Wednesday, January 09, 2019

ജീവനെ ഭഗവാന്‍ വരിച്ചുകഴിഞ്ഞാല്‍ അയാളെ ആശ്രയിക്കുന്നവരുടെ സകല  ഉത്തരവാദിത്തവും ഭഗവാന്റേതായി മാറും. അയാളുടെ കര്‍മ്മങ്ങള്‍ ഭഗവാന്റേതായി മാറും. പുറത്തുനിന്നും നോക്കുന്നയാളുകള്‍ക്ക് അയാള്‍ കഷ്ടപ്പെട്ടു ജീവിതവൃത്തി ചെയ്യുന്നൂന്ന് തോന്നും, ഒന്നിനും പോരാഞ്ഞ് 'എല്ലാം അയാളുടെ ഭാഗ്യം' എന്ന സര്‍ട്ടിഫിക്കറ്റും പതിച്ചുനല്‍കും.

എന്നാല്‍ ഭഗവാനാല്‍ ഏറ്റെടുക്കപ്പെട്ട ജീവനോട് ഭഗവാന്‍ ഇങ്ങനെ മന്ത്രിക്കുന്നതായി എപ്പോഴും അയാള്‍ക്ക്  അനുഭവപ്പെടും; ''വന്നത് പോകും, അതുകൊണ്ട് അതില്‍ ഭ്രമിക്കരുത്, ഉള്ളതെന്തോ അത് എപ്പഴും നിന്റെ കൂടെയുണ്ടാവും, നിന്റെ സുരക്ഷ അതാണ്, അതിനെ ഒരുകാലത്തും നഷ്ടപ്പെടുത്താതിരിക്കൂക. സദാ നിന്റെ കൂടെയുള്ള ആ വസ്തുവിനെ നിരന്തരം സ്മരിക്കുക, അതിനെ ആരാധിക്കുക, അതിനെ വണങ്ങുക, നിനക്ക് പരമമായ ശ്രേയസ്സുണ്ടാവും, അഭയം നിന്റെ സ്വഭാവമായിരിക്കും.''

No comments: