Friday, January 04, 2019

എന്താണ് മനസ്സ്? അതു ചിത്തിന്റെയും സങ്കല്‍പങ്ങളുടെയും ഒരു ചേരുവയാണ്. അതിനാല്‍ കണ്ണാടിയും പ്രകാശവും ഇരുട്ടും പ്രതിഫലനവും എല്ലാമുïതില്‍. ഇതിന്റെ ആദി, ശുദ്ധജ്ഞാനമായ ചിദാകാശമാണ്. അതുദയമാകുന്ന നിമിഷത്തില്‍ കേവലം പ്രകാശം മാത്രമായിരിക്കും. പിന്നീടാണ് അതില്‍ 'ഞാന്‍ ഇതാകുന്നു' എന്നതുപോലുള്ള ചിന്ത കലരുന്നത്. ഈ 'ഞാന്‍' ബോധത്തില്‍ ജീവനും ലോകവും ഉïായിരിക്കാം.
മുന്‍പറഞ്ഞ ആദ്യപ്രകാശം, ശുദ്ധമനസ്സ്, മാനസാകാശം അഥവാ ഈശ്വരനാണ്. അതിന്റെ സങ്കല്‍പങ്ങള്‍ വിഷയാകാരങ്ങളായി ഭവിക്കുന്നു. വിഷയങ്ങളെല്ലാം അതിനുള്ളിലടങ്ങിയിരിക്കുന്നതിനാല്‍ അതിനെ മാനസാകാശമെന്നു പറയുന്നു. എന്തുകൊïാകാശമെന്നു പറയുന്നു? സ്ഥൂലാകാശം സ്ഥൂലവസ്തുക്കളെ ഉള്‍ക്കൊള്ളുന്നതുപോലെ മനസ്സ് വിചാരങ്ങളെ ഉള്‍ക്കൊïിരിക്കുന്നതിനാല്‍.
സ്ഥൂലാകാശം സ്ഥൂലവിഷയാദികളെ (ലോകം മുഴുവനെയും) വഹിച്ചുനില്‍ക്കുന്നതുപോലെ അത് തന്നെ മാനസാകാശത്തിന്റെ ഉള്ളടക്കമായിത്തീരുന്നു. മാനസാകാശം ചിദാകാശത്തിന്റെ  ഉള്ളടക്കമായും ഭവിക്കുന്നു. ഒടുവിലത്തേത് ചിത്തുമാത്രം. അതിനുള്ളിലൊന്നുമില്ല. അത് ശുദ്ധജ്ഞാനം മാത്രം.

No comments: