Monday, May 13, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 69
ഈ പ്രപഞ്ചം മുഴുവൻ നാമരൂപമയമായി കാണുന്നത് അസത്ത്. നാമരൂപങ്ങളെ അണിഞ്ഞ് നമ്മുടെ മുന്നിൽ നിൽക്കുന്നതു സത്ത്. ശിവൻ വേഷം കെട്ടി സ്ത്രീ ആയിട്ടും പുരുഷനായിട്ടും ഒക്കെ നമ്മളുടെ മുമ്പില് നിൽക്കുണൂ. കണ്ടെത്തിയ ഋഷീശ്വരന്മാരുപറയുണൂ ഭഗവാനേ അങ്ങ് തന്നെയാണ് എല്ലാം.
'' ത്വം സ്ത്രീ ത്വം പുമാ നസീ ത്വം കുമാര ഉതവാ കുമാരീ ത്വം ജീർണ്ണോദണ്ഡേന വഞ്ചസി ത്വം ജാതോ ഭവസി വിശ്വ തോ മുഖ: ''
ഭഗവാനേ അങ്ങു തന്നെയാണ് സ്ത്രീ, അങ്ങു തന്നെയാണ് പുരുഷൻ, അങ്ങു തന്നെയാണ് കുമാരൻ, അങ്ങു തന്നെയാണ് കുമാരി, വൃദ്ധനായി വടികുത്തി നടക്കുന്നതും എല്ലാം അവിടുന്നു  തന്നെ. ജഗത്ത് മുഴുവൻ അവിടുത്തെ സ്വരൂപം. ഇങ്ങനെ അവരുകണ്ടൂ. അവര് നമ്മളെപ്പോലെത്തന്നെ ലോകം കാണുന്നത് എന്നിട്ട് എങ്ങനെ പറഞ്ഞു.ഈ നാമരൂപത്തിന്റെ ഉള്ളില് മാറാതെ നിൽക്കണ വസ്തുവിനെ അവരു കണ്ടു.സത്തിനെ അവര് കണ്ടു . അസത്തിനെയും കണ്ടു. പക്ഷേ ഉപേക്ഷിച്ചു കളഞ്ഞു . കള്ളൻ സ്വർണ്ണത്തിന്റെ രൂപം ഉപേക്ഷിച്ച പോലെ തട്ടാൻ സ്വർണ്ണത്തിന്റെ രൂപം ഉപേക്ഷിക്കണപോലെ ജ്ഞാനികളും രൂപത്തിനെ കാണുന്നുണ്ടെങ്കിലും രൂപത്തിനു പ്രാധാന്യം കൊടുക്കാതെ രൂപത്തിനു പുറകിലുള്ള അരൂപമായ ആത്മാവിനെ സദാ ദർശിച്ചു കൊണ്ടിരിക്കുന്നു തത്വ ദർശികൾ. അതുകൊണ്ടെന്താണ് രൂപം ആവിർഭവിക്കുന്നതുകൊണ്ടോ മറയുന്നതുകൊണ്ടോ രൂപം എന്തൊക്കെത്തന്നെ കാണിച്ചാലും അവര് ചലിക്കില്ല. നരസിംഹത്തിനെ കണ്ട് എല്ലാവരും പേടിച്ചു. പ്രഹ്ലാദൻ പേടിച്ചില്ല. എന്താ രൂപത്തിനെ അല്ല കണ്ടത് അതിനുള്ളിലുള്ള പൊരുളിനെ ഭഗവാനെ കാണുമ്പോൾ ഭയം ബാധിക്കില്ല. ദ്വൈതം അംഗീകരി ക്കുമ്പോൾ ഭയം ഉണ്ടാകും , രാഗം ഉണ്ടാവും ദ്വേഷം ഉണ്ടാവും എല്ലാം ഉണ്ടാവും . ദ്വൈതം അംഗീകരി ച്ചില്ലെങ്കിലോ ഭയമോ ദ്വേഷമോ രാഗമോ ഒന്നും ഇല്ല.

(നൊച്ചൂർ ജി )

No comments: