Friday, March 08, 2019

ശ്രീമന്നാരായണീയം
ദശകം.5 , ശ്ലോകം. 8👆

ശബ്ദാത് വ്യോമ = ശബ്ദത്തിൽ നിന്നും ആകാശവും

തതഃ സ്പർശം = ആകാശത്തിൽ നിന്നും സ്പർശവും,

അതഃ മാരുതം = ആ സ്പർശത്തിൽ നിന്നും വായുവിനെയും ,

തസ്മാത് രൂപം = ആ വായുവിൽ നിന്നും രൂപത്തെയും,

തതഃ മഹഃ = ആ രൂപത്തിൽ നിന്നും തേജസ്സിനേയും,

അഥ ച രസം തോയം ഗന്ധം മഹീം ച  = പിന്നീട്, തേജസ്സിൽ നിന്നും രസത്തേയും, ജലം, ഗന്ധം ഭൂമി എന്നിവയെയും ,

വിഭോ, സസർജിഥ മാധവ, ഏവം പൂർവ്വപൂർവകല
നാത് ആദ്യാദ്യധർമാന്വിതം
ഇമം ഭൂതഗ്രാമം = ഹേ, സർവ്വവ്യാപിൻ, അങ്ങ് സൃഷ്ടിച്ചു. ഹേ, മാധവാ, ഇങ്ങനെ, മുൻപ്, മുൻപ് ഉണ്ടായവയുടെ  സംബന്ധം കാരണമായിട്ട് ആദ്യമാദ്യം ഉണ്ടായ ധർമ്മങ്ങളോടുകൂടിയ ഈ ഭൂതസമൂഹത്തെ ,

ഭഗവൻ, ത്വം ഏവ താമസാത് പ്രാകാശയഃ = ഹേ, ഭഗവാനേ! അവിടുന്ന് തന്നെ താമസാഹങ്കാരത്തിൽ നിന്നും പ്രകാശിപ്പിച്ചു.

അല്ലയോ സർവ്വവ്യാപിയായ ഭഗവാനേ! അങ്ങ് പിന്നീട്, ശബ്ദത്തിൽ നിന്ന് ആകാശത്തേയും, അതിൽ നിന്ന് സ്പർശത്തേയും, അതിൽ നിന്ന് വായുവിനേയും, അതിൽ നിന്ന് രൂപത്തേയും, തുടർന്ന്, തേജസ്സിനേയും, പിന്നീട് രസത്തേയും, തുടർന്ന് ജലത്തേയും ഗന്ധത്തേയും അതിൽ നിന്ന് ഭൂമിയേയും സൃഷ്ടിച്ചു. ഇപ്രകാരം ആദ്യമാദ്യം സൃഷ്ടിച്ചതിന്റെ ബന്ധം ഹേതുവായി ശബ്ദാദി ധർമ്മാന്വിതമായിരിക്കുന്ന ഈ ഭൂതസമൂഹത്തെ അല്ലയോ, ലക്ഷ്മീപതേ! അവിടുന്ന് താമസാഹങ്കാരത്തിൽ നിന്നും പ്രകാശിപ്പിച്ചു.🙏

ഒന്നുകൂടി വിശദമാക്കിയാൽ :-

കുറച്ച് scientifically ചിന്തിച്ചാൽ, ആകാശാൽ ശബ്ദം, ശബ്ദത്തിൽ നിന്നും വ്യോമം വന്നു. അതായതു്, മനസ്സ് വികസിക്കുന്നു. ചിന്തകൾ വരുന്നു. ആ വികാസം വരുമ്പോൾ, ശരീരത്തിന് വികാസം വരും. വികാസമാണ് ആകാശം. ഉദാഹരണത്തിന്, നമ്മൾ "അ"എന്ന് പറയുന്നു. നേരത്തേ കൂടിനിന്ന ചുണ്ട് ഉയരുന്നതോടുകൂടി വികസിച്ചു. അപ്പോൾ, അത്രയും വികസിച്ചു. ആ സ്ഥലത്തിന് ആകാശം എന്ന് പറയാം. ആകാശം കുറച്ച് ഒരു ഗ്യാപ്പ് ഇല്ലേ, അവിടെ, ആ സ്ഥലം ആകാശം. "ആ" ശബ്ദം വരുന്നതോടുകൂടി, ശബ്ദത്തിൽ നിന്നും ആകാശം വന്നു. ശബ്ദത്തിൽ നിന്നും വായുവും വന്നു. ആകാശം, സൂക്ഷ്മമായ ഊർജ്ജ്യത്തിന്റെ വികാസമാണെങ്കിൽ അതിൽ ഉണ്ടാകുന്ന ചലനമാണ് വായൂ .അപ്പോൾ അവിടെ ഒരു ചലനം വന്നു. സ്പർശത്തിൽ നിന്നും വായുവന്നു. പിന്നീട്, വായുവിൽ ഉണ്ടാകുന്ന ഘൃഷണമാണ് അഗ്നിയായി പരിണമിക്കുന്നത്. അഗ്നിയിൽ നിന്നും ജലം, ജലത്തിൽ നിന്നും solid. അതായത് , ഒരു വസ്തുവിന് അഞ്ച് തലത്തിലേ നിൽക്കുവാൻ സാധിക്കുക ഉള്ളൂ.
ഒന്നുകിൽ solid ആയി നിൽക്കും. അല്ലങ്കിൽ, അതു് liquid ആയിട്ട് നിൽക്കും. അതും അല്ല എങ്കിൽ, gas ആയിട്ടോ air ആയിട്ടൊ നിൽക്കും. ഇതൊന്നും അല്ല എങ്കിൽ plasma രൂപത്തിൽ നിൽക്കും. 

ഹിന്ദു സംസ്കാരം അനുസരിച്ച്, മരിച്ച ഒരാളെ നിലത്ത് കിടത്തുന്നത് solid ആണ്. പിന്നീട് കുളിപ്പിക്കുന്നു. Liquid, അതിനെ ജലത്തിന് സമർപ്പിക്കുന്നു. പിന്നീട് അഗ്നിയിലെക്കും, ശേഷം വായുവായി ആകാശത്തിലെക്ക് ലയിച്ചു. ശരീരം എവിടെ നിന്ന് വന്നുവോ, അവിടെക്ക് തിരിച്ചു പോയി. ഇതിനെ പറയുന്നു. ആകാശം, വായു, അഗ്നി, ജലം, ഭൂമി. (പൃഥ്വീ) നമ്മുടെ ശരീരം 5 പേർക്ക് അവകാശപ്പെട്ടതാണ്. സ്വത്ത് വിഭജിക്കുമ്പോൾ 2 മക്കൾക്ക് അല്ലെ വിഭജിക്കുന്നുള്ളൂ. പക്ഷേ, ശരീരത്തിന് 5 അവകാശികൾ ഉണ്ട്. "അപ്പോൾ അവര് പറയും നിങ്ങൾ അധികം തോന്നിവാസം ചെയ്യണ്ട. മരിച്ചു കഴിഞ്ഞാൽ ഞങ്ങൾക്കും ഒക്കെ അവകാശം ഉണ്ട്" അവർക്കവകാശപ്പെട്ട സാധനത്തെയാണ് നമ്മൾ കൊണ്ടു നടക്കുന്നത്‌. അതല്ലേ സത്യം .
അപ്പോൾ ശ്രീഭട്ടതിരിപ്പാട് പറയുന്നു. സൃഷ്ടി ഇങ്ങനെയാണ് ഉണ്ടായത് എന്ന് ഈ ശ്ലോകത്തിലുടെ പറയുന്നു🙏

No comments: