ശ്രീശങ്കരോപി ഭഗവാന് സകലേഷു താവ
ത്ത്വാമേവ മാനയതി യോ ന ഹി പക്ഷപാതീ
ത്വന്നിഷ്ഠമേവ സ ഹി നാമസഹസ്രികാദി
വ്യാഖ്യാത്ഭവത് സ്തുതിപരശ്ച ഗതിം ഗതാന്തേ || 5 ||
ഭഗവത്പാദരായ ശ്രീശങ്കരാചാര്യ്യരും എല്ലാ മൂര്ത്തികളിലുംവെച്ച് നിന്തിരുവടിയെത്തന്നെയാണ് ഉപാസനാമൂര്ത്തിയായി ആദരിക്കുന്നത്. അദ്ദേഹം ഭേദബുദ്ധിയുള്ളവനല്ലെന്ന് പ്രസിദ്ധവുമാണല്ലോ ! അദ്ദേഹമാവട്ടെ സഹസ്രനാമം മുതലായവയെ ഭവത്പരമായിട്ടുതന്നെയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അവസാനസമയത്തിലും അങ്ങയെ സ്തുതിച്ചുകൊണ്ടുതന്നെയാണ് സായുജ്യത്തെ പ്രാപിച്ചിരിക്കുന്നതും.
(നാരായണീയം ദശകം...90..5)
No comments:
Post a Comment