Friday, March 13, 2020

മാര്‍ച്ച് 14-
3.14 എന്താണ് അമേരിയ്ക്കയിലും മറ്റും എഴുതുന്നത്. അതുകൊണ്ട് അവര്‍ ഈ ദിവസം പൈദിനമായി ഈ ദിനം ആഘോഷിക്കുന്നു.

1884  മാര്‍ച്ച് 14 ന് തിരുല്‍വേലിയില്‍, ജന്മമെടുത്ത *വെങ്കിട്ടരാമണ്‍* പഠനത്തില്‍ മിടുമിടുക്കനായി വളര്‍ന്നുവന്നു. 15 വയസ്സില്‍ തന്നെ മദ്രാസ് സംസ്കൃത സംസ്ഥാന്‍ *സരസ്വതി* പുരസ്ക്കാരം സമ്മാനിച്ചു.
1904 ല്‍ അമേരിക്കന്‍ സയന്‍സ് കോളേജിന്‍റെ ബോംബെ സെന്‍ററില്‍ നിന്നും ചരിത്രം,സംസ്കൃതം തത്വചിന്ത,ഇംഗ്ലീഷ്,സയന്‍സ്, ഗണിതം എന്നീവിഷയങ്ങളില്‍ MA കരസ്ഥമാക്കി.
ഗോപാല കൃഷ്ണ ഗോഖലെ,ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്, എന്നിവര്‍ നേതൃത്വം നല്‍കിയ ദേശീയ വിദ്യാഭ്യാസ പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തു. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു.
ആദ്ധ്യാത്മിക പ്രവര്‍ത്തികളില്‍ ആകൃഷ്ടനായ അദ്ദേഹം ശൃംഗേരി മഠത്തില്‍ ചേര്‍ന്നു.എന്നാല്‍ അദ്ദേഹത്തിന്‍റെ സേവനം വിദ്യാഭ്യാസരംഗത്ത് അത്യാവശ്യം ആണെന്ന് മനസ്സിലാക്കി, മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു തിരികെ കൊണ്ടുവന്നു,രാജമഹേന്ദ്രി- നാഷണല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചു.
1911 ല്‍ അദ്ദേഹം വീണ്ടും ശൃംഗേരിയിലെത്തി,തുടര്‍ന്ന് 8വര്‍ഷം വേദങ്ങള്‍ പഠിക്കുകയും യോഗസാധനയില്‍ മുഴുകുകയും ചെയ്തു.
ഈ കാലഘട്ടത്തില്‍ അഥര്‍വ്വ വേദത്തിന്‍റെ ഉപവേദമായ സ്ഥാപത്യ വേദത്തിന്‍റെ പരിശിഷ്ടങ്ങളില്‍ നിന്നും മറ്റു ഭാരതീയ ഗ്രന്ഥങ്ങളില്‍ നിന്നും ഗണിതം എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന സൂത്രങ്ങള്‍ കണ്ടെത്തി.
ഇത്തരത്തില്‍ ജ്ഞാനവും,അനുഭവ സമ്പത്തും നേടിയ അദ്ദേഹം 35-ാം വയസ്സില്‍,
 സന്യാസ ദീക്ഷ സ്വീകരിച്ചു. തുടര്‍ന്ന്
*സ്വാമി ഭാരതീകൃഷ്ണ തീര്‍ത്ഥ* എന്ന പേര് സ്വീകരിച്ചു.
1921ല്‍ ശാരദാപീഠത്തിലെ ശങ്കരാചാര്യരായി നിയമിക്കപ്പെട്ടു.
ഭാരതീയ സംസ്ക്കാരവും,ശാസ്ത്രപാരമ്പര്യവും പ്രചരിപ്പിക്കുവാന്‍ ദേശത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു.1922ല്‍ സ്വാതന്ത്ര്യ സമരത്തെ അനുകൂലിച്ച് സംസാരിച്ചതിന് ഒരു വര്‍ഷം ജയില്‍ വാസവും അനുഭവിച്ചു.
1925ല്‍ ഗോവര്‍ദ്ധന പീഠത്തിലെ ശങ്കരാചാര്യരായി സ്ഥാനമേറ്റു.
1958 ല്‍ അമേരിക്കയിലെ *സെല്‍ഫ് റോയലേസേഷന്‍ ഫൗണ്ടേഷന്‍റെ* ക്ഷണപ്രകാരം അവിടെയെത്തി മൂന്നുമാസത്തോളം ഗണിത പഠന കളരികള്‍ക്ക് നേതൃത്വം നല്‍കി.
മടങ്ങിയെത്തിയ സ്വാമിജിയുടെ ആരോഗ്യനില മോശമായി. 1960 ഫെബ്രുവരി  2ന് സമാധിയായി.
അതിനുശേഷം 1965ലാണ് അദ്ദേഹത്തിന്‍റെ *വേദഗണിതം* ബനാറസ് സര്‍വ്വകലാശാല ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്.
40 അദ്ധ്യായങ്ങളിലായി ഗണിതത്തിന്‍റ മേഘലകളായ അരിത്തമെറ്റിക്സും, ആള്‍ജിബ്രയും, ജോമിട്രിയും  കാല്‍കുലസും എല്ലാം വേഗത്തില്‍ ചെയ്യാന്‍  കഴിയുന്ന മാര്‍ഗ്ഗങ്ങള്‍ വിവരിക്കുന്നു.
മല്‍സര പരീക്ഷയ്ക്ക് വേഗത്തിലും,കൃത്യമായും ഉത്തരം കണ്ടെത്തുവാന്‍ വേദഗണിതം പ്രയോജനപ്പെടും.
ശ്രീനിവാസ രാമനുജന്‍റെ സമകാലീനനായിരുന്ന ഭാരതീയ ഗണിതത്തിന് വല്യ സംഭാവനചെയ്ത
സ്വാമി ഭാരതീകൃഷ്ണ തീര്‍തഥജിയുടെ ജന്മദിനത്തില്‍ നമുക്ക് പ്രതിഞ്ജയെടുക്കാം ഭാരതീയ ശാസ്ത്ര സംഭാവനകളെ കൂടുതല്‍ അടുത്തറിയാന്‍ ശ്രമിക്കുമെന്ന്.
🙏🏼🪔

No comments: