Sunday, March 17, 2019

ഹരി ഓം നാരായണ 
      ഗമിക്കുക, മുന്നോട്ടു പോകുക എന്നർത്ഥമുള്ള "ഗമ് "ധാതുവിൽ നിന്നാണ് ജഗത് എന്ന പദം ഉണ്ടായിട്ടുള്ളത്. സദാ മാറിക്കൊണ്ടിരിക്കുന്ന ഉണ്ടായി നിലനിന്ന് നശിക്കുന്ന വസ്തുവാണ് ജഗത് വസ്തു. അത് മിഥ്യ. ബ്രഹ്മത്തിനു മാത്രമേ പാര മാർത്ധിക സത്തയുള്ളൂ. ജഗത്തിന് വ്യാവഹാരിക സത്തയും. ബ്രഹ്മം നിഗുണവും നിരാകാരവുമാണെങ്കിൽ, ജഗത് സഗുണവും സാകാരവുമാണ്. "അസ്തി ഭാതി പ്രിയം രൂപം നാമ ഇത്യംശപഞ്ചകം. ആദ്യത്രയം ബ്രഹ്മരൂപം ജഗത്രൂപമതോ ദ്വയം " സത്ത്‌, ചിത്ത്‌, (ജ്ഞാനo )ആനന്ദo(സുഖം )രൂപം, നാമം, എന്നീ അഞ്ചു ഘടകങ്ങളിൽ ആദ്യത്തെ. മൂന്നുo ബ്രഹ്മത്തിന്റെ രൂപവും പിന്നത്തെ രണ്ടും ജഗതതിന്റെ രൂപവുമാകുന്നു. ആത്മാവ്, ഈശ്വരൻ, പുരുഷൻ, മുതലായ പദങ്ങൾ ബ്രഹ്മത്തിന്റെയും, ശക്തി, മായ, പ്രകൃതി മുതലായവ ജഗത്തിന്റെയും പര്യായങ്ങളാണ്. പുരുഷനെയും പ്രകൃതിയെയും വേർ തിരിച്ചു കാണിക്കുന്ന ശാസ്ത്രമാണ് സാംഖയ ശാസ്ത്രം. അതാണ് ഭാരതീയ  ചിന്തയുടെ അടിസ്ഥാനം. 
ഹരി ഓം നാരായണ നാരായണ നാരായണ 

No comments: