നവരാത്രിയില്‍ അഞ്ചാം ദിവസം കാളികാ പൂജയാണ്. സതീദേവി യക്ഷയാഗ വേദിയിലെത്തി യാഗാഗ്നിയില്‍ പ്രവേശിച്ച് സ്വയം ഇല്ലാതായപ്പോള്‍ അടങ്ങാത്ത വൈഷമ്യവും ദേഷ്യവും കൊണ്ട് ശ്രീപരമേശ്വരന്‍ വിറഞ്ഞുതുള്ളി നൃത്തമാടി. ആസമയം യാഗം മുടക്കാനായി ശിവനാല്‍ സൃഷ്ടിക്കപ്പെട്ടതാണ് കാളിക. ദക്ഷന്റെ യാഗം മുടക്കുക എന്നതു തന്നെയായിരുന്നു കാളികയുടെ അവതാരലക്ഷ്യം.
കാളീ കാലയതേ സര്‍വം
ബ്രഹ്മാണ്ഡം ച ചരാചരം
കല്‍പ്പാന്തസമയേയാതാം
കാളികാം പൂജയാമ്യഹം
കാളികാം ശത്രുനാശാര്‍ഥം
പൂജയേത് ഭക്തി പൂര്‍വകം
ഐശ്വര്യ ധനകാമായ
ചണ്ഡികാം പരിപൂജയേത്
മുന്‍നിശ്ചയപ്രകാരമുള്ള സമയക്രമമനുസരിച്ച് ബ്രഹ്മാണ്ഡത്തെ പൂര്‍ണമായി ഒഴിവാക്കി കാര്യങ്ങള്‍ നോക്കി നടത്തുന്നവളാണ് കാളിക. നശിപ്പിക്കേണ്ടതിനെയെല്ലാം ഒറ്റയടിക്ക് നശിപ്പിക്കും കാളിക. കല്‍പ്പാന്തകാലത്തിലും ഈ കാളികാദേവി നിലനി
ല്‍ക്കുന്നു.
ശുംഭ നിശുംഭന്മാരുടെ വധസമയത്തും കാളികാദേവിയുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും ദേവന്മാരുടെയെല്ലാം പ്രശംസ നേടിയിരുന്നു. ചണ്ഡമുണ്ഡന്മാരുടെ വധത്തിലും ദേവിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് ഏറെ പ്രസിദ്ധമാണ്.
ഇതുകൂടാതെ ദേവിഭാഗവതത്തില്‍ പലയിടത്തും കാളികാദേവീ സാന്നിധ്യം പരാമര്‍ശിക്കുന്നുണ്ട്്.
കാളികാ പൂജയ്ക്ക് ശേഷം ആറാം നാള്‍ ചണ്ഡികാ പൂജയാണ്. ഏഴു വയസ്സുള്ള കുമാരിയെയാണ് ചണ്ഡികയായി പൂ
ജിക്കുന്നത്. ധന-ഐശ്വര്യങ്ങളുണ്ടാകുന്നതിന് ചണ്ഡികാപൂജ പ്രധാനമാണ്. ദേവീഭാഗവതത്തില്‍ ആദി പരാശക്തി മാതാവ് ബ്രാഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്ക് നിത്യ ഉപാസനയ്ക്കായി ഉപദേശിച്ചത് നവാക്ഷരി മന്ത്രമാണ്. ആ മന്ത്രത്തില്‍ നാല് അക്ഷരം ചണ്ഡികാനാമത്താല്‍ ഉച്ചരിക്കപ്പെടുന്നു (ചണ്ഡികായൈ).
ചണ്ഡികാം ചണ്ഡരൂപാംച
ചണ്ഡമുണ്ഡ വിനാശിനീം
താം ചണ്ഡ പാപഹരണീം
ചണ്ഡികാം പൂജയാമ്യഹം
എന്നാണ് ദേവീഭാഗവതത്തില്‍ ചണ്ഡികാരാധനയ്ക്ക് നിര്‍ദേശിച്ചിട്ടുള്ളത്.
എ.പി ജയശങ്കര്‍
No comments:
Post a Comment