Wednesday, April 08, 2020

*മേഘൈര്‍ മേദുരം അംബരം വനഭുവഃ ശ്യാമാഃ തമാലദ്രുമൈഃ*
*നക്തം ഭീരുരയം ത്വമേവ തദിമം രാധേ ഗൃഹം പ്രാപയ*
*ഇത്ഥം നന്ദ നിദേശതശ്ചലിതയോ പ്രത്യഗ്ര കുഞ്ജ ദ്രുമം*
*രാധാമാധവയോഃ ജയന്തി യമുനാകൂലേ രഹഃ കേളയഃ*

*ജയദേവന്റെ അഷ്ടപദിയുടെ തുടക്കമാണിത്.*

*നന്ദഗോപനും യശോദ യും എല്ലാ ഗോപന്മാരും ഗോപികളും കുഞ്ഞുങ്ങളും പിന്നെ കാർമേഘത്തിന്റെ നിറമുള്ള ആ കൊച്ചു കള്ളനുമെല്ലാം ഗോകുലത്തിന്നടുത്തുള്ള കാട്ടില്‍ ചെന്നിരിക്കുകയാണ്..*
*വൈകുന്നേരമായി..ഇരുണ്ട നിറമുള്ള മഴമേഘങ്ങള്‍ ഉരുണ്ടുകൂടി..ഇടി വെട്ടിതുടങ്ങി.. ആകാശം കറുപ്പു നിറമായി..വീട്ടി മരങ്ങള്‍ നിറഞ്ഞ കാടും കൂരിരുട്ടിലായി.. നന്ദന് അങ്കലാപ്പായി..*
*അദ്ദേഹം‍ രാധികയെ വിളിച്ചു പറഞ്ഞു.. "മോളെ, ഈ പേടിത്തൊണ്ടനായ കൊച്ചന്‍ ഇരുട്ടും ഇടിയും മിന്നലും കണ്ടു ഒളിച്ചിരിക്കുകയാണ്. അവനെ നീ വേഗം വീട്ടിലേക്കു എടുത്തുകൊണ്ടു പോവുക."*
*രാധ ആ കറുത്ത കള്ളനെ കൈയിലേറ്റി വള്ളിക്കുടിലുകള്‍  നിറഞ്ഞുനില്‍ക്കുന്ന യമുനയുടെ കരയിലൂടെ നടക്കുകയാണ്..*
*പെട്ടെന്ന് അവന്‍ ഒരു യുവകോമളനായി രൂപം മാറുന്നു.. വള്ളിക്കുടിലി ലൊന്നില്‍ രാധയും മാധവനും അനുരാഗം കൈമാറുന്നു..*
*ആ പ്രേമം നമ്മെ രക്ഷിക്കട്ടെ.*
🍁  🍁  🍁  🍁

*Beauty of Blackness*

*मेघैर्मेदुरमंबरं वनभुवः श्यामाः तमालद्रुमैः* *नक्तं भीरुरयं तदेव तमिमं राधे गृहं प्रापय* *इत्थं  नन्दनिदेषतः स्थलितयोः प्रत्यरकुञ्जद्रुमं*
*राधामाधवयोः जयन्ति यमुनाकूले रहः केळयः*

No comments: