Wednesday, June 07, 2017

പൂജാദി കാര്യങ്ങളിലുള്ള അനുരാഗമാണ് ഭക്തിയെന്ന് പരാശരപുത്രനായ ശ്രീവേദവ്യാസന്‍ അഭിപ്രായപ്പെടുന്നു. മനസാ, വാചാ, കര്‍മണാ ഭഗവത് പ്രേമത്തില്‍ ലയിക്കുന്നതിനെയാണ് ശ്രീവേദവ്യാസന്‍ നോക്കിക്കാണുന്നത്. എല്ലാ ഇന്ദ്രിയങ്ങളും ഭഗവത് കര്‍മത്തിലേക്ക് ശ്രദ്ധിക്കണം. കണ്ണുകള്‍ ഭഗവത് വിഗ്രഹങ്ങള്‍ കാണാനുള്ളതാണ്.
കാതുകള്‍ ഭഗവത് കീര്‍ത്തനങ്ങള്‍ കേള്‍ക്കാനുള്ളവ. നാവ് ഭഗവത് സ്‌തോത്രങ്ങളും നാമങ്ങളും ആലപിക്കാനുള്ളതും. മൂക്ക് ഭഗവത് സാന്നിദ്ധ്യം ആസ്വദിക്കാനുള്ളതാണ്. അവിടെ ഭഗവത് പൂജയുടെ ചന്ദനാദികളും കര്‍പൂരം, അഷ്ടഗന്ധം ഇത്യാദികളും പൂഷ്പങ്ങളും ആസ്വദിക്കാം.
ഭഗവത് രൂപങ്ങളെ മനസില്‍ കണ്ട് ആസ്വദിച്ച് കോള്‍മയിര്‍ക്കൊള്ളാനുള്ളതാണ് സ്പര്‍ശനസുഖം. ഭഗവാന് നിവേദിച്ച വസ്തുക്കള്‍ മാത്രം രസനകള്‍ ആസ്വദിക്കണം. ഏതൊരു വസ്തുവും ഭഗവാന് നിവേദിച്ചു മാത്രം ആസ്വദിക്കുക. കയ്യുകള്‍ ഭഗവാനെ വന്ദിക്കാന്‍ മാത്രം.
മെയ്യ് ഭഗവാനെ തമസ്‌കരിക്കാന്‍. കാലുകള്‍ ഭഗവത് ക്ഷേത്രങ്ങളിലണയാന്‍ മാത്രം. ഇതാണ് വ്യാസരീതി.മനസ് ഭഗവത് ചിന്തയില്‍ ആനന്ദനടനമാടാനുള്ളതാണന്ന് വ്യാസന്‍ വ്യാഖ്യാനിക്കുന്നു.
പൃഥ്യാത്മനേഗന്ധം കല്‍പകാമി, ആകാശാത്മനേ പുഷ്പം കല്‍പകാമി ഇത്യാദി എല്ലാ ഉപചാരങ്ങളും ഭഗവാനിലേക്ക് സമര്‍പ്പിച്ച് എല്ലാ അവയവങ്ങളും ഭഗവത് പൂജക്കായി ഉപയോഗിച്ച് സമര്‍പ്പിക്കണമെന്ന് വേദവ്യാസന്‍ ഉദ്‌ബോധിപ്പിക്കുന്നു.
ലൗകീക സുഖങ്ങളെല്ലാം തന്നെ ഭഗവാനിലേക്ക് സമര്‍പ്പിച്ച് പ്രേമപൂര്‍വം ഭഗവാനിലേക്ക് സമീപിക്കുമ്പോഴുള്ള ആനന്ദത്തിനാണ് അദ്ദേഹം പ്രാധാന്യം കൊടുക്കുന്നത്.
സര്‍വസമര്‍പ്പണമാണ് മഹാബലിയുടെ കഥയിലൂടെ വ്യാസന്‍ അവതരിപ്പിക്കുന്നത്. സുദാമാ ചരിതത്തിലും ഇതുതന്നെ വ്യാസന്‍ അവതരിപ്പിക്കുന്നു. എന്നാല്‍ പ്രാചീനബര്‍ഹിസിന്റേതുപോലെ ലൗകീകമായ കര്‍മം മാത്രമായാല്‍ പൂജയാകില്ല. മനസ്സിന്റെ സമര്‍പണം വന്നാല്‍ മാത്രമേ അത് പൂജയാകൂ.
എല്ലാം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ തെറ്റുകുറ്റങ്ങള്‍ക്ക് അമരപ്രഭുവെന്നത് മരപ്രഭുവുമാണെന്ന് ഭഗവാന്‍ തന്നെ വ്യക്തമാക്കുന്ന തലത്തിലേക്ക് നമ്മളെ ആനയിക്കും.


ജന്മഭൂമി: http://www.janmabhumidaily.com/news640219#ixzz4jMFLTzxL
ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി ഇവ മൂന്നും ആധാരങ്ങളെ അനുസരിച്ചിരിക്കുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ-ഇപ്രകാരം ആധാരങ്ങള്‍ ആറ്. ജീവന്‍, മനസ്സ്, അഹങ്കാരം എന്നീ മൂന്നവസ്ഥകള്‍ നമുക്കുണ്ട്. ഇതില്‍ ‘ഞാന്‍’ എന്ന അഹങ്കാരത്തിനുള്ള മൂന്നവസ്ഥകളാണ് നാം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
സ്വപ്‌ന, സുഷുപ്ത്യാദികളുടെ ക്രമം, ജാഗ്രത്ത്, സ്വപ്‌നം, സുഷുപ്തി എന്നല്ല; സ്വപ്‌നം, സുഷുപ്തി, ജാഗ്രത്ത് എന്നാണവയുടെ ക്രമം. അതായത് സ്വപ്‌നത്തിന്റെയും ജാഗ്രത്തിന്റെയും ഇടയില്‍ സുഷുപ്തി. അപ്പോള്‍ ആദ്യം സ്വപ്‌നവും, പിന്നെ സുഷുപ്തിയും അതില്‍പിന്നെ ജാഗ്രത്തുമാകുന്നു. എന്നാല്‍ അനുഭവം അപ്രകാരമല്ല.
ആദ്യം സുഷുപ്തി, അതായത് ഉറക്കം, ശേഷം ഉറക്കത്തില്‍ സ്വപ്‌നവും, സ്വപ്‌നത്തിനുശേഷം പൊടുന്നനവേ ഉറക്കം തെളിഞ്ഞു ജാഗ്രതയുമായിട്ടാണ് കാണുന്നത്. ഇതെല്ലാം അഹങ്കാരത്തിന്റെ അനുഭവങ്ങളാകുന്നു. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത് ”ഞാന്‍” എന്ന അഹങ്കാരത്തിനുള്ള ”ജാഗ്രത്”- ആയതു മനസ്സിന്റെ പ്രവൃത്തിയാണ്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഉറങ്ങുന്നതും അനുഭവിക്കുന്നതും ആ ഉറക്കത്തിലുള്ള സ്വപ്‌നമാകുന്നു. എന്നാല്‍ ഉറക്കമായതിനാല്‍ നമ്മളതറിയുന്നില്ല.
നമ്മള്‍ സാധാരണ ഉറങ്ങുകയും സ്വപ്‌നം കാണുകയും ചെയ്യാറുണ്ട്. ഉറക്കു തെളിയുമ്പോള്‍ മാത്രമേ അതുവരെ അനുഭവപ്പെട്ടതു സ്വപ്‌നമാണെന്നറിയുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നാം ഉറങ്ങുന്നു. ഇപ്പോള്‍ അനുഭവിക്കുന്നതൊക്കെയും സ്വപ്‌നമാണ്. ഈ ഉറക്കു തെളിയുമ്പോള്‍ മാത്രമേ ആ സത്യം അറിയുകയുള്ളൂ. സുഷുപ്തിയില്‍ മനസ്സ് പ്രവര്‍ത്തിക്കുന്നത് അതായത് വ്യാപാരം ചെയ്യുന്നതത്രെ, ഇപ്പോള്‍ നാം അനുഭവിക്കുന്ന ‘ജാഗ്രത്ത്.’
ഈ ജഡം ലോകമാണ്. അതിന്റെ അടിഭാഗം പ്രവൃത്തിസ്ഥലവും മേല്‍ഭാഗം വീടുമാണ്. മനസ്സ് സ്വന്തം വീട്ടില്‍നിന്നു പുറത്തുവന്നു പ്രവൃത്തിക്കുന്നതാണ് നാമിപ്പോള്‍ അനുഭവിക്കുന്ന ജാഗ്രത്ത്. അതായത് അഹങ്കാരത്തിന്റെ ജാഗ്രത്ത്. ഇത് മനസ്സിന്റെ പ്രവര്‍ത്തിസമയമാണ്. അതുപോലെ നാമിപ്പോള്‍ ഉറക്കമെന്ന് പറയുന്ന അവസ്ഥയും അഹങ്കാരത്തിനുള്ളതാണ്.
അപ്പോള്‍ മനസ്സ് പ്രവൃത്തിസ്ഥലം വിട്ടു സ്വന്തം വീട്ടിലിരിക്കുന്നതിനാല്‍, അത് മനസ്സിന്റെ പ്രവൃത്തിവിട്ട സമയമാണ്. ആ ഉറക്കില്‍ കാണുന്ന സ്വപ്‌നവും അഹങ്കാരത്തിന്റെതാണ്. മനസ്സ് നാം ചെയ്ത പ്രവൃത്തികളെപ്പറ്റിയും ചെയ്യേണ്ടതായ പ്രവൃത്തികളെക്കുറിച്ചും ആലോചിക്കുന്നതാണ് ”സ്വപ്‌നാവസ്ഥ.”
അഹങ്കാരാവസ്ഥയില്‍ അത് സ്വപ്‌നമായി തോന്നുന്നു. ഈ മൂന്നവസ്ഥകളും നാമിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മൂന്നവസ്ഥകളെയും വിട്ടു ഞാന്‍ എന്ന അഹങ്കാരം തന്റെ ഉത്ഭവസ്ഥാനമായ മനസ്സില്‍ പോയി ചേരുന്നതാണ് ഒന്നാമത്തെ സ്ഥാനം-അത് ഉല്‍പ്പത്തിസ്ഥാനമായ മൂലാധാരം. അപ്പോള്‍ പുറത്തിനുള്ളില്‍ വല്ലതും സങ്കല്‍പ്പിക്കുവാനോ, അറിയുവാനോ മനസ്സിനു സാധിക്കുന്നതല്ല. ചിലതു സ്വപ്‌നംപോലെ കാണുവാനും കേള്‍ക്കുവാനും കഴിയും. അത് മനസ്സിന്റെ സ്വപ്‌നാവസ്ഥയാണ്.
സ്വാധിഷ്ഠാനം:-മനസ്സ് സ്വസ്ഥാനത്തു ചേരുന്നതു സ്വാധിഷ്ഠാനം. എപ്പോള്‍ അഹങ്കാരം മനസ്സില്‍ ഒതുങ്ങുന്നുവോ അപ്പോള്‍ മനസ്സിന്റെ വ്യാപാരം നിലച്ചു, സ്വസ്ഥാനത്തു പ്രവേശിക്കുന്നു. ആ സമയത്തു മനസ്സിനു യാതൊരറിവോ പ്രകാശമോ ഇല്ലാതെ ശുദ്ധ ഇരുട്ടായി ഒന്നും അറിയാതെ ഇരിക്കുന്ന അവസ്ഥയാകുന്നു. അത് മനസ്സിന്റെ സുഷുപ്തി(ഉറക്കം).
മണിപൂരകം:-മനസ്സ് സ്വസ്ഥാനത്തു പ്രവേശിക്കുമ്പോള്‍ ഇരുട്ടായിതോന്നുന്നു. ആ മനസ്സ് പുറത്തിനുള്ളില്‍ വ്യാപിക്കാതെ തന്റെ സ്വസ്ഥാനത്തില്‍ത്തന്നെ ജീവനോടുചേര്‍ന്ന് അടങ്ങി നിറഞ്ഞപ്പോള്‍ അവിടെ നല്ലസുഖമായി വെളിപ്പെട്ടു കാണുകയും, അറിയുകയും ചെയ്യും. ഇത് മനസ്സിന്റെ ജാഗ്രതാവസ്ഥ. അതായത് മണിപൂരകം: മണി= മനസ്സ്. പൂരകം= നിറയ്ക്കല്‍.
അനാഹതം:-അപ്രകാരം സ്വസ്ഥാനത്തുനിറഞ്ഞ മനസ്സു താന്‍ ഉത്ഭവിച്ചതായ ജീവനില്‍ ലയിക്കുന്നതു അനാഹതം. അനാഹതം=അന+ഹതം, അന=അഗ്നി, ഹതം=നാശം. അതായത് അഗ്നിസ്വരൂപമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന മനം ജീവനില്‍ ചേര്‍ന്നു ലയിക്കുന്നതാണ്. അപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ശോഭ-പ്രകാശം ഇന്നതെന്നറിയാന്‍ വയ്യാതെ സ്വപ്‌നതുല്യമായിരിക്കും. അതു ജീവനു ”സ്വപ്‌നം” (ജീവസ്വപ്‌നം)ആകുന്നു.
വിശുദ്ധി:-മനസ്സിലുള്ള എല്ലാ കളങ്കങ്ങളും നശിച്ചു ജീവനില്‍ ലയിച്ചു ജീവന്‍ മാത്രമായി-ഒന്നുമറിയാതെ; നിര്‍മലമായിരിക്കുന്നതു ‘വിശുദ്ധി’ വിശുദ്ധി = വി+ ശുദ്ധി, വി=വിശേഷം (അറിവ്). ശുദ്ധി = നിര്‍മലത: അതായത് മനസ്സ് നശിച്ച ജീവനത്രെ അറിവ്. മനസ്സ് നശിച്ചപ്പോള്‍ ജീവന്‍ നിര്‍മലമാകുന്നു. അത് ജീവന്റെ സുഷുപ്തി-ഉറക്കം ആകുന്നു.
ആജ്ഞ:-ജീവന്‍ മറ്റൊന്നില്ലാതെ താന്‍ മാത്രമായി തന്റെ ഉത്ഭവസ്ഥാനമായ ശിവനാകുന്ന ആനന്ദത്തില്‍ ലയിച്ച് മറ്റൊന്നില്ലാതെ ആനന്ദിച്ചുകൊണ്ടിരിക്കുന്നത്-ആജ്ഞ. അത് ജീവന്റെ ജാഗ്രത്ത്. അതാണ് ബ്രഹ്മാനന്ദം.
അപ്രകാരമാണ് ഷഡാധാരങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി. മറ്റു യാതൊരു സ്ഥാനങ്ങളും ആധാരമെന്ന പേരില്‍ എവിടെയും ഇല്ല. അഹങ്കാരവും മനസ്സും ജീവനും ഒന്നായി ചേരുമ്പോഴുള്ള അവസ്ഥയാണവ. അപ്രകാരം ജീവന്‍ മറ്റൊന്നില്ലാതെ ആനന്ദിച്ചുകൊണ്ടിരിക്കുന്നതാണ് ജാഗ്രത്ത്. ഈ അവസ്ഥ പ്രാപിച്ചവരാണ്, യഥാര്‍ത്ഥ ജ്ഞാനികള്‍-സര്‍വജ്ഞര്‍.
ജാഗ്രതാവസ്ഥ:-നാശമില്ലാത്ത-അക്ഷരമായിരിക്കുന്ന താന്‍, അഹങ്കാരമായി നശിച്ചുകൊണ്ടിരിക്കുന്നതിനെ തടഞ്ഞു, അക്ഷരമായിരിക്കുന്ന തന്നില്‍ത്തന്നെ സ്ഥാപിക്കുമ്പോള്‍, അത് ജാഗ്രതാവസ്ഥ.
”അക്ഷരാണാം ‘അ’കാരം ഞാന്‍”: അക്ഷരമായ ‘താന്‍’ അകാരമായി ഭവിച്ച്, ജീവനും മനസ്സും അഹങ്കാരത്തോട് ചേര്‍ന്ന് ക്ഷരിച്ചു-നശിച്ചുകൊണ്ടിരിക്കുന്നു. അഹങ്കാരവും മനസ്സും തിരിയെ ജീവനില്‍ ചേര്‍ന്നു ലയിക്കുമ്പോള്‍ പഴേയപടി അക്ഷരമായിതീരുന്നു. അപ്പോള്‍ മറ്റൊന്നില്ലാതെ താന്‍ മാത്രമായ് ശൂന്യപദവിയായ ആനന്ദം സിദ്ധിക്കുന്നു.
അമ്പത്തൊന്നക്ഷരാളീ:-എന്നതും മുന്‍പറഞ്ഞ ജാഗ്രതാവസ്ഥയെ സൂചിപ്പിക്കുന്നു. അല്ലാതെ അമ്പത്തൊന്നക്ഷരങ്ങളൊന്നുമില്ല. അക്ഷരം ഒന്നേ ഉള്ളൂ. അത് താന്‍ തന്നെയാണ്. താനായിരിക്കുന്ന ശിവന്റെ ശക്തി-അതായത് തോഴി (ആശ) പഞ്ചേന്ദ്രിയങ്ങള്‍ വഴി ദശവൃത്തികളായി പുറത്തേക്ക് പോയി നാശമടയുന്നു. അപ്രകാരം അഞ്ചിന്ദ്രിയങ്ങള്‍ വഴി നാശമടയുന്ന ദശവൃത്തികളെ നശിക്കാതെ ഒന്നാക്കി-അക്ഷരമായപ്പോള്‍ ഐംപത്ത് ഒന്നക്ഷരമെന്ന് പറയപ്പെട്ടു. ഇപ്രകാരം അക്ഷരമാര്‍ഗത്തെ അഭ്യസിച്ച് ധാതു ഉണരുമ്പോള്‍ അക്ഷരത്തെ അറിയാം.
രേചകം:-സദാ ചഞ്ചലിച്ചുകൊണ്ടിരിക്കുന്ന മനസ്സിനെ, ചലിക്കാതെ ഹൃദയത്തില്‍ നിറുത്തി-നാട്ടി, നാനാത്വം വിട്ട് ഏകത്വമായി, ജീവനെ നടത്തിയാല്‍ ഡംഭാദിനിലയാറും കടക്കാം. അപ്പോള്‍ തന്നില്‍ ആത്മാവ് പ്രകാശിച്ചുകൊണ്ടിരിക്കും. അതാണ് രേചകം. ‘രേചകം’ -കം= ആകാശം, ‘രേസ്സ്’ = പ്രകാശം, പ്രകാശിച്ചുകൊണ്ടിരിക്കുന്ന അഗ്നിയെ അതിന്റെ ഉത്ഭവസ്ഥാനമായ ആകാശത്തില്‍ (ശിരസ്സില്‍) കയറ്റുന്നത് രേചകം.
പൂരകമെന്നാല്‍-തന്നിലിരിക്കുന്ന ശക്തിയെ നശിപ്പിക്കാതെ തങ്കല്‍ തന്നെ നിറുത്തുന്നത്. അതായത്, വിശേഷമായി, അറിവായിരിക്കുന്ന ജീവനെ പഞ്ചേന്ദ്രിയങ്ങള്‍ വഴി വെളിയെ വിടാതെ ഗാത്രക്ഷേത്രത്തില്‍ കൂടി നടത്തി, വിഗ്രഹമാകുന്ന ഭ്രൂമദ്ധ്യത്തില്‍ ഉറപ്പിച്ചാല്‍ മോക്ഷമടയാം. അല്ലാതെ പ്രതിമകളെ പൂജിക്കുന്നതല്ല വിഗ്രഹാരാധന-സ്വരൂപാരാധനയാണത്.
സ്വരൂപാരാധന:-വിഗ്രഹാരാധനയെന്നാല്‍ സ്വരൂപാരാധന-സ്വരൂപാനുസന്ധാനം. സ്വരൂപം=തന്റെ രൂപം, തന്റെ രൂപം കളങ്കരഹിതമാണ്. അതിന് നാമരൂപാദികളില്ല. ജീവന്റെ പരിശുദ്ധനില പ്രാപിക്കാനുള്ള പരിശീലനമാണ് സ്വരൂപാരാധന. അതു ”തൂങ്കാമല്‍ തൂങ്കുകിറ”- ഉറങ്ങാതെ ഉറങ്ങുന്ന അവസ്ഥയാകുന്നു.
ഈ പരിശീലനംകൊണ്ടു തന്റെ നിഷ്‌ക്കളങ്കമായ സ്വരൂപപ്രാപ്തി ഉണ്ടാകുന്നു. അപ്പോള്‍ താനായി തന്മയമായി; ആത്മസാക്ഷാല്‍ക്കാരമാകുന്ന ഈശ്വരസാക്ഷാല്‍ക്കാരം സിദ്ധിക്കും. ഇതാണ് സ്വരൂപാരാധന. അതായത് വിഗ്രഹാരാധന.


ജന്മഭൂമി: http://www.janmabhumidaily.com/news640930#ixzz4jKQNYkiQ
നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന മുസ്ലിംഭരണത്തിന് മാരകമായ ക്ഷതമേല്‍പ്പിച്ചുകൊണ്ട് മഹാനായ ശിവാജി 17-ാം നൂറ്റാണ്ടില്‍ ഛത്രപതിയായി ഉയര്‍ന്നു. അദ്ദേഹം തന്റെ അനുയായികളുടെ മുന്‍പില്‍ ‘ഹിന്ദവിസ്വരാജ്’ -ഹൈന്ദവ സ്വാരാജ്യം- എന്ന സമ്മോഹന സ്വപ്‌നം കാഴ്ചവച്ചു. അതു പൂര്‍ണമായും സാക്ഷാത്കരിക്കുന്നതിനു മുമ്പ് കാലന്റെ ക്രൂരഹസ്തം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി.
എന്നാല്‍ ആ അപൂര്‍ണ സ്വപ്‌നം മഹാരാഷ്ട്രയിലെ ഹിന്ദുക്കള്‍ മറന്നില്ല. നൂറ്റൊന്ന് വര്‍ഷങ്ങള്‍ തികയും മുന്‍പ് രഘുനാഥറാവു പേഷ്വാ ഖൈബര്‍ ചുരം കടന്ന് കാബൂളില്‍ പ്രവേശിച്ചു. അവിടത്തെ അട്ടോക് നഗരത്തില്‍ ഹിന്ദുവിന്റെ ഭഗവപതാക വിജയോദ്‌ഘോഷത്തോടെ പാറിപ്പറപ്പിച്ചു. അതോടെ ഭാരതവര്‍ഷത്തിനുള്ളിലെ മുസ്ലിം ശക്തികളുടെ മരണമണി മുഴങ്ങി.
അവ ഓരോന്നായി മണ്ണടിഞ്ഞു. വടക്കുപടിഞ്ഞാറ് രണജിത്‌സിംഹന്റെ വിശാലമായ സിക്കുസാമ്രാജ്യം, നേര്‍വടക്ക് ഹിമാലയസാനുവില്‍ ഹിന്ദുരാഷ്ട്രമെന്ന് തുറന്ന് പ്രഖ്യാപിച്ച് നേപ്പാളും. ഏറ്റവും തെക്ക് വേണാട്, അവയ്ക്കിടയില്‍ ചെറുതും വലുതുമായ ഹൈന്ദവ രാജ്യങ്ങള്‍ ഉദിച്ചുയര്‍ന്നു.
ഹിമാലയം തൊട്ട് ഹിന്ദുമഹാസാഗരം വരെ ഹിന്ദുരാജാക്കന്മാരുടെ ഭരണം വന്നു. സ്വാതന്ത്ര്യസമരസേനാനിയായ വീരസാവര്‍ക്കര്‍ ഇതിനെ ‘ഹിന്ദുപദപാദശാഹി’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ ചിത്രീകരിച്ച് അദ്ദേഹം ഈ പേരില്‍ ഒരു പുസ്തകംതന്നെ എഴുതിയിട്ടുണ്ട്.
ഭാരതഭൂമിയുടെ ഈ നവസ്വാതന്ത്ര്യത്തില്‍ സന്തോഷം പൂണ്ട് സമര്‍ത്ഥ രാമദാസസ്വാമികളുടെ അനുയായികള്‍ വിഷ്ണുപുരാണത്തിലെ പഴയവരികള്‍ പ്രാദേശിക ഭാഷയില്‍ വീണ്ടുമൊരിക്കല്‍ വീടുവിടാന്തരം കയറി പാടി- ‘ഈ ഭൂമി ധര്‍മഭൂമി, മറ്റെല്ലാം ഭോഗഭൂമി.’ ഹിന്ദുജനതയുടെ ഹൃദയം സ്വാഭിമാനംകൊണ്ട് പുളകിതമായി. അത് പുതിയ പ്രത്യാശയുടെ പൂമൊട്ടിട്ടു.
എന്നാല്‍ ‘രാവിപ്പോള്‍ ക്ഷണമങ്ങൊടൊങ്ങിടും പൊന്‍കതിരോന്‍ കിഴക്കുപൊങ്ങും, എന്നെ ഇരുട്ടിലടച്ചു കൂമ്പിയ താമരയിതളുകള്‍ താമസിയാതെ വിടരും, തുറന്ന വായുവില്‍ നിമിഷങ്ങള്‍ക്കകം ഞാന്‍ സ്വച്ഛന്ദം മൂളിപ്പറക്കും’ എന്ന് താമരയ്ക്കുള്ളിലകപ്പെട്ട കരിവണ്ട് മന്ത്രിക്കവെ കരിവരന്‍ വന്നു ആ താമര അനായാസേന പിഴുതെടുത്തതുപോലെ പടിഞ്ഞാറുനിന്നു വെള്ളക്കാരന്‍ വന്ന് ആ സ്വാരാജ്യസരോജം പിഴുതെടുത്തു!
സ്വതന്ത്രവായു സ്വച്ഛന്ദം ശ്വസിച്ചു ശീലിക്കുംമുമ്പേ വീണ്ടും ധര്‍മഭൂമി ഭോഗഭൂമിക്കു കീഴടങ്ങി!
എവിടെ ധര്‍മമുണ്ടോ അവിടെ ജയമുണ്ട് എന്ന് നാം യുഗയുഗങ്ങളായി ദൃഢമായി വിശ്വസിച്ചുപോന്നിട്ടുണ്ട്. ‘യതോധര്‍മസ്ത തോ ജയഃ.’ എന്നു പറയാത്ത മഹാത്മാവില്ല. എങ്കില്‍ പിന്നെ എന്തേ നാം പരാജയപ്പെട്ടു? നാമാണെങ്കില്‍ യാതൊരധര്‍മവും കാണിച്ചിട്ടില്ല.
നാമെന്നും കുളിച്ചു കുറിയിട്ടു തേവാരം നടത്തി, ശുദ്ധം പാലിച്ചു, വ്രതം നോറ്റു, വഴിപാടു നടത്തി. തീര്‍ത്ഥാടനം നടത്തി. സപ്താഹം വായിച്ചു. ദാനം ചെയ്തു. സത്യം പറഞ്ഞു. ആരെയും കൊന്നില്ല. ആരേയും കൊള്ളയടിച്ചില്ല. ആരുടെ മുതലും കട്ടില്ല. ആരുടേയും കൊതിച്ചില്ല. ചോദിച്ചവര്‍ക്കെല്ലാം വേണ്ടത്ര കൊടുത്തു.
വിരുന്നുകാരനെ സ്വന്തം മരുമകനെപ്പോലെ സല്‍ക്കരിച്ചു. അമ്മയേയും അച്ഛനേയും ആശാനേയും ദൈവമായി കരുതി- കള്ളുകുടിച്ചില്ല. വ്യഭിചരിച്ചില്ല. ഗോമാംസം ഭക്ഷിച്ചില്ല. ജാത്യാചാരം ലംഘിച്ചില്ല. ഇവിടെ വന്ന മറുനാട്ടുകാര്‍ക്കെല്ലാം സ്വന്തം ആരാധനാലയങ്ങള്‍ പണിയാന്‍ സ്ഥലവും മരവും കൊടുത്തു. മറ്റു സാമഗ്രികളും കൊടുത്തു.
അവരുടെ വിശ്വാസം പ്രചരിപ്പിക്കാന്‍ നിരുപാധികം സ്വാതന്ത്ര്യം കൊടുത്തു. നാം തികച്ചും ധര്‍മം പാലിച്ചു- ശാസ്ത്രം ശാസിച്ചതനുസരിച്ച്, പുരോഹിതന്മാര്‍ പറഞ്ഞതനുസരിച്ചു. എന്നിട്ടും നമുക്ക് വിധിക്കപ്പെട്ടത് പരാജയം! ധര്‍മമുള്ളേടത്ത് ജയം കണ്ടില്ല.
മറുവശത്ത് വിജയം ഇംഗ്ലീഷൂകാര്‍ക്ക്! അവരാണെങ്കില്‍ ശുദ്ധ അധര്‍മികള്‍. അവര്‍ക്ക് കുളിയില്ല, കുറിയില്ല, തേവരില്ല, തേവാരമില്ല, ശുദ്ധമില്ല, അശുദ്ധമില്ല, ശ്രദ്ധയില്ല, ശ്രാദ്ധമില്ല. അവര്‍ ചതി തൊഴിലാക്കി. കള്ളൊപ്പിട്ടു-കള്ളപ്രമാണങ്ങളുണ്ടാക്കി. പരസ്പരം കലഹിച്ചു. ചാര്‍ച്ചക്കാരും വേഴ്ചക്കാരും തമ്മില്‍ ഛിദ്രമുണ്ടാക്കി- കൂടെ ചേര്‍ന്നവന്റെ കുതികാല്‍ വെട്ടി.
കോഴകൊടുത്തു കോട്ട പിടിച്ചു ഒത്താശ ചെയ്തവരുടെ ഒസ്യത്തുകള്‍ നശിപ്പിച്ചു. അന്യംനിന്ന രാജ്യങ്ങള്‍ അവശേഷിച്ച ബന്ധുക്കള്‍ക്ക് കൊടുക്കാതെ അതേപടി തട്ടിയെടുത്തു. മാത്രമല്ല. അവര്‍ പോയിടത്തെല്ലാം. ആസ്‌ത്രേലിയയിലും അമേരിക്കയിലും മെക്‌സിക്കോവിലും, സ്ഥലത്തെ ആദിമനിവാസികളെ അമ്പെയ്തുകൊന്നു, വെടിവച്ചു വീഴ്ത്തി, അവരുടെ വംശംതന്നെ കൊന്നൊടുക്കി.
ആഫ്രിക്കയില്‍ കാപ്പിരികളെ പതിയിരുന്നു റാഞ്ചി കൈകാല്‍ കെട്ടി വലിച്ചിഴച്ചു കപ്പലില്‍ കയറ്റി. ഓടി രക്ഷപ്പെടാതിരിക്കാന്‍ കുതികാലുകള്‍ ചെത്തി-ആളെ തിരിച്ചറിയാന്‍ കമ്പി പഴുപ്പിച്ചു പുറംഭാഗത്തു കുറിവരച്ചിട്ടു. അതില്‍ പിന്നെ അവരെ അമേരിക്കയിലെ കാലിച്ചന്തയില്‍ കൊണ്ടുപോയി ലേലംവിളിച്ചു വിറ്റു.
ചൈനയിലേയും മഞ്ചുരിയയിലേയും നാട്ടുകാരെ കറുപ്പുകൊടുത്തുമയക്കി അതിനുവേണ്ടി കുപ്രസിദ്ധങ്ങളായ ഓപ്പിയം യുദ്ധങ്ങള്‍ പോലും പൊരുതി. അതാതിടത്തെ സംസ്‌കാരത്തെയും ജനജീവിതത്തെയും അവര്‍ മിക്കവാറും തകര്‍ത്തുകളഞ്ഞു. അവര്‍ വിശ്വസിച്ചിരുന്ന ക്രിസ്തുവിനെത്തന്നെ അവര്‍ എന്നുമെന്നോണം ക്രൂശിലേറ്റി.
എന്നിട്ടും അവര്‍ക്ക് വിധിക്കപ്പെട്ടത് വിജയം. പിടിച്ച കയ്യില്‍ ചെങ്കോല്‍ വന്നു. ‘നീതിപാലകനായ’ ദൈവം അവര്‍ക്ക് സാമ്രാജ്യം കൊടുത്തു. നൂറ്റാണ്ടുനീണ്ടുനിന്ന സാമ്രാജ്യം. ലോകം കണ്ടതില്‍വച്ചേറ്റവും വലിയ സാമ്രാജ്യം-സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം.


ജന്മഭൂമി: http://www.janmabhumidaily.com/news640914#ixzz4jKQ8hTI9
നമ്മുടെ വാക്കും പ്രവൃത്തിയും ചിലപ്പോള്‍ ഉള്ളില്‍ ഏതോ ഒരു പിശാചാണ് നിയന്ത്രിക്കുന്നത്. തിരിച്ചറിവുകള്‍ നഷ്ടപ്പെടാം. പ്രശ്‌നങ്ങള്‍ കുന്നുകൂടുന്നു. പരിഹാരമില്ലാതെ അലയേണ്ടിവരുന്നു. ക്രിയാത്മകത നഷ്ടപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് ചില കൈത്താങ്ങുകള്‍ വേണ്ടിവരിക.
”ചേതോ ദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്ത് 
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍”
രാമായണം കിളിപ്പാട്ടിലെ രണ്ടുവരികളാണിവ. ആര്‍ക്കും സ്വീകരിക്കാവുന്ന ലളിതമായ പ്രാര്‍ത്ഥനാമന്ത്രം. ബാഹ്യസൗന്ദര്യം കണ്ണാടിയില്‍ നോക്കിയാല്‍ പ്രതിഫലിച്ചു കാണാം. ആന്തരിക സൗന്ദര്യമോ? അതിനാണ് അമൂര്‍ത്തമായ ചേതോ ദര്‍പ്പണം. നമ്മുടെ മനസ്സു തന്നെയാണിത്. പൊടിപൊടിച്ച ഒരു പ്രതലത്തില്‍ പ്രതിബിബം വ്യക്തമാവില്ല. നിത്യേന നാം കണ്ണാടി നോക്കുന്നു, തുടച്ചു വൃത്തിയാക്കിവക്കുന്നു. വിരൂപതകള്‍ നാം മറക്കാന്‍ ശ്രമിക്കുന്നു.
മനോമാലിന്യങ്ങള്‍ പുറന്തള്ളാന്‍ നിരന്തരമായി ആത്മാര്‍പ്പണം ചെയ്യേണ്ടതുണ്ട്. മൂര്‍ത്തമായ ഒരു മെക്കാനിസം ഇതിനില്ല. അതിനാല്‍ ഭക്തിപൂര്‍വമായ (ശ്രദ്ധയോടെ) വേണം ശോധനയും മറ്റും. സൂക്ഷ്മമായി നോക്കിയാല്‍ കാണാം ആന്തരികസൗന്ദര്യം. അങ്ങനെ ‘സ്വസ്ഥ’നായാല്‍ ബാഹ്യസൗന്ദര്യമൊന്നും കാര്യമല്ല.
മാധ്യമങ്ങളിലൂടെയും മറ്റും പ്രസരിക്കുന്ന ശക്തിയേറിയ വികിരണങ്ങള്‍ മനസ്സിനെ വിഷമയമാക്കുന്നില്ലേ? നമ്മുടെ വാക്കും പ്രവൃത്തിയും ചിലപ്പോള്‍ ഉള്ളില്‍ ഏതോ ഒരു പിശാചാണ് നിയന്ത്രിക്കുന്നത്. തിരിച്ചറിവുകള്‍ നഷ്ടപ്പെടാം. പ്രശ്‌നങ്ങള്‍ കുന്നുകൂടുന്നു. പരിഹാരമില്ലാതെ അലയേണ്ടിവരുന്നു. ക്രിയാത്മകത നഷ്ടപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് ചില കൈത്താങ്ങുകള്‍ വേണ്ടിവരിക. കാമക്രോധലോഭമോഹാദികളെ നിയന്ത്രിക്കുക എന്ന മഹത്തായ കര്‍മം തന്നെയാവണം എഴുത്തച്ഛനും സൂചിപ്പിക്കുന്നത്. ഈ വരികള്‍ ചൊല്ലുമ്പോള്‍ തന്നെ എന്തൊരു ഊര്‍ജ്ജമാണെന്നോ?
വിദ്യാലയങ്ങളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ”മനസ്സു നന്നാവട്ടെ…..” എന്ന പ്രാര്‍ത്ഥന ഓര്‍ക്കുന്നു. ആത്മശൗചത്തെപ്പറ്റി വാഗ്ഭടനുമെല്ലാം എത്രയോ പരാമര്‍ശിച്ചിരിക്കുന്നു. ഫ്രോയ്ഡ് ഇദ്, ഈ ഗോ, സൂപ്പര്‍ ഈഗോ എന്നൊക്കെ തരംതിരിച്ച് ‘സൈക്കോ അനാലിസിസ്’ രീതിയൊക്കെ വികസിപ്പിച്ചതും ചേതോദര്‍പ്പണത്തിന്റെ ശോധനക്ക് വേണ്ടിയാണ്. അവനവനെത്തന്നെ തിരിച്ചറിയാന്‍, നമ്മിലെ ദൈവത്വത്തെ ഉണര്‍ത്താന്‍ ചേതോദര്‍പ്പണം ശുദ്ധമാക്കേണ്ടതുണ്ട്. (വേണ്ടത് ചെയ്യുന്നില്ലെങ്കിലും വേണ്ടാത്തത് ചെയ്യാതിരിക്കുക എന്നതായിരിക്കും ആദ്യം ഉറപ്പിക്കേണ്ടത്). ഈ രണ്ടു വരി പ്രാര്‍ത്ഥന ഉള്‍ക്കൊള്ളുക. ഇതിനുവേണ്ടി മാത്രമാവണം നമ്മുടെ ചെയ്തികളും മറ്റും. ആത്മശൗചികള്‍ക്ക് ഒന്നുകൂടി ഈ പ്രാര്‍ത്ഥന ചൊല്ലാം:
”ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്ത്
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍”


ജന്മഭൂമി: http://www.janmabhumidaily.com/news548994#ixzz4jKPZgepq

Tuesday, June 06, 2017

“പഴം വേണോ മാമ്പഴം” വൃദ്ധ വിളിച്ചു കൂവി. യശോദ പൂമുഖത്തില്ല; ഉണ്ണിക്കൃഷ്ണന്‍ ഓടി ചെന്നു.
“എനിക്കു പഴം തരുമോ” ജഗന്നിയന്താവ് മധുരമൂറുന്ന സ്വരത്തില്‍ കൊഞ്ചി.
വൃദ്ധ കണ്ണന്‍റെ സ്വരത്തില്‍, ആ മനോഹരമായ രൂപത്തില്‍ മതിമറന്നു പോയി.
“തരാമല്ലോ കുട്ടാ, പക്ഷേ പകരം എനിക്കെന്തു തരും?” അവര്‍ കുഞ്ഞിനോട് കൊഞ്ചിക്കൊണ്ട് ചോദിച്ചു.
“എന്തു വേണം?” കണ്ണന്‍.
“എന്തെങ്കിലും തന്നാല്‍ മതി. ഒന്നും വാങ്ങാതെ കൊടുത്താല്‍ ഈ കിഴവി പട്ടിണിയാവില്ലേ കുഞ്ഞേ...”
“ഇപ്പൊ വരാം” ഉണ്ണിക്കണ്ണന്‍ അകത്തേക്ക് ഓടി. തിരിച്ചു വന്നത് കുഞ്ഞിക്കൈയില്‍ ഒരു പിടി അരിയുമായി. “ഇതാ... ഇതു മതിയോ?” കണ്ണന്‍ കുസൃതിയോടെ തിരക്കി.
“ഉം; ധാരാളം..” അതു വാങ്ങി തന്‍റെ മടിയിലിട്ടിട്ട് വൃദ്ധ നല്ല പഴുത്ത മാമ്പഴം ഉണ്ണിക്കണ്ണന്‍റെ കുഞ്ഞിക്കൈകളില്‍ നിറയെ വച്ചു കൊടുത്തു.
“ഞാന്‍ പോവ്വാ..” മാമ്പഴം മാറോടു ചേര്‍ത്ത്, കുഞ്ഞുകൈകള്കൊണ്ട് പൊത്തിപ്പിടിച്ച് യശോദാതനയന്‍ അകത്തേക്ക് ഓടി.
“ഹാവൂ...എന്തൊരു ഓമന..” വൃദ്ധ ആ ദര്‍ശനത്തിലും സ്പര്‍ശനത്തിലും മതിമറന്ന് ഏറെനേരം അവിടെയിരുന്നു. പിന്നീട് അന്ന് അവര്‍ മാമ്പഴം വില്‍ക്കാ ന്‍ പോയില്ല; ആനന്ദത്തോടെ വീട്ടിലേക്കു മടങ്ങി.
വീട്ടിലെത്തി; തലയില്‍ നിന്നും കുട്ട താഴെവച്ച് അരിമണികള്‍ ഒരു പാത്രത്തിലേക്കു കുടഞ്ഞിട്ടു; അവര്‍ അന്തം വിട്ടുപോയി. ഉണ്ണിക്കണ്ണന്‍ കൊടുത്ത അരിമണികള്‍ മുഴുവന്‍ വിലയേറിയ രത്നങ്ങളായി മാറിയിരിക്കുന്നു!!
“ഈ കുഞ്ഞ് ഈശ്വരന്‍ തന്നെ” കൈകൂപ്പി വൃദ്ധ നിറമിഴികളോടെ പറഞ്ഞു.
എന്ത് കൊടുത്തു എന്നതല്ല, എങ്ങനെ കൊടുത്തു എന്നതിനനുസരിച്ചാണ് ഭഗവത് കൃപ വര്‍ഷിക്കുക.Parvati Sankar

Monday, June 05, 2017

ഭഗീരഥന്റെ പിന്നാലെ കുതിച്ചൊഴുകുന്ന ഗംഗയെ ആകാശത്തുനിന്നു ദേവകളും യക്ഷ-ഗന്ധര്‍വാദികളും വിസ്മയത്തോടെ നോക്കിക്കണ്ടു. അതില്‍ വൈവിദ്ധ്യമാര്‍ന്ന മത്സ്യങ്ങളും നാഗങ്ങളും മറ്റു ജീവികളും നീന്തിത്തുള്ളി രസിക്കുകയാണ്.
മലയിടുക്കുകളിലെ പാറകളെ ഉരുട്ടിമാറ്റി, വൃക്ഷങ്ങളെ പിഴുതെറിഞ്ഞ്, വളഞ്ഞും പുളഞ്ഞും സമതലത്തില്‍ പരന്നുമായിരുന്ന ഗംഗയുടെ ഒഴുക്ക്. അതിനിടയില്‍ ഒരു ആശ്രമത്തിനെ വെള്ളത്തിലാഴ്ത്തി.
അത് ജഹ്‌നു മഹര്‍ഷിയുടെ ആശ്രമമായിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ വന്ന് അതിക്രമം കാട്ടിയ ഗംഗയെ കോപിഷ്ഠനായ മഹര്‍ഷി കൈക്കുമ്പിളില്‍ ആവാഹിച്ചു വലിച്ചു കുടിച്ചു!
തുള്ളിയലച്ചു വന്ന ഗംഗയുടെ തുള്ളിപോലും കാണാനില്ല! ഭഗീരഥന്‍ സങ്കടത്തിലായി. ശിവജടയില്‍നിന്ന് വളരെ പണിപ്പെട്ടാണ് മോചിപ്പിച്ചത്. ഇപ്പോള്‍ മഹര്‍ഷിയുടെ വായിലകപ്പെട്ടിരിക്കുന്നു! എന്തെല്ലാം പരീക്ഷണങ്ങള്‍!
ഭഗീരഥന്‍ ജഹ്‌നു മഹര്‍ഷിയെ നമസ്‌ക്കരിച്ച് കാര്യങ്ങളെല്ലാം ധരിപ്പിച്ചശേഷം ഗംഗയെ വിട്ടയക്കണമെന്ന് വിനയത്തോടെ അപേക്ഷിക്കുകയും ചെയ്തു. സന്തുഷ്ടനായ മുനി തനിക്കുള്ളില്‍ തടവിലാക്കപ്പെട്ട ഗംഗയെ ചെവിയില്‍ കൂടിയാണ് പുറത്തുവിട്ടത്.
ആകാശത്തുനിന്നും ഈ കാഴ്ചകള്‍ കണ്ടു ദേവന്മാര്‍ മഹര്‍ഷിയുടെ പ്രഭാവത്തെ വാഴ്ത്തി. ജഹ്‌നുവിന്റെ ചെവിയിലൂടെ പിറന്ന ഇവള്‍ ഇനി ജാഹ്‌നവി എന്ന പേരില്‍ അറിയപ്പെടട്ടെ എന്നും പറഞ്ഞു. അങ്ങനെ അഹങ്കാരമെല്ലാം കളഞ്ഞ ഗംഗ ശാന്തയായി ഭഗീരഥനെ അനുഗമിച്ചു. സഗരപുത്രന്മാര്‍ കുഴിച്ച കുഴികളിലെല്ലാം ജലം നിറച്ച് അവയെ സാഗരങ്ങളാക്കിക്കൊണ്ടായിരുന്നു അവളുടെ പാതാളപ്രവേശം.
പാതാളത്തില്‍ ചാരമായിക്കിടന്ന സഗരപുത്രന്മാര്‍ അറുപതിനായിരവും ഗംഗാജല സ്പര്‍ശത്താല്‍ തന്നെ സ്വര്‍ഗപ്രാപ്തരായി. അപ്പോള്‍ ബ്രഹ്മാവ് പ്രത്യക്ഷനായി പറഞ്ഞു:
”ഉണ്ണീ ഭഗീരഥ! നിന്റെ അച്ഛനോ മുത്തച്ഛനോ വിചാരിച്ചിട്ടു നടപ്പാക്കാന്‍ കഴിയാത്ത ഒരു മഹാകാര്യം നീ ഇതാ സാധിച്ചിരിക്കുന്നു. നിന്റെ ദൃഢനിശ്ചയവും കൊടുംതപസ്സും ക്ഷമയും, തടസ്സങ്ങളും പരീക്ഷണങ്ങളും കണ്ടു പിന്മാറാത്ത മനസ്സും സാഹസികതയുമെല്ലാം സാഗരങ്ങളുള്ള കാലം വരെ വാഴ്ത്തപ്പെടുന്നതാണ്.
നീ തീവ്രപ്രയത്‌നം ചെയ്തു ഭൂമിയിലെത്തിച്ച ഗംഗയെ ഭാഗീരഥി എന്നാവും ജനങ്ങള്‍ വിളിക്കുക. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്കും പിന്നെ പാതാളത്തിലേക്കും പ്രവഹിക്കാറായ ഗംഗയ്ക്ക് ‘ത്രിപഥഗ’ എന്ന പേര്‍ ലഭിക്കാനും നീ കാരണക്കാരനായി. ഇനി നീ ഗംഗയില്‍ സ്‌നാനം ചെയ്തു പ്രപിതാമഹന്മാര്‍ക്ക് ഉദകക്രിയ ചെയ്തു മടങ്ങൂ. നിനക്ക് ശുഭം വരട്ടെ.”
ഇത്രയും പറഞ്ഞ ബ്രഹ്മാവ് അപ്രത്യക്ഷനായി. ഭഗീരഥന്‍ പിതൃകര്‍മങ്ങള്‍ നിര്‍വഹിച്ചു അയോധ്യയിലേക്ക് മടങ്ങുകയും ചെയ്തു. ഈ കഥ കേള്‍ക്കുന്നവര്‍ക്കെല്ലാം ദീര്‍ഘായുസ്സും ഐശ്വര്യവും യശസ്സും സ്വര്‍ഗ്ഗപ്രാപ്തിയും ഉണ്ടാകുന്നതാണെന്ന അനുഗ്രഹത്തെപ്പറ്റിയും പറയാതെ വയ്യ.
”ഹേ, രാമാ! ഗംഗ ഭൂമിയിലേക്ക് വന്നതിന്റെ കഥ സാമാന്യം വിസ്തരിച്ചു തന്നെ ഞാന്‍ നിന്നോട് പറഞ്ഞ് വെറുതെയല്ല. പിതൃപുണ്യത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍, ലക്ഷ്യം നിറവേറും വരെ പ്രയത്‌നിച്ചു വിജയം വരിക്കാന്‍ സാധിച്ച ഭഗീരഥന്റെ പിന്മുറക്കാരനാണ് നീ എന്ന് ഓര്‍മവെച്ചോളൂ. നാളെ ഈ വംശത്തിന് ഇത്തരത്തില്‍ വലിയ യശ്ശസ്സുണ്ടാക്കുന്ന കര്‍മങ്ങള്‍ നിന്നില്‍ നിന്നും ഉണ്ടാകുമാറാകട്ടെ” വിശ്വാമിത്രന്‍ പറഞ്ഞു.
”ബ്രഹ്മര്‍ഷേ! അറിവിന്റെ ഗംഗയെ അങ്ങ് ഞങ്ങളിലേക്കും ഒഴുക്കിയിരിക്കുന്നുവല്ലോ. ഞങ്ങളുടെ പുണ്യാതിരേകമെന്നേ പറയേണ്ടൂ. മഹാതപസ്വിയായ അങ്ങയുടെ അനുഗ്രഹവാക്കുകള്‍ക്കു നന്ദി. സമയം പോയത് അറിഞ്ഞേയില്ല.” ലക്ഷ്മണാന്വിതനായ രാമന്‍ വിശ്വാമിത്രനെ തൊഴുതു.
”ശരിയാണ്. നേരം വളരെയായി. നിങ്ങള്‍ സുഖമായി ഉറങ്ങൂ. ശുഭം വരട്ടെ.” വിശ്വാമിത്രന്‍ അവരെ ആശീര്‍വദിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news218202#ixzz4j7y8D9Ul
ഗംഗാദേവി. ലോകത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്തു നശിപ്പിക്കുന്ന ഗംഗാനദിയായി രൂപം സ്വീകരിച്ചവള്‍. ഗംഗാ എന്ന നാമത്തെ ആചാര്യന്മാര്‍ പലതരത്തില്‍ നിര്‍വചിക്കുന്നു. ”ഗാം ഗതാ ഗംഗാ ഇതി ഉച്യതേ” (ഭൂമിയില്‍ എത്തിയതുകൊണ്ടു ഗംഗാ എന്നു പറയപ്പെടുന്നു) എന്നും വരാഹപുരണാം. ”ഗമ്യതേ ജനൈഃ ഇതി ഗംഗാ (ജനങ്ങളാല്‍ പാപപരിഹാരത്തിനായി) ഗമിക്കപ്പെടുന്നതുകൊണ്ടു ഗംഗാ എന്നു നാരായണ ഭട്ടതിരി. ”ഗമനാത് ഗംഗാ” (ഒഴുകുന്നതുകൊണ്ട് ഗംഗാ). ഈ നിര്‍വചനം സ്വീകരിച്ചാല്‍ എല്ലാ നദികളും ഗംഗയാണ്.
ഗംഗയുടെ ഉത്പത്തി കഥ ഇങ്ങനെയാണ്. വാമനാവതാരത്തില്‍ വടുരൂപിയായ വിഷ്ണുഭഗവാന്‍ മൂന്നു ലോകങ്ങളും രണ്ടു ചുവടുവയ്പുകള്‍കൊണ്ട് അളക്കുന്നതിനായി ത്രിവിക്രമനായി വളര്‍ന്നപ്പോള്‍ ഭഗവാന്റെ ഉയര്‍ത്തിയ പാദം ബ്രഹ്മലോകത്തിലെത്തി. തന്റെ മുന്നില്‍ ഉയര്‍ന്ന വിഷ്ണുപാദത്തെ ബ്രഹ്മദേവന്‍ തന്റെ കമണ്ഡലുവിലെ ജലംകൊണ്ട് ആദരവോടെ അഭിഷേകം ചെയ്തു. വിഷ്ണുവിന്റെ പാദസ്പര്‍ശം കൊണ്ടു പവിത്രയായ ഗംഗ സ്വര്‍ഗത്തിന്റെ ജലസ്രോതസ്സായി സ്വര്‍ഗ്ഗംഗ എന്നപേരില്‍ അറിയപ്പെട്ടു.
പില്‍ക്കാലത്ത് ഭഗീരഥന്‍ തന്റെ പിതൃക്കളുടെ മോക്ഷത്തിനായി ഗംഗയെ ഭൂമിയിലേക്കും അവിടെനിന്നു പാതാളത്തിലും കൊണ്ടുപോകാന്‍ പരിശ്രമിച്ചു. ഭഗീരഥന്റെ നിശ്ചയദാര്‍ഢ്യവും സുദീര്‍ഘമായ തപസ്സുംകൊണ്ടു സംപ്രീതയായ ഗംഗ ഭൂമിയിലേക്കിറങ്ങാന്‍ സമ്മതിച്ചു. പക്ഷേ ഗംഗയുടെ പ്രവാഹഭാരം താങ്ങാന്‍ ഭൂമിക്കു കഴിവില്ലെന്നറിഞ്ഞ ഭഗീരഥന്‍ ശ്രീപരമേശ്വരനെ പ്രസാദിപ്പിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ഭഗവാന്റെ ശിരസ്സില്‍ പതിച്ച ഗംഗാ പ്രവാഹത്തിന് ഭഗവാന്റെ ജടാഭാരത്തിനു പുറത്തുവരാന്‍ കഴിഞ്ഞില്ല. ഭഗീരഥന്‍ വീണ്ടും ഭഗവാന്‍ തന്റെ ജടകളുടെ തുമ്പിലൂടെ ഗംഗാജലത്തെ പുറത്തുവിട്ടു. ജടയില്‍നിന്നു ശരീരത്തിലെ വിഭൂതി ഏറ്റു വാങ്ങിയ ഗംഗ ഭാരതവര്‍ഷത്തിലെ ജനങ്ങളുടെ പാപം നശിപ്പിക്കുന്ന പുണ്യ പ്രവാഹമായി. വിഷ്ണുവിന്റേ പാദരജസ്സും ശിവ ശരീരത്തിലെ ഭസ്മധൂളിയും ഭഗീരഥന്റെ തപോബലവുംകൊണ്ടു പാവനയായ ഗംഗാ ഭാരതത്തിന്റെ ഐശ്വര്യമാണ്.
564. ഭുവനപാവനീ – ഭുവനങ്ങളെ പാവനമാക്കുന്നവള്‍. ബ്രഹ്മകമണ്ഡലുവിലുണ്ടായി വിഷ്ണുപാദധൂളിയേറ്റു വാങ്ങി സ്വര്‍ഗ്ഗത്തെ പാവനമാക്കിയ ഗംഗ ശിവശരീരത്തിലെ വിഭൂതി കൂടി സ്വീകരിച്ച് ഭൂമിയെയും പാതാളത്തെയും പാവനമാക്കി. ഗംഗാജലത്തിന്റെ ഒരു തുള്ളി കുടിക്കാനോ ഗംഗയെ സ്മരിക്കാനോ ഭാഗ്യമുള്ളവരുടെ പാപങ്ങള്‍ നശിക്കും. മൂന്നു ലോകങ്ങളെയും പാവനമാക്കുന്നവളാകയാല്‍ ഭുവനപാവനീ എന്നു നാമം.


ജന്മഭൂമി: http://www.janmabhumidaily.com/news293928#ixzz4j7xyX2AZ
ഗംഗാ ശുചീകരണം പത്ത് വര്‍ഷം കൊണ്ട് പൂര്‍ണാമായും നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി.
ഗംഗയുടെ ശുദ്ധി ഉറപ്പ് വരുത്തുമെന്ന് വ്യക്തമാക്കിയ മന്ത്രി ഗംഗാ നദിയുടെ തീരത്തുള്ള വ്യവസായശാലകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും പറഞ്ഞു. ഇതിനാവശ്യമായ പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
കാണ്‍പുരിലെ തുകല്‍ വ്യവസായം മറ്റൊരു സ്ഥലത്തേക്കു മാറ്റുവാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായും ഉമ ഭാരതി അറിയിച്ചു.
ഗംഗയെ വ്യത്തിയായി സൂക്ഷിക്കുന്നതിനു ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് ഗംഗോത്രി മുതല്‍ ഗംഗ സാഗര്‍ വരെ പദയാത്ര നടത്തുമെന്നും ഉമാ ഭാരതി പറഞ്ഞു.


ജന്മഭൂമി: http://www.janmabhumidaily.com/news640103#ixzz4j7xmI273
എന്റെ പ്രിയപ്പെട്ട ദേശവാസികളേ! നിങ്ങള്‍ക്ക് നമസ്‌ക്കാരം. ഇന്ന് രാവിലെ എനിക്ക് ദല്‍ഹി നിവാസികളായ കുറച്ചു ചെറുപ്പക്കാരോടൊപ്പം ചിലവഴിക്കാനുള്ള അവസരം ഉണ്ടായി. വരുംദിവസങ്ങളില്‍ ദേശവാസികളായ എല്ലാ യുവാക്കളും ഒളിംമ്പിക്‌സ് കളികളുടെ ആവേശോല്‍സാഹങ്ങളുടെ നിറങ്ങളില്‍ മുങ്ങുമെന്ന് ഞാന്‍ കരുതുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ കളികളുടെ ഏറ്റവും വലിയ മാമാങ്കം തുടങ്ങുന്ന കാര്യം നമുക്കെല്ലാം അറിയാമല്ലോ? ‘റിയോ’ നമ്മുടെ കാതുകളില്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കും. ലോകം മുഴുവന്‍ ഗെയിംസില്‍ മുഴുകും.
ലോകത്തെ ഓരോ രാഷ്ട്രവും സ്വന്തം കളിക്കാരുടെ പ്രകടനങ്ങളില്‍ അതീവ ശ്രദ്ധാലുക്കളായിരിക്കും. നിങ്ങളും അതുപോലെയായിരിക്കുമെന്ന് കരുതുന്നു. ഇപ്രാവശ്യം ഗെയിംസില്‍ ഉന്നതമായ പ്രതീക്ഷകളാണ് നാം വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ ‘റിയോ’ ഒളിംമ്പിക്‌സില്‍ പങ്കെടുക്കുന്ന ഓരോ കളിക്കാരന്റെയും ഉത്സാഹവും ആവേശവും വര്‍ദ്ധിപ്പിക്കുക എന്നുള്ളത് 125 കോടി ഭാരതീയരുടെയും കര്‍ത്തവ്യമാണ്. ഇന്ന് ദല്‍ഹിയില്‍ ഭാരതസര്‍ക്കാര്‍ ‘റണ്‍ ഫോര്‍ റിയോ’ (റിയോയ്ക്കുവേണ്ടി കൂട്ടയോട്ടം). കളിക്കൂ ജീവിക്കൂ, കളിക്കൂ തിളങ്ങൂ എന്നീ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. വരുംദിവസങ്ങളില്‍ നാം ഓരോരുത്തരും എവിടെയാണെങ്കിലും നമ്മുടെ കളിക്കാരെ പ്രോത്സാഹിപ്പിക്കുവാന്‍ എന്തെങ്കിലും തീര്‍ച്ചയായും ചെയ്യണം. ഒളിംമ്പിക്‌സ് വരെ എത്തുന്ന ഓരോ കായികതാരവും കഠിനമായ പരിശ്രമങ്ങള്‍ക്കു ശേഷമാണ് ഇവിടെ എത്തുന്നത്; ഒരുതരത്തില്‍ കഠിനതപസ്യകള്‍ക്കു ശേഷംമാത്രമാണ്. ആഹാരത്തിനോട് അമിതതാല്‍പര്യം ഉള്ളവര്‍ക്ക് അതുപോലും ഉപേക്ഷിക്കേണ്ടിവരുന്നു.
ശൈത്യകാലത്ത് സുഖനിദ്ര ആഗ്രഹിക്കുന്നവര്‍ പോലും പരിശീലനാര്‍ത്ഥം കിടക്ക വിട്ട് മൈതാനങ്ങളില്‍ എത്തേണ്ടിവരും. കായികതാരങ്ങള്‍ മാത്രമല്ല, അവരുടെ രക്ഷകര്‍ത്താക്കളും തങ്ങളുടെ മക്കളുടെ കായികരംഗത്തെ ഉന്നമനത്തിനായി ആത്മാര്‍ത്ഥ പരിശ്രമം ചെയ്യുന്നുണ്ട്. കായികതാരങ്ങള്‍ ഒറ്റ രാത്രികൊണ്ട് ഉണ്ടാകുന്നില്ല. നിരന്തര തപസ്യകള്‍ക്കുശേഷം മാത്രം ഉണ്ടാകുന്നവരാണ്. ഒളിംമ്പിക്‌സില്‍ ജയപരാജയങ്ങള്‍ പ്രാധാന്യമുള്ളവയാണെങ്കിലും ഈ മത്സരങ്ങള്‍വരെ എത്തുക എന്നുള്ളത് ഒരു മഹത്തായ കാര്യംതന്നെയാണ്. അതുകൊണ്ട് നാം ഓരോരുത്തരും റിയോ ഒളിംമ്പിക്‌സില്‍ പങ്കെടുക്കുന്ന ഭാരതീയ കായികതാരങ്ങളെ വിജയാശംസകള്‍കൊണ്ട് അനുഗ്രഹിക്കേണ്ടതാണ്.
നിങ്ങളുടെ ആശംസാ സന്ദേശങ്ങള്‍ കായികതാരങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ ഞാനും നിങ്ങളെ സഹായിക്കാം. കായികതാരങ്ങള്‍ക്ക് നിങ്ങളുടെ വിജയാശംസകള്‍ എത്തിച്ചുകൊടുക്കുന്നതിന് രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു പോസ്റ്റുമാനാകാനും ഒരുക്കമാണ്. നിങ്ങള്‍ ‘നരേന്ദ്രമോദി ആപ്’ എന്ന സൈറ്റില്‍ കായികതാരങ്ങള്‍ക്കയക്കുന്ന സന്ദേശങ്ങള്‍ ഞാന്‍ തീര്‍ച്ചയായും കളിക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ്. ഞാനും 125 കോടി ഭാരതീയരെപ്പോലുള്ള ഒരു ഭാരതീയന്‍.
ഒരു പൗരന്‍ എന്ന നിലയിലും നമ്മുടെ കായികതാരങ്ങളുടെ ആവേശവും ഉത്സാഹവും വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി നിങ്ങളുടെ ഒപ്പം തീര്‍ച്ചയായും ഉണ്ടാകും. വരൂ, നമുക്കെല്ലാവര്‍ക്കും ഒന്നിച്ചുചേര്‍ന്ന് നമ്മുടെ എല്ലാ താരങ്ങളുടെയും അന്തസ്സും ആത്മാഭിമാനവും വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കാം. അവരുടെ പരിശ്രമങ്ങളെ പ്രശംസിച്ച് അംഗീകരിക്കാം. റിയോ ഒളിംമ്പിക്‌സിനെക്കുറിച്ച് നിങ്ങളോട് സംസാരിക്കുന്ന ഈ അവസരത്തില്‍ കവിതാരചനയില്‍ താല്‍പര്യമുള്ള പഞ്ചാബ് കേന്ദ്രസര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയായ സൂരജ് പ്രകാശ് ഉപാദ്ധ്യായ എനിയ്ക്ക് അയച്ചു തന്ന ഒരു കവിത നിങ്ങളെ കേള്‍പ്പിക്കാം. ഇതുപോലുള്ള മറ്റനേകം കവികള്‍ ഉണ്ടാകും, അവരും ഇത്തരം കവിതകള്‍ എഴുതിയിട്ടുണ്ടാകും, ആരെങ്കിലുമൊക്കെ ഇനി എഴുതുകയും ചെയ്യും, ചിലര്‍ കവിതകളുടെ സംഗീതാവിഷ്‌ക്കാരം ചെയ്തിട്ടുണ്ടാകും. ഓരോ ഭാഷയിലും ഇമ്മാതിരി ശ്രമങ്ങള്‍ നടക്കുന്നുണ്ടാകും. എന്നാല്‍, ശ്രീമാന്‍. സൂരജ് എനിയ്ക്കയച്ചുതന്ന കവിത നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
‘വെല്ലുവിളികളുടെ കേളികൊട്ട്’
”കായികമേളയില്‍ വെല്ലുവിളികളുടെ കേളികൊട്ട് തുടങ്ങി,
മത്സരങ്ങളുടെ നറുവസന്തം
കളികളുടെ ഈ മാമാങ്കത്തില്‍ റിയോ ആമോദത്തില്‍
കളികളുടെ ഈ മാമാങ്കത്തില്‍ റിയോ ആമോദത്തില്‍
ഭാരതത്തിന്റെ തുടക്കം, ഭാരതത്തിന്റെ തുടക്കം
സ്വര്‍ണ്ണം, വെള്ളി, വെങ്കല വര്‍ഷത്തോടെ ഭാരതത്തിന്റെ തുടക്കം
സ്വര്‍ണ്ണം, വെള്ളി, വെങ്കല വര്‍ഷത്തോടെ ഇനി നമ്മുടെ ഊഴം,
നമ്മുടെ ഒരുക്കം അങ്ങിനെയാകട്ടെ, സ്വര്‍ണ്ണത്തിലാകട്ടെ നിങ്ങളുടെ ലക്ഷ്യം
സ്വര്‍ണ്ണത്തിലാകട്ടെ നിങ്ങളുടെ ലക്ഷ്യം,
നഷ്ടങ്ങളില്‍ നിരാശയില്ലാത്തവര്‍, നഷ്ടങ്ങളില്‍ നിരാശയില്ലാത്തവര്‍.
കോടാനുകോടി മനസ്സുകളുടെ അന്തസ്സും സ്വന്തം കളികളുടെ പ്രാണനും
പ്രശസ്തി ഈ വിധം കൈവരിക്കൂ,
റിയോയില്‍ കൊടി പാറിക്കൂ, റിയോയില്‍ കൊടി പാറിക്കൂ.”
സൂരജ്….. താങ്കളുടെ ആശയങ്ങള്‍ ഞാന്‍ നമ്മുടെ എല്ലാ കായികതാരങ്ങള്‍ക്കുമായുള്ള സമര്‍പ്പണമായി അര്‍പ്പിക്കുന്നു. എന്റെ സ്വന്തം നിലയിലും 125 കോടി ഭാരതീയര്‍ക്കുവേണ്ടിയും റിയോയില്‍ ഭാരത പതാക പാറിപ്പറക്കുന്നതു കാണാനായി ഹൃദയം നിറഞ്ഞ ആശംസകള്‍.
അംഗിത് കര്‍ക്കെ എന്ന ചെറുപ്പക്കാരന്‍ മുന്‍രാഷ്ട്രപതി അബ്ദുല്‍കലാമിന്റെ ചരമവാര്‍ഷികദിനം എന്നെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി. കഴിഞ്ഞയാഴ്ചയില്‍ അബ്ദുല്‍കലാമിന്റെ ചരമവാര്‍ഷികവേളയില്‍ ഭാരതവും ലോകരാഷ്ട്രങ്ങളും പരേതനോടുള്ള ആദരവ് പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍, അബ്ദുല്‍കലാമിന്റെ പേര് ഉച്ചരിക്കുമ്പോഴൊക്കെയും സയന്‍സ്, ടെക്‌നോളജി, മിസൈല്‍, സമര്‍ത്ഥമായ ഒരു ഭാവിഭാരതത്തിന്റെ ചിത്രമാണ് നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നത്.
അതുകൊണ്ടുതന്നെയായിരിക്കണം അബ്ദുല്‍കലാമിന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ താങ്കളുടെ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എഴുതി ചോദിക്കുവാന്‍ അംഗിതിനെ പ്രേരിപ്പിച്ചിട്ടുള്ളതും. അദ്ദേഹത്തിന്റെ ചോദ്യം ശരിതന്നെയാണ്. വരും നൂറ്റാണ്ട് സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്നതായിരിക്കും. ടെക്‌നോളജി എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയും, പുതിയ പ്രകാശം പരത്തുകയും ചെയ്യും. ടെക്‌നോളജിയെ ആര്‍ക്കും പിടിച്ചുവെയ്ക്കാനും ആകില്ല. ആരെങ്കിലും അതിനെ പിടിച്ചുവെയ്ക്കാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ അത് ദൂരെ എവിടെയെങ്കിലും പുതിയ വേഷവിധാനങ്ങളില്‍ പ്രത്യക്ഷമാകും.
ടെക്‌നോളജിയെ ഒപ്പം കൂട്ടണമെങ്കില്‍ നാം അതിനേക്കാള്‍ മുന്നിലെത്താന്‍ ഒരുക്കമായിരിക്കണം. അതുകൊണ്ട് നമുക്കും ഗവേഷണങ്ങളും നവീകരണങ്ങളും സാങ്കേതികവിദ്യയുടെ പ്രാണതത്വങ്ങളായി സ്വീകരിക്കാം. ഗവേഷണങ്ങളും നവീകരണങ്ങളും യഥാസമയം നടക്കാതിരുന്നാല്‍ സാങ്കേതികവിദ്യയുടെ കാര്യവും കെട്ടിക്കിടക്കുന്ന മലിനജലം ദുര്‍ഗ്ഗന്ധം ഉണ്ടാക്കുന്നതുപോലെയാകും. അത് നമുക്കൊരു ഭാരമായി തീരും. ഗവേഷണനവീകരണ പ്രക്രിയകളില്‍ താല്‍പര്യമില്ലാതെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയില്‍മാത്രം വിശ്വസിച്ച് ആശ്രയിച്ചുകഴിഞ്ഞാല്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്തുനിന്നും നാം സ്വാഭാവികമായി പുറന്തള്ളപ്പെടും. പുതുതലമുറയ്ക്ക് സയന്‍സിനോടും സാങ്കേതികവിദ്യയോടുമുള്ള താല്‍പര്യവും വിശ്വാസവും നഷ്ടപ്പെടുകയും ചെയ്യും. അതുകൊണ്ട്, സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇമ്മാതിരി വിപരീതഫലങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഞാന്‍ പറയട്ടെ, നവീകരണം നമ്മുടെ ലക്ഷ്യമാകട്ടെ. എന്റെ AIM ന് വിശേഷമായ ഒരര്‍ത്ഥംകൂടിയുണ്ട് – Atal Innovation Mission. നീതി ആയോഗ് ഈ നിര്‍ദ്ദേശത്തിന് അംഗീകാരവും പിന്തുണയും നല്‍കിയിട്ടുണ്ട്. ഇപ്പറഞ്ഞ AIM ലൂടെ രാജ്യത്താകമാനം ഒരു പാരിസ്ഥിതിക വ്യവസ്ഥ (ഇക്കോ സിസ്റ്റം) ഉണ്ടാക്കിയെടുക്കുക എന്നുള്ള ആശയവും അടങ്ങിയിരിക്കുന്നു. നവീകരണം (Innovation), പരീക്ഷണ നിരീക്ഷണം (Experiment), സംരംഭകത്വം (Entrepreneurship) തുടങ്ങിയവയുടെ ഒരു നിരതന്നെ ഉണ്ടായാല്‍ തൊഴില്‍ ലഭ്യതയുടെ സാധ്യതയും വര്‍ദ്ധിക്കുന്നതാണ്. നവീകരണപ്രക്രിയയുടെ രണ്ടാം തലമുറ (Next generation innovation) നാം ഒരുക്കിയെടുക്കുകയാണെങ്കില്‍ നമ്മുടെ കുട്ടികള്‍ അതിനോടൊപ്പം ചേരും. അതുകൊണ്ട് മാത്രമാണ് ഭാരതസര്‍ക്കാര്‍ Atal Tinkering Labs ന്റെ പ്രാരംഭം കുറിച്ചത്. ഈ പരിപാടിയുടെ ഭാഗമാകുന്ന വിദ്യാലയങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ സഹായവും അടുത്ത 5 വര്‍ഷത്തേയ്ക്കുള്ള നടത്തിപ്പ് ചെലവിലേയ്ക്ക് മറ്റൊരു 10 ലക്ഷം രൂപയും ലഭ്യമാക്കും. അതുപോലെതന്നെ ഇന്നോവേഷനോടൊപ്പം നേരിട്ടു ബന്ധമുള്ളതാണ് ഇങ്കുബേഷന്‍ സെന്റര്‍.
സ്വയം പര്യാപ്തമായ ഇങ്കുബേഷന്‍ സെന്ററുകള്‍ ആവശ്യമുള്ളത്ര നിര്‍മ്മിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ ഇന്നോവേഷനുവേണ്ടി സ്റ്റാര്‍ട്ട്-അപ്പിനുവേണ്ടി, പരീക്ഷണങ്ങള്‍ നടത്താന്‍വേണ്ടി ഇതിനെ ഒരു വ്യവസ്ഥാപിത രീതിയില്‍ എത്തിക്കുന്നതിനുവേണ്ട ഒരു സംവിധാനം ഉണ്ടാക്കാന്‍ കഴിയും. പുതിയ ഇങ്കുബേഷന്‍ സെന്ററുകളുടെ നിര്‍മ്മാണവും പഴയവയുടെ നവീകരണവും അത്യാവശ്യമാണ്. അടല്‍ ഇങ്കുബേഷന്‍ സെന്ററുകള്‍ക്ക് 10 ലക്ഷം രൂപ വീതമുള്ള വലിയ സംഖ്യ നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാരിന് ആലോചനയുണ്ട്. അതുപോലെതന്നെ ഭാരതം ഗൗരവമുള്ള മറ്റു പല പ്രശ്‌നങ്ങളേയും അഭിമുഖീകരിക്കുന്നുണ്ട്. നിത്യജീവിതത്തിലും നമുക്ക് പല പ്രശ്‌നങ്ങളേയും നേരിടേണ്ടതായിട്ടുണ്ട്. അതിനായി ടെക്‌നോളജിക്കല്‍ സൊല്യൂഷന്റെ സഹായം ആവശ്യമായിത്തീരും. ഇപ്പോള്‍ നമ്മള്‍ ആരംഭിച്ചിരിക്കുന്ന ‘അടല്‍ ഗ്രാന്റ് ചാലഞ്ചസ്’ സംരംഭം വഴി ഭാരതത്തിലെ യുവാക്കള്‍ക്കു നല്‍കുന്ന സന്ദേശം പ്രശ്‌നപരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായുമ്പോള്‍ സാങ്കേതികവിദ്യയുടെയും ഗവേഷണ-നവീകരണ പ്രക്രിയകളുടെയും സഹായം തേടുകയും നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളതാണ്.
നമ്മുടെ ഗംഭീര സമസ്യകള്‍ക്ക് സമാധാനം കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യകള്‍ക്ക് പ്രോത്സാഹനാര്‍ത്ഥം പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭാരതസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എനിക്ക് ഏറ്റവും സന്തോഷപ്രദമായ കാര്യം പുതിയ സംരംഭങ്ങളില്‍ ജനം പ്രകടിപ്പിക്കുന്ന താല്‍പര്യമാണ്. Tinkering Labനെ കുറിച്ച് പറഞ്ഞപ്പോള്‍ പതിമൂവായിരത്തോളം സ്‌കൂളുകള്‍ അപേക്ഷകളുമായി എത്തി. Incubation Centre ന്റെ കാര്യത്തിലും Academic – Non-academic വിഭാഗങ്ങളിലായി നാലായിരത്തിലധികം സ്ഥാപനങ്ങള്‍ അപേക്ഷകരായി എത്തിയിരുന്നു. ഇതുതന്നെയാണ് അബ്ദുള്‍ കലാമിനു നല്‍കാവുന്ന ഏറ്റവും മഹത്തായ ആദരാഞ്ജലി – ഗവേഷണം, നവീകരണം, നിത്യജീവിതത്തിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി സാങ്കേതികവിദ്യ, ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സരളമാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ നമ്മുടെ യുവതലമുറയുടെ പ്രയത്‌നഫലമായുണ്ടാകുന്ന നേട്ടങ്ങള്‍, 21-ാം നൂറ്റാണ്ടിലെ ഭാരതത്തിന് അത്യന്തം മഹത്വപൂര്‍ണ്ണവും അതോടൊപ്പം കലാംജിയ്ക്ക് നല്‍കാവുന്ന മഹത്തായ ചരമവാര്‍ഷിക ആദരവും.
പ്രിയപ്പെട്ട എന്റെ നാട്ടുകാരേ, കുറച്ചു നാളുകള്‍ക്ക് മുമ്പ് നാം ക്ഷാമത്തിന്റെ പിടിയിലും പേടിയിലുമായിരുന്നു. എന്നാല്‍ ഇന്നോ, വര്‍ഷകാലത്തിന്റെ ആഹ്ലാദത്തിലും. ഇതിനിടയില്‍ വെള്ളപ്പൊക്കത്തിന്റെ വാര്‍ത്തകളും എത്തുന്നുണ്ട്. സംസ്ഥാനസര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും തോളോടുതോള്‍ചേര്‍ന്ന് വെള്ളപ്പൊക്കബാധയില്‍പ്പെട്ട ജനങ്ങളെ സഹായിക്കാന്‍ സാധ്യമായ എല്ലാ നടപടികളും ചെയ്തുവരുന്നുണ്ട്. മഴമൂലം വളരെയധികം കഷ്ടനഷ്ടങ്ങള്‍ ഉണ്ടായിയെങ്കിലും ഓരോ മനസ്സും, ഓരോ മനുഷ്യനും പുളകം കൊള്ളുകയാണ്. കാരണം, നമ്മുടെ എല്ലാ സാമ്പത്തിക വികസന പ്രക്രിയകളുടെയും കേന്ദ്രസ്ഥാനത്ത് വെള്ളവും കൃഷിയുമാണുള്ളത്.
ചിലപ്പോള്‍ രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ നമുക്ക് പശ്ചാത്തപിക്കാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ നമുക്ക് ജാഗ്രത പാലിക്കാനായാല്‍, പ്രയത്‌നിക്കാന്‍ ഒരുക്കമായാല്‍ ഈ രോഗങ്ങളില്‍നിന്നും മുക്തി നേടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വളരെ സരളമാണ്. ഡെങ്കിപ്പനിതന്നെയെടുക്കാം ഡെങ്കിയില്‍നിന്ന് രക്ഷപ്പെടാവുന്നതേയുള്ളൂ. ശുചിത്വത്തിലേക്കുള്ള ശ്രദ്ധ, ആവശ്യത്തിനുള്ള ജാഗരൂകത, പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കല്‍, കുഞ്ഞുങ്ങളുടെ പ്രത്യേകമായ ശ്രദ്ധ, ദരിദ്രവിഭാഗങ്ങളുടെ വാസസ്ഥലങ്ങളില്‍ മാത്രമേ ഇമ്മാതിരി രോഗങ്ങള്‍ ഉണ്ടാകു എന്ന വിചാരത്തില്‍ നിന്നുള്ള വിടുതല്‍ തുടങ്ങിയ കാര്യങ്ങളിലുള്ള അതീവ ശ്രദ്ധ എല്ലാവര്‍ക്കും ഉണ്ടാകണം. എന്നാല്‍ ഡെങ്കിയുടെ കാര്യത്തില്‍ അങ്ങിനെയല്ല. ഡെങ്കി സുഖസമൃദ്ധമായ പ്രദേശങ്ങളിലാണ് ആദ്യം വരുന്നത്. അതുകൊണ്ട് ഇക്കാര്യം നാം പ്രാഥമികമായി മനസ്സിലാക്കേണ്ടതാണ്.
താങ്കള്‍ ടി.വി.യില്‍ പരസ്യം കണ്ടിരിക്കും. എന്നാല്‍ അതില്‍ ജാഗരൂകരായി നടപടിയെടുക്കുന്നതില്‍ നമ്മള്‍ എപ്പോഴും പുറകോട്ടാണെന്നാണ് കാണുന്നത്. സര്‍ക്കാരും ഡോക്ടര്‍മാരും അവരവരുടെ ജോലി ചെയ്യും. എന്നാല്‍, നമ്മുടെ വീട്ടിലും നമ്മുടെ പ്രദേശങ്ങളിലും കുടുംബങ്ങളിലും ഡെങ്കി പ്രവേശിക്കാതിരിക്കാനും വെള്ളത്തിലൂടെ പകരുന്ന ഒരു രോഗവും വരാതിരിക്കാനും നാം ജാഗരൂകരായിരിക്കണം. ഇതാണ് എനിക്ക് നിങ്ങളോട് അപേക്ഷിക്കാനുള്ളത്.
എന്റെ സ്‌നേഹം നിറഞ്ഞ ദേശവാസികളേ, മറ്റൊരു ബുദ്ധിമുട്ടിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതം തിരക്കേറിയതും സ്വാര്‍ത്ഥത നിറഞ്ഞതും സംഘര്‍ഷം നിറഞ്ഞതുമായി മാറിയിരിക്കുന്നു. അതിനാല്‍, പലപ്പോഴും നമുക്ക് സ്വയം അവനവനുവേണ്ടി ചിന്തിക്കാനുള്ള സമയം കിട്ടാറില്ല. രോഗം വന്നാല്‍ പെട്ടെന്ന് ഭേദമാകണമെന്ന് മനസ്സ് ആഗ്രഹിക്കും. അതുകൊണ്ട് എന്തെങ്കിലും ആന്റിബയോട്ടിക് കഴിക്കുന്നു. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ശരീരം രോഗമുക്തമാകുന്നു. എന്നാല്‍, എന്റെ നാട്ടുകാരേ, ഇങ്ങനെ അനാവശ്യമായി എപ്പോഴും ആന്റിബയോട്ടിക്‌സ് എടുക്കുന്നത് വലിയ ഗൗരവമേറിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുവാന്‍ സാധ്യതയുണ്ട്.
നിങ്ങള്‍ക്ക് കുറുച്ചുനേരത്തേയ്ക്ക് മോചനം കിട്ടുമായിരിക്കും. എന്നാല്‍, ഡോക്ടര്‍മാരുടെ ഉപദേശം സ്വീകരിക്കാതെ ഇങ്ങനെ ആന്റിബയോട്ടിക് എടുക്കുന്ന രീതി നിങ്ങള്‍ അവസാനിപ്പിക്കണം. ഡോക്ടര്‍ എഴുതിത്തരാത്തിടത്തോളം നാം ആന്റിബയോട്ടിക് കഴിക്കരുത്. നമ്മള്‍ ഇങ്ങനെയുള്ള കുറുക്കുവഴികളിലൂടെ സഞ്ചരിക്കരുത്. അതില്‍നിന്നും പുതിയ ബുദ്ധിമുട്ടുകള്‍ ഉടലെടുത്തുകൊണ്ടിരിക്കുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കുന്നതുകാരണം രോഗിയ്ക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും ഈ ജീവാണുക്കള്‍ ഈ മരുന്നുകളെ പ്രതിരോധിയ്ക്കുവാനുള്ള കഴിവു നേടുന്നു. അതുമാത്രമല്ല, പിന്നെ നമ്മുടെ മരുന്നുകള്‍ ഈ ജീവാണുക്കളുടെമേല്‍ ഫലിക്കാതെ വരുന്നു. പിന്നെ ഈ യുദ്ധം മുന്നോട്ടുപോകുക പുതിയ മരുന്നുകള്‍ ഉണ്ടാക്കുക, ശാസ്ത്രഗവേഷണങ്ങള്‍ നടത്തുക തുടങ്ങിയവയ്ക്കായി വര്‍ഷങ്ങള്‍ കടന്നുപോകും. അതുവരെ ഈ അസുഖങ്ങള്‍ പുതിയ പുതിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ നാം എപ്പോഴും ജാഗരൂകരായിരിക്കേണ്ടത് ആവശ്യമാണ്.
സഹോദരാ, ഈ ആന്റിബയോട്ടിക് എടുക്കൂ. 15 ഗുളികകള്‍ കഴിക്കൂ. അത് 5 ദിവസംകൊണ്ട് കഴിക്കൂ എന്ന് ഡോക്ടര്‍ നിങ്ങളോട് പറയും. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന അത്രയുംദിവസം ഗുളികകള്‍ കഴിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കണം. പകുതിവെച്ച് ഉപേക്ഷിക്കരുത്. അങ്ങനെവന്നാല്‍, അത് രോഗാണുവിന് ഗുണം ചെയ്യും. ആവശ്യത്തില്‍കൂടുതല്‍ മരുന്ന് കഴിച്ചാലും അത് രോഗാണുവിന് ഗുണകരമാകും. അതുകൊണ്ട് എത്രദിവസത്തേക്ക് എത്ര ഗുളികകളുടെ കോഴ്‌സാണോ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്, അത് അതേപടി പാലിക്കേണ്ടത് ഒരു വലിയ കാര്യംതന്നെയാണ്. ആരോഗ്യം തിരികെകിട്ടി അതുകൊണ്ട് ഇനി മരുന്ന് ആവശ്യമില്ല എന്ന് നമ്മള്‍ നിശ്ചയിച്ചാല്‍ അതും രോഗാണുവിന് ഗുണകരമാകും, രോഗാണുക്കള്‍ ശക്തിയാര്‍ജ്ജിക്കും. ടി.ബി.യും മലേറിയയും പരത്തുന്ന രോഗാണുക്കള്‍ വളരെയേറെ ശക്തിയാര്‍ജ്ജിച്ചാല്‍ പിന്നെ മരുന്നുകള്‍ക്ക് അവയെ ഒന്നും ചെയ്യാന്‍ കഴിയാതെ വരും. മെഡിക്കല്‍ ഭാഷയില്‍ ഇതിനെ ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്ന് പറയും. അതുകൊണ്ട് ആന്റിബയോട്ടിക്കിന്റെ ഉപയോഗംപോലെതന്നെ അവ ഉപയോഗിക്കേണ്ട നിയമങ്ങള്‍ പാലിക്കേണ്ടതും അത്യാവശ്യമാണ്. നമ്മുടെ സര്‍ക്കാര്‍ ആന്റിബയോട്ടിക് റസിസ്റ്റന്‍സിനെ പ്രതിരോധിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ന് വില്‍ക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ വിവരങ്ങള്‍ നല്‍കിയിരിക്കുന്ന ഭാഗത്ത് അതിന് തൊട്ടുമുകളിലായി ഒരു ചുവന്ന വര നിങ്ങള്‍ കണ്ടിരിക്കാം. അത് നിങ്ങളെ ബോധവാന്‍മാരാക്കുന്നതിനാണ്. നിങ്ങള്‍ അത് പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് എന്റെ അപേക്ഷ.
ആരോഗ്യത്തിന്റെ വിഷയത്തില്‍ മറ്റൊരു കാര്യംകൂടി കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ ഗര്‍ഭിണികളുടെ ജീവനെക്കുറിച്ച് ഞാന്‍ ആശങ്കാകുലനാണ്. ഇവിടെ ഓരോ വര്‍ഷവും ഏകദേശം 3 കോടി സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നു. എന്നാല്‍, ചില സ്ത്രീകള്‍ പ്രസവസമയത്ത് മരിക്കുന്നു. ചിലപ്പോള്‍ അമ്മ മരിക്കുന്നു. മറ്റു ചിലപ്പോള്‍ കുഞ്ഞു മരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ അമ്മയും കുഞ്ഞും മരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പ്രസവസമയത്തുള്ള അമ്മയുടെ മരണനിരക്കില്‍ കുറവു വന്നിട്ടുള്ളകാര്യം ശരിയാണ്. എന്നാല്‍, ഇപ്പോഴും വലിയ ഒരളവില്‍ ഗര്‍ഭിണിമാരായ അമ്മമാരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയുന്നില്ല. ഗര്‍ഭാവസ്ഥയിലും അതിനുശേഷവുമുള്ള രക്തക്കുറവ്, പ്രസവസംബന്ധമായ രോഗസംക്രമണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നുവേണ്ട എപ്പോഴാണ് ഏത് തരത്തിലുള്ള പ്രയാസങ്ങളാണ് അവരുടെ ജീവന്‍ നശിപ്പിക്കുന്നതെന്ന് പറയാന്‍വയ്യ. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ഭാരതസര്‍ക്കാര്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഒരു പുതിയ യജ്ഞം, അതായത് പ്രധാനമന്ത്രി ‘സുരക്ഷിത മാതൃത്വയജ്ഞം’ നടപ്പാക്കിവരുന്നത്. ഈ യജ്ഞത്തിന്റെ ഭാഗമായി എല്ലാ മാസവും 9-ാം തീയതി ഗര്‍ഭിണികളായ എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സൗജന്യപരിശോധന ലഭ്യമാണ്. ഒരു പൈസപോലും ചെലവില്ലാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓരോ 9-ാം തീയതിയും ഈ പരിശോധന നടക്കും.
ഓരോ ഗര്‍ഭവതിയായ സ്ത്രീയും 9-ാം തീയതി ഈ സേവനം പ്രയോജനപ്പെടുത്തണം എന്നാണ് ഓരോ ദരിദ്രകുടുംബങ്ങളോടും എനിക്ക് പറയാനുള്ളത്. ഇത് കാരണം 9-ാം മാസമാകുമ്പോഴേയ്ക്കും എന്തെങ്കിലും പ്രയാസമുണ്ടാകുമെങ്കില്‍ അതിനുള്ള പ്രതിവിധി നേരത്തേ ചെയ്യാന്‍ കഴിയും. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കണം. മാസത്തില്‍ ഒരു ദിവസം അതായത്, 9-ാം തീയതി ദരിദ്രരായ അമ്മമാര്‍ക്കുവേണ്ടി സൗജന്യമായി ഈ ഒരു സേവനം നല്‍കാന്‍ കഴിയില്ലേയെന്നാണ് എനിക്ക് മുഖ്യമായും ഗൈനക്കോളജിസ്റ്റുകളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. എന്താ! ഡോക്ടര്‍മാരായ എന്റെ സഹോദരീസഹോദരന്മാര്‍ക്ക് വര്‍ഷത്തില്‍ 12 ദിവസം ദരിദ്രര്‍ക്കുവേണ്ടി നീക്കിവെയ്ക്കാന്‍ കഴിയില്ലേ? കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് ധാരാളംപേര്‍ കത്തുകള്‍ എഴുതി. ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ ഞാന്‍ പറഞ്ഞകാര്യം അംഗീകരിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍, നമ്മുടെ ഭാരതം വളരെ വിശാലമാണ്, ലക്ഷക്കണക്കിന് ഡോക്ടര്‍മാര്‍ ഈ യജ്ഞത്തിനുവേണ്ടി കൈകോര്‍ക്കണം. നിങ്ങള്‍ തീര്‍ച്ചയായും ഇതിന്റെ ഭാഗമാകുമെന്ന് എനിയ്ക്ക് വിശ്വാസമുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്ന് ലോകം മുഴുവന്‍ കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, അന്തരീക്ഷം എന്നിവയെപ്പറ്റി വ്യാകുലപ്പെടുന്നു. രാജ്യത്തും ലോകത്തും ഇതിനെക്കുറിച്ച് സമൂഹചര്‍ച്ചകള്‍ നടക്കുന്നു. ഭാരതം നൂറ്റാണ്ടുകളായി ഇക്കാര്യത്തില്‍ ഊന്നല്‍ കൊടുത്തുകൊണ്ടിരിക്കുന്നു. കുരുക്ഷേത്ര യുദ്ധ മൈതാനത്ത് കൃഷ്ണഭഗവാന്‍ വൃക്ഷങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. യുദ്ധമൈതാനത്ത് വൃക്ഷത്തെപ്പറ്റി വ്യാകുലപ്പെടുക – ഇതില്‍നിന്ന് നമുക്ക് അതിന്റെ മഹത്വത്തെക്കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ. ”അശ്വത്ഥ:സര്‍വ്വവൃക്ഷാണാം” അതായത് എല്ലാ വൃക്ഷങ്ങളിലും ഞാന്‍ അരയാലാണ് എന്ന് ഭഗവാന്‍ കൃഷ്ണന്‍ ഗീതയില്‍ പറഞ്ഞിട്ടുണ്ട്. ‘നാസ്തിമൂലം അനൗഷധം’ അതായത്, ഔഷധഗുണമില്ലാത്ത ഒരു സസ്യജാലവും ഇല്ലായെന്ന് ശുക്രാചാര്യനീതിയിലും പറഞ്ഞിരിക്കുന്നു. വൃക്ഷം നട്ടുപിടിപ്പിക്കുന്നവന് ആ വൃക്ഷം സന്താനംപോലെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. വൃക്ഷം ദാനം നല്‍കുന്നവന് ആ വൃക്ഷം സ്വന്തം സന്താനങ്ങളെപ്പോലെ പരലോകത്തും ത്രാണനം ചെയ്യുവാനും ഉതകുന്നു. എന്താണ് വൃക്ഷത്തെക്കുറിച്ച് വിസ്തരിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് മഹാഭാരതത്തിന്റെ അനുശാസനപര്‍വ്വ(അച്ചടക്ക പര്‍വ്വം)ത്തില്‍ പറഞ്ഞിരിക്കുന്നത്.
അതുകൊണ്ട് സ്വന്തം നന്മ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ നല്ല വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തണം. അവയെ സന്താനങ്ങളെപ്പോലെ സംരക്ഷിക്കുകയും വേണം. ഗീതയോ, ശുക്രാചാര്യനീതിയോ അല്ലെങ്കില്‍ മഹാഭാരതത്തിലെ അനുശാസനാ പര്‍വ്വമോ എന്തുമാകട്ടെ എന്നാല്‍ ഈ ആദര്‍ശങ്ങളില്‍ സ്വയം ജീവിച്ചുകാണിക്കുന്ന ചിലരെങ്കിലും ഇന്നത്തെ തലമുറയിലും ഉണ്ട്. കുറച്ചു ദിവസംമുമ്പ് ഞാന്‍ പൂനയിലെ ഒരു മകള്‍, സോനല്‍, ഒരുദാഹരണം എന്റെ ശ്രദ്ധയില്‍പ്പെടുത്തി. അത് എന്റെ മനസ്സിനെ സ്പര്‍ശിച്ചു. വൃക്ഷം പരലോകത്തും സന്താനങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നുവെന്ന് മഹാഭാരതത്തിലെ അനുശാസനാപര്‍വ്വം പറയുന്നു. സോനല്‍ തന്റെ മാതാപിതാക്കളുടെ മാത്രമല്ല, സമൂഹത്തിന്റെതന്നെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കുവാനുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ പൂനയിലെ കെജൂനര്‍ താലൂക്കിലെ നാരായണ്‍പുര്‍ എന്ന ഗ്രാമത്തിലെ കിസാന്‍ ഘംഡു മാരുതി മഹാത്രെ തന്റെ പൗത്രി സോനലിന്റെ വിവാഹം വളരെ പ്രചോദനം നല്‍കുന്ന രീതിയില്‍ നടത്തി. മഹാത്രെജി എന്തു ചെയ്‌തെന്ന് അറിയേണ്ടേ നിങ്ങള്‍ക്ക്? സോനലിന്റെ വിവാഹത്തില്‍വന്ന ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും, അതിഥികള്‍ക്കും എല്ലാംതന്നെ ‘കേസരിമാവി’ന്റെ തൈ സമ്മാനമായി നല്‍കി. ഞാന്‍ സാമൂഹ്യമാധ്യമത്തില്‍ അതിന്റെ ചിത്രം കണ്ടു. വിവാഹത്തില്‍ വരന്റെ ഘോഷയാത്രയിലെ ആള്‍ക്കാരെ കണ്ടില്ല. പകരം ചെടികള്‍മാത്രമാണ് ദൃശ്യമായത് എന്നത് എന്നില്‍ അമ്പരപ്പുളവാക്കി. മനസ്സിനെ സ്പര്‍ശിക്കുന്ന ഈ ദൃശ്യമാണ് ആ ചിത്രത്തിലുണ്ടായിരുന്നത്. സോനല്‍ ഒരു അഗ്രികള്‍ച്ചര്‍ ബിരുദധാരിണിയാണ്. ഈ ആശയം അവളുടേതുതന്നെയാണ്.
വിവാഹത്തിന് വന്നവര്‍ക്ക് മാവിന്‍തൈകള്‍ സമ്മാനിക്കുന്നതിലൂടെ എത്ര മഹത്തരമായ രീതിയിലാണ് പ്രകൃതിസ്‌നേഹം പ്രകടിപ്പിച്ചത് എന്ന് നിങ്ങള്‍ നോക്കുവിന്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സോനലിന്റെ വിവാഹം പ്രകൃതിസ്‌നേഹത്തിന്റെ അനശ്വരഗാഥയായി മാറി. ഞാന്‍ ഈ നൂതന പ്രയത്‌നത്തിന് സോനലിനും മഹാത്രേജിക്കും ശുഭാശംസകള്‍ നേരുന്നു.
ഇങ്ങനെയുള്ള പരീക്ഷണങ്ങള്‍ ധാരാളംപേര്‍ നടത്തുന്നുണ്ട്. ഞാന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്നപ്പോളുള്ള ഒരു സംഭവം ഓര്‍മ്മവരുന്നു. ഭാദ്രമാസത്തില്‍ അംബാജിയുടെ ക്ഷേത്രത്തില്‍ ധാരാളം കാല്‍നടയാത്രക്കാര്‍ വരാറുണ്ട്. ക്ഷേത്രത്തില്‍ വരുന്നവര്‍ക്കെല്ലാം പ്രസാദമായി ഒരു ചെടി നല്‍കാമെന്നും എന്നിട്ട്, നോക്കൂ! ”ഇത് അമ്മയുടെ പ്രസാദമാണ്. ഈ ചെടിയെ സ്വന്തം ഗ്രാമത്തിലും വീട്ടിലും നട്ടുവളര്‍ത്തി വലുതാക്കിയാല്‍ അമ്മ നിങ്ങളെ ആശീര്‍വദിക്കും. അതുകൊണ്ട് ഇതിനെ കാര്യമായി ശ്രദ്ധിക്കണം.” എന്ന് പറയാനും അവിടുത്തെ ഒരു സാമൂഹ്യസേവനസംഘടന ഒരു പ്രാവശ്യം തീരുമാനിച്ചു.
ലക്ഷക്കണക്കിന് കാല്‍നടയാത്രക്കാര്‍ വരുന്ന ക്ഷേത്രമാണ്. ആ വര്‍ഷം ലക്ഷക്കണക്കിന് ചെടികള്‍ നല്‍കി. അതുപോലെ ഈ മഴക്കാലത്ത് ക്ഷേത്രങ്ങളില്‍ പ്രസാദത്തിനുപകരമായി ചെടികള്‍ നല്‍കുവാനുള്ള പാരമ്പര്യത്തിന് തുടക്കംകുറിക്കാവുന്നതാണ്. ഇത് വൃക്ഷം നടീലിന്റെ ഒരു സ്വാഭാവിക ജനമുന്നേറ്റമാക്കി മാറ്റാന്‍ കഴിയും. ഞാന്‍ എന്റെ കൃഷിക്കാരായ സഹോദന്മാരോട് വീണ്ടും വീണ്ടും പറയുകയാണ് നിങ്ങള്‍ വയലുകളുടെ അരികത്ത് വരമ്പുണ്ടാക്കി ഭൂമി എന്തിനാണ് ഇല്ലാതാക്കുന്നത്? ആ സ്ഥലത്ത് എന്തുകൊണ്ട് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചുകൂടാ? ഇന്ന് ഭാരതത്തിന് വീടുണ്ടാക്കുന്നതിനും ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കുന്നതിനും കോടിക്കണക്കിന് തടി വിദേശത്തുനിന്നും കൊണ്ടുവരേണ്ടിവരുന്നു.
നമ്മുടെ വയലിന്റെ അതിരില്‍ ഇങ്ങനെയുള്ള വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചാല്‍ വീടിനും ഫര്‍ണിച്ചറിനും പ്രയോജനപ്പെടുത്താം. പതിനഞ്ചോ ഇരുപതോ വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാരിന്റെ അനുവാദത്തോടുകൂടി ഈ വൃക്ഷങ്ങള്‍ മുറിച്ചുവില്‍ക്കാന്‍ കഴിയും. ഇത് നിങ്ങളുടെ വരുമാനത്തിന്റെ പുതിയ ഒരു മാര്‍ഗ്ഗമായി മാറും. ഭാരതത്തിന് തടി ഇറക്കുമതിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. കഴിഞ്ഞ ദിവസങ്ങളില്‍ പല സംസ്ഥാനങ്ങളും ഇപ്പോഴത്തെ കാലാവസ്ഥയെ മുതലെടുത്തുകൊണ്ട് പല പരിപാടികളും ആവിഷ്‌ക്കരിച്ചു.
ഭാരതസര്‍ക്കാര്‍ ഒരു CAMPA നിയമം ഈയിടെ പാസ്സാക്കി. ഇതിലൂടെ വൃക്ഷം നടീലിന് ഏകദേശം നാല്‍പതിനായിരം കോടിയില്‍ അധികം രൂപ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ വര്‍ഷം ജൂലൈ 1-ന് സംസ്ഥാനത്തുടനീളം ഏകദേശം ഒന്നര-രണ്ട് കോടി വൃക്ഷങ്ങള്‍ നട്ടു എന്നും, അടുത്ത വര്‍ഷം മൂന്നുകോടി വൃക്ഷങ്ങള്‍ നടാനുള്ള തീരുമാനമെടുത്തിട്ടുണ്ട് എന്നും എന്നോട് പറഞ്ഞു. സര്‍ക്കാര്‍ ഒരു ജനമുന്നേറ്റം നടത്തി. രാജസ്ഥാനിലെ മരുഭൂമിയില്‍ ഒരു മഹത്തായ വനമഹോത്സവം നടത്തി. 25 ലക്ഷം ചെടികള്‍ നടാനും തീരുമാനിച്ചു. രാജസ്ഥാനില്‍ 25 ലക്ഷം ചെടികള്‍ നട്ടു പിടിപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല. രാജസ്ഥാനിലെ മണ്ണിനെക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഇത് എത്ര ശ്രമകരമായ ജോലിയാണെന്ന് മനസ്സിലാകും. 2029 ആകുമ്പോഴേയ്ക്കും തങ്ങളുടെ പച്ചപ്പ് 50 ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ആന്ധ്രാപ്രദേശും എടുത്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ‘ഹരിത ഭാരത യജ്ഞം’ നടന്നുകൊണ്ടിരിക്കുന്നു. ഈ യജ്ഞത്തിന്റെ ചുമതല റെയില്‍വേ ഏറ്റെടുത്തിട്ടുണ്ട്. ഗുജറാത്തിനും വനമഹോത്സവത്തിന്റെ ഉജ്ജ്വലമായ ഒരു പാരമ്പര്യംതന്നെയുണ്ട്. ഈ വര്‍ഷം ഗുജറാത്ത് മാവ് വനം, ഏകതാ വനം, രക്തസാക്ഷി വനം തുടങ്ങിയ പല പേരുകളും വനമഹോത്സവത്തിന് പ്രദാനം ചെയ്തുകൊണ്ട് കോടിക്കണക്കിന് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുവാനുള്ള യജ്ഞം നടത്തിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളെയും എടുത്തുപറയാന്‍ എനിക്ക് കഴിയില്ലെങ്കിലും എല്ലാപേരും ആശംസ അര്‍ഹിക്കുന്നുണ്ട്.
എന്റെ സ്‌നേഹം നിറഞ്ഞ നാട്ടുകാരേ! കഴിഞ്ഞ ദിവസങ്ങളില്‍ എനിയ്ക്ക് ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ഇത് അവിടേയ്ക്ക് എന്റെ ആദ്യ യാത്രയായിരുന്നു. വിദേശ യാത്രകളില്‍ നയതന്ത്രം, വ്യാപാരം തുടങ്ങിയ കാര്യങ്ങളുണ്ട്. സുരക്ഷയെക്കുറിച്ച് ചര്‍ച്ചകള്‍വരും. ധാരാളം MoU ഉണ്ടാകാറുണ്ട്. ഇതൊക്കെ വേണ്ടതുതന്നെയാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ദക്ഷിണാഫ്രിക്കന്‍ യാത്ര ഒരു തീര്‍ത്ഥയാത്രതന്നെയായിരുന്നു. ദക്ഷിണാഫ്രിക്കയെക്കുറിച്ചോര്‍ക്കുമ്പോള്‍ മഹാത്മാഗാന്ധിയേയും നെല്‍സണ്‍ മണ്ഡേലയെയും ഓര്‍ക്കുക സ്വാഭാവികമാണ്. ലോകത്ത് അഹിംസ, സ്‌നേഹം, ക്ഷമ എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍തന്നെ നമ്മുടെ മുന്നില്‍ തെളിയുന്നത് മഹാത്മാഗാന്ധിയുടെയും നെല്‍സണ്‍മണ്ഡേലയുടെയും മുഖമാണ്.
എന്റെ ദക്ഷിണാഫ്രിക്ക സന്ദര്‍ശനവേളയില്‍ ഞാന്‍ phoenix settlement ല്‍ പോയിരുന്നു, മഹാത്മാഗാന്ധിയുടെ വാസസ്ഥാനം ‘സര്‍വ്വോദയ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. എനിയ്ക്ക് മഹാത്മാഗാന്ധി യാത്ര ചെയ്ത ട്രെയിനില്‍ Pieter Maritzburg സ്റ്റേഷനില്‍നിന്നും യാത്ര ചെയ്യാനുള്ള സൗഭാഗ്യം ലഭിച്ചു. ആ സംഭവമാണ് ഒരു മോഹന്‍ദാസിനെ മഹാത്മാഗാന്ധിയാക്കുവാനുള്ള വിത്ത് പാകിയത്. തങ്ങളുടെ യുവത്വം മുഴുവനും സമൂഹത്തില്‍ സമത്വത്തിനും സമാനമായ അവസരത്തിനും വേണ്ടി ഹോമിച്ച പല മഹാന്മാരേയും കണ്ടുമുട്ടുവാനുള്ള അവസരം എനിയ്ക്ക് ഇപ്രാവശ്യം ലഭിച്ചു എന്ന കാര്യവും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് യുദ്ധം ചെയ്ത് 20-22 വര്‍ഷംവീതം അദ്ദേഹത്തോടൊപ്പം ജയിലുകളില്‍ ജീവിതം ചിലവിട്ടവരായിരുന്നു അവര്‍. ഇങ്ങനെ തങ്ങളുടെ യുവത്വം മുഴുവന്‍ ഹോമിച്ചു. നെല്‍സണ്‍മണ്ടേലയുടെ അടുത്ത സുഹൃത്ത് അഹമ്മദ് കഥാടാ, ലാലു ചീബ, ജോര്‍ജ്ജ് ബേസോസ്, റോണി കാസിരില്‍സ് എന്നീ മഹാന്മാരെ കാണാനുള്ള സൗഭാഗ്യമാണ് എനിയ്ക്ക് ലഭിച്ചത്.
ഭാരതത്തില്‍ വേരുകള്‍ ഉള്ളവര്‍ അവിടുത്തുകാരായി മാറി. തങ്ങള്‍ ആരുടെയിടയിലാണോ ജീവിക്കുന്നത് അവര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ തയ്യാറായി. എത്ര വലിയ ശക്തിയാണ് അവര്‍ സ്വന്തമാക്കിയത്. ഞാന്‍ അവരോട് സംസാരിക്കുകയായിരുന്നു, ജയിലിലെ അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയായിരുന്നു. അവര്‍ക്ക് ആരോടും വിദ്വേഷമോ പരുഷഭാവമോ ഇല്ലായിരുന്നു. ഇത്രയും വലിയ തപസ്സിനുശേഷവും അവരുടെ മുഖത്ത് നേടുക, സ്വന്തമാക്കുക, ആകുക തുടങ്ങിയ ഭാവങ്ങള്‍ എങ്ങും കാണാന്‍ കഴിഞ്ഞില്ല. കര്‍ത്തവ്യ മനോഭാവം – അതായത് ഗീതയില്‍ പറഞ്ഞിരിക്കുന്ന കര്‍ത്തവ്യത്തിന്റെ ലക്ഷണം – അതിന്റെ സാക്ഷാല്‍ ആള്‍രൂപമാണ് ഞാന്‍ അവരില്‍ കണ്ടത്. ആ കൂടിക്കാഴ്ച എന്നും, എന്നും, എന്നെന്നും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കും. ‘സമത്വവും സമാനവുമായ അവസരവും’ ഏതൊരു സമൂഹത്തിനും സര്‍ക്കാരിനും ഇതില്‍ കവിഞ്ഞൊരു മന്ത്രം ഇല്ലതന്നെ. സമഭാവവും മമഭാവവും ഇതുതന്നെയാണ്. നമ്മെ ഉജ്ജ്വലമായ ഭാവിയിലേക്ക് നയിക്കുന്ന വഴികള്‍. നാമെല്ലാം മെച്ചപ്പെട്ട ഒരു ജീവിതം കാംക്ഷിക്കുന്നു. കുട്ടികളുടെ നല്ല ഭാവി ആഗ്രഹിക്കുന്നു. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ ഭിന്നമായിരിക്കും. മുന്‍ഗണന ക്രമങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും എന്നാല്‍ മാര്‍ഗ്ഗം ഒന്നുതന്നെയായിരിക്കും. ആ മാര്‍ഗ്ഗമാണ് വികസനത്തിന്റെ, സമത്വത്തിന്റെ തുല്യമായ അവസരത്തിന്റെ സമഭാവത്തിന്റെ മമഭാവത്തിന്റെ മാര്‍ഗ്ഗം. ദക്ഷിണാഫ്രിക്കയില്‍പോലും നമ്മുടെ ജീവിതത്തിന്റെ മൂലമന്ത്രങ്ങളെ ജീവിതത്തില്‍ പകര്‍ത്തി ജീവിച്ച് കാണിച്ച ഈ ഭാരതീയരില്‍ നമുക്ക് അഭിമാനിക്കാം.
എന്റെ പ്രീയപ്പെട്ട ദേശവാസികളെ, എനിക്ക് സന്ദേശം നല്‍കിയ ശില്പി വര്‍മ്മയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അവരുടെ ചിന്ത വളരെ സ്വാഭാവികം തന്നെ. അവര്‍ എന്നോട് ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് ശില്‍പി വര്‍മ്മയാണ് സംസാരിക്കുന്നത്. ഒരു സ്ത്രീ ഫ്രോഡായ ഒരു ചീറ്റ് മെയിലില്‍ വഞ്ചിക്കപ്പെട്ട് 11 ലക്ഷം രൂപ തുലച്ചു കളഞ്ഞു. പിന്നീട് അവര്‍ ആത്മഹത്യ ചെയ്തതുമായ വാര്‍ത്ത ഞാന്‍ ഒരു ലേഖനത്തില്‍ വായിച്ചു. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് അവരുടെ കുടംബത്തോട് വലിയ സങ്കടം തോന്നുന്നു. ഇങ്ങനെയുളള ചീറ്റ് ഫ്രോഡ് മെയിലിനെ സംബന്ധിച്ച താങ്കളുടെ അഭിപ്രായം എന്തെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.
നമ്മുടെ മൊബൈല്‍ ഫോണിലും ഇ-മെയിലും മറ്റും ചില പ്രലോഭിപ്പിക്കുന്ന കാര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നുളള കാര്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. നിങ്ങള്‍ ഇത്രയും തുക തന്നിട്ട് ഇത്രയും രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു. നിങ്ങള്‍ ഇത്രയും തന്നിട്ട് ഇത്രയും തുക കൈപ്പറ്റി കൊളളുക എന്നിട്ട് ചിലര്‍ പണത്തിന്റെ മഹാവലയത്തില്‍ അകപ്പെട്ട് പോകുന്നു. ഇങ്ങനെ ടെക്‌നോളജിയുടെ സഹായത്തോടെ കൊളളയടിക്കുന്ന ഒരു പുതിയ പ്രവണത ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ സാങ്കേതികത വലിയ പങ്ക് ഏറ്റെടുത്തിരിക്കുന്നതിനാല്‍ അത് ദുരുപയോഗം ചെയ്യുന്നവരും രംഗത്തു വരും. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരാള്‍ക്ക് തന്റെ മകളുടെ വിവാഹം നടത്തുകയും വീട് വയ്ക്കുകയും ചെയ്യണമായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന് ഒരു എസ്എംഎസ് വന്നു. അതില്‍ വിദേശത്തു നിന്ന് അദ്ദേഹത്തിന് വിലപിടിപ്പുളള ഒരു ഉപഹാരം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാനായി കസ്റ്റംസ് തീരുവ ഇനത്തില്‍ രണ്ട് ലക്ഷം രൂപ ഒരു ബാങ്കില്‍ അടയ്ക്കണമെന്നും പറഞ്ഞിരുന്നു. ഈ മാന്യദ്ദേഹം ഒന്നുമാലോചിക്കാതെയും മനസ്സിലാക്കാതെയും തന്റെ ജീവിതകാലം മുഴുവനും ഉളള പരിശ്രമത്തില്‍ നിന്ന് സമാഹരിച്ച സമ്പാദ്യത്തില്‍ നിന്നും 2 ലക്ഷം രൂപയെടുത്ത് ആ അജ്ഞാത വ്യക്തിയ്ക്ക് അയച്ചു കൊടുത്തു. അതും എസ്എംഎസ് വഴിയായി തന്നെ.
അല്പനിമിഷങ്ങള്‍ക്കുളളില്‍ തന്നെ അദ്ദേഹത്തിന് എല്ലാം കൈവിട്ടു പോയെന്ന് മനസ്സിലായി. നിങ്ങളും ചിലപ്പോഴെല്ലാം ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടാവും. അവര്‍ അത്രയും കേമമായ രീതിയില്‍ ആയിരിക്കും കഥെയഴുതുന്നത്. കണ്ടാല്‍ തോന്നും സത്യസന്ധമായ കത്താണെന്ന്. ഏതെങ്കിലും വ്യാജമായ ലെറ്റര്‍ പാഡ് ഉണ്ടാക്കി കത്തയക്കും. താങ്കളുടെ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ കൈക്കലാക്കും. എന്നിട്ട് സാങ്കേതിക സഹായത്തോടെ നിങ്ങളുടെ അക്കൗണ്ട് കാലിയാക്കും. പുതിയ രീതിയിലുളള തട്ടിപ്പാണ്. ഇത് ഡിജിറ്റല്‍ തട്ടിപ്പാണ്. ഈ മോഹ വലയത്തില്‍പ്പെടാതെ സൂക്ഷിക്കണം എന്നാണ് എനിക്ക് പറയാനുളളത്. കരുതിയിരിക്കണം; മാത്രവുമല്ല ഇങ്ങനെയുളള തട്ടിപ്പുകള്‍ വരുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഉറ്റവരും സുഹൃത്തുകളുമായും ഇത് പങ്ക് വച്ച് അവരെയും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പും നല്‍കണം. ശില്പി വര്‍മ്മ ഒരു നല്ല കാര്യമാണ് എന്റെ ശ്രദ്ധയില്‍പെടുത്തിയിരിക്കുന്നത് എന്ന് ഞാന്‍ കരുതുന്നു. ഇങ്ങനെയുളള അനുഭവങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടാകണം. എന്നാല്‍ നിങ്ങള്‍ അത് അത്ര ഗൗരവമായി കാണുന്നില്ലായിരിക്കാം. എന്നാല്‍ ഞാന്‍ കരുതുന്നത് ഗൗരവമായി കാണേണ്ട ആവശ്യമുണ്ടെന്നാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ ഈ ദിവസങ്ങളില്‍ പാര്‍ലമെന്റ് സമ്മേളനം നടന്നു കൊണ്ടിരിക്കുകയാണ്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ എനിക്ക് രാജ്യത്തെ അനേകം ആള്‍ക്കാരുമായി കണ്ടുമുട്ടുന്നതിനുളള അവസരവും ലഭിക്കുന്നുണ്ട്. നമ്മുടെ പാര്‍ലമെന്റ് അംഗങ്ങളും അവരുടെ പ്രദേശങ്ങളില്‍ നിന്നും ആള്‍ക്കാരെ കൂടെകൊണ്ട് വരികയും കൂടികാണാനും സംസാരിക്കാനും അവരവരുടെ ബുദ്ധിമുട്ടുകള്‍ പറയാന്‍ അവസരമുണ്ടാക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ആടുത്തിടെ എനിക്ക് വളരെ ആനന്ദകരമായ ഒരു അനുഭവമുണ്ടായി. അലിഗഡില്‍ നിന്ന് ഏതാനും വിദ്യാര്‍ത്ഥികള്‍ എന്റെ അടുത്തുവന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും വളരെ ഉത്സാഹഭരിതരായിരുന്നു. ഒരു വലിയ ആല്‍ബവുമായിട്ടാണ് അവര്‍ വന്നത്. അവരുടെ മുഖത്ത് സന്തോഷം നിഴലിച്ചിരുന്നു.
അലീഗഡില്‍ നിന്നുള്ള നമ്മുടെ പാര്‍ലമെന്റ് അംഗമാണ് അവരെ കൂട്ടികൊണ്ട് വന്നത്. അവര്‍ എന്നെ ചിത്രങ്ങള്‍ കാണിച്ചു. അവര്‍ അലീഗഡ് റെയില്‍വേ സ്റ്റേഷന്റെ സൗന്ദര്യവത്ക്കരണം നടത്തിയിരുന്നു.സ്റ്റേഷനില്‍ കലാപരമായ പെയിന്റിംഗ് നടത്തിയിരുന്നു.ഇത് മാത്രമല്ല ഗ്രാമപ്രദേശങ്ങളില്‍ ചപ്പ് ചവറുകള്‍ക്കിടയില്‍ കാണുന്ന പ്ലാസ്റ്റിക് കുപ്പികളും എണ്ണപാത്രങ്ങളും എല്ലാം ശേഖരിച്ച് അതില്‍ മണ്ണ് നിറച്ച് ചെടികള്‍ നട്ട് അവര്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നു. എന്നിട്ട് റെയില്‍വേ സ്റ്റേഷന്റെ ഒരു വശത്ത് പ്ലാസ്റ്റിക് കുപ്പികളില്‍ ഈ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിച്ച് അതിന് ഒരു പുതിയ ഭാവവും നല്‍കിയിരിക്കുന്നു. നിങ്ങളും എപ്പോഴെങ്കിലും അലീഗഡില്‍ പോവുകയാണെങ്കില്‍ തീര്‍ച്ചയായും സ്റ്റേഷന്‍ ഒന്ന് കണ്ടിരിക്കണം. ഭാരതത്തിലെ പല റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും എനിക്ക് വാര്‍ത്തകള്‍ വരുന്നുണ്ട്. തദ്ദേശീയരായ ജനങ്ങള്‍ റെയില്‍വേ സ്റ്റേഷന്റെ ചുവരുകളില്‍ അതത് പ്രദേശത്തിന്റെ മുഖമുദ്ര അവരുടെ കലാരൂപങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. ഒരു തരത്തിലുള്ള പുതുമ അനുഭവപ്പെടുന്നുണ്ട്. പൊതുജന സഹകരണത്തോടെ എങ്ങനെ മാറ്റങ്ങള്‍ കൊണ്ട് വരാം എന്നുളളതിന്റെ ഉദാഹരണങ്ങളാണ് ഇവ. രാജ്യത്ത് ഈ തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. അലിഗഡിലെ എന്റെ സുഹൃത്തുകള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ വര്‍ഷകാലത്തോടെപ്പം നമ്മുടെ രാജ്യത്ത് ഉത്സവങ്ങളുടെ കാലവും വന്നെത്തിയിരിക്കുന്നു. ഇനിവരുന്ന നാളുകളില്‍ എല്ലായിടത്തും മേളകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ടാവും. ക്ഷേത്രങ്ങളിലും പൂജാസ്ഥലങ്ങളിലുമെല്ലാം ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടുന്നുണ്ടാവും. നിങ്ങളും വീട്ടിലും വീട്ടിന് പുറത്തും ഉത്സവങ്ങളില്‍ പങ്കെടുക്കുന്നുണ്ടാവും. രക്ഷാബന്ധന്‍ നമ്മുടെ രാജ്യത്തെ ഒരു വിശേഷപ്പെട്ട ആഘോഷമാണ്. കഴിഞ്ഞ വര്‍ഷത്തിലേതുപോലെ ഈ വര്‍ഷവും രക്ഷാബന്ധന്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് നിങ്ങള്‍ക്ക് നമ്മുടെ രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന ഇന്‍ഷ്വറന്‍സ് പദ്ധതി അഥവാ ജീവന്‍ ജ്യോതി ബീമായോജന ഇന്‍ഷ്വറന്‍സ് പദ്ധതി സമ്മാനിക്കാനാകില്ലേ. ചിന്തിച്ച് നോക്കൂ, സഹോദരിയ്ക്ക് അവളുടെ ജീവിതത്തിന് സുരക്ഷ നല്‍കുന്ന ഒരു സമ്മാനം നല്‍കിക്കൂടെ? ഇത് മാത്രമല്ല നമ്മുടെ വീട്ടില്‍ ആഹാരം പാചകം ചെയ്യുന്ന സ്ത്രീകളുണ്ടാവും. നമ്മുടെ വീട്ടില്‍ ശുചീകരണം നടത്തുന്ന ഏതെങ്കിലും സ്ത്രീ ഉണ്ടാവും. അവള്‍ ഏതെങ്കിലും ദരിദ്രയായ അമ്മയുടെ മകളായിരിക്കും. ഈ രക്ഷാബന്ധന്‍ ആഘോഷവേളയില്‍ നിങ്ങള്‍ക്ക് അവര്‍ക്ക് സുരക്ഷാ ബീമാ യോജന അഥവാ ജ്യോതി ബീമായോജന സമ്മാനമായി നല്‍കാവുന്നതാണ്. ഇത് തന്നെയാണ് സാമൂഹ്യ സുരക്ഷാ പദ്ധതി. ഇത് തന്നെയാണ് രക്ഷാബന്ധന്‍ എന്നതിന്റെ ശരിയായ അര്‍ത്ഥവും.
പ്രിയപ്പെട്ട ദേശവാസികളെ നമ്മളില്‍ ധാരാളം പേര്‍ സ്വാതന്ത്യാനന്തര കാലത്ത് ജനിച്ചവരാണ്. ഞാനാണെങ്കില്‍ സ്വാതന്ത്ര്യാനന്തര കാലത്ത് ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ്. ആഗസ്റ്റ് 8 നാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം തുടങ്ങിയത്. ”ഭാരതം വിട്ടു പോകൂ’ തുടങ്ങിയിട്ട് 75 വര്‍ഷം തികയുന്നു. ആഗസ്റ്റ് 15 ന് സ്വാതന്ത്യം ലഭിച്ചിട്ട് 70 വര്‍ഷം തികയുന്നു. നാം സ്വാതന്ത്ര്യത്തിന്റെ സുഖം അനുഭവിക്കുന്നവരാണ്. സ്വതന്ത്ര പൗരര്‍ എന്ന് അഭിമാനിക്കുന്നവരുമാണ്. എന്നാല്‍ ഈ സ്വാതന്ത്ര്യം നേടിതന്ന പോരാളികളെ സ്മരിക്കാനുളള അവസരമാണിത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75-ാം വര്‍ഷം അഥവാ സ്വാതന്ത്ര്യത്തിന്റെ 70-ാം വര്‍ഷം നമുക്ക് പുതിയ പ്രേരണയും പ്രചോദനവും നല്‍കുന്നതാണ്. നമ്മില്‍ പുതിയ ഉണര്‍വ്വും ഉത്സാഹവും ജനിപ്പിക്കും. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനുളള ദൃഡനിശ്ചയം കൈക്കൊളളാന്‍ അവസരം നല്‍കുന്നതാകാം. രാജ്യം മുഴുവന്‍ സ്വാതന്ത്ര്യസമര പോരാളികളുടെ ആവേശത്തില്‍ മുഴുകട്ടെ. എമ്പാടും സ്വാതന്ത്ര്യത്തിന്റെ നറുമണം ഒരിക്കല്‍കൂടി പ്രസരിക്കട്ടെ. നമുക്കെല്ലാം ഈ ഒരു അന്തരീക്ഷം സൃഷ്ടിക്കാം. എന്നിട്ട് സ്വാതന്ത്ര്യദിനാഘോഷം ഒരു സര്‍ക്കാര്‍ പരിപാടി അല്ലാതെ അത് രാജ്യങ്ങളുടെ ജനങ്ങളുടെ പരിപാടിയായി മാറണം. ദീപാവലിയെപ്പോലെ നമ്മുടെ സ്വന്തം ആഘോഷമാകണം. നിങ്ങളും ദേശസ്‌നേഹത്തില്‍ ദേശഭക്തിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നല്ല കുറച്ച് കാര്യങ്ങള്‍ ചെയ്യുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിന്റെ ചിത്രങ്ങള്‍ നരേന്ദ്രമോദി ആപ്പില്‍ തീര്‍ച്ചയായും അയച്ചുതരിക. നാട്ടില്‍ അതിന്റേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക.
പ്രിയപ്പെട്ട ദേശവാസികളെ, ആഗസ്റ്റ് 15 ന് , ചുവപ്പ്‌കോട്ടയില്‍ നിന്നും എനിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുവാനുളള സൗഭാഗ്യം ലഭിക്കും. ഇത് ഒരു പാരമ്പര്യമാണ്. നിങ്ങളുടെ മനസ്സില്‍ ചില കാര്യങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും, നിങ്ങളുടെ മനസ്സിലെ ആ കാര്യങ്ങളും അത്ര തന്നെ തീഷ്ണതയോടെ ചുവപ്പ്‌കോട്ടയില്‍ നിന്ന് അവതരിപ്പിക്കപ്പെടണമെന്ന്. നിങ്ങളുടെ മനസ്സില്‍ വരുന്ന ആശയങ്ങള്‍ നിങ്ങളുടെ പ്രതിനിധി എന്ന നിലയില്‍, നിങ്ങളുടെ പ്രധാന സേവകന്‍ എന്ന നിലയില്‍, ചുവപ്പ്‌കോട്ടയില്‍ നിന്ന് ഞാന്‍ ഈ കാര്യങ്ങള്‍ പറയണമെന്ന് തോന്നുന്നുണ്ടെങ്കില്‍, ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. നിങ്ങള്‍ തീര്‍ച്ചയായും അത് എനിക്ക് എഴുതി അയച്ചു തരിക. പുതിയ നിര്‍ദ്ദേശങ്ങള്‍ തരിക, ഉപദേശങ്ങള്‍ തരിക, പുതിയ ആശയങ്ങള്‍ നല്‍കുക. ഞാന്‍ നിങ്ങളുടെ കാര്യങ്ങള്‍, വാക്കുകള്‍, ജനങ്ങളില്‍, ദേശവാസികളില്‍ എത്തിക്കുവാന്‍ ശ്രമിക്കുന്നതാണ്. ചുവപ്പുകോട്ടയില്‍ നിന്നും പറയുന്ന കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെതായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നില്ല. ചുവപ്പുകോട്ടയില്‍നിന്നും പറയുന്ന കാര്യങ്ങള്‍ അത് നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളുടെ കാര്യങ്ങള്‍ ആയിരിക്കണം. നിങ്ങള്‍ തീര്‍ച്ചയായും എന്തെങ്കിലും കുറച്ച് എനിക്ക് എഴുതി അയക്കുക. നരേന്ദ്രമോദി ആപ്പ് എന്ന വെബ് സൈറ്റില്‍ നിങ്ങള്‍ക്ക് അത് അയക്കാം. മൈ ഗവണ്‍മെന്റ് ഇന്‍ എന്ന വെബ്‌സൈറ്റിലും അയച്ചുതരാവുന്നതാണ്. പിന്നെ ഇക്കാലത്ത് സാങ്കേതികതയുടെ പ്ലാറ്റ്‌ഫോം നിങ്ങള്‍ക്ക് അനായാസം കാര്യങ്ങള്‍ എന്നില്‍വരെ എത്തിക്കാന്‍ തക്ക പാകത്തില്‍ സുഗമമാണ്.
ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്, വരൂ സ്വാതന്ത്ര്യസമരസേനാനികളുടെ പുണ്യസ്മരണക്കുമുന്നില്‍ ശിരസു നമിക്കാം. ഭാരതത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മഹാപുരുഷന്മാരെ സ്മരിക്കാം. എന്നിട്ട് നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് ദൃഡനിശ്ചയം ചെയ്ത് മുന്നോട്ട് പോകാം. വളരെ വളരെയധികം ശുഭാശംസകള്‍. വളരെ വളരെയധികം നന്ദി.


ജന്മഭൂമി: http://www.janmabhumidaily.com/news454066#ixzz4j7xN64OA
ഭക്തിയും ആദ്ധ്യാത്മികതയുമൊക്കെ അന്ധവിശ്വാസമാണ്, മനസ്സിന്റെ ദുര്‍ബ്ബലതയാണ്, ചൂഷണത്തിനുള്ള ഉപാധികളാണ് എന്നൊക്കെ വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. ശരിയായ ജിജ്ഞാസയെ ഉണര്‍ത്താന്‍ സഹായിക്കുന്നുവെങ്കില്‍ വിമര്‍ശനങ്ങള്‍ നല്ലതാണ്. അതിനുപകരിക്കാത്തവ കേവലം അന്ധമായ വിമര്‍ശനങ്ങള്‍ മാത്രമാണ്.
ഭക്തിയെന്നത് പ്രായോഗിക ശാസ്ത്രമാണ്; പ്രായോഗികമായ ഒരു ജീവിത രീതിയാണ്. വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും താളലയം കൊണ്ടുവരാന്‍ ഭക്തി വളരെയേറെ സഹായിക്കുന്നു. ദുഃഖങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ പലരും പൂജാമുറിയില്‍ ചെന്ന് ഇഷ്ടദേവനോട് സങ്കടങ്ങള്‍ പറയാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്. വിശ്വാസമുള്ള ഒരാള്‍ക്ക് അത് സാന്ത്വനവും പ്രതീക്ഷയും ആത്മവിശ്വാസവും നല്കുന്നു.
ഒരു ബലൂണില്‍ അമിതമായി കാറ്റ് നിറച്ചാല്‍ അത് പൊട്ടിപ്പോകും. അതുപോലെ മനസ്സില്‍ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞാല്‍ ജീവിതത്തിന്റെ താളം തെറ്റും. സാധാരണ, നമ്മുടെ ആവലാതികള്‍ മറ്റുള്ള വ്യക്തികളോട് നമ്മള്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും അതിന്റെ ഫലം വലിയ തവളയെ ചെറിയ പാമ്പ് വിഴുങ്ങാന്‍ ശ്രമിക്കുന്നതുപോലെയുള്ള അവസ്ഥയാണ്.
ആശ്വാസത്തിനു പകരം ദുഃഖം ഒന്നുകൂടി വര്‍ദ്ധിക്കും. എന്നാല്‍ വിശ്വാസപൂര്‍വ്വം ഈശ്വരനെ ആശ്രയിച്ച് അവിടത്തോടു പ്രാര്‍ത്ഥിച്ചാല്‍ തീര്‍ച്ചയായും മനസ്സിന് ശാന്തി ഉണ്ടാകും. ഇങ്ങനെ മനസ്സിന്റെ ഭാരങ്ങള്‍ ഇറക്കിവെയ്ക്കാനും തളര്‍ന്ന മനസ്സിനെ ഉദ്ധരിക്കാനുമുള്ള പ്രായോഗിക മാര്‍ഗ്ഗമാണ് ഭക്തി.
ഭക്തന്‍ തന്റെ ഇഷ്ടമൂര്‍ത്തിയെ ഓര്‍ത്ത് കരയുന്നത് ഒരിക്കലും ദുര്‍ബ്ബലതയല്ല. മെഴുകുതിരി ഉരുകുമ്പോള്‍ അതിന്റെ പ്രകാശം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഭക്തിയിലൂടെ ജീവിത പ്രശ്‌നങ്ങള്‍ നേരിടാനുള്ള ശക്തി നമ്മള്‍ സംഭരിക്കുകയാണ് ചെയ്യുന്നത്.
വ്യക്തികളിലുണ്ടാകുന്ന സ്വഭാവസംസ്‌കരണമാണ് ഭക്തികൊണ്ടുള്ള മറ്റൊരു പ്രയോജനം.
നമ്മള്‍ ഏറ്റവും അധികം സ്‌നേഹിക്കുന്ന വ്യക്തി എന്തു പറഞ്ഞാലും നമ്മള്‍ അനുസരിക്കും. സ്‌നേഹിക്കുന്ന പെണ്‍കുട്ടി പറയുകയാണ്. ”എന്നോടിഷ്ടമുണ്ടെങ്കില്‍ സിഗരറ്റുവലി ഉപേക്ഷിക്കണം” എന്ന്. ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന വ്യക്തിയാണെങ്കില്‍ അയാള്‍ ഉടനെ ആ ശീലം ഉപേക്ഷിക്കും. പലരും ഇത്തരത്തില്‍ ദുശ്ശീലങ്ങള്‍ ഉപേക്ഷിച്ചു കണ്ടിട്ടുണ്ട്. ചിലര്‍ പറയാറുണ്ട്, ”ഞാന്‍ കുടിക്കുന്നത്. അവള്‍ക്കിഷ്ടമല്ലെടോ. അതുകൊണ്ടു നിര്‍ത്തി.” ഇത് ദൗര്‍ബ്ബല്യമല്ലേ എന്ന് ചോദിക്കാം.
എന്നാല്‍ ഈ തീരുമാനത്തിന്റെ പ്രയോജനം നോക്കുമ്പോള്‍ തീര്‍ച്ചയായും അതു ദൗര്‍ബ്ബല്യമല്ല. മറിച്ച് ശക്തിയാണത്. തെറ്റുകള്‍ ചെയ്യാതിരിക്കാനും നല്ല കാര്യങ്ങള്‍ ചെയ്യുവാനും ഭക്തിയും വിശ്വാസവും കാരണമാകുന്നു. ട്രാഫിക് നിയമങ്ങള്‍ ഉള്ളതുകൊണ്ടാണ് റോഡപകടങ്ങള്‍ കുറയുന്നത്. പോലീസും കോടതിയും ഉള്ളതുകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ ഇത്രയെങ്കിലും കുറഞ്ഞിരിക്കുന്നത്.
അതുപോലെ ഭക്തിയും ആദ്ധ്യാത്മികതയും സമൂഹത്തിന്റെ താളലയം നിലനിര്‍ത്തുന്നു. കൂടാതെ ധര്‍മ്മബോധവും മൂല്യബോധവും ജനങ്ങളില്‍ വളരുന്നു. എല്ലാ ഭക്തിമാര്‍ഗ്ഗങ്ങളും വ്യക്തിക്ക് സമൂഹത്തോടുള്ള കടമയ്ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. ഈശ്വര ഭക്തിയും സഹജീവികളോടും സാധുക്കളോടുമുള്ള കാരുണ്യവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ പോലെയാണ്. ഒന്നുണ്ടെങ്കില്‍ മറ്റതും ഉണ്ടാകും.
പാവങ്ങളോടു കാട്ടുന്ന കാരുണ്യമാണ് ഈശ്വരനുള്ള യഥാര്‍ത്ഥപൂജ. അമിതമായി സമ്പാദിക്കണമെന്നുള്ള മോഹം ഉപേക്ഷിക്കാനും മിച്ചം വരുന്ന പണം സാധുസേവനത്തിന് ഉപയോഗിക്കാനും ഭക്തി പ്രേരകമാകുന്നു. നമ്മുടെ നാട്ടിലെ ഭക്തിപരമായ എല്ലാ ചടങ്ങുകളുടെയും ഭാഗമാണ് ചുറ്റുമുള്ള സാധുക്കള്‍ക്ക് എന്തെങ്കിലും ദാനം ചെയ്യുക എന്നത്. ശബരിമലയ്ക്ക് ഇരുമുടിക്കെട്ട് തലയില്‍ വെയ്ക്കുമ്പോള്‍ കുട്ടികള്‍ക്ക് നാണയങ്ങള്‍ കൈനിറയെ കൊടുക്കും.
ഹോമങ്ങളും പൂജകളും കഴിഞ്ഞാല്‍ പാവപ്പെട്ടവര്‍ക്ക് വയറ് നിറച്ച് ഭക്ഷണം നല്കുകയും ദാനധര്‍മ്മങ്ങള്‍ നടത്തുകയും പതിവുണ്ട്. ഇങ്ങനെ സമൂഹബോധത്തെയും ജീവകാരുണ്യത്തെയും വളര്‍ത്താന്‍ ഭക്തിയിലൂടെ സാധിക്കുന്നു.  കള്ളം പറഞ്ഞാല്‍ കണ്ണു പൊട്ടുമെന്ന് കുട്ടികളോട് പറയാറുണ്ട്. അത് സത്യമല്ലെങ്കിലും കുഞ്ഞുങ്ങളെ നല്ല മാര്‍ഗ്ഗത്തിലേയ്ക്കു കൊണ്ടുവരാന്‍ നിര്‍ദ്ദോഷമായ ഒരു അസത്യം സഹായിക്കുന്നില്ലേ?
ഭക്തിയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ക്കു യുക്തികണ്ടെത്താന്‍ കഴിയാത്തിടത്തും അവ മൂലം ജനങ്ങള്‍ക്കു പലതരത്തിലുള്ള പ്രയോജനം ഉണ്ടാകുന്നുണ്ട് എന്നത് നമ്മുടെ അനുഭവമാണല്ലോ.
ഭക്തിയും ആദ്ധ്യാത്മികതയും ചൂഷണത്തിനുള്ള ഉപാധികളായി ഉപയോഗിക്കുന്ന ചിലരുണ്ടാകാം. നല്ല നാണയങ്ങള്‍ക്ക് മൂല്യമുള്ളതുകൊണ്ടാണല്ലോ കള്ളനാണയങ്ങള്‍ ഉണ്ടാകുന്നത്.
മോഷണത്തിനുള്ള വഴികള്‍ വിവരിക്കുന്ന ചില പുസ്തകങ്ങള്‍ ഉള്ളതുകൊണ്ട് എല്ലാ പുസ്തകങ്ങളും നിരോധിക്കണം എന്നുപറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ. പ്രേമവും വിശ്വാസവും മനുഷ്യനു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ നിധിയാണ്. അവയില്ലാത്ത ജീവിതം മേക്കപ്പിട്ട ശവംപോലെ നിര്‍ജ്ജീവമാണ്. യുക്തിയും ബുദ്ധിയും വേണ്ട എന്നല്ല, അവയ്ക്ക് അവയുടേതായ സ്ഥാനമുണ്ട്. എന്നാല്‍ ബുദ്ധിയുടെ കസര്‍ത്തല്ല, പ്രായോഗിക യുക്തിയാണ് നമുക്കിന്ന് ആവശ്യം.
ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന് ചര്‍ച്ചചെയ്തു തീരുമാനിക്കുന്നതിനു പകരം മനുഷ്യന് ദുഃഖമുണ്ടോ എന്ന് അന്വേഷിക്കുന്നതായിരിക്കും ഉത്തമം. ആ ദുഃഖം പരിഹരിക്കാനുള്ള പ്രായോഗികമായ മാര്‍ഗ്ഗം എന്താണെന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. തന്റെ ദുഃഖത്തിന് തന്നില്‍ തന്നെ പരിഹാരം കണ്ടെത്തുന്ന മാര്‍ഗ്ഗമാണ് ഭക്തി. അതിന്റെ പ്രസക്തിയും പ്രയോജനവും എന്നെന്നും നിലനില്‍ക്കുന്നതാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news639203#ixzz4j7x65ujk
ധര്‍മവും സമാജവും നിലനിര്‍ത്താന്‍ അവതരിച്ച ശ്രീകൃഷ്ണന് എട്ടുംപൊട്ടും തിരിയാത്ത, മുലകുടി മാറാത്ത പ്രായത്തില്‍പോലും മേല്‍പറഞ്ഞ സ്വഹൃദയജ്ഞാനവും പരഹൃദയജ്ഞാനവുമുണ്ടായിരുന്നു. അതുകൊണ്ട് കംസനയച്ച പൂതനയുടെ ഉള്ളുകള്ളി അദ്ദേഹത്തിന് കണ്ടറിയാന്‍ കഴിഞ്ഞു. യശോദയ്ക്ക് അതു കഴിഞ്ഞില്ല. അവര്‍ നമ്മില്‍ ചിലരെപോലെയായിരുന്നു.
അഗതികളായ നാട്ടിലെ മക്കളെ സല്‍ഗതിയിലെത്തിക്കുവാന്‍ സേവനത്തിന്റെ ശുഭ്രവേഷമിട്ടു തൊഴുതടുക്കുന്ന ചില മാലാഖകളെ ‘അവിടത്തെ അമ്മ ഇവിടത്തെ അമ്മ’ എന്നെല്ലാം നാം വിളിക്കുന്നില്ലേ, അതായിരുന്നു യശോദയുടെയും അമ്പാടിയിലെ അമ്മമാരുടെയും മാനസിക ഘടന. സ്വഹൃദയജ്ഞാനം മാത്രമുള്ള അവര്‍ തങ്ങള്‍ക്കുള്ളിലുള്ളതുപോലെയുള്ള സ്‌നേഹവും വാത്സല്യവും വഴിഞ്ഞൊഴുകുന്ന നിഷ്‌കളങ്ക ഹൃദയം സുസ്‌മേരയായ പൂതനയിലും കണ്ടു. അവസാന രംഗം കണ്ടപ്പോള്‍ മാത്രമാണ് അവര്‍ ഇടിവെട്ടേറ്റതുപോലെ അന്തംവിട്ടുപോയത്.
പക്ഷെ ‘അവസാനം’ ആദ്യമേകണ്ട അമ്പാടിക്കണ്ണന് ഒരിടിവെട്ടേല്‍ക്കലുമുണ്ടായിരുന്നില്ല.
ശ്രീകൃഷ്ണഭഗവാന്റെ ഈ സ്വഭാവവൈശിഷ്ട്യമാണ് ഏതു പ്രതിസന്ധിയും നേരിടാന്‍ അദ്ദേഹത്തെ സഹായിച്ചത്. അദ്ദേഹത്തിന്റെ അപാരമായ ഈ കഴിവു മിത്രങ്ങള്‍ക്കും ശത്രുക്കള്‍ക്കും ഒരുപോലെ അറിയാമായിരുന്നു. തങ്ങള്‍ക്കുള്ളിലെ ഇംഗിതം പൂര്‍ണമായും അറിയുന്നത് ശ്രീകൃഷ്ണനാണ് എന്ന വിശ്വാസം മിത്രപക്ഷത്തെ ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടവര്‍ പൂര്‍ണവിശ്വാസത്തോടെ അതു സാധിക്കാന്‍
അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അവരില്‍ ആത്മവിശ്വാസം പകര്‍ത്തി. ശത്രുപക്ഷത്തെ ഓരോരുത്തര്‍ക്കുമാകട്ടെ, തങ്ങളുടെ തന്ത്രവും പിരട്ടും തിരിച്ചറിയുന്ന ആള്‍ ഒന്നേയുള്ളൂ. അതു ശ്രീകൃഷ്ണനാണ് എന്ന ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടവര്‍ക്ക് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അപകര്‍ഷതാ ബോധമുണ്ടാക്കി. അവര്‍ക്കിടയിലും അദ്ദേഹം തലയും തോളും ഉയര്‍ത്തിപ്പിടിച്ചു വിളങ്ങി.
സ്വഹൃദയജ്ഞാനവും പരഹൃദയജ്ഞാനവും മറ്റാരേക്കാളും ഉണ്ടായിരുന്ന ശ്രീകൃഷ്ണന്‍ തന്റെ നീതിയും അതനുസരിച്ചായിരുന്നു രൂപപ്പെടുത്തിയത് അതിന് രണ്ടു വശമുണ്ടായിരുന്നു-അകത്തുള്ള ‘നമ്മെ സംബന്ധിക്കുന്നത്; പുറത്തുള്ള അവരെ സംബന്ധിക്കുന്നത്, ആദ്യത്തേത് ആഭ്യന്തരം, രണ്ടാമത്തേത് ബാഹ്യം; അല്ലെങ്കില്‍ സ്വപക്ഷീയം, വിപക്ഷീയം. ഏതു പ്രശ്‌നവും ഈ നിലയ്ക്കാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ഇത് തികച്ചും മനസ്സിലാക്കിയവര്‍ മഹാഭാരതത്തില്‍ രണ്ടുപേരെ ഉള്ളൂ എന്നുതോന്നുന്നു-വ്യാസഭഗവാനും ഭീഷ്മാചാര്യരും. കൃഷ്ണനോട് ഏറ്റവുമടുത്തു പെരുമാറിയ അര്‍ജുനനുപോലും പല സമയത്തും അതു മനസ്സിലായില്ല എന്നു കാണാം. പാണ്ഡവന്മാരെ അന്തിമവിജയത്തില്‍ എത്തിച്ചത് ഈ കൃഷ്ണനീതിയാണ്. പ്രധാനമായും ഭീഷ്മാചാര്യര്‍ അരങ്ങ് കീഴടക്കുന്ന ശാന്തിപര്‍വത്തില്‍ ഇതിനു നിറയെ ഉദാഹരണങ്ങളുണ്ട്.
ഒരു രാജാവിന് രണ്ടുതരം കടമയുണ്ടെന്ന് അതില്‍ വ്യക്തമായി പറയുന്നു. ഒന്ന്:
ആത്മത്യാഗഃ സര്‍വഭൂതാനുകമ്പാ
ലോകജ്ഞാനം പാലനം 
പോഷണം ച
വിഷണ്ണാനാം മോക്ഷണം 
പീഡിതാനാം
ക്ഷാത്രേ ധര്‍മേ വിദ്യതേ
പാര്‍ഥിവാനാം.
അര്‍ത്ഥം: ആത്മത്യാഗം, എല്ലാ ജീവികളോടും ദയ, ജനങ്ങളെക്കുറിച്ചുള്ള അറിവ് അവരെ കാത്തുരക്ഷിക്കുക. കഷ്ടപ്പെട്ടു വലയുന്നവരെ കരകയറ്റുക എന്നിവ രാജാക്കന്മാരുടെ കര്‍ത്തവ്യമാണ്.
നാഘ്‌നതഃ കീര്‍ത്തിരസ്തീഹ 
വിത്തംന പുനഃപ്രജാഃ
ഇന്ദ്രാ വൃത്രവധേവൈവ 
മഹേന്ദ്രഃ സമപദ്യത
അര്‍ത്ഥം: ശത്രുവെ കൊല്ലാത്ത രാജാവിന് ഇഹത്തില്‍ കീര്‍ത്തിയും സമ്പത്തും നേടാനാവില്ല. നാട്ടുകാര്‍ കഷ്ടത്തിലുമാകും. ഇന്ദ്രന്‍ വൃത്രാസുരനെ വധിച്ചിട്ടാണ് മഹേന്ദ്രപദം നേടിയത്. മത്സ്യം കൊന്നൊടുക്കുന്ന മുക്കുവന്റെ പോലെയായിരിക്കണം രാജാവ്. ശത്രുവിന്റെ മര്‍മം തകര്‍ക്കണം. അവനെ അതിദാരുണമായി നേരിടണം. അല്ലെങ്കില്‍ ഐശ്വര്യം കൈവരുകയില്ല.
ഇവിടെ ഒന്നാമതു പറഞ്ഞത് സ്വപക്ഷനീതിയും രണ്ടാമതു പറഞ്ഞത് വിപക്ഷനീതിയുമാണെന്ന് മനസ്സിലാക്കാന്‍ ഒട്ടും വിഷമമില്ല. മഹാരാഷ്ട്രയിലെ ജ്ഞാനേശ്വരയോഗി തന്റെ ഭഗവദ്ഗീതാ വ്യാഖ്യാനത്തില്‍ ഇതെടുത്തു പറയുന്നുണ്ട്. രണ്ടാമത്തെ അധ്യായത്തില്‍ ധര്‍മത്തെക്കുറിച്ച് വ്യാഖ്യാനിക്കവേ അദ്ദേഹം ശ്രീകൃഷ്ണന്റെ വാക്കുകള്‍ സോദാഹരണം വിശദീകരിക്കുന്നതിങ്ങനെയാണ് ”യുദ്ധത്തില്‍ ശത്രുവിനോട് അനുകമ്പ കാണിക്കുന്നത് വൈകൃതമാണ്. സഹാനുഭൂതി ആശാസ്യവും അനുയോജ്യമാണ്, എന്നാല്‍ യുദ്ധക്കളത്തില്‍ ശത്രുവിനോടല്ല.
അസ്ഥാനത്തു അത് നിന്നെ നശിപ്പിക്കും. ഇപ്പോള്‍ കറന്ന പാലാണെങ്കിലും പനി പിടിപെടുമ്പോള്‍ വര്‍ജ്യമാണ് ഈ വകതിരിവിന്റെ കാര്യത്തിലാണ് നമ്മുടെ സദ്ഗുണ വൈകൃതക്കാര്‍ അക്ഷന്തവ്യമായ പ്രമാദം കാണിച്ചത്. പനി പിടിപെട്ടപ്പോഴും അവര്‍ പാല്‍ കഴിച്ചു. ബോധം തെറ്റിയ ദീനക്കാരനെപ്പോലെ അവര്‍ അകത്തു കഴിക്കേണ്ടത് പുറത്തുപുരട്ടി. പുറത്തു പുരട്ടേണ്ടതു അകത്തു കഴിച്ചു.
ആത്മരക്ഷാഹേതുവായ ഈ വിവേകം എങ്ങനെ പാലിക്കപ്പെട്ടു എന്നതിന് നല്ലൊരു ഉദാഹരണമുണ്ട്. ശ്രീകൃഷ്ണന്‍ ഒരിടത്ത് വില്ലാളിവീരനായ അര്‍ജുനനോട് പ്രതിജ്ഞ പാലിക്കേണ്ടതില്ല എന്ന് ഉപദേശിക്കുന്നു. മറ്റൊരിടത്ത് ഭീമനോട് എന്തു വിലകൊടുത്തും പ്രതിജ്ഞ പാലിക്കണമെന്നും പറയുന്നു.
(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്)


ജന്മഭൂമി: http://www.janmabhumidaily.com/news639661#ixzz4j7wpDkc3
ഭാരതത്തില്‍ ആദ്യമായി നൈപുണ്യ (സ്‌കില്‍) സര്‍വ്വകലാശാല ആരംഭിക്കുന്നു. നൈപുണ്യ കേന്ദ്രങ്ങളുടെ അക്രഡിറ്റേഷന്‍ നല്‍കുന്നതും പരമ്പരാഗത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബിരുദവും, ഡിപ്ലോമയും മറ്റും നല്‍കുന്നതിനുള്ള അനുമതി നല്‍കുന്നതും നൈപുണ്യ സര്‍വ്വകലാശാലയായിരിക്കും. രാജ്യത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നൈപുണ്യ കൗണ്‍സിലിങ് കേന്ദ്രങ്ങളായിട്ടായിരിക്കും പ്രവര്‍ത്തിക്കുക.
നിതി ആയോഗ് ഉപസമിതിയുടെ പ്രധാനപ്പെട്ട ശുപാര്‍ശകള്‍ പ്രകാരമാണ് നൈപുണ്യ സര്‍വ്വകലാശാല ആരംഭിക്കുന്നത്. സര്‍ക്കാരിന്റെയും സ്വകാര്യമേഖലയിലെയും നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ക്ക് നൈപുണ്യ സര്‍വ്വകലാശാല മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്ന് പാനലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദേശീയ നൈപുണ്യ യോഗ്യതാ പദ്ധതിയനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് പോയിന്റ് ഗ്രേഡിങും നടത്തും. അറിവ്, നൈപുണ്യം, അഭിരുചി എന്നിവയനുസരിച്ച് യോഗ്യത നല്‍കുന്ന പദ്ധതിയാണ് തയ്യാറാക്കുന്നത്. ഒരു പ്രത്യേക മേഖലയില്‍ നൈപുണ്യമുള്ള ഒരു വ്യക്തിക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലെങ്കിലും യുപി, ഹയര്‍ സെക്കന്ററി തലത്തില്‍ അയാളുടെ നൈപുണ്യത്തിനനുസൃതമായ സര്‍ട്ടിഫിക്കറ്റ് നല്‍കും.
മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള എഐസിടിഇ പറയുന്നത് വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ നൈപുണ്യ പരിശീലന പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ്. പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു നൈപുണ്യ വികസന മന്ത്രാലയം സര്‍ക്കാര്‍ രൂപീകരിക്കും. ഈ സര്‍വ്വകലാശാല നൈപുണ്യ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.
രാജ്യത്ത് തൊഴിലുകള്‍ പ്രദാനം  ചെയ്യുന്നതിനുള്ള നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ നോഡല്‍ ഏജന്‍സിയായി സര്‍വ്വകലാശാല പ്രവര്‍ത്തിക്കും. യുവാക്കള്‍ക്ക് അഭിരുചിക്കനുസരിച്ച് പരിശീലനം നല്‍കി തൊഴില്‍ നല്‍കുന്നതിനുള്ള നൈപുണ്യ കൗണ്‍സിലിങ് സെന്ററുകളായി എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ മാറണമെന്നും ഉപസമിതി ശുപാര്‍ശകളില്‍ പറയുന്നു.


ജന്മഭൂമി:
സമകാലിക ലോകത്ത് ഏത് രാജ്യത്തിന്റെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് നൈപുണ്യ നിര്‍മ്മാണം, വിജ്ഞാനം എന്നിവ അത്യന്താപേക്ഷിതമാണ്. പ്രതിവര്‍ഷം 13 ദശലക്ഷം യുവജനങ്ങള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത് കൂടുതലുമാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നൈപുണ്യ നിര്‍മ്മാണം അനിവാര്യമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.
വ്യവസായവല്‍കൃത ലോകത്ത് തൊഴില്‍ശക്തി നാല് ശതമാനമായി കുറയുമെന്നു പ്രതീക്ഷിക്കപ്പെടുമ്പോള്‍ 20 വര്‍ഷക്കാലം കൊണ്ട് നമ്മുടെ രാജ്യത്ത് അത് 32 ശതമാനം വര്‍ധിക്കും. നൈപുണ്യമുള്ള തൊഴില്‍ ശക്തിയുടെ കേന്ദ്രമായി ഇന്ത്യ മാറുമെന്നതിന്റെ സൂചകമാണ് ഇത്. അതുകൊണ്ടുതന്നെ നൈപുണ്യ വികസനം സര്‍ക്കാരിന്റെ അടിയന്തര മുന്‍ഗണനയുമാണ്. ഭാവിയിലേക്കുള്ള ആവശ്യം കണക്കിലെടുത്ത് രണ്ടായിരത്തി ഇരുപത്തിരണ്ടോടെ കരുത്തും കഴിവുമുള്ള 500 ദശലക്ഷം നൈപുണ്യമുള്ള മനുഷ്യശേഷി സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
വെല്ലുവിളി വലുതായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ ആകെ തൊഴില്‍ ശക്തിയുടെ 4.69 ശതമാനത്തിന് മാത്രമാണ് ഔപചാരിക നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ളത്. ചില വികസ്വര രാജ്യങ്ങളുടേതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇത്. നൈപുണ്യമുള്ള മനുഷ്യ വിഭവശേഷി അമേരിക്കയുടേത് 52 ശതമാനവും ദക്ഷിണ കൊറിയയുടേത് 96 ശതമാനവും ആണ്. നൈപുണ്യ വികസന യത്‌നങ്ങളുടെ അളവും വേഗവും വര്‍ധിപ്പിക്കാനുള്ള കരുത്തുറ്റ ഒരു നയരൂപരേഖയും കര്‍മ്മപരിപാടിയും വികസിപ്പിക്കുന്നതിന് നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും എന്‍ഡിഎ സര്‍ക്കാര്‍ 2014 ഡിസംബറില്‍ ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ചു.
ഇതിനു പുറമേ, നിലവിലുള്ള നൈപുണ്യ വികസന പരിപാടികള്‍ വേഗത്തിലാക്കാനും നിലവാരം ഉയര്‍ത്താനും സമയബന്ധിതമായി ലക്ഷ്യങ്ങള്‍ നേടാനുമാകുന്ന വിധത്തില്‍ നിരവധി പുതിയ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഉല്‍ക്കര്‍ഷേച്ഛ നിറഞ്ഞ നൈപുണ്യ വികസന പദ്ധതിയായ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയ്ക്ക് 2015ല്‍ തുടക്കമിട്ടു. ഉന്നത നിലവാരമുള്ള പരിശീലനത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ മെച്ചപ്പെടുത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെ പത്ത് ദശലക്ഷം യുവജനങ്ങളെ നൈപുണ്യമുള്ളവരാക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് മറ്റൊരു നാല് വര്‍ഷത്തേക്കു കൂടി പിഎംകെവൈക്ക് പിന്നീട് അനുമതി നല്‍കി. ഈ പദ്ധതിക്ക് കീഴില്‍ പരിശീലനത്തിന്റെയും നിര്‍ണ്ണയത്തിന്റെയും ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. തൊഴില്‍ അവസരങ്ങളും വിപണിയിലെ ആവശ്യകതയുമനുസരിച്ച് നൈപുണ്യമുള്ള തൊഴില്‍ ശക്തിയെ സൃഷ്ടിക്കുന്ന വിധത്തില്‍ അഭിരുചിയും അഭിലാഷവും വിജ്ഞാനവും കണ്ണിചേര്‍ത്ത് ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ (എന്‍എസ്ഡിസി) മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
വധ്വാനി ഓപ്പറേറ്റിംഗ് ഫൗണ്ടേഷനെ വിജ്ഞാന പങ്കാളിയാക്കി സഹകരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി യുവ യോജന എന്ന മറ്റൊരു പദ്ധതിയും കഴിഞ്ഞ വര്‍ഷം നവംബറില്‍ നടപ്പാക്കി. രാജ്യമെമ്പാടുമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള ഉന്നത പഠന സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, ഐറ്റിഐകള്‍, സംരംഭകത്വ വികസന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ പദ്ധതി നടപ്പിലാക്കുന്ന 3050 സ്ഥാപനങ്ങള്‍ മുഖേന 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സംരംഭകത്വ വിദ്യാഭ്യാസം ലഭ്യമാക്കും. പദ്ധതിക്ക് കീഴില്‍ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായവും മന്ത്രാലയം ലഭ്യമാക്കും. രാജ്യത്ത് നേരിട്ടും പരോക്ഷമായും 2.30 ലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കുന്ന 23,000ല്‍ അധികം സംരംഭങ്ങള്‍ സജ്ജമാക്കുന്നതിന് അഞ്ചു വര്‍ഷത്തെ പദ്ധതി സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 84,000 വിദ്യാര്‍ത്ഥികളില്‍ എത്തുന്ന വിധം സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി സാമ്പത്തിക സഹായം ലഭ്യമാക്കും.
രാജ്യത്തെ സാങ്കേതിക വിദ്യ- വ്യവസായ വളര്‍ച്ചയ്ക്ക് ആവശ്യമായ മനുഷ്യശേഷി ഉണ്ടാക്കുന്നതിന് വിവിധ തൊഴില്‍പരമായ രീതികളില്‍ പങ്കാളിയാകാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പരിശീലന പദ്ധതിക്കു കീഴില്‍ 1950കളില്‍ വ്യവസായ പരിശീലന സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ 5,85,284 അധിക സീറ്റുകളോടുകൂടി 3342 പുതിയ ഐറ്റിഐകള്‍ സ്ഥാപിച്ചു. തൊഴിലിലൂടെയോ സ്വന്തം തൊഴില്‍ സ്ഥാപിച്ചോ ഉപജീവനം തേടാന്‍ ഐറ്റിഐ യുവജനങ്ങളെ സഹായിച്ചു.
ഗവണ്‍മെന്റ് ഐറ്റിഐകളെ മാതൃകാ ഐറ്റിഐകള്‍ ആക്കി ഉയര്‍ത്തുന്നതിന് 2014 ഡിസംബറില്‍ ഒരു പദ്ധതി കൊണ്ടുവന്നു. മറ്റ് ഐറ്റിഐകള്‍ക്ക് മാതൃകയാവുകയും ഐറ്റിഐ വിദ്യാഭ്യാസത്തിന്റെ അന്തസ്സ് ഉയര്‍ത്തുകയും ചെയ്യുന്ന വിധത്തില്‍ വ്യവസായാധിഷ്ഠിത ഐറ്റിഐക്കു വേണ്ടി ഒരു മാതൃക വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ക്ലസ്റ്റര്‍ ഗ്രൂപ്പുകള്‍ക്ക് പരിഹാരം ലഭ്യമാക്കുന്ന പ്രവര്‍ത്തനത്തിനു പ്രാപ്തമാക്കാന്‍ അടുത്ത പ്രദേശത്തെ വ്യവസായ ക്ലസ്റ്ററുകളുമായി ശൃംഖല സ്ഥാപിക്കുന്ന വിധമാണ് ഈ മാതൃകാ ഐറ്റിഐകള്‍ സ്ഥാപിക്കുന്നത്. ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയിലെ നളഗാര്‍ ഗവണ്‍മെന്റ് മാതൃകാ ഐറ്റിഐയില്‍ 2014 ല്‍ മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക് ആയി പരിശീലനം ലഭിച്ച ഗുഞ്ജന്‍ ഗൗതം ഇപ്പോള്‍ ഹിമാചല്‍പ്രദേശിലെ ഹാമിര്‍പൂരിലും നദാഊനിലും ജവലാജിയിലും ശാഖകളുള്ളതും 60 മെക്കാനിക്കുകളും തൊഴിലാളികളും ജോലി ചെയ്യുന്നതുമായ ഡീലര്‍ഷിപ്പ് സ്ഥാപനത്തിന്റെ ഉടമയാണ്.
25 ഐറ്റിഐകളാണ് മാതൃകാ ഐറ്റിഐകളായി ഉയര്‍ത്താന്‍ കണ്ടെത്തിയിട്ടുള്ളത്.
1396 ഗവണ്‍മെന്റ് ഐറ്റിഐകളെ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ( പിപിപി) നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതിയില്‍പ്പെടുത്തി 1227 ഗവണ്‍മെന്റ് ഐറ്റിഐകള്‍ 31 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ്. ഇന്ത്യയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ കഴിയുന്ന നൈപുണ്യ വികസനം പ്രോല്‍സാഹിപ്പിക്കുന്നതിന് പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ മറ്റ് നിരവധി ആനുകൂല്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കുന്നു.
ഇന്ത്യ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. നമ്മുടെ രാജ്യത്തിലെ ആകെ ജനസംഖ്യയില്‍ 62 ശതമാനവും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരാണ് (15 മുതല്‍ 59 വയസ്സ് വരെ). 54 ശതമാനത്തിലേറെപ്പേര്‍ 25 വയസ്സിനു താഴെയുള്ളവരുമാണ്.
15 മുതല്‍ 59 വയസ്സ് വരെയുള്ളവരുടെ എണ്ണം അടുത്ത പതിറ്റാണ്ടില്‍ വര്‍ധിക്കും. യുഎസ്എ, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ വികസിത രാജ്യങ്ങളിലെ ശരാശരി പ്രായം 45 മുതല്‍ 49 വരെയുള്ള എന്നതുമായി ഇതിന്റെ അന്തരം നോക്കുക. നേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ, ജനസംഖ്യയിലുള്ള ഈ ആനുകൂല്യത്തില്‍നിന്ന് കാര്യമായി നേട്ടും കൊയ്‌തെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. പക്ഷേ, നമ്മുടെ തൊഴില്‍ ശക്തിയെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന വിധം തൊഴില്‍ നൈപുണ്യവും വിജ്ഞാനവും വളര്‍ത്തുന്നതാക്കി മാറ്റുക തന്നെ വേണം.


ജന്മഭൂമി: