ശബ്ദസ്പര്‍ശരൂപ രസഗന്ധങ്ങളില്ലാത്തതും ഒരിക്കലും മാറ്റമില്ലാത്തതും നിത്യവും ആദ്യന്തങ്ങളില്ലാത്തതും പ്രാണനുമപ്പുറം കുടികൊള്ളുന്നതും നിര്‍വികാരവുമായ പരമാത്മാവാണുതാനെന്ന് അനുഭവിച്ചറിയുമ്പോള്‍ മരണത്തിന്റെ വായില്‍നിന്നു മുക്തിനേടുന്നുവെന്ന് കഠോപനിഷത് വ്യക്തമാക്കിയിരിക്കുന്നതു കാണുക. കാതിനു കേള്‍ക്കുവാനുള്ള ശക്തിയായും മനസ്സിനു ചിന്തിക്കാനുള്ള ശക്തിയായും വാഗിന്ദ്രിയത്തിനു പറയാനുള്ള ശക്തിയായും യാതൊരു ചൈതന്യമാണോ നമ്മില്‍കുടികൊള്ളുന്നത് അതാണു പ്രാണനുചലനശേഷിയായും കണ്ണിനു കാണാനുള്ള ശക്തിയായും വിളങ്ങുന്നത്. ഈ തത്ത്വം മനസ്സിലാക്കുന്നവര്‍ ശരീരമനോബുദ്ധികളാണു ഞാനെന്ന തെറ്റിദ്ധാരണ നീങ്ങി മരണരഹിതരായിത്തീരുന്നു എന്നു കേനോപനിഷത്തും പ്രതിപാദിക്കുന്നു
No comments:
Post a Comment