ധർമ്മിയില്ലാതെ ധർമ്മം നിലനിൽക്കുമോ?*
*സനാതനധര്‍മത്തിന്റെ സനാതനത്വം അതിന്റെ കാഴ്‌ചപ്പാടിന്റെ മൂല്യങ്ങളിലാണ് നിലനിൽക്കുന്നത്. അതായത് സനാതനധർമ്മ ദര്‍ശനങ്ങള്‍ക്ക് ചിരകാല പ്രസക്തിയുണ്ട് എന്നാണ് ഇതിന് അർത്ഥമാക്കേണ്ടത്. ഈ മൂല്യങ്ങള്‍ പഠിക്കുവാനും പഠിപ്പിക്കുവാനും ആചരിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള ജനതതിയും അവരുടെ നിലനിൽപ്പും സുരക്ഷയും കൂടി ഇവിടെ പ്രസക്തമാകുന്നു. ഒരുതരത്തിലുള്ള മൂല്യവും അത് ആചരിക്കാനും, സംരക്ഷിക്കാനുമുള്ള ജനതതിയില്ലാതെ നിലനിൽക്കുകയില്ല. ധര്‍മ്മിയില്ലാതെ ഒരു ധര്‍മ്മവും നിലനില്‍ക്കില്ല. അതായത് ധര്‍മ്മി എന്നു പറയുന്നത്, കാലത്തിനും സംസ്‌കാരങ്ങള്‍ക്കും വിധേയമായി സര്‍വ്വദാ പരിണമിച്ചുകൊണ്ടിരിക്കുന്നതാണ്. *
*ധര്‍മ്മം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വേദം തൊട്ട് സകലഗ്രന്ഥങ്ങളും ഊന്നിപ്പറയുന്നുണ്ട്. ഗീത തന്നെ ധര്‍മ്മസംരക്ഷണാര്‍ത്ഥമായി ചെയ്യുന്ന ഭഗവാന്റെ വിളംബരമാണ്. അവതാര പുരുഷന്മാർ എല്ലാവരും തന്നെ ധാർമ്മിക മൂല്യങ്ങളുടെ മകുടോദാഹരണങ്ങളാണ്. ശ്രീരാമനും ശ്രീകൃഷ്നനുമൊക്കെ അധാര്‍മ്മികതയ്‌ക്കെതിരെ പോരാടി വിജയം വരിച്ചവരാണ്. എന്നാൽ ഇന്നെന്താണ് സംഭവിക്കുന്നത്? അവതാര പുരുഷന്മാരെയും പുരാണേതിഹാസങ്ങളിലെ ശ്രേഷ്ഠകഥാപാത്രങ്ങളെയും പിന്‍പറ്റുവാനും അനുസരിക്കുവാനും ആ മാതൃക കൈവരിക്കുവാനും ശ്രമിക്കുന്നതിനു പകരം നാം അവരെ പൂജിക്കുന്നതില്‍ മാത്രം ധാര്‍മ്മികത കണ്ടെത്തുന്നു. അവരുടെ ധര്‍മ്മരക്ഷണോപായം മറന്നും പോകുന്നു.*
*സ്വന്തം പാരമ്പര്യത്തോട്, അതെങ്ങിനെയുള്ളതായാലും, വൈകാരികമായൊരു ബന്ധം ഏതൊരു സമൂഹത്തിനും സ്വാഭാവികമായി ഉണ്ടാകും. എന്നാൽ ഭാരതീയ സംസ്കാരത്തെ സംബന്ധിച്ചിടത്തോളം അത് തികച്ചും ശാസ്ത്രീയമായ അടിസ്ഥാനത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഇത്രയും ശാസ്ത്രീയവും യുക്തിസഹവുമായ ഒരു പാരമ്പര്യം വളർത്തിടെയുക്കാൻ എത്രയോ നൂറ്റാണ്ടുകൾ വേണ്ടിവന്നു എന്നുംകൂടി നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.*
*മനുഷ്യനെ പരമസ്വാതന്ത്ര്യത്തിലേക്കു നയിക്കുക എന്ന ഏക ലക്ഷ്യത്തോടുകൂടിയ സമഗ്രമായ ഒരു പദ്ധതിയാണ് ഭാരതീയ സംസ്കാരം. ഈ സംസ്കാരം നഷ്ടപ്പെട്ടാൽ ഭൂമിയിൽ ആദ്ധ്യാത്മികത എന്നൊന്ന് ഇല്ലാതാവുമെന്നുള്ളത് സംശയമില്ലാത്ത സംഗതിയാണ്. ഇന്ത്യ വൈവിദ്ധ്യങ്ങളുടെ നാടാണ്. ഒരോ പ്രദേശത്തിനുമുണ്ട് തനതായ ഭാഷയും, ആചാരാനുഷ്ഠാനങ്ങളും, വസ്ത്രധാരണ രീതിയും, ഭക്ഷണസമ്പ്രദായങ്ങളും. എന്നാലും സാംസ്കാരിക പാരമ്പര്യത്തിന്റേതായ ഒരു ചരട് അവരെ ബന്ധിച്ചു നിർത്തുന്നതായി കാണാം.*
*തുടരും.......*
*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190831
[01/09, 05:11] +91 97477 94292: *ഹനുമത് പഞ്ചരത്നം*
*വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം I*
*സീതാപതിദൂതാദ്യം വാതാത്മജമദ്യഭാവയേഹൃദ്യം II*
*തരുണാരുണമുഖകമലം കരുണാരസപൂരപൂരിതാപാങ്ഗം I*
*സഞ്ജീവനമാശാസേ മഞ്ജുളമഹിമാനമഞ്ജനാഭാഗ്യം II*
*ശംബരവൈരിശരാതിഗം അംബുജദളവപുലലോചനോദാരം I*
*കംബുഗളമനിലദിഷ്ടം ബിംബജ്വലിതോഷ്ഠമേകമവലംബേ II*
*ദൂരികൃത സീതാര്‍ത്തിഃ പ്രകടീകൃതരാമവൈഭവസ്ഫൂര്‍ത്തിഃ I*
*ദാരിതദശമുഖ കീര്‍ത്തിഃ പുരതോ മമ ഭാതു ഹനുമതോമൂര്‍ത്തിഃ II*
*വാനരനികരാദ്ധ്യക്ഷം ദാനവകുലകുമുദരവികരസദൃശം I*
*ദീനജനാവനദീക്ഷം പവനതപഃ പാകപുഞ്ജമദ്രാക്ഷം II*
*ഏതത് പവനസുതസ്യ സ്തോത്രം യഃ പഠതി പഞ്ചരത്നാഖ്യം I*
*ചിരമിഹ നിഖിലാന്‍ ഭോഗാന്‍ മുക്ത്വാ ശ്രീരാമഭക്തി ഭാഗ്ഭവതി II*
🕉🕉🕉
No comments:
Post a Comment