സര്‍വ്വ അന്തര്യാമിയായ ആത്മാവിന്റെ ശ്രേഷ്ഠനായാണ് വര്‍ണിക്കുന്നത്-
ഇന്ദ്രിയേഭ്യ പരം മനോ മനസഃ സത്ത്വമുത്തമം
സത്ത്വാദധി മഹാനാത്മ മഹതോളവ്യക്തമുത്തമം
ഇന്ദ്രിയങ്ങളേക്കാള്‍ മനസ്സും മനസ്സിനേക്കാള്‍ ബുദ്ധിയും ബുദ്ധിയേക്കാള്‍ മഹാനായ ആത്മാവും (ഹിരണ്യഗര്‍ഭനും) അതിനേക്കാള്‍ അവ്യക്തമായ മൂല പ്രകൃതിയും ഉത്തമമാകുന്നു. ‘സത്ത്വം’ എന്ന വാക്കുകൊണ്ട് ‘ബുദ്ധി’ എന്ന് അറിയണം. മുമ്പ് ‘ഇന്ദ്രിയേഭ്യഃ പതഹ്യര്‍ത്ഥാ’ എന്ന മന്ത്രത്തിന്റെ അര്‍ത്ഥം തന്നെയാണ് ഇവിടെയും. ഇന്ദ്രിയങ്ങളേയും ഇന്ദ്രിയവിഷയങ്ങളെയും ഇവിടെ പ്രത്യേകം വേര്‍തിരിച്ച് പറഞ്ഞിട്ടില്ല. ഇവ ഒരേപോലെയുള്ളവ ആയതിനാലാണത്. ക്രമത്തില്‍ മൂല പ്രകൃതിയിലേക്ക് പോകുന്തോറും ഓരോന്നും സൂക്ഷ്മങ്ങളും ഉത്തമങ്ങളുമാണ്.
അവ്യക്താത്തുപരഃ പുരുഷോ
വ്യാപകോളലിംഗ ഏവച
യം ജ്ഞാത്വാമുച്യതേ ജന്തു-
രമൃതത്വം ച ഗച്ഛതി
അവ്യക്തത്തേക്കാള്‍ പുരുഷന്‍ പരനാകുന്നു. (ശ്രേഷ്ഠന്‍). വ്യാപിച്ചുനില്‍ക്കുന്ന ആകാശം ഉള്‍പ്പെടെയുള്ള എല്ലാറ്റിനും കാരണമായതിനാല്‍ ആ പുരുഷന്‍ വ്യാപകനുമാണ്.
ബുദ്ധി മുതലായ ലിംഗങ്ങള്‍ (അടയാളങ്ങള്‍) ഇല്ലാത്തതിനാല്‍ അലിംഗനുമാണ്. പുരുഷനായ ആത്മാവിന് സംസാര ധര്‍മ്മങ്ങളൊന്നുമില്ല. ശാസ്ത്ര വാക്യങ്ങളിലൂടെയും ആചാര്യ ഉപദേശത്തിലൂടെയും ആ പുരുഷനെ അറിഞ്ഞാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവിദ്യ മുതലായ ഹൃദയ ഗ്രന്ഥികളില്‍ നിന്ന് മുക്തനാകും. (അവിദ്യ, കാമകര്‍മ്മങ്ങളാണ് ഹൃദയ ഗ്രന്ഥികള്‍ എന്നുപറയുന്ന ഹൃദയത്തിലെ കെട്ടുകള്‍) ശരീരപതനത്തിനുശേഷം മരണമില്ലാത്ത അവസ്ഥയെ മോക്ഷത്തെ പ്രാപിക്കുകയും ചെയ്യും. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തിയെ നേടുന്നയാളെ ജീവന്‍ മുക്തന്‍ എന്നുവിളിക്കുന്നു.
അറിയാനുള്ള അടയാളങ്ങളൊന്നുമില്ലെങ്കില്‍ എങ്ങനെയാണ് ആ പുരുഷനെ അറിയുക-
ന സന്ദൃശേ തിഷ്ഠതി രൂപമസ്യ
നചക്ഷുഷാ പശ്യതി കശ്ചനൈനം
ഹൃദാ മനീഷാ മനാസാഭിക്ലാപ്‌തോ
യ ഏതദ് വിദുരമൃതാസ്‌തേ ഭവന്തി
ഈ പുരുഷന്റെ സ്വരൂപം കാണാവുന്ന തരത്തില്‍ സ്ഥിതിചെയ്യുന്നില്ല. കണ്ണുകൊണ്ട് കാണാനോ മറ്റ് ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയാനോ കഴിയില്ല. മനസ്സിനെ നിയന്ത്രിക്കുന്നതും ഹൃദയത്തിലിരിക്കുന്നതുമായ ബുദ്ധികൊണ്ട് മനനം ചെയ്ത് അറിയണം. ഇതറിയുന്നവര്‍ അമൃതത്വത്തെ നേടുന്നു.

ഇന്ദ്രിയ പ്രത്യക്ഷമല്ല ആത്മാവ് എന്നതിനാല്‍ അവയ്‌ക്കൊന്നും ആത്മാവിനെ അറിയാനാവില്ല. പലയിടത്തും അലഞ്ഞുനടക്കുന്ന മനസ്സിനെ ബുദ്ധികൊണ്ട് നിയന്ത്രിച്ചു മനനം ചെയ്തുവേണം അറിയാന്‍. മനസ്സിനെ നല്ലപോലെ നിയന്ത്രണം ചെയ്യുന്നത്-ഈശന്നു ചെയ്യുന്നത് എന്ന അര്‍ത്ഥത്തിലാണ് ‘മനീഷാ’ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ‘അഭിക്ലപ്ത’ എന്നാല്‍ പ്രകാശിപ്പിക്കുക, വെളിപ്പെടുത്തുക എന്നറിയണം. ബുദ്ധികൊണ്ട് സമ്യക്ദര്‍ശനത്തിലൂടെ ആത്മാവിനെ അറിയുന്നവര്‍ക്ക് പിന്നെ ജനനമരണരൂപമായ സംസാരം ഉണ്ടാകില്ല.
സമ്യക്ദര്‍ശനത്തെ നല്‍കുന്നതായ മനനത്തിന് ചെയ്യേണ്ടവ എന്തൊക്കെയെന്ന് പറയുന്നു-
യദാ പഞ്ചാവതിഷ്ഠന്തേ
ജ്ഞാനാനി മനസാ സഹ
ബുദ്ധിശ്ച ന വിചേഷ്ടതി താമാഹുഃ പരമാംഗതി
ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ട് നിശ്ചലമായി നില്‍ക്കണം. ആ അവസ്ഥയെയാണ് പരമമായ ഗതിയെന്ന് പറയുന്നത്. ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ച് മനസ്സില്‍ ലയിപ്പിക്കണം. മനസ്സിനെ സങ്കല്‍പവികല്‍പത്തില്‍നിന്ന് വിമുക്തമാക്കി ബുദ്ധിയില്‍ ചേര്‍ക്കുക. ബുദ്ധിയെ പിന്നീട് ആത്മാവിലും ലയിപ്പിക്കുക. ഇങ്ങനെയായാല്‍ ആത്മാനുഭൂതി കൈവരും. ഇന്ദ്രിയനിയന്ത്രണവും മനോ നിയന്ത്രണവും സാധ്യമാവാന്‍ മനനം ചെയ്യാനും സമ്യക്ദര്‍ശനത്തെ തേടാനുള്ള കഴിവ് ബുദ്ധിക്ക് ഉണ്ടാകും. ആത്മതത്വത്തെ നല്ലപോലെ വിചിന്തനം ചെയ്യാന്‍ വിവേകബുദ്ധി കൊണ്ടേ സാധിക്കൂ. പിന്നീട് അതില്‍ ബുദ്ധി നിശ്ചലമാകണം.

താം യോഗമിതി മന്യന്തേ
സ്ഥിരാമിന്ദ്രിയധാരണാം
അപ്രമത്തസ്തദാഭവതി
യോഗോഹിപ്രഭവാപ്യയൗ
സ്ഥിരമായി ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്ന അവസ്ഥയെയാണ് യോഗം എന്നുപറയുന്നത്. അപ്പോള്‍ പ്രമാദമില്ലാതിരിക്കണം. എന്തെന്നാല്‍ യോഗത്തിന് ഉല്‍പ്പത്തിയും നാശവുമുണ്ട്.
അകത്തും പുറത്തുമുള്ള കരണങ്ങളെ ഇളകാതെ നിര്‍ത്തുന്ന അവസ്ഥയാണ് യോഗം. എല്ലാം അനര്‍ത്ഥങ്ങളില്‍ നിന്നുമുള്ള വിയോഗമാണ്. ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും നിശ്ചലമായ ഈ അവസ്ഥയില്‍ അറിവില്ലായ്മ മൂലമുള്ള അധ്യാരോപങ്ങള്‍ ഇല്ലാത്തതിനാല്‍ ജീവാത്മാ-പരമാത്മാ ഐക്യം സാധിക്കുന്നതിനാല്‍ അതിനെ യോഗം എന്നുപറയുന്നു. യോഗാവസ്ഥയില്‍ പ്രമാദം പകരാതിരിക്കുവാന്‍ നോക്കണം.

ഇന്ദ്രിയ നിയന്ത്രണത്തിന് കുറവ് വന്നാല്‍ യോഗത്തില്‍നിന്ന് വഴുതിവീഴും. അറിവുള്ളവരെപ്പോലും ഇന്ദ്രിയങ്ങള്‍ വട്ടംകറക്കും. അതുകൊണ്ട് അലസത, പിഴവ് തുടങ്ങിയ പ്രമാദങ്ങള്‍ വരാതെ ശ്രദ്ധിക്കണം. പ്രമാദം വന്നാല്‍ യോഗം ക്ഷയിക്കും. അതിനാല്‍ ഇന്ദ്രിയങ്ങളുള്‍പ്പെടെ എല്ലാ കരണങ്ങളെയും വേണ്ടപോലെ നന്നായി നിയന്ത്രിച്ചു നിര്‍ത്തുകയാണ് വേണ്ടത്.
ജന്മഭൂമി: http://www.janmabhumidaily.com/news761588#ixzz52yW4BWjA
No comments:
Post a Comment