പൗരാണികഭാരതീയ സംസ്ക്കാരം അനുസരിച്ച് എല്ലാം ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരുന്നു. രാജധര്‍മ്മം, സൈന്യധര്മ്മം, ഗൃഹസ്ഥധര്‍മ്മം, സന്ന്യാസധര്‍മ്മം, വൈദ്യധര്‍മ്മം, ധാര്‍മ്മികനീതി എന്നിങ്ങനെ എല്ലാം ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരുന്നു. എന്താണതിന്റെ ഉപയോഗം എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ചിന്തിക്കേണ്ടുന്ന വിഷയമാണ്.
നീതിന്യായവ്യവസ്ഥിതിയില്‍ സേവനം അനുഷ്ഠിക്കുന്ന വക്കീലന്മാരുടെ കാര്യം നോക്കാം. കള്ളനെയും കൊലപാതകിയെയും അഴിമതിക്കാരെയും പീഡനക്കാരെയും എല്ലാം വക്കീലന്മാരില് ചിലര്‍ സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ച് രക്ഷപ്പെടുത്തിയാലോ!!! അങ്ങനെ ആകുമ്പോള്‍ അവരെന്താണ് ചെയ്യുന്നത്, അനീതിക്കും അക്രമങ്ങള്‍ക്കും പണം വാങ്ങി കൂട്ടുനില്ക്കുകയല്ലേ? അപ്പോള്‍ അവര്‍ ചെയ്യുന്ന പ്രവൃത്തി നിയമത്തിനു പുറത്താണോ? അവരും കുറ്റമല്ലേ ചെയ്യുന്നത്!!! ഏതൊരു ജോലിക്കും പ്രൊഫഷണല്‍ എത്തിക്സ് ഉണ്ടല്ലോ! അത് പാലിക്കപ്പെട്ടില്ല എങ്കില്‍ ആ ജോലി കൊണ്ട് സമുഹത്തിനെന്തു ഗുണം! എന്നുമാത്രമല്ല അസത്യവാദംകൊണ്ട് സമൂഹവും നശിക്കും അയാള്‍ സ്വയം നശിക്കുകയും ചെയ്യും!
നീതിന്യായം എന്തിനാണ് ? സത്യം സ്ഥാപിക്കാനാണല്ലോ! പണം വാങ്ങിക്കൊണ്ട് വക്കീല്‍ അനീതിക്ക് കൂട്ടുനില്‍ക്കുകയാണെങ്കില്‍ അധാര്‍മ്മികമായ സമ്പത്താണ് അയാള്‍ ആര്‍ജ്ജിക്കുന്നത്. അത് അര്‍ത്ഥം, കാമം എന്നിവയെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു വ്യവസ്ഥയുടെ ഫലമല്ലേ? നമ്മുടെ ഭരണഘടന ധര്മ്മത്തിന് സ്ഥാനം കൊടുത്തിട്ടില്ലേ?! നീതിന്യായം ശരിയായ വിധിയാണോ നടപ്പിലാക്കുന്നത് എന്ന ചോദ്യത്തിന് ഭാരതത്തില്‍ സ്ഥാനം ഇല്ലേ? കള്ളനെയുഃ കൊലപാതകിയെയും പീഡനക്കാരെയും അഴിമതിക്കാരെയും രക്ഷപ്പെടുത്തുന്ന വക്കീലന്മാര്ക്കെതിരെ പരാതികള്‍ കൊടുത്ത് ശിക്ഷിക്കാന്‍ വകുപ്പുണ്ടോ? വേലിതന്നെ വിളവു തിന്നാന്‍ തുടങ്ങിയാലത് ഭീകരമായ നിസ്സഹായത ആണല്ലോ!!!

അതുകൊണ്ടാണ് ഭാരതീയാചാര്യന്മാര് എല്ലാ പ്രവൃത്തികളും ധര്‍മ്മത്തില്‍ അധിഷ്ഠിതമാക്കിയത്. അര്‍ത്ഥകാമങ്ങള്‍ രണ്ടാമതാണ്. '' ദുഃഖനാശകമായ ജ്ഞാനം ആണ് ലക്ഷ്യം. അതിന് ധര്‍മ്മം ആണ് മാര്‍ഗ്ഗം . അര്ത്ഥകാമങ്ങളാകട്ടെ ധര്മ്മാചരണിത്തിനുമാത്രമാണ്. അല്ലാതെ ധര്‍മ്മം കൊണ്ട് ധനവും ഭൗതികകാമങ്ങളുടെ പൂര്‍ത്തീകരണവും എന്നതല്ല വഴി. '' എന്നാണ് ഭാഗവതത്തില്‍ പറയുന്നത്.
അങ്ങനെ ധര്‍മ്മം ഇല്ലാതെ ധനത്തിനും കാമത്തിനും പുറകേ പോകുന്ന നിതിന്യായം, ഭരണം, ആരോഗ്യരംഗം, വിദ്യാഭ്യാസം എന്നിവയിലൂടെ ഏതൊരു നാടും സാംസ്ക്കാരികമായും ജ്ഞാനപരമായും അധഃപതിക്കും.
ഓം....krishnakumar,kp
ഓം....krishnakumar,kp
No comments:
Post a Comment