Friday, October 19, 2018

രാസലീല 42*
ശ്രീ: യത് പദാംബുജരജശ്ചകമേ തുളസ്യാ
ലബ്ധ്വാപി വക്ഷസി പദം കില ഭൃത്യജുഷ്ടം
യസ്യാ: സ്വവീക്ഷണകൃതേ അന്യസൂരപ്രയാസ 
ത്വദ് അദ്വയം ച തവ പാദരജ: പ്രപന്നാ:
അവിടുത്തെ പാദധൂളിക്ക് ശരണാഗതി ചെയ്തിരിക്കുന്നു. ലക്ഷ്മീദേവി തന്നെ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നതാണ് ആ പാദം. ഹൃദയത്തില് സ്ഥലം കിട്ടീട്ട് വേണ്ടാന്ന് പറയാത്രേ ലക്ഷ്മി. ഞാൻ പാദത്തിൽ ഇരുന്നോളാം. ആ പാദത്തിൽ ഇരിക്കണമെന്ന് ആഗ്രഹിച്ചിരിക്കുന്നു. ആ ലക്ഷ്മിയുടെ ഒരു വീക്ഷണം കിട്ടാനായി ദേവന്മാര് കാത്തുകൊണ്ടിരിക്കുന്നു. ലക്ഷ്മി തന്നെ ഈ പാദത്തിൽ ഇരിക്കാൻ ആഗ്രഹിക്കുമ്പോ ഞങ്ങൾക്ക് ആ പാദം പോലും കാണാൻ പറ്റണില്ല്യ. ആ പാദത്തിലുള്ള രജസ്സ് മതി.
പാദരജ: പ്രപന്നാ.
തന്ന പ്രസീദ വൃജിനാർദ്ദന തേഽങ്ഘ്രിമൂലം
പ്രാപ്താ വിസൃജ്യ വസതീസ്ത്വദുപാസനാശാ:
ത്വത്സുന്ദരസ്മിതനിരീക്ഷണതീവ്രകാമ
തപ്താത്മനാം പുരുഷ ഭൂഷണ ദേഹി ദാസ്യം
ഭഗവാനേ ദാസ്യം തരൂ. ഹേ പുരുഷഭൂഷണ
ദേഹി ദാസ്യം തന്ന പ്രസീദ.
എത്ര പ്രാവശ്യായി പ്രസീദ. ഭഗവാൻ പ്രസന്നമായാൽ മതീന്നാണ്.
തന്ന പ്രസീദ വൃജിനാർദ്ദന .
വൃജിനം എന്നാൽ പാപം എന്നർത്ഥം. പാപത്തിനെ ഇല്ലാതാക്കുന്നവൻ പാപം ഒരു സമുദ്രം പോലെ ഉണ്ടെങ്കിൽ പോലും
ജ്ഞാനം തന്നെ സ്വരൂപമാണ് കൃഷ്ണൻ. പാപം മുഴുവൻ അപ്പോ ഇല്ലാതാവും. ഞാൻ കർത്താവാണ് ഞാൻ ഭോക്താവാണ്. ഞാൻ ചെയ്തു ആ അഹങ്കാരമേ ഇല്ലാതെ മറന്നുപോയാൽ ആത്മാ മാത്രമുണ്ടെങ്കിൽ പാപവും പുണ്യവും ഒക്കെ പൊയ്പോവും. കർതൃത്വഭാവം ഉള്ളയിടത്തോളം കാലം പാപം ഒന്നും പോകയുമില്ല്യ. പാപം അനുഭവിച്ച് തന്നെ തീർക്കണം. ആ പാപം മുഴുവൻ ഭഗവദ് പ്രാപ്തി കൊണ്ട് ഒരു ക്ഷണത്തിൽ ഇല്ലാതാവുന്നു. ആയിരം വർഷമായി ഒരു മുറിയിലുള്ള ഇരുട്ടാണെങ്കിലും ലൈറ്റിട്ടാൽ ആ ക്ഷണത്തിൽ ഇരുട്ട് പോവും .അതുപോലെ ഏതു പാപമാണെങ്കിലും ഭഗവദ് സാന്നിദ്ധ്യം കൊണ്ട് ഭഗവദ് അനുഭവം കൊണ്ട് ജ്ഞാനസ്വരൂപനായ കൃഷ്ണൻ ഉള്ളിലിരുന്ന് പ്രകാശിച്ചാൽ ആ ക്ഷണത്തിൽ പാപം പോവും.
വൃജിനാർദ്ദന തേ അങ്ഘ്രിമൂലം പ്രാപ്താ:
ഞങ്ങള് അവിടുത്തെ പാദത്തിൽ വന്നിരിക്കയാണ്. എങ്ങനെയാ
ത്യക്ത്വാ വസതീ.
വീടൊക്കെ ഉപേക്ഷിച്ചിരിക്ക്യാ എന്തിനാ വീട് ഉപേക്ഷിച്ചേ
ഉപാസനാശാ:
ഉപാസന എന്ന വാക്കിന്റെ അർത്ഥം അടുത്തിരിക്കാ എന്നാണ്. കൃഷ്ണന്റെ അടുത്തിരിക്കാനായിട്ട്. കൃഷ്ണനെ വിട്ടു പിരിയാതിരിക്കണമെന്നുള്ള ആഗ്രഹത്തോടെ അവിടുത്തെ അടുത്ത് വന്നിരിക്കാണ്. വീടും കുടുംബോം ഒക്കെ വിട്ടിരിക്കാണ്. എന്തിനാ വീട്. അത് പൊട്ടക്കിണറാണെന്നാണ് പറയണത്. ഭക്തന്മാർക്ക് അങ്ങനെയാത്രേ. എന്ന്വാച്ചാൽ അവിടെ ചെന്ന് കഴിഞ്ഞാൽ പലേ കാര്യങ്ങളും ചിന്തിക്കണം. ഭഗവദ് സ്മരണക്ക് സമയമില്ല. അതൊക്കെ വലിച്ചെറിഞ്ഞിട്ട് ഞങ്ങളിതാ ഈ പാദം വന്നു പിടിച്ചിരിക്കയാ. ഇനി ഞങ്ങളെ തള്ളിക്കളയരുത്.
ശ്രീനൊച്ചൂർജി
*തുടരും....*

No comments: