Saturday, May 11, 2019

ശ്രീമദ് ഭാഗവതം 145
ദാസോഽഹം ദാസോഽഹം ദാസോഽഹം ദാസോഽഹം
എന്ന് പറഞ്ഞുകൊണ്ടിരുന്നാൽ കുറേകഴിയുമ്പോൾ ഭഗവാൻ ആ 'ദാ' എന്നുള്ളതിനെ കത്രിച്ചു വിടും അത്രേ. അപ്പോ ന്താവും? സോഽഹം. അഹങ്കാരം പോയാൽ സോഽഹം. ദാസോഽഹം എന്ന് ഭാവത്തോടെ ഇരിക്കുമ്പോ ഭഗവാൻ തന്നെ ആ ഭേദത്തിനെ എടുത്ത് കളയും.
*ശ്രവണം കീർത്തനം സ്മരണം ..* 
പതുക്കെ പതുക്കെ ഭഗവാനെ കുറിച്ച് കീർത്തിക്കും. നാമസങ്കീർത്തനം മാത്രല്ല നമ്മൾ ഭഗവാനെ കുറിച്ച് കേൾക്കുന്ന കഥകളൊക്കെ മറ്റുള്ളവരോട് പറയാ. കീർത്തിക്കാ സങ്കീർത്തനം ചെയ്യാ.
ശിവാനന്ദസരസ്വതി മലേഷ്യയിൽ കുറച്ച് കാലം ഡോക്ടറായിരുന്നു. ഡോ.കുപ്പുസ്വാമി എന്ന് പേര്. അദ്ദേഹം ഡോക്ടറായിരിക്കുമ്പോ തന്നെ തന്റെ വീട്ടിൽ നാമസങ്കീർത്തനം നടത്തും. തന്റെ സുഹൃത്തുക്കളെ ഒക്കെ വിളിക്കും. എല്ലാവരേയും ക്ഷണിച്ചു കൊണ്ട് വന്ന് നാമസങ്കീർത്തനം ചെയ്ത് നർത്തനം ചെയ്യും. പാടും. ചിലരൊക്കെ ആസ്വദിക്കും. ചിലരൊക്കെ ഒഴിഞ്ഞു മാറും. പക്ഷേ എല്ലാവർക്കും ഇദ്ദേഹത്തിന്റെ സ്വഭാവശുദ്ധി കാരണം ഇദ്ദേഹത്തിനെ ഇഷ്ടാണ്.
പക്ഷേ ഈ ഒരു 'ദൂഷ്യം' ണ്ട് അദ്ദേഹത്തിന്. aristrocratical society ആണേ. അപ്പോ സുഹൃത്തുക്കൾ പതിവായി പാർട്ടി ഒക്കെ നടത്തും. ഇദ്ദേഹത്തിനെ വിളിക്കില്ല്യ. ഒരു ദിവസം ഇദ്ദേഹത്തിന്റെ ഒരു സുഹൃത്ത് പാർട്ടി നടത്തി. ഡോ.കുപ്പുസ്വാമിയെ വിളിച്ചില്ല്യ. എന്താണെന്ന് വെച്ചാൽ ഇദ്ദേഹം നാമസങ്കീർത്തനവുമായി വന്നു കളയും. ഒരു ഹാർമോണിയപ്പെട്ടിയുമായി വരുമേ. പാർട്ടി തുടങ്ങി അഞ്ച് മിനുട്ട് കഴിഞ്ഞില്ല അതാ പെട്ടിയും തോളിലിട്ട് കുപ്പുസ്വാമി നില്ക്കണു. ഓ കുപ്പുസ്വാമിയോ!!! എത്തിയോ എന്ന് സുഹൃത്ത്. കുറച്ച് പരിഭവിച്ചു. നിന്റെ സുഹൃത്തായിട്ട് എന്നെ വിളിക്കാൻ മറന്നുപോയി ല്ലേ😔. പിന്നെ അവിടുത്തെ പാർട്ടി ഒക്കെ നാമസങ്കീർത്തന പാർട്ടി ആയി മാറി!!
സതതം കീർത്തയന്തോ മാം
യതന്തശ്ച ദൃഢവൃതാ:
നമസ്യന്തശ്ച മാം ഭക്ത്യാ
നിത്യ യുക്താ ഉപാസതേ.
ഭഗവാൻ ഗീതയിൽ പറയണു.
എപ്പോഴും *കീർത്തനം* ചെയ്യാ ഭഗവാനെ നമസ്ക്കരിക്കാ. അങ്ങനെ ചെയ്യുമ്പോ *സ്മരണം* ണ്ടാവും
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi Peasad

No comments: