യൂറോപ്പിലെ ബഹിരാകാശ പഠനങ്ങൾക്ക് അടിസ്ഥാനം പ്രാചീന ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന 'സൂര്യസിദ്ധാന്ത' എന്ന പുസ്തകമായിരുന്നു എന്നുള്ള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗശകലം ശ്രദ്ധിച്ചിരുന്നു. സംസ്കൃതത്തിൽ രചിക്കപ്പെട്ട 'സൂര്യസിദ്ധാന്ത' ഒൻപതാം നൂറ്റാണ്ടിൽ ബാഗ്ദാദിലേക്കു കൊണ്ടുപോയെന്നും അന്നത്തെ ബാഗ്ദാദ് ഖലീഫ മൻസൂർ ഇതിന്റെ അറബിയിലുള്ള മൊഴിമാറ്റം വായിച്ച് അദ്ഭുതപ്പെട്ടുവെന്നും, 'സൂര്യസിദ്ധാന്ത'യെക്കുറിച്ച് അറിഞ്ഞ അന്നത്തെ സ്പെയിനിലെ ഭരണാധികാരി വലിയ വില നൽകി പുസ്തകത്തിന്റെ അറബിക് പതിപ്പ് കൈക്കലാക്കിയെന്നും തുടർന്ന് ഇത് എല്ലാ യൂറോപ്യൻ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയും ഇതാണ് യൂറോപ്പിലെ ബഹിരാകാശപഠനത്തിന്റെ ആധാരമെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗത്തിലുണ്ടായിരുന്നത്.
ആദ്യം കേട്ടപ്പോൾ അതിശയോക്തിപരമായ ഒരു പതിവ് പ്രസ്താവമായി മാത്രമേ തോന്നിയുള്ളൂ എങ്കിലും ആ പുസ്തകത്തെക്കുറിച്ച് സാമാന്യമായ ഒരു ധാരണ ഉണ്ടായപ്പോഴാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളിലെ വാസ്തവികത ബോധ്യമായത്. 'സൂര്യസിദ്ധാന്ത' യൂറോപ്പിലെ ബഹിരാകാശ പഠനങ്ങളെ സ്വാധീനിക്കാൻ സർവ്വഥാ യോഗ്യമായൊരു ഗ്രന്ഥം തന്നെയാണ്. നാലാം നൂറ്റാണ്ടിൽ വിരചിതമായ 'സൂര്യസിദ്ധാന്തയിലെ' ചില കണ്ടെത്തലുകൾ നോക്കുക.
ഭൂമിയെ അത് ഗോളാകൃതിയായി മനസിലാക്കുന്നു. ഭൂമിയുടെ വ്യാസം 8000 മൈലെന്നാണ് അതിൽ പറയുന്നത്. ആധുനിക കണ്ടെത്തൽ പ്രകാരം ഭൂമിയുടെ വ്യാസം 7928 മൈൽ ആണ്. ഇനി ചന്ദ്രന്റെ വ്യാസം 2400 മൈൽ എന്ന് പറയുന്നു. ആധുനിക കണ്ടെത്തലായ 2160 മൈലിൽ നിന്ന് അധികമൊന്നും അത് വ്യത്യാസപ്പെടുന്നില്ല. ചന്ദ്രനും ഭൂമിക്കും ഇടയിലുള്ള ദൂരം ആ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് 258000 മൈൽ എന്നാണ്. ആധുനിക കണ്ടെത്തൽ 238000 മൈൽ ! ബുധൻ ശനി തുടങ്ങിയ ഗ്രഹങ്ങളുടെ വ്യാസവും 99 ശതമാനം കൃത്യതയോടെ ഈ ഗ്രന്ഥത്തിലുണ്ട്. ഗണിതവും ജ്യോതിശാസ്ത്രവും സമന്വയിച്ചെഴുതിയ ലക്ഷണമൊത്തൊരു ഗ്രന്ഥമായി കാലത്തിന്റെ പരീക്ഷകളെ ജയിച്ചു 'സൂര്യസിദ്ധാന്ത' നിലനിൽക്കുന്നു.
പക്ഷെ ഈ ഗ്രന്ഥത്തെക്കുറിച്ച് നാം നമ്മുടെ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടില്ല. ആര്യഭടനെയും ഭാസ്കരനെയുമൊക്കെ പരിചയപ്പെടുമ്പോഴും 'സൂര്യസിദ്ധാന്ത' എന്തുകൊണ്ട് ചരിത്ര പാഠങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു ! ഇവിടെയെനിക്ക് അഴീക്കോട് മാഷിനെയാണ് ഓർമ്മ വരുന്നത്. അദ്ദേഹം പറയുന്നത് പോലെ ഇരുനൂറു കൊല്ലത്തെ ചരിത്രമേയുള്ളുവെങ്കിലും അമേരിക്കക്കാർ അവരുടെ ചരിത്രത്തെ രണ്ടായിരം കൊല്ലങ്ങളുടെ മൂല്യവും പാവനതയും ചാർത്തി ഉൾക്കൊള്ളുന്നു. ചരിത്രത്തിന്റെ ഓരോ ദശയും സൂക്ഷ്മദർശിനി വച്ചെന്നപോലെ പഠിക്കുന്നു. അയ്യായിരം കൊല്ലത്തിന്റെ ചരിത്രത്തെ അമ്പതുകൊല്ലം പോലെ ചെറുതായിക്കാണുന്ന ഇന്ത്യക്കാരേക്കാൾ ചരിത്രബോധം അമേരിക്കക്കാർക്കുണ്ട്.
പ്രാചീന ഭാരതവും ഗ്രീസും ബാബിലോണും റോമുമാണ് മനുഷ്യരാശിയുടെ തന്നെ അടിസ്ഥാന വിജ്ഞാനസരണികൾ. അതിൽ ഇന്നും നിലനിൽക്കുന്നത് എന്ന നിലയിൽ ഭാരതം അല്പം വേറിട്ട് തന്നെ നിൽക്കുന്നു. യഥാർത്ഥ ഭാരതത്തെ, അതിന്റെ ചരിത്രത്തെ, പൈതൃക സമ്പത്തുക്കളെ, അതിന്റെ ഈടിരുപ്പുകളെ നമ്മൾ ഏറ്റെടുക്കണം. നിന്ദാ സ്തുതികളില്ലാതെ നമ്മുടെ തന്നെ ആത്മസത്തയെ വായിക്കുന്നതുപോലെ ഭാരതത്തിന്റെ നാൾവഴികളെ നമ്മൾ വായിച്ചെടുക്കണം. ഇന്ന് നമ്മെ ഭരിക്കുന്ന മാനസിക ദൗർബല്യങ്ങളെ കുടഞ്ഞെറിയുവാൻ അതൊരു സിദ്ധഔഷധമായിത്തീരട്ടെ.
✍ peeyush kriss

No comments:
Post a Comment