സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം
ഈയൊരു കോളത്തിലൂടെ ഇതുവരെ ഏഴ് വിഭക്തികളിലും പ്രതിപാദിച്ചുകഴിഞ്ഞു. ഓരോ വാചകങ്ങളും അവ പരാമര്‍ശിക്കുന്ന രണ്ടു ശ്ലോകങ്ങളും പരിശോധിക്കാം. തുടര്‍ന്നുള്ള ഏതാനും പാഠങ്ങളിലൂടെ കേരളീയ കാവ്യങ്ങളിലൂടെ വിഭക്ത്യര്‍ത്ഥങ്ങളും പഠിക്കാം. രമേശഃ ഗച്ഛതി (രമേശന്‍) മാതാ രമേശം പശ്യതി (രമേശനെ) മാതാ രമേശേന സഹ ഗച്ഛതി (രമേശന്റെ കൂടെ) മാതാ രമേശായ മധുരം ദദാതി (രമേശനായി) മാതാ രമേശാത് പുസ്തകം സ്വീകരോതി (രമേശനില്‍നിന്ന്) ഇദം രമേശസ്യ ഭവനം (രമേശന്റെ) അസ്മിന്‍ രമേശേ ഉത്തമഗുണാഃ സന്തി (രമേശനില്‍) ഹേ രമേശ! ശ്വഃ ആഗച്ഛതു (രമേശ!) മുകളില്‍ കൊടുത്തിട്ടുള്ളത് രമേശ (അകാരാന്ത പുല്ലിംഗം) ശബ്ദത്തിന്റെ പ്രയോഗമാണ്. രമേശഃ -മമാപി പഠനം ബഹു അസ്തി (എനിക്കും പഠിക്കാന്‍ ഒത്തിരിയുണ്ട്) മാതാ - ശീഘ്രം ആപണം ഗത്വാ ആഗച്ഛതു (വേഗം കടയില്‍ പോയി വാടാ) രമേശഃ - ഹും! ശീഘ്രം ധനം സ്യൂതം ച ദദാതു! ഇവിടെ അടിവരയിട്ട ഭാഗങ്ങള്‍ ദ്വിതീയാ വിഭക്തിയിലാണ് പ്രയോഗിച്ചിട്ടുള്ളത്. ആവര്‍ത്തിച്ച് വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. തുടര്‍ന്ന് 'അച്യുതാഷ്ടകം' ഒന്ന് നോക്കാം. 1) അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം ശ്രീധരം മാധവം ഗോപികാവല്ലഭം ജാനകീനായകം രാമചന്ദ്രം ഭജേ! 2) അച്യുതം കേശവനം സത്യഭാമാധവം മാധവം ശ്രീധരം രാധികാരാധിതം! ഇന്ദിരാമന്ദിരം ചേതസാ സുന്ദരംദേവകീനന്ദനം നന്ദജം സംദധേ!! 'അച്യുതാഷ്ടക'ത്തിലെ മറ്റു ശ്ലോകങ്ങളും പരിശോധിക്കുക. ദ്വിതീയാ വിഭക്ത്യാര്‍ത്ഥം വരുന്നവ വായിച്ച് ഗ്രഹിക്കാവുന്നതാണ്. നാരായണീയത്തിലെ 'സാന്ദ്രാനന്ദാവബോധാത്മകം.....' എന്നുതുടങ്ങുന്ന ശ്ലോകവും ചൊല്ലി നോക്കൂ. തുടര്‍ന്നുള്ള പാഠങ്ങളില്‍ 'ശ്രീ നവഗ്രഹ സ്‌തോത്രം' വിവരിക്കുന്നതാണ്...janmabhumi
No comments:
Post a Comment