കുട്ടിക്കാലം. മoത്തിലെ കുളത്തിലോ തൊട്ടടുത്ത അമ്പലക്കുളത്തിലോ രാവിലെ ആറു മണിക്ക് മുമ്പു് മുങ്ങിക്കുളിക്കണം. കുളിക്കുന്നതിന് മുമ്പ് തലയിൽ വെളിച്ചെണ്ണ തേക്കണം. ഈർക്കില മാവില കുരുമുളകു ചേർത്തു പൊടിച്ച ഉമിക്കരി എന്നിവ ഉപയോഗിച്ച് പല്ലു തേക്കണം. കൌപീനവും തോർത്തും എല്ലാം നനച്ച് മുങ്ങിക്കുളിച്ചു കേറി ലൈഫ് ബോയ് സോപ്പ് തേച്ച് , എല്ലാം നനച്ചു കൊണ്ട് വീണ്ടും മൂന്നു പ്രാവശ്യം മുങ്ങിക്കുളിച്ചു കേറണം. തോർത്തുമുണ്ട് പിഴഞ്ഞ് തോർത്തി കൌപീനവും പിഴിഞ്ഞുടുത്ത് ഭസ്മം കുഴച്ചു രണ്ടു കൈയിലെ വിരലുകളും ഉപയോഗിച്ച് നെറ്റി തോള് കൈകൾ നെഞ്ച് കാൽപ്പാദങ്ങൾ എന്നിവടങ്ങളിൽ പൂശണം. പിന്നീട് മറ്റുള്ളവരാരും തൊട്ടോ, വെള്ളം തെറ്പ്പിച്ചോ മുക്കിനനക്കാത്ത വസ്ത്രങൾ തൊട്ടോ അശൂദ്ധമാവാതെ നോക്കണം.
അമ്പലത്തിൽ പ്പോയി തൊഴുതു വന്നാൽ കൌപീനം മാറ്റി, നിക്കറിട്ട് കിഴക്കോട്ടു തിരിഞ്ഞു നിന്ന് പന്ത്രണ്ട് സൂര്യനമസ്ക്കാരം (ദണ്ഡനമസ്ക്കാരം അല്ലങ്കിൽ സാഷ്ടാങ്ക നമസ്ക്കാരം), മൂന്നു പ്രാവശ്യം ശാസ്ത്രീയമായ ഏത്തമിടൽ, പിന്നെ ചമ്രം പടിഞ്ഞിരുന്ന് 108 നാരായണ നാമവും 108 നമ:ശ്ശിവായ മന്ത്രവും കഴിഞ്ഞാൽ പഠിക്കാനിരിക്കാം.
കൈകാലുകളുരഞ്ഞ് തൊലി പോയിട്ടുണ്ടെങ്കിലും ചെറിയ പനിയുണ്ടെങ്കിലും രാ വി ലെ ഈ പ്രക്രിയ നടന്നിരിക്കണം.
ഉപനിച്ചുണ്ണിയാണങ്കിൽ ആരുടെയെങ്കിലും മേൽ
നോട്ടത്തിൽ വളരെ നിഷ്ട്ടയായ സന്ധ്യ വന്ദനം വേണം.
നോട്ടത്തിൽ വളരെ നിഷ്ട്ടയായ സന്ധ്യ വന്ദനം വേണം.
ഇച്ചില് വറ്റ് അയിത്തം എന്നിവക്ക് വളരെ പ്രാധാന്യമുണ്ട്.
പനി വന്നാൽ മുലപ്പാൽ നനച്ച തുണി നെറ്റിയിലമർത്തിവക്കും, ഇടക്കിടെ മുലപ്പാലൊഴിച്ച് നനക്കുകയും ചെയ്യും.(അന്നൊക്കെ മുലപ്പാലിന് ഒരുക്ഷാമവുമില്ല). തുളസിയില കുരുമുളക് ചുക്ക് ശർക്കര എന്നിവ കൊണ്ടുണ്ടാക്കിയ കഷായം ഇടക്കിടക്ക് തരും. പനി മാറുന്നതു വരെ നെയ്യൊഴിക്കാത്ത കഞ്ഞി യേ കി ട്ടു.
സ്കൂളിൽ പ്പോയാൽ തിരിച്ചു വന്ന് എല്ലാം നനച്ചു കുളി കഴിഞ്ഞ് വരുന്നതുവരെ ജലപാനമില്ല.
വിശപ്പെന്താണന്ന് ശരിക്കും മനസ്സിലാക്കിയ ബാല്ല്യം!.
nandakumar
nandakumar
No comments:
Post a Comment