Thursday, July 27, 2017

അല്‍പം ചില സൗന്ദര്യപ്പിണക്കങ്ങളും വഴക്കും സംഘര്‍ഷാവസ്ഥയുമെല്ലാം എല്ലാ കുടുംബത്തിലുമുണ്ടാകും. ആ പിണക്കങ്ങള്‍ അവരുടെ ബന്ധത്തെ ഏറെ മധുതരമാക്കി അരക്കിട്ടുറപ്പിക്കാനുള്ള കരുക്കളാണ്. അത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലായാലും സഹോദരങ്ങള്‍ തമ്മിലായാലും മാതൃപുത്രതലത്തിലായാലും എല്ലാം അരങ്ങേറാം.മിക്കവാറും എല്ലാ കുടുംബങ്ങളിലും അരങ്ങേറാറുള്ള ഇത്തരം പരിഭവപ്പിണക്കങ്ങളുടെ ലക്ഷണമുള്ള ഒരു വരി ഓര്‍മ്മയില്‍ വരുന്നു.
ഗോകുലമാതാക്കളോട് ശ്രീകൃഷ്ണന്റെ പരിഭവ വാക്കുകള്‍.”സ്‌നേഹപൂര്‍വം കുളിപ്പിച്ചുചേട്ടനെ നീ വെളുപ്പിച്ചുസ്‌നേഹമില്ലാതെന്നെ നീയോകുളിപ്പിച്ച് കറുപ്പിച്ചു.”ചേട്ടനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ അസൂയാവഹമായി അമ്മയോടുള്ള പരിഭവം. അമ്മയ്ക്ക് ചേട്ടനോടാണിഷ്ടം കൂടുതല്‍, അനിയനോടാണിഷ്ടം ഇത്തരം പരിഭവങ്ങളും മറ്റു മാനസികതലത്തില്‍ തന്നെ അഗാധ പ്രശ്‌നങ്ങളുണ്ടാക്കുന്ന കുടുംബങ്ങളും കുറവല്ല. ചെറിയ രീതിയില്‍ മാത്രമുള്ള സംഘര്‍ഷങ്ങള്‍ രസാവഹം തന്നെ. എന്നാല്‍ അത് അധികരിക്കാന്‍ പാടില്ല.ഇതുപോലെ അല്‍പ്പമെങ്കിലും സൗന്ദര്യപ്പിണക്കങ്ങള്‍ ഇല്ലാത്ത ദാമ്പത്യ ബന്ധമുണ്ടാകില്ല.  ദ്വാരകയുടെ ദ്വാരവാതിലുകളില്‍ അലയടിച്ച ഇത്തരമൊരു സൗന്ദര്യപ്പിണക്കം വെറുതെയൊന്നു ശ്രദ്ധിക്കാം. രസാവഹമായതും ഏറെ ജ്ഞാനപ്രവാഹമുള്‍ക്കൊള്ളുന്നതുമാണ് ഈ സന്ദര്‍ഭം.
ഈ നാടകീയ മുഹൂര്‍ത്തങ്ങള്‍ നല്‍കിയത് സാക്ഷാല്‍ ശ്രീനിവാസനും അലമേലു അമ്മാളുമാണെന്നതുതന്നെ വളരെ കൗതുകകരം. ദ്വാരകയിലെ നിലാവുള്ള ഒരു രാത്രി. ജനല്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു. തോഴിമാരുടെ കയ്യില്‍നിന്നും വെഞ്ചാമരം സ്വയം ഏറ്റുവാങ്ങി രുക്മിണീദേവി ഭഗവാനെ വീശിക്കൊണ്ട് ഭര്‍തൃശുശ്രൂഷയില്‍  ബദ്ധശ്രദ്ധയായിരിക്കുന്നു. രുക്മിണീ ദേവിയുടെ ശുശ്രൂഷയില്‍ ഏറെ സംതൃപ്തിയുണ്ടെങ്കിലും ലോകനീതിയനുസരിച്ച് തമാശമട്ടില്‍ ഭഗവാന്‍ പറഞ്ഞു.  നിനക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ. എനിക്ക് പാദപൂജ ചെയ്തും വെഞ്ചാമരം വീശിയും പാദസേവ ചെയ്തും കഴിയേണ്ട ഒരു പാഴ്ജന്മമാണോ നിന്റേത്.
ഭൂലോക സുന്ദരിയായ നിന്നെ വരിക്കാന്‍ ആഗ്രഹിച്ച് എത്രയെത്ര രാജകുമാരന്മാരാണ് ഓടിനടന്നത്. വിദര്‍ഭ രാജകുമാരിയായ നിന്നെ വിവാഹം കഴിക്കാനായി ചേദി രാജകുമാരനായ ശിശുപാലനും മറ്റും ഏറെ ശ്രമിച്ചതല്ലെ. എന്നിട്ടും നീ അവരെയെല്ലാം ഉപേക്ഷിച്ച് അസമനായ എന്നെ വരിച്ചു.  എന്തിനുവേണ്ടിയായിരുന്നു അത്? ഞാനാണെങ്കിലോ ജരാസന്ധാദികളായ മഹാരാജാക്കന്മാരില്‍ ഭയപ്പെട്ട് ഒളിച്ചു കഴിയുന്നവന്‍. ബലവാന്മാരായ ആ രാജാക്കന്മാരുടെ വിരോധം സമ്പാദിച്ച് എന്റെ കൂടെ പോരേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ഞാനാകട്ടെ വ്യക്തമായ മാര്‍ഗങ്ങളില്ലാതെ ജീവിക്കുന്നവന്‍. എങ്ങനെ ജീവിക്കുന്നുവെന്നാര്‍ക്കുമറിയില്ല.
”നിഷ്‌കിഞ്ചനാവയം ശശ്വന്നിഷ്‌കിഞ്ചനജനപ്രിയാഃതസ്മാത് പ്രായേണ നഹ്യാഢ്യാ മാംഭജന്തി സുമധ്യമേ”ഹേ. ഭുവനസുന്ദരീ, ഞങ്ങള്‍ ഒന്നുമില്ലാത്തവരാണ്. ഒന്നുമില്ലാത്തവര്‍ മാത്രമേ ഞങ്ങള്‍ക്ക് സ്‌നേഹിതരായും ഉള്ളൂ. പൊതുവേ ധനമുള്ളവരാരും ഞങ്ങളെ സ്‌നേഹിച്ചും ആശ്രയിച്ചും ജീവിക്കുന്നില്ല.അതങ്ങനെയാണ് ചേര്‍ച്ചയുള്ളവര്‍ തമ്മിലാണ് സൗഹൃദവും വിവാഹബന്ധവുമെല്ലാം പതിവ്. ഐശ്വര്യത്തിടമ്പായ ദേവിയും ദരിദ്രനായ ഈ ഞാനും തമ്മില്‍ എന്തു ചേര്‍ച്ചയാണുള്ളത്. എന്നാല്‍ ചില ഭിക്ഷുക്കള്‍ ഞങ്ങളെ സ്തുതിക്കുന്നതു കേട്ട് അബദ്ധം പറ്റിയായിരിക്കും ദേവി എന്നെ വരിച്ചത്.”ഉദാസീനാ വയം നൂനം ന സ്ത്രീളപത്യാര്‍ഥ കാമുകാഃആത്മലബ്ധ്യാസ്മഹേ പൂര്‍ണാ ഗേഹയോര്‍ജ്യോതിരക്രിയാഃ”ഞങ്ങള്‍ ഉദാസീനരാണ്. മടിയന്മാരാണ്. സ്ത്രീകള്‍, കുട്ടികള്‍, ധനം എന്നിവയിലൊന്നും ഞങ്ങള്‍ക്ക് പ്രത്യേക താല്‍പര്യമൊന്നുമില്ല. ആത്മലാഭത്തില്‍ മാത്രമാണ് ഞങ്ങല്‍ക്ക് ആസക്തി.
ഗൃഹകാര്യങ്ങളൊന്നിലും ഞങ്ങള്‍ യാതൊരു കര്‍മവും ചെയ്യുന്നില്ല. ഒന്നും ചെയ്യായ്ക എന്ന കൃത്യത്തിലാണ് ഞങ്ങള്‍ പ്രകാശിക്കുന്നത്.ഞങ്ങള്‍ ഉദാസീനരും രുക്മിണി യൗവനയുക്തയായ സുന്ദരിയും തന്നെയാണെന്നു സാരം. ഇനിയും വൈകിയിട്ടില്ല, നിനക്ക് ഇപ്പഴും ശക്തന്മാരായ ക്ഷത്രിയ കുമാരന്മാരെ വരനായി ലഭിക്കാനുള്ള പ്രസരിപ്പുണ്ട്, വേണമെങ്കില്‍ ശ്രമിച്ചോളൂ എന്ന ധ്വനി.ഇതു കേട്ടതും ഭഗവാന്‍ തന്നെ ഉപേക്ഷിക്കാന്‍ ഭാവിക്കുകയാണ് എന്ന് ശങ്കിച്ച രുക്മിണീ ദേവിയുടെ ഭാവം മാറി. വിറയ്ക്കുന്ന ശരീരത്തോടെ ദേവി ഉറക്കെ കരഞ്ഞു. യാതൊന്നും സംസാരിക്കാനാവാതെ ദേവി വിഷമിച്ചു.


ജന്മഭൂമി: 
ഹനുമാന്റെ കാതില്‍ രാവണന്റെ ശബ്ദം വീണുകൊണ്ടിരുന്നു: അല്ലയോ മൈഥിലീ, ഞാന്‍ ദേവിയുടെ ശത്രുവല്ലാ. എന്റെ പത്‌നിയായിരിക്കാന്‍ കരുണ തോന്നിയാലും! ദേവി എന്റെ സ്വന്തമായാല്‍, എന്റെ പട്ടമഹിഷി മണ്ഡോദരിയ്ക്കും അധീശ്വരിയായിരിക്കും. മൂന്നുലോകങ്ങളില്‍ നിന്നും ഞാന്‍ നേടിയ സര്‍വസമ്പത്തും എന്റെയീ രാജ്യവും ഞാന്‍ തന്നെയും ദേവിയുടെ സ്വന്തമാവും….
‘ഈ പറയുന്നതൊക്കെ ദേവിയെ പ്രലോഭിപ്പിക്കാനല്ലേ?’ മുത്തശ്ശിയുടെ ശബ്ദത്തില്‍ പുച്ഛമായിരുന്നു.
‘അതു ദേവിക്കറിയില്ലേ?’ മുത്തശ്ശന്‍ മെല്ലെ ചിരിച്ചുകൊണ്ടുതുടര്‍ന്നു: ‘പക്ഷേ, ഹനുമാന് വേവലാതിയായിരുന്നു. എന്താണ് ദേവി മറുപടി നല്‍കുക? രാക്ഷസേന്ദ്രന്റെ പ്രലോഭനങ്ങള്‍ക്കു വഴിപ്പെടുമോ? മൗനംകൊണ്ട് സമ്മതംകൊള്ളുമോ? അതോ ധിക്കരിക്കാനുള്ള ധൈര്യം കാട്ടുമോ? ഹനുമാന്റെ ഉള്ളില്‍ അളക്കലും ചൊരിയലുമായിരുന്നു. അന്നേരം വായു പുത്രന്‍ കണ്ടു: ദേവി കൈനീട്ടി, പൊന്നിരുള്‍ മരത്തിന്റെ കടയ്ക്കല്‍ നിന്നിരുന്ന ഒരു പുല്ലിന്റെ നാമ്പ് നുള്ളിയെടുത്ത് രാവണന്റെ കാല്‍ക്കലേയ്ക്കിട്ടു.
”ഈ പുല്‍ക്കൊടിയ്ക്കു തുല്യമായേ നിന്നെ ഞാന്‍ കണക്കാക്കുന്നുള്ളൂ എന്നാണോ അതിനര്‍ത്ഥം?’ ശ്രീലക്ഷ്മി ആരാഞ്ഞു.
‘അതിനപ്പുറം, തന്റെ പതിദേവന് ഈ പുല്‍ത്തുമ്പുപോലും വജ്രായുധമാക്കാനാവും എന്നൊരു മുന്നറിയിപ്പുകൊടുക്കലുമാവാം, അല്ലെ?’ മുത്തശ്ശി തിരക്കി.
‘ആ അര്‍ത്ഥമെല്ലാം യോജിക്കും’ മുത്തശ്ശന്‍ തുടര്‍ന്നു: ആ പുല്‍ക്കൊടിയോടാണ് ദേവി സംസാരിച്ചത്.
നിവര്‍ത്തയമനോമത്തഃ സ്വജനേക്രിയതാം മനഃമത്തുപിടിച്ചവനേ, നിന്റെ മനസ്സിനെ പിന്തിരിപ്പിക്കുക. സ്വജനത്തില്‍ മനസ്സുറപ്പിക്കുക.
സദാചാരത്തില്‍നിന്നു വിട്ടുമാറിയ ബുദ്ധി അധര്‍മത്തില്‍ വന്നു ചേര്‍ന്നതിനാല്‍, നിന്റെ മാത്രമല്ല, വംശത്തിന്റെ നാശംകൂടി വന്നുചേരും. രാജ്യം നശിക്കും. പരഭാര്യയും പതിവ്രതയുമായ ഞാന്‍ വെറുമൊരു സാധാരണ സ്ത്രീയാണെന്നു കരുതി നീയെന്നെ പ്രലോഭിപ്പിക്കയാണോ? എന്റെ പതിയില്‍നിന്ന് തന്നെ വേര്‍പെടുത്താനാവുമെന്നു നിനയ്ക്കുന്ന നിനക്കു തെറ്റുപറ്റി. പ്രഭ സൂര്യനോടെന്നപോലെ, രഘുകുലപതിയായ ശ്രീരാമദേവനോട് അവിഭാജ്യയാണ് ഈ വൈദേഹിയെന്ന സത്യം ഇനിയെങ്കിലും നീ മനസ്സിലാക്കൂ.
എന്റെ പതിയുടെ ആജ്ഞയില്ലാത്തതിനാലും എന്റെ തപസ്സ് കെടുത്തരുതാത്തതിനാലുമാണ്, ദശഗ്രീവാ, ഭസ്മീകരിക്കേണ്ടവനായ നിന്നെ ഞാന്‍ ഭസ്മമാക്കാത്തത്.അസന്ദേശാത്തുതമസ്യ തപസശ്ചാനുപാലനാത്നത്വാം കുര്‍മീ ദശഗ്രീവ ഭസ്മ ഭസ്മാര്‍ഹതേജസാദേവിയുടെ വാക്കത്രയും കോരിത്തരിപ്പോടെയാണ് വായു പുത്രന്‍ കേട്ടിരുന്നത്. ദേവി തുടര്‍ന്നു: ‘നിനക്കറിയാമോ രാവണാ? സര്‍വേശ്വരനായ ബ്രഹ്മാവുപോലും സ്വസ്ഥാനത്തിന്റെ നിലനില്‍പ്പിനായി അഭയം തേടുന്ന ലോകനാഥനാണ് എന്റെ പതിദേവന്‍.
ആ ദേവദേവന്റെ ദക്ഷിണഭുജം ഗ്രഹിച്ച ഈ ഞാന്‍, അവിടുത്തെ നാമം ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നിന്റെ ഭുജസ്പര്‍ശം സഹിക്കുമെന്ന്, രാക്ഷസ ജന്മമേ, നീ കരുതിയോ?’അത്ര ധൈര്യം ദേവി പ്രദര്‍ശിപ്പിക്കുമെന്നു ഹനുമാന്‍ കരുതിയില്ല, അല്ലെ മുത്തശ്ശാ?’ വരുണ്‍ ചോദിച്ചു.’ശരിയാണ്’ മുത്തശ്ശന്‍ പറഞ്ഞു: ‘ഹനുമാന് അദ്ഭുതമായിരുന്നു. പതിവ്രതകള്‍ക്കു പരപുരുഷഭാഷണം അനുചിതമാകയാലാണ് പുല്ലിനെ നടുവില്‍വച്ചു ഭാഷണം തുടങ്ങിയതെന്നേ ആദ്യം കരുതിയുള്ളൂ. ഇതിപ്പോള്‍ വ്യക്തമായി: നീയെനിക്കു തൃണപ്രായനാണെന്നു മാത്രമല്ലാ, എന്റെ പ്രാണനെ ഞാന്‍ പുല്ലുപോലെ വലിച്ചെറിയുമെന്നോ തൃണപ്രായനായ നിനക്ക് എന്നെ എന്തുചെയ്യാന്‍ കഴിയുമെന്നോ ഈ പുല്‍ക്കൊടി തൊടാന്‍ നീ ശക്തനല്ലാതിരിക്കേ, എന്നെ തൊടാന്‍ നിനക്കു കഴിയുമോ എന്നൊക്കെ അതിനര്‍ത്ഥമുണ്ട് എന്ന് ഹനുമാന് തോന്നി.’

janmabhumi
മനുഷ്യ ജീവിതത്തില്‍ ശിക്ഷണം ഒരു സുപ്രധാന ഘടകമാണ്. യഥാസമയം യഥോചിതമായ ശിക്ഷണം ലഭിച്ച ഒരാളുടെ ജീവിതം ആ ശിക്ഷണത്തിലായിരിക്കും കരുപ്പിടിപ്പിക്കപ്പെടുക. തന്റെ ജീവിതം ഒരു മാതൃകാപുരുഷന്റേതായിത്തീരുവാനുള്ള  പാഠങ്ങള്‍ കൗമാര പ്രായത്തില്‍ത്തന്നെ രാമന് ലഭിച്ചിരുന്നു. സ്വതവേ പ്രസന്നചിത്തനായിരുന്ന രാമന്‍ ഒരു ഘട്ടത്തില്‍ (കുമാരപ്രായത്തില്‍) വല്ലാതെ അസ്വസ്ഥനായി കാണപ്പെട്ടു.
വിശ്വാമിത്ര മഹര്‍ഷിയുടെ അയോദ്ധ്യാ സന്ദര്‍ശനം ആ അവസരത്തിലായിരുന്നു. അസാധാരണമായ ഒരു അസ്വസ്ഥതയും ആത്മസംഘര്‍ഷവും രാമനില്‍ പ്രകടമായിക്കണ്ടപ്പോള്‍ വസിഷ്ഠ മുനി രാമനെ അടുത്തു വിളിച്ചു, കാരണം ആരാഞ്ഞു. തുടര്‍ന്നാണ് അത്യന്തം പ്രധാനമായ, എന്നാല്‍ അധികം അറിയപ്പെടാത്ത ആ ശിക്ഷണം നടന്നത്. വസിഷ്ഠമുനി കുമാരന്‍ രാമനെ ആത്മജ്ഞാനത്തിലൂടെ പ്രഭാവവാനാക്കി. ഈ വിവരണമാണ് യോഗവസിഷ്ഠം എന്ന വാല്മീകി രചനയിലൂടെ നമുക്ക് ലഭ്യമാകുന്നത്.
24,000 ശ്ലോകങ്ങളടങ്ങിയ രാമായണത്തേക്കാള്‍ ബൃഹത്തായിരുന്നത്രേ യോഗവസിഷ്ഠം (36,000 ശ്ലോകത്തോടുകൂടി). പിന്നീടത് 1000 ശ്ലോകങ്ങളുള്ള ലഘുയോഗവാസിഷ്ഠമായി ഒരു കാശ്മീരി പണ്ഡിതന്‍ ചുരുക്കി. സംഭവബഹുലമായ ശ്രീരാമചരിതത്തിലെ ഓരോ കര്‍മ്മത്തിനും ധര്‍മ്മത്തിന്റെ മുഖമുദ്ര ചാര്‍ത്തിക്കൊടുത്തത് രാമന് കൗമാരത്തില്‍ കിട്ടിയ ആ ശിക്ഷണമത്രേ. അകത്ത് അനര്‍ഗ്ഗളം പ്രകാശിച്ച ആത്മജ്ഞാനത്തിന്റെ പ്രതിഫലനങ്ങളായിരുന്നു രാമന്റെ കര്‍മ്മങ്ങളെല്ലാം തന്നെ.
ഭഗവദ്ഗീതയില്‍ സ്ഥിതപ്രജ്ഞത്വമെന്നും യോഗസ്ഥത്വമെന്നും ബ്രഹ്മീസ്ഥിതിയെന്നുമൊക്കെ പേരുകേട്ട ആത്മജ്ഞാനിയുടെ അവസ്ഥ രാമന് സ്വന്തമായി. പൂര്‍ണബോധത്തോടെ, എന്നാല്‍ തികഞ്ഞ നിസ്സംഗതയോടെ ഒന്നിനോടും ഒട്ടലില്ലാത്ത, എന്നാല്‍ എല്ലാത്തിനോടും താദാത്മ്യം പ്രാപിക്കുന്ന ഉദാത്തവും ഉത്തുംഗവുമായ ആ ആന്തരികാവസ്ഥ രാമനെ അതുല്യ പ്രഭാവവാനാക്കി. ആത്മസംയമനത്തിന്റെയും അച്ചടക്കത്തിന്റെയും ശാന്തഗോപുരത്തില്‍ നിന്നായിരുന്നു ഓരോ രാമചേഷ്ടയും.
തന്റെ പിതാവിന്റെ പേരിനു കളങ്കം വരാതിരിക്കാന്‍, തനിക്കു ലഭിച്ച കിരീടംതന്നെ ത്യജിച്ചതുപോലും അവാച്യമായ ഒരു ആന്തരിക നിസ്സംഗതയോടു കൂടിയാണ്. വനവാസത്തിന് പോകുംമുമ്പ് അമ്മ കൗസല്യയോടു വിടപറയുമ്പോഴും സീതാദേവിയെ  തന്നെ വനത്തിലേക്ക് അനുഗമിക്കുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുമ്പോഴുമൊക്കെ ഈ നിസ്സംഗത പ്രകടമാണ്. ജീവിതത്തില്‍ കടുത്ത തീരുമാനമെടുക്കേണ്ടിവരുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ പതറാതെ, തളരാതെ, തികഞ്ഞ മാനസിക സന്തുലിതാവസ്ഥ നിലനിര്‍ത്തുക സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.
എന്നാല്‍ രാമന് ഇത് അനായാസേന സാധിക്കുന്നത് നാം കാണുന്നു. ഇത് അദ്ദേഹം വസിഷ്ഠഗുരുവില്‍നിന്നും  നേടിയ ആത്മജ്ഞാനത്തിന്റെ പ്രഭാവമല്ലാതെ മറ്റൊന്നുമല്ല. ജീവിതത്തില്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍ സുപ്രധാന തീരുമാനമെടുക്കേണ്ടിവരുമ്പോള്‍ സാഹചര്യങ്ങളെ ശരിയായി വിലയിരുത്താനും തദനുസൃതം യഥോചിതമായി പ്രവര്‍ത്തിക്കാനുമുള്ള ശേഷിയും ശേമുഷിയും നാം ശ്രീരാമനില്‍ കാണുന്നു.രാമായണത്തില്‍, രാമമാര്‍ഗത്തില്‍, രാമന്റെ കര്‍മവ്യാപാരത്തില്‍, ലൗകിക വ്യവഹാരത്തില്‍ നാം ദര്‍ശിക്കുന്നത്, ആ കര്‍മങ്ങള്‍ക്കു പിന്നില്‍ പ്രകാശിക്കുന്ന മങ്ങാത്ത ജ്ഞാനത്തിന്റെ ഒളിയാണ്. നമ്മുടെയും കര്‍മ്മങ്ങളെ നയിക്കേണ്ടത്, ഭരിക്കേണ്ടത് അത്തരത്തിലുള്ള ഒരു വിവേകധോരണിയാണ്.


ജന്മഭൂമി

Wednesday, July 26, 2017

ശ്രീഗണേശന്‍ തന്നെ അപമാനിച്ചിരിക്കുന്നു. ഈരേഴു പതിന്നാലു ലോകത്തിനും നാഥനായ തന്നെ ഗണേശന്‍ ആകാശത്തില്‍ പല പ്രാവശ്യം വട്ടം ചുഴറ്റി നിര്‍ത്തിയപ്പോള്‍ പരശുരാമന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നക്ഷത്രമെണ്ണി. കണ്ണില്‍നിന്നും പൊന്നീച്ചകള്‍ പറന്നു. കണ്ണു ചുമന്നു തുടുത്തു.
തന്റെ ആത്മാഭിമാനത്തെയാണ് പാര്‍വതീപുത്രന്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഒരു ഉത്തമശിഷ്യന്റെ അവകാശത്തെയാണ് ഗണേശന്‍ വട്ടം ചുഴറ്റിയെറിഞ്ഞതെന്ന് പരശുരാമന്‍ വിലയിരുത്തി.
ഞാന്‍ ഗുസ്തിക്കാരനല്ല. ശ്രീപരമേശ്വരന്‍ അനുഗ്രഹിച്ചു നല്‍കിയ മഴുവാണ് എന്റെ ആയുധം. നേരിട്ട അപമാനത്തിന് ഈ മഴു തന്നെ മറുപടി പറയട്ടെ.
കോപത്താല്‍ ഭ്രാന്തമായ മനസ്സിന്റെ പിടച്ചിലാണതെന്ന് ഗണേശന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. തന്റെ അച്ഛന്‍ അനുഗ്രഹിച്ചു നല്‍കിയ വിശിഷ്ടമായ ആയുധമാണത്. എല്ലാം അച്ഛന്റെ ഇച്ഛ എന്ന തിരിച്ചറിവിലൂടെ ഗണേശന്‍ വണങ്ങിനിന്നു. ഈ മഴു പരാജയപ്പെടാന്‍ പാടില്ല. ഈ മഴു പരാജയപ്പെട്ടാല്‍ അത് അച്ഛനു നേരെയുള്ള വെല്ലുവിളിയാകും. അതു പാടില്ല. നിമിഷാര്‍ത്ഥംകൊണ്ട് എല്ലാം തിരിച്ചറിഞ്ഞ ഗണേശന്‍ ആ മഴുവിനു നേരെ എന്റെ കൊമ്പു വച്ച് തടുത്തു.
കൊമ്പ് ഒടിഞ്ഞു ഭൂമിയില്‍ പതിച്ചു. ഗണേശന്റെ കവിളില്‍നിന്ന് ചോരയൊഴുകിക്കൊണ്ടിരുന്നു. കൊമ്പ് ഭൂമിയില്‍ വീണപ്പോള്‍ അവിടെ ഒരു ഭൂമി കുലുക്കംപോലെ അനുഭവപ്പെട്ടു. പ്രപഞ്ചമാകെ ഇളകിമറിഞ്ഞു. ഹിമവാന്‍ ഭയപ്പെട്ടുവോ? മൊത്തം ഒരു കോലാഹലം. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും കുഴങ്ങി. സുബ്രഹ്മണ്യ സ്വാമിയുടെ മുഖത്തുമാത്രം ഒരു പുഞ്ചിരി.
എല്ലാവരും പരിഭ്രമിച്ചു നില്‍ക്കുമ്പോള്‍ മുരുകന്‍ മാത്രം പുഞ്ചിരിക്കാനെന്തേ കാരണം? ജ്യോതിഷത്തിലൂടെയുള്ള തന്റെ കണക്കുകൂട്ടലുകള്‍ കൃത്യമായി സംഭവിച്ചു കണ്ടതിലുള്ള ആനന്ദമായിരിക്കാം.
ശബ്ദകോലാഹലങ്ങള്‍ കേട്ട് ശിവപാര്‍വതിമാര്‍ എഴുന്നേറ്റുവന്നു. രംഗം അത്ര സുഖകരമല്ല. ചോരയൊലിപ്പിച്ചു നില്‍ക്കുന്നു മകന്‍ ഗണേശന്‍. പന്തം കണ്ട പെരുച്ചാഴിയെപ്പോലെ പകച്ചുനില്‍ക്കുന്നു, പരശുരാമന്‍.
അവസ്ഥ കണ്ട് പാര്‍വതീദേവി ജ്വലിച്ചുവിറങ്ങലിച്ചു നിന്നു. മകന്റെ മുഖത്തുനിന്നും രക്തം വീണു കൊണ്ടിരിക്കുന്നതു കണ്ടുള്ള സങ്കടം. അതിനു കാരണക്കാരനായവരോടുള്ള ദേഷ്യം. ഇതിനെല്ലാം മൂലകാരണമായ ശിവപെരുമാളിനോടുള്ള പരിഭവം. ഭര്‍ഗനുനേരെയുള്ള ഗര്‍വം. ഇതില്‍ ഏതു ഭാവത്തിനാണ് മുന്‍തൂക്കമെന്ന് ആ മുഖത്തുനോക്കി കണ്ടെത്താന്‍ എളുപ്പമല്ല. ആ മുഖത്തുനോക്കാന്‍ പോലും ആരും പേടിച്ചുപോകും.
ഉടന്‍ മഹാദേവി ഇടത്തുകയ്യാല്‍
അഴിഞ്ഞ വാര്‍പൂങ്കുഴലൊന്നൊതുക്കി
ജ്വലിച്ച കണ്‍കൊണ്ടൊരുനോക്കു നോക്കി
പാര്‍ശ്വസ്ഥനാകും പതിയോടുരച്ചു.
പ്രധാന ശിഷ്യനില്‍നിന്നും കിട്ടേണ്ടതൊക്കെ കിട്ടിയില്ലെ. കിട്ടീലയോ ദക്ഷിണ വേണ്ടുവോളം ഇനീം വല്ല ദിവ്യായുധവും ബാക്കിയുണ്ടെങ്കില്‍ അതും നല്‍കിയനുഗ്രഹിച്ചുകൊള്ളൂ. ആശാന്റെ നെഞ്ചത്തു ചവുട്ടിയുള്ള അഭ്യാസം തന്നെയിത്. പാര്‍വതിയുടെ കോപം ഇരച്ചുകയറി.

ജന്മഭൂമിu
വിയോഗത്തിന്റെ വാട്ടം ദേവിയുടെ മുഖത്തുനിന്നു തൊട്ടെടുക്കാമെന്നു വായുപുത്രന് തോന്നി. വ്യസനസമുദ്രത്തില്‍ നിന്നുയര്‍ന്ന ഒരലപോലെ, കൃശയായ ദേവി. ഇടതൂര്‍ന്ന്, കാര്‍മേഘതുല്യം കറുത്തുമിരിക്കുന്ന കുന്തളഭാരവും താമരപ്പുവിതള്‍പോലുള്ള കണ്ണുകളും ദേവസൗന്ദര്യത്തിന്റെ അവയവപ്പൊലിമയും സ്വന്തമാക്കിയ ദേവി സുഖാര്‍ഹയായിട്ടും ദുഃഖമേറ്റിരിക്കുന്നത് കാണ്‍കേ, ഹനുമാന്റെ കണ്ണ് ഈറനായി. സുഖസന്ദായകമായ എല്ലാമുപേക്ഷിച്ച്, ഭര്‍ത്തൃസാമീപ്യം കൊതിച്ചുമാത്രം ആത്മാവിനെ ധരിച്ചുകൊണ്ടിരിക്കുന്ന ഈ ദേവിയോ, മൂന്നുലോകങ്ങളോ ഉല്‍ക്കര്‍ഷമേറിയതെന്നു ചിന്തിച്ചാല്‍, ത്രൈലോക്യം ദേവിയുടെ ലേശാംശത്തിനുപോലും തുല്യമല്ലല്ലോ….
രാജ്യം വാ ത്രിഷുലോകേഷു
സീതാ വാ ജനകാത്മകജാ
ത്രൈലോക്യരാജ്യം സകലം
സീതായാ നാപ്‌നുയാത് കലാം
‘സീതയെ വീണ്ടും വീണ്ടും വലംവച്ച് കൃതകൃത്യതയടയുകയാണ് വാല്മീകിയുടെ കാവ്യലക്ഷ്മി, അല്ലേ?’ മുത്തശ്ശിയുടെ വാക്കുകള്‍ ആര്‍ദ്രമായി.
മുത്തശ്ശന്‍ അതെ എന്നു തലകുലുക്കിക്കൊണ്ട് തുടര്‍ന്നു: ‘ബ്രാഹ്മമുഹൂര്‍ത്തമായി. ഷഡംഗവേദജ്ഞരും ശ്രേഷ്ഠയാഗാനുഷ്ഠാനക്കാരുമായ ബ്രഹ്മരാക്ഷസരുടെ മന്ദിരങ്ങളില്‍ നിന്നാവണം, വേദമന്ത്രോച്ചാരണത്തിന്റെ അലകള്‍ ആഞ്ജനേയന്റെ കാതിലെത്തി. ആ മുഹൂര്‍ത്തത്തില്‍ത്തന്നെയാണ് അഴകിയ രാവണന്റെ വരവ്. മേഘത്തിന് ചുറ്റും മിന്നല്‍പ്പിണരെന്നപോലെ, രാവണപത്‌നിമാര്‍ കൂടെയുണ്ട്. എല്ലാവരേയും വ്യക്തമായി കാണാന്‍വേണ്ടി വായുപുത്രന്‍ സ്വസ്ഥാനം വിട്ട്, താഴെയുള്ള ഒരു കൊമ്പിലേക്ക് ശബ്ദമുണ്ടാക്കാതെ ഇറങ്ങി; ഇടതൂര്‍ന്ന ഇലകളുടെ മറവില്‍ പതുങ്ങിയിരുന്നു. ഇപ്പോള്‍ വ്യക്തമായി കാണാം-ദേവിയുടെ അരികിലേയ്ക്കാണ് രാക്ഷസേന്ദ്രന്റെ വരവ്. അതുകണ്ട രാക്ഷസിമാര്‍ ഒന്നടങ്കം അപ്രത്യക്ഷരായി. ലങ്കേശ്വരന്‍ ദേവിയുടെ മുന്നില്‍ച്ചെന്നു നിന്നു. ആ രൂപം ഹനുമാന് വ്യക്തമായി കാണാം: മെയ്‌ക്കോപ്പെല്ലാം അണിഞ്ഞിട്ടുണ്ട്. മുന്നില്‍പ്പിടിച്ച വിളക്കുകളുടെ പ്രഭയില്‍ മുങ്ങിക്കുളിച്ചാണ് നില്‍പ്പ്.
‘രാവണന്റെ വരവിനു കാരണമായി അദ്ധ്യാത്മരാമായണത്തില്‍ ഒരു കഥയില്ലേ മുത്തശ്ശാ?’ ശരത്ത് ചോദിച്ചു.
‘ഉവ്വ്. രാവണന്‍ ഒരു സ്വപ്‌നം കണ്ടു എന്ന് അല്ലേ?’ മുത്തശ്ശന്‍ ഓര്‍ത്തെടുത്തു: ‘വാല്മീകി രാമായണത്തില്‍ ആ കഥയില്ല.’
‘അതുകൊണ്ടെന്താ? കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തുകൂടേ?’ മുത്തശ്ശി താല്‍പ്പര്യംകൊണ്ടു.
‘രാമന്റെ ദൂതുമായി ഒരു വാനരന്‍ ലങ്കയിലെത്തിയതായി രാവണന്‍ സ്വപ്‌നം കണ്ടുവത്രെ. ഇഷ്ടംപോലെ രൂപം മാറാന്‍ കഴിവുള്ള അവന്‍ അശോകവനിയിലെത്തിയിട്ടുണ്ട്. സ്വപ്‌നം സത്യമായിക്കൂടാ എന്നില്ലല്ലോ. ഏതായാലും വെളുപ്പിനെ തന്നെ അശോകവനിയിലെത്താം. അരുതാത്തതെല്ലാം സീതയോടു പറയാം. വാനരന്‍ അതുകേട്ട്, തിരികെ ചെന്ന്, എല്ലാം രാമനെ അറിയിക്കും. ഉടനെ രാമന്‍ ലങ്കയിലേക്ക് തിരിക്കുന്നു. അതാണ് സ്വപ്‌നം; അതിന്റെ പടിയാണ് രാവണന്‍ അശോകവനികയിലെത്തുന്നത്. രാഗവിവശനായി രാക്ഷസേന്ദ്രന്‍ ദേവിയോടു പറയുന്നു: ‘വിധാതാവിന്റെ സര്‍വകഴിവുകളും എടുത്തിട്ടാണ് ദേവിയെ സൃഷ്ടിച്ചിരിക്കുന്നത്. ഇതുപോലെ സൗന്ദര്യസാരങ്ങളെടുത്ത് മറ്റൊരു രൂപം സൃഷ്ടിക്കാനാവാതെ വെറുതെയിരിക്കയാണ് വിരിഞ്ചനിപ്പോല്‍. താരുണ്യവും സൗഭാഗ്യവും ഒത്തുചേര്‍ന്ന ഭവതിയെ നോക്കിയിട്ടും നോക്കിയിട്ടും എനിക്ക് മതിയാവുന്നില്ല.
‘മതി, മതി’ മുത്തശ്ശി പറഞ്ഞു: ‘രാവണന്റെ മനസ്സിലെന്താണെന്ന് ആര്‍ക്കാ അറിയാത്തത്?’

ജന്മഭൂമി
നീലകണ്ഠതീര്‍ത്ഥപാദരുടെ സമാധിവിവരം അറിഞ്ഞ് ശ്രീനാരായണ ഗുരുദേവന്‍ 1921 ഓഗസ്റ്റ്  18ന് ആലുവ അദ്വൈതാശ്രമത്തില്‍ നിന്ന് പരമഹംസ തീര്‍ത്ഥപാദര്‍ക്ക്  ഒരു കത്തെഴുതി, ‘പ്രണയമിത്രമായ തീര്‍ത്ഥരുടെ ദേഹവിശ്ലേഷത്തെക്കുറിച്ച് അനുശോചിക്കുന്നു.  ഈ സംഭവം ഉണ്ടാകുന്നതിനു മുമ്പായി വിവരം അറിയിക്കാതിരുന്നതിനാല്‍ വന്നു കാണാന്‍ സാധിക്കാത്തതില്‍ വ്യസനിക്കുകയും ചെയ്യുന്നു’. ഗുരുവുമായി നീലകണ്ഠ തീര്‍ത്ഥപാദര്‍ക്കുണ്ടായിരുന്ന ഊഷ്മളബന്ധത്തിന്റെ മകുടോദാഹരണമാണ് മൂവാറ്റുപുഴ ശ്രീകുമാര ഭജനക്ഷേത്രത്തിലെ വേല്‍ പ്രതിഷ്ഠ. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു ഗുരുവിനെ ക്ഷണിക്കാനെത്തിയവരോട് അദ്ദേഹം പറഞ്ഞു, ‘അതിനു പറ്റിയ ആള്‍ മൂവാറ്റുപുഴയില്‍ തന്നെയുണ്ട്. അദ്ദേഹത്തെ സമീപിക്കുക’.
അങ്ങനെയാണ് തീര്‍ത്ഥപാദര്‍ ഒരു പൂയം നാളില്‍ ശ്രീകുമാരഭജന ക്ഷേത്രത്തില്‍ വേല്‍പ്രതിഷ്ഠ നടത്തുന്നത്. സുബ്രഹ്മണ്യോപാസകരും ശൈവവേദാന്തികളുമായ ചട്ടമ്പിസ്വാമികളെയും ശ്രീനാരായണ ഗുരുവിനെയും സമാരാധിക്കുകയായിരുന്നു, നീലകണ്ഠതീര്‍ത്ഥപാദര്‍, വേല്‍പ്രതിഷ്ഠയിലൂടെ. നീലകണ്ഠതീര്‍ത്ഥപാദരുടെ 96-ാം സമാധിദിനമാണ് ജൂലൈ 27. മദ്ധ്യതിരുവിതാംകൂറിലെ പ്രശസ്ത നായര്‍ തറവാടുകളിലൊന്നാണ് കരുനാഗപ്പള്ളി പുന്നക്കുളം കരയിലുള്ള താഴത്തോട്ടത്തു ഭവനം. അവിടുത്തെ ഗൃഹനാഥനായിരുന്ന വേലുപ്പിള്ളയാണ് താന്‍ ഗുരുനിര്‍വിശേഷമായ ഭക്തിയോടെ കണ്ടിരുന്ന നീലകണ്ഠ തീര്‍ത്ഥപാദസ്വാമികളുടെ സമാധിപീഠം പണി കഴിപ്പിച്ചത്. ചട്ടമ്പിസ്വാമികള്‍ തന്നെയാണ് സമാധി പീഠത്തില്‍ ശിവലിംഗപ്രതിഷ്ഠ നിര്‍വഹിച്ചത്. സ്വാമികള്‍ അതിനു മുമ്പോ പിന്നീടോ ഒരു പ്രതിഷ്ഠയും നടത്തിയിട്ടില്ല.
നീലകണ്ഠ തീര്‍ത്ഥപാദ സമാധിപീഠത്തിന്റെ ഭരണ നടത്തിപ്പിനായി തീര്‍ത്ഥപാദ പരമഹംസസ്വാമികള്‍, താഴത്തോട്ടത്തു മഠത്തില്‍ വേലുപ്പിള്ള തുടങ്ങിയ ചട്ടമ്പിസ്വാമികളുടെ ശിഷ്യ-പ്രശിഷ്യന്മാര്‍ അടങ്ങിയ ഒരു ട്രസ്റ്റ് 1928-ല്‍ (1103 മിഥുനമാസം 11) രൂപീകരിച്ചു. ഈ സമാധിപീഠത്തിന്റെ ഉന്നതിക്കുവേണ്ടി പ്രയത്‌നിച്ച മഹാത്മാവായിരുന്നു, പ്രശസ്ത സംസ്‌കൃത പണ്ഡിതനായ പന്നിശേരി നാണുപിള്ള. ഇദ്ദേഹവും ശ്രീവര്‍ദ്ധനത്ത് കൃഷ്ണപിള്ളയും ചേര്‍ന്നെഴുതിയ ‘ശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമിചരിത്രസമുച്ചയം’ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ജീവചരിത്ര ഗ്രന്ഥമെന്ന് പറയപ്പെടുന്നു.  വള്ളികുന്നം ആറമ്പിലെ കാരണവരായിരുന്ന ഗോവിന്ദനുണ്ണിത്താനായിരുന്നു നീലകണ്ഠതീര്‍ത്ഥപാദരുടെപ്രഥമശിഷ്യന്‍.
അദ്ദേഹം ‘ഗോവിന്ദസ്ഥാനേശ്വരന്‍’ എന്നും ‘ഗോവിന്ദ ബ്രഹ്മാനുഭൂതി’ എന്നും അറിയപ്പെട്ടിരുന്നു. ചട്ടമ്പിസ്വാമികള്‍ 1903-ല്‍ നീലകണ്ഠതീര്‍ത്ഥ പാദരും മറ്റു ചില ഭക്തന്മാരുമായി വള്ളികുന്നത്തു നിന്നും ശാസ്താംകോട്ടയിലേക്കു നടത്തിയ കാല്‍നടയാത്ര ചരിത്രപ്രസിദ്ധമാകേണ്ടതായിരുന്നു. ചട്ടമ്പിസ്വാമികള്‍ക്ക് എതിരെ വന്ന ഒരു പാവത്തിനെ അയിത്തത്തിന്റെ പേരില്‍ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചവരെ സ്വാമികള്‍ ശാസിക്കുകയും ശാസ്താംകോട്ടയിലെ ആല്‍ചുവട്ടിലിരുന്ന് ‘അയിത്തം അറബിക്കടലില്‍ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’വെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നീലകണ്ഠ തീര്‍ത്ഥപാദര്‍ 1907-ലാണ് അദ്വൈത സഭ സ്ഥാപിച്ചത്.
കരുനാഗപ്പള്ളിയായിരുന്നു സഭയുടെ പ്രധാന കേന്ദ്രം. അദ്വൈത ദര്‍ശനം അടിസ്ഥാനമാക്കി സാമൂഹിക നവോത്ഥാനം വിഭാവനം ചെയ്യുന്ന ഒരു വിചാരപദ്ധതിയായിട്ടാണ് സഭയുടെ ആവിര്‍ഭാവം. ഓരോ വിഷയത്തെക്കുറിച്ചുമുള്ള ആധികാരിക പ്രഭാഷണത്തിനു ശേഷം ചോദ്യോത്തര വേളകള്‍ സഭയില്‍ സംഘടിപ്പിച്ചിരുന്നു. എല്ലാ ജീവചൈതന്യങ്ങളിലും കുടികൊള്ളുന്നത് ഒരേ പരമാത്മബോധം തന്നെയാണെന്ന അദ്വൈതദര്‍ശനം പ്രചരിപ്പിക്കുവാന്‍ ആരംഭിച്ച അദ്വൈത സഭ കുറച്ചു കാലമേ പ്രവര്‍ത്തിച്ചുള്ളൂ.  ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാളനാട്ടില്‍ രൂപപ്പെട്ട അദ്വൈതപ്രസ്ഥാനങ്ങളില്‍ ആദ്യത്തേതായിരുന്നു അദ്വൈത സഭ എന്ന വസ്തുതയ്ക്ക് ഇനിയും ചരിത്രമുദ്ര ചാര്‍ത്തിക്കിട്ടേണ്ടിയിരിക്കുന്നു. ‘ഉദാസീനത അവിടുത്തേക്ക് ഒരുകാര്യത്തിലും കാണുന്നില്ലല്ലോ’ എന്ന പന്നിശ്ശേരിയുടെ ചോദ്യത്തിന് നീലകണ്ഠ തീര്‍ത്ഥപാദര്‍ ഇപ്രകാരം പറയുകയുണ്ടായി, ‘വേദാന്തികള്‍ ഉദാസീനന്മാരായിരിക്കുമെന്ന് ചിലര്‍ക്കൊരു വയ്പ്പുണ്ട്- അത് ചുമ്മാതന്നെ.
ഉദാസീനന്മാരെപ്പോലെ ഇരിക്കും എന്നല്ലാതെ അത് നിയതസ്വഭാവമല്ല. കഷ്ടസാദ്ധ്യമായാലും കൃത്യത്തില്‍ നിന്ന് ഫലഃപര്യന്തം പിന്മാറുകയുമില്ല. പകല്‍കൊണ്ട് അവസാനിക്കാത്ത പ്രവൃത്തി തീര്‍ന്നില്ലെങ്കില്‍ ഉറക്കം ഉപേക്ഷിച്ചും തീര്‍ക്കും. ഇന്ന സമയം പരിപൂര്‍ത്തി എന്ന നിശ്ചയം തെറ്റിയാല്‍ ഉറങ്ങുക വളരെ പ്രയാസം. വ്യാകുലതയിലായാലും നാലഞ്ചു സെക്കന്റില്‍ കൂടുതല്‍ മനസ്സിനെ ശരിയാക്കാന്‍ സമയം വേണ്ടിവരികയില്ല. പിന്നെ ഇത്തരം കാര്യങ്ങളിലുള്ളത് ജാഗ്രത മാത്രമെന്ന് കാണാമല്ലോ’.  ‘കൗപീനവന്തഃ ഖലു ഭാഗ്യവന്ത’ എന്ന ഭാവത്തില്‍ ജീവിച്ച നീലകണ്ഠതീര്‍ത്ഥപാദരെപ്പോലുള്ള   സംന്യാസിമാരുടെ ജീവിതവും ജീവിതകൃത്യവും മനസ്സിലാക്കാന്‍ നാം ശ്രമിച്ചാല്‍ തീര്‍ത്ഥപാദ സമ്പ്രദായത്തിന്റെ സവിശേഷ മഹത്വത്തെ തിരിച്ചറിയാന്‍ കഴിയും.
 (പ്രസിദ്ധീകരിക്കാന്‍ പോകുന്ന ‘വിദ്യാധിരാജ ചട്ടമ്പിസ്വാമികളും തീര്‍ത്ഥപാദാശ്രമങ്ങളും’എന്ന ഗ്രന്ഥത്തില്‍ നിന്ന്)

രാമായണ സുഗന്ധം - 11
അടുത്ത പ്രഭാതത്തില്‍ യജ്ഞകര്‍മ്മങ്ങള്‍ തുടങ്ങുകയാല്‍ തങ്ങള്‍ രാക്ഷസന്മാരെ, വിശേഷിച്ച് മാരീചനേയും സുബാഹുവിനേയും, എപ്പോഴാണ് പ്രതീക്ഷിക്കേണ്ടതെന്ന് രാമന്‍ ആരാഞ്ഞു. ഇന്നുമുതല്‍ ആറുരാത്രികള്‍ (പകലും) നിങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ഈ സമയം ബ്രഹ്മര്‍ഷി മൗനവ്രതത്തിലായിരിക്കുമെന്നും മറ്റു ഋഷികള്‍ അറിയിച്ചു.
അഞ്ചുനാള്‍ കടന്നുപോയി. ആറാംനാള്‍ രാത്രിയില്‍ യാഗാഗ്‌നി ആളിക്കത്തി. ഇത് രാക്ഷസന്മാരുടെ സാന്നിദ്ധ്യം അറിയിച്ചു. മാരീചനും സുബാഹുവും യജ്ഞം അശുദ്ധമാക്കുവാന്‍ മുതിരുമ്പോള്‍ താനവരെ മാനവാസ്ത്രത്താല്‍ പ്രഹരിച്ച് ഛിന്നഭിന്നമാക്കാമെന്ന് രാമന്‍ ലക്ഷ്മണനോടുപറഞ്ഞു. രാമന്റെ ശീതേഷു എന്ന അസ്ത്രപ്രയോഗത്താല്‍ മാരീചന്‍ നൂറുയോജന അകലെ മഹാസമുദ്രത്തിന്റെ മദ്ധ്യത്തിലേക്കെറിയപ്പെട്ടു. അവനിപ്പോള്‍ മരണകാലമായിട്ടില്ലായെന്നു രാമന്‍ പറഞ്ഞു. ആഗ്‌നേയാസ്ത്രാല്‍ സുബാഹുവിനെ വധിക്കുകയും ചെയ്തു. മറ്റസ്ത്രങ്ങളാല്‍ യജ്ഞത്തിനു വിഘ്‌നമുണ്ടാക്കാനെത്തിയ മറ്റുരാക്ഷസന്മാരേയും രാമന്‍ നിര്‍മ്മാര്‍ജനം ചെയ്തു. യജ്ഞം സന്തോഷകരമായി പര്യവസാനിക്കുകയും സിദ്ധാശ്രമത്തിന്റെ പേര് അന്വര്‍ത്ഥമാക്കുകയാല്‍ ബ്രഹ്മര്‍ഷി സന്തുഷ്ടനാവുകയും ചെയ്തു.
ആ രാത്രി യജ്ഞസ്ഥലത്തു വിശ്രമിച്ചശേഷം വിശ്വാമിത്രന്‍ രാമനോടും ലക്ഷ്മണനോടും മറ്റ് ഋഷികളോടുംകൂടി ജനകമഹാരാജാവിന്റെ ധനുര്‍യജ്ഞം കാണുവാനായി ഉത്തരദിക്കു ലക്ഷ്യമാക്കി മിഥിലാരാജ്യത്തേക്കു യാത്രയായി. ഈ യാത്രയില്‍ നൂറിലധികം വണ്ടികള്‍ പലപല സാധന സാമഗ്രികളുമായി ബ്രഹ്മര്‍ഷിയെ അനുഗമിച്ചു. സിദ്ധാശ്രമത്തിലെ മൃഗങ്ങളും പക്ഷികളുംഅവരെ അനുഗമിച്ചുവെങ്കിലും അവയെ മടക്കിയയയ്ക്കുകയാണുണ്ടായത്. രാത്രിയില്‍ ശോണനദിയുടെ കരയില്‍ വിശ്രമം. ആ രാജ്യത്തെപ്പറ്റി വിശദമായി അറിയുവാന്‍ രാമന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ‘അവിടെ മഹത്തരമായ ഒരു ധനുസ്സുണ്ട്. അത് ശിവന്റെ ധനുസ്സാണ്. മിഥിലയിലെ ഒരു രാജാവിനു പണ്ട് ലഭിച്ചതത്രേ. മഹാതേജസ്സുള്ള ആ ധനുസ്സ് കാണണം’ ബ്രഹ്മര്‍ഷി പറഞ്ഞു.


ജന്മഭൂമി
ആദികാവ്യമെന്നു പുകള്‍പെറ്റ രാമായണം അവസാന കാവ്യമെന്ന് പണ്ഡിതര്‍, അതായത്, കാവ്യത്തിന്റെ അവസാന വാക്കും രാമായണമത്രെ. . ഈ അതുല്യ സൃഷ്ടിയെ സാഹിത്യമീമാംസകര്‍ വിസ്മയത്തോടെയല്ലാതെ കണ്ടിട്ടില്ല. മികവും തികവുമുറ്റ ഈ കൃതി സാഹിതീയ മനസ്സിലെ പ്രകൃഷ്ടപ്രകാശ താരം തന്നെ.
മികവുറ്റ ഒരു കേവല സാഹിത്യ സൃഷ്ടി മാത്രമല്ല രാമായണമെന്നത് വേറൊരു സത്യം. സഹസ്രാബ്ദങ്ങളായി ഭാരതീയ ജനതയെ പ്രതേ്യകിച്ചും മറ്റു പല ഏഷ്യന്‍ രാജ്യനിവാസികളെ പൊതുവേയും ഇത്രയും ഗാഢമായി സ്വാധീനിച്ച മറ്റൊരു കൃതിയില്ല തന്നെ. നമ്മുടെ സംസ്‌കാരത്തെപ്പറ്റിയും സാഹിത്യത്തെപ്പറ്റിയും വലിയ മതിപ്പില്ലായിരുന്നെന്നു കരുതപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുപോലും വാല്മീകി രാമായണത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ: ‘കഴിഞ്ഞ യുഗങ്ങളില്‍ എണ്ണമറ്റ ജനങ്ങളുടെ വികാരങ്ങളെയും വിചാരങ്ങളെയും രൂപപ്പെടുത്തിക്കൊണ്ടുപോന്നിട്ടുള്ള ഒരു മഹാഗ്രന്ഥമാകുന്നു രാമായണം. പാടത്തു പണിയെടുക്കുന്ന കൃഷിക്കാരനും, യന്ത്രശാലകളില്‍ ജോലിചെയ്യുന്ന തൊഴിലാളിയും ധനികരും പണ്ഡിതപാമരന്മാരും സകലരും രാമന്റേയും സീതയുടേയും കഥ ഒരു സജീവ ചരിത്രമായിത്തന്നെ കാണുന്നു.’
എല്ലാ ഭാരതീയ ഭാഷകളിലും രാമായണത്തെ ഉപജീവിച്ച് ധാരാളം ആഖ്യാനങ്ങളും ഭാഷാരാമായണങ്ങളും പില്‍ക്കാലത്ത് രചിക്കപ്പെട്ടിട്ടുണ്ട്. ഓരോന്നും രാമായണ കഥയുടെ മാറ്റു കൂട്ടുന്നുണ്ട്. മൂലകഥയില്‍ ഇല്ലാത്തതും അതില്‍ നിന്നും അല്‍പ്പ സ്വല്‍പം വ്യതിരിക്തമായതുമായ അനുബന്ധ ഉപകഥകള്‍ കൂട്ടിച്ചേര്‍ത്ത് രചയിതാവിന്റെ മനോധര്‍മ്മമനുസരിച്ച് മാറ്റങ്ങളും വരുത്തിയിട്ടുണ്ട് ചില ആഖ്യാനങ്ങളില്‍. ഭാരതീയ ഭാഷകളില്‍ മാത്രമല്ല, ടിബറ്റ്, ഇന്തോനേഷ്യ, ബര്‍മ്മ, ജാവ, സുമാത്ര, ബാലി മുതലായ രാജ്യങ്ങളിലെല്ലാം അവരുടേതായ രാമായണങ്ങള്‍ പ്രചുരപ്രചാരത്തിലുണ്ടായിരുന്നു. അവയുടെ ശേഷിപ്പുകള്‍ ഇന്നും ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നു.
രാമായണത്തിന്റെ ഈ സാര്‍വജനീനമായ സ്വീകാര്യതയുടെ കാരണമെന്തെന്ന് അനേ്വഷിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ഉത്തരം അത് മനുഷ്യരെ സംബന്ധിച്ചിടത്തോളം ജീവിതസ്പര്‍ശിയും ജീവിതഗന്ധിയുമായ ഒരു ഇതിഹാസമാണ് എന്നുള്ളതാണ്. വായിച്ചു രസിച്ചതിനുശേഷം മറക്കാനോ തള്ളാനോ ഉള്ള ഒരു കൃതിയല്ലിത്. മറിച്ച്, കര്‍മ്മജടിലമായ ലോകത്ത് മനുഷ്യ രാശിക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു ജീവിത കൈപ്പുസ്തകമാണിത്. ഇതിലെ കഥാനായകന്‍ ഇതിഹാസ പുരുഷനാണ്. ചരിത്ര പുരുഷനാണ്. അനുകരണീയനാണ്.
പ്രപഞ്ചത്തെ മുഴുവന്‍ ഭരിക്കുന്ന, നയിക്കുന്ന ധാര്‍മിക നിയമങ്ങളുടെ ജീവിക്കുന്ന ആള്‍രൂപമായിട്ടാണ് ശ്രീരാമനെ നാം രാമായണത്തില്‍ കാണുന്നത്. കര്‍മ്മമണ്ഡലത്തില്‍ രാജാവിനും പ്രജകള്‍ക്കും ഒരുപോലെ ആരാധ്യനും അനുകരണീയനുമാണ് രാമന്‍. സ്വകര്‍മത്തെ മുഴുവന്‍ ധര്‍മവല്‍ക്കരിച്ച് പുരുഷശ്രേഷ്ഠനായിട്ടാണ് രാമന്‍ നമ്മുടെ മുമ്പില്‍പ്രത്യക്ഷപ്പെടുന്നത്, രാമായണത്തിലൂടെ. രാമായണത്തിലെ കര്‍മസങ്കല്‍പ്പം ധര്‍മസങ്കല്‍പ്പത്തിന്റെ ആവിഷ്‌കാരമാണ്.


ജന്മഭൂമി
ഭഗവാന്‍ ശ്രീപരമേശ്വരന്‍ പാര്‍വതീദേവിക്കു രാമകഥകള്‍ മാത്രമാണോ പറഞ്ഞു കൊടുത്തത്? ശ്രീരാമദേവതത്വമറിയാനല്ലേ ദേവി താല്‍പര്യം പ്രകടിപ്പിച്ചത്?
ശരിയാണ് രാമകഥകള്‍ ആദ്യമൊന്നു ചുരുക്കിപ്പറഞ്ഞ് രാമതത്വവും നല്‍കുകയാണ് ദേവന്‍ ചെയ്തത്. മാത്രമല്ല രാമതത്വം അറിയുന്നവര്‍ വേറെയും പലരുണ്ട്. നമ്മുടെ പുത്രന്‍ ഹനുമാന്‍ രാമതത്വം ശരിക്കറിഞ്ഞവനാണ്. രാവണനിഗ്രഹം കഴിഞ്ഞ് അയോധ്യയിലെത്തിയ രാമാദികള്‍ അഭിഷേകാനന്തരം എല്ലാവര്‍ക്കും സമ്മാനാദികള്‍ നല്‍കി.
എന്നിട്ട് ശ്രീരാമന്‍ സീതാദേവിയോടു ചോദിച്ചു. ദേവീ ഹനുമാനെ നീ കണ്ടില്ലേ.
‘സന്തതംപരമജ്ഞാനത്തെയൊഴിഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ നിര്‍മലനാത്മജ്ഞാനത്തിനിവന്‍ പാത്രമത്രേ’ അതുകൊണ്ട് ദേവി, ‘തന്മനോരഥത്തെ നീ നല്‍കണം മടിയാതെ’ എന്ന് ശ്രീരാമന്‍ അരുളിച്ചെയ്തതനുസരിച്ച് സീതാദേവി തന്നെ ഹനുമാന് രാമതത്വം പറഞ്ഞു കൊടുത്തു. അതായത് പരമജ്ഞാനം, ആത്മജ്ഞാനം, രാമതത്വം, ബ്രഹ്മജ്ഞാനം എല്ലാം ഒന്നുതന്നെ.
ഞാന്‍ സാക്ഷാല്‍ മൂലപ്രകൃതി തന്നെയാണ് എന്നും സീതാദേവി ഹനുമാന് വ്യക്തമാക്കിക്കൊടുത്തു. എന്നാല്‍ ശ്രീരാമ സാന്നിധ്യം കൊണ്ടു മാത്രമാണ് ഞാനിതെല്ലാം സൃഷ്ടിക്കുന്നത്.
തല്‍സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു
തല്‍സ്വരൂപത്തെയറിഞ്ഞവനേയറിയാവു
ഭഗവാന്‍ നിശ്ചലനും സര്‍വോപാധി നിര്‍മുക്തനും ജന്മനാശാദികളില്ലാത്തവനും സര്‍വകാരണവും സര്‍വവ്യാപിയും സര്‍വാധാരവും സര്‍വജ്ഞനും നിര്‍വികാരനുമാണ്. സൃഷ്ടി നടത്തുന്നത് ഭഗവാനല്ല. എന്നാല്‍ ഭഗവാന്റെ സാന്നിധ്യത്താല്‍, മൂലപ്രകൃതിയായ ഞാന്‍ ഇതൊക്കെ നിര്‍വഹിക്കുന്നത്.


ജന്മഭൂമി
ദക്ഷിണാമൂര്‍ത്തി ഭഗവാന്റെ ഇടത്തേത്തുടയിലിരുന്നു കൊണ്ട് ശ്രീപാര്‍വതീദേവി പൂര്‍ണബഹുമാനത്തോടെ തന്നെ ഭര്‍ത്താവിനോടു ചോദിച്ചു.
‘കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍
ശ്രീരാമദേവതത്വം ഉപദേശിച്ചീടണം’
ശ്രീരാമതത്വം ഉപദേശിക്കാന്‍ തയ്യാറില്ലെങ്കില്‍ അങ്ങക്ക് എന്നോടു സ്‌നേഹമില്ലെന്ന് ഞാന്‍ മനസിലാക്കുമെന്ന് വ്യംഗ്യാര്‍ത്ഥം.
ഇതിനു മറുപടിയായി ശ്രീപരമേശ്വരന്‍ സ്‌നേഹപൂര്‍വം പറഞ്ഞു.
‘ശ്രീരാമദേവതത്വം കേള്‍ക്കേണമെന്നു
മനതാരിലാകാംക്ഷയുണ്ടായ് വന്നതു മഹാഭാഗ്യം’
ഹേ, പാര്‍വതി, രാമകഥകള്‍ കേള്‍ക്കാന്‍ ഭാഗ്യവാന്മാര്‍ക്കു മാത്രമേ ആഗ്രഹം പോലുമുണ്ടാകൂ. ദേവിക്ക് ആ മഹാഭാഗ്യം ഉണ്ടായതില്‍ ഏറെ സന്തോഷിക്കുന്നു.
രാമകഥകളുടെ മാഹാത്മ്യം ശിവപാര്‍വതിമാരുടെ സംഭാഷണത്തില്‍ നിന്നു തന്നെ വ്യക്തം. രാമകഥ പറയാന്‍ തയ്യാറല്ലെങ്കില്‍ ആ ഭര്‍ത്താവ് പ്രപഞ്ചനാഥന്‍ തന്നെയെങ്കില്‍ പോലും ആ സ്‌നേഹത്തില്‍ സംശയത്തിന്റെ മുള്‍മുനകള്‍.
മുന്നേ മേ ആരും ചോദിക്കാത്തതുകൊണ്ടാണ് പറയാതിരുന്നത്. ശ്രീപാര്‍വതിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ എത്രയോ മുന്‍പു തന്നെ ഇതു പറഞ്ഞുതരുമായിരുന്നു. രാമകഥകള്‍ പറയാന്‍ അവസരമുണ്ടായത് തന്റെ ഭാഗ്യമെന്ന് ശ്രീപരമേശ്വരനും. ഈ കഥകള്‍ പറയാനും കേള്‍ക്കാനും സാധ്യമാകുന്നത് മഹാഭാഗ്യം. ആനന്ദത്തിലാറാടുവാനുള്ള അവസരം.


ജന്മഭൂമി

Tuesday, July 25, 2017

സിദ്ധാശ്രമം


രാമന്റെ ചോദ്യത്തിനുത്തരമായി ബ്രഹ്മര്‍ഷി പറഞ്ഞു ‘ഇവിടെയാണ് വിഷ്ണു നൂറില്‍പരം ചതുര്‍യുഗങ്ങള്‍ മഹാതപസ്സും ധ്യാനവുമായിരുന്നത്. വാമനന്റെ പഴയ ആശ്രമവുമിതുതന്നെ. വിഷ്ണു വാമനാവതാരത്തിനുമുമ്പ് ഇവിടെയായിരുന്നു. ഇതാണ് സിദ്ധാശ്രമം’. ഇതേകാലത്താണ് മഹാബലി മൂന്നുലോകങ്ങളും കീഴടക്കി സ്വര്‍ഗ്ഗലോകത്തില്‍ വാണിരുന്നത്. അദ്ദേഹം ഒരു യാഗം തുടങ്ങുകയും ചെയ്തു.
ദേവന്മാര്‍ അഗ്‌നിദേവനോടൊപ്പം ഇവിടെ സിദ്ധാശ്രമത്തിലെത്തി വിഷ്ണുവിനെ കാണുകയും ഒരു വാമനന്റെ രൂപമെടുത്ത് തന്റെ മായാശക്തിയാല്‍ മഹാബലിയുടെ യാഗംമുടക്കി ദേവന്മാരെ സംരക്ഷിക്കണമെന്നപേക്ഷിക്കുകയും ചെയ്തു. ഈ യാഗത്തില്‍ ആരുചെന്ന് എന്തു ചോദിച്ചാലും നല്‍കുകയെന്ന രീതിയാണ് ബലിയുടേത്.
ഇതേസമയം കാശ്യപനും അദിതിയും സിദ്ധാശ്രമത്തിലെത്തി വിഷ്ണുവിനെ കാണുകയുണ്ടായി. അവരില്‍ പ്രസാദിച്ചിരുന്ന വിഷ്ണു എന്തു വരവും ചോദിച്ചുകൊള്ളുവാന്‍ അവരോടു പറയുകയും ഭഗവാന്‍ തന്റെ പുത്രനായി ഇന്ദ്രന്റെ അനുജനായി പിറക്കേണമെന്ന അദിതിയുടെ ആഗ്രഹം വിഷ്ണുവിനെ അറിയിക്കുകയും അങ്ങനെ വാമനന്‍ പിറക്കുകയും ചെയ്തു. വാമനനായി ബലിയുടെ അടുത്തെത്തി മൂന്നടി മണ്ണ് ആവശ്യപ്പെടുകയും അതിലൂടെ ബലിയുടെ എല്ലാ സമ്പത്തും എടുക്കുകയുമുണ്ടായി.
വിഷ്ണുവിന്റെ സാന്നിദ്ധ്യത്താല്‍ പവിത്രമാണ് സിദ്ധാശ്രമം. ഇത് ഇപ്പോള്‍ വിശ്വാമിത്രന്റേയും ആശ്രമമാണ്. ‘ഇത് എന്റേതെന്നപോലെ നിന്റേയും (വിഷ്ണുവിന്റെ) ആശ്രമമാണ്’ എന്നുപറഞ്ഞ് ബ്രഹ്മര്‍ഷി രാമനേയും (ലക്ഷ്മണനേയും) ആശ്രമത്തിലേക്കു സ്വാഗതം ചെയ്തു. വിശ്വാമിത്രന്‍ രണ്ട് അതിഥികളോടൊപ്പം വന്നുചേര്‍ന്നതറിഞ്ഞ് ആ പ്രദേശത്തുണ്ടായിരുന്ന ആശ്രമവാസികള്‍ അവരെക്കാണാനും തങ്ങളുടെ നമസ്‌കാരങ്ങള്‍ അറിയിക്കുവാനുമായി അവിടെയെത്തുകയുണ്ടായി.
കുറേനേരത്തെ വിശ്രമത്തിനുശേഷം രാമന്‍ ബ്രഹ്മര്‍ഷിയോടായി പറഞ്ഞു, ‘ഇനി അങ്ങയുടെ യജ്ഞത്തിനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിയാലും. ഈ ആശ്രമത്തിന്റെ പേര് അന്വര്‍ത്ഥമാകട്ടെ’.


ജന്മഭൂമി

Monday, July 24, 2017

ഹിന്ദുവിന്റെ നിത്യ ആചരണങ്ങള്‍

എന്തിനാണ് നാം ആചരണങ്ങള്‍ ചെയ്യുന്നത്? ഹിന്ദുക്കള്‍ക്ക് വ്യക്തമായ ആചരണപദ്ധതികള്‍ ഉണ്ടോ? ഋഷിമാര്‍ പറയുന്നത് ‘ആചാരഹീനോ ന പുനന്തി വേദാഃ” എന്നാണ്. വേദം പഠിച്ചവനെങ്കില്‍ക്കൂടി ആചരണം ചെയ്യുന്നില്ലെങ്കില്‍ അവന്‍ ഒന്നിനും കൊള്ളില്ല. ആചരണങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. എന്ത് ആചരണങ്ങള്‍ ആണ് നാം ചെയ്യേണ്ടത്? എവിടെ തുടങ്ങണം? നമ്മള്‍ നിത്യവും ചെയ്യേണ്ട അഞ്ച് കര്‍മങ്ങളെ പഞ്ചമഹായജ്ഞങ്ങള്‍ എന്നാണ് പ്രാചീന ശാസ്ത്രങ്ങള്‍ വിളിക്കുന്നത്. ബ്രഹ്മയജ്ഞം (സന്ധ്യാവന്ദനം), ദേവയജ്ഞം (അഗ്നിഹോത്രം), ബലിവൈശ്വദേവയജ്ഞം (ഭൂതബലി), പിതൃയജ്ഞം, അതിഥിയജ്ഞം എന്നിവയാണീ പഞ്ചമഹായജ്ഞങ്ങള്‍.അവയില്‍ ആദ്യത്തേത് ബ്രഹ്മയജ്ഞം അഥവാ സന്ധ്യാവന്ദനം ആണ്.
എല്ലാവരും ദിവസവും മുടങ്ങാതെ നിര്‍ബന്ധമായും ചെയ്യേണ്ടതാണിത്. ശ്രീകൃഷ്ണന്‍ പോലും ഇത് ആചരിച്ചിട്ടുണ്ട്. ഹസ്തിനപുരിയിലേക്ക് ദൂതിനുപോകുമ്പോള്‍ സന്ധ്യാവന്ദനം ചെയ്യാനായി രഥം നിര്‍ത്താന്‍ തന്റെ തേരാളിയോട്  ശ്രീകൃഷ്ണന്‍ പറഞ്ഞതായി മഹാഭാരതം ഉദ്യോഗപര്‍വത്തില്‍ കാണാം. അതേപോലെ ശ്രീരാമനും ലക്ഷ്മണനുമെല്ലാം സന്ധ്യാവന്ദനം ചെയ്തതായി വാല്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ട്. ഈ അവതാരപുരുഷന്മാരെല്ലാം ദിവസവും രണ്ട് നേരവും സന്ധ്യാവന്ദനം ചെയ്തിരുന്നു.എന്താണ് ഇത് ചെയ്തതുകൊണ്ടുള്ള ഗുണം? ആളുകള്‍ അവരുടെ ഹൃദയങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ തുറക്കുന്നില്ല. എന്തിന്, തങ്ങളുടെ മാതാപിതാക്കളോടും ജീവിതപങ്കാളിയോട് പോലും മാനസിക വിഷമങ്ങള്‍ പങ്കുവെയ്ക്കുന്നില്ല. നമ്മുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഈശ്വരനോട് സംവദിക്കാന്‍ പരിധികളോ അതിരുകളോ ഒന്നുംതന്നെ ഇല്ല. എന്നാല്‍ ഇതിന്ന് സമയം കണ്ടെത്താന്‍ കഴിയണം.ആത്മശക്തിയുള്ളവന് മാത്രമേ മനസ്സിനെ നിയന്ത്രിക്കാനാകൂ.
ആത്മശക്തി ആര്‍ജിക്കാനും മാനസിക പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കുന്നതിനും ഭാരതത്തിലെ ഋഷിമാര്‍ക്ക് കൃത്യമായ പദ്ധതികള്‍ ഉണ്ടായിരുന്നു. അതാണ് സന്ധ്യാവന്ദനം. ജീവാത്മാവും പരമാത്മാവും ഒരുമിച്ചുചേരുക എന്നും സന്ധ്യയ്ക്ക് അര്‍ഥമുണ്ട്. പ്രാണായാമം, ഗായത്രീധ്യാനം എന്നിവയെല്ലാം ബ്രഹ്മയജ്ഞമെന്ന സന്ധ്യാവന്ദനത്തിന്റെ ഭാഗമാണ്. ഇവയെല്ലാം ഒരു ഗുരുവിന്റെ കീഴില്‍ അഭ്യസിക്കേണ്ടതുമാണ്. രാവിലത്തെയും വൈകുന്നേരത്തെയും സന്ധ്യയില്‍ ചെയ്യേണ്ടുന്ന ബ്രഹ്മയജ്ഞത്തിന് 15 മിനിറ്റ് സമയം മാത്രമാണ് ആവശ്യമുള്ളത്.രണ്ടാമത്തെ യജ്ഞം അഗ്നിഹോത്രം അഥവാ ദേവയജ്ഞം ആണ്.
വേദമന്ത്രങ്ങള്‍ ചൊല്ലി ഇതും രണ്ടുനേരം ചെയ്യണം. ഇതിന്നും 15 മിനിറ്റ് മാത്രമാണ് വേണ്ടിവരിക. ഇത് ഹോമകുണ്ഡത്തില്‍ അഗ്‌നി ജ്വലിപ്പിച്ച് വേദമന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട് നെയ്യും ആരോഗ്യവര്‍ദ്ധകമായ ദ്രവ്യങ്ങളും ഹോമിക്കുന്ന ക്രിയയാണ്. പ്രകൃതിയില്‍ ദൃശ്യവും അദൃശ്യവുമായ വിശേഷശക്തികളായ ഒട്ടേറെ ദേവതകളുണ്ട്. അഗ്നിഹോത്രത്തിലൂടെ അവ പ്രസാദിക്കുന്നുവെന്ന് ഋഷിമാര്‍ അഭിപ്രായപ്പെടുന്നു.ഹോമം രോഗങ്ങളെ അകറ്റുമെന്ന് ആയുര്‍വേദാചാര്യനായ ചരകന്‍ പറയുന്നുണ്ട്. ഒരു കാലത്ത് ഭാരതത്തില്‍ എല്ലാവീട്ടിലും രണ്ടു നേരം അഗ്‌നിഹോത്രമനുഷ്ഠിക്കപ്പെട്ടിരുന്നു. അഗ്‌നിഹോത്രം ചെയ്യാത്ത വീടുകള്‍ ശ്മശാനതുല്യമാണെന്നാണ് ചാണക്യന്‍ പറയുന്നത്.
വേദാന്തകേസരിയായ ശ്രീമദ് ശങ്കരാചാര്യരും അഗ്‌നിഹോത്രം മുടങ്ങാതെ അനുഷ്ഠിക്കാന്‍ ഉപദേശിക്കുന്നു. ശ്രീകൃഷ്ണനും ശ്രീരാമനുമെല്ലാം അഗ്നിഹോത്രം ചെയ്തിരുന്നതായി ഇതിഹാസങ്ങളില്‍ വായിക്കാം.മൂന്നാമത്തെ യജ്ഞം പിതൃയജ്ഞമാണ്. മാതാപിതാക്കളേയും ആചാര്യനേയും ശുശ്രൂഷിക്കുക എന്നതാണ് പിതൃയജ്ഞം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഞാന്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ കണ്ടുമുട്ടുന്ന മാതാപിതാക്കള്‍; അവരുടെ മക്കള്‍ തങ്ങളെ ശ്രദ്ധിക്കുന്നേയില്ല എന്ന് പറഞ്ഞ് കരയുകയാണ്. മാതാപിതാക്കള്‍ അവരുടെ സന്താനങ്ങളുടെ മതിയായ ശുശ്രൂഷയും ശ്രദ്ധയും ഇല്ലാതെ എവിടെയോ കിടന്ന് മരണമടയുന്നു.
ജീവിച്ചിരിക്കുമ്പോള്‍ അവരെ ശ്രദ്ധയോടെ പരിപാലിക്കുന്നതാണ്  ശ്രാദ്ധം. അവര്‍ക്കുവേണ്ടി ഭക്ഷണവും വസ്ത്രവും മരുന്നുകളും മറ്റും നല്‍കി അവരെ തൃപ്തിപ്പെടുത്തുന്നത് തര്‍പ്പണം. വേദസംസ്‌കാരത്തിലേക്ക് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് ഈയൊരു സംസ്‌കാരം അവരില്‍ ഉണ്ടാവുക.


ജന്മഭൂമി

Sunday, July 23, 2017

രാമകൃഷ്ണമഠത്തിന്റെ പ്രഥമാധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദസ്വാമികള്‍ ശാരദാദേവിയുടെ അടുക്കല്‍ ചെല്ലുമ്പോള്‍ വിറയ്ക്കുകയും കേവലം ഒരു ബാലനെപ്പോലെ പെരുമാറുകയും ചെയ്തിരുന്നു. ശ്രീരാമകൃഷ്ണന്റെ മാനസപുത്രനായി വിശേഷിപ്പിക്കുന്ന ബ്രഹ്മാനന്ദസ്വാമികളാദി ശിഷ്യരുടെ ഭാവം ഗുരുപത്‌നിയോടുള്ള ഭാവപ്രകടനമായിരുന്നില്ല. അവര്‍ ശാരദാദേവിയെ യഥാര്‍ത്ഥത്തില്‍ ജഗദംബികയായി കരുതിപ്പോന്നു. ചില സന്ദര്‍ഭങ്ങളില്‍ ആ വിധത്തില്‍ ആരാധിക്കുകയും ചെയ്യാറുണ്ടായിരുന്നു. ബ്രഹ്മാനന്ദസ്വാമികള്‍ ഒരു ദുര്‍ഗാപൂജാവേളയില്‍ ശാരദാദേവിയെ പുഷ്പങ്ങള്‍കൊണ്ട് ജഗത്ജനനിയെ അര്‍ച്ചിക്കുന്നതുപോലെ പൂജിച്ചു.
ഇങ്ങനെയുള്ള മഹാപുരുഷന്മാരുടെ പൂജ സ്വീകരിക്കുമ്പോഴും ജയരാമവാടിയില്‍ പാടുപെട്ടു പണിയെടുക്കുമ്പോഴുംഅമ്മ ഒരേയൊരു സരളസ്വഭാവത്തില്‍ വര്‍ത്തിച്ചുവെന്നതാണ് ആശ്ചര്യം. ഒരു ഭക്ത ഒരിക്കല്‍ പറഞ്ഞു, ”അമ്മയുടെ മഹത്വം എത്ര അത്ഭുതാവഹം! അനേകായിരം ആളുകള്‍ അവരെ വാസ്തവത്തില്‍ പൂജിക്കുമ്പോഴും തന്നോടു കാണിക്കുന്ന ഈ ആരാധനയൊന്നും അവരിലൊരു താല്‍പര്യവും ഉണ്ടാക്കിയില്ല. ഇതൊരു മനുഷ്യന് സാധ്യമല്ല. ഇതുതന്നെ അമ്മയുടെ മഹത്വത്തിന് മതിയായ തെളിവ്”.
1898 നവംബര്‍ മാസത്തിലാണ് ശാരദാദേവി ആദ്യമായി ബേലൂര്‍മഠത്തില്‍ കാലൂന്നിയത്. അന്ന് അവിടെ കാളീപൂജ നടന്നിരുന്നു. ദേവിയുടെ ആദ്യത്തെ പാദസ്പര്‍ശം നടന്ന ദിവസം ദേവി തന്നെ അവിടെ അടിച്ചു വൃത്തിയാക്കുകയും ഒരു മുറി വൃത്തിയാക്കി താന്‍ പൂജിച്ചിരുന്ന ഗുരുദേവന്റെ ഛായാചിത്രം അതില്‍വച്ചു പൂജിക്കുകയും ചെയ്തു. അന്നവിടെ പൂജാഗൃഹമൊന്നും പണിതീര്‍ന്നിട്ടുണ്ടായിരുന്നില്ല. എങ്കിലും ദേവി സന്തുഷ്ടയായിരുന്നു. തന്റെ സന്താനങ്ങള്‍ക്ക് കയറിക്കിടക്കാന്‍ പാര്‍പ്പിടത്തിനും ആഹാരത്തിനു വേണ്ട വകയ്ക്കും ദേവി ഗുരുദേവനോട് പ്രാര്‍ത്ഥിച്ചിരുന്നുവല്ലോ. ദേവിയുടെ പ്രാര്‍ത്ഥന സഫലമായ സുദിനമായിരുന്നു അന്ന്.
ബേലൂര്‍മഠത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന പുതിയ കെട്ടിടങ്ങള്‍ 1898 ഡിസംബറില്‍ പണിതീര്‍ന്നു. 1898 ഡിസംബര്‍ 9-ാം തീയതി വിവേകാനന്ദസ്വാമികള്‍ ഭഗവാന്‍ ശ്രീരാമകൃഷ്ണപരമഹംസരുടെ ഭൗതികാവശിഷ്ടങ്ങള്‍ തന്നത്താന്‍ ശിരസില്‍ ചുമന്നുകൊണ്ട് ബേലൂര്‍മഠത്തിലേക്ക് കൊണ്ടുവരികയും അവിടെ അവ സ്ഥാപിച്ച് ഹോമവും പൂജയും കഴിക്കുകയും ചെയ്തു. പുതുവര്‍ഷാംരംഭത്തില്‍ത്തന്നെ (1899 ജനുവരി 1) സന്ന്യാസിമാര്‍ ഈ പുതിയ മഠത്തിലേയ്ക്ക് താമസം മാറ്റി.
സ്വാമിജിയുടെ നേതൃത്വത്തില്‍ (1901 ഒക്‌ടോബര്‍ മാസത്തില്‍) ബേലൂര്‍മഠത്തില്‍വച്ച് ദുര്‍ഗാപൂജ വളരെ ആഡംബരമായി ആഘോഷിക്കപ്പെട്ടു. ശാരദാദേവിയുടെ പേരില്‍ നടത്തപ്പെട്ട ഈ പൂജാഘോഷത്തില്‍ അഞ്ചുദിവസവും ദേവി സന്നിഹിതയായിരുന്നു. അത് ബേലൂര്‍ മഠത്തിന്റെ ചരിത്രത്തിലെ പ്രധാന സംഭവമായി ഇന്നും കരുതുന്നു.


ജന്മഭൂമി

Saturday, July 22, 2017

ശ്രീരാമചന്ദ്രഭഗവാന്റെ പരമഭക്തനായിരുന്നു തുളസീദാസ്. ഭഗവാന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന ‘രാമചരിതമാനസം’ എന്ന പേരില്‍ തുളസീദാസന്‍ ഒരു അമൂല്യ ഗ്രന്ഥരചന നടത്തി പൂര്‍ത്തിയായ സമയം.
താന്‍ രചിച്ച ഗ്രന്ഥം പുണ്യനഗരിയായ കാശിയിലെ വിശ്വനാഥന്റെ തിരുനടയില്‍ സമര്‍പ്പിച്ച് അനുഗ്രഹം വാങ്ങണമെന്ന് തുളസീദാസന് വിചാരമുണ്ടായി. ഈ വിധം ചിന്തിച്ച് തുളസീദാസന്‍ ഒരു ദിവസം കാശിയിലെത്തി വിശ്വനാഥക്ഷേത്രത്തിലെത്തി ഗ്രന്ഥം സമര്‍പ്പിച്ച് പ്രാര്‍ഥനയില്‍ മുഴുകി.
പ്രാര്‍ഥനയില്‍ മുഴുകിയ തുളസീദാസന്‍ ഭഗവശ്ചിന്തയില്‍ ക്ഷേത്രത്തില്‍നിന്നും തിരിച്ചിറങ്ങി. താന്‍ ഭഗവദനുഗ്രഹത്തിന് സമര്‍പ്പിച്ച ഗ്രന്ഥം എടുക്കാന്‍ മറന്നുപോവുകയും ചെയ്തു.
പിറ്റേന്ന് തുളസീദാസന്‍ താന്‍ മറന്നുവെച്ച് രാമചരിതമാനസം എടുക്കാന്‍ അതിരാവിലെ വിശ്വനാഥക്ഷേത്രത്തിലെത്തി. ഭഗവാന്റെ തിരുമുമ്പില്‍ നിന്നും ഗ്രന്ഥമെടുത്ത തുളസീദാസനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഗ്രന്ഥത്തിന്റെ പുറംപേജില്‍ ‘സത്യം ശിവം സുന്ദരം’ എന്നെഴുതിയിരുക്കുന്നു!
തുളസീദാസ് ഇതുകണ്ട് അല്‍ഭുതപരതന്ത്രനായി അവിടുത്തെ പൂജാരിമാരോടു ഗ്രന്ഥത്തിലെ എഴുത്തിനെക്കുറിച്ച് സംസാരിച്ചു. എന്നാല്‍ അവരാരും ഗ്രന്ഥം തൊട്ടിട്ടില്ലെന്നു അറിയിച്ചു.
ഈ അല്‍ഭുതത്തിന്റെ പൊരുളന്വേഷിച്ച തുളസീദാസിനു ഇതെല്ലാം ശിവഭഗവാന്റെ ലീലയാണെന്നു മനസ്സിലായി. രാമചരിതമാനസത്തിന്റെ മഹത്വത്തെക്കുറിക്കുന്നതായിരുന്നു ഭഗവാന്റെ ഈ സാക്ഷ്യം.

ജന്മഭൂമി: http://www.janmabhumidaily.com/news424741#ixzz4nbRV6Ppz
സീത അപഹരിക്കപ്പെട്ടെന്നറിഞ്ഞ ശ്രീരാമന്‍ കഠിനമായ ദുഃഖം സഹിക്കാന്‍ പറ്റാതെ വനത്തിലുടനീളം സീതയെ കരഞ്ഞുവിളിച്ച് അലഞ്ഞുനടന്നു. ഈ വിധം നടക്കുന്നതിനിടയില്‍ വഴിയരികലെ മരച്ചില്ലയില്‍ ഒരു അണ്ണാന്‍കുഞ്ഞ് കരഞ്ഞു കൊണ്ടിരിക്കുന്നതാണ് കണ്ടത്. രാമന്‍ അണ്ണാന്‍കുഞ്ഞിനോടു ചോദിച്ചു: “നീയെന്തിനാണ് കരയുന്നത്? എന്നപ്പോലെ നിന്റെ പ്രിയപ്പെട്ടവര്‍ ആരെയെങ്കിലും കാണാതായോ?”
രാമന്റെ വാക്കുകേട്ട് അണ്ണാന്‍കുഞ്ഞ് പറഞ്ഞു: “അയോധ്യയിലെ ശ്രീരാമചന്ദ്രന്റെ പത്‌നി സീതാദേവിയെ രാവണന്‍ എന്നൊരു രാക്ഷസന്‍ ഇതാ, ഈ വഴിയെ ആകാശമാര്‍ഗത്തില്‍ കട്ടുകൊണ്ടുപോയിരിക്കുന്നു. ആ ദേവിയുടെ അവസ്ഥ ഓര്‍ത്താണ് ഞാന്‍ കരയുന്നത്.”
തന്റെ കാതുകള്‍ക്ക് ഇമ്പം പകരുന്ന വാക്കുകള്‍ പറഞ്ഞ അണ്ണാന്‍കുഞ്ഞിനോട് രാമന് അതിയായ വാത്സല്യം തോന്നി പറഞ്ഞു:
“നീയെനിക്കു ഇന്നുമുതല്‍ പ്രിയപ്പെട്ടവനാണ്. അത്രയും വലിയൊരു വാര്‍ത്തയാണ് ഇപ്പോള്‍ നീയെന്നോടു പറഞ്ഞത്. ഞാന്‍ നിന്നെ അനുഗ്രഹിക്കുകയാണ്. എത്ര വലിയ ഉയരത്തില്‍ നിന്നും താഴേക്കു പതിച്ചാലും നിനക്ക് മുറിവേല്‍ക്കുകയേയില്ല.”
അണ്ണാന്‍കുഞ്ഞിനെ അനുഗ്രഹിച്ച് ശ്രീരാമന്‍
നടന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news430012#ixzz4nbPmCYWM

Friday, July 21, 2017

അശ്വമേധയാഗത്തിന് വന്നുചേര്‍ന്ന എല്ലാ അതിഥികളും അത്യന്തം സമ്മാനിതരായി മടങ്ങിപ്പോയി. ഋഷ്യശൃംഗനും ശാന്തയും തിരികെപ്പോകുമ്പോള്‍ രാജാവ് തന്റെ അനുചരന്മാരോടൊപ്പം കൂറേദൂരം അവരെ അനുഗമിക്കുകയുണ്ടായി.
യാഗത്തിനുശേഷം ആറ് ഋതുക്കള്‍ കഴിഞ്ഞിരിക്കുന്നു. ചൈത്രമാസത്തിലെ ശുക്‌ളപക്ഷനവമിനാളില്‍ പുണര്‍തം നക്ഷത്രത്തില്‍ രാജാവിന്റെ ഏറ്റവും മുതിര്‍ന്ന പത്‌നി കൗസല്യ ഒരു പുത്രന് ജന്മം നല്‍കുകയുണ്ടായി. വിശേഷപ്പെട്ട ശരീരലക്ഷണങ്ങളോടെ പിറന്ന രാമന്‍ ലോകത്തിന്റെ ഐശ്വര്യവും വിഷ്ണുവിന്റെ പകുതി ചൈതന്യം നിറഞ്ഞവനുമായിരുന്നു.
പിന്നീട് കൈകേയി പൂയം നക്ഷത്രത്തില്‍ ഒരു പുത്രനെ പ്രസവിച്ചു. എല്ലാ ദൈവീക ഐശ്വര്യങ്ങളും ഉണ്ടായിരുന്ന ഈ പുത്രന്‍ ഭരതന്‍ വൈഷ്ണവ തേജസ്സിന്റെ കാല്‍ഭാഗം തന്നിലുള്ളവനായിരുന്നു. പിറ്റേന്നാള്‍ സുമിത്ര ഇരട്ടക്കുട്ടികളെ പ്രസവിക്കുകയുണ്ടായി. ഇവരാണ് ലക്ഷ്മണനും ശത്രുഘ്‌നനും. ഇവരിലും നിറഞ്ഞിരുന്നത് വൈഷ്ണവ ചൈതന്യമാണ്.
പുത്രന്മാരുടെ ജനനം അയോദ്ധ്യയെ ആഹ്‌ളാദത്തിലാക്കി. ഗന്ധര്‍വന്മാരുടെ പാട്ടുകളും അപ്‌സരസ്സുകളുടെ നൃത്തവും സര്‍വജനങ്ങളുടേയും സന്തോഷപ്രകടനങ്ങളും ദാനധര്‍മ്മങ്ങളുമെല്ലാം ആഹ്‌ളാദത്തിന്റെ മാറ്റുകൂട്ടി. കുട്ടികളുടെ ജനനത്തിന്റെ പതിമൂന്നാംനാള്‍ കുലഗുരുവായ വസിഷ്ഠന്‍ അവര്‍ക്ക് നാമകരണവും നടത്തി.
ജാതകര്‍മം മുതല്‍ ഉപനയനം വരെയുള്ള എല്ലാ ചടങ്ങുകളും കൃത്യസമയങ്ങളില്‍ നടത്തുകയുണ്ടായി. അവരുടെ വിദ്യാഭ്യാസവും ആയുധാഭ്യാസവും ക്രമേണ പുരോഗമിച്ചുകൊണ്ടിരുന്നു. ബാല്യം മുതല്‍ തന്നെ ലക്ഷ്മണന്‍ രാമനോട് ഒരു പ്രത്യേകതരം അടുപ്പവും സേവാമനോഭാവവും പുലര്‍ത്തിയിരുന്നു. ഇതുപോലെ ശത്രുഘ്‌നന് ഭരതനോടും അനുപമമായ ഒരു ബന്ധമാണുണ്ടായിരുന്നത്. നാലുപുത്രന്മാരും സദ്ഗുണസമ്പന്നന്മാരായിരുന്നു.
ദശരഥന് തന്റെ പുത്രന്മാരോട് അളവറ്റ സ്‌നേഹവും അവരെക്കുറിച്ച് അഭിമാനവുമാണുണ്ടായിരുന്നത്. അവരാകട്ടെ വേദപഠനത്തിലും ധനുര്‍വിദ്യയിലും മിടുക്കന്മാരും മാതാപിതാക്കന്മാരുടെ സേവയില്‍ ശ്രദ്ധാലുക്കളുമായിരുന്നു. പുത്രന്മാരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാകാറായപ്പോള്‍ രാജാവ് ഗുരുക്കന്മാരായ വസിഷ്ഠന്‍, വാമദേവന്‍ തുടങ്ങിയവരോടും ബന്ധുക്കളായ ലോമപാദന്‍ തുടങ്ങിയവരോടും സഭയില്‍വച്ച് പുത്രന്മാരുടെ വിവാഹക്കാര്യം ചര്‍ച്ചചെയ്തു. അപ്പോള്‍ അവിടെ ബ്രഹ്മര്‍ഷിയായ വിശ്വാമിത്രന്‍ എത്തുകയുണ്ടായി.


ജന്മഭൂമി

Thursday, July 20, 2017

ഗോലോകത്തിലെ രാധാമാധവന്മാരെക്കുറിച്ച് ഗര്‍ഭ ഭാഗവതത്തിലും ദേവീ ഭാഗവതത്തിലും ഏറെ വര്‍ണിക്കുന്നുണ്ട്. രാധ മൂല പ്രകൃതിയും മാധവന്‍ സാക്ഷാല്‍ ശ്യാമ മുരളീധരനും തന്നെ.
ഭഗവാനും മൂല പ്രകൃതിയും തമ്മില്‍ ലയിച്ചു നിന്നുള്ള പരമാനന്ദമാസ്വദിക്കാനുള്ള ചെറിയ അവസരം. [എല്ലാ ദേവതകളുടേയും ഉത്ഭവം ഈ മൂല പ്രകൃതിയിലെ താളവ്യതിയാനങ്ങള്‍ക്കനുസൃതമാണ്. മന്ത്ര മൂര്‍ത്തികള്‍ മൂല പ്രകൃതമുള്ളതിനാല്‍ തന്നെ മന്ത്രങ്ങളും മൂല മന്ത്രങ്ങളെന്ന് പ്രകടം. അവരുടെ നാമങ്ങള്‍ തന്നെ മന്ത്രാക്ഷരങ്ങള്‍. [രാധേശ്യാമ, രാധേശ്യാമ എന്നീ മന്ത്രങ്ങളിലൂടെ ആനന്ദത്തില്‍ ലയിക്കാന്‍ കഴിഞ്ഞ ഭക്തന്മാര്‍ ഏറെ. രാമകൃഷ്ണ പരമഹംസരെപ്പോലുള്ളവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു.
രാധേശ്യാമ, രാധേശ്യാമ എന്ന നാമങ്ങളുടെ ചുരുക്കമാണ് രാമ മന്ത്രം. ഓം ജൂംസ എന്നു മാത്രം ഉച്ചരിച്ചാല്‍ മൃത്യുഞ്ജയ മൂര്‍ത്തി പ്രസാദമുണ്ടാകുന്നതു പോലെ രാധേ എന്നതിലെ ‘രാ’യും ശ്യാമ എന്നതിലെ ‘മ’യും മാത്രം ചേര്‍ത്ത് ഉച്ചരിച്ചാല്‍ രാധാകൃഷ്ണന്മാരുടെ പ്രസാദം ലഭ്യമാകും. അതാണ് രാമ മന്ത്രം. അതിനാല്‍ രാമ മന്ത്രം മാത്രം ജപിച്ചാല്‍ ഭഗവാനും മൂല പ്രകൃതിയും ഒരുമിച്ച് പ്രസാദിക്കും. അതുകൊണ്ട് തന്നെ ശ്രീരാമനും സീതാദേവിയും അനുഗ്രഹിച്ചു വരും. രാമ മന്ത്രം കേട്ടാല്‍ ഹനുമാന്‍ സ്വാമിയും ഓടിയെത്തി ഞാന്‍ അങ്ങേക്കായി എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് ദാസ്യ ഭാവത്തില്‍ വരും.


ജന്മഭൂമി
പിന്മാറ്റങ്ങളും കീഴടങ്ങലുകളും തോല്‍വിതന്നെയാകണമെന്നില്ല. ചിലപ്പോള്‍ അത് ഒരു കുതിച്ചു ചാട്ടത്തിനുള്ള ശക്തി സംഭരിക്കാനുള്ള ഉപാധിയായിരിക്കാം. അത് യുദ്ധതന്ത്രങ്ങളുടെ ഭാഗവുമാണ്. അതു തിരിച്ചറിയാന്‍ ഒരു സമര്‍ഥനുമാത്രമാണ് സാധ്യമാവുക. ചില ഘട്ടങ്ങളില്‍ ഈ പിന്മാറ്റം ശോഭനവുമായിരിക്കാം.
ഇത്തരത്തില്‍ കീഴടങ്ങാനും പിന്മാറാനും പ്രത്യേകം കഴിവും അവശ്യമാണ്. കലിംഗംചേദി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ സൈന്യത്തിനെ ഒപ്പം നിര്‍ത്തി ജരാസന്ധന്റെ സേന മഥുരയെ വളഞ്ഞപ്പോഴെല്ലാം സമര്‍ഥമായിനേരിട്ട് ശ്രീകൃഷ്ണ ബലരാമന്മാര്‍ അവരെ തോല്‍പ്പിച്ചു. ജരാസന്ധന്റെ നേതൃത്വത്തില്‍ വന്ന 23 അക്ഷൗഹിണിപ്പടയെ വീതം 17 തവണ മഥുരതോല്‍പ്പിച്ചു നശിപ്പിച്ചു. 18-ാം തവണ മഗധയുദ്ധത്തിനു വരുന്നതിനുമുമ്പായിത്തന്നെ ശ്രീകൃഷ്ണന്‍ സമുദ്രത്തില്‍ വിശ്വകര്‍മാവിന്റെ സഹായത്തോടെ ഒരു ദ്വീപു സൃഷ്ടിച്ച് ദ്വാരകാപുരിനിര്‍മിച്ചു. മഥുരാവാസികളെ ദ്വാരകയില്‍ താമസിപ്പിച്ച് സംരക്ഷിച്ചു.
ശ്രീകൃഷ്ണന്‍ മഥുരയില്‍ നിന്നും പേടിച്ചോടി എന്ന് ജരാസന്ധന്‍ വ്യാഖ്യാനിച്ചു. എന്നാല്‍ ദ്വാരകയുടെ സംരക്ഷണച്ചുമതല ബലരാമനെ ഏല്‍പിച്ച് ശ്രീകൃഷ്ണന്‍ മഥുരയിലേക്കുതന്നെ വന്നു. അതുകൊണ്ടുതന്നെ ഇത് ഒളിച്ചോട്ടമല്ലെന്ന് വ്യക്തം. ഇതിനിടെ അനേകം അക്ഷൗണിയുമായി മഥുരയിലെത്തിയ കാലയവനന്‍ ശ്രീകൃഷ്ണനെ ആക്രമിക്കാന്‍ ഭാവിച്ച് പുറകെ കൂടി. പേടിച്ചോടുന്നതുപോലെ കള്ളനാട്യവുമായി ശ്രീകൃഷ്ണന്‍ ഓടി. പുറകെ കാലയവനനും കാലയവനന്‍ പിടികൂടി എന്നു തോന്നുന്ന ഘട്ടം വരെ തൊട്ടുപിന്നാലെ കാലയവനനും പാഞ്ഞു.
ഇതിനിടെ കാലയവനന്‍ ശ്രീകൃഷ്ണന്‍ പരിഹസിച്ചു. ” പലായനം യദുകുലേ ജാതസ്യ തവ നോചിതം” ഈ ഒളിച്ചോട്ടം യദുകുലത്തില്‍ ജനിച്ച നിനക്ക് ഒട്ടും ചേര്‍ന്നതല്ല.
ഇതുകേട്ടിട്ടും ഭഗവാന്‍ ഓട്ടം നിര്‍ത്തിയില്ല. ഒടുവില്‍ ഭഗവാന്‍ ഓടി ഒരു ഗുഹയില്‍ പ്രവേശിച്ചു. തോട്ടുപിന്നാലെ കാലയവനനും.
ഗുഹയില്‍ കടന്ന കാലയവനന്‍ കണ്ടത് ഒരാള്‍ കിടന്നുറങ്ങുന്നതാണ്. തന്നില്‍ നിന്നും ഓടിരക്ഷപ്പെട്ട കൃഷ്ണനാണ് ഇതെന്ന ധാരണയില്‍ അയാളെ ചവുട്ടിയുണര്‍ത്തുകയാണ് കാലയവനന്‍ ചെയ്തത്. എന്നാല്‍ അനേകം ദേവാസുരയുദ്ധങ്ങളില്‍ ദേവന്മാര്‍ക്കുവേണ്ടി സൈന്യത്തെ നയിച്ചുപോരാടിയ മുചുകുന്ദനായിരുന്നു അത്.
കുറേക്കാലം യുദ്ധംചെയ്ത് ക്ഷീണിച്ച മുചുകുന്ദനും ദേവന്മാരുടെ പ്രസാദത്തിനര്‍ഹനായപ്പോള്‍ മറ്റൊന്നും ആവശ്യപ്പെട്ടില്ല. ”നിദ്രാമേവ തതോ വപ്രേ” എനിക്ക് വരമായി ഇപ്പോള്‍ നിദ്രമാത്രം മതി. ദീര്‍ഘമായി ഒന്നുറങ്ങണം. ആരും ഉറക്കത്തില്‍ ശല്യപ്പെടുത്തരുത്. ”യഃകശ്ചിന്മമ നിദ്രായാ ഭംഗം കുര്യാത് സുരോത്തമഃ സഹി ഭസ്മീഭവേദാശു” എന്നദ്ദേഹം ആവശ്യപ്പെട്ടു. എന്റെ നിദ്രക്കു ഭംഗം വരുത്തുന്നവന്‍ ഉടന്‍ ഭസ്മമായിത്തീരണം എല്ലാം പറഞ്ഞപോലെ എന്ന് ദേവന്മാര്‍ അനുഗ്രഹിച്ചു.
ആ മുചുകുന്ദനെയാണ് ഇപ്പോള്‍ കാലയവനന്‍ തട്ടിയുണര്‍ത്തിയത്. കണ്ണുതുറന്നുനോക്കിയ മുചുകുന്ദന്‍ കാലയവനനെ കണ്ടമാത്രയില്‍ കാലയവനന്‍ ഭസ്മായി. തുടര്‍ന്നുമാത്രമാണ് ഭഗവാന്‍ ശ്രീകൃഷ്ണനെ മുചുകുന്ദന്‍ കണ്ടത്. കണ്ടമാത്രയില്‍ വന്ദിക്കാനാണ് തോന്നിയത്. അത്ര പ്രകാശമാണ് ആ ഗുഹയില്‍ പെട്ടെന്ന് പരന്നത്. ” ഗൃഹാധ്വാതം പ്രദീപഃ പ്രഭയാ യഥാ” ദീപം ജ്വലിപ്പിച്ചപോലെ ഗുഹമുഴുവന്‍ പ്രഭപരന്നപ്പോള്‍ ആര്‍ക്കും നമസ്‌കരിക്കാന്‍ തോന്നുന്ന അങ്ങാരാണെന്നന്വോഷിച്ചു. താന്‍ മാണ്ഡാതാവിന്റെ മകന്‍ മുചുകുന്ദനാണെന്ന് ആദ്യം പരിചയപ്പെടുത്തിയശേഷം ഭഗവാനോട് ചോദിച്ചു. അങ്ങയുടെ പേരും വംശവുമെല്ലാം പറഞ്ഞ് എനിക്കു പരിചയപ്പെടുത്തിത്തന്നാലും.
ശ്രീകൃഷ്ണന്‍ പറഞ്ഞു എന്റെ പേരെന്തൊക്കെയെന്ന് എനിക്കുതന്നെയറിയില്ല. ആയിരക്കണക്കിനു പേരുകള്‍ എനിക്കുണ്ട്.
”ജന്മകര്‍മാദിധാനാനി സന്തിമേങ്ഗ, സഹസ്രശഃ
ന ശക്യന്തേളനു സംഖ്യാതുമനന്തത്വാന്മയാപി ഹി”
എങ്കിലും അങ്ങുചോദിച്ചതുകൊണ്ടുഞാന്‍ ഇപ്പോള്‍ എന്തെങ്കിലും മറുപടിനല്‍കണമല്ലോ. ബ്രഹ്മാദികളുടെ അപേക്ഷകണക്കിലെടുത്ത് ഭൂമിഭാരം തീര്‍ക്കാന്‍ യദുകുലത്തില്‍ വാസുദേവസുതനായി അവതരിച്ച വാസുദേവനാണ്.
മുചുകുന്ദന് എല്ലാം മനസ്സിലായി. ഭഗവാന്‍ നാരായണന്‍, പണ്ട് ഗര്‍ഗമഹര്‍ഷി പറഞ്ഞിട്ടുണ്ട്. ഭഗവാനെ നമസ്‌കരിച്ച് മുചുകുന്ദന്‍ ബദരിയിലേക്കുപോയി. ഭഗവല്‍നാമത്തില്‍ മുഴുകിക്കഴിഞ്ഞു.
ശ്രീകൃഷ്ണന്‍, കാലയവനന്റെ അന്ത്യത്തിനുശേഷം യവന സൈന്യത്തെയും നിഗ്രഹിച്ച് വിജയ ചിഹ്നമായി അവരുടെ ആഭരണാദികളും കരസ്ഥമാക്കി മടങ്ങുമ്പോഴാണ് ജരാസന്ധസൈന്യം വീണ്ടും ആക്രമിച്ചത്. പേടിച്ചവനെപ്പോലെ ഓടി ശ്രീകൃഷ്ണന്‍ പ്രവര്‍ഷണ പര്‍വത്തില്‍ മറഞ്ഞു. ജരാസന്ധന്‍ പര്‍വതത്തിന് തീയിട്ട് ജയഘോഷത്തോടെ മടങ്ങി.
തന്നില്‍ നിന്നും ഓടിരക്ഷപ്പെട്ട കൃഷ്ണനാണ് ഇതെന്ന ധാരണയില്‍ അയാളെ ചവുട്ടിയുണര്‍ത്തുകയാണ് കാലയവനന്‍ ചെയ്തത്. എന്നാല്‍ അനേകം ദേവാസുരയുദ്ധങ്ങളില്‍ ദേവന്മാര്‍ക്കുവേണ്ടി സൈന്യത്തെ നയിച്ചുപോരാടിയ മുചുകുന്ദനായിരുന്നു അത്.


ജന്മഭൂ
രാക്ഷസേശ്വരന്റെ അരമനയ്ക്കു ചുറ്റും കാവല്‍ ഭടന്മാര്‍. ശൂലം, മുള്‍ത്തടി, തോമാരം തുടങ്ങിയ നിശിതായുധങ്ങളേന്തിയ ഭടന്മാര്‍ ഇലയനങ്ങുന്നതിനുപോലും കാതോര്‍ത്ത് ജാഗ്രത പൂണ്ടു നില്‍ക്കുന്നു. ഈ അരമനയ്ക്കകത്താവുമോ ദേവിയെ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്നത്?
‘വായുപുത്രന്‍ അന്വേഷണം തുടര്‍ന്നു, അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘ഉവ്വ്. മഹാഭവനത്തിന്റെ പൂമുഖത്ത് പുഷ്പകം കണ്ടു. ഈ വാഹനത്തിലായിരിക്കും ദേവിയെ കൊണ്ടുവന്നിരിക്കുകയെന്നു വായുപുത്രന്‍ മനസ്സില്‍ കണ്ടു. പതുങ്ങി വിമാനത്തിനകത്തു കടന്നു-ദേവിയെ എങ്ങാനും ഒളിപ്പിച്ചു വെച്ചിരിക്കുന്നോ എന്നറിയാന്‍. അനര്‍ഘങ്ങളായ രത്‌നങ്ങള്‍ പതിച്ചതാണ് വിമാനത്തിന്റെ അകം. എല്ലായിടത്തും നോക്കി. ഇല്ല. പുഷ്പകവിമാനത്തില്‍ ദേവിയില്ല… ആഞ്ജനേയന്‍ പുറത്തുകടന്നു.
‘എന്നിട്ടോ?’ ശ്രീലക്ഷ്മി തിരക്കി.
‘നേരെ അന്തഃപുരത്തിലേയ്ക്ക് പതുങ്ങിയെത്തി. പത്‌നിമാരായ രാക്ഷസികളും ഭുജബലത്താല്‍ പിടിച്ചുകൊണ്ടുവരപ്പെട്ട രാജാംഗനകളുമെല്ലാം അവിടെ വസിക്കുന്നു. എല്ലാവരും ഭക്ഷണശാലയിലാണ്. അന്നപാനാദി ഭക്ഷണപദാര്‍ത്ഥങ്ങളുടെ മണം വായുപുത്രന്റെ മൂക്കിലെത്തി. മദ്യത്തിന്റെ ലഹരിയേല്‍പ്പിക്കുന്ന മണവുമുണ്ട്. ദേവിയെ ഭക്ഷണശാലയില്‍ നോക്കണ്ടേ? വായുപുത്രന്‍ മാത്രനേരം ശങ്കിച്ചുനിന്നു. രാക്ഷസികള്‍ നിര്‍ബന്ധിച്ചു ദേവിയെ അവിടേയ്ക്കു കൊണ്ടുപോയിട്ടുണ്ടെങ്കിലോ?’
‘നോക്കാന്‍ തന്നെ തീരുമാനിച്ചു, അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.
‘പിന്നില്ലേ?’ മുത്തശ്ശന്‍ തുടര്‍ന്നു: ‘അവിടെച്ചെന്നപ്പോള്‍ എന്താണ് കണ്ടത്? ബോധമറ്റു കിടക്കുന്ന ഒട്ടേറെ തരുണീമണികള്‍. പലരും അര്‍ധനഗ്നരാണ്. പരസ്പരാലിംഗനം ചെയ്തുകിടക്കുന്നവരുണ്ട്.
അടുത്തുകിടക്കുന്നവളുടെ വസ്ത്രം വലിച്ചെടുത്ത് അതു പുതച്ചു കിടക്കുന്നവരുണ്ട്. വസ്ത്രം നഷ്ടപ്പെട്ടവര്‍ക്ക് അംഗവസ്ത്രമല്ലാതെ മറ്റൊന്നും നാണം മറയ്ക്കാനില്ല; അവരതൊന്നുമറിയാതെ ബോധമറ്റുകിടക്കുകയല്ലേ? എല്ലാവരേയും വായുപുത്രന്‍ ശ്രദ്ധിച്ചു.
‘പരദാരങ്ങളെ അവരുടെ ഉറക്കറയില്‍ രഹസ്യമായി കടന്നുചെന്നു കാണുകയായിരുന്നില്ലേ വായുപുത്രന്‍?’ മുത്തശ്ശി തിരക്കി.
അല്ലാതെ നിവൃത്തിയില്ലായിരുന്നു. വായുപുത്രന്‍ മനസ്സില്‍ പറഞ്ഞു: അന്തഃപുരത്തിലെ ഒരുവിധം എല്ലാ സ്ത്രീകളെയും താന്‍ കണ്ടു. പക്ഷേ, ഏതൊരാളെ കാണാനാണ് താനിത്ര വ്യഗ്രതപ്പെടുന്നത്: ആ ആളെമാത്രം കാണാനായില്ല… അരുതാത്തയിടങ്ങളിലും ചെല്ലേണ്ടിവന്നു. സ്ത്രീകളെ സ്ത്രീകളുടെ ഇടയിലല്ലേ തിരയാനാവൂ? ദേവിയെ തിരയുകയാണ് തന്റെ ദൗത്യം. താന്‍ ആ ദൗത്യം നിര്‍വഹിച്ചു.
മനോഹി ഹേതുഃ സര്‍വേഷാം
ഇന്ദ്രിയാണാം പ്രവര്‍ത്തതേ
ശുഭാശുഭ സ്വവസ്ഥാസു
തച്ചമേ സുവ്യവസ്ഥിതം…
തനിക്ക് ധര്‍മ്മലോപമേറ്റിട്ടില്ലെന്ന് ഹനുമാന്‍ ചിന്തിച്ചുറപ്പിക്കുകയാണ്. ഈ ഉറപ്പാണ് അത്രയധികം പ്രലോഭനകരമായ സാഹചര്യത്തില്‍പ്പോലും മനസ്സിനെ ഇളക്കാതിരുന്നത്. ഉളിതേച്ചു മൂര്‍ച്ച കൂട്ടുന്നത് സമയം കളയലാണെന്ന് ഒരു തച്ചനും കരുതാറില്ല. തച്ചന് ഉളിപോലെയാണ് സാധകന് മനസ്സ്. അതെപ്പോഴും മൂര്‍ച്ച വയ്പ്പിച്ചുകൊണ്ടിരിക്കണം.
‘എന്നിട്ടുമെന്തേ, ലക്ഷ്യം കാണാനാവുന്നില്ലല്ലോ’- മുത്തശ്ശിയുടെ ശബ്ദം നിരാശ പൂണ്ടു.
‘പാവം ഹനുമാന്‍. അതോര്‍ത്തു ഏറെ ദുഃഖിച്ചു’ മുത്തശ്ശന്റെ വാക്കുകളില്‍ ആ ദുഃഖം വെളിപ്പെട്ടിരുന്നു.


ജന്മഭൂമി:
രാമ മന്ത്രത്തിന്റെ ശക്തി. മഹര്‍ഷിമാര്‍ക്കു വരെ അതിശയകരം.
പാലാഴിമഥനകാലത്ത് ശ്രീപരമേശ്വരന്‍ കാളകൂടം വിഷമെടുത്തു കുടിച്ചപ്പോള്‍ മഹര്‍ഷിമാര്‍ ഒന്നു ഭയപ്പെട്ടു.
ഭഗവാന്‍ നീലകണ്ഠനായി മാറി. വിഷം നിര്‍വീര്യമായിട്ടില്ല. മൃത്യുഞ്ജനെ മൃത്യുവില്‍ നിന്നു രക്ഷിക്കാനെന്താ വഴി. എല്ലാവരും ചേര്‍ന്ന് നാമം ജപിച്ചു. ‘ ഓം നമഃ ശിവായ’ എന്ന മഹാമന്ത്രം പലവുരു ജപിച്ചു. വിഷം നിര്‍വീര്യമായിട്ടില്ല.
‘ഓം നമോ നാരായണായ’ എന്ന മന്ത്രം ആവര്‍ത്തിച്ചു എന്നിട്ടും വിഷം നിര്‍വീര്യമായിട്ടില്ല, ഇനി എന്തു ചെയ്യും. മഹര്‍ഷിമാര്‍ കൂടിയാലോചിച്ചു.
നാരായണ മന്ത്രത്തിന്റേയും നമഃശിവായ മന്ത്രത്തിന്റെയും കാതലായിട്ടുള്ള ബീജാക്ഷരങ്ങളെടുത്തു മന്ത്രം ജപിക്കാമെന്നു തീരുമാനിച്ചു.
ഓം നമോ നാരായണായ എന്ന മന്ത്രത്തില്‍ ‘രാ’ എന്ന അക്ഷരമില്ലെങ്കില്‍ നായണായ എന്നാകും. അയനം-ചലനം. ന അയനായ എന്നാല്‍ ചലനമില്ലാത്ത അവസ്ഥ. മരണം. അപ്പോള്‍ ‘രാ’ എന്ന അക്ഷരമാണ് ആ മന്ത്രത്തിന്റെ കാതല്‍.
നമഃശിവായ മന്ത്രത്തില്‍ ‘മഃ’ ഇല്ലെങ്കില്‍ നമശിവായ എന്നാകും. നശിച്ചു പോകാനായിട്ട് എന്ന് സാരം. അതിനാല്‍ ‘മഃ’ എന്ന അക്ഷരമാണ് ആ മന്ത്രത്തിന് ശക്തി തരുന്നത്.
അങ്ങിനെ ‘ര’ യും ‘മ’ യും ചേര്‍ത്ത് ഒരു മന്ത്രമുണ്ടാക്കി മഹര്‍ഷിമാര്‍ ജപിച്ചു. രാമഃ രാമഃ രാമഃ അതോടെ വിഷം നിര്‍വീര്യമാകുകയും ചെയ്തു.


ജന്മഭൂമി