Tuesday, March 12, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 31

ജര വന്നൂ. ചെറിയ കുട്ടി ആയിരുന്നു.പിന്നെ കുറെ കഴിഞ്ഞപ്പോൾ  യുവാവായി.
പ്രൗഡോഹം യൗവനസ്തോ
വിഷയവിഷധരൈ: പഞ്ചഭിർ മർമമ സന്ധൗ
ദഷ്ടോന ഷ് ടോ വിവേക: സുത ധന യുവതി -
സ്വാദ സൗഖ്യേ നിഷണ്ണ:
ശൈവീ ചിന്താവിഹീനം മമ ഹൃദയമ ഹോ
മാനഗർവാധിരൂഢം
ക്ഷന്തവ്യോമേപരാധ: ശിവ ശിവ ശിവ ഭോ:
ശ്രീ മഹാദേവ ശംഭോ!
യൗവനത്തില് അഹങ്കാരത്തോടെ ഇരിക്കുണൂന്നാണ് ജീവൻ. പ്രൗഡൻ, യൗവന നായി, യുവാവായി. യൗവനത്തിളപ്പ് കുറച്ച് കഴിയുമ്പോൾ വാർദ്ധക്യം ആയി. പല്ല് ഒക്കെ കൊഴിഞ്ഞു പോവാൻ തുടങ്ങി. തലയൊക്കെ നരക്കാൻ തുടങ്ങി ല്ലേ? വാർദ്ധക്യം വന്നു. കുറെ കഴിഞ്ഞാൽ " അംഗം ഗളിതം ഫലിതം മുണ്ഡം ദശന വിഹീനം ജാതം തുണ്ഡം. വൃദ്ധോയാ തി ഗൃഹീത്വാ ദണ്ഡം തദപിന മുഞ്ചതി ആശാ പിണ്ഡം, ഭജഗോവിന്ദം " ഈ അവസ്ഥകൾ മാറി മാറി വരും . ഇതൊക്കെ അവസ്ഥയാണ്. ആത്മസാക്ഷാത്ക്കാരം അവസ്ഥയല്ല . അവസ്ഥയാണെങ്കിൽ അത് മാറിപ്പോകും . സാക്ഷാത്കാരം അവസ്ഥയല്ല അത് സ്ഥിതിയാണ് സ്വരൂപം ആണ്. എപ്പോഴും ഉള്ളതാണ് പുതിയതായിട്ട് വരണ്ട തല്ല. കിട്ടിയിട്ടുള്ളതാണ്. അത് ഞാനാണ്, ബാക്കിയൊക്കെ അവസ്ഥയാണ്. ശരീരത്തിന്റെ അവസ്ഥയാണ് കൗമാരം, യൗവനം, ജര, വാർദ്ധക്യം എന്ന് പറയണത് ഒക്കെ. ഇതിനെ ഒക്കെ നമ്മള് സ്വീകരിക്കുണൂ. വാർദ്ധക്യത്തിനെ സ്വീകരിക്കില്ല ചിലര്. സ്വീകരിക്കാതിരിക്കാൻ ശ്രമിച്ചു നോക്കും. പക്ഷേ അവസാനം സ്വീകരിക്കേണ്ടി വരും. ല്ലേ? യൗവനത്തിനെ എല്ലാവരും സ്വീകരിക്കും പാടി പുകഴ്ത്തിയത് മുഴുവൻ യൗവനത്തിനെയാണ്. എല്ലാ നാടകങ്ങളിലും കവിതകളിലും കാവ്യങ്ങളിലും സിനിമകളിലും അഡ്വടൈസ്മെന്റിലും ഒക്കെ യൗവനത്തിനെയാണ്. അവര് കാണിക്കണത് കണ്ടാൽ ഈ ഒരു അവസ്ഥയേ ഉള്ളൂ മനുഷ്യന് തോന്നും. വൃദ്ധന്മാര് കുറച്ച് കഴിഞ്ഞ് വയസ്സാകുമ്പോൾ അവരും യുവാവാൻ വല്ല വഴിയും ഉണ്ടോ നോക്കാ. തലയൊക്കെ കറുത്ത ചായം തേച്ചു നോക്കും. ഒന്നും രക്ഷയില്ല കുറച്ച് കഴിഞ്ഞാൽ ഈശ്വരൻ ഒന്നു കൂടെ കളിയാക്കും അതൊക്കെ പോവും. പിന്നെന്തു ചെയ്യും? വായില് പല്ല് ഒക്കെ പോകും തോലൊക്കെ ചുളിങ്ങിപ്പോകും . യൗവനം നഷ്ടപ്പെട്ടു പോകും. വാർദ്ധക്യം വരും പതുക്കെ. യൗവനം ജരാ കുറച്ച് കഴിഞ്ഞാൽ നമ്മള് സ്വീകരിക്കും അല്ലേ? നിവൃത്തി ഇല്ലാതെ വരുമ്പോൾ സ്വീകരിക്കും. ജരാ വാർദ്ധക്യത്തിനെ സ്വീകരിക്കും. വൃദ്ധനായിട്ട് ഇരിക്കും, വാർദ്ധക്യത്തിന് ഒരു അഴകുണ്ട്. അതിനും ഒരു സൗന്ദര്യം ഉണ്ട്. ആ സൗന്ദര്യം അറിഞ്ഞാൽ നമ്മള് വാർദ്ധക്യത്തിനെ തള്ളി മാ ററാനൊന്നും ശ്രമിക്കില്ല. യൗവനത്തിനെ ന്തുണ്ടോ കൗമാരത്തിന് എന്തുണ്ടോ അതേപോലെ വാർദ്ധക്യത്തിനും ഒരു അഴകുണ്ട് ശരിക്ക് ജീവിക്കു കയാണെങ്കിൽ . വാർദ്ധക്യത്തിൽ പോയിട്ട് ചെറുപ്പക്കാരനായി വേഷം കെട്ടിയാൽ ഏച്ചു കൂട്ടിയാൽ മുളച്ച് നിൽക്കും. അതു ഭംഗിയുണ്ടാവില്ല. അപ്പൊ വാർദ്ധക്യത്തിനെ കുറച്ച് സ്വീകരിക്കുക. എന്തെന്തിനെ നമ്മൾ സ്വീകരിക്കുന്നോ അതു നമുക്ക് സന്തോഷം തരും. എന്തൊതിനെ നമ്മൾ നിഷേധിക്കുന്നുവോ അതൊക്കെ നമുക്ക് ദുഃഖം തരും. 
(നൊച്ചൂർ ജി )
sunil namboodiri

No comments: