Sunday, January 13, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 9

പക്ഷേ ഒരിക്കലും തന്നെ നഷ്ടപ്പെടുത്താനേ കഴിയില്ല. അതാണ് ഭഗവാൻ ആദ്യമായിട്ടിട്ട സ്റ്റെറ്റ് മെന്റ് " നത്വേ വ അഹം ജാതു ന നാശം"
ഹേ അർജ്ജുന, ഞാൻ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായില്ല. ഉണ്ടായിട്ടില്ല. എന്നാൽ ഞാനോ ഭഗവാനേ 'നത്വം ' നീയും ഇല്ലാത്ത അവസ്ഥ ഇല്ല. 'ന ഇമേജനാധിപ: ' ഈ കാണുന്ന എല്ലാവരും ഉണ്ടല്ലോ അവരൊക്കെ ശാശ്വതാത്മസ്വരൂപികളായുണ്ടായിരുന്നു. 'നനെ ചൈവ ന ഭവിഷാമ: ' ഇനി ഫൂച്ചറിൽ എന്തു വേണങ്കിൽ സംഭവിക്കാം പക്ഷേ ആത്മാ അനാത്മാവായിട്ടോ സദ് വസ്തു അസദ് വസ്തുവായിട്ടോ തീരില്ല. മരണമില്ലാത്ത വസ്തുവിന് മരണം ഉണ്ടാവില്ല. ഇതിനാണല്ലോ ഭാഗവതം മുഴുവൻ മെനക്കടണത്. അവസാനം പരീക്ഷിത്തിനോട് ഈ തത്ത്വം ബോധിപ്പിക്കുണൂ ശുകബ്രഹ്മമഹർഷി . അപ്പൊ ഈ തത്ത്വം അറിഞ്ഞാൽ ഈ തത്ത്വത്തിനെ അറിയുന്നത് attention അതില് വീഴണതുണ്ടല്ലോ അത് ജ്ഞാനം ആ atten tion അതില് വീണ് കഴിഞ്ഞാൽ ശ്രദ്ധ അതില് പതറാതെ പിടിക്കുമ്പോൾ അതൊരു പ്രേമാനുഭവം ഒരു ലഹരി അതു ഭക്തി. ഭക്തിക്കും ജ്ഞാനത്തിനും വ്യത്യാസം ഒന്നും ഇല്ല. ആത്മാവിനെ അറിയുന്നതു ജ്ഞാനം. ആത്മാവിനെ അനുസന്ധാനം ചെയ്യുന്നത് ഭക്തി . അതു കൊണ്ടാണ്  "സ്വസ്വരൂപ അനുസന്ധാനം ഭക്തിരി ത്യഭി ദീയ തേ" എന്ന് ആചാര്യ സ്വാമികൾ പറഞ്ഞത്. ആത്മാവിനെ അറിയുന്നത് ശ്രദ്ധ കൊണ്ട്
at tention അങ്ങട് തിരിയുന്നത് ജ്ഞാനം. അപ്പൊ ജ്ഞാനം ശ്രദ്ധ തിരിഞ്ഞു കഴിഞ്ഞാൽ തന്നെ ജ്ഞാനത്തിന്റെ പ്രോസസ് കഴിഞ്ഞു. പിന്നെ ഇരിക്കുന്നത് എന്താ പരാ ഭക്തി.സദാ ആ വസ്തുവിനെ ശ്രദ്ധ വിടാതെ പിടിച്ചു കൊണ്ടിരുന്നാൽ ആനന്ദ പ്രാപ്തി. ആനന്ദാനുഭൂതി.
( നൊച്ചൂർ - ജി- പ്രഭാഷണം)
Sunil Namboodiri 

No comments: