ഭഗവദ് ഗീതാ - സാംഖ്യയോഗം - 3
ഇപ്പൊ ഇവിടെ അർജ്ജുനൻ ഇവരെ ഒക്കെ കുറിച്ച് ആലോചിച്ചു ദു:ഖിക്കുണൈ. അപ്പോൾ അർജ്ജുനനോട് ഭഗവാൻ ചോദിക്കണത് ഇതാണ്. ഇവരുടെ ഒക്കെ ജീവിതം തന്റെ കയ്യിലാണോ? മരിച്ചു പോയവരെ യൊക്കെ താൻ വിചാരിച്ചാൽ ജീവിപ്പിക്കാൻ പറ്റുമോ? അല്ലാതെ ജീവിച്ചിരിക്കുന്നവരെയൊക്കെ മരിക്കാതെ പിടിച്ചു നിർത്തുവാൻ തനിക്കു കഴിയുമോ? തനിക്ക് മരിക്കാതിരിക്കാൻ പറ്റുമോ? പണ്ഡിതന്മാര് യാതൊന്നിനെക്കുറിച്ചും ആലോചിച്ച് ദു:ഖിക്കില്ല. ദു:ഖം എവിടെ ഉണ്ടോ അവിടെ യഥാർത്ഥ ജ്ഞാനം ജനിച്ചിട്ടില്ലാ എന്ന് അറിഞ്ഞു കൊള്ളാ. ദു:ഖം വരണമെങ്കിൽ തന്നെ കാരണം ഏതോ അശാശ്വത വസ്തുവെ പിടിച്ചു വെച്ചിരിക്കുന്നു. അത് നഷ്ടപ്പെട്ടു പോകുമ്പോഴാണ് ദു:ഖം. അപ്പൊ ആ ദുഃഖം, ശോകം ഉണ്ടെങ്കിൽ യഥാർത്ഥ വസ്തു ജ്ഞാനം ഉദിച്ചിട്ടില്ലാ എന്നർത്ഥം. ആരോക്കെയാണോ ശോച്യന്മാരല്ലാത്തവര് ഭീഷ്മര്, ദ്രോണര് അവർക്കൊക്കെ അറിവില്ലെ? അവരൊക്കെ ജ്ഞാനികളല്ലെ? അവരെക്കുറിച്ച് ആലോചിച്ച് താൻ എന്തിനാ ദു:ഖിക്കണത്. അവരെ ഒക്കെ ആലോചിച്ചു ദുഃഖിക്കുണൂ. ഇപ്പൊ ദുര്യോധനാദികളാണെങ്കിലോ അവരെക്കുറിച്ച് ആലോചിച്ച് ദു:ഖിച്ചിട്ട് ഒരു കാര്യവുമില്ല. എന്താണ് എത്ര ദു:ഖിച്ചാലും അവര് ഇങ്ങനെയെ ഉണ്ടാവൂ. ചിലരൊക്കെ മക്കളെക്കുറിച്ച് ആലോചിച്ച് ദു:ഖിക്കും. പേരക്കുട്ടികളെ , ഭാര്യയെ, ഭർത്താവിനെ , എന്തെങ്കിലും . ജീവിതം മുഴുവൻ ദു:ഖിച്ചു കൊണ്ടിരിക്കാം എന്നല്ലാതെ ആരും മാറി കിട്ടില്ല. ഇത് പ്രകൃതിയുടെ നിയമമാണ്. സിമ്പിൾ കോമൺസെൻസ് ഉണ്ടെങ്കിൽ ആളുകൾക്ക് മനസ്സിലാവും. എന്താ എന്നു വച്ചാൽ നമ്മൾക്ക് നമ്മളേ മാറ്റിമറിക്കാൻ പറ്റിണില്ല. മറെറാരാളെ മാറ്റിമറിച്ച് നമ്മുടെ ഇച്ഛക്ക് അനുസരിച്ച് മാറ്റാൻ പറ്റുമോ? നമ്മുടെ ശരീരത്തിനേ നമുക്ക് സ്വതന്ത്രമായിട്ട് ഒന്നും ചെയ്യാൻ പറ്റിണില്ല. അങ്ങനെയുള്ളപ്പൊ വേറെ ഒരാള് ഞാൻ ഇഷ്ടപ്പെടുന്ന പോലെ ഇരിക്കണം എന്നു കരുതിയാൽ എങ്ങനെ ശരിയാവും? ഒരിക്കലും സാധ്യമല്ല. അത് പ്രകൃതിയുടെ സ്വഭാവമാണ്. നമ്മുടെ ഉള്ളിൽ ഈ നന്നാക്കണം എന്ന വാസന ഉണ്ടെങ്കിൽ നേരെ വിപരീതമായിട്ടുള്ള ആളുകൾ നമ്മുടെ വീട്ടിലെ വന്നു പിറക്കും. എന്തിനാ എന്നു വച്ചാൽ ആ വാസനയെ നമ്മുടെ ഉള്ളിൽ നിന്നും ഇല്ലാതാക്കാനായിട്ട് പ്രകൃതി കളിക്കും. നോക്കൂ, നോക്കിയാൽ ഈ പ്രതിഭാസം ലോകത്തിൽ പല ഇടത്തും കാണാം. മഹാത്മാക്കൾക്ക് വിപരീത ബുദ്ധിയുള്ള മക്കളും പേരക്കുട്ടികളും ബന്ധുക്കളും ഒക്കെ ജനിക്കും. എന്തിനാ എന്നു വച്ചാൽ ഇവരുടെ ഉള്ളിൽ കുറച്ചൊരു വാസന ഉണ്ടാവും. നന്നാക്കാനായിട്ട് ആ വാസനയെ എടുത്ത് കളയാൻ ഭഗവാൻ ഇങ്ങനെയൊക്കെ ചെയ്യും ചിലപ്പൊ.
( നൊച്ചൂർ ജി- പ്രഭാഷണം)
Sunil Namboodiri

No comments:
Post a Comment