ശ്രീമദ് ഭാഗവതം 128*
ദൂരേ ക്രീഡനകാസക്തം പുത്രം നാരായണാഹ്വയം.
പ്ലാവിതേന സ്വരേണോച്ചൈ: ആജുഹാവാകുലേന്ദ്രിയ:
നാരായണാ എന്ന് ഉറക്കെ വിളിച്ചതും യമഭടന്മാരെ അവിടെ നിന്നും അകറ്റിക്കൊണ്ട് വിഷ്ണുപാർഷദന്മാർ അവിടെ എത്തി. എല്ലാവരുടെ ഉള്ളിലും വിഷ്ണുപാർഷദന്മാരും യമഭടന്മാരും ണ്ട്. ദുർവ്വാസനകൾ പ്രബലമായിട്ടിരിക്കുമ്പോ ഭഗവാനെ ആശ്രയിക്കുന്നതുവരെ യമഭടന്മാരുടെ കൈയ്യിലാണ് നമ്മള്.
യമൻ പറയണു. ദ്വൈതബുദ്ധി ഉള്ളയിടത്തോളം കാലം ഓരോരുത്തരും എന്റെ സിറ്റിയിലേയ്ക്ക് സീസൺ ടിക്കറ്റ് വാങ്ങിയിട്ടാണത്രേ ഇരിക്കണത്. സംയമനി എന്നാണത്രേ യമന്റെ സിറ്റിക്ക് പേര്. ഇപ്പൊ മാറിയിട്ടുണ്ടോ എന്നറിയില്ല്യ.ഇടയ്ക്കിടയ്ക്കി പ്പോ പേര് മാറ്റലല്ലേ. ദ്വൈതബുദ്ധി ണ്ടോ എന്റടുത്തേയ്ക്ക് വന്നും പോയിക്കൊണ്ടും ഇരിക്കും എന്നാണ് യമൻ പറയണത്.
അപ്പോ യമഭടന്മാരെ നിവാരണം ചെയ്തു കൊണ്ട് വിഷ്ണുപാർഷദന്മാർ അവിടെ വന്നു. യമഭടന്മാര് പറഞ്ഞു. ദാ ഇവനെ(അജാമിളനെ) പിടിച്ചു കൊണ്ട് പോകാനുള്ള ലിസ്റ്റ് ഞങ്ങളുടെ കൈയ്യിലുണ്ട്. അത്രയധികം പാപം ചെയ്തണ്ട് ഇയാള്. ആട്ടെ അവൻ എത്ര പാപം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പൊ ഭഗവാനെ ആശ്രയിച്ചില്ലേ.
സാധുക്കൾക്ക് എപ്പോഴും കരുണയാണ്. അവർ ഒന്നേ നോക്കൂ. ആരാകട്ടെ അവൻ നാമസങ്കീർത്തനം ചെയ്യണണ്ടോ അവൻ എത്ര പാപി ആവട്ടെ ഇങ്ങട് കൂട്ടിക്കൊള്ളാ. എന്താന്ന് വെച്ചാൽ ഞങ്ങൾക്ക് വൈകുണ്ഠത്തിലേക്ക് ആളെ കിട്ടണില്ലേ. കിട്ടുന്നവരെ ഇങ്ങട് പിടിക്കാന്നാണ്.
ഒരിക്കൽ ഒരു ആന യമലോകത്തിൽ പോയി. ആനയെ യമൻ കുറേ ചീത്ത പറഞ്ഞു. യമൻ പറഞ്ഞു നിനക്ക് നാണമില്ലല്ലോ ഇത്ര വലിയ ജീവി ആയിട്ട് ഈ മനുഷ്യന്റെ അടിമ ആയല്ലോ .ഒരു ജന്മത്തിൽ പൂച്ചയായി മനുഷ്യന്റെ പുറകെ നടന്നു.പിന്നെ നായ ആയിട്ട് മനുഷ്യന്റെ പുറകെ നടന്നു. ഇപ്പൊ ആനയായിട്ട് ജനിച്ച് മനുഷ്യന്റെ അടിമയായിട്ട് തീർന്നുവല്ലോ. നാണമില്ലല്ലോ നിനക്ക്. അപ്പോ ആന യമനോട് പറഞ്ഞു. സ്വാമീ ഞാൻ അമ്പലത്തിലൊക്കെ ഭഗവാന്റെ തിടമ്പ് എടുത്ത് നടക്കാ ചെയ്തത്. മനുഷ്യര് എന്നെ പിടിച്ചു കൊണ്ട് പോയതാണ്. മനുഷ്യരുടെ ഇടയില് നല്ലവരുണ്ട്. ചീത്ത ആളുകളുമുണ്ട്. സാധുക്കളുണ്ട് ദുഷ്ടന്മാരുണ്ട്. അങ്ങേയ്ക്ക് മനുഷ്യരെ കുറിച്ച് ശരിക്ക് അറിയില്ല്യ.എന്ന് പറഞ്ഞു യമന്റടുത്തേ. അപ്പോ യമൻ പറഞ്ഞു. ഞാൻ കാണാത്ത മനുഷ്യരാണോ. എല്ലാവരും ഇങ്ങട് വരണ്ട്. അപ്പോ ആന പറഞ്ഞു മരിച്ചിട്ടല്ലേ വരണത്. ജീവനോടെ ഒരാളെ കൊണ്ട് വരൂ. എന്നിട്ട് പറയൂ എന്ന് പറഞ്ഞു.
അപ്പോ യമൻ ഭടന്മാരെ അയച്ചു ഭൂമിയിലേക്ക്. ആരെയെങ്കിലും പിടിച്ചു കൊണ്ട് വരാൻ.
ആരെയാ പിടിച്ചോണ്ട് വരേണ്ടത്. അപ്പോ ആന പറഞ്ഞു ഏതെങ്കിലും സാധുക്കളെ കൂട്ടിക്കൊണ്ടു വരാ. ഭടന്മാർ പോയി ഒരാളെ പിടിച്ചു കൊണ്ട് വന്നു. കട്ടിലിൽ കിടക്കുകയായിരുന്നു അദ്ദേഹം. കിടന്നുറങ്ങാണ്. കട്ടിലോടെ പൊക്കി കൊണ്ട് വന്നു.
ശ്രീനൊച്ചൂർജി
*തുടരും. ..*
Lakshmi Prasad
No comments:
Post a Comment