Friday, January 04, 2019

ആത്മതീര്ത്ഥം;- ആറാം സോപാനം.(3)
ശങ്കരന്‍റെ കണ്ണുകളും നിറഞ്ഞൊഴുകി. ശോകം, ശ്ലോകമായി ഒഴുകിയത് പെട്ടെന്നായിരുന്നു. വേദമന്ത്രം പോലെ പവിത്രമായ സുമധുര പദാവലികളോടുകൂടിയ 18 ശ്ലോകങ്ങള്‍, 'കനകധാരാസ്തോത്രം' ആ ബാലന്റെ കണ്‍ഠത്തില്‍ നിന്നും നിര്ഗ്ഗളിച്ചു.
അംഗം ഹരേ പുളകഭൂഷണമാശ്രയന്തീ
ഭ്രുംഗാന്ഗനേവ മുകുളാഭരണം തമാലം
അന്ഗീകൃതാഖിലവിഭൂതിരപാംഗലീലാ
മാംഗല്യദാസ്തു മമ മംഗളദേവതായാ:
............................................................
...........................................................
ഗുണാധികാ ഗുരുതരഭാഗ്യഭാജിനോ
ഭവന്തി തേ ഭുവി ബുധഭാവിതാശയാ :
ആ വീട്ടമ്മ കാരുണ്യം വഴിയുന്ന സ്തോത്രം കേട്ട് കൈകൂപ്പി നിന്നു.
പ്രകൃതിയും അതില്‍ ലയിച്ചു നിന്നു. ആകാശം നിശ്ചല രസത്തില്‍ മുഴുകി നിന്നു.
ബ്രഹ്മചാരി മുന്നോട്ടു നടന്നു നീങ്ങി. പക്ഷേ, മഹാലക്ഷ്മി അവിടെത്തന്നെ നിന്നു. കണക്കറ്റ സമ്പത്ത് (കനക നെല്ലിക്ക മഴ പെയ്തെന്നു നാട്ടുകാര്‍ പറയുന്നു.) ആ കുടുംബത്തില്‍ വന്നു ചേര്‍ന്നു. പക്ഷേ, ആ കുടുംബക്കാര്‍ പൂര്‍വാധികം ഭക്തരായിത്തീര്‍ന്നു എന്നു പറയാം.
uma namboodiri

No comments: