രാസലീല 38*
കാന്തം ഇരുമ്പിനെ ആകർഷിക്കണതുപോലെ ഭഗവാൻ നമ്മളുടെ ചിത്തത്തിനെ ആകർഷിക്കുന്നതാണ് ഭക്തി എന്നു ശങ്കരാചാര്യസ്വാമികൾ ശിവാനന്ദലഹരിയിൽ ഒരിടത്ത് പറയണുണ്ട്.
കാന്തം ഇരുമ്പിനെ ആകർഷിക്കണതുപോലെ ഭഗവാൻ നമ്മളുടെ ചിത്തത്തിനെ ആകർഷിക്കുന്നതാണ് ഭക്തി എന്നു ശങ്കരാചാര്യസ്വാമികൾ ശിവാനന്ദലഹരിയിൽ ഒരിടത്ത് പറയണുണ്ട്.
അങ്കോലം നീജബീജസന്തതി:
അയസ്കാന്തോപലം സൂചികാ
അയസ്കാന്തോപലം സൂചികാ
സൂചികയെ കാന്തം ആകർഷിക്കുന്നതുപോലെ സഹജമായിട്ട് നമ്മള് മെനക്കെടാതെ തന്നെ ചിത്തം ഭഗവാന്റെ അടുത്തേയ്ക് പോയാൽ എളുപ്പായി. അങ്ങനെ പോവാതിരിക്കുമ്പോ എന്തു ചെയ്യണം. പോകണംന്ന് പ്രാർത്ഥിക്കാ. രമണഭഗവാൻ പാടുകയാണ് ഹേ അരുണാചലാ കാന്തം ഇരുമ്പിനെ എങ്ങനെ ആകർഷിക്കുന്നുവോ അതുപോലെ അവിടുന്ന് എന്നെ ആകർഷിച്ച് അവിടുത്തോട് ചേർത്ത് ആലിംഗനം ചെയ്തു വെച്ചോളുക. ഞാൻ വിട്ടു പോണംന്ന് വിചാരിച്ചാലും അവിടുന്ന് എന്നെ ഉപേക്ഷിക്കരുത്. എനിക്ക് ലോകവിഷയങ്ങളിൽ പ്രിയം ഏർപ്പെട്ടാലും എന്നെ തല്ലിയിട്ടെങ്കിലും വലിച്ചു കൊണ്ട് വരണം. എങ്ങനെ എങ്കിലും എന്നെ അവിടുത്തെ പാദത്തിൽ പിടിച്ചു വെച്ചോളണം. ഒരു ഭക്തൻ പ്രാർത്ഥിച്ചു എന്റെ മനസ്സാകുന്ന വണ്ട് അവിടുത്തെ പാദത്തിന്റെ അടുത്തേയ്ക് വരുമ്പോൾ അവിടുന്ന് വലതു കണ്ണ് തുറക്കണം. ആ പാദത്തിൽ ഇരുന്നു കഴിഞ്ഞാൽ വലതു കണ്ണ് അടച്ചിട്ട് ഇടതു കണ്ണ് തുറന്നു കൊള്ളുക. ഭഗവാനോട് പറയാണ്. എന്താന്ന്വച്ചാൽ ഭഗവാന്റെ വലതു കണ്ണ് സൂര്യനും ഇടതു കണ്ണ് ചന്ദ്രനും ഭഗവാന്റെ പാദം താമരയും ആണെന്നാണ് കല്പന. ഈ മനസ്സാകുന്ന വണ്ട് അടുത്ത് ചെല്ലുമ്പോ സൂര്യൻ ഉദിച്ചാൽ താമര വിരിയും. അപ്പോ ഈ വണ്ട് ആ താമരയിൽ ചെന്നു ഇടുന്ന ഉടനെ വലതു കണ്ണ് അടയ്ക്കാ. വൈകുന്നേരം ചന്ദ്രൻ ഉദിച്ചാൽ താമര കൂമ്പിക്കോളും. അതടച്ച് ആ പാദത്തിൽ അങ്ങട് പെടട്ടെ. കുടുങ്ങിക്കോട്ടേന്നാണ് മനസ്സ്. ഇതിന്റെ ഒക്കെ സാരം എന്താന്ന്വാച്ചാൽ ബഹിർമുഖമായ ചിത്തം അന്തർമുഖമായി ആദ്യമൊക്കെ നമ്മള് നിർബന്ധമായിട്ട് ചെയ്യണം. പറഞ്ഞാ കേൾക്കില്ല്യ. മഹാത്മാക്കള് പറഞ്ഞിരിക്കുന്ന വഴി നാമജപം പോലും നമ്മള് രസം വന്നിട്ടേ ഞാൻ ജപിക്കുള്ളൂ എന്ന് പറഞ്ഞാൽ അല നിന്നിട്ട് സമുദ്രത്തിൽ കുളിക്കാൻ പോലെ ആയിപ്പോകും. ആദ്യം ജപിക്കുക. നിർബന്ധമായി ജപിക്കുക. വിഷം തിന്നു തിന്ന് വിഷത്തിന് അഡിക്റ്റഡ് ആയിട്ടിരിക്കണ മനസ്സിന് ആദ്യം മരുന്ന് ഇഷ്ടല്ല. മരുന്ന് പോലെ ഭഗവദ് നാമത്തിനെ കൊടുത്തു കൊണ്ടേ ഇരിക്ക. ജപം ചെയ്തു ചിത്തം ശുദ്ധമായി അതില് രസം കയറി ക്കഴിഞ്ഞാൽ പിന്നെ നമ്മളുപേക്ഷിച്ചാലും അത് ഉപേക്ഷിക്കില്ല്യ. പക്ഷേ അതിന് ആദ്യം കുറച്ചു തപസ്സ് വേണം. ഗോപസ്ത്രീകളെ പ്പോലെ ആദ്യമേ തന്നെ നമുക്ക് ഭഗവദ് ആകർഷണം ഉണ്ടാവണം എന്ന് പ്രതീക്ഷിച്ചാൽ അത് നടക്കില്ല്യ. കരയണം വേണം ങ്കിൽ. ഭഗവാനേ ഗോപസ്ത്രീകൾക്ക് മാത്രം ഇങ്ങനെ ഒരു ആകർഷണംണ്ടല്ലോ. നിക്കും ആകർഷണം വന്നൂടെ. ഗുരുവായൂരപ്പനെ അല്പം ചീത്ത വിളിക്കണം. ഗോപികകൾക്ക് മാത്രംന്താ ഒരു സ്പെഷ്യാലിറ്റി. പുരന്ദരദാസർ ഭഗവാനോട് ചോദിച്ചു. അജാമിളൻ എന്താ നിന്റെ അണ്ണനാ? എന്നെ മാത്രം ഇങ്ങനെ തള്ളി മാറ്റി. അസുരന്മാര് ദുഷ്ടന്മാര് രാക്ഷസന്മാരെ ഒക്കെ പിടിച്ചു കൂടെ വെച്ചിട്ടുണ്ട്. ഞാനിങ്ങനെ അലഞ്ഞു കൊണ്ടിരിക്കുന്നു. അതുകണ്ടിട്ട് അങ്ങേക്ക് ഒന്നും തോന്നുണില്ല്യേ. ആരെടടുത്തൊക്കെയോ വർത്തമാനം പറയണു ല്ലേ. ഭഗവാനോട് വർത്തമാനം പറഞ്ഞു തുടങ്ങണം. ഭക്തി ന്നാ തനിയെ വർത്തമാനം പറയാ. കുറച്ച് കാലം മുമ്പ് തനിയെ വർത്താനം പറഞ്ഞാ ആളുകൾ കിറുക്കെന്ന് പറയും. ഇപ്പൊ എല്ലാരും തനിയെ വർത്താനം പറഞ്ഞോണ്ടാ പോണത്. ബൈക്കില് പോകുമ്പോഴും നടക്കുമ്പോഴും ഒക്കെ തനിയെ വർത്താനം പറയാ.. അതുകൊണ്ട് കുഴപ്പംല്ല്യ. നിങ്ങള് ഫോണില് സംസാരിക്കാന്ന് വിചാരിച്ചു കൊള്ളും. അതോണ്ട് അങ്ങ് തനിയെ വർത്താനം പറയാ ഭഗവാനോട്. ആദ്യം നമ്മള് സംസാരിക്കും ഭഗവാനോട്. ഭഗവാൻ സംസാരിക്കില്ല്യ. നമ്മള് എത്രകാലം വൈഖരി വാക്കിൽ ഇരിക്കുന്നുവോ അത്രകാലം വേണുഗാനശ്രവണം ചെയ്യാൻ പറ്റില്ല്യ. അതുകൊണ്ട് വൈഖരി വാക്കിന്റെ മണ്ഡലത്തിൽ ഇരുന്നു കൊണ്ട് വേണുഗാനശ്രവണം ചെയ്തിട്ട് ഞാൻ കൃഷ്ണന്റെ അടുത്തേയ്ക് പോകണംന്ന് വിചാരിച്ചാൽ സാധിക്കില്ല്യ. ഈ വൈഖരീവാക്കിനെ ശുദ്ധം ചെയ്ത് ശുദ്ധം ചെയ്ത് മധ്യമ, പശ്യന്തി എന്ന് തുടങ്ങിയ വാക്കുകളിലൂടെ വേണം 'പരാ' വാക്കിലേക്ക് ചെല്ലാനായിട്ടാണ്. അതിന് അന്തർമുഖമായി ഭഗവാനോട് കരയണം. പ്രാർത്ഥിക്കണം. ചീത്ത വിളിക്കണം ഭഗവാനെ. എന്തൊക്കെ വേണംങ്കിലൊക്കെ അവിടെ പറയണം. ആദ്യം നമ്മള് പറയണം. പിന്നെ ഭഗവാൻ പറയാൻ തുടങ്ങിയാൽ നമ്മുടെ വായടഞ്ഞു പോവും. ഭഗവാൻ ഉള്ളില് സംവദിക്കാൻ തുടങ്ങണ വരെ നമ്മള് ഉള്ളില് സംവദിച്ചു കൊണ്ടേ ഇരിക്കണം ഭഗവാനോട്.
ശ്രീനൊച്ചൂർജി
ശ്രീനൊച്ചൂർജി
No comments:
Post a Comment