Wednesday, March 13, 2019

ശിവാനന്ദലഹരി*

*ശ്ലോകം 8*

*യഥാ ബുദ്ധിഃ ശുക്തൌ രജതമിതി കാചാശ്മനി മണി‍ര്‍ –*
*ജലേ പൈഷ്ടേ ക്ഷീരം ഭവതി മൃഗതൃഷ്ണാസു സലിലം |*
*തഥാ ദേവഭ്രാന്ത്യാ ഭജതി ഭവദന്യം ജഡജനോ*
*മഹാദേവേശം ത്വ‍ാം മനസി ച ന മത്വാ പശുപതേ || 8 ||*

മഹാദേവ! – ദേവദേവനായിരിക്കുന്ന;

 പശുപതേ! – ഹേ സര്‍വ്വേശ്വര!; 

ശുക്തൗ രജതം – മുത്തുച്ചിപ്പിയില്‍ വെള്ളിയെന്നും; 

കാചാശ്മനി മണിഃ – കാചക്കല്ലില്‍ മാണിക്യമെന്നും;

 പൈഷ്ടേ ജലേ ക്ഷീരം – മാവുകലര്‍ന്ന വെള്ളത്തില്‍ പാലെന്നും;

 മൃഗതൃഷ്ണാസു സലിലം – കാനല്‍നീരി‍ല്‍ വെള്ളമെന്നും;

 ഇതി ബുദ്ധിഃ – എന്നിപ്രകാരമുള്ള ബുദ്ധി; 

യഥാ ഭവതി – ഏതുവിധത്തില്‍ ഉണ്ടാവുന്നുവോ;

 തഥാ ജഡജനഃ അതുപോലെ മൂഢന്മാര്‍;

 ഈശം ത്വ‍ാം – ജഗല്‍ക്കാരണനായ നിന്തിരുവടിയെ;

 മനസി ച ന മത്വാ – മനസ്സില്‍കൂടി നിനിയ്ക്കാതെ; 

ഭവദന്യം – നിന്തിരുവടിയെവിട്ടു വേറൊരുവനെ; 

ദേവഭ്രാന്ത്യാ – ഈശ്വരനെന്ന വ്യാമോഹത്താല്‍;

 ഭജതി – സേവിക്കുന്നു.

ഹേ ദേവദേവ! സര്‍വ്വേശ്വര! മുത്തുച്ചിപ്പിയി‍ല്‍ വെള്ളിയെന്നും കാചക്കല്ലി‍ല്‍ മാണിക്യമെന്നും മാവുകലര്‍ന്ന വെള്ളത്തി‍ല്‍ പാലെന്നും മരുമരീചികയി‍ല്‍ വെള്ളമെന്നും ഉള്ള മാനസഭ്രാന്തി ഏതു വിധത്തില്‍ ഉണ്ടാവുന്നുവോ അതുപോലെ മുഢന്മാര്‍ ജഗന്നിയന്താവായ നിന്തിരുവടിയെ മനസ്സില്‍കൂടി നിനയ്ക്കാതെ നിന്തിരുവടിയില്‍നിന്നും ഭിന്നനായ വേറൊരുവനെ ഈശ്വരനെന്ന വ്യമോഹത്താല്‍ സേവിക്കുന്നു.

    *തുടരും*

*കടപ്പാട്*

No comments: