Tuesday, June 04, 2019

ശ്രീമദ് ഭാഗവതം 171* 

നമ്മുടെ ഉള്ളിൽ സ്വരൂപമായി ഏതൊരു ബോധം ണ്ടോ, ആ ബോധം തന്നെ ആണ് പുറത്ത് പ്രപഞ്ചാകാരമായി പരിണമിച്ച് നില്ക്കുന്നത്. ഈ തത്വസാക്ഷാത്ക്കാരം മനുവിന് ണ്ടായപ്പോ, മനു ഉപനിഷത് മന്ത്രത്തിനെ അല്പം ഒന്ന് മാറ്റി ച്ചൊല്ലി. ഉപനിഷത് ഈശാവാസ്യമിദം സർവ്വം എന്ന് പറഞ്ഞു. മനു അതിനെ,

ആത്മാവാസ്യമിദം വിശ്വം യത് കിഞ്ചിജ്ജഗത്യാം ജഗത്  എന്ന് പറഞ്ഞു. ഈ ജഗത്തിനെ ആത്മാവിനെ കൊണ്ട് നിറയ്ക്കുക. 
തേന ത്യക്തേന ഭുജ്ഞീഥാ: 
ത്യാഗം കൊണ്ട് ഭോഗം. 
എന്തിനെ ത്യജിക്കും. 
നാമരൂപത്തെ ത്യജിക്കും. 

ശങ്കരാചാര്യസ്വാമികൾ അപരോക്ഷാനുഭൂതിയിൽ പറഞ്ഞു. ഒരൊറ്റ ത്യാഗമേ പറ്റുള്ളൂ. പ്രപഞ്ചത്തിനെ ത്യജിക്കണം. എങ്ങനെ ത്യജിക്കും. ചിലര് കാഷായം ഉടുത്തിട്ട് ലോകത്തിനെ ത്യജിക്കാണെന്ന് പറയും. ലോകം അങ്ങനെ വിട്ടു പോകാൻ പറ്റ്വോ. ലോകത്തിനെ എവിടെ വിടും? തല്ലി പൊട്ടിച്ചു കിണറ്റിൽ ഇടാൻ പറ്റ്വോ? .ലോകത്തിനെ എങ്ങനെ ഉപേക്ഷിക്കും. ത്യാഗ: പ്രപഞ്ചരൂപസ്യ. 
ബ്രഹ്മാത്മത്വ അവലോകനാദ് ത്യാഗോഹി മഹതാം പൂജ്യ: സദ്യോ മോക്ഷമയോ വിഭു:

ഇപ്പൊ തന്നെ മോക്ഷം കിട്ടും ന്നാണ്. എങ്ങനെ എന്ന് വെച്ചാൽ പ്രപഞ്ചരൂപസ്യ ത്യാഗ:
 *പ്രപഞ്ചത്തിനെ പ്രപഞ്ചമായിട്ട് ത്യജിച്ചു. ഭഗവാനായിട്ട് എടുത്തു* . പ്രപഞ്ചത്തിനെ ഭഗവദ് സ്വരൂപമായിട്ട് കാണുമ്പോ പ്രപഞ്ചത്തിനെ വിട്ടു. അപ്പോ പിന്നെ ജഗത് മിഥ്യാ അല്ല *ജഗത്* *നാരായണനാണ്.* വിശ്വം അപ്പോ ഭഗവദ് സ്വരൂപം ആണ്. വിശ്വം സ്ഥൂലമായ ഭഗവാന്റെ ശരീരം ആണ്. അപ്പോ അവിടെ മിഥ്യ എന്ന് പറയേണ്ട ആവശ്യല്ല. ജഗത് തന്നെ ഭഗവദ് സ്വരൂപം ആണ്. കാണുന്നതൊക്കെ പരമാത്മസ്വരൂപം ആണ്. അപ്പോ ജഗത്തിനെ ത്യജിച്ചു കഴിഞ്ഞു. സ്ത്രീ സ്ത്രീ അല്ല പുരുഷൻ പുരുഷനല്ല അതാണ് ത്യാഗം. 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments: