Saturday, September 14, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  175

സമസ്ഥിതിയിൽ മനസ്സ് നിൽക്കാണെങ്കിൽ അഥവാ മനസ്സിനു പുറകിലുള്ള ബോധത്തിനെ തെളിച്ചു കഴിഞ്ഞാൽ ഞാനാര്? എന്റെ സ്വരൂപം എന്താണെന്നറിയുമ്പോൾ ഞാൻ ശരീര മോ  മനസ്സോ ബുദ്ധിയോ അഹങ്കാര മോ ഒന്നും അല്ല എന്ന് അറിയുമ്പോൾ എനിക്ക് കർതൃത്വവും ഭോക്തൃത്വവും ഒന്നും ഇല്ല. ദ്വന്ദ്വങ്ങൾ ഒന്നും എന്നെ ബാധിക്കില്ല. മനസ്സിനോടുള്ള താദാത്മ്യം കാരണമാണ് ഇതൊക്കെ എന്നെ ബാധിക്കണത്. മനസ്സിനോടുള്ള താദാത്മ്യം വിട്ട കന്നാൽ ദ്വന്ദ്വങ്ങൾ ഒക്കെ വന്നിട്ടു പോകും ഒന്നും ബാധിക്കില്ല അപ്പൊ പാപം ഉണ്ടാവില്ല. ഉള്ളില് കരട് കിടക്കില്ല. കളങ്കം കിടക്കില്ല. അശുദ്ധി കിടക്കില്ല അല്ലെങ്കിൽ പുണ്യവും പാപമാണ് പാപവും പാപമാണ്. നമ്മുടെ മനസ്സിന്റെ സമസ്ഥിതിയെ പുണ്യവും ചലിപ്പിക്കും പാപവും ചലിപ്പിക്കും. പുണ്യം എന്നു വച്ചാൽ എന്താ സുഖം അനുഭവിക്കാ അതാണിപ്പൊ പുണ്യം. നല്ല സുഖമായിട്ടിരിക്കാ അതു പുണ്യം. അതും നമ്മളുടെ മനസ്സിനെ ചലിപ്പിക്കും ദു:ഖം ഉണ്ടാവാ അതും ചലിപ്പിക്കും. ചലിക്കണത് പാപമാണ്. ചലനമില്ലാതെ സമസ്ഥിതിയിൽ എത്തിയാൽ പൂർണ്ണത. ദ്വന്ദ്വങ്ങളെ സമമായിക്കണ്ട് എന്നിട്ട് യുദ്ധം ചെയ്യാണെങ്കിൽ അർജ്ജുനാ തന്നെ ഒന്നും സ്പർശിക്കില്ല- ഇതിനു ഉത്തമ ഉദാഹരണം ശ്രീകൃഷ്ണ ഭഗവാൻ തന്നെ. എത്ര പ്രവർത്തിച്ചു. ഭഗവാൻ എന്തു പ്രതീക്ഷിച്ചു പ്രവൃത്തിച്ചു? കൃഷ്ണാവതാരം മുഴുവൻ പ്രവൃത്തിയാണ്. ഇത്രയൊക്കെ പ്രവൃത്തിച്ചിട്ട് ഭഗവാന് അവസാനം ആരെങ്കിലും അഭിനന്ദനങ്ങൾ ഒക്കെ കിട്ടിയോ ഒന്നും ഇല്ല അവസാനം ഗാന്ധാരിയുടെ അടുത്തു നിന്നും ശാപമാണ് കിട്ടിയത്. ഇത്രയൊക്കെ ഏറ്റുവാങ്ങിയിട്ടും ഭഗവാനിൽ ഒരു സ്പർശവും ഇല്ല. ഒരു കളങ്കവും കൃഷ്ണനെ ബാധിക്കിണില്ല. "കർമ്മണാനൊ വർദ്ധതേ നൊ കനീയാ " ഒരു കർമ്മം കൊണ്ട് കൂടുകയോ കുറയുകയോ ചെയ്യാത്തവനാണ് ആത്മതത്വം ഗ്രഹിച്ചവൻ. അപ്പൊ അപ്പൊ സുഖം ദുഃഖം എന്നിവ സമമായിക്കണ്ട് ലാഭത്തിലും നഷ്ടത്തിലും ചലിക്കാതെ , പുറത്തുള്ള വിഷയമല്ലാ സുഖമോ ദു:ഖമോ നമ്മുടെ മനസ്സിന്റെ റിയാക്ഷൻ ആണ്.രമണ മഹർഷി ഒരു കഥ പറയും രണ്ടു ബ്രഹ്മചാരികൾ കാശിയിലേക്ക് പോയി വേദം പഠിക്കാനായിട്ട്. വേദം പഠിച്ച് അവിടെ ഇരിക്കുമ്പോൾ അതിൽ ഒരു ബ്രഹ്മചാരി മരിച്ചു പോയി. ഒരാള് വേദാധ്യായനം ഒക്കെ ക്കഴിഞ്ഞ് കല്യാണം കഴിച്ച് സുഖമായിട്ട് കാശിയിൽ ഇരിക്കുണൂ. കുറെ കഴിഞ്ഞപ്പോൾ കാശിയിൽ നിന്ന് ഒരാള് രാമേശ്വരം യാത്ര വരുമ്പോൾ അയാളോടു പറഞ്ഞയച്ചു ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടില് ചെന്ന് പറയണം . ഒരാള് മരിച്ചു എന്നും ഞാൻ സുഖമായിട്ട് ഇരിക്കുണു എന്നുള്ള കാര്യം അറിയിക്കണം. രണ്ടു വീട്ടിന്റെയും അഡ്രസ് കൊടുത്തു. കാശിയിൽ നിന്നും അദ്ദേഹം രണ്ടു മൂന്ന് മാസത്തിനുള്ളിൽ നടന്നു വന്നു. തമിഴ്നാട്ടിൽ ഈ ഗ്രാമത്തിൽ വന്നു. വരും മ്പോഴേക്കും ഇയാള് അങ്കടും ഇങ്കടും മാറിപ്പോയി പറയണത്. ആരുടെ വീട്ടിൽ ചെന്ന് നിങ്ങളുടെ മകൻ മരിച്ചു എന്നു പറയണോ അവിടെ ചെന്ന് മകൻ വേദം ഒക്കെ പഠിച്ച് കല്യാണം ഒക്കെ ക്കഴിച്ച് സൗഖ്യമായിട്ട് ഇരിക്കുണൂ എന്നു പറഞ്ഞു .അവര് ഒരേ സന്തോഷം. ആരുടെ വീട്ടിലാണോ സൗഖ്യമായിട്ടിരിക്കുണൂ എന്ന് പറയേണ്ടതുള്ളത് അവിടെ ചെന്ന് നിങ്ങളുടെ മകൻ മരിച്ചു എന്നു പറഞ്ഞു. ഇപ്പൊ എന്തായി ശ്രാദ്ധം ഊട്ടണ്ട വീട്ടില് നാട്ടിലുള്ളവരെ ഒക്കെ വിളിച്ച് ഒരു ശാപ്പാട് കൊടുത്തു സന്തോഷം കൊണ്ട്. സന്തോഷമായിരിക്കേണ്ട വീട്ടില് ശ്രാദ്ധവും നടന്നു എന്നാ ണ്. നടന്ന സംഭവത്തിനും ഉണ്ടായ വികാരത്തിനും വല്ല ബന്ധം ഉണ്ടോ? ഒരു ബന്ധവും ഇല്ല. അപ്പൊ ഈ വികാരം തെറ്റിദ്ധാരണ കൊണ്ടുണ്ടായതാണ്. ഇങ്ങനെ ധരിച്ചപ്പോൾ അങ്ങനെ വികാരം ഉണ്ടായി. അപ്പൊ നമ്മുടെ ധാരണയാണ് ജീവിതത്തിനെ മുഴുവൻ നിയന്ത്രിക്കണത് എന്ന് ഇതിൽ നിന്നും കണ്ടു പിടിച്ചു. നമ്മള് എന്തു ധരിക്കുണുവോ അതിന്നനുസരിച്ച് നമ്മളുടെ മനസ്സിൽ വികാരങ്ങൾ ഉണ്ടാവും. ഒരേസാധനത്തിനെത്തന്നെ എങ്ങനെ വേണമെങ്കിലും ധരിക്കാം. അപ്പൊ ഇതറിഞ്ഞ് ഭഗവാൻ പറഞ്ഞു എല്ലാത്തിനെയും ബ്രഹ്മം എന്നു അറിയൂ. സുഖാനുഭവും ദു:ഖാനുഭവവും ബ്രഹ്മാനുഭവമാണ്. ലാഭത്തിലും നഷ്ടത്തിലും ശാന്തി ചലിക്കാതിരിക്കട്ടെ. ജഗത്ത് മുഴുവൻ ബ്രഹ്മമയം എന്നു സ്വീകരിക്കുക .  "ഈശാവാസ്യമിദം സർവ്വം" അനുഭവപ്പെട്ടിട്ടില്ലെങ്കിൽ കൂടെ സ്വീകരിക്കുക. അനുഭൂതിയിൽ വരുന്നത് പിന്നെ ഇരിക്കട്ടെ. അനുഭൂതിയിൽ വരുന്നതിനു മുൻപു തന്നെ പ്രവൃത്തി മണ്ഡലത്തിൽ ജഗത്ത് മുഴുവൻ ഭഗവദ് സ്വരൂപം എന്ന തത്വം അംഗീകരിച്ചു കൊണ്ട് മനസ്സ് ചലിക്കുമ്പോൾ ഒക്കെ തന്നെ ഇതിനെ ഓർമ്മിപ്പിച്ച് ഓർമ്മിപ്പിച്ച് ശാന്തിയിലേക്ക് കൊണ്ടുവരിക. ആരോടെങ്കിലും വെറുപ്പുണ്ടാകുമ്പോൾ അത് ഭഗവാനാണ് വെറുക്കാൻ പാടില്ല . സമസ്ഥിതിയിലേക്ക് കൊണ്ടുവരുക. അതെ പോലെ ലാഭം വന്നാലും നഷ്ടം വന്നാലും അതൊക്കെ ഭഗവാന്റെ ഇച്ഛ. ഭഗവാൻ എന്തു തന്നാലും അത് ഭഗവദ് പ്രസാദം എന്ന ഭാവം സ്വീകരിച്ചു കൊണ്ട് സമസ്ഥിതിയിലേക്ക് കൊണ്ടുവരിക.
(നൊച്ചൂർ ജി )
  • Sunil Namboodiri 

No comments: