Tuesday, December 10, 2019

ശതരുദ്രീയം
(മന്ത്രം ,അന്വയം ,സാരം ,വിവരണം എന്നിവ വിശദമായി വിവരിച്ചിട്ടുണ്ട്.)
പ്രഥമോ/നുവാക:
( തുടർച്ച)
ശ്ലോകം -- 13
ഈ പതിമൂനാമത്തെ മന്ത്രം കൊണ്ടു് ജഗത് സംഹാരങ്ങളായ ആയുധങ്ങളല്ലാം തള്ളി ശാന്തനായിരിക്കുന്ന ഭഗവാനോട് ജഗദ്രക്ഷകമായ ആയുധങ്ങൾ എടുത്ത് ഭക്കന്മാരായ അടിയങ്ങളെ രക്ഷിച്ചാലും എന്ന് പ്രാർത്ഥിക്കുന്നു.
യാ തേ ഹേതിർമീഢുഷ്ടമ
ഹസ്തേ ബഭ്രുവ തേ ധനു:
തയാ/സ്മാന്വിശ്വത -
സ്ത്വമയക്ഷ്മയാ പരിബ്ഭുജ.
അന്വയം :-
ഹേ മീഢുഷ്ടമ! യാ തേ ഹേതി: ധനു:( ച) തേ ഹസ്തേ ബഭ്രുവ , അയക്ഷ്മയാ തയാ വിശ്വത: അസ്മാൻ പരിബ്ഭുജ .
ഭക്തന്മാർക്ക് അതിരറ്റ അഭീഷ്ടത്തെ കൊടുക്കുന്ന ഹേ രുദ്ര! അങ്ങയുടെ കയ്യിലുള്ള നിരുപദ്രവമായ വാളുകൊണ്ടും വില്ലു കൊണ്ടും ഞങ്ങളെ എല്ലാ ഭാഗങ്ങളിൽ നിന്നും രക്ഷിച്ചാലും.
വിവരണം:-
അയക്ഷമയാ' എന്ന പദം ധർമ്മാചരണത്തിന്ന് അത്യന്ത മുപയുക്തമായ ആരോഗ്യത്തെ അറിയിക്കുന്നു.വിശ്വത: എന്ന് പറഞ്ഞിട്ടുള്ളത് കൊണ്ട് ധർമ്മാചരണത്തിന്നു പറ്റിയ പരിത: സ്ഥിതിയെ ബോധിപ്പിച്ചിരിക്കുന്നു.
മഹാദേവന്റെ കാലരൂപത്തിന് ഘോരവും ശാന്തവുമായ രണ്ടു പരിണാമമുണ്ടന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. അതിൽ ഘോരമായ പരിണാമം ,പ്രാർത്ഥന കേട്ട് അഭിഭൂതമായെങ്കിലും - അതായത് അതിവൃഷ്ടി ,അനാവൃഷ്ടി മുതലായ ഉപദ്രവങ്ങൾ ഇല്ലാതായെങ്കിലും ,കലവർഷം മുതലായതുകൊണ്ടു ലോകത്തിന് രക്ഷ കിട്ടുവാനുള്ള ശാന്തമായ രൂപം അഭിവ്യക്തമാകാത്തതു വരെ ഫലമില്ല .ആ അഭിവൃദ്ധിക്കു വേണ്ടിയാണ് ഈ പ്രാർത്ഥന .
മാരകായുധങ്ങളെ ഉപസംഹരിച്ച് രക്ഷണത്തിനുള്ള ആയുധങ്ങളെ സ്വീകരിച്ച മഹാദേവനെ കണ്ട് ആ ആ യുധങ്ങൾക്കും ,ആയുധം ധരിച്ച കൈകൾക്കും നമസ്കാരം അർപ്പിക്കുന്നു.
(അടുത്ത ഭാഗം അടുത്ത തിങ്കളാഴ്ച)
പി.എം.എൻ.നമ്പൂതിരി.

No comments: