[10/12, 08:18] +91 94955 57148: ഹരിനാമകീർത്തനം വ്യാഖ്യാനം-29
ഭുവി ജനിച്ചും മരിച്ചുമുദകപ്പോളപോലെ
ജനിച്ചാൽ മരിക്കും, മരിച്ചാൽ ജനിക്കും. ഇത് അനിവാര്യമായ ജീവിതനിയമമാണ്. ഏതെങ്കിലും രൂപത്തിൽ ഇന്നു നിലവിലുള്ള ഒരു പദാർത്ഥത്തിന് ആത്യന്തികമായ നാശം സാദ്ധ്യമല്ല. രൂപഭേദം മാത്രമേ സാദ്ധ്യമാവൂ. ബോധവും മനസ്സും ദേഹവും ഇന്നു നിലവിലുണ്ടെങ്കിൽ ഏതെങ്കിലും രൂപത്തിൽ അവ നാളെയും നിലനിൽക്കുകതന്നെ ചെയ്യും. ഇവിടെ വെറും രൂപ പരിണാമങ്ങളെ ഉദ്ഭവമായും നാശമായും ഭ്രമിക്കുന്നതുകൊണ്ടാണ്
എല്ലാ ദുഃഖങ്ങളും വന്നു ചേരുന്നത്. നേരേമറിച്ച്, ഒരേ വസ്തുതന്നെയാണ് ഇങ്ങനെ നാനാരൂപത്തിൽ പ്രത്യക്ഷപ്പെട്ടുമറയുന്നതെന്നും രൂപങ്ങളുടെ ആവിർഭാവ തിരോഭാവങ്ങൾ വസ്തുവിന് അണുപോലും കൂടുതലോ കുറവോ ഉണ്ടാക്കുന്നില്ലെന്നുമുള്ള വാസ്തവം അനുഭവിച്ചറിയാൻ കഴിഞ്ഞാൽ ഭയമൊക്കെ നീങ്ങുന്നതാണ്. പൂർണ്ണമായ വസ്തുസാക്ഷാത്ക്കാരം കൊണ്ടേ ഇതു സാധ്യമാവൂ. വെള്ളത്തിൽ തിരകളും കുമിളകളും ഉണ്ടായി മറയുന്നു. തിരകളും കുമിളകളും കേവലം വെള്ളത്തിലെ രൂപഭേദങ്ങൾ മാത്രമാണ്. അറിവില്ലാത്ത ഒരു കുട്ടിക്ക്, തിരകളും കുമിളകളും ജനിക്കുന്നു, മരിക്കുന്നു എന്നൊക്കെ തോന്നാം. എത്ര തിരകളും കുമിളകളും ഉണ്ടായി മറഞ്ഞാലും വെള്ളത്തിന്റെ അളവിനോ സ്വരൂപത്തിനോ
മാറ്റമില്ലെന്നു തീർച്ചയാണല്ലോ. ഇതുപോലെ പ്രപഞ്ചത്തിലെയും വസ്തുസ്ഥിതി ബോധ്യമുള്ളയാൾ ഇവിടെ എന്തൊക്കെ സംഭവിച്ചാലും അശേഷം കുലങ്ങുന്നില്ല. അൽപ്പം മാത്രമറിയുന്നവൻ സദാ ജനന-മരണ ഭ്രമത്തിൽപ്പെട്ടുഴലാനിടവരുന്നു.
ഈ അജ്ഞാനികളുടെ കാര്യമാണ് ശങ്കരഭഗവത് പാദർ ഭജഗോവിന്ദസ്തോത്രത്തിൽ ഇങ്ങനെ വിവരിക്കുന്നത്.
പുനരപി ജനനം പുനരപി മരണം
പുനരപി ജനനീജഠരേ ശയനം
ഇഹ സംസാരേ ബഹുദുസ്താരേ
കൃപയാപാരേ പാഹി മുരാരേ.
വീണ്ടും ജനനം, വീണ്ടും മരണം, വീണ്ടും മാതൃഗർഭത്തിൽ ശയനം. സംസാരത്തിന്റെ മറുകരയെത്തുക പ്രയാസമാണ്. ഭഗവാൻ തന്നെ കാരുണ്യപൂർവം രക്ഷിക്കേണ്ടിയിരിക്കുന്നു. അജ്ഞതയുടെ ഫലമായ ഈ
ദുഃഖാനുഭവത്തെയാണ് ആചാര്യൻ 'ഭുവി ജനിച്ചും മരിച്ചുമുദകപ്പോളപോലെ' എന്നു വിവരിച്ചിരിക്കുന്നത്.
ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.
[10/12, 08:19] +91 94955 57148: വിവേകചൂഡാമണി - 109
ഗുരു എത്രവലിയ ആളാണെങ്കിലും, ശിഷ്യന്ന് ആത്മവിദ്യ 'കൊടുക്കു'ന്നില്ല - കൊടുക്കാവുന്ന ഒന്നല്ല അത്. വ്യക്തമായ കാഴ്ചപ്പാട് ശിഷ്യനിൽ ഉണ്ടാക്കിത്തീർക്കുക; നേടേണ്ട ലക്ഷ്യത്തിന്റേയും നടക്കേണ്ട മാർഗ്ഗത്തിന്റേയും മഹിമയെക്കുറിച്ച് അയാളെ ബോധവാനാക്കുക - അങ്ങനെ പ്രാപ്യമായ ആ പരമപദത്തിന്റെ സാമാന്യരൂപം അയാളുടെ ബുദ്ധിയിൽ പ്രതിഫലിപ്പിക്കുക, ഗുരുവിന്ന് ചെയ്യാൻ കഴിയുന്നത് ഇത്ര മാത്രമാണ്.
ഈ മൂന്നു ശ്ലോകങ്ങളിൽ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ വളരെ ഫലപ്രദമായി വസ്തുതകൾ വ്യക്തമാക്കുന്നു. കർമ്മത്തിൽ മുങ്ങി വിഷമിക്കുന്ന പിതാവിനെ സഹായിച്ച് അതിൽനിന്ന് മോചിപ്പിക്കാൻ മക്കൾക്കു കഴിയും. എന്നാൽ ആത്മബോധമില്ലായ്മയാൽ
വന്നുചേർന്ന മിഥ്യാഭ്രാന്തികളുടെ ബന്ധനത്തിൽനിന്ന് അയാൾ സ്വയം തന്നെ മുക്തനാവണം - മറ്റൊരാൾക്കും അതിൽ പങ്കു വഹിക്കാൻ കഴിയില്ല.
ഭാരമുള്ള ചുമട് തലയിലേറ്റി ക്ഷീണിച്ചവശനായ യാത്രക്കാരനെ സഹയാത്രികർക്ക് സഹായിക്കാൻ സാധിക്കും. കൂടെ ആളില്ലെങ്കിൽ വഴിയരികിലെ അത്താണിയിൽ ചുമടിറക്കി ക്ഷീണം തീർക്കുകയുമാവാം. നേരെമറിച്ച്, അയാൾ വിശന്നു വലയുമ്പോൾ
വേറൊരാൾ സുഖമായി ഊണുകഴിച്ചതുകൊണ്ട്, അയാളുടെ വിശപ്പടങ്ങാൻ പോകുന്നില്ല, വിശപ്പു കൊണ്ടുള്ള വിഷമം ആന്തരികമാണ്;
അയാളുടെ വയറു നിറഞ്ഞാലേ, അതു നീങ്ങൂ.
ബോധപൂർവ്വം ചെയ്യുന്ന സ്വപ്രയത്നത്തിന്റെ ആവശ്യവും
പ്രാധാന്യവും ശിഷ്യൻ ശരിക്കും ഗ്രഹിക്കണമെന്ന ഉദ്ദേശ്യത്തോടെ, ഈ രണ്ടുദാഹരണങ്ങളെക്കൊണ്ടും തൃപ്തനാവാതെ, മൂന്നാമതൊരുദാഹരണംകൂടെ ഗുരു നല്കുന്നു. ഡോക്ടരുടെ നിർദ്ദേശാനുസരണം പഥ്യമാചരിക്കുകയും ഒൗഷധം സേവിക്കുകയും ചെയ്യുന്ന രോഗി മാത്രമേ രോഗമുക്തനാവുന്നുള്ളൂ എന്ന വസ്തുതയെ അദ്ദേഹം ഇവിടെ ഉദാഹരിക്കുന്നു. തന്റെ ശരീരഘടനയിൽ വന്ന എന്തോ തകരാറുമൂലമാണ് അയാൾ രോഗിയായത്. ആ ശരീരത്തിൽത്തന്നെ ഔഷധം ഏല്ക്കണം. എന്നാൽ മാത്രമേ, അതിലെ രോഗകാരണം ഇല്ലായ്മ ചെയ്യാനൊക്കൂ. മറ്റൊരാൾ മരുന്ന് സേവിച്ചതുകൊണ്ട് എന്റെ സുഖക്കേട് മാറില്ല.
വാസ്തവത്തിൽ ആരോഗ്യം ശരീരത്തിന്റെ സ്വാഭാവികനിലതന്നെയാണ്. രോഗബീജങ്ങൾ ശരീരത്തിൽ കടന്ന്, അതിന്റെ സ്വതവേയുള്ള ബലവീര്യങ്ങളെ അലങ്കോലപ്പെടുത്തുമ്പോഴാണ് സുഖക്കേട് ബാധിക്കുന്നത്. ഒൗഷധം ആരോഗ്യത്തെ സൃഷ്ടിക്കുന്നില്ല.
അനാരോഗ്യത്തെ ഇല്ലായ്മ ചെയ്യുന്നു എന്നുമാത്രം. അതുപോലെ അജ്ഞാനം ഹേതുവായി ഉണ്ടായിത്തീർന്ന തെറ്റിദ്ധാരണകളെ അകറ്റി, തദ്വാരാ, യഥാർത്ഥ വസ്തുസ്വരൂപം ശരിക്കു പ്രകടമാവാൻ അനുകൂലമായ സാഹചര്യം സംജാതമാക്കാൻ സാധകന്റെ സ്വപ്രയത്നം കൂടിയേ കഴിയൂ. ചുരുക്കിപ്പറഞ്ഞാൽ, ശാസ്ത്രവിധിക്കനുസരിച്ചും, ഗുരുവിന്റെ നിർദ്ദേശമനുസരിച്ചും സാധനചെയ്തുകൊണ്ട്
നാമോരോരുത്തരും ലക്ഷ്യത്തിലേയ്ക്കുള്ള മാർഗ്ഗത്തിലൂടെ സ്വപ്രയത്നത്താൽ നീങ്ങണം.
ഓം. സ്വാമി ചിന്മയാനന്ദ.

No comments:
Post a Comment