Friday, March 08, 2019

മഹാവിഷ്ണുവും_നാരദനും 


പ്രപഞ്ചത്തിലെ വലിപ്പമേറിയത്? 


ത്രിലോക സഞ്ചാരിയായ നാരദമുനിക്ക് ഒരു സംശയം ഉടലെടുത്തു ഈ പ്രപഞ്ച ത്തിലെ ഏറ്റവും വലിതെന്താണ്? 

തന്റെ ഈ സംശയവുമായി ദേവേന്ദ്ര സദസ്സിൽ എത്തി നാരദർ. തന്നെക്കാൾ വലുത് മറ്റൊന്നുമില്ലാ എന്ന ഹുങ്ക് ചുമന്നു നടക്കുന്ന ദേവേന്ദ്രൻ നാരദരുടെ ചോദ്യത്തിനു ഞാൻ തന്നെ എന്ന് ഉത്തരം  നൽകി. ദേവന്മാരുടെ അധിപനായ അങ്ങയെ രക്ഷിക്കാൻ ത്രിമൂർത്തികൾ വേണമല്ലോ? പിന്നെങ്ങനെയാണ് ദേവരാജൻ 
വലുതാകുന്നത്? ദേവേന്ദ്രന് ഉത്തരംമുട്ടി 
ഒടുവിൽ ബ്രഹ്മസദസിൽ എത്തി ദേവമുനിയും, ദേവരാജനും 
നിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ ഒരു പക്ഷെ മഹാദേവനാകുമായിരിക്കും "സ്രെഷ്ടാവ് തന്നെ മാനസപുത്രന്     വഴികാട്ടി. 
     
കൈലാസത്തിൽ എത്തിയ ദേവമുനി -ഇന്ദ്രാദികളോട് മഹേശ്വരൻ മൊഴിഞ്ഞു. നാരദാ ഈ ചോദ്യവുമായി നീ സമീപിക്കേണ്ടത് എന്നെയല്ല നിന്റ ഇഷ്ടദൈവമായ ശ്രീമദ്നാരായണനെയാണ്. 
നിന്റെ സംശയങ്ങൾക്കും ചോദ്യത്തിനും വൈകുണ്ഠൻ ഉത്തരം പറയുമ്പോൾ അത് സൃഷ്ടിക്കാകമാനം നന്മയേകും. 

നാരദമുനിയും കൂട്ടരും വൈകുണ്ഠത്തിൽ എത്തി. മഹാവിഷ്ണു നാരദമുനിയുടെ സംശയത്തിന് നിവൃത്തി നൽകി. 

" നാരദാ ഈ ലോകമാണ് ഏറ്റവും വലിതെന്നു പറഞ്ഞാൽ  നീ ഉടനെ ചോദിക്കും ലോകം കടൽകൊണ്ട് ചുറ്റപെട്ടതല്ലേ എന്ന് അപ്പോൾ ലോകത്തേക്കാൾ വലുതാകുമോ കടൽ? 
ആ സമുദ്രത്തെ രൂപത്തിൽ കുറുകിയ മുനിസ്രെഷ്ഠനായ അഗസ്ത്യൻ കുടിച്ചു വറ്റിച്ചതല്ലേ? അപ്പോൾ സമുദ്രത്തിനെക്കാൾ വലുത് അഗസ്ത്യൻ ആകില്ലേ? ഭൂമിയെക്കാൾ വലുത് സമുദ്രവും, സമുദ്രത്തേക്കാൾ വലുത് അഗസ്ത്യമുനിയും വലുതാകുമ്പോൾ ഇവക്കൊക്കെ മേൽക്കൂര പോലെ വിരിഞ്ഞു വിസ്തരിച്ചു കിടക്കുന്ന ആകാശം അതിലും വലുതല്ലേ? അപ്പോൾ ലോകത്തിലേറ്റവും വലുത് ആകാശം ആണെന്ന് പറഞ്ഞാൽ നീ സമ്മതിക്കുമോ? 

മാത്രനേരം ചിന്തിച്ച ഭഗവാന്റെ ചോദ്യത്തിന് ഉത്തരം നൽകി. ഒരിക്കലുമില്ല ആയിരം കോടി നക്ഷത്രങ്ങളും സൂര്യചന്ദ്രൻമാരും അണ്ഡകടാഹങ്ങളും താങ്ങി നിൽക്കുന്ന ഈ ആകാശത്തെ അങ്ങു ത്രിപ്പാദം കൊണ്ട് മാത്രം അളന്നു. അങ്ങയുടെ പാദത്തിന്റെ വലിപ്പം മാത്രം ഉള്ള ആകാശം എങ്ങനെ പ്രപഞ്ചത്തിലെ ഏറ്റവും വലുതാകും. ആ ത്രിപ്പാദമല്ലേ വലിപ്പമേറിയത്? എന്റെ ചോദ്യം തന്നെ അർത്ഥശൂന്യമാണ്. പരബ്രഹ്മമായ അങ്ങാണ് ഈ പ്രപഞ്ചം പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ആങ്ങിലടങ്ങുന്നു.അങ്ങുതന്നെയാണ് എന്റെ ചോദ്യത്തിന് ഉത്തരവും 

ഒരിക്കലുമല്ല നീ നിന്റെ ഹൃദയത്തെ തൊട്ടുപറയൂ. നിന്റ ഹൃദയത്തിൽ നിത്യ വാസം കൊള്ളുന്ന എന്റെ വലിപ്പം എത്ര മാത്രമാണ്. ഒരു ചെറു മാമ്പഴത്തിന്റ വലിപ്പമുള്ള നിന്റെ ഹൃദയത്തിൽ ഞാൻ വസിക്കണമെങ്കിൽ എന്റെ വലുപ്പം അതിലും ചെറുതല്ലേ? ഈ പ്രപഞ്ചത്തിലെ ഏറ്റവും വലുതെന്ന് വിശ്വസിക്കുന്ന ഞാൻ വസിക്കുന്നത് നിന്റ ഹൃദയത്തിലല്ലേ? അപ്പോൾ നീയല്ലേ ഏറ്റവും വലുത്? 

നിസ്വാർത്ഥ ഭക്തിയാണ് ലോകത്ത് ഏറ്റവും വലുത് ജ്ഞാനത്തിന്റെ മാർഗ്ഗം തെളിയിക്കുന്ന ദീപമാണ്‌  ഭക്തി. ദീപനാളങ്ങൾക്ക് അതിരുകളില്ല. ആ പ്രഭയോളം വലുപ്പം പ്രപഞ്ചത്തിൽ മറ്റൊന്നുമില്ലാ.

No comments: