ഗംഗാ ശുചീകരണം പത്ത് വര്‍ഷം കൊണ്ട് പൂര്‍ണാമായും നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി.
ഗംഗയുടെ ശുദ്ധി ഉറപ്പ് വരുത്തുമെന്ന് വ്യക്തമാക്കിയ മന്ത്രി ഗംഗാ നദിയുടെ തീരത്തുള്ള വ്യവസായശാലകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുമെന്നും പറഞ്ഞു. ഇതിനാവശ്യമായ പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
കാണ്‍പുരിലെ തുകല്‍ വ്യവസായം മറ്റൊരു സ്ഥലത്തേക്കു മാറ്റുവാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായും ഉമ ഭാരതി അറിയിച്ചു.
ഗംഗയെ വ്യത്തിയായി സൂക്ഷിക്കുന്നതിനു ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് ഗംഗോത്രി മുതല്‍ ഗംഗ സാഗര്‍ വരെ പദയാത്ര നടത്തുമെന്നും ഉമാ ഭാരതി പറഞ്ഞു.
ജന്മഭൂമി: http://www.janmabhumidaily.com/news640103#ixzz4j7xmI273
No comments:
Post a Comment