ഭാഗവത വിചാരം*
*_PART-4 EPISODE-87*
*ദശമ സ്കന്ധം* 04-01-2019
*By KSV KRISHNAN Ambernath Mumbai*
*തൃതീയേഽസ്മിൻ ഭവേഽഹം വൈ*
*തേനൈവ വപുഷാഥ വാം*
*ജാതോ ഭൂയസ്തയോരേവ*
*സത്യം മേ വ്യാഹൃതം സതി* (10.03.43)
ഇത് നിങ്ങളുടെ മൂന്നാമത്തെ ജന്മമാകുന്നു. പൂർവ്വ ജന്മത്തിൽ അദിതിയും കശ്യപനുമായിരുന്ന നിങ്ങൾ ഇപ്പോൾ ദേവകീ വസുദേവന്മാരായി ജനിച്ചിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനയനുസരിച്ചാണ് ഞാൻ വീണ്ടും മൂന്നാം തവണ നിങ്ങളുടെ പുത്രനായി ഭവിച്ചിരിക്കുന്നത്.
എന്തിന് ചതുർഭുജധാരിയായ മഹാവിഷ്ണു സ്വരൂപത്തിൽ വന്നിരിക്കുന്നു എന്നാണെങ്കിൽ നിങ്ങളുടെ ആദ്യത്തെ ജന്മത്തിൽ എന്റെ ഈ രൂപത്തെ കണ്ടാണ് നിങ്ങൾ ഇതുപോലുള്ള പുത്രൻ വേണമെന്ന് ആഗ്രഹിച്ചത്. ഈ സത്യം ഇപ്പോൾ നിങ്ങളുടെ അറിവിനായി ഞാൻ പറഞ്ഞു എന്നേയുള്ളൂ. കാരണം നിങ്ങൾക്ക് പൂർവ്വജന്മ സ്മരണയില്ലാത്തതിനാൽ ഞാൻ ആ സത്യത്തെ ഇപ്പൊൾ പറഞ്ഞതാണ്.
*യുവാം മാം പുത്രഭാവേന*
*ബ്രഹ്മഭാവേന ചാസകൃത്*
*ചിന്തയന്തൗ കൃതസ്നേഹൗ*
*യാസ്യേഥേ മദ്ഗതിം പരാം*
(10.03.45)
പുത്രഭാവത്തിൽ കണ്ടു സ്നേഹിച്ചും, സർവ്വാത്മനാ ബ്രഹ്മബാവത്തോടൂകൂടി എന്നെ നിരന്തരം ധ്യാനിച്ചും ഈ ജന്മാവസാനം പരമമായ എന്റെ ഗതിയെ നിങ്ങൾ പ്രാപിക്കും.
......*തുടരും* ......

No comments:
Post a Comment