അദ്ഭുതം , അത്യദ്ഭുതം.
നിശ്ചിതസമയത്ത് സൂര്യൻ ഉദിക്കുന്നു, അസ്തമിക്കുന്നു: ഋതുക്കൾ മാറി മാറി വരുന്നു. തളിരുകൾ സമയത്തിന് കിളുർക്കുന്നു, വളരുന്നു, തളരുന്നു, പൊഴിയുന്നു; പൂക്കൾ വിരിയുന്നു, കൊഴിയുന്നു. ജീവജാലങ്ങളും മനുഷ്യരും ജനിക്കുന്നു, ജീവിക്കുന്നു , മരിക്കുന്നു.
എന്തൊരത്ഭുതം അല്ലേ ? , ഞാൻ അന്തര്യാമിയായ, ശാമ സുന്ദരനായ കൃഷ്ണനോട് ചോദിച്ചു. എപ്പാഴും പതിവുള്ള പോലെ കൃഷ്ണൻ ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു:
"സൂര്യൻ ഉദിക്കുന്നില്ല, അസ്തമിക്കുന്നില്ല. ആരും ജനിക്കുന്നില്ല, ആരും മരിക്കുന്നുമില്ല. ഞാൻ ഏകൻ, അദ്വയൻ. അദ്ഭുതം ഇല്ല, ആനന്ദം, പരമാനന്ദം മാത്രം. "
എന്റെ അത്ഭുതത്തെ ആനന്ദമാക്കി മാറ്റാൻ പ്രാർഥിച്ച കൊണ്ട് ഞാൻ പറഞ്ഞു:
അത്യദ്ഭുതം!.
അത്യദ്ഭുതം!.
savitri puram.
No comments:
Post a Comment