*ഭാഗം 5*
ഇഛാശക്തിയും, അദ്ധ്യാപകരിൽ ചിലർ നൽകിയ നിരുപാധിക സ്നേഹവും അംഗീകാരവും കൊണ്ട് പഠനം എനിക്കൊരാഘോഷമായി. ഞാനൊരു ബഗ്ഡനല്ല, പഠന സാമർത്ഥ്യമുള്ള മിടുക്കനാണെന്ന് എനിക്കെന്നോട് മന്ത്രിക്കാൻ സാധിച്ചു. അർദ്ധവാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എൺപത് ശതമാനത്തിലധികം മാർക്ക് വാങ്ങാൻ കഴിഞ്ഞത് എനിക്കും അത്ഭുതമായിരുന്നു.
വാർഷിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്ന ദിവസം ഞാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. നേടിയെടുത്ത പഠന പുരോഗതി ഒരു തരത്തിൽ അച്ഛനോടുള്ള പ്രതികാരം വീട്ടൽ കൂടി ആയിരുന്നല്ലോ. അച്ഛൻ മകന്റെ വിലയറിയാൻ പോകുന്നു.... ഞാൻ സ്വകാര്യമായി ആലോചിച്ച് ആഹ്ലാദിച്ചു! പക്ഷേ ജീവിതത്തിൽ സന്തോഷിക്കാൻ അനുവാദമില്ലെന്നതു പോലെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനു തൊട്ടു തലേന്നാൾ കാര്യങ്ങൾ തകിടം മറഞ്ഞു.
അച്ഛന് അമ്മയുടെ കുടുംബത്തിലുള്ളവരുമായി കല്യാണം കഴിഞ്ഞ കാലം തൊട്ടേ കലഹമുണ്ട്. ഇത്തിരിയെങ്കിലും അച്ഛനവിടെ പരിഗണിച്ചിരുന്നത് മരിച്ചു പോയ എന്റെ അമ്മാവനെ മാത്രമായിരുന്നു. മാമന്റെ മരണശേഷം സ്വത്തു ഭാഗം വെക്കുന്ന വിഷയം അവിടെ തറവാട്ടിൽ ചർച്ചയായിത്തുടങ്ങിയിരുന്നു. ഫലമറിയുന്നതിനു തൊട്ടു മുമ്പത്തെ ദിവസം സ്വത്ത് തർക്ക കലഹം അച്ഛന്റെ ഇടപെടൽ കൊണ്ട് മൂർദ്ധന്യത്തിലെത്തി. രക്തസമ്മർദ്ദം വർദ്ധിച്ച് അവശനിലയിലായ അച്ഛനെ ആശുപത്രിയിലാക്കേണ്ടി വന്നു. ഈ ബഹളങ്ങൾക്കിടയിൽ എന്റെ നേട്ടവും, സന്തോഷവും, ആവേശവും എല്ലാം നിസ്സാരമായി. വർദ്ധിച്ച തോതിലുള്ള ആത്മവിശ്വാസവും മികവുറ്റ ആസൂത്രണവും കൊണ്ട് വാർഷിക പരീക്ഷയിൽ തൊണ്ണുറ്റഞ്ചു ശതമാനം മാർക്കാണ് എനിക്കു ലഭിച്ചത്. അന്നത്തെ എന്റെ വൈകാരിക ചിന്ത തുറന്നെഴുതുന്നതിൽ സ്വാമി ക്ഷമിക്കണം. അച്ഛൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു പോവട്ടെ എന്നു ഞാൻ ഉള്ളിൽ തട്ടി പ്രാർത്ഥിച്ചു പോയി. ഒരു മകനും സ്വന്തം അച്ഛനെക്കുറിച്ച് ഇത്ര ക്രൂരമായി ചിന്തിക്കില്ലായിരിക്കും.
നാലു ദിവസം കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വീട്ടിലെത്തിയ അച്ഛനോട് അമ്മ വിവരം പറയുന്ന സന്ദർഭം കാണാനും, കേൾക്കാനും ഞാനൊരുങ്ങി നിന്നു. കൂടുതൽ നിരാശ സമ്മാനിക്കുന്നതായിരുന്നു അച്ഛന്റെ പ്രതികരണം.
'നേർവഴിയിൽ നിന്റെ മകന് ഇത്രയും മാർക്കൊന്നും വാങ്ങിക്കാൻ സാധിക്കില്ല. അവൻ വാ തുറന്ന് ഒരു പാഠപുസ്തകം വായിക്കില്ല. ഒരു നോട്ടു പുസ്തകം പോലും വൃത്തിയായി എഴുതി പൂർത്തിയാക്കിയിട്ടില്ല. കോപ്പിയടിച്ച് എഴുതിയിട്ടുണ്ടാവും ബഗ്ഡൻ' ...മറുപടി പറയാനൊന്നും അമ്മ മിനക്കെട്ടില്ല. എനിക്ക് അച്ഛനുമായുള്ള ബന്ധത്തിൽ മുന്നിട്ടു നിന്നിരുന്ന വികാരം ഭയമായിരുന്നു. ആ ഭയം കാരണം ഞാൻ നിശ്ശബ്ദനായി അച്ഛന്റെ അസഹനീയ പരിഹാസത്തെ സ്വീകരിച്ചു.
അസൂയാവഹമായ നേട്ടം കൈവരിച്ച എനിക്ക് വിദ്യാലയത്തിൽ നല്ല അംഗീകാരം കിട്ടി. നാട്ടിൽ പല സംഘടനകളുടേയും സ്വീകരണ യോഗങ്ങളിൽ എന്നെ ക്ഷണിച്ച് അഭിനന്ദിക്കുകയുണ്ടായി. അച്ഛൻ ഓരോ ഒഴിവു കഴിവുകൾ പറഞ്ഞ് ആ പരിപാടികളിൽ നിന്നൊക്കെ വിട്ടുമാറി നിന്നിരുന്നു. എന്നോട് നേരിൽ സംസാരിക്കുന്ന കാര്യത്തിൽ അച്ഛൻ പുലർത്തി വന്ന വിമുഖതയും തുടർന്നു. സഹോദരിമാരുടെ മുന്നിൽ വെച്ച് ' നിങ്ങളുടെ ചേട്ടൻ വലിയ കലക്ടറായി, പത്രാസും കാണിച്ചു വരാനുള്ള പുറപ്പാടാണ്. കുരുത്തം കെട്ട ബഗ്ഡൻ എവിടെ നന്നാവാൻ. എന്നും കോപ്പിയടിച്ച് രക്ഷപ്പെടാമെന്നു കരുതേണ്ടെന്ന് പറഞ്ഞേക്ക് ' എന്നിങ്ങനെയൊക്കെ ആവർത്തിക്കുമായിരുന്നു. ആ അപമാനിക്കലിനോട് -ഞാൻ കോപ്പിയടിച്ചല്ല, മാന്യമായി പഠിച്ച് പരീക്ഷയെഴുതി പാസായതാണെന്ന് പൊട്ടിത്തെറിക്കാൻ തോന്നിയിട്ടുണ്ട്. പക്ഷേ അച്ഛന്റെ മുന്നിൽ എപ്പോഴും മുട്ടുവിറക്കുന്ന, വായയിൽ വെളളം വറ്റുന്ന എനിക്ക് ഒരു കാര്യവും പറയാൻ സാധിക്കാറില്ല. അച്ഛന്റെ മുന്നിൽ മിടുക്കു തെളിയിക്കാമെന്ന പ്രത്യാശ ക്രമേണ പൊലിഞ്ഞു പോയി. പ്രശസ്തമായ ഒരു സ്വകാര്യ വിദ്യാലയത്തിൽ പഠിക്കുന്ന സഹോദരിമാരും പൊതു വിദ്യാലയത്തിൽ കോപ്പിയടി സാധ്യത ധാരാളമാണെന്നു വിശ്വസിച്ചിരുന്നുവെന്നു തോന്നുന്നു. അച്ഛന്റെ മുന്നിൽ നല്ല കുട്ടികളാവാൻ ജ്യേഷ്ഠനോട് അടുപ്പം കാണിക്കാതിരിക്കുക, വെറുപ്പു പ്രകടിപ്പിക്കുക എന്ന രാഷ്ട്രീയം കളിക്കാൻ സഹോദരിമാർ ശ്രദ്ധിച്ചു പോന്നു. അമ്മ ഒന്നും പറയാറില്ലെങ്കിലും എന്നെ മനസ്സിലാക്കി, ഉള്ളിൽ അനുഗ്രഹിക്കാറുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
പ്രീഡിഗ്രി പഠനം
എനിക്കു വേണ്ടി സജ്ജമാക്കിയ പഠനശൈലികൊണ്ട് എന്റെ ഭാവി ഭംഗിയാക്കാൻ സാധിക്കുമെന്ന ഉത്തമ വിശ്വാസം എന്നിൽ വേരൂന്നിത്തുടങ്ങിയിരുന്നു. എന്നാൽ അച്ഛന്റെ നിലപാട് വീണ്ടും പ്രശ്നമായി. ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കോളേജിൽ എനിക്ക് അനായാസം പ്രവേശനം ലഭിക്കുമായിരുന്നു. കൂട്ടുകാരൊക്കെ നല്ല നല്ല കലാലയങ്ങളിൽ ചേർന്നു. എന്റെ കാര്യത്തിൽ അച്ഛന്റെ തീരുമാനം വൈകുന്നതിൽ എനിക്ക് പേടിയും വിരോധവും തോന്നി. എന്നെ ഒരു പാരലൽ കോളേജിൽ തേഡ് ഓർ ഫോർത്തു ഗ്രൂപ്പിൽ ചേർത്തു പഠിപ്പിക്കാനാണ് അച്ഛൻ നിശ്ചയിച്ചതെന്നാണ് ഒടുവിലറിഞ്ഞത്. വിവരം അമ്മയിലൂടെ അറിഞ്ഞ ഞാൻ ആകെ തകർന്നു. വിദ്യാലയ പഠനകാലത്ത് ഉചിതമായ അടിത്തറ ഉണ്ടാക്കിയെടുക്കാൻ കഴിയാത്തതുകൊണ്ട് കലാലയ പഠനം എളുപ്പമാവില്ല. വലിയ വലിയ ആഗ്രഹങ്ങൾ വെച്ചു പുലർത്തിയിട്ട് കാര്യമില്ല, അതിനുള്ള ശേഷിയുണ്ടാവണം, യോഗ്യത നേടണം - അച്ഛൻ തന്റെ തീരുമാനത്തിന്റെ ന്യായീകരണങ്ങൾ പലർക്കു മുമ്പിലും പ്രഖ്യാപിച്ചു.
മസ്ക്കറ്റിലുള്ള ചെറിയച്ഛൻ ആ കാലത്ത് നാട്ടിൽ വന്നതുകൊണ്ടും, കാര്യങ്ങൾ മനസ്സിലാക്കി ശക്തമായി ഇടപെട്ടതുകൊണ്ടും അച്ഛൻ മനസ്സില്ലാ മനസ്സോടെ തീരുമാനം മാറ്റി.
ഫസ്റ്റ് ഗ്രൂപ്പ് എടുത്തു പഠിക്കാൻ എനിക്കുണ്ടായിരുന്ന താത്പര്യം ഇളയച്ഛൻ പരിഗണിച്ചു സഹായിച്ചു.
പ്രേമാദരപൂർവം
7th Feb 2020.
Adhyatmanandaji Swamiji

No comments:
Post a Comment