ചാടി ജീവൻവെടിയുന്നു. ഇതറിഞ്ഞ് കോപാകുലനായ പരമശിവൻ ദക്ഷനെ വധിച്ച്, യാഗവും മുടക്കി, ഘോരതപസ്സിൽ മുഴുകി. സതീദേവി, പാർവ്വതിയായി പുനർജനിച്ചു. താരകാസുരൻ ദേവലോകത്ത് അത്യധികമായ ഉപദ്രവം തുടങ്ങിയപ്പോൾ ശിവ-പാർവതീപുത്രനുമാത്രമേ താരകാസുരനെ വധിക്കാൻ സാധിക്കുകയുള്ളെന്ന് മനസ്സിലാക്കിയ ദേവകൾ കാമദേവന്റെ സഹായത്താൽ ശിവ-പാർവ്വതിമാരെ ഒന്നിപ്പിക്കുന്നു. പരമേശ്വരന്റെ ദേഷ്യത്താൽ കാമദേവനെ ദഹിപ്പിച്ചുകളഞ്ഞു. ഇതറിഞ്ഞ കാമദേവന്റെ പത്നി രതീദേവി വിലപിക്കുകയും പാർവ്വതീദേവിയോട് സങ്കടം പറയുകയും ചെയ്തു. അങ്ങനെ കാമദേവന് പുനർജീവൻ ലഭിക്കുകയും ശിവ-പാർവ്വതിമാർ ഒന്നിക്കുകയും ചെയ്തു. മറ്റൊരു ഐതിഹ്യം: പാര്‍വ്വതീദേവിയുടെ ദാസിയായ സുന്ദരിയെന്ന യുവതി, വേദികന്‍ എന്ന് പേരുള്ള യുവാവിനെ വിവാഹം ചെയ്തു. എന്നാല്‍ വിവാഹശേഷം ഭര്‍തൃഗൃഹത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് വേദികന്‍ മരണപ്പെട്ടു. ഭര്‍ത്താവുമൊന്നിച്ചുള്ള ജീവിതം സ്വപ്നംകണ്ട സുന്ദരിയെന്ന യുവതിയുടെ ഹൃദയംപൊട്ടിയുള്ള നിലവിളി പാര്‍വ്വതീദേവിയുടെ കാതുകളിലെത്തി. പാര്‍വ്വതീദേവി, പരമേശ്വരനോട് വേദികനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരണമെന്ന് അപേക്ഷിച്ചു. എന്നാല്‍ പരമേശ്വരന് പാര്‍വ്വതീദേവിയുടെ അപേക്ഷ അപ്പോള്‍ത്തന്നെ മനസ്സിലാക്കാന്‍ സാധിച്ചില്ല. അങ്ങനെ പാര്‍വ്വതീദേവി, സുന്ദരിയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ഈറന്‍ വസ്ത്രത്തോടെ മറ്റൊരാളെയും സ്പര്‍ശിക്കാതെ വ്രതം ആരംഭിച്ചു. ഇത് മനസ്സിലാക്കിയ ശ്രീപരമേശ്വരന്‍ വേദികനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നുവെന്നും ആ ദിവസം ധനുമാസ തിരുവാതിര ആയിരുന്നുവെന്നും വിശ്വസിച്ചുവരുന്നു. ധനുമാസ തിരുവാതിര, പരമേശ്വരന്‍റെ ജന്മനാളായും കരുതപ്പെടുന്നു. കൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപികമാര്‍ കാര്‍ത്ത്യായനീ പൂജ നടത്തിയതും, ശിവന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ദഹിപ്പിച്ചശേഷം കാമദേവന്റെ ഭാര്യയായ രതീദേവിക്ക് ഭര്‍തൃസമാഗമത്തിന് അവസരമുണ്ടാകാന്‍ വരം നല്കിയതും തിരുവാതിര നാളിലായിരുന്നു എന്നും വിശ്വാസം. ശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വ്വതീദേവി കഠിനമായ തപസ്സ് അനുഷ്ഠിക്കുകയും ഒടുവില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് അതിന് സമ്മതിക്കുകയും ചെയ്തദിവസവും ധനുമാസത്തിലെ തിരുവാതിര തന്നെയാകുന്നു. തിരുവാതിര വ്രതത്തിന്റെ മുന്നോടിയായുള്ള ഒരിക്കൽ ആരംഭിക്കുന്നത് മകയിരം നക്ഷത്രം വൈകിട്ട് വരുന്ന സമയം മുതലാണ്‌. അശ്വതി മുതല്‍ പുണര്‍തം വരെയും കുടുംബാംഗങ്ങള്‍ക്ക് പ്രത്യേകമായുള്ള പ്രാര്‍ത്ഥനയാകുന്നു. ഇതില്‍ തിരുവാതിര ദിവസമാണ് ഭര്‍ത്താവിന് അല്ലെങ്കില്‍ ഭര്‍ത്താവായി ലഭിക്കാന്‍ പോകുന്നയാള്‍ക്കുവേണ്ടിയുള്ളത്. അശ്വതിയില്‍ അശ്വമുണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഗൃഹനാഥന് നന്മ വരാനാണ്. ഭരണിനാളില്‍ ഭര്‍ത്താവുണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ബന്ധുമിത്രാദികള്‍ക്ക് നന്മ വരാനാണ്. കാര്‍ത്തികയില്‍ കാക്ക കരയും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് മാതാപിതാക്കള്‍ക്ക്‌ നന്മ വരാനാണ്. രോഹിണിയില്‍ രോമം കാണും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സകല കുഞ്ഞുങ്ങള്‍ക്കും നന്മ വരാനാണ്. മകയിരത്തില്‍ മക്കള്‍ ഉണരും മുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സന്താനങ്ങള്‍ക്ക് നന്മ വരാനാണ്. തിരുവാതിരയില്‍ പുലര്‍ച്ചെ 3 മണിക്ക് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് ഭര്‍ത്താവിന് (അല്ലെങ്കില്‍ ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ക്ക്) നന്മ വരാനാണ്. പുണര്‍തത്തില്‍ പുലര്‍കാലത്തിനുമുമ്പ് സ്നാനം കഴിഞ്ഞ് വ്രതമനുഷ്ഠിക്കുന്നത് സഹോദരങ്ങള്‍ക്ക് നന്മ വരാനാണ്. തിരുവാതിര വ്രതത്തിന്‍റെ മുഖ്യമായ ചടങ്ങുകള്‍ മറ്റ് വ്രതങ്ങളെപ്പോലെതന്നെ സ്നാനവും ധ്യാനവും തന്നെയാണ്. ഉറക്കമൊഴിച്ചുള്ള വ്രതാനുഷ്ഠാനമാണ് ധനുമാസ തിരുവാതിരയുടെ പ്രധാനഭാഗം. മകയിരം നക്ഷത്രത്തിൽ വൈകിട്ടാണ് എട്ടങ്ങാടി പുഴുക്കും, നിവേദ്യവും: ഇവ മകയിരം നക്ഷത്രം സന്ധ്യയ്ക്ക് ലഭിക്കുമ്പോഴാണ് ചെയ്യേണ്ടത്. എട്ടങ്ങാടി നിവേദ്യശേഷം തിരുവാതിര ക്കളിയുമുണ്ടായിരിക്കും. മകയിരം കഴിയുന്നതോടെ തിരുവാതിര വ്രതം ആരംഭിക്കും. തിരുവാതിരയുടെ തലേന്നാള്‍ മകയിരത്തിലാണ് എട്ടങ്ങാടി നിവേദിക്കേണ്ടത്. മകയിരം നാള്‍ തീരുന്നതിന് മുന്‍പ് നിവേദ്യം പൂർത്തിയാക്കണം. എട്ടങ്ങാടി (തിരുവാതിര പുഴുക്ക്): ചാണകം മെഴുകിയ തറയില്‍ ഉമി കൂട്ടി തീ കാണിച്ച് കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ്, നനകിഴങ്ങ്, ഏത്തക്കായ, മാറാമ്പ് ഇവ ചുട്ടെടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോള്‍ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവു കാച്ചിയതിലേക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്-തേന്‍, പഴം, നീലക്കരിമ്പ്, ചോളമലര്‍, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും, വന്‍പയര്‍- കടല ഇവ വറുത്തു പൊടിച്ച പൊടിയും കൂട്ടിച്ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി. ചില സ്ഥലങ്ങളില്‍ മാറാമ്പ് പൊതിയാക്കിവെക്കും. ചിലയിടങ്ങളില്‍ മാറാമ്പ് വളരെക്കുറച്ച് അരിഞ്ഞ് ചേര്‍ക്കും (കാലദേശ ഭേദങ്ങള്‍ക്കനുസരിച്ച് വ്യത്യാസങ്ങള്‍ ഉണ്ട്) തറമെഴുകി കത്തിച്ച വിളക്കിന് മുന്‍പില്‍ മൂന്ന് തൂശനിലകളിലായി എട്ടങ്ങാടി നിവേദിക്കുന്നു. (ശിവന്‍, ഗണപതി, പാര്‍വതി) എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക്, ഉപ്പേരി (നേന്ത്രപ്പഴക്കായ കീറി വറുത്തത്) പ്രധാനമാണ്. സ്ത്രീകള്‍ ശിവമന്ത്രത്താല്‍ പ്ലാവില കുത്തി കരിക്കിന്‍ വെള്ളം തീര്‍ത്ഥമായെടുത്ത് പൂക്കള്‍ അര്‍പ്പിച്ചാണ് പൂജ ചെയ്യുന്നത്. മകയിരം നാളില്‍ രാവിലെ തേച്ച് കുളിക്കണമെന്ന ആചാരമുണ്ട്. ഉച്ചക്ക് നാലുംകൂട്ടി സദ്യ കഴിക്കാം. രാത്രി എട്ടങ്ങാടി നേദിക്കും. ഇത് കഴിക്കാം. അതോടൊപ്പം കരിക്കും ഏത്തപ്പഴവും. തിരുവാതിര വ്രതത്തില്‍ അരിയാഹാരം കഴിക്കാറില്ല. എന്നാല്‍ ചാമയരി കൊണ്ടുള്ള ചോറാകാം. അല്ലെങ്കിൽ ഗോതപ്പ് ചോറുണ്ണാം. ഇവ 4 കറികൾ സഹിതം ഭക്ഷിക്കണമെന്നുമുണ്ട്. തിരുവാതിര രാവിലെ കൂവ കുറുക്കിയത് ദേവനും ദേവിക്കും നേദിക്കും. ഇത് വ്രതക്കാര്‍ക്ക് കഴിക്കാം. ശാരീരിക ക്ഷീണമുള്ളവര്‍ക്ക് അത്യാവശ്യ ഭക്ഷണമാകാം. കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നവര്‍ക്കും ലളിതമായ ഭക്ഷണം നിര്‍ബ്ബന്ധമാകുന്നു. അരിയാഹാരം അല്ലാതെയുള്ള മറ്റ് ഭക്ഷണവുമാകാം. വെള്ളിയാഴ്ച രാത്രി ദേവീ-ദേവന്മാര്‍ക്ക് വെറ്റില, അടക്ക, ഇളനീര്‍ എന്നിവ സമര്‍പ്പിച്ച് തിരുവാതിരക്കളി ആരംഭിക്കും. ഇതിനായി ഗുരു, ഗണപതി, സരസ്വതി, സ്വയംവര സംബന്ധങ്ങളായ ഗാനങ്ങളുള്ള തിരുവാതിരകളിയാണ് പ്രധാനം. അര്‍ദ്ധരാത്രിയോടെ തിരുവാതിരക്കളി അവസാനിക്കും. തിരുവാതിര നക്ഷത്രം ഏകദേശം പകുതിയാകുമ്പോള്‍ (അല്ലെങ്കില്‍ പാതിരാത്രി) പാതിരാപ്പൂവ് തേടല്‍ ആരംഭിക്കും. ദശപുഷ്പം ചൂടി, അഷ്ടമംഗല്യം, ചങ്ങലവട്ടം, ആര്‍പ്പും കുരവയുമായി പാട്ടുമൊക്കെയായിട്ടാണ് പാതിരാപ്പൂവ് തേടിപ്പോകുന്നത്. വരുമ്പോള്‍ സന്തോഷസൂചകമായി വഞ്ചിപ്പാട്ടാണ് പാടുന്നത്. ദശപുഷ്പങ്ങളും ദേവതയും ഫലവും: കറുക (ആദിത്യനാണ് ദേവത. വ്യാധികൾ ശമിക്കും) വിഷ്ണുക്രാന്തി (ശ്രീകൃഷ്ണനാണ് ദേവത. മോക്ഷപ്രാപ്തി ലഭിക്കും) തിരുതാളി (ലക്ഷ്മിയും ദുർഗ്ഗയുമാണ് ദേവത. ഐശ്വര്യം ലഭിക്കും) പൂവാംകുരുന്നില (ബ്രഹ്‌മാവാണ് ദേവത. ദാരിദ്ര്യം ശമിക്കും) കയ്യോന്നി (ശിവനാണ് ദേവത. പഞ്ചപാപങ്ങളും ശമിക്കും) മുക്കുറ്റി (പാർവ്വതിയാണ് ദേവത. ഭർതൃസൗഖ്യം ലഭിക്കും) നിലപ്പന (ഭൂമീദേവിയാണ് ദേവത. ജന്മസാഫല്യം ലഭിക്കും) ഉഴിഞ്ഞ (ഇന്ദ്രനാണ് ദേവത. അഭീഷ്ടസിദ്ധി ലഭിക്കും) ചെറൂള (യമനാണ് ദേവത. ദീർഘായുസ്സ് ലഭിക്കും) മുയൽ ചെവിയൻ (കാമദേവനും ചന്ദ്രനുമാണ് ദേവത. സൗന്ദര്യം ലഭിക്കും) തിരികെയത്തി എല്ലാവരും പാതിരാപ്പൂവ് ചൂടി, ഇളനീര്‍ കുടിച്ച്, വെറ്റിലമുറുക്കി പിന്നെ മംഗളം പാടി എല്ലാരും പിരിയും. വീടെത്തി, സ്നാനം ചെയ്ത് വീണ്ടും ക്ഷേത്രത്തില്‍ അതിപുലര്‍ച്ചെയുള്ള ‘ആര്‍ദ്രാദര്‍ശനത്തിന്’ എത്തണം. ധനുമാസ തിരുവാതിരയിലെ ഏറ്റവും മഹത്തായ പുണ്യദര്‍ശനമാണ് ‘ആര്‍ദ്രാദര്‍ശനം’. ആര്‍ദ്രാദര്‍ശനം കഴിഞ്ഞാൽ ധനുമാസത്തിരുവാതിര വ്രതം അവസാനിക്കും. പിന്നെ വീട്ടിലെത്തി, തിരുവാതിര നക്ഷത്രം അവസാനിക്കുന്നതുവരെയുള്ള രാത്രി ഉറങ്ങാതെ ശിവഭജനം നടത്തണം. പിന്നെ ഭക്ഷണം കഴിക്കാം; ഉറങ്ങാം. ശാരീരിക പ്രയാസമുള്ളവർക്ക് ആർദ്രാദർശനം കഴിഞ്ഞാൽ ഭക്ഷണം കഴിക്കാം. എന്നാൽ തിരുവാതിര നക്ഷത്രം കഴിയുംവരെ വ്രതമനുഷ്ഠിക്കുകയും ചെയ്യണം. ഏവര്‍ക്കും ധനുമാസ തിരുവാതിര ആശംസകള്‍....🙏🙏🙏

Saturday, December 23, 2023

ആത്മതീര്‍ത്ഥം : ശങ്കര ദേശിക മേ ശരണം ശ്രീ ശങ്കരാചാര്യരുടെ ജീവിതവും, ഉപദേശങ്ങളും ഉള്‍ക്കൊള്ളിച്ച, ആനന്ദയോഗി രചിച്ച ഗ്രന്ഥത്തിനെ ഒരു സ്വതന്ത്ര വേദാന്തകൃതിയായി രമണ ചരണതീര്‍ത്ഥരായ ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍ 61 സോപാനങ്ങളായി 'ആത്മതീർത്ഥ'ത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നു. ഒന്നാമത്തെ'സോപാനം --- ആത്മജ്ഞാനമാകുന്ന അമൃത്, വേദമാകുന്ന പാലാഴി കടഞ്ഞു എടുക്കേണ്ടതാണ് എന്നു പറഞ്ഞു തുടങ്ങുന്നു. അതിനായി ആദ്യം ആത്മാവിനെ അറിയണം. മനുഷ്യര്‍ മിക്കവരും താന്‍ ആരാണെന്ന് അറിയാന്‍ ശ്രമിയ്ക്കാത്തവരാണ്. മനുഷ്യജന്മത്തിന്റെ ലക്‌ഷ്യം തന്നെ ആത്മജ്ഞാനം സമ്പാദിക്കലാണ്. ബാഹ്യമായ അറിവുകള്‍ കൊണ്ട് ഒരു ഗുണവും ലഭിക്കുകയില്ല. ആത്മാവിനെ അറിയണമെങ്കില്‍ അന്തര്‍മുഖനാകണം. ആത്മവിദ്യയെ ഉപദേശിച്ച്, അജ്ഞാനികളായവരെ രക്ഷപ്പെടുത്താനായി വടവൃക്ഷച്ചുവട്ടില്‍ മൌനത്തില്‍ വര്‍ത്തിച്ചിരുന്ന ഭഗവാന്‍ ദക്ഷിണാമൂര്‍ത്തി, ശങ്കരാചാര്യരൂപത്തില്‍ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നു. ശം കരോതി ഇതി ശങ്കര: ശം = ജ്ഞാനം. ജ്ഞാനം നല്‍കുന്ന ആചാര്യന്‍ ശങ്കരന്‍ തന്നെ. 'ശം' എന്നാല്‍ സുഖം, ശാന്തി, ആനന്ദം--ഇവ 'ജ്ഞാനം' കൊണ്ട് മാത്രം കിട്ടുകയുള്ളൂ. ഇന്ദ്രിയവിഷയങ്ങളില്‍ വൈരാഗ്യം വരണമെങ്കില്‍ ഭക്തിയുണ്ടാകണം. ഭാഗവല്‍ക്കഥ, ഭാഗവതകഥ, മഹാപുരുഷന്മാരുടെ സാധനാചരിത്രശ്രവണം എന്നിവയൊക്കെ ഭക്തിയുണ്ടാക്കാന്‍ സഹായിക്കുന്നു. ആചാര്യന്‍ മഹാജ്ഞാനിയും, ഭാഗവതനും, മഹാപുരുഷനും, ഭഗവാനും എല്ലാമെല്ലാമാണ്. ശാന്തിയുടെ ശീതള തീര്‍ത്ഥത്തില്‍, ശങ്കരസരിത് ആയ ഈ ഗംഗയില്‍, നമുക്ക് സ്നാനം ചെയ്യാം. അത് നമ്മുടെചിത്തം ശുദ്ധിയുള്ളതാക്കിത്തീര്‍ക്കട്ടെ! 'ശങ്കര ദേശിക മേ ശരണം' ആത്മതീര്‍ത്ഥം-ശ്രീ നൊച്ചുര്‍ വെങ്കടരാമന്‍-2 രണ്ടാമത്തെ സോപാനത്തില്‍, വേദദര്‍ശനം, ഭാരതം,വൈദികമതം, അവൈദിക മതങ്ങള്‍ എന്നീവിഷയങ്ങളാണ് അവതരിപ്പിയ്ക്കുന്നത്. സനാതനമായ ജീവിതശൈലിയാണ്, ഹിന്ദുമതം അഥവാ വൈദികമതം തുടര്‍ന്നുപോന്നിരുന്നത്. ഹിന്ദുമതം എന്നത് ആരാലും നാമകരണം ചെയ്യപ്പെടാത്ത ജീവിതശൈലിയാണ്. ലോകാ:സമസ്താ: സുഖിനോ: ഭവന്തു: എന്നതാണ് സ്‍നാതന ധര്‍മ്മത്തിന്റെ അടിത്തറയായിട്ടുള്ള ഹൃദയം. വേദം പ്രചരിപ്പിയ്ക്കുന്ന പ്രകാശഭൂമിയാണ് ,'ആര്യാവര്‍ത്തം' അഥവാ 'അജനാഭവര്‍ഷം' എന്നറിയപ്പെട്ടിരുന്ന ഭാരതഭൂമി. 'ഭാ:' എന്നാല്‍ പ്രകാശം, വേദം എന്നൊക്കെ അര്‍ത്ഥം ഉണ്ട്. പ്രശാന്തമായ തപോഭൂമിയാണ് നമുക്കുള്ളത്. ആര്യന്മാരായ അഥവാ ശ്രേഷ്ഠന്‍മാരായ ഋഷി പരമ്പരയില്‍പ്പെടുന്നവരാണ് ഇവിടെ ജന്മമെടുത്തവര്‍. ഈ പുണ്യഭൂമിയില്‍ പഞ്ചഭൂതങ്ങളെയും,ഔഷധി വനസ്പതികളെയും ആരാധിച്ചുപോന്നു. വേദം എന്നാല്‍ അറിവ്. അത് ഈശ്വരന്റെ പ്രാണഗതിയാണ്. ശരീരത്തിന് കര്‍മ്മാനുഷ്ടാനവും, മനസ്സിന് ഉപാസനയും,ആത്മാവിനെ അറിയാനുള്ള ജ്ഞാനവും ചേര്‍ന്ന സമഗ്രമായ അറിവാണ് വേദം. (ജ്ഞാനാദേവ തു കൈവല്യം-ജ്ഞാനം കൊണ്ടു മാത്രമേ കൈവല്യമുള്ളു) ഇതെല്ലാം തള്ളിക്കളഞ്ഞ ഒരുകൂട്ടര്‍, ജനങ്ങളെ ഭരിക്കാന്‍ തുടങ്ങിയ കാലത്താണ് വേദബാഹ്യ ധര്‍മ്മങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് ശാന്തിയുടെയും, നിര്‍വാണത്തിന്റെയും പ്രചാരകരായ ബുദ്ധനും, തുടര്‍ന്നു മഹാവീരനും ജനങ്ങളെ സ്വാധീനിച്ചതു. ബുദ്ധമതം സ്വീകരിച്ചു ഭിക്ഷുക്കളായി നിരവധിപേര്‍ വീടുവിട്ടിറങ്ങി. കാലക്രമേണ ബുദ്ധന്റെയും, മഹാവീരന്റെയും അതി വിശിഷ്ടമായ ധര്‍മ്മോപദേശങ്ങള്‍ മറന്നവര്‍,സന്മാര്‍ഗ്ഗനിഷ്ഠ മറന്നവര്‍ അവൈദികസമ്പ്രദായം പോഷിപ്പിയ്ക്കുകയും, സനാതന ധര്‍മ്മത്തെ തള്ളിപ്പറയുകയും ചെയ്തു. അന്ധവിശ്വാസങ്ങളും, ഭീഭത്സമായ ഉപാസനകളും അവര്‍ ചെയ്തുപോന്നു. ധര്മ്മച്യുതി വന്ന ഈ സന്ദര്‍ഭത്തിലാണ് ദക്ഷിണ ഭാരതത്തില്‍ ശങ്കരഭഗവതാവിര്‍ഭാവം. ശങ്കര ദേശിക മേ ശരണം!-3 തലക്കാവേരിയില്‍നിന്നും ഉത്ഭവിയ്ക്കുന്ന കാവേരി, പയസ്വിനി, താമ്രപര്‍ണ്ണി, പ്രതീചീ നദികളായ നിള,പമ്പ,പൂര്‍ണ്ണാ എന്നിവയിലെ ജലത്തിന് ജനങ്ങളില്‍ ആദ്ധ്യാത്മസ്ഫൂര്‍ത്തി ഉദ്ദീപനം ചെയ്യാനുള്ള ശക്തിയുണ്ടെന്നു പുരാണങ്ങളില്‍പറയുന്നു. വേദം, തന്ത്രം,ആയുര്‍വേദം എന്നിവയിലെല്ലാം വളരെ പുഷ്ടിപ്പെട്ടു കിടന്നിരുന്ന ഈ പ്രദേശത്തെ ആചാരങ്ങളും മറ്റും മറ്റുദേശങ്ങളിലെതിനേക്കാള്‍ വ്യത്യസ്തമാണെന്ന് ചരിത്രത്തില്‍ കാണാം. ഭഗവത്സാന്നിദ്ധ്യത്താല്‍ പെരിയാര്‍, 'പൂര്‍ണ്ണ' യായത്‌ ഇവിടെയാണ്, ശിവന്റെസ്ഥാനമായ ആലുവായ്ക്കടുത്തുള്ള (ആലവായന്‍=വിഷം ഭക്ഷിച്ചവന്‍) ഒരുചെറിയഗ്രാമം. ക്ഷേത്രത്തില്‍ ഭഗവാന്റെ പാദസ്പര്‍ശം ഏറ്റതിനാല്‍ 'കാലടി'യായിത്തീര്‍ന്ന വേദാദ്ധ്യയനരതരായ അഗ്നിഹോത്രികളും, ഈശ്വരാരാധനാതല്പരരുമായ ബ്രാഹ്മണര്‍ വസിച്ചിരുന്ന ഗ്രാമം. ഇവരുടെ ഇടയില്‍, 'കുലപതി' എന്നും, 'മഹാശാലന്‍' എന്നും വിശേഷിക്കപ്പെട്ടിരുന്ന (വേദ പാഠശാലകളുടെ ആചാര്യന്‍) യാജ്ഞികബ്രാഹ്മണനായിരുന്നു, വിദ്യാധിരാജന്‍. അദ്ദേഹത്തിന്‍റെ ഏകപുത്രനായിരുന്നു, ശിവഗുരു. വിദ്യാനിഷ്ഠ്നും,തപോനിഷ്ഠനുമായ ശിവഗുരു ഗാര്‍ഹസ്ഥ്യത്തില്‍ താല്‍പര്യമില്ലാതെ ഏറെക്കാലം ഗുരുകുലത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. അച്ഛനുമമ്മയും മകനെ തിരിച്ചു വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ശിവഗുരു ആരുമറിയാതെ പാഠശാല വിട്ടുപോയി. പക്ഷേ, സ്വപ്നത്തില്‍ അഗസ്ത്യമുനിയെ കാണുകയും, ഉടനെ മടങ്ങിപ്പോയി സമാവര്‍ത്തനം ചെയ്തു മനസ്സിനിണങ്ങിയ സ്ത്രീയെ വിവാഹം ചെയ്യാന്‍ ഉപദേശിക്കുകയും ചെയ്തു. സാക്ഷാല്‍ പരമശിവന്‍ അങ്ങയുടെ ഗൃഹത്തില്‍ ആവിര്‍ഭവിയ്ക്കും എന്നും അരുളി. സ്വപ്നമല്ല, ആ ദര്‍ശനം എന്നറിഞ്ഞ ശിവഗുരു ഉടനെത്തന്നെ പാഠശാലയിലേയ്ക്കു തിരിച്ചു പോയി. ശങ്കര ദേശിക മേ ശരണം.

Friday, December 22, 2023

*ശ്രീമദ് ഭാഗവതം* _എന്തുകൊണ്ട് ശ്രീമദ്‌_ _ഭാഗവതത്തിന് മറ്റു 17_ _പുരാണങ്ങളെക്കാള്‍_ പ്രാധാന്യം നല്‍കി വരുന്നു? ഈ ചോദ്യം പലരില്‍ നിന്നുമായി ഉയര്‍ന്നു കേള്‍ക്കുന്നു….. അതിനായി പരിമിതമായ അറിവില്‍ നിന്നുകൊണ്ട് രണ്ട് വാക്ക്. ഭാഗവതം രചിച്ചിരിക്കുന്നത് വേദങ്ങളിലെ “*ജഞാനകാണ്ഡം*” എന്ന പ്രസിദ്ധമായ പത്ത് ഉപനിഷത്തുകളില്‍ നിന്നത്രേ. അതിനാൽ ശ്രീമദ്‌ ഭാഗവതം തന്നെ പുരാണങ്ങളില്‍ അത്യുത്തമമെന്ന് ആചാര്യന്മാരില്‍ നിന്ന് കേട്ടറിവ്. “ഇദം ഭാഗവതം നാമ പുരാണം ബ്രഹ്മസമ്മിതം ഭക്തി ജ്ഞാന വിരാഗാണാം സ്ഥാപനായ പ്രകാശിതം “ *ഭാഗവതം എന്ന ഈ പുരാണം നാലു വേദങ്ങളോട് സദൃശമാണ്*. ശ്രീമദ് ഭാഗവതത്തെ വിശേഷിപ്പിക്കേണ്ടത് “*ശുകശാസ്ത്ര കഥോജ്ജ്വലം*” എന്നാണത്രേ…. എന്താ ഈ ശുകശാസ്ത്രകഥോജ്ജ്വലം? നിക്ക് വിവരിക്കാന്‍ നിശ്ചയല്ല്യ–അതോണ്ട് കൊച്ചുണ്ണി നമ്പൂരിയുടെ വാക്കുകള്‍ കടമെടുക്കട്ടെ…. ശ്രീശുക മഹർഷിയാൽ അരുളിയ ഭഗവത്കഥകള്‍ ശാസ്ത്ര നിരൂപണമാണ്–ജ്ഞാനത്തിന്ടെയും യജ്ഞത്തിൻറയും ഒരു നിരൂപണമാണ്. (*വേദാന്ത വിചാരവും യജ്ഞമാണ് പക്ഷെ അതിന്നും മുകളിൽ ആണ് ഭാഗവതം*.) അതിനാൽ “ശുകശാസ്ത്രകഥോജ്ജ്വലം”. ഭാഗവത കഥ പറയുന്ന സ്ഥലത്ത് ഭക്തിയും, ജ്ഞാനവും, വൈരാഗ്യവും വരും ; എന്ന് മാത്രമല്ല വാര്‍ദ്ധക്യം ബാധിച്ച അവർക്ക് പഴയ ഊർജ്ജസ്വലത കൈവരുകയും ചെയ്യുമെന്നാണ്… *ശ്രീമദ് ഭാഗവത ശ്രവണം തന്നെ ഉത്തമമാണ്*. “യത് ഫലം നാസ്തി തപസാ, ന യോഗേന സമാധിനാ അനായാസേന തത് സർവ്വം, സപ്താഹശ്രവണേ ലഭേത്“ ( ഇന്ന് നമുക്ക് തപസ്/ യോഗം/ സമാധി എന്നിവ ചെയ്ത് ഫലം നേടാൻ വളരെ ബുദ്ധിമുട്ടല്ലേ… ആ വക ബുദ്ധിമുട്ടുകളെല്ലാം അനായാസമായി മാറ്റിത്തരും ഭാഗവത സപ്താഹശ്രവണത്താൽ…. അതിനാല്‍ നമ്മള്‍ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ഒരു ഏഴുദിവസം മാറ്റി വയ്ക്കാന്‍ ശ്രമിക്കണം .ഇങ്ങനെ ഈ വിശിഷ്ട ഗ്രന്ഥത്തെ പൂർണ്ണമായി ശ്രവിക്കുന്നത് മറ്റെന്തിനെക്കാളും ഉൽകൃഷ്ടമാണ്) *ആചാര്യന്മാർ ഏഴു ദിവസത്തെ സപ്താഹം വളരെ വിശേഷം എന്ന് വിധിച്ചിരിക്കുന്നു ഏത് ഗൃഹത്തിൽ ഭാഗവതം നിത്യവും വായിക്കുന്നുവോ അവിടെ എല്ലാ മാഹാത്മ്യവും താനെ വന്ന് ചേരും. യാതൊരു സംശയവും വേണ്ട*. ശ്രീമദ്‌ ഭാഗവത സപ്താഹശ്രവണം എല്ലാ ഉയർച്ചകൾക്കും, ദോഷ നിവാരണത്തിന്നും ഉത്തമമെന്നു ആചാര്യമതം. ഒന്ന്കൂടി പറയട്ടെ…. *ശ്രീകൃഷ്ണ ഭഗവാൻ ഭൂലോകം വിട്ട് സ്വധാമത്തിലേക്ക് പോയപ്പോള്‍ ഭഗവാന്റെ സർവ്വ തേജസ്സിനെയും ശ്രീമദ് ഭാഗവതത്തിൽ ലയിപ്പിച്ചതായി ഈ മഹത് ഗ്രന്ഥത്തില്‍ പറയുന്നു*…. “ശ്രീമദ്‌ ഭാഗവതാഖ്യോഽയം പ്രത്യക്ഷ: കൃഷ്ണ ഏവ ഹി” എന്നാണല്ലോ… മാത്രമോ? *ഈ ഭാഗവതമഹാസമുദ്രം ശ്രീകൃഷ്ണ ഭഗവാനാൽ നിറഞ്ഞ് നിൽക്കുന്നു*. *ആ ഭാഗവതത്തെ ആർക്കും ആശ്രയിക്കാം. ആശ്രയിക്കുന്നവര്‍ക്ക് സംസാര ദുഃഖത്തില്‍നിന്ന് മുക്തി ലഭിക്കും.സംശയം വേണ്ട*. നമ്മള്‍ ശ്രീമദ്‌ഭാഗവതത്തിനു മറ്റു പുരാണങ്ങളെക്കാള്‍ പ്രാധാന്യം എന്തുകൊണ്ടെന്ന് പറഞ്ഞു തുടങ്ങിയല്ലോ….. *കേവലം വാക്കുകള്‍ കൊണ്ട് അത് വര്‍ണ്ണിക്കാന്‍ പറ്റുമോ*? നിശ്ചയമില്ല്യ…. അനന്തനെപ്പോലെ ആയിരം നാവോറ്റെ വേണ്ടിവരും.എന്നാലും നമ്മുടെ പരിമിതികളില്‍ നിന്ന് നമുക്കൊന്ന് ശ്രമിക്കാമല്ലോ എന്ന് വച്ച് തുടരുന്നു…. *പതിനേഴു പുരാണങ്ങള്‍ എഴുതിയിട്ടും തൃപ്തി വരാതിരുന്ന വ്യാസ മഹര്‍ഷി പതിനെട്ടാമതായി ശ്രീമദ്‌ഭാഗവതം എഴുതിയപ്പോളാണ് തൃപ്തനായത് എന്നാണ്*. ഭഗവാന്റെ കഥയാണ് ഭാഗവതം. അപ്പോള്‍ സ്വാഭാവികമായി ചോദിക്കാവുന്ന ഒരു ചോദ്യം“*ആരാണ് ഈ ഭഗവാന്‍*” എന്നാണ്… ഭഗം എന്നാല്‍ ഗുണം.ഗുണങ്ങള്‍ ആറെണ്ണമത്രേ… *ഐശ്വര്യം,വീര്യം,യശസ്സ്, ശ്രീ,ജ്ഞാനം & വിജ്ഞാനം* എന്നിവയാണ് അവ. *ഇങ്ങനെയുള്ള ഷഡ് ഗുണങ്ങള്‍ക്കുമാധാരമായ ഭാഗവാന്ടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന ഉത്തമ ഗ്രന്ഥമാണ് ശ്രീമദ്‌ മഹാഭാഗവതം* ”ശ്രീമദ് ഭാഗവതം പുരാണമമലം യത് വൈഷ്ണവാഖ്യം പ്രിയം യസ്മിന്‍ പാരമഹംസ്യമേകമമലം ജ്ഞാനം പരം ഗീയതെ തത്ര ജ്ഞാനവിരാഗ ഭക്തി സഹിതം നൈഷ്കര്‍മ്യമാവിഷ്കൃതം തത് ശൃണ്വന്‍ വിപഠന്‍ വിചാരണപരോ ഭക്ത്യാ വിമുച്യേന്നര: ….. “ *പുരാ ഭവം പുരാണം* –അതായത് പണ്ടേ ഉള്ളത് എന്നര്‍ത്ഥം.അപ്പോള്‍ ചരിത്രപരമായ ഒരു അസ്ഥിത്വം ഉണ്ട് എന്ന് വരുന്നു. വേദങ്ങളിലെയും,ധര്‍മ്മ ശാസ്ത്രങ്ങളിലെയും തത്വങ്ങളെ സാധാരണ ജനങ്ങള്‍ക്കുകൂടി ഗ്രഹിക്കാന്‍ പാകത്തിനാണ് ഇതിഹാസ പുരാണങ്ങള്‍ രചിക്കപ്പെട്ടത്‌. പുരാണം ച പഞ്ചമോ വേദമുച്യതേ . പുരാണങ്ങളെ അഞ്ചാം വേദം എന്ന് ഛാന്ദോഗ്യോപനിഷത്തിൽ പറയുന്നു . ഭാഗവതം ദശ ലക്ഷണത്തോട് കൂടിയതാണ് “അത്ര സര്‍ഗ്ഗോ വിസര്‍ഗ്ഗശ്ച സ്ഥാനം പോഷണമൂതയ: മന്വന്തരേശാനുകഥാ നിരോധോ മുക്തിരാശ്രയ:” എന്ന് ദ്വിതീയ സ്കന്ധത്തിലെ ദശമോധ്യായത്തിലെ തുടക്കത്തില്‍ തന്നെ പറഞ്ഞിരിക്കുന്നു. സര്‍ഗ്ഗം,വിസര്‍ഗ്ഗം,സ്ഥാനം,പോഷണം,ഊതികള്‍,മന്വന്തരം,ഈ ശാനുകഥ ,നിരോധം,മുക്തി,ആശ്രയം എന്നിവയാണ് പത്ത് ലക്ഷണങ്ങള്‍. നിത്യവും ഭഗവദ് കഥകൾ കേൾക്കാൻ തുടങ്ങിയാൽ ഹൃദയത്തിലെയും, മനസ്സിലെയും പാപ വാസനകളുടെ ഉത്ഭവം കുറയാൻ തുടങ്ങും. *ശ്രീമദ്‌ ഭാഗവതം നിത്യ പാരായണം ചെയ്യുന്നത് തന്നെയാണ് അത്യുത്തമം*. അതിന് സാധിക്കാഞ്ഞാല്‍ ഭാഗവത സംഗ്രഹം (*ദ്വാദശ സ്കന്ധത്തിലെ പന്ത്രണ്ടാം അധ്യായം* )*തത്തുല്യ ഫലം തരുമെന്ന് വിശ്വാസം*. “നിഗമകല്പതരോര്‍ഗളിതം ഫലം ശുകമുഖാദമൃതദ്രവസംയുതം പിഭത ഭാഗവതം രസമാലയം മുഹുരഹോ രസികാ ഭുവി ഭാവുകാ:” അല്ലയോ സജ്ജനങ്ങളെ…. ശ്രീശുക മുഖത്തിൽ നിന്ന് ഒഴുകിയ ഈ ശ്രിമദ് മഹാഭാഗവതത്തെ, വേദമാകുന്ന കല്പ്പവൃക്ഷത്തിന്റെ പക്വ ഫലമായ ഭാഗവതം എന്ന നാമധേയവുമുളള ഈ മഹദ്ഗ്രന്ഥത്തെ മതിവരുവോളം പാനം ചെയ്യുവിൻ…. *അത് വായിക്കാനും അറിയാനും ശ്രമിക്കണമെന്ന ഒരു അഭ്യര്‍ത്ഥനയോടെ വാക്കുകള്‍ കണ്ണന്റെ തൃപ്പാദത്തില്‍ സമര്‍പ്പിക്കട്ടെ*…. സര്‍വം ശ്രീകൃഷ്ണാര്‍പ്പണമസ്തു.

Thursday, December 21, 2023

*മൂല്യ ഭദ്രമായ കുടുംബ ബന്ധം* *_13_* മാനവരാശിയുടെ സങ്കടങ്ങളും ഭയങ്ങളും ഒക്കെ അതിക്രമിക്കാനുള്ള ഉപായമന്വേഷിച്ചവരാണ് ഉപനിഷദ്ദൃഷിമാർ. അവരുടെ തപഃ സാഫല്യവും പ്രസാദവുമാണ് ഉപനിഷത്തുകൾ. ഉപനിഷദാദേശങ്ങൾ അഥവാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തികൾ വിശ്വമാനവികതയുടെ വീക്ഷണത്തിലേക്ക് വികസിക്കുന്നു. അവിടെ സംസാര സങ്കടങ്ങളും ഭയങ്ങളും അകലും. അവരുടെ ജീവിതം വിശ്വ പ്രേമത്തിൻ്റെ നിരവധി ആവിഷ്ക്കാരങ്ങൾ കൊണ്ട് സമ്പന്നമാവും. മൂല്യത്തിൻ്റെ മൂല്യത്തെ മനസ്സിലാക്കുകയെന്നത് മൂല്യ വിചിന്തന പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. Value of the value എന്ന നിരീക്ഷണം സമാരാധ്യനായ ദയാനന്ദ സരസ്വതി സ്വാമിജിയിൽ നിന്നും ഗ്രഹിച്ചതാണ്. ചിന്മയ മിഷൻ എന്ന പ്രസ്ഥാനത്തിലും തുടർന്ന് സ്വതന്ത്രമായി സ്ഥാപിച്ച പ്രസ്ഥാനത്തിലുമായി അനവധി ആചാര്യന്മാരെ പ്രചാരണ വൃത്തിക്ക് യോഗ്യരാക്കിയ ഗുരുവര്യനെന്ന് സംപൂജ്യ ദയാനന്ദ സരസ്വതി സ്വാമിജിയെ പരിചയപ്പെടുത്തട്ടെ. ഭാരതത്തിൽ ഋഷികേശിലും കോയമ്പത്തൂരിലും (ആനക്കട്ടി) മുഖ്യ ആശ്രമവും സ്ഥാപനങ്ങളുമുണ്ട്. സമാധി പദം പൂകിയ പൂജനീയ ദായനന്ദസരസ്വതി സ്വാമികൾ ഹൈന്ദവ സമാജത്തിൻ്റെ ഉത്ക്കർഷത്തിനു നൽകിയ സംഭാവനകൾ അത്യുജ്ജലമാണ്. പൂജനീയ ദയാനനന്ദ സ്വാമിജിയുടെ ഒരു ഗംഭീര പ്രയോഗമാണ് 'a value is a value for me when I see the value of the value is valueable for me ' (മൂല്യത്തിൻ്റെ മൂല്യം മൂല്യവത്താവുമ്പോഴാണ് ഒരു മൂല്യത്തിന് മൂല്യം കൈവരുന്നത് ) മൂല്യങ്ങളേതുമാവട്ടെ, ആ മൂല്യത്തിൻ്റെ മൂല്യം മൂല്യവത്തായി ബോധ്യപ്പെടേണ്ടതുണ്ട്. പൊതുവായി എല്ലാ സനാതന മൂല്യങ്ങളുടേയും മൂല്യം നിർഭയതയും നിത്യാനന്ദ ശാന്തിയുമാണെന്ന് വിശകലനം ചെയ്താലറിയാം. ഓരോ മൂല്യത്തേയും വിശേഷമായ വിശകലനത്തിനും വിധേയമാക്കാവുന്നതാണ്. ഉദാഹരണത്തിന് സത്യം പറയണം എന്ന മൂല്യത്തിൻ്റെ സവിശേഷ മൂല്യമെന്ത് എന്നന്വേഷിക്കാം. എന്തു പ്രയോജനം ലക്ഷ്യമാക്കി നുണ പറഞ്ഞാലും മുഖ്യമായ രണ്ടു ദോഷം ഉണ്ടാവുന്നു. നുണ പറഞ്ഞ് നേടിയെടുക്കുന്നത് ശാശ്വതമാവില്ല, ലഭിക്കുന്ന സൗഖ്യം ക്ഷണികമായിരിക്കും. നുണ പറഞ്ഞു പോയാൽ അന്തഃസംഘർഷം (inner conflict) അനിവാര്യമാവുന്നു. നുണ പറയുന്ന ഒരാളുടെ വിശ്വാസ്യത( credibility) നഷ്ടപ്പെടുന്നു എന്നു തുടങ്ങി അനവധി അവാന്തര ദോഷങ്ങളും കണ്ടെത്താൻ സാധിക്കും. സത്യസന്ധതയെ ജീവിത മൂല്യമായി സ്വീകരിച്ചവർക്ക് ഉളളിൽ സ്വാസ്ഥ്യവും സന്തോഷവും നില നിർത്താൻ കഴിയും. അന്തഃശാന്തിയും സൗഖ്യവും ആത്മജ്ഞാനപ്രാപ്തിക്ക് സഹായകമാവുന്നു. (തുടരാം ....) പ്രേമാദരവോടെ സ്വാമി അദ്ധ്യാത്മാനന്ദ 22nd Dec 23 വെള്ളിയാഴ്ചക്കുറിപ്പുകൾ പങ്കുവെക്കുന്ന Link:- https://chat.whatsapp.com/DGGJB27Gq2sDbS97I01IJD ( താത്പര്യമുള്ളവർക്ക് Share ചെയ്തോളൂ)
*വിഷ്ണുസാന്നിധ്യം തൊട്ടറിയും* *വൈകുണ്ഠ ഏകാദശി* *സ്വർഗ്ഗവാതിൽ ഏകാദശി* *ഏകാദശികളിൽ പരമപവിത്രമായ സ്ഥാനമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി*.(23-12-23) ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി എന്നറിയപ്പെടുന്നത്. ധനുമാസ തിരുവാതിരക്ക് മുമ്പുള്ള ഏകാദശി കൂടിയാണിത്. ഇഹലോകസുഖവും പരലോകസുഖവും ഫലം. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശി നാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ-ശുക്ലപക്ങ്ങളിൽ ആചരിക്കപ്പെടുന്നു. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷ ഏകാദശിയും വാനപ്രസ്ഥർ, വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്. “സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം”. ഭഗവാൻ ശ്രീ കൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണു സ്വർഗവാതിൽ അഥവാ വൈകുണ്ഠ ഏകാദശി എന്നും ഐതിഹ്യമുണ്ട് പുരാണ കഥകൾ അനുസരിച്ച് ഏകാദശി ഒരു ദേവിയാണ് – ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവിൽ നിന്നും ഉത്ഭവിച്ചതാണ്. ബ്രഹ്മദേവൻ സൃഷ്ടിച്ച അസുരനാണ് താലജംഘൻ. അദ്ദേഹത്തിന്‍റെ മകൻ മുരൻ. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവർ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോൾ ദേവന്മാർ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിന്‍റെ അടുത്തേക്ക് അയച്ചു.ദേവന്മാർ വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചപ്പോൾ വിഷ്ണുവിൽ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു. ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോൾ സ്വന്തം പേരിൽ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു. അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവിൽനിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്. ഗുരുവായൂരില്‍ സ്വർഗവാതിൽ ഏകാദശി വളരെ വിപുലമായും ഭക്തിനിരഭരമായുമാണ് അനുഷ്ഠിക്കുന്നത്. സ്വർഗവാതിൽ ഏകാദശി ദിവസം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിനകത്തുളള ഒരു വാതിൽ സ്വർഗവാതിലായി കണക്കാക്കി പ്രത്യേക പൂജകൾ നടക്കും. തിരുവിതാകൂർ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രാത്രി നടക്കുന്ന ശീവേലിയിൽ ഭഗവാനെ ഇറക്കി എഴുന്നളളിക്കുകയും ചെയ്യും. ഈ ദിവസം വിഷ്ണുക്ഷേത്ര ദർശനം നടത്തുകയും ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നതു സ്വർഗത്തിൽ എത്തിയ പുണ്യം ലഭിക്കുമെന്നാണു വിശ്വാസം. കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന്‌ വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന്‌ കരുതുന്നു. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്‌സവ ദിനമായും ആഘോഷിക്കുന്നു. ഏകാദശിയുടെ തലേന്ന് ഒരിക്കലൂണ് മാത്രം . ഏകാദശി ദിനം പൂർണമായി ഉപവസിക്കണം. അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങള്‍ മാത്രം കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നു മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക. വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഭഗവത്ഗീതാജയന്തി ദിനവുമാണ് അന്നേ ദിവസം. ഏകാദശിയുടെ പിറ്റേന്നു ദ്വാദശി ദിവസം രാവിലെ മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ചു വ്രതം അവസാനിപ്പിക്കാം. ഇതിന് പാരണ വീടുക എന്ന് പറയും. പാരണ ചെയ്യുമ്പോള്‍ താഴെപ്പറയുന്ന പ്രാര്‍ത്ഥനയോടെ വേണം ചെയ്യാന്‍: “ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത”. (അല്ലയോ പുണ്ഡരീകാക്ഷനായ ഭഗവാനേ..! ഞാനിതാ പാരണ ചെയ്യുവാന്‍ പോകുന്നു. അങ്ങ് എനിക്ക് ശരണമായ് ഭവിക്കണേ) വ്രതത്തിന്‍റെ ഫലങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമുണ്ട്‌. വിഷ്ണു പ്രീതിയിലൂടെ സായൂജ്യം ‌ലഭിക്കാൻ‌ ഏറ്റവും ഉത്തമ മാർ‌ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ...🌹🙏
_ക്ഷേത്രദര്‍ശനത്തിനു_ _പിന്നിലുള്ള ചില രഹസ്യങ്ങള്‍_ ക്ഷേത്രദര്‍ശനം എന്നുള്ളത് വളരെ പരിപാവനമായ ഒരു ഹിന്ദുമതാചാരമാണ്. മന:ശാന്തിയ്ക്ക് ഇത്രയും ഫലപ്രദമായ മാര്‍ഗ്ഗം വേറൊന്നില്ലെന്നതാണ് സത്യം. പ്രകൃതിയില്‍ പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും എല്ലാം നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ പോസിറ്റീവ് എനര്‍ജി നമുക്ക് ലഭിയ്ക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങള്‍. ക്ഷേത്രദര്‍ശനത്തിനായി പുറപ്പെടുമ്പോള്‍ അല്ലെങ്കില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. *പാദരക്ഷ പുറത്ത്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രമതില്‍ക്കെട്ട് പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ നഗ്നപാദത്തോട് കൂടി കടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. *പുരുഷന്‍മാരുടെ മേല്‍വസ്ത്രം* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിക്കരുതെന്നതാണ് ആചാരം. വിഗ്രഹത്തിനു മുന്‍പില്‍ സമാന്തരമായി തൊഴുത് നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്. *ആര്‍ത്തവകാലത്തെ ക്ഷേത്രദര്‍ശനം* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്‍ത്തവനാളില്‍ സ്ത്രീയ്ക്ക് ക്ഷേത്ര പ്രവേശനം അനുവദിയ്ക്കാത്തത്. *പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ പ്രദക്ഷിണം വെയ്ക്കുന്നതാണ് ക്ഷേത്രദര്‍ശനത്തിലെ പ്രധാന ചടങ്ങ്. കുട്ടികള്‍ക്കും പ്രായമയവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്‌ക്കേണ്ടതും. ഇതോടെ നാം ഭഗവാനിലേക്ക് കൂടുതല്‍ അടുക്കുന്നു എന്നതാണ് സാരം. *ശിവന് പൂര്‍ണപ്രദക്ഷിണം വേണ്ട* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ശിവന്റെ ശിരസ്സിലൂടെ ഗംഗ ഒഴുകുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നതാണ് വിശ്വാസം. *വിഘ്‌നേശ്വരനു മുന്നില്‍ ഏത്തമിടുന്നത്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ വിഘ്‌നേശ്വരനു മുന്നില്‍ സര്‍വ്വവിധ വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്‍മാരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം *ശബ്ദം നാമജപത്തിനു മാത്രം* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രമതില്‍ക്കെട്ടിനകത്തു പ്രവേശിച്ചു കഴിഞ്ഞാല്‍ ശബ്ദം നാമജപത്തിനു മാത്രമേ പാടുള്ളതുള്ളൂ. മാത്രമല്ല മുറുക്കുന്നതോ പുകവലിയ്ക്കുന്നതോ തുപ്പുന്നതോ എല്ലാം നിഷിദ്ധമാണ്. *നടയ്ക്കു നേരെ നിന്ന് തൊഴരുത്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ നടയ്ക്കു നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങി നിന്ന് വേണം തൊഴാന്‍. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ തൊഴുമ്പോള്‍ ഈ പ്രാണോര്‍ജ്ജം തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം. *തന്ത്രിയേയും ശാന്തിയേയും തൊടരുത്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ മന്ത്രത്തെ ഉപാസിച്ചു കഴിയുന്ന പൂജാരിയെ അറിയാതെയെങ്കിലും സ്പര്‍ശിച്ചാല്‍ അദ്ദേഹത്തിന്റെ മന്ത്ര സിദ്ധി നഷ്ടപ്പെടുമെന്നാണ് വിശ്വാസം. *ബലിക്കല്ലില്‍ ചവിട്ടുന്നത് ദോഷമോ*? ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്ര ശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അറിയാതെയെങ്കിലും ഇവയില്‍ ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില്‍ വെയ്ക്കാന്‍ പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചു കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന്‍ പാടുള്ളതല്ല. **ആല്‍മരം പ്രദക്ഷിണം ചെയ്യണമോ*? ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രത്തില്‍ പോയാല്‍ ആല്‍മരവും പ്രദക്ഷിണം ചെയ്യണമെന്നാണ് ശാസ്ത്രം. പഞ്ചാമൃതത്തിന്റെ ഗുണങ്ങളാണ് ആല്‍മരത്തിനുള്ളത്. അതുകൊണ്ട് തന്നെ ആല്‍മര പ്രദക്ഷിണം പഞ്ചാമൃതത്തിന്റെ ഗുണം നല്‍കും എന്നാണ് ശാസ്ത്രം. *സ്ത്രീകള്‍ക്ക് സ്രാഷ്ടാംഗ നമസ്‌കാരം*? ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ ക്ഷേത്രദര്‍ശനത്തില്‍ സ്ത്രീകള്‍ സ്രാഷ്ടാംഗ നമസ്‌കാരം ചെയ്യാന്‍ പാടില്ല. കാരണം നമസ്‌കരിക്കുമ്പോള്‍ മാറിടം, നെറ്റി, കണ്ണ, കൈമുട്ടുകള്‍, കാലടികള്‍ എന്നിവ നിലത്ത് മുട്ടണം. എന്നാല്‍ സ്ത്രീകളുടെ ശരീരഘടനയനുസരിച്ച് ഇവയൊന്നും ശരിയായ രീതിയില്‍ നിലത്ത് മുട്ടുകയില്ല. ഇത് വിപരീത ഫലം ഉണ്ടാക്കും. *തീര്‍ത്ഥം സേവിക്കണം* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ പ്രസാദംവാങ്ങുന്നതും തീര്‍ത്ഥം സേവിയ്ക്കുന്നതും നിര്‍ബന്ധമാണ്. വിഗ്രഹത്തെ മന്ത്രധ്വനികളാല്‍ അഭിഷേകം ചെയ്‌തെടുക്കുന്ന ജലമാണ് തീര്‍ത്ഥമായി ഭക്തര്‍ക്ക് നല്‍കുന്നത്. തീര്‍ത്ഥത്തില്‍ ചേര്‍ക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞള്‍ എന്നിവയുടെ ഔഷധഗുണങ്ങള്‍ രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും. *അമ്പലത്തില്‍ എന്തിന് വഴിപാട്* ˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙˙ കാര്യസാധ്യത്തിനായി വഴിപാട് നടത്തുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇത് ശരിക്കും ഒരു ആരാധനയാണ്. വഴിപാട് നേര്‍ന്ന് നിരന്തരമ പ്രാര്‍ത്ഥിച്ച് മനസ്സ് ഈശ്വരനില്‍ തന്നെ അര്‍പ്പിക്കുന്നതാണ് വഴിപാടിന്റെ പ്രസക്തി. 🙏