BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Sunday, June 30, 2024
നിത്യവൃത്തിക്കുപോലും വകയില്ലാത്ത വന്നേരിക്കാരനൊരു നമ്പൂതിരിയുണ്ടായിരുന്നു. തന്റെ പെണ്‍മക്കളെ വിവാഹം കഴിച്ചയയ്ക്കാന്‍ വകയില്ലാതെ ദു:ഖിതനായ അദ്ദേഹം കുറച്ചു പണം ആരോടെങ്കിലും യാചിച്ചു വാങ്ങാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടു. കോഴിക്കോട്, കൊച്ചി, അമ്പലപ്പുഴ, തിരുവിതാംകൂര്‍ മുതലായ സ്ഥലങ്ങളില്‍ സഞ്ചരിച്ച് അവിടെയുള്ള രാജാക്കന്മാരേയും പ്രഭുക്കന്മാരേയും കണ്ട് സങ്കടമുണര്‍ത്തിച്ചു. അങ്ങനെ സ്വരൂപിച്ചുണ്ടാക്കിയ പണവുമായി നമ്പൂതിരി ഒരു മധ്യാഹ്നത്തില്‍ കിള്ളിക്കുറിശ്ശി മംഗലത്തെത്തി.
അദ്ദേഹം ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. വെയിലുകൊണ്ട് ക്ഷീണിച്ചാണ് അവിടെയെത്തിയത്.
അവിടെയുള്ള ക്ഷേത്രത്തിനു പുറത്തു നിന്നുകൊണ്ട് ' ഉച്ചപ്പൂജയും മറ്റും കഴിഞ്ഞുവോ' എന്നദ്ദേഹം വിളിച്ചു ചോദിച്ചു.
ഉച്ചപ്പൂജ കഴിഞ്ഞുവെന്നും പെട്ടെന്നു കുളിച്ചു വന്നാല്‍ ഊണു കഴിക്കാമെന്നും ശാന്തിക്കാരന്‍ നമ്പൂതിരി വിളിച്ചു പറഞ്ഞു. നമ്പൂതിരി ഉടനെ കുളിക്കരയിലെത്തി. മടിശ്ശീല അഴിച്ചു കുളിക്കരയില്‍ വെച്ച് കുളിക്കാനിറങ്ങി. കുളിയും ജപവുമെല്ലാം കഴിഞ്ഞു കയറിയപ്പോള്‍ മടിശ്ശീല കണ്ടില്ല. നമ്പൂതിരിക്കുണ്ടായ വ്യസനത്തിന് കണക്കില്ലായിരുന്നു.
പലയിടത്തു നിന്നായി സ്വരൂപിച്ച ആ പണം കൊണ്ട് രണ്ടു പെണ്‍മക്കളുടെയെങ്കിലും വിവാഹം നടത്താമായിരുന്നു. മടിശ്ശീല നഷ്ടമായതോടെ അദ്ദേഹത്തിന് വിശപ്പും ദാഹവും ഒന്നുമില്ലാതെയായി. പാതി പ്രാണന്‍ നഷ്ടമായ മട്ടില്‍ അദ്ദേഹം ഓടി ക്ഷേത്രത്തിലെത്തി വിവരം പറഞ്ഞു. അവരാരും കുളിക്കടവില്‍ അന്നേരത്ത് ചെന്നിട്ടില്ലെന്ന് അറിയിച്ചു. വിധിയെ പഴിച്ച് നമ്പൂതിരി അവിടെയിരുന്നു. ഉണ്ണാനിരുന്നെങ്കിലും വ്യസനത്താല്‍ ചോറ് ഇറങ്ങിയില്ല. ഒരു കണക്കിന് ഭക്ഷണം കഴിച്ച ശേഷം അവിടെത്തന്നെ മുണ്ടു വിരിച്ചു കിടന്നു. ക്ഷീണം തീര്‍ത്ത ശേഷം അവിടെ നിന്ന് എണീറ്റു പോയി.
വീണ്ടും അദ്ദേഹം ദേശാടനത്തിനിറങ്ങി. പലയിടങ്ങളില്‍ സഞ്ചരിച്ച ശേഷം തിരികെ കിള്ളിക്കുറിശ്ശി മംഗലത്തെത്തി. ഒരു ദിവസം വൈകീട്ടാണ് അദ്ദേഹം അവിടെയെത്തിയത്. നേരെ ക്ഷേത്രത്തിലെത്തിയ നമ്പൂതിരി തനിക്കു കൂടി അത്താഴം വേണമെന്ന് ശാന്തിക്കാരനോട് പറഞ്ഞു. മുമ്പ് മടിശ്ശീല നഷ്ടപ്പെട്ട നമ്പൂതിരിയാണ് ഇതെന്ന് ശാന്തിക്കാരന് മനസ്സിലായി. ' അതിനെന്താ അത്താഴം ഇവിടെയാകാം. ഇന്നും മടിശ്ശീല കുളക്കടവില്‍ മറന്നോ? അങ്ങനെയാണെങ്കില്‍ ചോറ് അധികം വേണ്ടിവരില്ലല്ലോ?' എന്ന് ശാന്തിക്കാരന്‍ തമാശ രൂപേണ മറുപടി നല്‍കി. ഇത്തവണ അങ്ങനെയൊന്നും വരില്ല,. അധിമൊന്നും സഞ്ചരിക്കാനും സമ്പാദിക്കാനും കഴിഞ്ഞില്ലെന്ന് നമ്പൂതിരി പറഞ്ഞു.
അത്താഴം കഴിഞ്ഞപ്പോള്‍ തനിക്ക് കിടക്കാനിത്തിരി ഇടം വേണമെന്ന് വന്നേരിക്കാരന്‍ നമ്പൂതിരി പറഞ്ഞു. ശാന്തിക്കാരന്‍ നമ്പൂതിരി അദ്ദേഹത്തെ കിടക്കാന്‍ ഒരിടത്തേക്ക് കൊണ്ടുപോയി.
കിള്ളിക്കുറിശ്ശി മംഗലത്തു ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ നമ്പൂതിരി ഏറ്റുമാനൂരിനടുത്ത കിടങ്ങൂര്‍ സ്വദേശിയായിരുന്നു. അദ്ദേഹത്തിന് കിള്ളിക്കുറിശ്ശിയില്‍ 'കലക്കത്ത്' എന്നു പ്രസിദ്ധമായ നമ്പ്യാര്‍മഠത്തില്‍ സംബന്ധമുണ്ടായിരുന്നു. അങ്ങോട്ടാണ് അവര്‍ പോയത്. അവിടെയെത്തിയപ്പോള്‍ ശാന്തിക്കാരന്‍ നമ്പൂതിരിയുടെ ഭാര്യ കാല്‍കഴുകാന്‍ വെള്ളവുമായെത്തി. അവര്‍ നാലുകെട്ടില്‍ ഒരു വിളക്കു കൊളുത്തി വെച്ചു. നമ്പൂതിരിമാര്‍ക്ക് കിടക്കാന്‍ ഒരു പുല്ലുപായയും നല്‍കി. ഉറങ്ങാന്‍ കിടന്ന നമ്പൂതിരിമാര്‍ ഏറെ നേരം സംസാരിച്ചു കൊണ്ടിരുന്നു. അവരുടെ സംസാരം കേള്‍ക്കാന്‍ ശാന്തിക്കാരന്‍ നമ്പൂതിരിയുടെ ഭാര്യയും അവിടെയെത്തി. തന്റെ കഷ്ടപ്പാടുകളെക്കുറിച്ചാണ് വന്നേരിക്കാരന്‍ നമ്പൂതിരി പറഞ്ഞത്. നമ്പ്യാര്‍ മഠത്തില്‍ വളരെക്കാലമായി പുരുഷന്മാര്‍ ഇല്ലാതിരിക്കുന്ന വിഷയം ശാന്തിക്കാരനും പറഞ്ഞു.
ഒരു ആണ്‍കുട്ടിയുണ്ടാകാന്‍ അവര്‍ വളരെയേറെ സത്കര്‍മങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. തന്റെ ഇല്ലത്തും പെണ്‍കുട്ടികള്‍ മാത്രമാണുള്ളതെന്നും അവരുടെ പെണ്‍കൊട നടത്താനായി സ്വരൂപിച്ച പണമാണ് മുമ്പ് ഇവിടെ വന്നപ്പോള്‍ കുളിക്കടവില്‍ നഷ്ടമായതെന്നും വന്നേരി നമ്പൂതിരി പറഞ്ഞു. മടിശ്ശീലയുടെ കാര്യം പറഞ്ഞപ്പോള്‍ ശാന്തിക്കാരന്‍ നമ്പൂതിരിയുടെ ഭാര്യ അതേക്കുറിച്ച് ചിലകാര്യങ്ങള്‍ അന്വേഷിച്ചു. അതിനുശേഷം അവര്‍ അകത്തു പോയി അറ തുറന്ന് ഒരു മടിശ്ശീലയുമായി വന്ന്, ഇതാണോ അവിടുത്തെ മടിശ്ശീല എന്ന് അന്വേഷിച്ചു. വന്നേരിക്കാരന്‍ നമ്പൂതിരി അതെടുത്ത് നോക്കി. '' ഇതു തന്നെയാണ്. ഇതിന്റെ കെട്ടുപോലും അഴിച്ചുനോക്കിയിട്ടില്ലല്ലോ?'' എന്നു പറഞ്ഞ് അദ്ദേഹം പണം എണ്ണി നോക്കാന്‍ തുടങ്ങി. പണം എണ്ണി നോക്കിയപ്പോള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.
അതെങ്ങനെ കിട്ടിയതെന്ന് ശാന്തിക്കാരന്റെ ഭാര്യ വിവരിച്ചു. അവര്‍ ഒരു ദിവസം കുളിക്കാനായി കുളിക്കടവിലെത്തിയതായിരുന്നു. അവിടെ കുറേ ചാണകം കിടക്കുന്നതു കണ്ടു. തിരിച്ചു പോരുമ്പോള്‍ അതും വാരിയെടുത്തു. അതില്‍ കിടന്നതായിരുന്നു മടിശ്ശീല. ഞാനത് ഉടമസ്ഥന്‍ വന്നാല്‍ കൊടുക്കാമെന്ന് കരുതി സൂക്ഷിച്ചതാണ്. ഇത് അന്വേഷിച്ച് ആരും എത്തിയില്ലല്ലോ എന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു . അവിടുത്തേതാണെന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ശാന്തിക്കാരന്റെ ഭാര്യ ഇത്രയും പറഞ്ഞതു കേട്ടപ്പോള്‍ വന്നേരി നമ്പൂതിരിക്ക് കാര്യം ബോധ്യപ്പെട്ടു. താന്‍ കുളിക്കാനിറങ്ങിയ നേരത്ത് ഒരു പശു അവിടെ പുല്ലു തിന്നുന്നുണ്ടായിരുന്നു. പശു മടിശ്ശീലയുടെ മീതെ ചാണകമിട്ടത് കുളിക്കാനിറങ്ങിയ നമ്പൂതിരി കണ്ടില്ല. വിശപ്പിന്റെ ആധിക്യത്താല്‍ മടിശ്ശീല എവിടെയായിരുന്നു വെച്ചതെന്ന് അദ്ദേഹം ഓര്‍ത്തതുമില്ല. അദ്ദേഹം കുളിച്ചു കയറിയതിനു ശേഷമാവാം ശാന്തിക്കാരന്‍ നമ്പൂതിരിയുടെ ഭാര്യ കുളിക്കാന്‍ ചെന്നതും ചാണകം വാരി മടങ്ങിയതും.
നടന്ന സംഭവങ്ങളുടെ ചിത്രം ബോധ്യപ്പെട്ടതോടെ പണത്തില്‍ പാതിയെടുത്ത് ആ സ്ത്രീക്കു നല്‍കി. അവരത് സ്നേഹപൂര്‍വം നിരസിച്ചു. ഉടമസ്ഥനെ മുതല്‍ തിരിച്ചേല്‍പ്പിക്കുന്നത് മര്യാദക്കാരുടെ ധര്‍മമാണെന്നും അങ്ങയുടെ അനുഗ്രഹം മാത്രം മതിയെന്നും അവര്‍ പറഞ്ഞു.
ആനന്ദാശ്രുക്കളോടെ വന്നേരിക്കാരന്‍ നമ്പൂതിരി അവരെ അനുഗ്രഹിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ അതിയോഗ്യനായ ഒരു പുത്രന്‍ നിനക്കു പിറക്കട്ടെയെന്നായിരുന്നു നമ്പൂതിരി അനുഗ്രഹിച്ചത്.
അതുപോലെ, അവര്‍ യഥാസമയം ഗര്‍ഭം ധരിച്ച് അതികോമളനായൊരു പുത്രനെ പ്രസവിച്ചു. വിശ്വവിശ്രുതനായ കലക്കത്തു കുഞ്ചന്‍ നമ്പ്യാരായിരുന്നു ആ സന്തതി.
_*വാസ്തുപുരുഷനെക്കുറിച്ചുള്ള പുരാണകഥ*_
*വാസ്തുപുരുഷനെപ്പറ്റിയുള്ള പരാമര്‍ശം വരുന്നത് പുരാണത്തിലാണ്. ദേവാസുരയുദ്ധം നടക്കുന്ന സമയം. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും തുല്യശക്തിയാണ്. അവര്‍ എത്രകാലം യുദ്ധം ചെയ്താലും ആരും തോല്‍ക്കുകയില്ല, ആരും ജയിക്കുകയുമില്ല. അങ്ങനെ വന്നപ്പോഴാണ് വിഷ്ണുഭഗവാന്‍ ദേവന്മാരോടുകൂടി ചേര്‍ന്നത്. അപ്പോള്‍ ദേവന്മാരുടെ ഭാഗത്ത് ശക്തി കൂടി.*
*അസുരന്മാര്‍ തോറ്റു. അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യര്‍ക്ക് ഇതത്ര രസിച്ചില്ല അദ്ദേഹമെന്തു ചെയ്തു? വലിയൊരു ഹോമകുണ്ഡം കൂട്ടി ഹോമം തുടങ്ങി. ഓരോ വസ്തുക്കളായി ഹോമിച്ചുഹോമിച്ച് ഒരിക്കലൊരു ആടിനെ ഹോമിച്ചു. ആടിനെ ഹോമിക്കുന്നതിനൊപ്പം ഹോമകുണ്ഡത്തിലേക്ക് ഒരു വിയര്‍പ്പുതുള്ളി വീണു. അപ്പോള്‍ ഒരുരാസമാറ്റം സംഭവിച്ചു എന്നും തല്‍ഫലമായി ആ അഗ്നികുണ്ഡത്തില്‍നിന്നൊരു ഭൂതം പുറത്തേക്കു വന്നുവെന്നും പറയുന്നു. ഭൂതത്തിന് ആടിന്റെ മുഖമായിരുന്നത്രെ. അതാണ് വാസ്തുപുരുഷന്‍ എന്നാണ് സങ്കല്‍പിച്ചിട്ടുള്ളത്.*
*ശുക്രാചാര്യരുടെ വിയര്‍പ്പില്‍നിന്ന് അവതരിച്ചതിനാലാണ് അതിന് ശുക്രന്റെ മകന്റെ സ്ഥാനമാണുണ്ടായത്. ഒരു തീഗോളം പോലെ പുറത്തുവന്ന ആ രൂപം ശുക്രാചാര്യരോടു ചോദിച്ചു, എന്തിനുവേണ്ടിയാണ് എന്റെ ജന്മം? എന്താണെന്റെ അവതാരോദ്ദേശ്യം? ശുക്രാചാര്യര്‍ക്ക് സംശയമൊന്നുമുണ്ടായില്ല, സകല ദേവന്മാരെയും നിഗ്രഹിച്ചുകൊള്ളാന്‍ പറഞ്ഞു. കേട്ടപാതി, കേള്‍ക്കാത്തപാതി, ആ രൂപം ദേവന്മാരുടെ അടുത്തേക്ക് പാഞ്ഞു.*
*ദേവന്മാര്‍ ഭയന്നിരിക്കുകയാണ്. അവര്‍ പരമശിവനെ സമീപിച്ച് മാര്‍ഗമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു, വിഷമിക്കാനൊന്നുമില്ല, എന്റെ കയ്യിലുമുണ്ടൊരു തീഗോളം. ഇതുപറഞ്ഞ് അദ്ദേഹം മൂന്നാം തൃക്കണ്ണ് തുറന്നു. ഒരു അഗ്നിഗോളം തൃക്കണ്ണില്‍നിന്ന് പുറപ്പെട്ടു. ആദ്യം ശുക്രാചാര്യരെയും പിന്നെ വാസ്തുപുരുഷനെയും നശിപ്പിക്കണം എന്നു പറഞ്ഞിട്ടാണ് വിട്ടത്.*
*ശുക്രാചാര്യര്‍ക്ക് സംഗതിയുടെ ഗൗരവം മനസ്സിലായി. അദ്ദേഹം സ്വയം ചെറുതായിട്ട് പരമശിവന്റെ ചെവിയില്‍ക്കൂടി കയറി വയറ്റിലൊളിച്ചിരുന്നു.*
*ശിവന്‍ തൊടുത്തുവിട്ടത് ശിവന്റെ വയറിനെ നശിപ്പിച്ചാലേ ശുക്രാചാര്യരെ നശിപ്പിക്കാന്‍ പറ്റുകയുള്ളു. അദ്ദേഹത്തിന് കാര്യം മനസ്സിലായി. പരമശിവന്‍ പറഞ്ഞു: നിന്റെ സൂത്രമെനിക്കു മനസ്സിലായി, ഇനി ഞാനൊന്നും ചെയ്യില്ല, പുറത്തേക്കു വന്നോളൂ, എന്തു വരം വേണമെങ്കിലും തരാം എന്നു പറഞ്ഞു.*
*അപ്പോള്‍ ശുക്രാചാര്യര്‍ പറഞ്ഞു, എനിക്കൊന്നും വേണ്ട. എന്റെ ഒരു സന്തതി അങ്ങ് അയച്ച അഗ്നിഗോളത്തെ ഭയന്ന് ഓടിനടക്കുന്നുണ്ട്. അതിനെയൊന്നു രക്ഷപ്പെടുത്തിയാല്‍ മതി. പരമേശ്വരന്‍ സമ്മതിച്ചു. പേടിയോടെ വാസ്തുപുരുഷന്‍ വന്നു. ശിവന്‍ ചോദിച്ചു: എന്താ നിനക്കു വേണ്ടത്? എനിക്കൊന്നും വേണ്ട, ഭൂമിയില്‍ പോയിരിക്കാന്‍ അനുവദിച്ചാല്‍ മതി. എന്നെയാരും പൂജിക്കേണ്ട. പക്ഷേ എന്റെ ദേഹത്തില്‍ ബ്രഹ്മാദിദേവന്മാരെല്ലാവരും വന്നിരിക്കണം. അവരെ എല്ലാവരും പൂജിക്കണം. അവരെ പൂജിച്ചുകഴിഞ്ഞാല്‍ ആരും എന്നെ ഉപേക്ഷിക്കില്ലല്ലോ.ശരി അങ്ങനെയാവട്ടെ എന്ന് പറഞ്ഞ് ശിവന്‍ വാസ്തുപുരുഷനെ ഭൂമിയിലേക്ക് എറിഞ്ഞ.*
*ഇന്ന് ശാസ്ത്രം എന്താണ് നമ്മെ പഠിപ്പിക്കുന്നത്? ഭൂമി സൂര്യനില്‍ നിന്നു പൊട്ടിപ്പോന്ന ഒരു കഷണമാണെന്നാണല്ലോ. അപ്പോള്‍ തീക്കുണ്ഡം എന്നു പറയുന്നത് സൂര്യനാണ്. അതില്‍നിന്നു പൊട്ടിപ്പോന്ന ഒരു കഷ്ണമാണെന്നു പറഞ്ഞാല്‍ അത് വാസ്തുപുരുഷനെന്ന തീഗോളമാണ് എന്നു മനസ്സിലാക്കാം. അത് തപിപ്പിച്ച് നമുക്കുപയോഗയോഗ്യമാക്കിത്തീര്‍ത്തതാണ് ഈ വാസ്തുപുരുഷന്‍. വാസ്തുപുരുഷപൂജയില്‍, അഥവാ വാസ്തുബലിയില്‍ ബലി കൊടുക്കുന്നത് ഈ ദേവന്മാര്‍ക്കാണ്. ദേവന്മാരെ സന്തോഷിപ്പിച്ചാല്‍ ഈ ദോഷങ്ങളെ അമര്‍ച്ച ചെയ്യാമെന്നര്‍ത്ഥം.* *കാണിപ്പയ്യൂര്‍ പറയുന്നു.*
*ഭൂമിയില്‍ എന്തൊക്കെ നമുക്കു വിപരീതമായിട്ടുണ്ടോ അതെല്ലാം നിര്‍വീര്യമാക്കി, നമുക്കുവേണ്ടത് തിരഞ്ഞെടുക്കാനുള്ള ഒരു സംവിധാനമുണ്ടാക്കിയെടുക്കുകയാണ് മറ്റൊരര്‍ത്ഥത്തില്‍ ഈ വാസ്തുബലിയിലൂടെ അര്‍ത്ഥമാക്കുന്നത്.* *ഭൂമിയിലെന്തൊക്കെ ദോഷങ്ങളുണ്ടോ അത് തീര്‍ത്ത് നമുക്കുപയോഗയോഗ്യമാക്കിത്തീര്‍ക്കേണ്ട ഒരു ക്രമമാണ് അതിനുള്ളത്.*
*അതുകൊണ്ടാണ് ആദ്യം വാസ്തുബലി നടത്തണമെന്നു പറയുന്നത്.*
*വാസ്തുബലി എന്നു പറയുന്നത് ഒരു കണക്കിനു പറഞ്ഞാല്‍ വാവിനു ബലിയിടുന്നതുപോലെയാണ്. പിതൃക്കളെ പ്രീതിപ്പെടുത്താനാണല്ലോ വാവുബലി.* *ഇതാവട്ടെ, ഭൂമിയിലുള്ള, നമ്മുടെ സ്ഥലത്ത് അഥവാ വാസ്തുവിലുള്ള, ദേവന്മാരെ പ്രീതിപ്പെടുത്തുകയാണ്. ദോഷമുള്ള സാന്നിധ്യങ്ങളെ അമര്‍ച്ച ചെയ്യുക എന്നര്‍ത്ഥം.*
*ഭൂമിയെ ഒരു ചൈതന്യ സ്ഥാനമായി കാണുകയും അതില്‍ ചൈതന്യവൃദ്ധിക്കായി കര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്നു. വാസ്തു പുരുഷപൂജയെന്നാല്‍ ഭൂമിപൂജ തന്നെയായി മാറുന്നു. അപ്പോള്‍ വാസ്തുപുരുഷനെ ഭൂമിയില്‍നിന്ന് വേറിട്ടുകാണാനാവാത്ത സ്ഥിതിയാണിത്. ഭൂമിതന്നെയാണ് വാസ്തുപുരുഷന്‍.*
കടപ്പാട്
Monday, May 27, 2024
ശ്രീ അന്നപൂര്ണാ സ്തോത്രമ്
നിത്യാനംദകരീ വരാഭയകരീ സൌംദര്യ രത്നാകരീ
നിര്ധൂതാഖില ഘോര പാവനകരീ പ്രത്യക്ഷ മാഹേശ്വരീ ।
പ്രാലേയാചല വംശ പാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂര്ണേശ്വരീ ॥ 1 ॥
നാനാ രത്ന വിചിത്ര ഭൂഷണകരി ഹേമാംബരാഡംബരീ
മുക്താഹാര വിലംബമാന വിലസത്-വക്ഷോജ കുംഭാംതരീ ।
കാശ്മീരാഗരു വാസിതാ രുചികരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂര്ണേശ്വരീ ॥ 2 ॥
യോഗാനംദകരീ രിപുക്ഷയകരീ ധര്മൈക്യ നിഷ്ഠാകരീ
ചംദ്രാര്കാനല ഭാസമാന ലഹരീ ത്രൈലോക്യ രക്ഷാകരീ ।
സര്വൈശ്വര്യകരീ തപഃ ഫലകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂര്ണേശ്വരീ ॥ 3 ॥
കൈലാസാചല കംദരാലയകരീ ഗൌരീ-ഹ്യുമാശാംകരീ
കൌമാരീ നിഗമാര്ഥ-ഗോചരകരീ-ഹ്യോംകാര-ബീജാക്ഷരീ ।
മോക്ഷദ്വാര-കവാടപാടനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂര്ണേശ്വരീ ॥ 4 ॥
ദൃശ്യാദൃശ്യ-വിഭൂതി-വാഹനകരീ ബ്രഹ്മാംഡ-ഭാംഡോദരീ
ലീലാ-നാടക-സൂത്ര-ഖേലനകരീ വിജ്ഞാന-ദീപാംകുരീ ।
ശ്രീവിശ്വേശമനഃ-പ്രസാദനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂര്ണേശ്വരീ ॥ 5 ॥
ഉര്വീസര്വജയേശ്വരീ ജയകരീ മാതാ കൃപാസാഗരീ
വേണീ-നീലസമാന-കുംതലധരീ നിത്യാന്ന-ദാനേശ്വരീ ।
സാക്ഷാന്മോക്ഷകരീ സദാ ശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂര്ണേശ്വരീ ॥ 6 ॥
ആദിക്ഷാംത-സമസ്തവര്ണനകരീ ശംഭോസ്ത്രിഭാവാകരീ
കാശ്മീരാ ത്രിപുരേശ്വരീ ത്രിനയനി വിശ്വേശ്വരീ ശര്വരീ ।
സ്വര്ഗദ്വാര-കപാട-പാടനകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂര്ണേശ്വരീ ॥ 7 ॥
ദേവീ സര്വവിചിത്ര-രത്നരുചിതാ ദാക്ഷായിണീ സുംദരീ
വാമാ-സ്വാദുപയോധരാ പ്രിയകരീ സൌഭാഗ്യമാഹേശ്വരീ ।
ഭക്താഭീഷ്ടകരീ സദാ ശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂര്ണേശ്വരീ ॥ 8 ॥
ചംദ്രാര്കാനല-കോടികോടി-സദൃശീ ചംദ്രാംശു-ബിംബാധരീ
ചംദ്രാര്കാഗ്നി-സമാന-കുംഡല-ധരീ ചംദ്രാര്ക-വര്ണേശ്വരീ
മാലാ-പുസ്തക-പാശസാംകുശധരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂര്ണേശ്വരീ ॥ 9 ॥
ക്ഷത്രത്രാണകരീ മഹാഭയകരീ മാതാ കൃപാസാഗരീ
സര്വാനംദകരീ സദാ ശിവകരീ വിശ്വേശ്വരീ ശ്രീധരീ ।
ദക്ഷാക്രംദകരീ നിരാമയകരീ കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി കൃപാവലംബനകരീ മാതാന്നപൂര്ണേശ്വരീ ॥ 10 ॥
അന്നപൂര്ണേ സദാപൂര്ണേ ശംകര-പ്രാണവല്ലഭേ ।
ജ്ഞാന-വൈരാഗ്യ-സിദ്ധ്യര്ഥം ഭിക്ഷാം ദേഹി ച പാര്വതീ ॥ 11 ॥
മാതാ ച പാര്വതീദേവീ പിതാദേവോ മഹേശ്വരഃ ।
ബാംധവാ: ശിവഭക്താശ്ച സ്വദേശോ ഭുവനത്രയമ് ॥ 12 ॥
സര്വ-മംഗള-മാംഗള്യേ ശിവേ സര്വാര്ഥ-സാധികേ ।
ശരണ്യേ ത്ര്യംബകേ ഗൌരി നാരായണി നമോഽസ്തു തേ ॥ 13 ॥
ഇതി ശ്രീമത്പരമഹംസപരിവ്രാജകാചാര്യസ്യ ശ്രീഗോവിംദഭഗവത്പൂജ്യപാദശിഷ്യസ്യ ശ്രീമച്ഛംകരഭഗവതഃ കൃതൌ അന്നപൂര്ണാ സ്തോത്രമ് ।
Sunday, May 26, 2024
ശ്രുതി :
ഓം
വാക്യകാരം വരരുചിം
ഭാഷ്യകാരം പതഞ്ജലിം
പാണിണീം സൂത്ര കാരഞ്ച
പ്രണതോസ്മി മുനിത്രയം
വാക്യകാരനായ വരരുചിയെയും
ഭാഷ്യക്കാരനായ പതജ്ഞലിയെയും സൂത്ര കാരനായ പാണിനിയെയും ഞങ്ങൾ പ്രണമിക്കുന്നു
അഥ ശബ്ദാനുശാസനം
1. അ ഇ ഉ ണ്
2. ഋ ഌ ക്
3. ഏ ഓ ങ്ങ്
4 . ഐ ഔ ച്
5 . ഹ യ വ ര ട്
6. ല ണ്
7 . ഞ മ ങ ണ നം
8. ത്സ ഭ ഞ്
9. ഘ ഢ ധ ഷ്
10 . ജ ബ ഗ ഡ ദ ശ്
11. ഖ ഫ ഛ o ഥ ച ട ത വ്
12. ക പ യ്
13. ശ ഷ സ ര്
14- ഹ ല്
ഇതി പ്രത്യാഹാര സൂത്രാണീ
ഈ പതിനാലു സൂത്രങ്ങളാണ് മാഹേശ്വര സൂത്രം , സംസ്കൃതത്തിന്റെ ശബ്ദത്തിന്റെ അടിസ്ഥാനം
Monday, May 20, 2024
❣️ 💧 *പ്രഭാത ചിന്തകൾ* 💧❣️
*സ്വയം ചില പോരാട്ടങ്ങൾ നടത്തണം*
📝സമരസന്നദ്ധതയാണ് മത്സരക്ഷമതയുടെ അടിസ്ഥാനം. പക്ഷെ അത്, മറ്റുള്ളവരുടെ വെല്ലുവിളികൾക്ക് മറുപടി പറയാൻ വേണ്ടി മാത്രമാകരുത്.
🔴ഇന്നലെയെ തോൽപിക്കാനും നാളെയെ കീഴടക്കാനും സ്വയം ചില പോരാട്ടങ്ങൾ നടത്തണം; ശപഥങ്ങൾ നമ്മുടെ കർമശേഷി വർധിപ്പിക്കും.
🌹ആളിക്കത്തണം, തീനാളത്തിന് കാട്ടുതീയാകാനുള്ള ശേഷിയും സാധ്യതയുമുണ്ട്. പക്ഷേ, ആളിക്കത്താനുള്ള സാധ്യത ഇല്ലാത്തിടത്ത് അഗ്നി ഒരു നാളം മാത്രമായി അവശേഷിക്കും.
🌹മറ്റുള്ളവരുടെ വിയർപ്പിനെ ഒരിക്കലും അധിക്ഷേപിക്കരുത് കണ്ണീരിനെ നിന്ദിക്കരുത്. അവർ നടന്ന വഴിയെ നടക്കാതെ, അവർ ജീവിച്ച ജീവിതം ജീവിക്കാതെ അവരുടെ വീഴ്‌ചകളെ വിമർശിക്കുകയോ വിജയങ്ങളെ തേജോവധം ചെയ്യുകയോ അരുത്.
💧🌻 🙏
Thursday, May 16, 2024
യോഗവാസിഷ്ഠസാരം വ്യാഖ്യാനം
പ്രൊഫസർ.ജി. ബാലകൃഷ്ണൻ നായർ
ശ്ലോകം 248
സംഗമാണ് ഭൗതിക ധനാർജനത്തിന് കാരണം.
സംഗമാണ് സംസാര ബന്ധത്തിന് കാരണം. സംഗമാണ് ആശകൾക്ക് കാരണം.
സംഗമാണ് ആപത്തുകൾക്ക് കാരണം.
ശ്ലോകം :- 249
സംഗത്യാഗമാണ് മോക്ഷം, സംഗത്യാഗമാണ് ജന്മം ഇല്ലായ്മ.
അതുകൊണ്ട് രാമ, പദാർത്ഥങ്ങളോടുള്ള സംഗം ഉപേക്ഷിക്കൂ.
സംഗം ഉപേക്ഷിച്ചു ജീവൻമുക്തനായി ജീവിതം നയിക്കൂ.
ശ്ലോകം :- 250
തൽക്കാലം ഉള്ളതും ഇല്ലാത്തതുമായ ജഡ വിഷയങ്ങളിൽ, സന്തോഷവും സന്താപവും തോന്നത്തക്കവിധം വേണമെന്നും വേണ്ടെന്നുമുള്ള ഭാവത്തെ ജനിപ്പിക്കുന്ന മലിനവാസന യാതൊന്നാണോ അതാണു സംഗം എന്ന് പറയപ്പെടുന്നത്.
സാസംഗ ഇതി കഥ്യതേ
ജഡ വിഷയങ്ങളിൽ വേണമെന്നും വേണ്ടെന്നുമുള്ള ഭാവമാണ് സംഗം.
ഈ രണ്ടു ഭാവങ്ങളും ഒരുപോലെ സന്തോഷവും സന്താപവും ജനിപ്പിക്കുന്നവയാണ്. വേണമെന്ന് തോന്നുന്ന പദാർത്ഥം കിട്ടിയാൽ സന്തോഷം. കിട്ടാതിരുന്നാൽ സന്താപം.
ഇനിയും അവനവനു വേണമെന്ന് തോന്നുന്ന പദാർത്ഥം മറ്റൊരാൾക്ക് കിട്ടിയാൽ സന്താപം. കിട്ടാതിരുന്നാൽ സന്തോഷം.
തനിക്കു വേണ്ടെന്നു തോന്നുന്നത് കിട്ടാതിരുന്നാൽ സന്തോഷം. കിട്ടിയാൽ സന്താപം.
അവനവന് വേണ്ടാത്തത് അന്യർക്ക് കിട്ടിയാൽ സന്തോഷം. കിട്ടാതിരുന്നാൽ സന്താപം.
മനുഷ്യലോകത്തിന്റെ സകല ദുഃഖങ്ങൾക്കും കാരണം ഈ വേണം വേണ്ടായ്കയാണെന്നു ചിന്തിച്ചാൽ കാണാൻ കഴിയും.
ഈ വേണം വേണ്ടായ്ക തന്നെയാണ് സംഗം.
#സത്യബോധം കൊണ്ട് ഉള്ളിൽ നിന്നും ഈ സംഗം ഒഴിവാക്കാമെങ്കിൽ സദാ സന്തോഷം, സുഖം.
#സംഗം മലിനവാസനയാണ്. മരണവേളയിലും സംഗം ബാക്കി നിന്നാൽ അത് അനുഭവിക്കാനായി വീണ്ടും ജനിക്കേണ്ടി വരും.
അതുകൊണ്ടാണ് #സംഗം മലിനവാസന എന്ന് പറഞ്ഞത്.
വസിഷ്ഠൻ തുടർന്നു ജീവൻ മുക്തന്മാരിൽ ഈ മലിന വാസന അവശേഷിക്കുന്നില്ല ഹർഷവിഷാദങ്ങൾക്ക് ഒരിക്കലും വഴങ്ങാത്ത ശുദ്ധവാസനയാണ് അവരെ നയിക്കുന്നത്. ഒന്നിലും വേണമെന്ന് അവർക്ക് നിർബന്ധമില്ല. ജീവൻമുക്തി നേടാത്ത ധീരന്മാരായ മൂഡബുദ്ധികളിലാണ് മലിനവാസനാ രൂപത്തിലുള്ള സംസാര കാരണമായ ഈ സംഗം നിലനിൽക്കുന്നത്.
സന്തോഷം, അമർഷം, ദുഃഖം എന്നീ വികാരങ്ങൾക്ക് വശപ്പെടുന്നതാണ് ബന്ധം.
ഈ ബന്ധത്തിന് ഹേതുവായ വാസനയാണ് മലിനവാസന.
ജീവൻമുക്തന് എല്ലാം സത്യസ്വരൂപം ആയതുകൊണ്ട് അന്യഭാവം കൊണ്ടുണ്ടാകുന്ന ഹർഷാമർഷങ്ങൾ സംഭവിക്കുന്നതേയില്ല. അദ്ദേഹം രാഗ ഭയ ക്രോധങ്ങൾക്ക് ഒന്നും വഴങ്ങാതെ സദാ #നിസ്സംഗനായി വർത്തിക്കുന്നു.
ദുഃഖം കൊണ്ട് അദ്ദേഹത്തിന്റെ മുഖം വാടുന്നില്ല.
ഭൗതികസുഖം കൊണ്ട് വിശേഷിച്ച് മുഖം വികസിക്കുന്നുമില്ല.
ആശാവൈവശ്യത്തിൽ ഒന്നും ചെന്ന് പെടാതെ അദ്ദേഹം സദാ നിസ്സംഗനായി തന്നെ വർത്തിക്കുന്നു.
സമ്പത്തിലും വിപത്തിലും അക്ഷോഭ്യനായി സമനിലയിൽ വർത്തിച്ചുകൊണ്ട് വന്നുചേരുന്ന കാര്യങ്ങൾ വേണ്ടപോലെ നിർവഹിക്കുമെങ്കിൽ നിസ്സംഗ ഭാവം ഉറപ്പുവന്നു എന്ന് കരുതാം.
എപ്പോഴും എല്ലാറ്റിലും സത്യം ദർശിച്ചു സമഭാവനയോടെ ഉള്ളിൽ ദീനഭാവം ലേശവും ഇല്ലാതെ തൽക്കാലം എന്താണ് ചെയ്യേണ്ടത് അത് ഭംഗിയായി ചെയ്ത്, നിസ്സംഗനായി സുഖത്തോടെ കാലം കഴിക്കൂ , രാമ.
കടപ്പാട്
#യോഗവാസിഷ്ഠസാരം വ്യാഖ്യാനം.
പ്രൊഫസർ. ജി. ബാലകൃഷ്ണൻ നായർ
Sunday, May 12, 2024
: പുഷ്പങ്ങളില്ലാതെ പൂജന വിധി
ആത്മപൂജ ആണ് പരാപൂജ .അത് ആണ് അതിവിശിഷ്ടം ആയി ഉള്ളത് .സാധാരണ പൂജ ബാഹ്യ പൂജ ആണ് .അതില്‍ പുഷ്പങ്ങള്‍ ഉപയോഗിക്കുന്നു.എന്നാല്‍ ആ പുഷ്പങ്ങള്‍ ഭഗവാന്റെ സൃഷ്ടി ആണ് .ഭഗവാന്റെ പൂക്കള്‍ ഭഗവാനു നല്‍കുന്നതില്‍ എന്താണ് മേന്മ ?ആത്മപൂജയില്‍ നമ്മള്‍ ഉണ്ടാക്കിയ പുഷ്പങ്ങള്‍ ആണ് ഭഗവാനു നല്‍കുന്നത് .ആത്മപൂജ യില്‍ എട്ടു പുഷ്പങ്ങള്‍ ഉപയോഗിക്കുന്നു :-
"അഹിംസാ പ്രഥമം പുഷ്പം ,പുഷ്പമിന്ദ്രിയ നിഗ്രഹ:
സര്‍വ്വഭൂത ദയാ പുഷ്പം ,ക്ഷമാപുഷ്പം വിശേഷത :
ശാന്തി പുഷ്പം, തപ:പുഷ്പം ,ധ്യാന പുഷ്പം തധൈവ ച
സത്യമഷ്ടവിധം പുഷ്പം വിഷ്ണോ :പ്രീതികരം ഭവേത് :"
.അഹിംസ ,ഇന്ദ്രിയ നിഗ്രഹം ,സര്‍വഭൂതദയ,ക്ഷമ,ശാന്തി ,തപസ്,ധ്യാനം.സത്യം എന്നി എട്ടു പുഷ്പങ്ങള്‍ കൊണ്ടു ഉള്ള പൂജ ആണ് വിഷ്ണു ഭഗവാനു പ്രീതികരം .അതിനാല്‍ ബാഹ്യ പുഷ്പങ്ങള്‍ കൊണ്ടുള്ള പൂജയില്‍ നിന്നും ഉയര്‍ന്നു സാധകന്‍ ആന്തരിക പൂജ ,പരാ പൂജയിലേക്ക് വേഗത്തില്‍ ഉയരണം .
Saturday, May 11, 2024
Friday, May 10, 2024
ചിത്രകൂടത്തിൽ വനവാസം അനുഷ്ഠിക്കുന്ന സമയം രാമനെ തിരികെ കൊണ്ട് പോകുവാൻ വരുന്ന ഭരതന് രാമൻ ഭരണോപദേശം നൽകുന്നുണ്ട്....ഒരു രാഷ്ട്രത്തെ സംബന്ധിച്ച് അതിൻ്റെ സംരക്ഷണത്തിന് ആറുഗുണങ്ങൾ ആവിശ്യമാണെന്നാണ് രാമൻ്റെ ഉപദേശം...ഷാഡ്ഗുണ്യം എന്ന രാജനീതി അഥവാ രാജതന്ത്രം യഥാ സമയങ്ങളിൽ അനുചിതമായ സന്ദർഭങ്ങളിൽ ഭരണവർഗം നടപ്പിലാക്കണം എന്നാണ് രാമൻ്റെ പക്ഷം...
സന്ധി,വിഗ്രഹം,യാനം,ആസനം, ദ്വൈധീഭാവം, സമാശ്രയം എന്നിങ്ങനെ ആറ് ഗുണങ്ങളാണ് രാമൻ ഭരതന് ഉപദേശിച്ച് നൽകുന്നത്.. എതിരാളിയുമായി,എതിരാളി ശക്തൻ എങ്കിൽ നാം ശക്തിയാർജിക്കുന്നത് വരെ സന്ധിയിൽ പോകണമെന്ന് രാമൻ ഉപദേശിക്കുന്നു.. എതിരാളിയുമായി കലഹിക്കുന്നതാണ് വിഗ്രഹം..ആവിശ്യമെങ്കിൽ ശക്തി ക്ഷയിച്ച് നിൽക്കുന്ന എതിരാളിയെ കടന്ന് ആക്രമിക്കുന്നതാണ് യാനം...
തക്കം പാർത്ത് എതിരാളികൾക്ക് മേലെ തന്ത്രങ്ങൾ രൂപപ്പെടുത്തി കാത്തിരിക്കലാണ് ആസനം...എതിരാളിയെ നേരിടാൻ കരുതിക്കൂട്ടിയുള്ള ഇരട്ടത്താപ്പാണ് ദ്വൈധീഭാവം(സന്ധി ഉണ്ടാക്കുകയോ സാമന്തൻ ആകുകയോ ചെയ്തിട്ട് ആക്രമിക്കുന്നത്)..എതിരാളിയെ നേരിടാൻ മറ്റൊരു എതിരാളിയുടെ പക്ഷം ചേരുന്നതോ,അവരെ നമ്മുടെ പക്ഷത്ത് ചേർക്കുന്നതോ ആണ് സ്മാശ്രയം..ശത്രുവിൻ്റെ ശത്രു മിത്രം എന്നത് പോലെയാണ് അത്...ഇതെല്ലാം പറഞ്ഞതിന് ശേഷം രാമൻ ഭരതനോട് പറയുന്നുണ്ട്
"ഭരതാ,ആപത്തും ആക്രമണവും എപ്പോഴും രാജ്യത്തിന് പുറത്ത് നിന്നായിരിക്കില്ല...അത് അകത്ത് നിന്നും ഉണ്ടാകാം.."പ്രകൃതി നിർമിത വിപത്തും മാനവ നിർമ്മിത വിപത്തും എന്ന് രാമൻ അവയെ തരം തിരിക്കുന്നു...കള്ളന്മാർ,കൊള്ളക്കാർ,ഭരണവർഗത്തിൻ്റെ ശിങ്കിടികൾ സർക്കാരുദ്യോഗസ്ഥന്മാർ,ദുരാഗ്രഹികൾ എന്നിവരിൽ നിന്നുണ്ടാകുന്ന കെടുതികളാണ് മാനവ നിർമിത കെടുതികൾ...അതുകൊണ്ട് ഇവയെ നേരിടാൻ ശക്തരായ,വിശ്വസ്തരായ സഹപ്രവർത്തകർ ഉണ്ടാകേണ്ടത് രാഷ്ട്രകാര്യത്തിന് ആവിശ്യമാണ്...അവരെ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ എന്നും രാമൻ പറയുന്നുണ്ട്;
"ശൂരന്മാരും ബഹുശ്രുതരും ജിതേന്ദ്രീയരും കുലീനരും നീതിശാസ്ത്ര നിപുണരും ആയിരിക്കണം മന്ത്രിമാർ..ബുദ്ധിക്കൊണ്ട് മെച്ചപ്പെട്ടവരാണ് യഥാർത്ഥത്തിൽ ഈ ജോലിയിൽ പ്രയോജനപ്പെടുക.അങ്ങനെയുള്ളവരെ തിരഞ്ഞെടുത്ത് നിയമിക്കണം.ഇവരാരും അഴിമതിക്കാരാകരുത്, കളങ്കമില്ലാത്തവരാകണം, കാപട്യമില്ലാത്തവരായിരിക്കണം,സംശുദ്ധരായിരിക്കണം, ശ്രേഷ്ഠന്മാരായിരിക്കണം..."
രാമൻ ഭരതന് നൽകിയ നിർദ്ദേശങ്ങൾ തന്നെയാണ് ഇന്ന് ഈ രാജ്യത്ത് രാമൻ്റെ പിൻഗാമികൾ നടപ്പിലാക്കുന്നത്.. നാരദ മഹർഷി വാത്മീകി മഹർഷിയോട് പറഞ്ഞ രാമൻ്റെ ഗുണങ്ങളിൽ ഒന്നാണ് അദേഹത്തിന് ദേശത്തിനോടുള്ള സ്നേഹം.... ആ ദേശസ്നേഹം തന്നെയാണ് അദേഹത്തിൻ്റെ പിൻഗാഗമികളായ ഹിന്ദു സമാജത്തിനും ലഭിച്ചത്,അഥവാ രാമൻ പകർന്ന് നൽകിയത്...ഈ രാജ്യം നിലനിൽക്കാൻ,കാത്ത് സംരക്ഷിക്കാൻ ഹിന്ദു സമാജം ധാരാളം വിട്ടു വീഴ്ചകൾ ചെയ്ത കാലങ്ങളുണ്ടായിരുന്നു.. അയോദ്ധ്യയിൽ രാം ലല്ല തിരികെ വന്ന ആദ്യ രാമനവമി ഇനി ഹിന്ദു സമാജത്തിൻ്റെ,ഹിന്ദു രാഷ്ട്രത്തിൻ്റെ വീണ്ടെടുപ്പിൻ്റെ കാലമാണ്...രാജ്യത്തിന് പുറത്ത് നിന്ന് മാത്രമല്ല,അകത്തുള്ള ശത്രുക്കളെയും നേരിടാൻ ഇന്ന് സമാജം ശക്തമാകുന്നു...ശ്രീരാമൻ്റെ മറ്റ് ഗുണങ്ങൾ മാതൃകയക്കുന്നത് പോലെ ഹിന്ദു സമാജം അദേഹത്തിൻ്റെ രാഷ്ട്ര സ്നേഹം കൂടി മാതൃകയാകട്ടെ.....
"അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ ”
ലങ്ക സ്വർണ്ണത്തിൽ തന്നെ പൊതിഞ്ഞ് നൽകിയാലും എനിക്കതിൽ തെല്ലും താൽപ്പര്യമില്ല, പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം"
ഹിന്ദു സമാജത്തിന് മഹനീയമായ മാതൃകയായ ഞങ്ങളുടെ രാമചന്ദ്രപ്രഭു ഹിന്ദു രാഷ്ട്രത്തെ മുന്നിൽ നിന്ന് തന്നെ നയിക്കട്ടെ....
രാമനവമി ആശംസകൾ🙏⛳🕉️🌹❣️
“കസ്ത്വം ശിശോ കസ്യ കുതോസി ഗന്ത
കിം നാമ തേ ത്വം കുത ആഗതോസി |
ഏതന്മയോക്തം വദ ചാർഭകത്വം
മത്പ്രീതയെ പ്രീതി വിവർദ്ധനോസി ||“
കുഞ്ഞേ നീ ആരാണ് ? ആരുടെ മകൻ ആണ് ? എങ്ങോട്ട് ആണ് പോകുന്നത് ? നിന്റെ പേര് എന്താണ് ? നീ എവിടെ നിന്ന് വരുന്നു ? കുഞ്ഞേ എന്ടെ ചോദ്യങ്ങൾക്ക് മറുപടി നല്കു . നീ എന്നിൽ കൌതുകം ജനിപ്പിച്ചിരിക്കുന്നു .
“ നാഹം മനുഷ്യോ നച ദേവ യക്ഷൌ
ന ബ്രാഹ്മണ ക്ഷത്രിയ വ്യശ്യശൂദ്രഃ |
ന ബ്രഹ്മചാരി ന ഗൃഹീ വനസ്ഥഃ
ഭിക്ഷുർന ചാഹം നിജ ബോധ രൂപഃ || “
ഞാൻ മനുഷ്യൻ അല്ല , ദേവനോ യാക്ഷനോ അല്ല . ബ്രാഹ്മണൻ , ക്ഷത്രിയൻ , വ്യശ്യൻ , ശൂദ്രൻ എന്നിവയും ഞാൻ അല്ല . വിദ്യാർഥി , ഗൃഹസ്ഥൻ , വാനപ്രസ്ഥൻ , സന്യാസി ഇതൊന്നും ഞാൻ അല്ല . ഞാൻ നിത്യവും ബോധസ്വരൂപൻ ആണ് .
കാരണം , അല്ല അല്ല എന്ന് പറഞ്ഞവ എല്ലാം ശരീരത്തെ അപേക്ഷിച്ചുള്ള ആപേക്ഷികമായ വസ്തുതകൾ ആണ് . ആത്മാവ് എന്നത് നിരപേക്ഷമായ തത്ത്വം ആണ് . ശരീരവും ആത്മാവും തമ്മിൽ ബന്ധം ഒന്നും ഇല്ല . ബന്ധം അജ്ഞാനികളായ നാം ആരോപിക്കുന്നതാണ് . കയറിനെ പാമ്പ് എന്ന് ഭ്രമിക്കുമ്പോലെ . പാമ്പ് കണപ്പെടുമ്പോഴും ഇല്ലാത്ത ഒന്നാണ് . എപ്പോഴും കയർ മാത്രം ആണ് സത്യം . ഈശ്വരൻ സത്യവും , ഈശ്വരനിൽ നാം ആരോപിക്കുന്ന പ്രപഞ്ചം മിഥ്യയും ആണ് .
ബോധം / ജ്ഞാനം ഈശ്വരസ്വരൂപം ആണ് . ഒരുവൻ ഞാൻ ബോധസ്വരൂപി ആണെന്ന് അനുഭവിക്കുന്നപക്ഷം അവൻ ഈശ്വരനിൽ നിന്ന് അന്യൻ അല്ല . അവൻ പരമേശ്വരൻ തന്നെ ആണ് .
ഓം
സദാശിവ സമാരംഭാം
ശങ്കരാചാര്യ മധ്യമാം
അസ്മദാചാര പര്യന്താം
വന്ദേ ഗുരുപരമ്പരാം
ശ്രുതി സ്മൃതി പുരാണാനാം
ആലയം കരുണാലയം
നമാമി ഭഗവദ് പാദം
ശങ്കരം ലോക ശംകരം
ശങ്കരം ശങ്കരാചാര്യം
കേശവം ബാദരായണം
സൂത്രഭാഷ്യകൃതോവന്ദേ
ഭഗവന്തോ പുനഃപുനഃ
ഈശ്വരോ ഗുരുരാത്മേതി
മൂർത്തി ഭേദവിഭാഗിനേ
വ്യോമവത് വ്യാപ്ത ദേഹായാ
ദക്ഷിണാമൂർത്തയേ നമഃ
അങ്ഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ
ഭൃങ്ഗാങ്ഗനേവ മുകുളാഭരണം തമാലം
അങ്ഗീകൃതാഖിലവിഭൂതിരപാങ്ഗലീലാ
മാങ്ഗല്യദാഽസ്തു മമ മങ്ഗലദേവതായാഃ (1)
നിരുക്തം യാസ്കൻ നിഘണ്ടു
അഷ്ടാദ്ധ്യായി പാണിനി വ്യാകരണം
അമരകോശം അമരസിംഹൻ ശബ്ദകോശം 10000 വാക്കുകൾ
ഭാമതി വാചസ്പതി മിശ്ര ആദിശങ്കരന്റെ ബ്രഹ്മസൂത്ര ഭാഷ്യം
ആദ്യത്തെ ഗ്രന്ഥം ഋഗ്വേദം
ആദ്യത്തെ കാവ്യം രാമായണം
ഏറ്റവും വലിയ പുസ്തകം ഇതിഹാസം മഹാഭാരതം
തോടകാചാര്യ
ശ്രീ ആദിശങ്കര ഭഗവദ്പാദാളിൻ്റെ തീക്ഷ്ണ ശിഷ്യനായ തോടകാചാര്യൻ തൻ്റെ ഗ്രഹണശക്തിയെ സ്തുതിച്ചുകൊണ്ട് രചിച്ചതാണ് തോടകാഷ്ടകം.
വിശുദ്ധ ഗ്രന്ഥങ്ങളുടെയും ഉപനിഷത്തുക്കളുടെയും മഹാസമുദ്രമായ ശങ്കരദേശികയുടെ വിശുദ്ധ പാദങ്ങളെ ഞാൻ ധ്യാനിക്കുന്നു, സംരക്ഷണം തേടി ഞാൻ അവനിൽ കീഴടങ്ങുന്നു, ലൗകിക ബന്ധനങ്ങളിൽ നിന്ന് എൻ്റെ ദുരിതങ്ങളെ അകറ്റാൻ ഞാൻ കരുണയുടെ സമുദ്രമായ ശങ്കരദേശികയുടെ ദിവ്യ പാദങ്ങളിൽ സമർപ്പിക്കുന്നു. വിവിധ തത്ത്വചിന്തകളെക്കുറിച്ചുള്ള പരമമായ ജ്ഞാനവും ശാശ്വതമായ അറിവും എനിക്ക് നൽകണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പരമശിവനായ ശങ്കരദേശികയെ ഞാൻ സ്തുതിക്കുകയും സംരക്ഷണം തേടുകയും ചെയ്യുന്നു. നിസ്സംഗതകൾ നീക്കാൻ അവതരിച്ച ശങ്കരദേശികയുടെ പരമോന്നത രൂപം ഈ ലോകത്ത് നിലനിന്നിരുന്നു; എൻ്റെ ദയനീയാവസ്ഥയിൽ നിന്ന് സംരക്ഷിക്കാൻ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ലോകത്തെ ദുരിതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ അവതരിച്ച ശങ്കരദേശികയുടെ വിശുദ്ധ പാദങ്ങളെ ഞാൻ ധ്യാനിക്കുന്നു, സൂര്യൻ്റെ സാദൃശ്യമുള്ള ഒരു ജ്വാല പോലെ തിളങ്ങുന്നു, ആരുമറിയാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുന്നു; അപൂർണ്ണമായ ലോകത്തെ തൃപ്തിപ്പെടുത്താൻ അശ്രാന്തമായി സഞ്ചരിക്കുന്ന പരമേശ്വരൻ്റെ വിശുദ്ധ പാദങ്ങളിൽ ഞാൻ സംരക്ഷണം തേടുന്നു. പരമോന്നതവും സമാനതകളില്ലാത്തതുമായ ഉപദേഷ്ടാവ്/ എല്ലാ ഗുരുക്കളുടെയും ഗുരു എല്ലാ ഗ്രന്ഥങ്ങളുടെയും നിധിയാണ്, കരുണയുള്ള ശങ്കരദേശികയുടെ വിശുദ്ധ പാദങ്ങൾക്ക് ഞാൻ കീഴടങ്ങുന്നു. ഓ! പ്രിസെപ്റ്റർ! ഓ! ശങ്കര ദേശിക, എന്നെക്കുറിച്ച് പറയുവാൻ എനിക്ക് പുണ്യമോ ബുദ്ധിയോ ഐശ്വര്യമോ ഇല്ല, ഞാൻ അങ്ങയുടെ വിശുദ്ധ പാദങ്ങളിൽ കീഴടങ്ങുന്നു, അങ്ങയുടെ കൃപ എന്നിൽ ചൊരിയണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
വിധിതാഖില ശാസ്ത്ര സുധാ ജലധേ
മഹിത്തോപനിഷത് കഥിതാർത്ഥനിധേ |
ഹൃദയേ കലയേ ചരണം
ഭവ ശങ്കര ദേശികമേ ശരണം ||
കരുണാ വരുണാലയ പാലയ മാം
ഭവസാഗര ദുഃഖ വിദുനഹൃദം |
രചയാഖില ദർശന തത്വവിധം
ഭവ ശങ്കര ദേശികമേ ശരണം||
ഭവതാ ജനതാ ശിതാ ഭവിതാ
നിജ ബോധ വിചാരണ ചാരുമതേ |
കലയേശ്വര ജീവ വിവേകവിധം
ഭവ ശങ്കര ദേശികമേ ശരണം ||
ഭവ ഏവ ഭവാനിധി മേ നിതാരം
സമാജയത ചേതസി കൂത്തുകിതാ |
മമ വരയ മോഹ മഹാജലനിധിം
ഭവ ശങ്കര ദേശികമേ ശരണം ||
സുകൃതേയ്ധികൃതേ ബഹുധാ ഭവതോ
ഭവിത സമ ദർശന ലാലസത |
അതി ദീനമിമാം പരിപാലയ മാം
ഭവ ശങ്കര ദേശികമേ ശരണം ||
ജഗതിമവിത്തും കലിത കൃതയോ
വിചാരന്തി മഹാ മഹാസാശ്ചലത: |
അഹിമാം സുരിവത്ര വിഭാസി ഗുരോ
ഭവ ശങ്കര ദേശികമേ ശരണം ||
ഗുരു പുംഗവ പുംഗവ കേതനതേ
സമത മയതാം ന ഹി കോപി സുധി: |
ശരണഗാഥ വത്സല തത്ത്വനിധേ
ഭവ ശങ്കര ദേശികമേ ശരണം ||
വിധിതാ ന മയാ വിശദൈകകലാ
ന ച കിഞ്ചന കാഞ്ചനമസ്തി ഗുരുവോ |
ദൃതമേവ വിധേഹി കൃപം സഹജം
ഭവ ശങ്കര ദേശികമേ ശരണം ||
ജയ ജയ ശങ്കര ഹര ഹര ശങ്കര !!
ജയ് ശ്രീമൻ നാരായണ !!
വിശ്വനാഥൻ ഉമ
Sunday, May 05, 2024
ശങ്കരാചാര്യരുടെ ശിഷ്യൻ
ഹസ്താമലകൻ
“കസ്ത്വം ശിശോ കസ്യ കുതോസി ഗന്ത
കിം നാമ തേ ത്വം കുത ആഗതോസി |
ഏതന്മയോക്തം വദ ചാർഭകത്വം
മത്പ്രീതയെ പ്രീതി വിവർദ്ധനോസി ||“
കുഞ്ഞേ നീ ആരാണ് ? ആരുടെ മകൻ ആണ് ? എങ്ങോട്ട് ആണ് പോകുന്നത് ? നിന്റെ പേര് എന്താണ് ? നീ എവിടെ നിന്ന് വരുന്നു ? കുഞ്ഞേ എന്ടെ ചോദ്യങ്ങൾക്ക് മറുപടി നല്കു . നീ എന്നിൽ കൌതുകം ജനിപ്പിച്ചിരിക്കുന്നു .
“ നാഹം മനുഷ്യോ നച ദേവ യക്ഷൌ
ന ബ്രാഹ്മണ ക്ഷത്രിയ വ്യശ്യശൂദ്രഃ |
ന ബ്രഹ്മചാരി ന ഗൃഹീ വനസ്ഥഃ
ഭിക്ഷുർന ചാഹം നിജ ബോധ രൂപഃ || “
ഞാൻ മനുഷ്യൻ അല്ല , ദേവനോ യാക്ഷനോ അല്ല . ബ്രാഹ്മണൻ , ക്ഷത്രിയൻ , വ്യശ്യൻ , ശൂദ്രൻ എന്നിവയും ഞാൻ അല്ല . വിദ്യാർഥി , ഗൃഹസ്ഥൻ , വാനപ്രസ്ഥൻ , സന്യാസി ഇതൊന്നും ഞാൻ അല്ല . ഞാൻ നിത്യവും ബോധസ്വരൂപൻ ആണ് .
കാരണം , അല്ല അല്ല എന്ന് പറഞ്ഞവ എല്ലാം ശരീരത്തെ അപേക്ഷിച്ചുള്ള ആപേക്ഷികമായ വസ്തുതകൾ ആണ് . ആത്മാവ് എന്നത് നിരപേക്ഷമായ തത്ത്വം ആണ് . ശരീരവും ആത്മാവും തമ്മിൽ ബന്ധം ഒന്നും ഇല്ല . ബന്ധം അജ്ഞാനികളായ നാം ആരോപിക്കുന്നതാണ് . കയറിനെ പാമ്പ് എന്ന് ഭ്രമിക്കുമ്പോലെ . പാമ്പ് കണപ്പെടുമ്പോഴും ഇല്ലാത്ത ഒന്നാണ് . എപ്പോഴും കയർ മാത്രം ആണ് സത്യം . ഈശ്വരൻ സത്യവും , ഈശ്വരനിൽ നാം ആരോപിക്കുന്ന പ്രപഞ്ചം മിഥ്യയും ആണ് .
ബോധം / ജ്ഞാനം ഈശ്വരസ്വരൂപം ആണ് . ഒരുവൻ ഞാൻ ബോധസ്വരൂപി ആണെന്ന് അനുഭവിക്കുന്നപക്ഷം അവൻ ഈശ്വരനിൽ നിന്ന് അന്യൻ അല്ല . അവൻ പരമേശ്വരൻ തന്നെ ആണ് .
Tuesday, April 30, 2024
काव्यादिकस्यैव विनार्थबोधं
सा व्यर्थता भूरिजपेन नित्यम्।
जपे मनूनां न तथाऽत्र विद्वन्
पूर्वर्षयो व्यासमुखा: प्रमाणम् ॥
अतीव दुर्ग्राह्यमहो षडंग -
विदां नराणामपि मन्त्रतत्त्वम् ।
गुरूक्तरीत्यैव हि तज्जपेन
सदेष्टसिद्धिः किल हे मनीषिन् ।
न भारभूता मनुसन्ततिस्सा
शुभार्थदा तत्समुपासकानाम्।
तदर्थचिन्तापि वरा हि तेषां
स्वधीविलासाय हि सेतरेषां
ഒരിക്കൽ ഗാന്ധാരി, ഭഗവാൻ കൃഷ്ണനോട് പറഞ്ഞു
കൃഷ്ണാ, പാണ്ഡവർ യുദ്ധം ജയിച്ചതിനും എന്റെ മക്കളെല്ലാം വധിക്കപ്പെട്ടതിനും കാരണം നീയാണ്.
ശ്രീകൃഷ്ണൻ പറഞ്ഞു..
ഞാൻ ആരെയും രക്ഷിക്കയോ, ശിക്ഷിക്കയോ ചെയ്തിട്ടില്ല. അവരവർ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അവരവർ അനുഭവിക്കുന്നു; അത്ര മാത്രം.
ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ മക്കളെ ശാസിച്ചിട്ടുണ്ടോ..?
അന്ധനായ ഭർത്താവിന്റെ കണ്ണുകളാവേണ്ടതിനു പകരം, നിങ്ങൾ ക്ഷണിച്ചു വരുത്തിയ അന്ധതയുമായി കാലം പാഴാക്കി. കണ്ണും മൂടിക്കെട്ടി ഇങ്ങനെ ഇരുന്നാൽ, ഇതുതന്നെ ഫലം.
കുന്തിദേവിയെ നോക്കൂ, ഭർത്താവ് മരിച്ചിട്ടും പുത്രന്മാരുടെ കൂടെ അവർ സദാ ഉണ്ടായിരുന്നു. അവരുടെ സുഖത്തിലും, ദുഖത്തിലും കുന്തി പിന്തിരിഞ്ഞില്ല. അമ്മയുടെ സാമീപ്യം പാണ്ഡവരെ ധർമ്മ ബോധമുള്ളവരാക്കി.
അങ്ങനെയുള്ള ഒരു പരിചരണം, ശ്രദ്ധ, നിങ്ങളുടെ മക്കൾക്ക് അമ്മയിൽ നിന്നു ഒരിക്കലും ലഭിച്ചില്ല; അതുകൊണ്ടു തന്നെ അവർക്കു വഴിതെറ്റി.
അമ്മയുടെ സ്നേഹവും ശാസനയും മക്കളുടെ ശരിയായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, പല കുഞ്ഞുങ്ങൾക്കും ഇത് നിഷേധിക്കപ്പെടുന്നു.
പുരാണകഥകളും കുടുംബബന്ധങ്ങളുടെയും ആചാരമര്യാദകളുടെയും കഥകൾ പറഞ്ഞുകൊടുക്കേണ്ട മുത്തശ്ശിയും മുത്തച്ഛനും വൃദ്ധസദനങ്ങളിലാണ്. മുത്തശ്ശിക്കഥകൾ കേട്ടുറങ്ങേണ്ട കുഞ്ഞുങ്ങൾ ടീവി സീരിയലുകൾ കണ്ടുറങ്ങുന്നു. അണുകുടുംബങ്ങളിലെ അച്ഛനുമമ്മയും വീട്ടിൽ മക്കൾക്ക് ഇന്റർനെറ്റ് സംവിധാനങ്ങൾ ഒരുക്കികൊടുത്തിട്ടു, ജോലികഴിഞ്ഞെത്തുമ്പോഴേക്കും രാത്രിയാകും... പൂജാമുറിയിലെ നിലവിളക്കുകൾ കത്താറേയില്ല..
നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് കെണിയൊരുക്കി കാത്തിരിക്കുന്നവരെക്കുറിച്ചു നമ്മൾ അറിയുന്നില്ല...അറിയുന്നത് കെണിയിൽ വീണുകഴിഞ്ഞു മാത്രം.
അമ്മമാർ കണ്ണുമൂടി കെട്ടിയ ഗാന്ധാരി അല്ല...കണ്ണു തുറന്നിരുന്ന കുന്തി ആകുക.🙏
💕ഹരേ കൃഷ്ണ 💕
Friday, April 19, 2024
സന്ധ്യനേരം ഈശ്വരപ്രാർഥനയ്ക്കുള്ള സമയമാണ്. വൈകുന്നേരം പൊതുവെ 6 നും 7നും ഇടയിൽയുള്ള സമയത്തെ സന്ധ്യാദീപം തെളിച്ച് നാമജപം നടത്തുവാനുള്ള ഉത്തമ സമയമായി കണക്കാക്കുന്നു. ഈ സമയത്തു ചില ചിട്ടകൾ പാലിക്കുന്നത് കുടുംബൈശ്വര്യത്തിനു കാരണമാകും.
സന്ധ്യയ്ക്ക് മുമ്പേ വീടുംപരിസരവും തൂത്തു വൃത്തിയാക്കി തുളസിവെള്ളമോ ഉപ്പുവെള്ളമോ തളിച്ച് ശുദ്ധി വരുത്തുക. ശേഷം ശരീര ശുദ്ധി വരുത്തി നിലവിളക്ക് തെളിയിക്കുക.
നിലവിളക്ക് ഒരുക്കുന്ന സമയത്ത് *സര്‍വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ* എന്ന് ജപിച്ചുകൊണ്ടേയിരിക്കുക. നിലവിളക്കിനു മുന്നിൽ വാൽക്കിണ്ടിയിൽ ശുദ്ധജലം, തട്ടത്തിൽ പൂക്കൾ, ചന്ദനത്തിരി എന്നിവയുണ്ടായിരിക്കണം. എള്ളെണ്ണ ഒഴിച്ച നിലവിളക്കിൽ കൈകൂപ്പുന്ന രീതിയിൽ ഇരുവശത്തേക്കും തിരിയിട്ടു ആദ്യം പടിഞ്ഞാറുഭാഗത്തു ദീപം തെളിയിച്ച ശേഷം കിഴക്കു ദീപം കൊളുത്തുക.
സന്ധ്യാനേരം കഴിയുന്നത് വരെ കുടുംബാംഗങ്ങൾ വിളക്കിനു മുന്നിൽ ഇരുന്നു നാമം ജപിക്കണം. വെറും നിലത്തിരുന്നു നാമജപം പാടില്ല. പുൽപ്പായയിലോ മറ്റോ ചമ്രം പടിഞ്ഞിരുന്നുവേണം നാമജപം. ജപത്തിൽ കീർത്തനങ്ങളും മന്ത്രങ്ങളും ഉൾപ്പെടുത്തണം.
സന്ധ്യയ്ക്കു ഭക്ഷണം തയ്യാർ ചെയ്യുന്നതും കഴിക്കുന്നതും ഒഴിവാക്കുക. സ്നാനം, തുണികഴുകൽ, വീട് വൃത്തിയാക്കൽ, പണം നൽകൽ, ധാന്യമോ തൈലമോ കൊടുക്കൽ, വിനോദ വ്യായാമങ്ങൾ ഇവയൊന്നുമരുതെന്നാണ് കാലങ്ങളായുള്ള വിശ്വാസം. കൂടാതെ ഈ സമയത്ത് ഭവനത്തിൽ കലഹമുണ്ടാക്കുന്നത് കഴിവതും ഒഴിവാക്കുക. വീട്ടിൽ നിന്ന് തൃസന്ധ്യയ്ക്ക് പുറത്തോട്ടു പോകുകയുമരുത്.
ഗണപതി, സരസ്വതി, ഗുരു എന്നിവരെ വന്ദിച്ച ശേഷമാവണം നാമം ജപിക്കൽ. *ഓം നമഃശിവായ, ഓം നമോ നാരായണായ* എന്നിവ 108 തവണ ജപിക്കുക. കഴിയാവുന്നത്ര എണ്ണം ഈശ്വര നാമങ്ങളും മന്ത്രങ്ങളും ജപിക്കുന്നത് അത്യുത്തമം. എങ്കിലും നിത്യവും സന്ധ്യക്ക് മുടങ്ങാതെ ഈ നാമങ്ങൾ ജപിക്കണം.
*✨ഗണപതി*
*ഏകദന്തം മഹാകായം* *തപ്തകാഞ്ചന സന്നിഭം*
*ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം*
*✨സരസ്വതി*
*സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ*
*വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ.*
*✨ഗുരു*
*ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വരഃ*
*ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ*
*✨മഹാദേവൻ*
*ശിവം ശിവകരം ശാന്തം ശിവാത്മാനം* *ശിവോത്തമം*
*ശിവമാര്‍ഗ്ഗപ്രണേതാരം* *പ്രണതോസ്മി സദാശിവം*
*✨ദക്ഷിണാമൂർത്തി*
*ഗുരവേ സര്‍വ ലോകാനാം ഭിഷജേ ഭവരോഗിണാം*
*നിധയേ സര്‍വവിദ്യാനാം ദക്ഷിണാമൂര്‍ത്തയേ നമഃ*
*✨ഭദ്രകാളി*
*കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ*
*കുലം ച കുലധര്‍മം ച മാം ച പാലയ പാലയ*
*✨സുബ്രമണ്യൻ*
*ഷഡാനനം ചന്ദനലേപിതാംഗം മഹാദ്ഭുതം* *ദിവ്യമയൂരവാഹനം*
*രുദ്രസ്യ സൂനും* *സുരലോക നാഥം ബ്രഹ്മണ്യദേവം ശരണംപ്രപദ്യേ*
*✨നാഗരാജാവ്*
*പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച* *കംബലം*
*ശംഖപാലം* *ധൃതരാഷ്ട്രം* *തക്ഷകം കാളിയം തഥാ*
*✨ധന്വന്തരീമൂർത്തി*
*ഓം നമോ ഭഗവതേ വാസുദേവായ* *ധന്വന്തരേ അമൃതകലശ ഹസ്തായ*
*സർവാമയ വിനാശായ ത്രൈലോക്യനാഥായ ഭഗവതേ മഹാവിഷ്ണവേ നമഃ*
*✨മഹാവിഷ്ണു*
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*
*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ*
*✨നരസിംഹമൂർത്തി*
*ഉഗ്രവീരം മഹാവിഷ്ണും ജ്വലന്തം സർവതോമുഖം*
*നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യും നമാമ്യഹം*
*✨മഹാലക്ഷ്മി*
*അമ്മേ നാരായണ ദേവീ നാരായണ*
*ലക്ഷ്മീ നാരായണ ഭദ്രേ നാരായണ*
*✨ശാസ്താവ്*
*ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര*
*രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ*
🙏
*#കാമദ_ഏകാദശി*
🍁🍁🍁🍁🍁🍁🍁🍁
യുധിഷ്ഠിര മഹാരാജാവ് പറഞ്ഞു, "അല്ലയോ , ശ്രീകൃഷ്ണ, വാസുദേവ, ദയവായി എന്റെ എളിയ പ്രണാമങ്ങൾ സ്വീകരിക്കുക. ചൈത്ര മാസത്തിന്റെ [മാർച്ച്-ഏപ്രിൽ]അവസാനത്തിൽ വരുന്ന ഏകാദശി എന്നോട് വിവരിക്കുക.
അതിന്റെ പേരെന്താണ്, അതിന്റെ മഹത്വമെന്താണ്?
ശ്രീകൃഷ്ണൻ മറുപടി പറഞ്ഞു, "അല്ലയോ യുധിഷ്ഠിര, ഈ പവിത്രമായ ഏകാദശിയുടെ പുരാതന ചരിത്രം വിവരിക്കുമ്പോൾ ദയവായി ശ്രദ്ധയോടെ കേൾക്കുക; ഇത് രാമചന്ദ്ര പ്രഭുവിന്റെ മുത്തച്ഛനായ ദിലീപരാജാവുമായി ബന്ധപ്പെട്ടതാണ്.
ദിലീപരാജാവ് വസിഷ്ഠ മഹാ മുനിയോട് ചോദിച്ചു, "അല്ലയോ ബുദ്ധിമാനായ ബ്രാഹ്മണൻ, ചൈത്ര മാസത്തിന്റെ അവസാന ഭാഗത്ത് വരുന്ന ഏകാദശിയെക്കുറിച്ച് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദയവായി ഇത് എനിക്ക് വിവരിക്കുക."
വസിഷ്ഠമുനി മറുപടി പറഞ്ഞു, " അല്ലയോ രാജാവേ, നിങ്ങളുടെ അന്വേഷണം മഹതത്തരമാണ്. നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സന്തോഷപൂർവ്വം ഞാൻ നിങ്ങളോട് പറയും. ചൈത്രത്തിന്റെ രണ്ടാമാ ഴ്ച്ചയിൽ സംഭവിക്കുന്ന ഏകാദശിക്ക് കാമദ ഏകാദശി എന്നാണ് പേര്.
ഒരു കാട്ടുതീ പോലെ ഇത് വളരെ ശുദ്ധീകരിക്കുന്ന ഒന്നാണ്. അത് വിശ്വസ്തതയോടെ ആചാരിക്കുന്ന ഒരാൾക്ക് അത് ഏറ്റവും ഉയർന്ന ഫലം നൽകുന്നു.
രാജാവേ, ഇപ്പോൾ ഒരു പുരാതന ചരിത്രം കേൾക്കൂ, അത് വളരെ ശ്രേഷ്ഠമാണ്, അത് കേവലം ഒരാളുടെ എല്ലാ പാപങ്ങളെയും നീക്കംചെയ്യുന്നു.
പണ്ട്, രത്‌നപുരം എന്ന ഒരു നഗര-സംസ്ഥാനം നിലവിലുണ്ടായിരുന്നു, അത് സ്വർണ്ണവും ആഭരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. പുന്ദാരിക രാജാവായിരുന്നു ഈ മനോഹരമായ രാജ്യത്തിന്റെ ഭരണാധികാരി.
ഗന്ധർവന്മാർ, കിന്നരന്മാർ, അപ്‌സരസുകൾ എന്നിവരെ അതിലെ പൗരന്മാരിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗന്ധർവന്മാരിൽ ലളിത്തും ഭാര്യ ലളിതയും ഉൾപ്പെടുന്നു. ഈ രണ്ടുപേരും പരസ്പരം തീവ്രമായി ആകർഷിക്കപ്പെട്ടു, അവരുടെ വീട്ടിൽ വലിയ സമ്പത്തും മികച്ച ഭക്ഷണവും ഉണ്ടായിരുന്നു.
ലളിത തന്റെ ഭർത്താവിനെ വളരെ സ്നേഹിച്ചു, അതുപോലെ തന്നെ ലളിത് തന്റെ ഹൃദയത്തിനുള്ളിൽ നിരന്തരം ലളിതയെ തന്നെ ചിന്തിച്ചു.
ഒരിക്കൽ, പുന്ദാരിക രാജാവിന്റെ കൊട്ടാരത്തിൽ, നിരവധി ഗന്ധർവന്മാർ നൃത്തം ചെയ്യുകയും ലളിത് ഭാര്യയില്ലാതെ ഒറ്റയ്ക്ക് പാടുകയും ചെയ്തു. പാടുമ്പോൾ അവളെക്കുറിച്ചുള്ള ചിന്തകൾ കാരണം അദ്ദേഹത്തിന്റെ പാട്ടിന്റെ തനിമ നഷ്ടപ്പെട്ടു. പക്ഷേ! തന്റെ പാട്ടിന്റെ അവസാനം അനുചിതമായി ലളിത് ആലപിച്ചു.
രാജാവിന്റെ സദസ്സിൽ ഹാജരായിരുന്ന അസൂയയുള്ള ഒരാൾ തന്റെ പരമാധികാരത്തിനുപകരം ഭാര്യയെക്കുറിച്ച് ചിന്തിക്കുന്നതിൽ ലളിത് ലയിച്ചുപോയതായി രാജാവിനോട് പരാതിപ്പെട്ടു. ഇതുകേട്ട രാജാവ് പ്രകോപിതനായി, അവന്റെ കണ്ണുകൾ കോപാകുലനായി.
പെട്ടെന്നു അദ്ദേഹം ആക്രോശിച്ചു, "ഹേ,
വിഡ്ഠി! നീ നിങ്ങളുടെ ചുമതലകൾ നിർവഹിക്കുമ്പോൾ നിങ്ങളുടെ രാജാവിനെ ഭക്തിപൂർവ്വം ചിന്തിക്കുന്നതിനുപകരം നിങ്ങൾ ഒരു സ്ത്രീയെക്കുറിച്ച് (ഭാര്യ) മോഹത്തോടെ ചിന്തിക്കുകയായിരുന്നു, ഒരു നരഭോജിയാകാൻ ഞാൻ നിങ്ങളെ ശപിക്കുന്നു!
ലളിത് ഉടനെ ഭയചകിതനായ നരഭോജിയായിത്തീർന്നു, മനുഷ്യനെ ഭക്ഷിക്കുന്ന ഒരു മഹാനായ രാക്ഷസൻ. അവന്റെ കൈകൾക്ക് എട്ട് മൈൽ നീളമുണ്ടായിരുന്നു, അവന്റെ വായ ഒരു വലിയ ഗുഹയെപ്പോലെ വലുതാണ്, അവന്റെ കണ്ണുകൾ സൂര്യനും ചന്ദ്രനും പോലെ ഗംഭീരമായിരുന്നു, അവന്റെ മൂക്ക് ഭൂമിയിലെ കൂറ്റൻ കുഴികളോട് സാമ്യമുള്ളതാണ്, കഴുത്ത് ഒരു യഥാർത്ഥ പർവ്വതമായിരുന്നു, അവന്റെ ഇടുപ്പിന് നാല് മൈൽ വീതി ഉണ്ടായിരുന്നു അവന്റെ ഭീമാകാരമായ ശരീരം അറുപത്തിനാലു മൈൽ ഉയരത്തിൽ നിന്നു.
ഭർത്താവ് ഭയാനകമായ നരഭോജിയായി കഷ്ടപ്പെടുന്നത് കണ്ട് ലളിത ദു:ഖിതയായി. അവൾ വിചാരിച്ചു, 'ഇപ്പോൾ എന്റെ പ്രിയപ്പെട്ട ഭർത്താവ് രാജാക്കന്മാരുടെ ശാപത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്നു, എന്റെ പങ്ക് എന്താണ്?
ഞാൻ എന്ത് ചെയ്യണം? ഞാൻ എവിടെ പോകണം?'
ഈ വിധത്തിൽ രാവും പകലും ലളിത ദു:ഖിച്ചു. ഗന്ധർവഭാര്യയായി ജീവിതം ആസ്വദിക്കുന്നതിനുപകരം, രാജാവിന്റെ ശാപത്തിന്റെ മറവിൽ പൂർണ്ണമായും വീണുപോയ, ഭയാനകമായ പാപകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അവളുടെ ഭീകരനായ ഭർത്താവിനൊപ്പം കാട്ടിൽ എല്ലായിടത്തും അലഞ്ഞുനടക്കേണ്ടി വന്നു.
വിലക്കപ്പെട്ട പ്രദേശത്തുടനീളം അദ്ദേഹം അലഞ്ഞുനടന്നു, ഒരുകാലത്ത് മനോഹരമായിരുന്ന ഗന്ധർവൻ ഇപ്പോൾ ഒരു മനുഷ്യ ഭക്ഷകന്റെ ഭയാനകമായ പെരുമാറ്റത്തിലേക്ക് ചുരുങ്ങി. തന്റെ പ്രിയപ്പെട്ട ഭർത്താവ് ഭയാനകമായ അവസ്ഥയിൽ വളരെയധികം കഷ്ടപ്പെടുന്നതു കണ്ട് പരിഭ്രാന്തരായ ലളിത, ഭ്രാന്തമായ യാത്ര പിന്തുടർന്ന് കരയാൻ തുടങ്ങി.
എന്നിരുന്നാലും, ഭാഗ്യത്താൽ, ഒരു ദിവസം ശ്രീംഗി മുനിയുടെ സമീപം ലളിത വന്നു. പ്രസിദ്ധമായ വിന്ധ്യാചല കുന്നിന്റെ കൊടുമുടിയിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ സമീപിച്ച അവൾ ഉടനെ സന്ന്യാസിക്ക് അവളുടെ മാന്യമായ പ്രണാമങ്ങൾ അർപ്പിച്ചു.
മുനി, അവൾ മുൻപിൽ കുമ്പിടുന്നത് ശ്രദ്ധിച്ചു, 'അല്ലയോ ഏറ്റവും സുന്ദരിയായ നീ, ആരാണ്?
നിങ്ങൾ ആരുടെ മകളാണ്, നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്? എല്ലാം സത്യമായി എന്നോട് പറയുക.
"അല്ലയോ മുനീ,ഞാൻ മഹാനായ ഗന്ധർവ വിരാദൻവയുടെ മകളാണ്, എന്റെ പേര് ലളിതയെന്നാണ്. എന്റെ പ്രിയപ്പെട്ട ഭർത്താവിനൊപ്പം ഞാൻ കാടുകളിലും സമതലങ്ങളിലും ചുറ്റി സഞ്ചരിക്കുന്നു, പുണ്ടാരിക രാജാവ് മനുഷ്യനെ ഭക്ഷിക്കുന്ന രാക്ഷസനാകാൻ അദ്ദേഹത്തെ ശപിച്ചു. അവന്റെ ക്രൂരമായ രൂപവും ഭയങ്കര പാപപ്രവൃത്തികളും കണ്ട് ഞാൻ വളരെയധികം ദു:ഖിതയാണ്. എന്റെ ഭർത്താവിനുവേണ്ടി എങ്ങനെ പ്രായശ്ചിത്തം ചെയ്യാമെന്ന് എനിക്ക് പറയൂ.
ഈ പൈശാചിക രൂപത്തിൽ നിന്ന് അദ്ദേഹത്തെ മോചിപ്പിക്കാൻ എനിക്ക് എന്ത് പുണ്യകർമ്മമാണ് ചെയ്യാൻ കഴിയുക?
മുനി മറുപടി പറഞ്ഞു, "സ്വർഗ്ഗീയ കന്യകേ,ചൈത്ര മാസത്തിന്റെ രണ്ടാം ആഴ്ച്ചയിൽ ''കാമദ'' എന്ന ഏകാദശി ഉണ്ട്. അത് ഉടൻ വരുന്നുണ്ട്. ഈ ദിവസം വ്രതം എടുക്കുന്നവന്റെ ആഗ്രഹങ്ങളെല്ലാം നിറവേറുന്നു. നിങ്ങൾ ഈ ഏകാദശി ഉപവാസം പാലിച്ചാൽ അതിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്, നിങ്ങളുടെ ഭർത്താവിന് നിങ്ങൾ നേടുന്ന യോഗ്യത ലഭിക്കുകയും ശാപത്തിൽ നിന്ന് ഉടനെ മോചിതനാകുകയും ചെയ്യുന്നതാണ്."
മുനിയിൽ നിന്ന് ഈ വാക്കുകൾ കേട്ട് ലളിതയ്ക്ക് അതിയായ സന്തോഷം തോന്നി. ശ്രിംഗി മുനിയുടെ നിർദേശപ്രകാരം കാമദ ഏകാദശിയുടെ വ്രതം ലളിത വിശ്വസ്തതയോടെ ആചരിച്ചു. ദ്വാദശിയിൽ അവളുടെ മുൻപിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. ലളിതയുടെ മനഃസറിഞ്ഞ ഭഗവാൻ,
"കാമദ ഏകാദശിയുടെ വ്രതം നീ വിശ്വസ്തതയോടെ പാലിച്ചു .
നിൻ്റെ ഭർത്താവ്, ഒരു പൈശാചിക നരഭോജിയാക്കി മാറിയ ശാപത്തിൽ നിന്ന് മുക്തനാകട്ടെ. അങ്ങനെ നീ നേടിയ യോഗ്യത അവനെ ദുരിതത്തിൽ നിന്ന് മോചിപ്പിക്കട്ടെ."
ഭഗവാൻ്റെ അനുഗ്രഹം ലഭിച്ചയുടൻ,
സമീപത്ത് നിന്ന ഭർത്താവിന് രാജാവിന്റെ ശാപത്തിൽ നിന്ന് മോചിതനായി. മനോഹരമായ ആഭരണങ്ങളാൽ അലങ്കരിച്ച സുന്ദരനായ സ്വർഗ ഗായകനായ ഗന്ധർവൻ ലളിത്, തന്റെ യഥാർത്ഥ രൂപം വീണ്ടെടുത്തു. ആ ഗന്ധർവ്വ ദമ്പതിമാർ സ്വർഗ്ഗത്തിലെയ്ക്ക് പോയി. പിന്നീട് , ഭാര്യ ലളിതയ്‌ക്കൊപ്പം മുമ്പത്തേതിനേക്കാൾ കൂടുതൽ സമൃദ്ധി ആസ്വദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വസിഷ്ഠമുനി പറഞ്ഞ കഥ കേട്ടപ്പോൾ ദിലീപരാജാവിന് അതിയായ ഭക്തിയും സന്തോഷവും ഉണ്ടായി..
കാമദാ ഏകാദശിയുടെ ശക്തിയും മഹത്വവുമാണ്...
ശ്രീകൃഷ്ണൻ തുടർന്നു, "യുധിഷ്ഠിര, ഈ അത്ഭുതകരമായ വിവരണം കേൾക്കുന്ന ഏതൊരാളും തീർച്ചയായും കാമദ ഏകാദശിയെ തന്റെ കഴിവിന്റെ പരമാവധി ആചരിക്കണം , നിങ്ങൾ എല്ലാ മനുഷ്യരുടെയും പ്രയോജനത്തിനായി. അതിന്റെ മഹത്വങ്ങൾ ഞാൻ വിവരിച്ചിരിക്കുന്നു.
കാമദാ ഏകാദശിയെക്കാൾ മികച്ച ഏകാദശി മറ്റൊന്നില്ല. ഒരു ബ്രാഹ്മണനെ കൊന്നതിന്റെ പാപത്തെ പോലും ഇല്ലാതാക്കാൻ ഇതിന് കഴിയും. മാത്രമല്ല, ഇത് ശാപങ്ങളെ ഇല്ലാതാക്കുകയും ബോധത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.🙏🙏🕉️
Wednesday, April 17, 2024
*ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ഏഴു വൈരാഗ്യ ശ്ലോകങ്ങൾ*!
🌹🌺🌸🌹🌼🌹
ആചാര്യരുടെ അന്തർമുഖ വ്യക്തിത്വം തുളുമ്പി നിൽക്കുന്ന, അദ്വിതീയവും അനുപമേയവുമായ ആ ഗ്രന്ഥങ്ങൾ, ആർഷഭാരതത്തിന്റെ പവിത്രമായ സംസ്കാരം വിളിച്ചു പറയുന്നു. അവയിൽ വളരെ പ്രശസ്തവും, മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രസക്തവും എല്ലാവരും ഓർമ്മിച്ചിരിയ്‌ക്കേണ്ടതുമായ ഒന്നാണു്, ശങ്കരാചാര്യരുടെ 7 വൈരാഗ്യ ശ്ലോകങ്ങൾ.
ആ ശ്ലോകങ്ങൾ, വൈരാഗ്യ ശ്ലോകങ്ങളെന്നു പറയുന്നു .
'വൈരാഗ്യ' മെന്നു പറഞ്ഞാൽ, ബാഹ്യ പ്രേരണ കൂടാതെ, സ്വയം ഒരു കാര്യത്തിൽ വരുത്തുന്ന വിലക്ക്. ഇനി വേണ്ട, പാടില്ല, എന്നുള്ള തീരുമാനം. ഭക്ഷണത്തിലോ ജീവിതരീതിയിലോ വരുത്തുന്ന മാറ്റം. വിവേകം വരുമ്പോൾ വൈരാഗ്യവും വരും. അതു പക്വതയുടെ ലക്ഷണമാണു്. ഭക്തി, ജ്ഞാനം, വൈരാഗ്യം ഇവ മൂന്നും ആത്മ നിഷ്ഠയുള്ള ജീവിതത്തിന് അത്യന്താപേക്ഷിതമാണു്.
ഇനി ആ സപ്ത ശ്ലോകങ്ങൾ ഏതെല്ലമെന്നു നോക്കാം:
വൈരാഗ്യ ശ്ലോകങ്ങൾ:-
വാചാമ ഗോചരവും, തത്വ ചിന്താ സ്ഫുലിംഗങ്ങൾ കൊണ്ടു് സുദീപ്തവുമായ ആ ശ്ലോകങ്ങൾ അനുസന്ധാനം ചെയ്താൽ, ഓർമ്മിച്ചിരുന്നാൽ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല മാനസിക ക്ലേശങ്ങളും നേരിടാനുള്ള മനശ്ശക്തി/ആർജ്ജവം സമാർജ്ജിക്കാനാകും! അവ എന്താണെന്നു നോക്കാം:
🌹ശ്ലോകങ്ങൾ: 1🌹
മാതാ നാസ്തി, പിതാ നാസ്തി,
നാസ്തി ബന്ധു സഹോദരാ:
അർത്ഥം നാസ്തി, ഗൃഹം നാസ്തി,
തസ്മാത് ജാഗ്രത! ജാഗ്രത!
🌹അർത്ഥം:
നാം പ്രത്യക്ഷമായി, കാണുന്ന അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും സ്വത്തുക്കളും ആരും/ഒന്നും തന്നെ ശാശ്വതമല്ല, ചുരുക്കത്തിൽ നാം നമ്മുടേതെന്നു അഹങ്കരിക്കുന്ന ഒന്നും തന്നെ സ്ഥിരമല്ല, എല്ലാം ഒരു ദിവസം ഇല്ലാതാകും! അതു കൊണ്ടു്, ഏതു സ്ഥിതിഗതിയും നേരിടാൻ മനസ്സ് കൊണ്ടു്, എല്ലായ്പ്പോഴും ജാഗ്രതയോടെ ഇരിക്കുക!
ജന്മ ദുഃഖം ജരാ ദുഃഖം
ജായാദുഃഖം പുനഃ പുനഃ
സംസാര സാഗരം ദുഃഖം,
തസ്മാത് ജാഗ്രത! ജാഗ്രത! (2)
🌹അർത്ഥം:
ഈ സംസാര സാഗരത്തിൽ മനുഷ്യ ജന്മം എന്നത് ദുഃഖമാണ്. വാർദ്ധക്യം ദുഃഖം, ധർമ്മ പത്നി, മക്കൾ എന്തിന്, ഈ സംസാരം തന്നെ ദുഃഖമാണ്. എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമുക്കു് ദുഃഖം മാത്രം കാലക്രമേണ പ്രദാനം ചെയ്യുന്നു. ഒന്നും ആർക്കും ഒഴിവാക്കാൻ സാദ്ധ്യമല്ല, അനുഭവിച്ചേ തീരു. തീരാത്തതു അടുത്ത ജന്മത്തിൽ പ്രാരബ്ധ കർമ്മമായി അനുഭവിക്കേണ്ടി വരും. അതോടൊപ്പം സഞ്ചിത കർമ്മവും ആഗാമി കർമ്മവുമെല്ലാം സംയോജിക്കുമ്പോൾ, ദുഖങ്ങളുടെ വ്യാപ്തിയും വർദ്ധിക്കുന്നു. എപ്പോൾ കർമ്മങ്ങളും, വാസനകളും അവസാനിക്കുന്നുവോ അതുവരെ ജന്മം തുടർന്നുകൊണ്ടേയിരിക്കും. വാസ്തവത്തിൽ, വാസനകളാണു് തുടർന്നുള്ള ജന്മത്തിനു ഹേതുവായി ഭവിക്കുന്നത്. ചുരുക്കത്തിൽ എല്ലാം ദുഃഖം തന്നെ. അതുകൊണ്ടു്, എല്ലായ്പ്പോഴും മനസ്സുകൊണ്ടു് തയ്യാറായി ജാഗരൂകനായിരിക്കുക!
കാമശ്ച, ക്രോധശ്ച, ലോഭശ്ച
ദേഹേ തിഷ്ടന്തി തസ്കരാ:
ജ്ഞാന രത്‌നാപഹാരായ
തസ്മാത് ജാഗ്രത! ജാഗ്രത! (3)
🌹അർത്ഥം:
കാമം( ആശകൾ) ക്രോധം(ദേഷ്യം) ലോഭം(അത്യാഗ്രഹം) ഇവയെല്ലാം നമ്മുടെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന തസ്കരന്മാരാണു്. അവർ സമയാ സമയങ്ങളിൽ തല പൊക്കി നാമറിയാതെ നമ്മുടെയുള്ളിൽ നിക്ഷിപ്തമായിരിക്കുന്ന ജ്ഞാനമാകുന്ന രത്‌നം അപഹരിക്കുന്നു. ക്ഷണനേരം കൊണ്ടുണ്ടാകുന്ന മാനസിക വിഭ്രാന്തിയിൽ നാം അവിവേകം മൂലം രാഗ, ദ്വേഷാദികൾ പ്രകടിപ്പിയ്ക്കുമ്പോൾ, നമ്മുടെ അമൂല്യ നിധിയായ ജ്ഞാനം മോഷ്ടിക്കപ്പെട്ടുന്നു. അതുകൊണ്ടു്, ഏതു നേരവും ശുഷ്കാന്തിയോടെ ഉണർന്നിരിക്കുക!
ആശായാ ബന്ധ്യതെ ജന്തു
കർമണാ ബഹു ചിന്തയാ.
ആയുർക്ഷീണം ന ജാനാതി
തസ്മാത് ജാഗ്രത! ജാഗ്രത! (4)
🌹അർത്ഥം:
മനുഷ്യനും മറ്റൊരു വിധത്തിൽ മൃഗം തന്നെ. ഇവിടെ ആചാര്യർ മനുഷ്യനെയും മൃഗമെന്നു വിശേഷിപ്പിച്ചിരിക്കുന്നു. അമിതമായ മോഹാവേശത്താൽ ബന്ധിതരായ മനുഷ്യ മൃഗങ്ങൾ അങ്ങനെ, വേണ്ടാത്ത ആശകളുടെ പിന്നാലെയുള്ള പരക്കം പാച്ചിലിൽ ഈ ക്ഷണികമായ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങൾ കൊഴിഞ്ഞു പോകുന്നതു് ശ്രദ്ധിക്കാൻ വിട്ടുപോകുന്നു. ശ്രദ്ധിക്കുമ്പോൾ വളരെ വൈകിപ്പോയതായി മനസ്സിലാകും. അത് ദുഖത്തിനും പശ്ചാത്താപത്തിനും ഹേതുവായി തീരുന്നു. അത് കൊണ്ടു്, സമയം വിനിയോഗം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. എപ്പൊഴും, ഫലപ്രദമായ ജീവിതം നയിക്കുന്ന കാര്യത്തിൽ ഉണർന്നിരിക്കുക. എങ്കിൽ ദുഖിയ്ക്കേണ്ടി വരില്ല!
സമ്പത് സ്വപ്ന സാംകാരാ
യൗവ്വനം കുസുമോപമം.
വിദ്യു ചഞ്ചലം ആയുഷം
തസ്മാത് ജാഗ്രത! ജാഗ്രത! (5)
🌹അർത്ഥം:
നമ്മുടെ എല്ലാ സമ്പത്തുകളും ഒരു സ്വപ്നം കാണുന്നതു പോലെ, അസ്ഥിരവും, നൈമിഷികവുമാണു്. യൗവ്വനം അൽപ കാലത്തേക്കുള്ള ഒരു ജീവിത ദശ മാത്രം. വരുന്നതും പോകുന്നതും നാം ശ്രദ്ധിയ്ക്കപ്പെടാതെ തന്നെ നമ്മിൽ നിന്നും ഒരു പൂവിന്റെ ജീവിത കാലം പോലെ, കടന്നു പോകുന്നു. കൃത്യമായി പറഞ്ഞാൽ, ജീവിതം ഒരു മിന്നൽ പിണറുപോലെ, കണ്മുന്നിലൂടെ മിന്നി മറയുന്നു. അതു കൊണ്ട് ഈ ലോകത്തിൽ ഒന്നും സ്ഥിരമല്ല എന്ന ഉണർവ്വോടെ ജീവിച്ചാൽ പിൽക്കാലത്തു ദുഖിയ്ക്കേണ്ടി വരില്ല!
ക്ഷണം വിത്തം ക്ഷണം ചിത്തം
ക്ഷണം ജീവിത മാവയോ:
യമസ്യ കരുണാ നാസ്തി
തസ്മാത് ജാഗ്രത! ജാഗ്രത! (6)
🌹അർത്ഥം:
ധനം, സ്മൃതി, ജീവിതം, എല്ലാമേ ക്ഷരമാണ്. അതുപോലെ തന്നെ, ഓർമ്മിക്കേണ്ട ഒരു കാര്യമാണു്, മരണ ദേവൻ അൽപ്പം പോലും കരുണ കാട്ടുകയില്ല, എന്ന വസ്തുത. നമ്മുടെ ജീവിതത്തിൽ പലതും നാം അവഗണിക്കുന്നു, ഓർമ്മിക്കാതിരിക്കുന്നു. അതിന്റെ ഭവിഷ്യത്തും കാലാന്തരത്തിൽ അനുഭവിക്കുന്നു.
യാവത് കാലം ഭവേത്, കർമ്മ
താവത് തിഷ്‌ടന്തി ജന്തവഃ
തസ്മിൻ ക്ഷീണേ വിനശ്യന്തി
തത്ര കാ പരിദേവനാ! (7)
🌹അർത്ഥം:
കർമ്മം നിലനിൽക്കുന്ന കാലം വരെ മാത്രമേ, മനുഷ്യനെന്ന ജന്തു ഈ ഭൂമുഖത്തു് ഉണ്ടായിരിയ്ക്കുകയുള്ളു. കർമ്മത്തിൽ നിന്നും നിവൃത്തി ആയിക്കഴിഞ്ഞാൽ, ആ നിമിഷത്തിൽത്തന്നെ മനുഷ്യ ജന്തു അപ്രത്യക്ഷമാകുന്നു. അതു കൊണ്ടു്, ഇതെല്ലം ആലോചിച്ചു മനസ്സു് പുണ്ണാക്കുന്നതിൽ അർത്ഥമില്ല, ഫലവുമില്ല! എല്ലാ പ്രക്രിയകളും അതിന്റെ നിയമ മനുസരിച്ചു നടന്നുകൊണ്ടിരിക്കും. നാം മറ്റൊരിടത്തു ഏതെങ്കിലും ഒരു കാര്യത്തിനു പോയാൽ നിശ്ചയിച്ച കാര്യം കഴിഞ്ഞ ഉടനെ സ്വന്തം വീട്ടിലേക്കു മടങ്ങുന്നതു പോലെ, ഭൂലോകത്തിൽ ജന്മമെടുത്താൽ, ഉദ്ദിഷ്ട കർമ്മ പൂർത്തിയ്ക്കു ശേഷം ഇഹലോകവാസം തീർത്തു ഒരു ദിവസം അപ്രതീക്ഷിതമായി അപ്രത്യക്ഷമാകുന്നു. ചെയ്ത കർമ്മങ്ങളുടെ സ്വഭാവമനുസരിച്ചു, വാസനകളുടെ, ഗൗരവമനുസരിച്ചു തുടർന്നുള്ള ജന്മം നിശ്ചയിക്കപ്പെടുന്നു. എല്ലാം
നിഗൂഢമാണ്. ആർക്കും ഒന്നും മുൻകൂട്ടി അറിയില്ല. അതാണു് ഈശ്വരന്റെ വൈഭവവും മാഹാത്മ്യവും!.
ഉപസംഹാരം:
അതു കൊണ്ടു്, അഭിമാനം വെടിഞ്ഞു രാഗദ്വേഷാദികളോടെല്ലാം വിട വാങ്ങി, പരസ്പര സ്നേഹത്തോടെ ഇനിയുള്ള കാലം തുറന്ന മനസ്സോടെ ജീവിക്കാൻ ശ്രമിയ്ക്കണം! ഈ മനുഷ്യ ജീവിതം ക്ഷണികമാണെന്ന ബോധത്തോടെ, ജീവിതം അർത്ഥവത്തായും, ഫലപ്രദമായും ഉപയോഗിക്കാനും, ജന്മസാക്ഷാത്കാരം നേടുവാനും എല്ലാവരും എല്ലായ്‌പ്പോഴും ഓർമ്മിച്ചിരിയ്ക്കണം! ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിവയും കൂടാതെ സത്‌സംഗം, ശരണാഗതി, നാമസങ്കീർത്തനം, ഇവയെല്ലാം ജന്മസാക്ഷാത്ക്കാരത്തിനു സഹായിക്കുന്ന ധാർമ്മിക മാർഗ്ഗങ്ങളാണ്.
ഇതാണ് ശങ്കരാചാര്യർ ഇതിലൂടെ ഉദ്ദേശിക്കുന്നതു്.
എല്ലാവർക്കും നന്മ വരട്ടെ!🙏
--കടപ്പാട്:
Subscribe to:
Posts (Atom)