Wednesday, December 11, 2019

*ശ്രീമദ് ഭാഗവതം 362*

നമുക്ക് അനാരോഗ്യം വരുമ്പോ  നമ്മള്  ഒരു പാഠം പഠിക്കും.

ഈ ദേഹം ഞാൻ അല്ല.
ദേഹം എന്റെ അല്ല
ദേഹം എനിക്ക് വേണ്ടിയും അല്ലാ.
ദേഹം പ്രകൃതി ആണ്.
ദേഹം പ്രകൃതിയുടെ ആണ്.
ദേഹം പ്രകൃതിയുടെ കർമ്മം ചെയ്യാൻ വേണ്ടി ആണ്. അതുകഴിഞ്ഞാൽ അത് വീണു പോകും.

ദേഹം ഭഗവാന്റെ ആണ്.
ആ ഭഗവാൻ നമ്മളെ എന്ത് പ്രവൃത്തി ചെയ്യാൻ വിട്ടിരിക്കണുവോ, അതുകഴിഞ്ഞാൽ അത് വീഴും നമ്മളോട് ചോദിക്കില്യ.
അതിന് എന്ത് വ്യാധി വരണം എന്ന്,
 നമ്മളുടെ അടുത്ത് ചോദിക്കില്യ.
എപ്പോ മരിക്കണന്ന്,
നമ്മളുടെ അടുത്ത് ചോദിക്കില്യ.
ജനിക്കുമ്പോഴും,
നമ്മളുടെ അടുത്ത് ചോദിച്ചിട്ട് ജനിച്ചിട്ടില്യ.
ഇനി ഭാവിയിൽ അത് എങ്ങനെ ഇരിക്കാൻ പോണു ഒന്നും നമുക്കറിയില്യാ.
വെറുതേ നമ്മളുടെ ശരീരം അല്ലെങ്കിൽ
ഞാൻ ശരീരം എന്നഭിമാനം.

ഈ *ശരീരം* നമുക്ക് പഠിപ്പിക്കുന്ന ഒരു പാഠം,
നീ വേറെ, ഞാൻ വേറെ എന്നൊരു പാഠം.
അത് ദേഹത്തിൽ നിന്ന് പഠിച്ചു.
അങ്ങനെ ഇരുപത്തി അഞ്ച് ഗുരു [24+1(ദേഹം )]
ഈ ഇരുപത്തഞ്ചുപേരിൽ നിന്നും തത്വം പഠിച്ച് ഞാനിതാ മുക്തോ അഠാമി.
വിമുക്തനായിട്ട് സഞ്ചരിക്കുന്നു.
യാതൊന്നും എന്നെ സ്പർശിക്കുന്നില്യ.

 *ഈ മനുഷ്യശരീരം കിട്ടി* നമ്മളൊക്കെ തന്നെ ഈ *ആത്മസാക്ഷാത്ക്കാരത്തിന് യത്നിക്കണം.*

ലബ്ധ്വാ സുദുർല്ലഭമിദം ബഹുസംഭവാന്തേ
മാനുഷം അർത്ഥദം അനിത്യം അപീഹ ധീര:
തൂർണ്ണം യതേത ന പതേദ് അനുമൃത്യു യാവദ്
നി:ശ്രേയസായ വിഷയ: ഖലു സർവ്വത: സ്യാത്

ഇങ്ങനെ,
ഏവം സഞ്ജാതവൈരാഗ്യ:
വൈരാഗ്യം ണ്ടായി സ്വത... ന്ത്രനായി ഞാനിതാ സഞ്ചരിക്കുന്നു എന്ന് ആ അവധൂതൻ പറഞ്ഞു. യദുമഹാരാജാവും ഈ വിഷയം കേട്ട് ശാന്തനായി ബ്രഹ്മവിത്തായിട്ട് തീർന്നു, ജ്ഞാനിയായിട്ട് തീർന്നു എന്ന് ഭഗവാൻ ഈ ഇരുപത്തിനാല് ഗുരുക്കന്മാരെ പറഞ്ഞവസാനിപ്പിച്ചു.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments: