പ്രപഞ്ചസത്യത്തെ കണ്ടെത്താനുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ ഇതിഹാസത്തില്‍ ഉപനിഷത്തുക്കള്‍ക്ക് അദ്വിതീയമായ സ്ഥാനമാണുള്ളത്. “ആത്മാവിന്റെ ഹിമാലയ”മെന്ന് പാശ്ചാത്യദാര്‍ശനികരും, “ശ്രുതിശിരസ്സ്” എന്ന് ഭാരതീയാചാര്യന്മാരും വിശേഷിപ്പിച്ചിട്ടുള്ള ഉപനിഷത്തുക്കളിലെ പ്രതിപാദ്യം ബ്രഹ്മവിദ്യയാണ്.
തത്ത്വശാസ്ത്രത്തിനേക്കാള്‍ ആത്മവിചാരത്തിലൂടെ അനുഭൂതി നേടുന്നതിനാണ് ഉപനിഷത്തുക്കള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒരു ഉപനിഷദ് ഋഷി പാടിയത് –
വേദാഹമേതം പുരുഷം മഹാന്തം ആദിത്യവര്‍ണ്ണം തമസഃ പരസ്താത്
തമേവം വിദ്വാന് അമൃത ഇഹ ഭവതി നാന്യഃ പന്ഥാ വിദ്യതേഽയനായ
തമേവം വിദ്വാന് അമൃത ഇഹ ഭവതി നാന്യഃ പന്ഥാ വിദ്യതേഽയനായ
“അന്ധകാരത്തിനപ്പുറത്തുള്ള മഹിമയുള്ളവനായ ഈ പുരുഷനെ ഞാന്‍ അറിയുന്നു. അവനെ അറിഞ്ഞിട്ട് ഒരുവന് അമൃതത്വം നേടുന്നു. അമൃതത്വത്തിലേയ്ക്ക് -മോക്ഷത്തിലേയ്ക്ക്- വേറെ വഴിയില്ല”.
No comments:
Post a Comment