Friday, March 08, 2019

ഒരാൾക്കു ഒരു മാസത്തിൽ രണ്ടു* *പ്രാവശ്യം ബലി കർമ്മ* *ക്രിയകൾ ചെയ്യാമോ?*
*രണ്ടു പ്രാവശ്യം ചെയ്യുന്നത് ദോഷമാണോ?*

*ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണൻജിയുടെ മറുപടി*👇 

ദോഷം ഇല്ല.

മരണ വാർഷിക ദിനം അല്ലെങ്കിൽ അമാവസി യുടെ ദിവസം ആണ് സാധാരണയായി ബലി കർമ്മങ്ങൾ ചെയ്തു വരാറുള്ളത്. 

ഉദാഹരണമായി ഒരേ വർഷം ഒരു വ്യക്തിയുടെ ( മാതാപിതാക്കൾ മരിച്ചവരുടെ ) പിതാവിന്റെ ചരമവാർഷിക ആചരണം സെപ്റ്റംബർ 10 ന് വരുമ്പോൾ അദ്ദേഹത്തിന്റെ അമ്മയുടെ ശ്രാദ്ധം 28 സെപ്തംബറിൽ വരുന്നു. ആരെയാണ് അയാൾ ഒഴിവാക്കേണ്ടത്? അവൻ രണ്ടും ചെയ്യണം. 

*അതുകൊണ്ട് രണ്ടു ബലി ഒരേ മാസത്തിൽ ചെയ്യാൻ പാടില്ലെന്ന വിശ്വാസം തെറ്റാണ്*

ബലി കർമ്മം ഒരേ ആത്മാവിനാണെന്ന് കരുതുക.  ഈ കേസിൽ  ബലി കർമ്മം ചെയ്യുന്നത് ശ്രാദ്ധത്തിലാണ്. ശ്രാദ്ധം  ഒരു വർഷത്തിൽ ഒരിക്കൽ മാത്രം വരുന്നു ..

കർക്കടക വാവിന്  ഒരാൾ ബലി നടത്തിയിട്ടുണ്ടെങ്കിൽ അതേ മാസത്തിൽ യഥാർഥ ശ്രാദ്ധം വരുന്നു   എങ്കിലും അവനു രണ്ടും ചെയ്യാൻ കഴിയും.കാരണം  എല്ലാ പിതൃക്കൾക്കും വേണ്ടിയാണു  വാവ് ബലി. ശ്രാദ്ധം ഒരു പ്രത്യേക പിതൃവിനെ ഉദ്ദേശിച്ചുള്ളതാണ്. 

എല്ലാറ്റിനുമുപരി, ബലി  പിതൃക്കളോട്  സ്നേഹവും ആദരവും പ്രകടിപ്പിക്കാനുള്ളതാണ്.അതിനു കലണ്ടറിലെ ദിവസങ്ങളെ ആശ്രയിക്കേണ്ടതില്ല.

*സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി  പിന്തുടരുക. പുനർജ്ജനി ഒരു ആദ്ധ്യാത്മിക വാട്സപ്പ് കൂട്ടായ്മയാണ്*
00971521103311

📜🕉 *പുനർജ്ജനി* 🕉📜

No comments: