Sunday, October 14, 2018

'കാളീ കരാളീ ച മനോജവാച സുലോഹിതാ യാ ച സുധൂമ്രവര്‍ണാ സ്ഫുലിങ്ഗിനീ വിശ്വരുചീ ച ദേവീ ലേലായമാനാ ഇതി സപ്തജിഹ്വാ' ഭാരതീയരുടെ ശാസ്ത്രജ്ഞാനം എത്രയോ അഗാധമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് മുണ്ഡകോപനിഷത്തിലെ ഈ ശ്ലോകം. ്അഗ്നിയുടെ ഏഴ് ജിഹ്വകളെ പ്രതിപാദിക്കുന്നതാണ് ഈ ശ്ലോകം. അഗ്നി എന്ന് പ്രകാശത്തെ ഉദ്ദേശിച്ചാണ് പറയുന്നത്. ഏഴ് നാക്കുകള്‍ ഏഴ് നിറങ്ങളാണ്. പ്രകാശത്തില്‍ ഇപ്രകാരം ഏഴ് നിറങ്ങളുണ്ടെന്ന് കണ്ടുപിടിച്ചത് പാശ്ചാത്യ ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടണ്‍ ആണെന്നാണ് പഠിപ്പിക്കുന്നത്. എന്നാല്‍ ന്യൂട്ടണ്‍ ഈ കാര്യം കണ്ടുപിടിച്ചിട്ട് 300 വര്‍ഷമേ ആയിട്ടുള്ളൂ. ഇതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഭാരതീയ ശാസ്ത്രജ്ഞര്‍ ഇത് മനസ്സിലാക്കി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇതിനെല്ലാം ഉപരിയായി പ്രസ്തുത ശ്ലോകത്തില്‍ വിസ്മയകരമായ മറ്റൊരു ശാസ്ത്ര രഹസ്യം ഒളിഞ്ഞുകിടപ്പുണ്ട്. അതാണ് മനോജവം. ജവം എന്ന സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം വേഗം എന്നാണ്. അതായത് പ്രകാശത്തിന് മനസ്സിന്റെ വേഗമുണ്ടെന്ന് സാരം. ആധുനിക ശാസ്ത്രം പറയുന്നത് പ്രകാശവേഗത ഒരു സെക്കന്റില്‍ ഒരുലക്ഷത്തി എണ്‍പത്താറായിരത്തി മുന്നൂറ് നാഴികയാണ്. സാധാരണ നിലയില്‍ മറ്റൊന്നിനും ഇല്ലാത്ത വേഗ#ം. അതുകൊണ്ടാണ് പ്രകാശതത്തെ മനസ്സിന്റെ വേഗതയുള്ളതെന്ന് നമ്മുടെ പൂര്‍വ്വികര്‍ പ്രസ്താവിച്ചത്. ഇതില്‍ നിഗൂഢമായ മറ്റൊരു വശം കൂടിയുണ്ട്. പ്രകാശം കണികകളാണ്. ഒരിടത്തുനിന്ന് മറ്റൊരിടത്തേ്ക്ക് സഞ്ചരിക്കുന്നത് യാതൊന്നാണോ അതിനുമാത്രമേ വേഗമുള്ളൂ. ഇപ്രകാരം സഞ്ചരിക്കുന്ന പ്രകാശ കണികകളുടെ വേഗമാണ് സൂചിപ്പിച്ചത്. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന പ്രകാശ രശ്മി ഭൂമിയിലെത്താന്‍ എട്ടുമിനിറ്റ് വേണം. പ്രകാശത്തിന് ഏഴ് നിറങ്ങള്‍ ഉണ്ടെന്ന് മാത്രമല്ല, അത് കണികകളുടെ സംഘാതമാണെന്നും അവ സഞ്ചരിക്കുന്നുണ്ടെന്നും അതിന്റെ വേഗം മനസ്സിന്റെയത്രയാണെന്നും മറ്റും കണ്ടുപിടിച്ച മഹാശാസ്ത്രജ്ഞരുടെ നാടാണ് ഭാരതം.  

No comments: