🙏ഹരിഃ ഓം.🙏
🙏ഓം നമോ നാരായണായ🙏
ഐതരേയോപനിഷത്ത്
പതിനൊന്ന്
സ ഈക്ഷത കഥം ന്വിദം മദൃതേ സ്യാദിതി സ ഈക്ഷത കതരേണ പ്രപദ്യാ ഇതി.
സ ഈക്ഷത യദി വാചാഭിവ്യാഹൃതം യദി .
പ്രാണേനാഭിപ്രാണിതം യദി ചക്ഷുഷാ ദൃഷ്ടം യദി മനസാ ധ്യാതം യദ്യപാനേനാഭ്യപാനിതം
യദി ശിശ്‌നേന വിസൃഷ്ടമഥ കോfഹമിതി.
സഃ ഈക്ഷത ഇദം മദ്യതേ അവൻ ആലോചിച്ചു ഇത് എന്നെ കൂടാതെ
കഥം നു സ്യാത് = എങ്ങിനെ ഭവിക്കും.
ഇതി സഃ ഈക്ഷത = എന്ന് അവൻ ആലോചിച്ചു.
കതരേണ = രണ്ടിൽ ഏത് മാർഗ്ഗത്തിൽ കൂടി
പ്രപദ്യൈ ഇതി . = പ്രാപിക്കട്ടെ എന്ന് .
ഇതി സഃ ഈക്ഷത = എന്ന് അവൻ ആലോചിച്ചു.
വാചാ യദി അഭിവ്യാഹതം= വാക്കു കൊണ്ട് വ്യാഹരിക്കപ്പെട്ടുവെങ്കിൽ
പ്രാണേന യദി അഭിപ്രാണിതം = പ്രാണനാൽ ശ്വസിക്കപ്പെട്ടുവെങ്കിൽ
ചക്ഷുഷാ യദി ദൃഷ്ടം = കണ്ണിനാൽ കാണപ്പെട്ടു എങ്കിൽ
ശ്രോത്രേണ യദി ശ്രുതം= ശ്രോത്രത്താൽ കേൾക്കപ്പെട്ടുവെങ്കിൽ
ത്വചാ യദി സ്പൃഷ്ടം = ത്വക്കിനാൽ സ്പർശിക്കപ്പെട്ടുവെങ്കിൽ,
മനസ്സാ യദി ധ്യാതം = മനസ്സിനാൽ ഗ്രഹിക്കപ്പെട്ടിരുന്നുവെങ്കിൽ,
അപാനേന യദി അഭ്യപാനിതം = അപാന വായുവി നാൽ ഭക്ഷിക്കപ്പെട്ടിരുന്നുവെങ്കിൽ ,
ശിശ്നേന യദി വിസൃഷ്ടം= ജനനേന്ദ്രീയത്താൽ വിസർജ്ജിക്കപ്പെട്ടുവെങ്കിൽ
അഥ അഹം കഃ ഇതി = പിന്നെ ഞാൻ ആരാകുമായിരുന്നു എന്ന്.
സൃഷ്ടികർത്താവായ ഈശ്വരൻ ആലോചിച്ചു. ഈ ദേഹേന്ദ്രീയ സംഘാദം എന്നെ കൂടാതെ എങ്ങിനെ നിലനിൽക്കും. അവൻ വീണ്ടും ആലോചിച്ചു. രണ്ട് മാർഗ്ഗങൾ ഉള്ളതിൽ, ഏതിൽ കുടിയാണ് ഞാൻ അകത്തു പ്രവേശിക്കേണ്ടത്. പിന്നേയും ആലോചിച്ചു. വാക്കു് സ്വയം വ്യാഹരിക്കുകയാണെങ്കിൽ, പ്രാണൻ സ്വയം ശ്വസിക്കുകയാണങ്കിൽ, കണ്ണ് സ്വയം കാണുകയാണെങ്കിൽ, ശ്രോതം സ്വയം കേൾക്കുകയാണങ്കിൽ, ത്വക്ക് സ്വയം സ്പർശിക്കുകയാണങ്കിൽ, മനസ്സ് സ്വയം വിചാരിക്കുകയാണെങ്കിൽ, അപാനൻ സ്വയം ഭക്ഷിക്കുകയാണെങ്കിൽ, ജനനേന്ദ്രീയം സ്വയം വിസർജ്ജിക്കുകയാണെങ്കിൽ , പിന്നെ ഞാൻ ആരാകുന്നു. എന്ന്.🙏
ഇന്ദ്രിയങ്ങളേയും അവയുടെ അധിഷ്ടാന ദേവതകളെയും അന്നത്തെയും സൃഷ്ടിച്ചു ശേഷം ഈശ്വരൻ ആലോചിച്ചു. ഒരു അധിപതിയില്ലങ്കിൽ അവ എല്ലാം അർക്കു് വേണ്ടിയാണ് പ്രവർത്തിക്കുക. ഒരു പുരത്തിന് രാജാവ് എന്ന പോലെ ,ഇവയുടെ കൃതാ കൃതഫലങ്ങൾക്ക് സാക്ഷി ഭൂതനും പ്രേരയിതാവും ഭോക്താവുമായി ഈശ്വരൻ സംഘാതത്തിൽ പ്രവേശിക്കണം. മൂർദ്ധാവും പാദവും രണ്ട് മാർഗ്ഗങ്ങൾ ആണ് ഉള്ളത്.
വാഗാദി ഇന്ദ്രീയങ്ങൾ പ്രവർത്തിക്കുന്നത് അസംഹതനും ചിദ്രൂപനുമായ ഈശ്വരന് വേണ്ടിയാണ് എന്ന് മറ്റുള്ളവർ അറിയാനുള്ള മാർഗ്ഗം ഇതാണ്. ഇങ്ങനെ ആലോചിച്ച് ഈശ്വരൻ സംഘാതത്തിൽ പ്രവേശിക്കുവാൻ തീർച്ചപ്പെടുത്തി. ചേതനനായ ആത്മാവില്ലങ്കിൽ വാഗാ ദി ഇന്ദ്രീയങ്ങൾക്കു് പ്രവർത്തന ശക്തി ഉണ്ടാവുക ഇല്ലന്നും, രാജാവ് രാജകൊട്ടാരത്തിൽ താമസിച്ച് കാര്യങ്ങൾക്കു് നേതൃത്വം നൽകുന്നതു പോലെയാണ് ആത്മാവ് ദേഹത്തിലിരുന്ന് ഇന്ദ്രീയങ്ങളുടെ പ്രവർത്തനത്തിന് നേതൃത്വം നല്കുന്നതെന്നും ആണ് ഇവിടെ വ്യക്തമാക്കുന്നത്.🙏
തുടരും

No comments:
Post a Comment