Wednesday, August 31, 2016

നാരദന്റെ ചോദ്യങ്ങള്‍ -2
V.സനത്കുമാരന്‍
നാരദാ ,ചിത്തം ആണ് സങ്കല്പത്തെക്കാള്‍ ഉത്കൃഷ്ടം .ചിത്തവ്യാപാരം ഉണ്ടാകുമ്പോള്‍ ആണ് സങ്കല്പം ഉണ്ടാകുന്നതു .അതിനു ശേഷം മനസ്സില്‍ വിചാരിക്കുന്നു .അനന്തരം വാക്കുകള്‍ അത് പറയുന്നു .അതില്‍ നിന്നും നാമ വിഷയത്തില്‍ പ്രേരിപ്പിക്കുന്നു .നാമത്തില്‍ മന്ത്രങ്ങളും മന്ത്രത്തില്‍ കര്‍മങ്ങളും ഉണ്ട് .ചിത്തം എന്നാല്‍ അന്തക്കരനത്ത്തിന്റെ രണ്ടു വ്യാപാരങ്ങള്‍ ചേര്‍ത്തത് ആണ് .വിഷയങ്ങളെ വിശകലനം ചെയ്തു തീര്‍പ്പ് കല്പിക്കുന്ന ബുദ്ധിയും ഓര്‍മിക്കാനുള്ള കഴിവും ആണ് അവ .ചിത്തം വിശകലനം ചെയ്തു ഉപായം കണ്ടു പിടിക്കുമ്പോള്‍ ആണ് ബാക്കി എല്ലാം സംഭാവിക്കുന്നത്.അതിനാല്‍ സങ്കല്‍പ്പങ്ങള്‍ ചിത്തത്തില്‍ നിന്ന് ആണ് ഉണ്ടാകുന്നതു.
അങ്ങനെ ചിത്തത്തെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ ബുദ്ധിയുടെ ഗുണങ്ങളെ കൊണ്ടു സമൃദ്ധവും നിത്യവും സുപ്രതിഷ്ടിതവും ആയ ലോകങ്ങളെ പ്രാപിക്കുന്നു .ചിത്തത്തിന് ഇഷ്ടമായ എല്ലാ വഴികളിലും കൂടി സഞ്ചരിക്കുവാന്‍ കഴിയുന്നു .
നാരദന്‍ -ഭഗവാനെ ചിത്തത്തെക്കാള്‍ ഉത്കൃഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?
സനത്കുമാരന്‍ -ഉണ്ട് ,ധ്യാനം ആണ് ചിത്തത്തെക്കാള്‍ ഉത്കൃഷ്ടം
നാരദന്‍ -അത് പറഞ്ഞു തന്നാലും
സനത്കുമാരന്‍ -
ധ്യാനം ചിത്തത്തെ ക്കാള്‍ ഉത്കൃഷ്ടം ആകുന്നു .ഭൂമി ധ്യാനിക്കുന്നത് പോലെ നിശ്ചലം ആയി ഇരിക്കുന്നു .ആകാശവും സ്വര്‍ഗ്ഗവും മനുഷ്യരും അപ്പുകളും ധ്യാനിച്ച് ഇളക്കം ഇല്ലാതെ ഇരിക്കുന്നു .ലോകത്തില്‍ മഹത്വം പ്രാപിച്ചവര്‍ ധ്യാനത്തിന്റെ കലയില്‍ ഇരിക്കുന്നു .അല്പന്മാര്‍ എന്നാല്‍ കലഹ ശീലരും ക്ഷുദ്രന്മാരും ആയി ഇരിക്കുന്നു .അതുകൊണ്ടു ധ്യാനത്തെ ഉപാസിക്കൂ .ശാസ്ത്രങ്ങളില്‍ പറഞ്ഞിരിക്കുന്ന ദേവതകളെ പോലുള്ള ആല്മ്ബനങ്ങളില്‍ മനോ വൃതികളെ ഏകാഗ്രപെടുത്തുന്നത് ആണ് ധ്യാനം .
ധ്യാനത്തെ ബ്രഹ്മം ആയി ഉപാസിക്കുനവന് ധ്യാനത്തിന് വിഷയം ആയ എല്ലാത്തിലും ഇഷ്ടംപോലെ സഞ്ചരിക്കാം .
ചോദ്യം vi.
നാരദന്‍ -ഭഗവാനെ ,ധ്യാനത്തിലും ഉത്കൃഷ്ടം ആയ എന്തെങ്കിലും ഉണ്ടോ ?അത് പറഞ്ഞു തന്നാലും
സനത്കുമാരന്‍ -ഉണ്ട് .അത് ആണ് "വിജ്ഞാനം "
വിജ്ഞാനം ധ്യാനത്തിലും ഉപരി ആണ് .വേദങ്ങള്‍ ,ശാസ്ത്രങ്ങള്‍ ,ഉപനിഷത്തുകള്‍ പുരാണങ്ങള്‍ ധര്‍മം അധര്‍മം ,സത്യം അസത്യം ,നന്മ തിന്മ ,ദേവന്മാര്‍ ,ദേവതകള്‍ അന്നം രസം ,ആത്മാവ് അനാത്മാവ് ഈ ലോകം -പരലോകം എല്ലാം അറിയുന്നത് വിജ്ഞാനം കൊണ്ടു ആണ് .അതുകൊണ്ടു വിജ്ഞാനത്തെ ഉപാസിക്കൂ .
വിജ്ഞാനം എന്നാല്‍ ശബ്ദാര്‍വിഷയകം ആയ ജ്ഞാനം ആണ് .അത് ഉണ്ടാകുമ്പോള്‍ ആണ് അതിനെ പറ്റി ധ്യാനിക്കുന്നത് .സര്‍വതിനെയും അറിയുവാന്‍ വിജ്ഞാനം ആണ് ആവശ്യം .അതിനാല്‍ അതിനെ ഉപാസിക്കുക .വിജ്ഞാനത്തെ ബ്രഹ്മം ആയി ഉപാസിക്കുംപോള്‍ വിജ്ഞാനവും ജ്ഞാനവും ഉള്ള ലോകങ്ങളെ പ്രാപിക്കുന്നു .അത് വിഷയം ആയ എല്ലാ ലോകങ്ങളിലും സഞ്ചരിക്കാന്‍ കാഴിയുന്നു .
ചോദ്യം vii
നാരദന്‍ -ഭഗവാനേ,വിജ്ഞാനത്തെ ക്കാള്‍ ഉപരി ആയി എന്തെങ്കിലും ഉണ്ടോ ?അത് പറഞ്ഞു തന്നാലും .
സനത്കുമാരന്‍ -ഉണ്ട് .ബലം ആണ് അത്
ബലം ആണ് വിജ്ഞാനത്തെ ക്കാള്‍ ഉത്കൃഷ്ടം .ബലം ഉള്ളപ്പോള്‍ എഴുനേറ്റു നില്ക്കാന്‍ കഴിയുന്നു .നൂറു പേരെ വിറപ്പിക്കുവാന്‍ കഴിയുന്നു .ആചാര്യന്മാരെ നമസ്കരിക്കാന്‍ ശുശ്രൂഷിക്കാന്‍ കഴിയുന്നു .ഗുരുവില്‍ നിന്നും കേള്‍ക്കുന്നു ,മനനം ചെയ്യുന്നു ,ഉറപ്പിക്കുന്നു .അറിയുന്നു,ചെയ്യുന്നു ഫലം അനുഭവിക്കുന്നു .ബലം ഉള്ളത് കൊണ്ടു ഭൂമി ,പര്‍വതങ്ങള്‍ നില്‍ക്കുന്നു .ദേവന്മാരും അസുരന്മാരും മനുഷ്യനും ജീവികളും ബലം കൊണ്ടു നില്‍ക്കുന്നു .ബലം കൊണ്ടു ആണ് ലോകം നിലനില്‍ക്കുന്നത് .
അന്നം കൊണ്ടു മനസ്സിന് ഉണ്ടാകുന്ന ശക്തി ആണ് ഇവിടെ ബലം എന്ന് പറയുന്നത് .അന്നം കൊണ്ടു ആണ് ശരീരത്തിനും ശക്തി കിട്ടുന്നത് ,മനസ്സിനും ശരീരത്തിനും ബലം ഉണ്ടെങ്കില്‍ മാത്രമേ ആചാര്യന്മാരില്‍ കൂടി ജ്ഞാനം സമ്പാദിക്കാന്‍ സാധിക്കൂ .അതിനാല്‍ വിജ്ഞാനത്തെക്കാള്‍ ഉത്കൃഷ്ടം ആയ ബലത്തെ ബ്രഹ്മം ആയി ഉപാസിക്കുക .
ബലത്തെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ ബലം ആവശ്യം ആയ എല്ലാ വഴികളിലും സഞ്ചരിക്കാന്‍ കഴിയുന്നു ,ജ്ഞാനം സമ്പാദിക്കാന്‍ കഴിയുന്നു .
ചോദ്യം VIII.
നാരദന്‍ -ഭഗവാനെ ,ബലത്തെ ക്കാള്‍ ഉത്കൃഷ്ടം ആയി എന്തെങ്കിലും ഉണ്ടോ ?പറഞ്ഞു തന്നാലും
സനത്കുമാരന്‍ -ഉണ്ട് -ബലത്തെ ക്കാള്‍ ഉത്കൃഷ്ടം ആണ് -അന്നം
അന്നം ബലത്തെ ക്കാള്‍ ഉത്കൃഷ്ടം ആകുന്നു ,കാരണം അന്നം കൊണ്ടു ആണ് ബലം ഉണ്ടാകുന്നതു .പത്തു ദിവസം ആഹാരം കഴിക്കാതെ ഇരുന്നാല്‍ അവന്‍ ശവം പോലെ ആകുന്നു .അറിവും ഓര്മ ബലം ശക്തി എല്ലാം ഇല്ലാതെ ആകുന്നു .അതിനാല്‍ "അന്നം "ബ്രഹ്മം ആയി ഉപാസിക്കൂ .
അന്നത്തെ ബ്രഹ്മം ആയി ഉപസിക്കുന്നവന്‍ അന്നവും പാനവും സമൃദ്ധം ആയ ലോകങ്ങളില്‍ എത്തിച്ചേരുന്നു .
ചോദ്യം IX
നാരദന്‍ -ഭഗവാനേ,അന്നത്തെക്കാള്‍ ഉത്കൃഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?
സനത് കുമാരന്‍ -തീര്‍ച്ച ആയും ഉണ്ട് ."ജലം " ആണ് അന്നത്തെക്കാള്‍ ഉത്കൃഷ്ടം
ജലത്തില്‍ നിന്ന് അന്നം ഉണ്ടാകുന്നു .മഴ ഇലെങ്കില്‍ ജീവികള്‍ ഇല്ലാതെ ആകുന്നു ,ജലം ഇല്ലെങ്കില്‍ ജീവികള്‍ ഇല്ലാതെ ആകുന്നു .അതിനാല്‍ എല്ലാം മൂര്‍ത്തങ്ങള്‍ ആയ അപ്പുകള്‍ തന്നെ .അന്നത്തിനു കാരണം ജലവും അപ്പുകളും ആയതിനാല്‍ അപ്പുകളെ ബ്രഹ്മം ആയി ഉപാസിക്കൂ .അപ്പുകളെ ബ്രഹ്മം ആയി ഉപാസിക്കുന്നവന് എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നു .
ചോദ്യം X
നാരദന്‍ -മഹാത്മന്‍ !അപ്പുകള്‍ക്ക് ഉപരി ഉത്കൃഷ്ടം എന്ത് ഉണ്ട് ?അത് പറഞ്ഞു തന്നാലും .
സനത് കുമാരന്‍ -തേജസ്‌ അപുകളെ ക്കാള്‍ ഉത്കൃഷ്ടം ആകുന്നു .
തേജസ്‌ വായുവിനെ നിശ്ചലം ആക്കി ആകാശത്തെ വ്യാപിച്ചു തപിപ്പിക്കുന്നു .അപ്പോള്‍ ജനങ്ങള്‍ ചുട്ടു നീറുന്നു.അപ്പ്പോള്‍ ആവി ആയ ജലം വീണ്ടും മഴ ആയി പെയ്യുന്നു .തേജസ്‌ ഇടി ,മഴ ഉണ്ടാക്കുന്നു ,ജലത്തെ ഉണ്ടാക്കുന്ന സര്‍വവ്യാപി ആയ തേജസ്സിനെ ഉപാസിക്കൂ .
തേജസ്സിനെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ സ്വയം തേജസ്വി ആയി മാറുന്നു .അജ്ഞാനം ഇല്ലാത്ത തേജോ മയം ആയ ലോകങ്ങളില്‍ എത്തി ചേരുന്നു .
ചോദ്യം XI
നാരദന്‍ -മഹാത്മന്‍ ! തേജസ്‌ ഇനെ ക്കാള്‍ ഉത്കൃഷ്ടം ഉണ്ടോ ?ഉണ്ടെങ്കില്‍ ഉപദേശിച്ചാലും
സനത്കുമാരന്‍ -ഉണ്ട് -ആകാശം തേജസ്സിനെ ക്കാള്‍ ഉത്കൃഷ്ടം തന്നെ .ആകാശത്തില്‍ ആണ് തേജസ്‌ .സൂര്യന്‍ ചന്ദ്രന്‍ അഗ്നി വിദ്യുത് നില കൊള്ളുന്നത്‌ .ആകാശത്തില്‍ കൂടി ആണ് വിളിക്കുന്നതും വിളി കേള്‍ക്കുന്നതും .ജനങ്ങള്‍ ജനിക്കുന്നതും രേമിക്കുന്നതും മരിക്കുന്നതും ആകാശത്തില്‍ ആണ് .വൃക്ഷങ്ങള്‍ ആകാശത്തിലേക്ക് വളരുന്നു .അതിനാല്‍ ആകാശത്തെ ബ്രഹ്മം ആയി ഉപാസിക്കൂ .
ആകാശത്തെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ ആകാശത്തും പ്രകാശത്തിലും ഉള്ള സകല ലോകങ്ങളിലും വസികാനും സഞ്ചരിക്കാനും കഴിയുന്നു .
ചോദ്യം XII
നാരദന്‍ -ഭഗവാനേ ! ആകാശത്തെ ക്കാള്‍ ഉത്കൃഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?ഉപദേശിച്ചാലും
സനത് കുമാരന്‍ -
സ്മരണം ആകാശത്തേക്കാള്‍ ഉത്തമം ആണ്
സ്മരണം ഇല്ലെങ്കില്‍ മനനം ഇല്ല .മനനം ചെയ്യുമ്പോള്‍ ആണ് അറിയുന്നത് .ഓര്മ ,സ്മരണ കൊണ്ടു ആണ് പുത്രനെയും പശുവിനെയും തിരിച്ചു അറിയുന്നത് .സ്മരിക്കാന്‍ കഴിവ് ഇല്ലെങ്കില്‍ ഒന്നും അറിയാന്‍ കഴിയില്ല ,സ്മരണ യില്‍ നിന്ന് അനുഭവം ഉണ്ടാകുന്നു .ഈശ്വര സാക്ഷാത്കാരം സ്മരണ യില്‍ നിന്ന് ആണ് ഉണ്ടാകുന്നതു .അതിനാല്‍ സ്മരണം ബ്രഹ്മം ആയി ഉപാസിക്കൂ.
സ്മരണയെ ബ്രഹ്മം ആയി ഉപാസിക്കുന്നവന്‍ സ്മരിക്കുന്ന ലികങ്ങളില്‍ എല്ലാം സ്വതന്ത്രം ആയി വിഹരിക്കുന്നു .
ചോദ്യം XIII
നാരദന്‍ -സ്മരണയെക്കാള്‍ ഉത്കൃഷ്ടം ആയതു ഇനിയും ഉണ്ടോ ഭഗവാനെ ?ഞാന്‍ ഇപ്പോള്‍ സ്മരണ ഉള്ളിടത്ത് എല്ലാം എത്തിച്ചേരുന്നു ?
സനത്കുമാരന്‍ -ഉണ്ട് .ആശ ആണ് സ്മരണക്കും മുകളില്‍
ആശ ,ആഗ്രഹം ആണ് മനുഷ്യനെ പരലോകത്തില്‍ താല്പര്യം ഉള്ളവന്‍ ആക്കുന്നത് .മോക്ഷം പോലും ആഗ്രഹിക്കുന്നവനെ ഉള്ളൂ .മുമുക്ഷുകള്‍ക്ക് ആണ് മോക്ഷം ലഭിക്കുന്നത് .ആഗ്രഹം ഉണ്ടാകുമ്പോള്‍ വേദങ്ങള്‍ ,മന്ത്രങ്ങള്‍ പഠിച്ചു കര്‍മങ്ങള്‍ ചെയ്തു പര ലോകത്തെ എത്തിക്കുന്നത് .അതിനാല്‍ ആശയെ ബ്രഹ്മം ആയി ഉപാസിക്കൂ .
ആശയെ ബ്രഹ്മം ആയി ഉപസിക്കുന്നവന് സര്‍വ ആശകളും സഫലം ആകുന്നു .മോക്ഷം ആഗ്രഹിക്കുന്നവന് അതും ലഭിക്കുന്നു .
ചോദ്യം XIV
നാരദന്‍ -ആശയെക്കാള്‍ ഉത്കൃഷ്ടം ആയതു എന്ത് ആണ് ഉള്ളത് ഭഗവാനേ?
സനത്കുമാരന്‍ -
പ്രാണന്‍ ആണ് ആശയെക്കാള്‍ ഉത്കൃഷ്ടം .എല്ലാം പ്രാണനില്‍ സ്ഥിതി ചെയ്യുന്നു .പ്രാണന്‍ സ്വയം സഞ്ചരിക്കുന്നു .പ്രാണന്‍ പ്രാണനെ ദാനം ചെയ്യുന്നു .പ്രാണന്‍ അച്ഛന്‍ ആകുന്നു ,അമ്മ ആകുന്നു .സഹോദരി ആകുന്നു ,ഭാര്യ ആകുന്നു .പ്രാണന്‍ ആചാര്യന്‍ ആകുന്നു .പ്രാണന്‍ ബ്രാഹ്മണന്‍ ആകുന്നു .
നാമം മുതല്‍ ഉള്ളവ എല്ലാം പ്രാണനില്‍ ഉണ്ട് .
പ്രാണന്‍ ഇല്ലെങ്കില്‍ ഒന്നും ഇല്ല
പ്രാണന്‍ എല്ലാം ആകുന്നു .
ജഗത്തിന്റെ ആത്മാവ് പ്രാണന്‍ ആകുന്നു
ആ ആത്മാവ് തന്നെ ആണ് ഞാന്‍
പ്രാണോ ഹേഷ്യ സര്‍വഭൂതൈര്‍വ്വിഭാതി
വിജാനന്‍ വിദ്വാന്‍ ഭവതെ നാതി വാദി -മുണ്ഡകം
സര്‍വത്മാവ്‌ ആയ പ്രാണന്‍ തന്നെ ആണ് തന്റെ ആത്മാവ്‌ എന്ന് മനസ്സില്‍ ആക്കിയ നാരദന്‍ മൌനി ആയി പിന്നെ ഒന്നും ചോദിച്ചില്ല .
സമാപ്തം
chandokym. Gowindan nampoothiri

Tuesday, August 30, 2016

ഉത്തിഷ്‌ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത! ഒന്നര നൂറ്റാണ്ട്‌  മുമ്പ്‌ നമുക്ക്‌ ലഭിച്ച ഒരു ഉപദേശമാണിത്‌. വൈദേശിക അടിമത്വത്തിന്‍ കീഴില്‍ പ്രതികരണ ശേഷി ഇല്ലാതെ ചടഞ്ഞു കൂടിയിരുന്ന ഇന്ത്യന്‍ യുവത്വത്തെ നോക്കി സ്വാമി വിവേകാനന്ദന്‍ പറഞ്ഞ വാക്കുകള്‍..... ഒന്നര നൂറ്റാണ്ടിനുശേഷവും ആ പ്രബോധനത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടില്ല എന്നതാണ്‌ വസ്‌തുത. 1863 ജനുവരി പന്ത്രണ്ടിന്‌ ജനിച്ച്‌ 1902 ജൂലൈ നാലിന്‌ സമാധിയായ, ലോകം ഇന്നോളം ദര്‍ശിച്ച ഋഷി ശ്രേഷ്‌ഠന്‍മാരില്‍ അഗ്രഗണ്യനായ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മ വാര്‍ഷികം ആഘോഷിക്കുകയാണല്ലോ നാം. നൂറ്റി അന്‍പത്‌ വര്‍ഷങ്ങളല്ല ആയിരത്തി അഞ്ഞൂറ്‌ വര്‍ഷങ്ങള്‍ പിന്നിട്ടാലും ലോകം നിലനില്‍ക്കുമെങ്കില്‍ സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളും നിലനില്‍ക്കുക തന്നെ ചെയ്യും. എന്നു മാത്രമല്ല അക്കാലത്തും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും കാലിക പ്രസക്തി ഉണ്ടാവുകയും ചെയ്യും. ഒരാള്‍ ഭൂമിയില്‍ എത്രകാലം ജീവിച്ചു എന്നതല്ല മറിച്ച്‌ അയാള്‍ ലോകത്തിന്‌ എന്തു പകര്‍ന്നു നല്‍കി എന്നതിലൂടെയായിരിക്കും അയാളുടെ മഹത്വം വെളിവാകുന്നത്‌. മുപ്പത്തിയൊന്‍പതര വര്‍ഷത്തെ ജീവിതംകൊണ്ട്‌ ലോകത്തെ വലിയ വിഭാഗം ജനതയുടെ ചിന്താധാരകളെ മാറ്റി മറിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ വിവേകാനന്ദ സ്വാമികളുടെ മഹത്വം.
ആത്മീയ ചിന്തകളുടേയോ മതചിന്തകളുടേയോ പേരില്‍ കുരുക്കിയിടപ്പെട്ടതായിരുന്നില്ല സ്വാമിയുടെ ജീവിതം. തികഞ്ഞ ആത്മീയതയില്‍ ഉറച്ചുനിന്നുകൊണ്ട്‌ തന്നെ സമൂഹത്തിലെ മുഴുവന്‍ പുഴുക്കുത്തുകള്‍ക്കും എതിരെ ശക്തമായി പ്രതികരിക്കാന്‍ അദ്ദേഹത്തിന്‌ ആയിട്ടുണ്ട്‌. ലോകത്ത്‌ യുവജനങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികളില്‍ ഒരാളുമായിരുന്നു വിവേകാനന്ദ സ്വാമികള്‍. അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കും കാല ദേശാന്തരങ്ങള്‍ ഉണ്ടായിരുന്നില്ല. യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നതില്‍ സ്വാമികള്‍ക്കുള്ള കഴിവിന്‌ പരിഗണിച്ചാണ്‌ രാജ്യം അദ്ദേഹത്തിന്റെ ജന്മദിനത്തെ ദേശീയ യുവജനദിനമായി പ്രഖ്യാപിച്ചിട്ടുള്ളതും.
ഭാരതത്തിന്റെ പ്രാചീന സന്യാസ പരമ്പരകളേയും സനാതന ധര്‍മ്മത്തേയും ഏറെ ശ്രേഷ്‌ഠമായി കാണുന്ന വ്യക്തിയായിരുന്നു വിവേകാനനന്ദ സ്വാമികള്‍. സ്വാമിയുടെ ചരിത്ര പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ അഭിവാദനത്തിനു ശ്ശേഷം ആരംഭത്തില്‍ തന്നെ മതങ്ങളുടെ മതമായ ഹിന്ദുധര്‍മ്മത്തിന്റെ പ്രതിനിധിയായാണ്‌ താനിവിടെ വന്നിരിക്കുന്നത്‌ എന്നു പറയാനും സ്വാമി മടിച്ചില്ല. കടുത്ത ഭൗതിക വാദവും പുരോഗമനവും പറഞ്ഞ്‌ ആത്മീയ ചിന്തകളേയും ആത്മീയാചാര്യന്‍മാരേയും സ്ഥാനത്തും അസ്ഥാനത്തും അവഹേളിക്കുന്ന ഇടതുപക്ഷ യുവജനസംഘടനകള്‍ക്കു പോലും ഇന്ന്‌ ആളെ കൂട്ടണമെങ്കില്‍ ആത്മീയ വാദത്തിന്റെ വക്തവായ സ്വാമിയുടെ ചിത്രങ്ങള്‍ കൂടിയേ തീരു എന്ന അവസ്ഥ വന്നിരിക്കുന്നു. ഇനി അല്‌പം കൂടി കടന്ന്‌ വിഗ്രഹാരാധനയേയും ബഹുദൈവ വിശ്വാസത്തേയും എതിര്‍ക്കുന്ന ചില മത സംഘടനകള്‍ പോലും അവരുടെ പ്രചാരണ ഉപാധികളില്‍ സ്വാമിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നു. ഇതില്‍ നിന്നെല്ലാം വ്യക്തമാക്കുന്നത്‌ സ്വാമിയുടെ സമൂഹത്തിലുള്ള സാധീന ശക്തിയാണ്‌. ആത്മീയ വാദികളും ഭൗതിക വാദികളും ഒപ്പം സെമറ്റിക്‌ മതങ്ങളും ഒരാളെ ഒരുപോലെ അംഗീകരിക്കുന്നുവെങ്കില്‍, അയാളിലൂടെ പുതു വിപ്ലവത്തിന്റെ നാമ്പുകള്‍ സ്വപ്‌നം കാണുന്നുവെങ്കില്‍, അയാള്‍ മനുഷ്യ മനസ്സുകളില്‍ ചെലുത്തിയിട്ടുള്ള സ്വാധീനം എത്ര വലുതായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ഇത്തരത്തില്‍ എല്ലാവരാലും അംഗീകരിക്കപ്പെടാന്‍ കഴിയുക എന്നത്‌ എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല.
ഇന്ത്യയില്‍ മാത്രമല്ല ലോകത്താകമാനം വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക്‌ ആരാധകരുണ്ട്‌. ലോകം മുഴുവന്‍ ഒരു കുടുംബം ആണന്നും ലോകത്തിലെ ജനങ്ങള്‍ മുഴുവന്‍ ആ കുടുംബത്തിലെ അംഗങ്ങള്‍ ആണന്നും ഉദ്‌ബോധിപ്പിച്ച ഭാരതീയ ദര്‍ശനങ്ങള്‍ക്ക്‌ അന്തര്‍ദേശീയ തലത്തില്‍ ബഹുമാന്യത ലഭിക്കുന്നതിന്‌ വിവേകാനന്ദ സ്വാമിയുടെ ചിക്കാഗോ പ്രസംഗം കാരണമായി. ആയുധം ഏന്താതെ പ്രലോഭനങ്ങള്‍ നല്‍കാതെ ഏഴുമിനിറ്റുകള്‍ കൊണ്ട്‌ ഏഴു വന്‍കരകളേയും ഏഴു സമുദ്രങ്ങളേയും കീഴടക്കാനായത്‌ സ്വാമികളുടെ വാക്കുകളിലെ അഗ്നി ഒന്നു കൊണ്ടു മാത്രമാണ്‌. ആ മാസ്‌മരിക ശക്തി ഒന്നു കൊണ്ടു മാത്രമാണ്‌ ഷിക്കാഗോയിലെ മിഷിഗ അവന്യുവിന്റെ ഒരു ഭാഗത്തിന്‌ സ്വാമി വിവേകാനന്ദ വേ എന്നു നാമകരണം ചെയ്യാന്‍ ആ രാജ്യത്തെ ഭരണകൂടം തയ്യാറായത്‌.
സ്വാമി ജീവിച്ചിരുന്ന കാലഘട്ടത്തേക്കാള്‍ ഇന്ന്‌ സ്വാമിയുടെ ദര്‍ശനങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌ തന്നെ സ്വാമിയുടെ ദര്‍ശനങ്ങളെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാനും, പഠിപ്പിക്കാനും, പ്രചരിപ്പിക്കുവാനും കഴിയണം. 150-ാം വാര്‍ഷിക ആഘോഷങ്ങളിലൂടെ നമുക്ക്‌ അദ്ദേഹത്തിന്‌ നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവും അതായിരിക്കും. യുവത്വത്തിന്‌ ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനും ദിശാബോധം നല്‍കുന്നതിനും വിവേകാനന്ദ സൂക്തങ്ങള്‍ എന്നും പ്രചോദനമാണ്‌. ഭാരതീയ യുവത്വത്തിന്‌ സ്‌നേഹത്തിന്റേയും അറിവിന്റേയും, കര്‍മ്മത്തിന്റേയും മാര്‍ഗ്ഗങ്ങള്‍ തുറന്നു നല്‍കിയ ഗുരുവാണ്‌ സ്വാമി വിവേകാനന്ദന്‍.
മതസ്‌പര്‍ദ്ധയും, വിശ്വാസത്തിന്റെ വാണിജ്യ വത്‌കരണവും, കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണവും, മനുഷ്യലെ മൃഗീയതയും എല്ലാമാണല്ലോ സമീപകാല ലോകത്തിന്റെ നേര്‍കാഴ്‌ചകള്‍. വിവേകാനന്ദ സ്വാമിയുടെ സൂക്തങ്ങളും ദര്‍ശനങ്ങളും പ്രാവര്‍ത്തികമാക്കുക എന്നത്‌ മാത്രമാണ്‌ ഇവയ്‌ക്കെല്ലാമുള്ള പരിഹാരം. അതുകൊണ്ട്‌ തന്നെ ഫ്‌ളക്‌സുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും വിവേകാന്ദ സ്വാമികളുടെ ചിത്രങ്ങള്‍ എടുത്തു മാറ്റി അവ സ്വന്തം ഹൃദയങ്ങളില്‍ പതിപ്പിക്കുവാനും അദ്ദേഹത്തിന്റെ മഹത്‌ വചനങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുവാനും എല്ലാവരും ശ്രമിക്കുകയാണങ്കില്‍ നാടു നേരിടുന്ന ഒരുവിധ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന്‌ പ്രതീക്ഷിക്കാം..... ഉത്തിഷ്‌ഠത! ജാഗ്രത! പ്രാപ്യവരാന്‍ നിബോധത!  
ഉപനിഷത്തുക്കളുടെ ഉപലബ്ദിയെപ്പറ്റി കാര്യമായി ചിന്തിച്ചത്‌ സാധലേ എന്നറിയപ്പെടുന്ന ഗജാനനൻ ശംഭു സാധലേ ആണ്‌. "ഉപനിഷദ്‌ വാക്യമഹാകോശം" എന്ന ഗ്രന്ഥരചനക്കായി അദ്ദേഹം കിട്ടാവുന്ന ഉപനിഷത്തുക്കളെല്ലാം സമാഹരിച്ചു. അച്ചടിച്ചവയും പ്രകാശിപ്പിച്ചിട്ടില്ലാത്തതുമായ 239 ഉപനിഷത്തുക്കൾ അദ്ദേഹം കണ്ടെത്തി. ഇതിൽ പലതും അപൂർണ്ണമാണെങ്കിലും നിലവിലുള്ളതായി അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിലെയെല്ലാം വാക്യങ്ങൾ അകാരാധിക്രമത്തിൽ അടുക്കി പ്രതിപാദിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. വാക്യമഹാകോശത്തിന്റെ ആദ്യഭാഗത്തിൽ 223 എണ്ണവും രണ്ടാമത്തേതിൽ 16 എണ്ണവുമാണ്‌ ചേർത്തിരിക്കുന്നത്‌. 239 ഉപനിഷത്തുകൾ അകാരാദിക്രമത്തിൽ താഴെ ചേർത്തിരിക്കുന്നു.https://ml.wikipedia.org/wiki/239_
  1. അക്ഷമാലോപനിഷത്‌
  2. അക്ഷ്യുപനിഷത്‌
  3. അഥർവശിര ഉപനിഷത്‌
  4. അഥർവശിഖോപനിഷത്‌
  5. അദ്വയതാരകോപനിഷത്‌
  6. അദ്വതപ്രകാരണം
  7. അദ്വൈതോപനിഷത്‌
  8. അദ്വൈതഭവനോപനിഷത്‌
  9. അധ്യാതോപനിഷത്‌
  10. അനുഭവസാരോപനിഷത്‌
  11. അന്നപൂർണ്ണൊപനിഷത്‌
  12. അമനസ്കോപനിഷത്‌
  13. അമൃർതനാദോപനിഷത്‌
  14. അരുണോപനിഷത്‌
  15. അലാതശാന്തിപ്രകരണം
  16. അവധൂതോപനിഷത്‌ (1)
  17. അവധൂതൊപനിഷത്‌ (2)
  18. അവ്യക്തോപനിഷത്‌
  19. ആഗമപ്രകരണം
  20. ആചമനോപനിഷത്‌
  21. ആത്മപൂജോപനിഷത്‌
  22. ആത്മപ്രബോധോപനിഷത്‌
  23. ആത്മോപനിഷത്‌ (1)
  24. ആത്മോപനിഷത്‌ (2)
  25. ആഥർവണദ്വിതീയോപനിഷത്‌
  26. ആയുർവേദോപനിഷത്‌
  27. ആരുണികോപനിഷത്‌
  28. ആർഷേയോപനിഷത്‌
  29. ആശ്രമാപനിഷത്‌
  30. ഇതിഹാസോപനിഷത്‌
  31. ഈശാവാസ്യോപനിഷത്‌
  32. ഉപനിഷത്‌ സ്തുതിഃ
  33. ഊർധ്വപുണ്ഡ്രോപനിഷത്‌
  34. ഏകാക്ഷരോപനിഷത്‌
  35. ഐതരേയോപനിഷത്‌ (1)
  36. ഐതരേയോപനിഷത്‌ (2)
  37. ഐതരേയോപനിഷത്‌ (3)
  38. കഠരുദ്രോപനിഷത്‌
  39. കഠോപനിഷത്‌
  40. കഠശ്രുത്യുപനിഷത്‌
  41. കലിസന്തരണോപനിഷത്‌
  42. കാത്യായനോപനിഷത്‌
  43. കാമരാജകീലിതോദ്ധാരോപനിഷത്‌
  44. കാലാഗ്നിരുദ്രോപനിഷത്‌
  45. കാലികോപനിഷത്‌
  46. കാളിമേധാദീക്ഷിതോപനിഷത്‌
  47. കുണ്ഡികോപനിഷത്‌
  48. കൃഷ്ണോപനിഷത്‌
  49. കേനോപനിഷത്‌
  50. കൈവല്യോപനിഷത്‌
  51. കൗളോപനിഷത്‌
  52. കൗഷീതകിബ്രാഹ്മണോപനിഷത്‌
  53. ക്ഷുരികോപനിഷത്‌
  54. ഗണപത്യഥർവശീർഷോപനിഷത്‌
  55. ഗണേശപൂർവതാപിന്യുപനിഷത്‌
  56. ഗണേശോത്തരതാപിന്യുപനിഷത്‌
  57. ഗർഭോപനിഷത്‌
  58. ഗാന്ധർവോപനിഷത്‌
  59. ഗായത്ര്യുപനിഷത്‌
  60. ഗായത്രീരഹസ്യോപനിഷത്‌
  61. ഗാരുഡോപനിഷത്‌
  62. ഗുഹ്യഷോഢാന്യാസോപനിഷത്‌
  63. ഗുഹ്യകാള്യുപനിഷത്‌
  64. ഗോപാലപൂർവതാപിന്യുപനിഷത്‌
  65. ഗോപാലോത്തരരതാപിന്യുപനിഷത്‌
  66. ഗോപീചന്ദനോപനിഷത്‌
  67. ചതുർവേദോപനിഷത്‌
  68. ചാക്ഷുക്ഷോപനിഷത്‌
  69. ചിത്യുപനിഷത്‌
  70. ഛാഗലേയോപനിഷത്‌
  71. ജാനാലോപനിഷത്‌
  72. ജാബാല്യുപനിഷത്‌
  73. തരസാരോപനിഷത്‌
  74. താരോപനിഷത്‌
  75. തുരീയാതീതോപനിഷത്‌
  76. തുരീയോപനിഷത്‌
  77. തുളസ്യുപനിഷത്‌
  78. തേജോബിന്ദുപനിഷത്‌
  79. തൈത്തിരീയോപനിഷത്‌
  80. ത്രിപാദ്വിഭൂതിമഹാനാരയണോപനിഷത്‌
  81. ത്രിപുരതാപിന്യുപനിഷത്‌
  82. ത്രിപുരോപനിഷത്‌
  83. ത്രിപുരാമഹോപനിഷത്‌
  84. ത്രിശിഖിബ്രാഹ്മണൊപനിഷത്‌
  85. ത്രിസുപർണൊപനിഷത്‌
  86. ദക്ഷിണാമൂർത്ത്യുപനിഷത്‌
  87. ദത്താത്രേയോപനിഷത്‌
  88. ദത്തോപനിഷത്‌
  89. സുർവാസോപനിഷത്‌
  90. ദേവ്യുപനിഷത്‌
  91. ദേവ്യുപനിഷത്‌ (2)
  92. ദ്വയോപനിഷത്‌
  93. ധ്യാനബിന്ദൂപനിഷത്‌
  94. നദബിന്ദൂപനിഷത്‌
  95. നാരദപരിവ്രാജകോപനിഷത്‌
  96. നാരദോപനിഷത്‌
  97. നാരായണപൂർവതാപിന്യുപനിഷത്‌
  98. നാരായണോത്തരാതാപിന്യുപനിഷത്‌
  99. നാരായണോപനിഷത്‌
  100. നിരാലംബോപനിഷത്‌
  101. നിരുക്തോപനിഷത്‌
  102. നിർവാണോപനിഷത്‌
  103. നീലരുദ്രോപനിഷത്‌
  104. നരസിംഹപൂർവതാപിന്യുപനിഷത്‌
  105. നരസിംഹോത്തരാപിത്യ്പനിഷത്‌
  106. നരസിംഹഷ്ടചക്രോപനിഷത്‌
  107. പഞ്ചബ്രഹ്മോപനിഷത്‌
  108. പരബ്രഹ്മോപനിഷത്‌
  109. പരമഹംസപരിവ്രാജകോപനിഷത്‌
  110. പരമഹംസോപനിഷത്‌
  111. പരമാത്മികോപനിഷത്‌
  112. പാരായണോപനിഷത്‌
  113. പാശുപതബ്രാഹ്മണോപനിഷത്‌
  114. പിണ്ഡോപനിഷത്‌
  115. പീതാംബരോപനിഷത്‌
  116. പുരുഷസൂക്തോപനിഷത്‌
  117. പൈംഗളോപനിഷത്‌
  118. പ്രണവോപനിഷത്‌ (1)
  119. പ്രണവോപനിഷത്‌ (2)
  120. പ്രശ്നോപനിഷത്‌
  121. പ്രാണാഗ്ജിഹോത്രോപനിഷത്‌
  122. വടുകോപനിഷത്‌
  123. ബ്രഹ്വൃചോപനിഷത്‌
  124. ബാഷ്കലമന്ത്രോപനിഷത്‌
  125. ബില്വോപനിഷത്‌ (1)
  126. ബില്വോപനിഷത്‌ (2)
  127. ബൃഹജ്ജബാലോപനിഷത്‌
  128. ബൃഹദാരണ്യകോപനിഷത്‌
  129. ബ്രഹ്മബിന്ദുപനിഷത്‌
  130. ബ്രഹ്മവിദ്യോപനിഷത്‌
  131. ബ്രാഹ്മോപപനിഷത്‌
  132. ഭഗവദ്ഗീതോപനിഷത്‌
  133. ഭവസന്തരണോപനിഷത്‌
  134. ഭസ്മജബാലോപനിഷത്‌
  135. ഭാവനോപനിഷത്‌
  136. ഭിക്ഷുകോപനിഷത്‌
  137. മഠാമ്‌നയോപനിഷത്‌
  138. മണ്ഡലബ്രാഹ്മണോപനിഷത്‌
  139. മന്ത്രികോപനിഷത്‌
  140. മല്ലാര്യുപനിഷത്‌
  141. മഹാനാരായണോപനിഷത്‌
  142. മഹാവാക്യോപനിഷത്‌
  143. മാണ്ഡൂക്യോപനിഷത്‌
  144. മുക്തികോപനിഷത്‌
  145. മുണ്ഡകോപനിഷത്‌
  146. മുദ്ഗലോപനിഷത്‌
  147. മൃത്യുലാംഗുലോപനിഷത്‌
  148. മൈത്രയാണ്യുപനിഷത്‌
  149. മൈത്രേയ്യുപനിഷത്‌
  150. യജ്ഞോപവീതോപനിഷത്‌
  151. യാജ്ഞവൽക്യോപനിഷത്‌
  152. യോഗചൂഡാമണ്യുപനിഷത്‌
  153. യോഗതത്ത്വോപനിഷത്‌
  154. യോഗതത്ത്വോപനിഷത്‌ (2)
  155. യോഗരാജോപനിഷത്‌
  156. യോഗശിഖോപനിഷത്‌
  157. യോഗോപനിഷത്‌
  158. രാജശ്യാമളരഹസ്യോപനിഷത്‌
  159. രാധികോപനിഷത്‌
  160. രാധോപനിഷത്‌
  161. രാമപൂർവതാപിന്യുപനിഷത്‌
  162. രാമോത്തരാപിന്യുപനിഷത്‌
  163. രാമരഹസ്യാപനിഷത്‌
  164. രുദ്രഹൃദയോപനിഷത്‌
  165. രുദ്രാക്ഷജാബാലോപനിഷത്‌
  166. രുദ്രോപനിഷത്‌
  167. ലക്ഷ്മ്യുപനിഷത്‌
  168. ലാംഗൂലോപനിഷത്‌
  169. ലിംഗോപനിഷത്‌
  170. വജ്രപഞ്ജരോപനിഷത്‌
  171. വജ്രസൂചികോപനിഷത്‌
  172. വനദുർഗോപനിഷത്‌
  173. വരാഹോപനിഷത്‌
  174. വാസുദേവോപനിഷത്‌
  175. വിശ്രാമോപനിഷത്‌
  176. വിഷ്ണുഹൃദയോപനിഷത്‌
  177. വൈതഥ്യപ്രകരണം
  178. ശരഭോപനിഷത്‌
  179. ശാട്യായനീയോപനിഷത്‌
  180. ശാണ്ഡില്യോപനിഷത്‌
  181. ശാരീരികോപനിഷത്‌
  182. ശിവസങ്കൽപോപനിഷത്‌
  183. ശിവസങ്കൽപോപനിഷത്‌ (2)
  184. ശിവോപനിഷത്‌
  185. ശുകരഹസ്യോപനിഷത്‌
  186. ശൗനകോപപനിഷത്‌
  187. ശ്യാമോപനിഷദ്‌
  188. ശ്രീചക്രോപനിഷത്‌
  189. ശ്രീവിദ്യതാരകോപനിഷത്‌
  190. ശ്രീസൂക്തം
  191. ശ്വേതശ്വതരോപനിഷത്‌
  192. ഷോഢോപനിഷത്‌
  193. സങ്കർഷണോപനിഷത്‌
  194. സദാനന്ദോപനിഷത്‌
  195. സന്ധ്യോപനിഷത്‌
  196. സംന്യാസോപനിഷത്‌
  197. സംന്യാസോപനിഷത്‌ (2)
  198. സരസ്വതീരഹസ്യോപനിഷത്‌
  199. സർവസാരോപനിഷത്‌
  200. സഹവൈ ഉപനിഷത്‌
  201. സംഹിതോപനിഷത്‌
  202. സാമരഹസ്യോപനിഷത്‌
  203. സാവിത്ര്യുപനിഷത്‌
  204. സിദ്ധാന്തവിട്‌ഠലോപനിഷത്‌
  205. സിദ്ധാന്തശിഖോപനിഷത്‌
  206. സീതോപനിഷത്‌
  207. സുദർശനോപനിഷത്‌
  208. സുബാലോപനിഷത്‌
  209. സുമുഖ്യുപനിഷത്‌
  210. സുര്യതാപിന്യുപനിഷത്‌
  211. സൂര്യോപനിഷത്‌
  212. സൗഭാഗ്യലക്ഷ്മ്യുപനിഷത്‌
  213. സ്കണ്ടോപനിഷത്‌
  214. സ്വസംവേദോപനിഷത്‌
  215. ഹയഗ്രീവോപനിഷത്‌
  216. ഹംസഷോഢോപനിഷത്‌
  217. ഹംസോപനിഷത്‌
  218. ഹേരംബോപനിഷത്‌
  219. ഛിദംബരാപനിഷത്‌
  220. തത്ത്വോപനിഷത്‌
  221. താരോപനിഷത്‌
  222. ദേവ്യുപനിഷത്‌ (2)
  223. നാരയണീയമഹോപനിഷത്‌
  224. നിർലോപോപനിഷത്‌
  225. പ്രസാദജാബാലോപനിഷത്‌
  226. പ്രവർഗ്യാഗ്നികാശ്വമേധോപനിഷത്‌
  227. ബ്ഗക്സ്തിയോഗോപനിഷത്‌
  228. രുദ്രോപനിഷത്‌ (2)
  229. വിഷ്ണുപനിഷത്‌
  230. വെങ്കടേശ്വരപൂർവോത്തരതാപിന്യുപനിഷത്‌
  231. വേദാന്തസാരോപനിഷത്‌
  232. ശിവോപനിഷത്‌ (2)
  233. ശ്രുതിരഹസ്യോപനിഷത്‌
രാമന്‍ തുടര്‍ന്നു: എല്ലാ രസാനുഭവങ്ങളും വാസ്തവത്തില്‍ മിഥ്യയാണ്‌..  കണ്ണാടിയിലെ നിഴലിലൂടെ പഴങ്ങളുടെ സ്വാദനുഭവിക്കുന്നതുപോലെ ഭ്രാന്തമായ ഒരു രസമാണത്‌..  മനുഷ്യന്റെ പ്രത്യാശകളെല്ലാം കാലം സ്ഥിരമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കാലം എല്ലാത്തിനേയും ക്ഷയിപ്പിച്ചുകളയുന്നു. സൃഷ്ടികളില്‍ ഒന്നിനും കാലത്തിന്റെപിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. കാലമാണ്‌ എണ്ണമില്ലാത്ത ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിക്കുന്നതും ക്ഷണനേരം കൊണ്ട്‌ അവയെ ഇല്ലാതാക്കുന്നതും. 
"വര്‍ഷം, പ്രായം, യുഗം എന്നിവയിലൂടെ തന്റെ പ്രഭാവത്തിന്റെ ചെറിയൊരംശം കാലം നമുക്ക്‌ അനുഭവവേദ്യമാക്കുന്നു. എന്നാല്‍ അതിന്റെ ശരിയായ സ്വഭാവം നമുക്കറിയില്ല തന്നെ. കാലം എല്ലാത്തിനേയും കീഴടക്കുന്നു."
കാലം ദയവില്ലാത്തതും, വശപ്പെടുത്താനാവാത്തതും ക്രൂരവും, തൃപ്തിപ്പെടുത്താനാവാത്തതും അത്യാര്‍ത്തിപൂണ്ടതുമത്രേ. നമ്മെ മോഹവിഭ്രാന്തിയിലാക്കുന്ന അനേകം കൌശലങ്ങളുള്ള മഹാമാന്ത്രികനാണ്‌ കാലം. കാലത്തെ വിശകലനം ചെയ്യാന്‍ സാദ്ധ്യമല്ല. കാരണം എത്രചെറുതായി ഖണ്ഡിച്ചാലും അത്‌ അനശ്വരമായി ശേഷിക്കുന്നു. അതിന്‌ അടങ്ങാത്ത വിശപ്പാണ്‌. കൃമികീടങ്ങളും മാമലകളും സ്വര്‍ഗ്ഗത്തിന്റെ ചക്രവര്‍ത്തിയും എല്ലാം കാലത്തിന്റെ വരുതിയിലാണ്‌. നേരമ്പോക്കിന്‌ പന്തു തട്ടിക്കളിക്കുന്ന ബാലനേപ്പോലെ സൂര്യചന്ദ്രന്മാര്‍ എന്ന രണ്ടു പന്തുകളുമായി കാലം വിളയാടുന്നു. ബ്രഹ്മാണ്ഡങ്ങളെ നശിപ്പിക്കുന്ന രുദ്രനായതും, ദേവരാജാവായ ഇന്ദ്രനായതും, സമ്പത്തിന്റെ അധിദേവതയായ കുബേരനായതും വിശ്വം ലയിച്ചില്ലാതാവുന്ന ശൂന്യതയും എല്ലാം കാലം തന്നെയാണ്‌..  തീര്‍ച്ചയായും കാലമാണ്‌ തുടര്‍ച്ചയായി അണ്ഡകടാഹങ്ങളെ സൃഷ്ടിച്ച്‌ സംഹരിച്ചുകൊണ്ടേയിരിക്കുന്നത്‌..
മഹത്തും ബൃഹത്തുമായ പര്‍വ്വതങ്ങള്‍ ഭൂമിയില്‍ വേരുറപ്പിച്ചിരിക്കുന്നതുപോലെ പ്രതാപിയായ കാലം പരബ്രഹ്മത്തില്‍ സ്ഥാപിതമത്രേ. കാലം എണ്ണമില്ലാത്ത അണ്ഡകടാഹങ്ങളെ സൃഷ്ടിക്കുന്നുവെങ്കിലും അതിന്‌ അപചയമില്ല, അതു സന്തോഷിക്കുന്നില്ല, വരുന്നും പോകുന്നുമില്ല, ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നില്ല. കാലമെന്ന പാചകവിദഗ്ധന്‍ ലൌകീകവസ്തുക്കളെ സൂര്യന്റെ തീയില്‍ പാകപ്പെടുത്തി പാകമാവുന്നമുറയ്ക്ക്‌ ആഹരിക്കുന്നു. കാലം നിറപ്പകിട്ടുള്ള ജീവജാലങ്ങളാകുന്ന രത്നക്കല്ലുകള്‍ കൊണ്ട്‌ യുഗാന്തരങ്ങളായി അണിഞ്ഞൊരുങ്ങിയിട്ട്‌ കളിയായി അവയെല്ലാം നശിപ്പിച്ചുകളയുന്നു.
യൌവ്വനമെന്ന താമരയ്ക്ക്‌ കാലം രാത്രിയാണ്‌..  ആയുസ്സെന്ന ആനയ്ക്ക്‌ കാലം സിംഹമാണ്‌.. കാലം നശിപ്പിക്കാത്തതായി ഇഹലോകത്ത്‌ ഉയര്‍ന്നതോ താഴ്ന്നതോ ആയ ഒന്നുമില്ല. ഈ നശീകരണങ്ങള്‍ക്കെല്ലാമിടയിലും കാലം നാശരഹിതമായി അവശേഷിക്കുന്നു. ദിവസത്തെ മുഴുവന്‍ കഠിനാദ്ധ്വാനത്തിനുശേഷം ഒരുവന്‍ വിശ്രമിക്കുന്നതുപോലെ അജ്ഞാനത്തിലെന്നവണ്ണം വിശ്വപ്രളയം കഴിയവേ കാലം തന്റെ സര്‍ഗ്ഗശക്തി സംഭരിച്ചുറങ്ങുന്നു. കാലം എന്തെന്ന് ആര്‍ക്കും അറിയില്ല. A.P.Sukumar
നാരദന്റെ ചോദ്യങ്ങള്‍
നാരദന്‍ മന്ത്രങ്ങല്‍ വേദങ്ങള്‍ പഠിച്ചു എങ്കിലും അതില്‍ തൃപ്തന്‍ ആയില്ല .മന്ത്ര വിദ് ആയി പക്ഷെ ആത്മവിദ് ആയില്ല .അദേഹം അതിനാല്‍ ശോകത്തെ തരണം ചെയ്യുവാനും ആത്മ ജ്ഞാനി ആകുവാനും വേണ്ടി സനത്കുമാര ഋഷി യെ സമീപിച്ചു . പ്രാര്‍ത്ഥിച്ചു .
'ഭഗവാനെ ,ഞാന്‍ ആത്മ വിദ്യ നേടിയില്ല .അതിനാല്‍ ശോക വാരിധി തരാം ചെയ്യുവാന്‍ കഴിഞ്ഞില്ല .അങ്ങ് എന്നെ ശോകത്തിന്റെ മറുകരയില്‍ എത്തിച്ചാലും "അതിനു ഉള്ള വഴി എന്ത് ആണ് ?"
സനത്കുമാരന്‍ "നാരദാ ഋഗ്വേദം പോലെ നാല് വേദങ്ങള്‍ ,ശാസ്ത്രങ്ങള്‍ ഇതിഹാസ പുരാണങ്ങള്‍ തന്ത്ര വിദ്യ നൃത്ത ഗീത വാദ്യങ്ങളില്‍ ഉള്ള വിജ്ഞാനം ....ഇവ എല്ലാം കേവലം നാമം മാത്രം ആകുന്നു ,അത് കൊണ്ടു ആത്മവിദ്യ ലഭിക്കുന്നില്ല .ആ നാമത്തെ ബ്രഹ്മം ആയി ഉപാസിക്കുക ആണ് ജ്ഞാനതിലെക്കുള്ള വഴി .
നാമത്തെ ബ്രഹ്മ ബുദ്ധിയോടെ ഉപാസിക്കുന്നവന് നാമത്തിനു വിഷയമായിട്ട് ഉള്ളതില്‍ എല്ലാം ഇഷ്ടം പോലെ സഞ്ചരിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം ലഭിക്കും
ഇത് കേട്ടപ്പോള്‍ നാരദന്‍ ചോദിച്ചു
ചോദ്യം 2.ഭഗവാനെ ,അങ്ങ് പറഞ്ഞത് ശരി തന്നെ .എന്നാല്‍ നാമത്തെകാള്‍ ഉല്‍ക്രുഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?
സനത്കുമാരന്‍ -തീര്‍ച്ച ആയും ഉണ്ട്
നാരദന്‍ -അങ്ങ് എന്നാല്‍ അത് ഉപദേശിച്ചു തന്നാലും
സനത്കുമാരന്‍ -വാക്ക് തന്നെ ആണ് നാമത്തെക്കാള്‍ ഉത്കൃഷ്ടം .അത് വേദങ്ങളെയും ശാസ്ത്രങ്ങളെയും ഇതിഹാസ പുരാണാദികളെക്കാളും ,നാമത്തെ കാളും മുകളില്‍ ആണ് .സര്‍വതിനെയും ധര്‍മത്തെയും അധര്‍മ്മത്തെയും നന്മ തിന്മകളും എല്ലാം അറിയിക്കാന്‍ കഴിയുന്നത്‌ വാക്ക് കൊണ്ടു ആണ് .അതിനാല്‍ വാക്കിനെ ബ്രഹ്മം ആയി ഉപാസിക്കുക.
എല്ലാ ഇന്ദ്രിയങ്ങളെയും വ്യക്തം ആക്കുന്നത് വാക്ക് ആണ് .നാമങ്ങള്‍ അറിയിക്കാന്‍ വാക്ക് വേണം .അതിനാല്‍ വാക്ക് നാമത്തെ കാള്‍ ഉത്കൃഷ്ടം ആകുന്നു .നാമരൂപങ്ങളെ കാള്‍ സൂക്ഷ്മം ആയതു കൊണ്ടു ഉത്കൃഷ്ട വാക്കിനെ ബ്രഹ്മം ആയി ഉപാസിക്കുക .
വാക്കിനെ ബ്രഹ്മം ആയി ഉപാസിക്കുന്നവര്‍ക്ക് വാക്കിനു വിഷയം ആയി ഉള്ളതില്‍ എല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാം .
അപ്പോള്‍ നാരദന്‍ ചോദിച്ചു
ചോദ്യം 3.വാക്കിനെകാള്‍ ഉത്കൃഷ്ടം ആയതു ഉണ്ടോ ?
സനത്കുമാരന്‍ -ഉണ്ട്
നാരദന്‍ -അത് എന്ത് എന്ന് ഉപദേശിച്ചാലും
സനത്കുമാരന്‍ -മനസ്സ് ആണ് വാക്കിനെക്കാള്‍ ഉത്കൃഷ്ടം .മടക്കിപിടിച്ച കയ്യില്‍ നെല്ലിക്ക വച്ച് ഇരിക്കുന്നത് പോലെ മനസ്സ് ,വാക്കിനെയും നാമത്തിനെയും ഉള്‍കൊള്ളുന്നു .മന്ത്രങ്ങള്‍ പഠിക്കണം എന്ന് മനസ് കൊണ്ടു വിചാരിച്ചതിന് ശേഷം പഠിക്കുന്നു .യാഗങ്ങള്‍ ചെയ്യണം എന്ന് മനസ്സ് കൊണ്ടു വിചാരിച്ചതിന് ശേഷം അത് ചെയ്യുന്നു .പുത്രന്‍ ഉണ്ടാകണം എന്ന് മനസ്സില്‍ വിചാരിച്ചു അതിനു ശ്രമിക്കുന്നു.ഈ ലോകത്തെയും പര ലോകത്തെയും ലഭിക്കണം എന്ന് മനസ്സില്‍ ആലോചിച്ചതിനു ശേഷം അതിനുള്ള ഉപായങ്ങള്‍ നോക്കുന്നു .
മനസ്സ് തന്നെ ആണ് ആത്മാവും ലോകവും ബ്രഹ്മവും.അത് കൊണ്ടു മനസിനെ ഉപാസിക്കുക .മനസ്സിനെ ബ്രഹ്മം ആയി ഉപസിക്കുന്നവന് മനസ്സിന് വിഷയം ആയുള്ള വിഷയങ്ങളില്‍ സഞ്ചരിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം നല്‍കുന്നു .
നാരദന്‍ അപ്പോള്‍ വീണ്ടും ചോദിച്ചു
ചോദ്യം 4.
ഭഗവാനെ ,മനസ്സിനേക്കാള്‍ ഉത്കൃഷ്ടം ആയതു എന്തെങ്കിലും ഉണ്ടോ ?
സനത്കുമാരന്‍ -ഉണ്ട്
നാരദന്‍ -അതിനെ കുറിച്ച് പറഞ്ഞു തന്നാലും
സനത്കുമാരന്‍ -സങ്കല്പം ആണ് മനസ്സിനെക്കാള്‍ ഉത്കൃഷ്ടം .സങ്കല്‍പിക്കുംപോള്‍ മനസ്സില്‍ വിചാരിക്കുന്നു .അതിനു ശേഷം വാക്കുകള്‍ ആയി പറയുന്നു .അനന്തരം നാമവിഷയങ്ങളില്‍ പ്രേരിപ്പിക്കുന്നു .നാമത്തില്‍ മന്ത്രങ്ങളും ,മന്ത്രത്തില്‍ കര്‍മങ്ങളും ഉള്‍ക്കൊള്ളുന്നു .കര്‍തവ്യത്ത്തെയും അകര്ത്തവ്യത്തെയും നിശ്ചയിക്കുന്നത് സങ്കല്പം ആകുന്നു .ബ്രാഹ്മണങ്ങള്‍ക്ക് മൂലം സങ്കല്‍പം ആണ് .ദ്യോവും പ്രുധ്വിയും വായുവും ആകാശവും എല്ലാം സങ്കല്പം ചെയ്തിരിക്കുന്നു .പ്രാണങ്ങളുടെ സങ്കല്‍പം കൊണ്ടു മന്ത്രം സമര്‍ത്ഥം ആകുന്നു .ഇങ്ങനെ കര്‍മ്മങ്ങളുടെ സങ്കല്പം കൊണ്ടു ആണ് ലോകം സമര്‍ത്ഥം ആകുന്നതു .
അതിനാല്‍ സങ്കല്‍പത്തെ ബ്രഹ്മം ആയി ഉപാസിക്കൂ .
സങ്കല്പത്തെ ഉപാസിക്കുന്നവന്‍ താന്‍ സങ്കല്‍പിചിട്ടുള്ള നിത്യവും സുപ്രതിഷ്ടിതങ്ങളും ശത്രുക്കളുടെ ഉപദ്രവം ഇല്ലാത്തതും ആയ ലോകങ്ങളെ നിത്യനായി ഭയം ഇല്ലാത്തവന്‍ ആയി പ്രാപിക്കുന്നു .സങ്കല്പ വിഷയങ്ങള്‍ എല്ലാം സ്വതന്ത്രം ആയി ചരിക്കാന്‍ ഉള്ള വഴികള്‍ ആകുന്നു .
നാരദന്‍
ചോദ്യം 5-ഭഗവാനെ ,സങ്കല്‍പത്തെക്കാള്‍ ഉത്കൃഷ്ടം ആയതു ഉണ്ടോ ?
സനത് കുമാരന്‍ -ഉണ്ട് -ചിത്തം ആണ് അത്
സനത്കുമാര -നാരദ സംവാദം തുടരും
chandokyam. From Gowindam namboodiri

Monday, August 29, 2016

പാപം പ്രജ്ഞാം നാശയതി ക്രിയമാണം പുനഃ പുനഃ
നഷ്ടപ്രജ്ഞഃ പാപമേവ നിത്യമാരഭതേ നരഃ 52
പാപം വീണ്ടും വീണ്ടും ചെയ്യപ്പെടുമ്പോള്‍ അത് ബുദ്ധിയെ നശിപ്പിക്കുന്നു. അങ്ങനെ പ്രജ്ഞ (ബുദ്ധി) നശിച്ചവന്‍ പിന്നീട് എന്നും പാപം തന്നെ ചെയ്യുന്നു.
പുണ്യം പ്രജ്ഞാം വര്‍ധയതി ക്രിയമാണം പുനഃ പുനഃ
വൃദ്ധപ്രജ്ഞഃ പുണ്യമേവ നിത്യമാരഭതേ നരഃ 53
പുണ്യം വീണ്ടും വീണ്ടും ചെയ്യപ്പെടുമ്പോള്‍ അത് ബുദ്ധിയെ വികസിപ്പിക്കുന്നു. ബുദ്ധി വികസിച്ചവന്‍ പിന്നീട് എന്നും പുണ്യകര്‍മ്മങ്ങള്‍ തന്നെ അനുഷ്ഠിക്കുകയും ചെയ്യുന്നു.
“ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം” - (മുണ്ഡകോപനിഷദ് 1.2.12). (ജഗത്കാരണമായ ബ്രഹ്മത്തിനെ അറിയുവാനായി ഒരുവന്‍ യജ്ഞത്തിനാവശ്യമായ ചമതയും കൈയിലെടുത്ത് ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റടുക്കല്‍ പോകേണ്ടതാണ്). ഗുരുവിന്റെ മഹത്വത്തിനെക്കുറിച്ച് ആദിശങ്കരാചാര്യര്‍ വിവേകചൂഡാമണിയില്‍ പറയുന്നതിങ്ങനെയാണ് - ദുര്‍ലഭം ത്രയമേവൈതദ് ദേവാനുഗ്രഹഹേതുകം മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ (മനുഷ്യജന്മം, മോക്ഷത്തിനുള്ള ഇച്ഛ, മഹാപുരുഷന്മാരുമായുള്ള സഹവാസം എന്നിവ മൂന്നും അത്യന്തം ദുര്‍ലഭമാണ്. ഈശ്വരാനുഗ്രഹമൊന്നുകൊണ്ടുമാത്രമേ ഇവ മൂന്നും ലഭിക്കുകയുള്ളൂ).
സുഷുപ്തി എന്ന മഹാ അനുഗ്രഹം
സുഷുപ്തി എന്നത് ഒരു മഹാ അനുഗ്രഹമാണ്. മനുഷ്യൻ ഒരു പരമേശ്വരശക്തിയെ ഒരിക്കലും അല്പംപോലും സാക്ഷാത്കരിച്ചിട്ടില്ല എന്നുപറയുകയാണെങ്കിൽ അത് കള്ളമാണ്. പൂർണ്ണ സുഷുപ്തി അവസ്ഥയിൽ ഭഗവാന്റെ ആ ശാന്തസ്വരൂപം നാം അറിയാതെ തന്നെ കൈക്കൊള്ളുന്നുണ്ട്. ഒരമ്മ തന്റെ കുട്ടിയെ എടുത്ത് ആലിംഗനം ചെയ്ത് സന്തോഷിപ്പിക്കുന്നതുപോലെ, ഭഗവാൻ ദിവസവും രാത്രിയിൽ നമ്മെ എടുത്ത് ആലിംഗനം ചെയ്ത് "തന്നെ" കാണിച്ചുതരുന്നുണ്ട്. ആ ഒരു സുഖം ഒരിക്കലും ബോറടിക്കാത്തതും, ഇനിയുമിനിയും വേണമെന്നാഗ്രഹിക്കുന്നതും ഒരു സത്യമായി അവശേഷിക്കുന്നത് അത് നിത്യാനന്ദമായതുകൊണ്ടാണ്. ഭഗവാൻ ഒരു ജീവനിൽ കരുണ കാണിക്കുന്നില്ല എന്നുമാത്രം പറയരുത്; കാരണം അത് ശുദ്ധകള്ളമാകുന്നു. എല്ലാ ദിവസവും ഭഗവാൻ തന്നെ ജീവനെ അതിലേക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ കാണിച്ചുകൊടുത്ത് ജീവനെ ആനന്ദിപ്പിക്കുന്നു.
സുഷുപ്തി അവസ്ഥയിൽ കുറെ മറയപ്പെട്ടു കിടക്കുന്ന, അല്ലെങ്കിൽ കാരണശരീരത്താൽ വളരെ കുറച്ചുമാത്രം തെളിയപ്പെട്ടുകിടക്കുന്ന ആ പൂർണ്ണസ്വരൂപത്തെ അല്ലെങ്കിൽ ആ നിത്യാനന്ദത്തെ ജാഗ്രത്തിലും അനുഭവിക്കുന്നതിനു പേരാണ് "സമാധി".പക്ഷേ പ്രായം കൂടുന്തോരും വിഷയവാസന കൂടുന്നതുകൊണ്ടു  സുഷുപ്തി കുറയും.
പിതൃബലി പ്രാർത്ഥന:
💠💠💠💠💠💠💠
ആബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച ക്രിതോപകാര
ജന്മാന്തരെ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായെശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
ക്രിയാ ലോപാ ഹതാശ്ചൈവ ജാത്യന്താ പങ്കവസ്ഥതാ
വിരൂപാ ആമഗര്ഭാശ്ചാ ജ്ഞാതാജ്ഞാതാ കുലേ മമ
ഭൂമൗ ദത്തെന ബലിനാ തൃപ്തായാന്തു പരാം ഗതിം
അതീത കുല കുടീനാം സപ്ത ദ്വീപ നിവാസീനാം
പ്രാണീനാം ഉദകം ദത്തം അക്ഷയം ഉപ്തിഷ്ടതു
(അർത്ഥം: എന്റെ മാതാപിതാക്കളുടെ വംശത്തിൽ പിറന്നവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരുടേയും കഴിഞ്ഞ ജന്മങ്ങളിൽ എന്റെ ഭൃത്യരായവരും എന്നെ സേവിച്ചവരും സഹായിച്ചവരും എന്റെ ആശ്രിതരായിരുന്നവരും ആയ എല്ലാവർക്കും, എൻറെ എല്ലാ സുഹൃത്തുക്കളും പങ്കാളികളും ജീവിതത്തിനായി ഞാൻ ആശ്രയിച്ചിട്ടുള്ള സസ്യ ജന്തു ജാലങ്ങളും എനിക്ക് നേരിട്ടും അല്ലാതെയും തുണ നൽകിയവരും നിരവധി ജന്മങ്ങളിൽ എൻറെ പങ്കാളികളുമായിരുന്ന ഈ ലോകത്തുള്ള എല്ലാവർക്കും വേണ്ടി ഞാൻ ഈ പിണ്ഡവും ജലവും പുഷ്പവും പ്രാർഥനയും സമർപ്പിയ്ക്കുന്നു .
എൻറെ മാതൃകുലത്തിലും പിതൃ കുലത്തിലും ജീവിച്ചിരുന്നവർക്ക് വേണ്ടി, ഗുരുക്കൻമാരുടെയും ബന്ധുക്കളുടെയും മരുമക്കളുടെയും കുലത്തിലുള്ള പരേതർക്കു വേണ്ടിയും, മുൻ പിണ്ഡം ലഭിയ്ക്കാത്തവർക്കു വേണ്ടിയും അനാഥർക്കും, പല കാരണങ്ങളാൽ മറ്റുള്ളവർക്കായി നന്മ ചെയ്യാൻ കഴിയാതെ പോയ ഏവർക്കും, ദാരിദ്ര്യത്തിൽ ജനിമരണങ്ങൾ കഴിഞ്ഞു പോയ എല്ലാവർക്കും , മ്ലേച്ഛരും അകാല ചരമം പ്രാപിച്ചവരുമായ പരേതർക്കും ജനനത്തിനും മുൻപേ ഗർഭത്തിൽവച്ചു തെന്നെ മരിച്ചവർക്കും, മരിച്ചുപോയ- അറിയുന്നതും അറിയപ്പെടാത്തതും ആയ എന്റെ എല്ലാ ബന്ധുക്കൾക്കും , എല്ലാവർക്കും കൂടി വേണ്ടിയും ഞാൻ ഈ പ്രാർത്ഥനയും പിണ്ഡവും ജലവും എള്ളും സമർപ്പിയ്ക്കുന്നു.
ആഹ്ലാദപൂർവ്വം ഈ ലോക വാസം കഴിച്ച അനശ്വരരായ ഏവർക്കും വേണ്ടിയും ഞാൻ ഇതു സമർപ്പിക്കുന്നു . സപ്തഭൂഖണ്ഡങ്ങളിൽ സഹസ്രാബ്ദങ്ങളായി ജീവിച്ചിരുന്ന ഏവർക്കും എല്ലാ ജന്തുക്കൾക്കും ജീവജാലങ്ങൾക്കും വേണ്ടി അവരുടെ ആത്മാക്കൾ സന്തോഷത്തോടെയും സമാധാനത്തോടെയും കൂടി വസിക്കുവാൻ ഞാൻ ഈ പിണ്ഡവും ജലവും സമർപ്പിയ്ക്കുന്നു.)
ശ്രീരാമഹൃദയം എന്ന് അറിയപ്പെടുന്ന തത്വോപദേശം ശ്രീരാമൻ ഭക്തനായ ഹനുമാന് ഉപദേശിക്കുന്നതാണ്. വേദാന്ത തത്വം മുഴുവൻ ഇതിൽ ഒതുങ്ങിയിട്ടുണ്ട്. ആകാശത്തെ ഉദാഹരിച്ചുകൊണ്ടാണ് തത്വം പ്രകടമാക്കുന്നത്. ആകാശത്തെ നമുക്ക് മൂന്നു സ്വരൂപത്തിൽ കാണാം. ഒന്ന് മഹാകാശം തന്നെ. എങ്ങും നിറഞ്ഞും ഒന്നിനോടും ബന്ധപ്പെടാതെയും എന്നാൽ എല്ലാറ്റിനും ഇരിപ്പിടമായും നിശ്ചലമായും ഇരിക്കുന്നു മഹാകാശം. ഇതേ മഹാകാശം തന്നെ മണ്‍കുടം തുടങ്ങിയ 'ഉപാധികളിൽ' വളരെ ചെറിയ രൂപമായും മഹാകാശത്തിൽ നിന്നും വേറെ എന്ന് തോന്നത്തക്ക രീതിയിലും കാണപ്പെടുന്നു. യഥാർത്ഥത്തിൽ കുടം, ചട്ടി തുടങ്ങിയ ഉപാധികളിൽ ഇരിക്കുന്ന ആകാശം (ഘടാകാശം), പുറത്തിരിക്കുന്ന മഹാകാശത്തിൽ നിന്നും വേറെ അല്ല. പക്ഷെ കുടം ഉള്ളിടത്തോളം വേറെ ആണെന്ന് തോന്നും. മഹാകാശം ജലാശയത്തിൽ പ്രതിബിംബിച്ചും കാണാം. വാസ്തവത്തിൽ അത് ആകാശം അല്ല, വെറും പ്രതിബിംബം മാത്രം. പക്ഷെ അവിവേകിയായവൻ അതിനെ ആകാശമെന്ന് തന്നെ ധരിക്കുന്നു.
ഇങ്ങനെ ഒന്നായിരിക്കുന്ന ആകാശം മൂന്നു രീതിയിൽ കാണപ്പെടുന്നു- മഹാകാശവും ഘടാകാശവും ജലാകാശവും. വാസ്തവത്തിൽ മഹാകാശം എന്ന ഒറ്റ ആകാശം മാത്രമേയുള്ളൂ. അതിനു ഒരിക്കലും മാറ്റവും സംഭവിക്കുന്നില്ല. ഘടം, ജലം തുടങ്ങിയ ഉപാധികൾ മൂലമാണ് ഘടാകാശവും ജലാകാശവും ഉണ്ടാകുന്നത്. ഘടാകാശം എന്ന ഒരു വസ്തു വാസ്തവത്തിൽ ഇല്ല എന്ന് പറയാം. ഘടം പൊളിയുമ്പോൾ ഘടാകാശം ഇല്ലാതെയാകുന്നു. ഘടം ഉണ്ടാകുന്നതിനു മുമ്പും ഘടത്തിന്റെ നാശത്തിനു ശേഷവും ഘടാകാശം ഇല്ല. വർത്തമാന കാലത്ത് ഘടപ്രീതി ഉള്ളപ്പോൾ മാത്രമാണ് ഘടാകാശ പ്രതീതിയും ഉള്ളത്. ഘടാകാശവും ജലാകാശവും ഉള്ളപ്പോഴാണ് മഹാകാശം എന്ന പേരും ഉള്ളത്. അവ ഇല്ലെങ്കിൽ ആകാശം എന്ന വസ്തു ഒഴിച്ച് മറ്റൊന്നും ഇല്ല. ഇത് പോലെ ഏകവും അട്വിതീയവും ആയ പരബ്രഹ്മത്തിൽ നിന്നും അന്യമായി മറ്റൊന്ന് ഇല്ല. എങ്കിലും ഉപാധികളുടെ പ്രതീതി കൊണ്ട് ആ പര ചൈതന്യം തന്നെ ജീവൻ, ഈശ്വരൻ, ജഗത് ഇങ്ങനെ മൂന്നായി പറയപ്പെടുന്നു. ജീവനും ജഗത്തും ഉള്ളപ്പോൾ മാത്രമാണ് ഈശ്വരൻ എന്ന പേര് നിലനില്ക്കുന്നത്. ജീവ ജഗതുക്കൾ ഇല്ലാതാകുമ്പോൾ അദ്വിതീയമായ പര ചൈതന്യം മാത്രം. ജീവനാകട്ടെ, ഘടാകാശം പോലെ ഈശ്വരനിൽ നിന്നും വേറെ അല്ല. ശരീരാടി ഉപാധികൾ കൊണ്ടാണ് ജീവത്വം ഉണ്ടായത്. ഘടം പൊളിയുമ്പോൾ ഘടാകാശം ഇല്ലാതാകുന്നതുപോലെ ഉപാധികൾ ഇല്ലാതാകുമ്പോൾ ജീവനും ഇല്ലാത്തത് തന്നെ. ജീവന്റെ സങ്കല്പങ്ങൾ ആണ് ജഗത്. ഉപാധികൾ ഇല്ലാതാകുമ്പോൾ ഇവ മൂന്നും ഇല്ലാതാകും- അദ്വിതീയമായ പര ചൈതന്യം (നിർഗുണ ബ്രഹ്മം)മാത്രം ശേഷിക്കും. ഉപാധികൾ ഉണ്ടാകുന്നതും നിലനില്ക്കുന്നതും അജ്ഞാനം കൊണ്ടാണ്. ജ്ഞാനം കൊണ്ട് അജ്ഞാനം നശിക്കുമ്പോൾ, അജ്ഞാന സ്വരൂപങ്ങലായ ജീവെശ്വര ജഗത്തുകളാകുന്ന ത്രിത്വവും അത് ഹേതുവായി നിലനില്ക്കുന്ന സംസാരവും എല്ലാം അടങ്ങി അദ്വിതീയമായ നിർഗുണ ബ്രഹ്മം മാത്രം ശേഷിക്കും. അത് തന്നെ സത്യം. സത്യത്തിന്റെ നിരന്തരാനുഭൂതിയും അസത്യത്തിന്റെ പ്രതീതി ഇല്ലായ്മയും തന്നെ ജ്ഞാനം. നിരന്തരം സത്യോപാസനയാകുന്ന വിദ്യയുടെ അഭ്യാസം കൊണ്ട് , സംസാര ഭ്രാന്തി നഷ്ടപ്പെട്ടു സ്വരൂപാവസ്ഥയിൽ എത്താം. അത് തന്നെ ജന്മത്തിന്റെ സാഭാല്യ്വും. ഇതാണ് എല്ലാ വേദശാസ്ത്രപുരാണേതിഹാസങ്ങളുടെയുംരത്ന ചുരുക്കം.
(ശ്രീ ജ്ഞാനാനന്ദ സരസ്വതിയുടെ രാമായണ വ്യാഖ്യാനം
സസ്യാഹാരത്തിന്റെ ശാസ്ത്രം
ശരശയ്യയില്‍ കിടന്നിരുന്ന ഭീഷ്മപിതാമഹാനോട് ധര്‍മ്മപുത്രര്‍ ചോദിച്ചു. മാംസാഹാരം കഴിക്കുന്നതില്‍ പാപമെന്താണെന്ന്? സുദീര്‍ഘമായ വരികളിലൂടെ മാംസാഹാരം ഉപേക്ഷിക്കേണ്ടതിനെക്കുറിച്ച് വിവരിച്ച ഭീഷ്മര്‍ പറഞ്ഞതില്‍ ഏറ്റവും ശ്രദ്ധേയമായ വരികളുടെ അര്‍ത്ഥമിതാണ്. സര്‍വ ജീവിക്കും അതിന്റെ ശരീരത്തോട് കൂടി അനവധി വര്ഷം ജീവിക്കനമെന്നാഗ്രഹമുണ്ട്. മരണത്തെ ജീവികള്‍ അനുനിമിഷം ഭയപ്പെടുന്നു. ജീവിയുടെ മാംസം ഭക്ഷിക്കാമെങ്കില്‍ ഹേ ധര്‍മപുത്രാ, മനുഷ്യന് മനുഷ്യന്റെ മാംസം കഴിക്കുന്നതിലും തെറ്റില്ലല്ലോ! മഹാഭാരതത്തിലെ ഈ വിവരണത്തിന് ശേഷം കീടോപാക്യാനം എന്ന അദ്ധ്യായമുണ്ട്. ഒരു പുഴു, പുഴുവായി ജീവിച്ചാനന്ദിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നതെന്തുകൊണ്ട് എന്ന് കീടം വിവരിക്കുന്ന ഭാഗമാണിത്. ശരിയാണിത്! വലിയ പശുക്കളെയും, എരുമകളേയും ഇഞ്ചിഞ്ചായി കഴുത്തറുത്തു കൊല്ലുന്ന ആ രംഗം ചിന്തിക്കുക.! വേദന കൊണ്ട് അലറുകയും, കൈകാലിട്ടടിക്കുകയും ചെയ്യുന്ന ഭയാനകമായ അന്ധരീക്ഷത്ത്തില്‍ മുങ്ങിക്കുളിക്കുന്ന ഘാതകന്‍! ആര്‍ത്തു നിലവിളിച്ചു നിലത്തടിച്ചു പിടയുന്ന ജീവി..... സാവധാനത്തില്‍ ശബ്ദം നിലക്കുന്നു, പിടച്ചില്‍ അവസാനിക്കുന്നു.....കണ്ണില്‍ നിന്നും ധാരധാരയായി ഒഴുകിയ ജലം നിലക്കുന്നു.... കണ്ണുതുള്ളി, ചലനം. ശ്വാസോച്ച്വാസം എല്ലാം അവസാനിക്കുന്നു....വീണ്ടും ശവത്തെ മുറിക്കുന്ന മനുഷ്യന്‍ വര്‍ഷങ്ങളോ, മാസങ്ങളോ മനുഷ്യന് വേണ്ടി മാത്രം പണിപ്പെട്ടു, ത്യാഗമനുഭവിച്ചു അന്ധ്യശ്വാസം - ക്രൂരമായി - വലിച്ചവസാനിപ്പിച്ച് ആ ശരീരത്തെ ('ഇദം ശരീരം ഇ കൌന്ദേയാ ക്ഷേത്രമിത്യ വധീയതേ' എന്ന വരി ഓര്‍ക്കുമല്ലോ.) കണ്ഠംതുണ്ടമായി മുറിക്കുന്നു. ചിലപ്പോള്‍ തൊലിയുരിച്ചു ആ ശരീരം റോഡുവക്കില്‍ ഒരു കൊളുത്തില്‍ തൂക്കിയിടുന്നു. മുറിച്ചുമുറിച്ചു ആവശ്യക്കാര്‍ക്ക് കൊടുക്കുവാന്‍.... അതില്‍ നിന്നും ലഭിക്കുന്ന ലാഭം അളക്കുന്ന വില്‍പ്പനക്കാരന്‍ ഒരു വശത്ത്, ജീവനെ വഹിച്ച ശരീരകഷ്ണം ഉപ്പും, മുളകും, മസാലയും ചേര്‍ത്ത് ആസ്വദിക്കുന്നവര്‍ മറ്റൊരു വശത്ത്, ശരീരത്തെ തിന്നുന്നവരെ എന്താണ് വിളിക്കുക?
കേട്ടിട്ടുണ്ടോ ജ്വാലാമുഖിയേ പറ്റി ...........
അച്ഛനെ ധിക്കരിച്ച് ശിവനെ ഭര്‍ത്താവായി കിട്ടുവാന്‍ കഠിനതപസ്സ് ചെയ്യ്തതിനാലും , ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അപമാനത്തില്‍ മനം നൊന്ത് പ്രാണത്യാഗം ചെയ്യ്തത്തില്‍ കുപിതനായ മഹാദേവന്‍ സതീദേവിയുടെ മ്യതശരീരവുമായി സംഹാരതാണ്ഡവമാടിയ ശിവന്‍റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്ണു സതിദേവിയുടെ ശരീരം അന്‍മ്പത്തിയൊന്ന്‍ കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു...
ശരീര ഭാഗങ്ങള്‍ വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട് വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി തീര്‍ന്നു ,, അതില്‍ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി .........
നല്ല നീല നിറത്തില്‍ " S " ന്‍റെ ആക്യതിയില്‍ പാറപുറത്ത് കത്തിനില്‍ക്കുന്ന ജ്വാലാ അതി മനോഹരവും വര്‍ണ്ണനാതീതവുമാണ് ..
മഹാ വിഷ്ണുവിന്‍റെ ആയുദ്ധത്താല്‍ മുറിഞ്ഞ നാവ് വന്ന് വീണ സ്ഥലം ഹിമാര്‍ലയത്തിലെ "" ധോളിധര്‍ ""എന്ന പര്‍വ്വത പ്രദേശത്താണ് ...നൂറ്റാണ്ടുകളോളം അറിയപെടാതെ കിടന്ന സ്ഥലം ഭൂമിചന്ദ്ര എന്ന രാജാവിന്‍റെ കാലത്ത് കാലിയെ മേക്കുന്നവരാണ് പാറപുറത്ത് കത്തി നില്‍ക്കുന്ന ജ്വാല കണ്ട കാര്യം രാജാവിനെ അറിയിച്ചപ്പോള്‍ . ഭൂമി രാജാവ് നേരിട്ടെത്തി ക്ഷേത്രം പണിയിക്കുകയാണ് ഉണ്ടായത് ...
അവിടെത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ് ,, ഈ ജ്വാല കൂടാതെ ഒന്‍പത് ജ്വാലകള്‍ കൂടി അവിടെ ഉണ്ട് .............
51 ശക്തിപീഠങ്ങളില്‍പ്പെടുന്ന ജ്വാലാമുഖി ക്ഷേത്രം. ഏറ്റവും തേജസ്സാര്‍ന്ന ഒന്‍പത് ശക്തിപീഠങ്ങളിലുള്‍പ്പെടുന്ന ജ്വാലാമുഖി, സതിദേവിയുടെ "നാക്ക്" വീണസ്ഥലമാണ് .
ജ്വാലാമുഖിദേവിയുടെ വിഗ്രഹത്തിനു താഴെയുള്ള പാറയുടെ വിള്ളലില്‍ നിന്നും നിരന്തരം വമിച്ചുകൊണ്ടിരിക്കുന്ന അഗ്നിയാണ് ഈ ക്ഷേത്രത്തിലെ അത്ഭുതദൃശ്യം. പാറയുടെ വിള്ളലില്‍ നിന്നും ഒന്‍പതു സ്ഥലത്ത്കൂടിയാണ് അഗ്നി പുറത്തേക്കു വരുന്നത് .
ജഗത്ഗുരു ശങ്കരാചാര്യര്‍ ഗഗനചാരിയായി ഈ ഭാഗത്ത്കൂടി സഞ്ചരിക്കുമ്പോള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന വനത്തില്‍നിന്നും തേജസ്സാര്‍ന്ന അഗ്നിപ്രഭ കണ്ടു ഇവിടെ ഇറങ്ങുകയും ,ആദിപരാശക്തിയായ ദേവി ആചാര്യ സ്വാമികള്‍ക്ക് ദര്‍ശനം നല്‍കിയനുഗ്രഹിക്കുകയും ചെയ്തു. കലിയുഗത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ ഈ താന്ത്രികോര്‍ജ്ജം താങ്ങാന്‍ ഉള്ള കരുത്തുണ്ടാവില്ലെന്നും ,അവര്‍ ഇതിനെ ദുരുപയോഗപ്പെടുത്തുമെന്നും മനസ്സിലാക്കിയ ആചാര്യന്‍ ,അഗ്നിപ്രഭയെ ഒന്‍പതു ഭാഗമായി ലഘൂകരിച്ചു.......... ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശ്രീപരമശിവൻ കാലഭൈരവന്‍റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും കാവല്‍നില്‍ക്കുന്നു ... എന്നും ഐതിഹ്യം ഉണ്ട്.
( ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹറുവിന്‍റെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ ആര്‍ക്കിയോളജിയിലെ ശാസ്ത്രഞ്ജന്മാര്‍ നാല്‍പ്പത് വര്‍ഷത്തോളം കിണഞ്ഞു ശ്രമിച്ചിട്ടും ജ്വാലാമുഖിയുടെ ചുറ്റും എണ്ണയുടെയോ പ്രക്യതി വാതകത്തിന്‍റെയോ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല ...
യാതൊരു മാധ്യമത്തിന്‍റെയും സഹായമില്ലാതെ വശ്യശോഭയോടെ കത്തിനില്‍ക്കുന്ന ജ്വാലാമുഖി നിരീശ്വരവാദികളുടെ ഉത്തരം കിട്ടാത്ത ചോദ്യമാണ് ...........)) From facebook
ഉറക്കത്തിൽ "ഞാൻ" പൊന്താതിരുന്നതാണ് സർവ്വരെയും ഏകമാക്കിത്തീർത്തത്. ഒരു മനുഷ്യന്റെ ആയുസ്സ് നൂറുവർഷമാണെന്നു സങ്കല്പിച്ചാൽ ഏകദേശം 40 വർഷത്തോളം അയാൾ ഉറങ്ങുന്നുണ്ട്; അതായത് തന്റെ അഹങ്കാരം താൻ അറിയാതെതന്നെ ഒരുവനിൽ ഇക്കാലയളവിൽ ഇല്ലാതാവുന്നുണ്ട്.
ഭഗവാൻ വേണമെന്നു വിചാരിച്ചുതന്നെ മനുഷ്യനു നൽകിയ ഒരു മഹാവരമാണ് ഉറക്കം. എന്നാൽ ഉറക്കത്തിൽ "ഞാൻ" പൊന്താതിരുന്നതിലെ ആനന്ദം, ഒരാവാരണാശക്തി മൂടിയിരിക്കുന്നതിനാൽ അല്പം മാത്രമാണ് അനുഭവിക്കുന്നത്. ജാഗ്രദാവസ്ഥയിൽ, ഇങ്ങനെ "ഞാൻ" പൊന്താതിരിക്കാൻ സാധിക്കുമെങ്കിൽ ആ അവസ്ഥയ്ക്കു പേരാണ് "സമാധി"; അതിലാവട്ടെ ഉറക്കത്തിൽ ഏതൊരു പരാമശാന്തമായ സുഖം അനുഭവിച്ചുവോ അതിനേക്കാൾ നൂറോ ആയിരമോ ഇരട്ടി സുഖാനുഭവമാണ് സമാധി അവസ്ഥയിലുണ്ടാവുക. ആയിരം സൂര്യചന്ദ്രന്മാർ ഒരുമിച്ചുടിച്ചാലുള്ള പ്രകാശമാണ് ആ സമയം ചിത്തിൽ അനുഭവപ്പെടുക.nochur venkataraman.
പഞ്ചപ്രാണന്‍ ഏതെല്ലാം?
പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ ഇവയാണ് പഞ്ചപ്രാണന്‍
 .പഞ്ചപ്രാണങ്ങള്‍ ശരീരത്തിന്‍റെ ഏതേതു ഭാഗങ്ങളില്‍ വ൪ത്തിക്കുന്നു?
ഹൃദയത്തില്‍ - പ്രാണന്‍
ഗുദത്തില്‍ (നട്ടെല്ലിനു കീഴറ്റത്തുള്ള മലദ്വാരത്തില്‍) - അപാനന്‍
നാഭിയില്‍ - സമാനന്‍
കണ്ഠത്തില്‍ - ഉദാനന്‍
ശരീരത്തിന്‍റെ സകല ഭാഗങ്ങളിലും - വ്യാനന്‍
. പഞ്ചക൪മ്മേന്ദ്രിയങ്ങള്‍ ഏവ?
മുഖം, പാദം, പാണി, പായു, ഉപസ്ഥം.
. ജ്ഞാനേന്ദ്രിയങ്ങള്‍ എത്ര?
അഞ്ച് (5)
. ജ്ഞാനേന്ദ്രിയങ്ങള്‍ ഏതെല്ലാം?
കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്
. പഞ്ചഭൂതങ്ങള്‍ ഏവ?
ഭൂമി, ജലം, തേജസ്സ്, വായു, ആകാശം
. പഞ്ചോപചാരങ്ങള്‍ ഏവ?
ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം
. പഞ്ചവിഷയങ്ങള്‍ ഏതെല്ലാം?
ദ൪ശനം, സ്പ൪ശനം, ശ്രവണം, രസനം, ഘ്രാണനം
അഷ്ടമിരോഹിണി എന്ത് കൊണ്ട് ഇത്തവണ സപ്തമിയായ ഭരണി നാളിൽ വരുന്നു .ഇത്തവണ അഷ്ടമിരോഹിണിയായി നാം ആഘോഷിക്കുന്നത് 24 നാണ്..മലയാളം8നും..അന്ന് നഷത്രം ഭരണിയാണ്...എന്നാല്‍ രോഹിണി നഷത്രം 26 നാണ് അതായത് 2 ദിവസം മുന്‍പേ അഷ്ടമിരോഹിണി ആഘോഷിക്കുന്നു..എന്താണിങ്ങനെ വന്നത്...
ശ്രീകൃഷ്ണ ജയന്തി ശ്രാവണ മാസത്തിലെ പൗർണ്ണമി കഴിഞ്ഞു അർദ്ധരാത്രിക്ക് അഷ്ടമി വരുന്ന ( കറുത്ത പക്ഷ അഷ്ടമി, കൃഷ്ണാഷ്ടമി ) ദിവസമാണ് ശ്രീകൃഷ്ണൻ അവതരിച്ചത് ദേവാവതാരങ്ങൾക്ക് നാളല്ല തിഥിയാണ് പ്രധാനം. ഗണപതിക്ക് ചതുർത്ഥി, ശ്രീരാമന് നവമി എന്നിങ്ങനെ. സാധാരണ ശ്രാവണ പൗർണ്ണമി കഴിഞ്ഞു വരുന്ന അഷ്ടമി തിഥി രോഹിണി നാളുമായി ചേർന്നു വരാറുള്ള തിനാൽ നാം അഷ്ടമി രോഹിണി യായി ആഘോഷിക്കുന്നു. Aug 24 ന് രാത്രി 10:21 വരെ സപ്തമി. അർദ്ധരാത്രിക്ക് അഷ്ടമി. അതിനാൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നു.Dileep kuruppakkad.
രുദ്രാക്ഷം മാലയായോ അഥവാ ഒരു രുദ്രാക്ഷം മാത്രമായോ ധരിക്കാറുണ്ട്. ഏതായാലും, ധരിക്കുന്ന എല്ലാ രുദ്രാക്ഷവും മാസത്തില്‍ ഒരു തവണ വേദപ്രോക്തമായ രീതിയില്‍ ശുദ്ധീകരിക്കണം.അല്ലാത്തപക്ഷം അവയില്‍ ഊര്‍ജ്ജസ്തംഭനം (energy hang) ഉണ്ടാവുകയും പ്രവര്‍ത്തിക്കാതാവുകയും ചെയ്യും.
ശാസ്ത്രീയമായ രീതിയില്‍ രുദ്രാക്ഷത്തിന്റെ ുീഹമൃശ്യേ നോക്കി കോര്‍ത്തുവേണം മാലയുണ്ടാക്കാന്‍. നെല്ലിക്കാ മുഴുപ്പുള്ളത് ഉത്തമം. നെല്ലിക്കാക്കുരുവിന്റെ മുഴുപ്പ് മധ്യമം. അതിനു താഴെ വലുപ്പം കുറഞ്ഞത് അധമം എന്നു കണക്കാക്കുന്നു. മാലയാണെങ്കില്‍ വൈദ്യുതചാലകലോഹങ്ങളായ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചുവേണം കോര്‍ക്കാന്‍. ഒരു രുദ്രാക്ഷം ധരിക്കുമ്പോള്‍ ലോഹം നിര്‍ബന്ധമല്ല. നിശ്ചിത ഇടവേളകളില്‍ തൈലാധിവാസവും ചെയ്യേണ്ടതുണ്ട്.
രുദ്രാക്ഷം ധരിക്കുമ്പോള്‍ ആവശ്യമായ ദേവതയെ അഥവാ ഇഷ്ടദേവനെ മന്ത്രന്യാസത്തോടെ രുദ്രാക്ഷത്തില്‍ പ്രാണപ്രതിഷ്ഠ ചെയ്ത് പൂജിച്ച് മന്ത്രസഹിതം വേണം ധരിക്കാന്‍. തുടര്‍ന്ന്! നിത്യവും ബന്ധപ്പെട്ട മന്ത്രം ജപം ചെയ്യണം. ഈ രുദ്രാക്ഷം ധരിക്കണമെന്നു തന്നെ നിര്‍ബന്ധമില്ല; വീട്ടില്‍ വച്ചു പൂജിച്ചാലും മതിയാകും.
എന്നാല്‍, എല്ലാവരും നിര്‍ബന്ധമായി മന്ത്രം ജപിക്കണമെന്നില്ല. മന്ത്രപൂര്‍വ്വമോ അല്ലാതെയോ ഭക്തിപൂര്‍വ്വമോ ഭക്തിയില്ലാതെയോധരിച്ചാലും ഉദ്ദേശിച്ച പ്രയോജനം ലഭ്യമാകുമെന്നു പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു.
ദേവീക്ഷമാപണസ്തോത്രം
ഓം സര്‍വേ വൈ ദേവാ ദേവീമുപതസ്ഥുഃ കാസി ത്വം മഹാദേവീതി ॥ 1॥
സാഽബ്രവീദഹം ബ്രഹ്മസ്വരൂപിണീ । മത്തഃ പ്രകൃതിപുരുഷാത്മകം ജഗത് ।
ശൂന്യം ചാശൂന്യം ച ॥ 2॥
അഹമാനന്ദാനാനന്ദൌ । അഹം വിജ്ഞാനാവിജ്ഞാനേ ।
അഹം ബ്രഹ്മാബ്രഹ്മണീ । ദ്വേ ബ്രഹ്മണീ വേദിതവ്യേ । var just വേദിതവ്യേ
ഇതി ചാഥര്‍വണീ ശ്രുതിഃ । അഹം പഞ്ചഭൂതാനി ।
അഹം പഞ്ചതന്‍മാത്രാണി । അഹമഖിലം ജഗത് ॥ 3॥
വേദോഽഹമവേദോഽഹം । വിദ്യാഹമവിദ്യാഹം ।
അജാഹമനജാഹം । അധശ്ചോര്‍ധ്വം ച തിര്യക്ചാഹം ॥ 4॥
അഹം രുദ്രേഭിര്‍വസുഭിശ്ചരാമി । അഹമാദിത്യൈരുത വിശ്വദേവൈഃ ।
അഹം മിത്രാവരുണാവുഭൌ ബിഭര്‍മി । അഹമിന്ദ്രാഗ്നീ അഹമശ്വിനാവുഭൌ ॥ 5॥
അഹം സോമം ത്വഷ്ടാരം പൂഷണം ഭഗം ദധാമി ।
അഹം വിഷ്ണുമുരുക്രമം ബ്രഹ്മാണമുത പ്രജാപതിം ദധാമി ॥ 6॥
അഹം ദധാമി ദ്രവിണം ഹവിഷ്മതേ സുപ്രാവ്യേ യജമാനായ സുന്വതേ । var സുവ്രതേ
അഹം രാജ്ഞീ സങ്ഗമനീ വസൂനാം ചികിതുഷീ പ്രഥമാ യജ്ഞിയാനാം । var രാഷ്ട്രീ
അഹം സുവേ പിതരമസ്യ മൂര്‍ധന്‍മമ യോനിരപ്സ്വന്തഃ സമുദ്രേ ।
യ ഏവം വേദ । സ ദൈവീം സമ്പദമാപ്നോതി ॥ 7॥
തേ ദേവാ അബ്രുവന്‍ ।
നമോ ദേവ്യൈ മഹാദേവ്യൈ ശിവായൈ സതതം നമഃ ।
നമഃ പ്രകൃത്യൈ ഭദ്രായൈ നിയതാഃ പ്രണതാഃ സ്മ താം ॥ 8॥
താമഗ്നിവര്‍ണാം തപസാ ജ്വലന്തീം വൈരോചനീം കര്‍മഫലേഷു ജുഷ്ടാം ।
ദുര്‍ഗാം ദേവീം ശരണം പ്രപദ്യാമഹേഽസുരാന്നാശയിത്ര്യൈ തേ നമഃ ॥ 9॥
ദേവീം വാചമജനയന്ത ദേവാസ്താം വിശ്വരൂപാഃ പശവോ വദന്തി ।
സാ നോ മന്ദ്രേഷമൂര്‍ജം ദുഹാനാ ധേനുര്‍വാഗസ്മാനുപ സുഷ്ടുതൈതു ॥ 10॥
കാലരാത്രീം ബ്രഹ്മസ്തുതാം വൈഷ്ണവീം സ്കന്ദമാതരം ।
സരസ്വതീമദിതിം ദക്ഷദുഹിതരം നമാമഃ പാവനാം ശിവാം ॥ 11॥
മഹാലക്ഷ്ംയൈ ച വിദ്മഹേ സര്‍വശക്ത്യൈ ച ധീമഹി ।
തന്നോ ദേവീ പ്രചോദയാത് ॥ 12॥
അദിതിര്‍ഹ്യജനിഷ്ട ദക്ഷ യാ ദുഹിതാ തവ ।
താം ദേവാ അന്വജായന്ത ഭദ്രാ അമൃതബന്ധവഃ ॥ 13॥
കാമോ യോനിഃ കമലാ വജ്രപാണിര്‍ഗുഹാ ഹസാ മാതരിശ്വാഭ്രമിന്ദ്രഃ ।
പുനര്‍ഗുഹാ സകലാ മായയാ ച പുരൂച്യൈഷാ വിശ്വമാതാദിവിദ്യോം ॥ 14॥
ചാപൃഥക് ക്ലേശാ വിശ്വമാതാദിവിദ്യാഃ ॥
ഏഷാഽഽത്മശക്തിഃ । ഏഷാ വിശ്വമോഹിനീ । പാശാങ്കുശധനുര്‍ബാണധരാ ।
ഏഷാ ശ്രീമഹാവിദ്യാ । യ ഏവം വേദ സ ശോകം തരതി ॥ 15॥
നമസ്തേ।സ്തു ഭഗവതി മാതരസ്മാന്‍പാഹി സര്‍വതഃ ॥ 16॥
സൈഷാ വൈഷ്ണവ്യഷ്ടൌ വസവഃ । സൈഷൈകാദശ രൂദ്രാഃ ।
സൈഷാ ദ്വാദശാദിത്യാഃ । സൈഷാ വിശ്വേദേവാഃ സോമപാ അസോമപാശ്ച ।
സൈഷാ യാതുധാനാ അസുരാ രക്ഷാംസി പിശാചാ യക്ഷാ സിദ്ധാഃ ।
സൈഷാ സത്ത്വരജസ്തമാംസി । സൈഷാ ബ്രഹ്മവിഷ്ണുരുദ്രരൂപിണീ ।
സൈഷാ പ്രജാപതീന്ദ്രമനവഃ ।
സൈഷാ ഗ്രഹനക്ഷത്രജ്യോതിഃകലാകാഷ്ഠാദിവിശ്വരൂപിണീ ।
var സൈഷാ ഗ്രഹനക്ഷത്രജ്യോതീംഷി । കലാകാഷ്ഠാദിവിശ്വരൂപിണീ ।
താമഹം പ്രണൌമി നിത്യം ।
പാപാപഹാരിണീം ദേവീം ഭുക്തിമുക്തിപ്രദായിനീം ।
അനന്താം വിജയാം ശുദ്ധാം ശരണ്യാം ശിവദാം ശിവാം ॥ 17॥ var സര്‍വദാം ശിവാം
വിയദീകാരസംയുക്തം വീതിഹോത്രസമന്വിതം ।
അര്‍ധേന്ദുലസിതം ദേവ്യാ ബീജം സര്‍വാര്‍ഥസാധകം ॥ 18॥
ഏവമേകാക്ഷരം മന്ത്രം യതയഃ ശുദ്ധചേതസഃ । var ഏവമേകാക്ഷരം ബ്രഹ്മ
ധ്യായന്തി പരമാനന്ദമയാ ജ്ഞാനാംബുരാശയഃ ॥ 19॥
വാങ്മായാ ബ്രഹ്മസൂസ്തസ്മാത് ഷഷ്ഠം വക്ത്രസമന്വിതം ।
var ബ്രഹ്മഭൂസ്തസ്മാത്
സൂര്യോഽവാമശ്രോത്രബിന്ദുസംയുക്താഷ്ടാത്തൃതീയകം ।
നാരായണേന സമ്മിശ്രോ വായുശ്ചാധാരയുക്തതഃ ।
വിച്ചേ നവാര്‍ണകോഽര്‍ണഃ സ്യാന്‍മഹദാനന്ദദായകഃ ॥ 20॥
var നവാര്‍ണകോണസ്യ മഹാനാനന്ദദായകഃ
ഹൃത്പുണ്ഡരീകമധ്യസ്ഥാം പ്രാതഃസൂര്യസമപ്രഭാം ।
പാശാങ്കുശധരാം സൌംയാം വരദാഭയഹസ്തകാം ।
ത്രിനേത്രാം രക്തവസനാം ഭക്തകാമദുഘാം ഭജേ ॥ 21॥ var ഭക്തകാമദുഹം
നമാമി ത്വാം മഹാദേവീം മഹാഭയവിനാശിനിം ।
var ഭജാമി ത്വാം മഹാദേവി മഹാഭയവിനാശിനി ।
മഹാദുര്‍ഗപ്രശമനീം മഹാകാരുണ്യരൂപിണീം ॥ 22॥ var മഹാദാരിദ്ര്യശമനീം
യസ്യാഃ സ്വരൂപം ബ്രഹ്മാദയോ ന ജാനന്തി തസ്മാദുച്യതേ അജ്ഞേയാ ।
യസ്യാ അന്തോ ന ലഭ്യതേ തസ്മാദുച്യതേ അനന്താ ।
യസ്യാ ലക്ഷ്യം നോപലക്ഷ്യതേ തസ്മാദുച്യതേ അലക്ഷ്യാ ।
യസ്യാ ജനനം നോപലക്ഷ്യതേ തസ്മാദുച്യതേ അജാ ।
ഏകൈവ സര്‍വത്ര വര്‍തതേ തസ്മാദുച്യതേ ഏകാ ।
ഏകൈവ വിശ്വരൂപിണീ തസ്മാദുച്യതേ നൈകാ । var തസ്മാദുച്യതേഽനേകാ ।
അത ഏവോച്യതേ ആജ്ഞേയാനന്താലക്ഷ്യാജൈകാ നൈകേതി ॥ 23॥
var ആജ്ഞേയാഽനന്താലക്ഷ്യാജൈകാനേകാ
മന്ത്രാണാം മാതൃകാ ദേവീ ശബ്ദാനാം ജ്ഞാനരൂപിണീ ।
ജ്ഞാനാനാം ചിന്‍മയാതീതാ ശൂന്യാനാം ശൂന്യസാക്ഷിണീ । var ചിന്‍മയാനന്ദാ
യസ്യാഃ പരതരം നാസ്തി സൈഷാ ദുര്‍ഗാ പ്രകീര്‍തിതാ ॥ 24॥
താം ദുര്‍ഗാം ദുര്‍ഗമാം ദേവീം ദുരാചാരവിഘാതിനീം ।
നമാമി ഭവഭീതോഽഹം സംസാരാര്‍ണവതാരിണീം ॥ 25॥
ഇദമഥര്‍വശീര്‍ഷം യോഽധീതേ സ പഞ്ചാഥര്‍വശീര്‍ഷഫലമാപ്നോതി ।
ഇദമഥര്‍വശീര്‍ഷമജ്ഞാത്വാ യോഽര്‍ചാം സ്ഥാപയതി ।
ശതലക്ഷം പ്രജപ്ത്വാഽപി സോഽര്‍ചാസിദ്ധിം ന വിന്ദതി ।
var നാഽര്‍ചാശുദ്ധിം ച വിന്ദതി
ശതമഷ്ടോത്തരം ചാസ്യ പുരശ്ചര്യാവിധിഃ സ്മൃതഃ ।
ദശവാരം പഠേദ്യസ്തു സദ്യഃ പാപൈഃ പ്രമുച്യതേ ।
മഹാദുര്‍ഗാണി തരതി മഹാദേവ്യാഃ പ്രസാദതഃ । 26॥
സായമധീയാനോ ദിവസകൃതം പാപം നാശയതി ।
പ്രാതരധീയാനോ രാത്രികൃതം പാപം നാശയതി ।
സായം പ്രാതഃ പ്രയുഞ്ജാനോഽപാപോ ഭവതി ।
നിശീഥേ തുരീയസംധ്യായാം ജപ്ത്വാ വാക്സിദ്ധിര്‍ഭവതി ।
നൂതനായാം പ്രതിമായാം ജപ്ത്വാ ദേവതാസാംനിധ്യം ഭവതി ।
പ്രാണപ്രതിഷ്ഠായാം ജപ്ത്വാ പ്രാണാനാം പ്രതിഷ്ഠാ ഭവതി ।
ഭൌമാശ്വിന്യാം മഹാദേവീസംനിധൌ ജപ്ത്വാ മഹാമൃത്യും
തരതി സ മഹാമൃത്യും തരതി ।
യ ഏവം വേദ ॥ ഇത്യുപനിഷത് ॥ 27॥
ഇതി ദേവ്യഥര്‍വശീര്‍ഷം സമ്പൂര്‍ണം ॥
ഓം ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാ ഭദ്രം പശ്യേമാക്ഷഭിര്യജത്രാഃ ।
സ്ഥിരൈരങ്ഗൈസ്തുഷ്ടുവാംസസ്തനൂഭിര്‍വ്യശേമ ദേവഹിതം യദായുഃ ।
സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ സ്വസ്തി നഃ പൂഷാ വിശ്വവേദാഃ ।
സ്വസ്തി നസ്താര്‍ക്ഷ്യോ അരിഷ്ടനേമിഃ സ്വസ്തി നോ ബൃഹസ്പതിര്‍ദധാതു ॥
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ।
॥ ദേവീക്ഷമാപണസ്തോത്രം ॥
ശ്രീഗണേശായ നമഃ ।
അപരാധസഹസ്രാണി ക്രിയന്തേഽഹര്‍നിശം മയാ ।
ദാസോഽയമിതി മാം മത്ത്വാ ക്ഷമസ്വ പരമേശ്വരി ॥ 1॥
ആവാഹനം ന ജാനാമി ന ജാനാമി വിസര്‍ജനം ।
പൂജാം ചൈവ ന ജാനാമി ക്ഷംയതാം പരമേശ്വരി ॥ 2॥
മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം സുരേശ്വരി ।
യത്പൂജിതം മയാ ദേവി പരിപൂര്‍ണം തദസ്തു മേ ॥ 3॥
അപരാധശതം കൃത്വാ ജഗദംബേതി ചോച്ചരേത് ।
യാം ഗതിം സമവാന്‍പോതി ന താം ബ്രഹ്മാദയഃ സുരാഃ ॥ 4॥
സാപരാധോഽസ്മി ശരണം പ്രാപ്തസ്ത്വാം ജഗദംബികേ ।
ഇദാനീമനുകമ്പ്യോഽഹം യഥേച്ഛസി തഥാ കുരു ॥ 5॥
അജ്ഞാനാദ്വിസ്മൃതേര്‍ഭ്രാന്ത്യാ യന്ന്യൂനമധികം കൃതം ।
തത്സര്‍വം ക്ഷംയതാം ദേവി പ്രസീദ പരമേശ്വരി ॥ 6॥
കാമേശ്വരി ജഗന്‍മാതഃ സച്ചിദാനന്ദവിഗ്രഹേ ।
ഗൃഹാണാര്‍ചാമിമാം പ്രീത്യാ പ്രസീദ പരമേശ്വരി ॥ 7॥
ഗൃഹ്യാതിഗുഹ്യഗോപ്ത്രീ ത്വം ഗൃഹാണാസ്മത്കൃതം ജപം ।
സിദ്ധിര്‍ഭവതു മേ ദേവി ത്വപ്രസാദാത്സുരേശ്വരി ॥ 8॥

Sunday, August 28, 2016

സവിതാ 
സവിതാ എന്ന പദത്തിന്റെ അര്‍ത്ഥം സൂര്യന്‍ എന്ന് ആണ് പൊതുവായ ധാരണ.പുസ്തകങ്ങളും അതെ അര്‍ത്ഥം തന്നെ കാണിക്കുന്നു .ചിലയിടത്ത് സൂര്യനെ ഭഗവാന്‍ വിഷ്ണു എന്ന് വ്യാഖ്യാനിച്ചിരിക്കുന്നു .എന്നാല്‍ സവിത സൂര്യനിലും ഉയര്‍ന്ന ഒരു അര്‍ത്ഥം ആണ് ഋഷികള്‍ ഋഗ്വേദത്തില്‍ നല്‍കിയിരിക്കുന്നത് .
"ആ കൃഷ്ണേന രജസാ വര്‍തമാനോ
നിവെശയന്നമൃതം മര്‍ത്യശ്ച
ഹിരണ്യയെന സവിതാ രധേന
ദേവായാതി ഭുവനാനി പശ്യന്‍ "
ഋ വേ 1-3-5
സവിതാവ് ആയ ദേവന്‍ തന്റെ വരവിനു മുന്‍പ് അന്ധകാരം ആയ ലോകത്തിലെ ആകാശ മാര്‍ഗത്തില്‍ കൂടി നിത്യവും വന്നു ദേവനേയും മനുഷ്യനെയും സ്വ സ്ഥാനങ്ങളില്‍ സ്ഥാപിച്ചു എല്ലാ ലോകത്തെയും പ്രകാശിപിച്ചു സ്വര്‍ണ മയം ആയ തേരില്‍ വരുന്നു .രാത്രിയുടെ അന്തിമ യാമത്തില്‍ ആണ് സവിതാ വരുന്നത് .ദേവന്‍ മാരെ സ്വരഗത്ത്തിലും മനുഷ്യനെ ഭൂമിയിലും ഇരിക്കാന്‍ അനുവദിക്കുന്നത് സവിത തന്നെ .അത് മഹാ വിഷ്ണു തന്നെ .വാമന മൂര്‍ത്തി ആയി അവതരിച്ചു മഹാബലിയില്‍ നിന്നും ഭൂമി മനുഷ്യന് തിരിച്ചു നല്കിയതും ,സ്വര്‍ഗം ദേവന്മാര്‍ക്ക് നല്കിയതും വിഷ്ണു തന്നെ .ഭഗവാന്‍ വിഷ്ണു തന്നെ ആണ് സവിത ആയി മനുഷ്യന് നിത്യവും ദര്‍ശനം നല്‍കുന്നതും
"ഹിരണ്യ പാണി സവിതാ വിചര്ഷിണി
രുഭേദ്യാവാ പ്രുധ്വി അന്തരീയതെ
അപാമിവാം ബാധതെ വേതി സൂര്യ
മഭി കൃഷ്ണേനരജസാദ്യാമൃണോതി "
ഋ വേ 1-3-vii
ഉപാസകന്മാര്‍ക്ക് നല്‍കാന്‍ കൈ നിറയെ സ്വര്‍ണ്ണവും ഐശ്വര്യവും ധരിച്ചു വിവിധ ദ്ര്‍ഷനങ്ങളോടു കൂടിയവന്‍ ആയ സവിതാവ് ദ്യോവിന്റെയും ഭൂമിയുടെയും മദ്ധ്യത്തില്‍ സൂര്യ രൂപത്തില്‍ സഞ്ചരിക്കുന്നു .അന്ധകാരത്തെ -അജ്ഞാനത്തെ -അകറ്റുന്ന തേജസ്‌ കൊണ്ടു ആകാശം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു .
സവിതവും സൂര്യനും വ്യത്യസ്തം ആണ് എന്നാ സൂചന ഈ മന്ത്രങ്ങളില്‍ ഉണ്ട് .
സൂര്യന് ചൈതന്യം പകരുന്ന സവിതാവ് മഹാവിഷ്ണു ആണ് .
ഋഷിമാര്‍ സൂര്യന് പകരം ചൈതന്യ സ്രോതസ് ആയ സവിതാവ് -മഹാ വിഷ്ണു -വിനെ ആണ് സ്മരിക്കുന്നത്
സവിതാവ് സര്‍വ പ്രേരകന്‍ ആണ് .സൂര്യന്‍ ആകട്ടെ ബാഹ്യ പ്രകാശ കാരകന്‍ ആണ് .
ഋഗ്വേദത്തിലെ ഗായത്രി സര്‍വ പ്രേരകന്‍ ആയ സവിതാവ് ആണ് -മഹാ വിഷ്ണു .ഗായത്രിയെ സൂര്യഉപാസന ആയി കാണുന്നത് താഴ്ന്ന ഉപാസന ആണ് .
ഗായത്രി ജപിക്കുന്നവര്‍ക്ക് ഈ രഹസ്യം മനസ്സില്‍ ആയി കാണും എന്ന് വിശ്വസിക്കുന്നു .
ഇത് ആണ് ഗായത്രി രഹസ്യം.by Govindan Namboodiri
ഗുരുവായൂര്‍ ക്ഷേത്രത്തിൽ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. രുദ്ര(ശിവ)നും പ്രചേതസുകളും വളരെ കാലം തപസ്സുചെയ്തതിനാല്‍ ഗുരുവയൂര്‍ ഒരു പുണ്യഭൂമിയായിമാറി. ഈ രുദ്രതീര്‍ഥത്തിലാണ് ഇന്നും ഗുരുവായൂരപ്പന്‍റെ ആറാട്ട്. ശ്രീനാരായണ തീര്‍ത്ഥമെന്നും ഇതിനു പേരുണ്ട്. രുദ്രതീര്‍ത്ഥത്തില്‍ മുങ്ങിക്കിടന്ന് രുദ്രന്‍ വിഷ്ണുവിനെ തപസുചെയ്യുന്ന കാലത്ത് പ്രചേതസ്സുകള്‍ പിതാവിന്‍റെ നിര്‍ദ്ദേശമനുസരിച്ച് പ്രജാസൃഷ്ട്യാര്‍ഥം മഹാവിഷ്ണുവിനെ തപസുചെയ്ത് പ്രത്യക്ഷപ്പെടുത്തുവാന്‍ തീര്‍ത്ഥക്കരയിലെത്തി. ഇതറിഞ്ഞ് പരമശിവന്‍ മുകളിലേക്ക് വന്ന് അവര്‍ക്ക് രുദ്രഗീതം ഉപദേശിച്ചു. ഇതു ജപിച്ച് പ്രചേതസ്സുകള്‍ പതിനായിരം വര്‍ഷം തപസു ചെയ്ത് വിഷ്ണുവിനെ പ്രസാദിപ്പിച്ചു. അവര്‍ക്ക് ദക്ഷപ്രജാപതിയെ പുത്രനായി ലഭിച്ചു.
മഹാവിഷ്ണു വൈകുണ്ഠത്തില്‍ വച്ചുപൂജിച്ചിരുന്ന പതാളാഞ്ജനശിലാ വിഗ്രഹമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലേത്‍ എന്നത് അതിന്‍റെ വൈശിഷ്ട്യം വെളിവാക്കുന്നു.വിഷ്ണു ഇത് ബ്രഹ്മാവിനു നല്‍കി. ബ്രഹ്മാവ് ഇത് സുതപസിനും അദ്ദേഹം കശ്യപപ്രജാപതിക്കും പ്രജാപതി വസുദേവര്‍ക്കും കൈമാറിയ വിഗ്രഹം ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ വച്ചു പൂജിച്ചുപോന്നു. ദ്വാരക പ്രളയത്തിലാണ്ടുപോകുമ്പോള്‍ ജലോപരിയില്‍ ഒരു വിഗ്രഹം കാണാമെന്നും കലിയുഗത്തില്‍ എല്ലാവര്‍ക്കും മോക്ഷപ്രാപ്തിക്കായി ആരാധിക്കാന്‍ ഇത് ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠിക്കാന്‍ ദേവഗുരുവായ ബൃഹസ്പതിയോടു പറയാന്‍ സ്വര്‍ഗാരോഹണത്തിനു മുമ്പു ഉദ്ധവരെ ഏല്‍പ്പിച്ചു. അതാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു കാണുന്ന വിഗ്രഹം.
ഉചിതസ്ഥലം അന്വേഷിച്ച് ബൃഹസ്പതിയും(ഗുരു) വായുവും അലഞ്ഞു നടക്കവേ പരശുരാമന്‍റെ ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തി. രുദ്രതീര്‍ഥക്കരയില്‍ എത്തിയ ഇവരെ രുദ്രന്‍ തീര്‍ത്ഥക്കുളത്തിനു മുകളിലെത്തി ഉത്തമസ്ഥലം ഇതെന്നു ബോധ്യപ്പെടുത്തി. കൂടാതെ തീര്‍ത്ഥക്കുളത്തിനു മറുകരയില്‍ മമ്മിയൂരില്‍ പാര്‍വതീസമേതനായി കുടികൊള്ളാമെന്നും അരുളിചെയ്തു. ഈ സ്ഥലം നിങ്ങളുടെ പേരില്‍ അറിയപ്പെടു(ഗുരുവായൂര്‍)മെന്നും പരമേശ്വരന്‍ അനുഗ്രഹിച്ചു. പ്രതിഷ്ഠനടന്നത് കുംഭമാസത്തിലാണ്. ക്രിയകള്‍ പൂയം നാളില്‍ തുടങ്ങി അനിഴം നാളില്‍ അവസാനിച്ചു. തുടര്‍ന്ന് ഗുരുവും വായുവും ദേവശില്‍പ്പിയായ വിശ്വകര്‍മ്മാവിനെ ക്ഷേത്രനിര്‍മ്മാണത്തിന് ചുമതലപ്പെടുത്തി.മേടം ഒന്നിന് വിഷുദിവസം ഉദയസൂര്യന്‍ സ്വകരങ്ങള്‍ കൊണ്ടു ഭഗവദ്പാദങ്ങളില്‍ അഭിവാദ്യം ചെയ്യത്തക്കവിധം ക്ഷേത്രം രൂപ കല്‍പ്പന ചെയ്തു. പരമേശ്വരന്‍റെ അനുഗ്രഹാശിസുകളുള്ളതിനാല്‍ മമ്മിയൂരില്‍ തൊഴുതാലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനഫലം പൂര്‍ണമാകൂ എന്നാണ് വിശ്വാസമുള്ളത്. വൈകുണ്ഠത്തില്‍ മഹാവിഷ്ണു പൂജിച്ചിരുന്ന വിഗ്രഹമായതിനാല്‍ ഗുരുവായൂര്‍ ഭൂലോകവൈകുണ്ഠമാകുന്നു.
വിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. നിൽക്കുന്ന രൂപത്തിൽ കാണപ്പെടുന്ന ഭഗവാൻ 4 കൈകളിൽ പാഞ്ചജന്യം (ശംഖ്‌), സുദർശനചക്രം, കൗമോദകി (ഗദ), താമര എന്നിവ ധരിച്ചിരിക്കുന്നു. മാറിൽ ശ്രീവത്സം എന്ന അടയാളവും, കൗസ്തുഭം തുടങ്ങിയ ആഭരണങ്ങളും, മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പൻ വാഴുന്നത്.
"ജാതവേദസേ സുന വാമ സോമമരാതീയതോ നീ ദഹാതി വേദ :സന :പര്‍ഷദതി ദുര്‍ഗാണി വിശ്വാ നാ വേവ സിന്ധും ദുരിതാത്യഗ്നി:"
ഋഗ്വേദത്തിലെ ഒരു പ്രസിദ്ധ സ്തുതി ആണ് .പ്രാര്‍ത്ഥന ആണ് .ഇത് വിശ്വാസ പൂര്‍വ്വം ജപിക്കുക /ധ്യാനിക്കുവോ ചെയ്യുന്നവക്ക് ഭോഗമോ മോക്ഷമോ എന്ത് വേണമോ അത് ലഭിക്കുന്നു .


അര്‍ത്ഥം: ഈ ലോകത്തില്‍ ഉള്ള സര്‍വതിനെയും മനസ്സില്‍ ആക്കുന്ന അഗ്നിയെ പൂജിക്കുവാന്‍ ഞാന്‍ സോമം ശുദ്ധീകരിക്കുക ആണ് .എൻറെ   ശത്രുക്കളായ  കാമ ,ക്രോഥ,ലോഭ മോഹാദികള്‍ പൂര്‍ണം ആയും നശിപിക്കാന്‍ അഗ്നി തയ്യാര്‍ ആവട്ടെ ,തീരാ വിഷമങ്ങള്‍ ഉണ്ടാക്കുന്ന ദുഖങ്ങളില്‍ നിന്നും അതെ അഗ്നി എന്നെ മോചിപ്പിക്കട്ടെ .എനിക്ക് ഒരിക്കലും ദുഃഖം ഇല്ലാത്ത സുഖം -പരമാനന്ദം -സായൂജ്യം  സുഖം ലഭിക്കട്ടെ .പരമാനന്ദം ലഭിക്കട്ടെ ,ഞാന്‍ ദുഖിതന്‍ ആയിരിക്കുന്ന കാരണങ്ങളില്‍^^ നിന്ന് ഒക്കെയും എനിക്ക് മോചനം ലഭിക്കട്ടെ .
വേദങ്ങളുടെ പ്രാധാന്യത്തേക്കുറിച്ചും അവ നിലനിർത്തുന്നതിന്റെ അവശ്യകതയെക്കുറിച്ചും ഞാൻ നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ, വേദവും, അതിൽ തന്നെയുളള ഉന്നത പഠനത്തിനും കൂടുതൽ ഉയർന്ന ഗവേഷണങ്ങൾക്കും ഉതകും വിധം മികച്ചൊരു സ്ഥാപനം കേരളത്തിലില്ലെന്ന് തന്നെ പറയാം. വിരലിലെണ്ണാവുന്ന (ഒന്നോ രണ്ടോ ) പാoശാലകളിൽ വേദസംഹിതയും അതോടൊപ്പം സ്കൂൾ വിദ്യാഭ്യാസവും നൽകുന്നുണ്ട്. അത്രയും ആശ്വാസകരം എന്നേ പറയാനാവൂ.  എന്നാൽ, കുറച്ചു കൂടി ആധുനിക ചിന്തകളോടെ കൃത്യമായ പദ്ധതിയാവിഷ്കാരത്തോടെ പുതിയൊരു വേദപാഠശാല ആരംഭം കുറിക്കുകയാണ്. അതും വേദമൂർത്തിയായ ശ്രീ, കൂടൽമാണിക്യ സാമിയുടെ തിരുമുമ്പിൽ. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യ ക്ഷേത്രം വേദ യജ്ഞങ്ങൾക്കു പ്രസിദ്ധമാണല്ലോ! ഈ ക്ഷേത്രത്തിന്റെ മുൻപിൽ ഗോപുരത്തോട് അടുത്ത് നിൽക്കുന്ന നെടുമ്പിള്ളി തരണനെല്ലൂർ മഠത്തിലാണ് പുതിയ വേദപാഠശാല ആരംഭം കുറിക്കുന്നത്. ഇവിടെ യജുർവ്വേദ സംഹിതാപഠനത്തിനു ശേഷം അതിന്റെ ശാഖയും അഭ്യസിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്‌. വേദപഠനത്തോടൊപ്പം  ഔപചാരിക വിദ്യാഭ്യാസം നിർബ്ബന്ധമായും നൽകുന്നുണ്ട്. പഠനത്തിനും പരീക്ഷകൾക്കുമായി ചേർപ്പ് CNNസ്കൂളുമായി ധാരണയായിട്ടുണ്ട്. നാം മുമ്പൊക്കെ അൽപമെങ്കിലും ഭയപ്പെട്ടിരുന്നതു പോലെ, ഓത്ത് ചൊല്ലിക്കാനയക്കുന്ന കുട്ടികളുടെ ഭാവിയെക്കുറിച്ച് ഒട്ടുമേ ആശങ്കപ്പെടേണ്ടതില്ല. സുചിന്തിതവും ദീർഘവീക്ഷണത്തോടെയും കൃത്യമായ പദ്ധതികൾ തന്നെയാണാവിഷ്കരിച്ചിട്ടുള്ളത്. കുട്ടികൾക്ക് ശാരീരിക-മാനസോല്ലാസങ്ങളായ ബാഡ്മിന്റൺ, ചെസ്സ് തുടങ്ങിയ കളികൾക്കും, ആവശ്യമെങ്കിൽ, ഇവകളിൽ അക്കാഡമിക് പരിശീലനങ്ങൾക്കും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അഭിരുചികൾക്കനുസരിച്ച് സംഗീതം, പെയിന്റിംഗ് തുടങ്ങിയ കലകളുടെ പരിശീലനത്തിനും അവസരമുണ്ട്. ഇതു കൂടാതെ ഇന്ന് ഏറ്റവും വരുമാനമാർഗ്ഗവും, ശാസ്ത്ര വിജ്ഞാന കുതുകികൾക്ക് ' അതിനവസരവും നൽകുന്ന തന്ത്രം, ജ്യോതിഷം, തച്ചുശാസ്ത്രം എന്നിവയും ആഗ്രഹമനുസരിച്ച് പഠിക്കാൻ സൗകര്യം എർപ്പെടുത്തിയിട്ടുണ്ട്. ഇവ്വിധം ഏറെ നാളത്തെ ആലോചനകൾക്കും പദ്ധതിയാവിഷ്കാരങ്ങൾക്കും ശേഷം തുടക്കം കുറിക്കുന്ന ശ്രീ. കൂടൽമാണിക്യം വേദപാoശാലയിലേക്കയക്കപ്പെടുന്ന കുട്ടികൾ, എതാണ്ട് 15-16 വയസ്സാകുമ്പോഴേക്കും വേദവും എതെങ്കിലുമൊരു ശാസ്ത്രവും +2 വരെയുള്ള ഓപചാരിക വിദ്യാഭ്യാസവും പൂർത്തിയാക്കി സമൂഹത്തിൽ ആരാധ്യമായ ഒരു വ്യക്തിത്വത്തോടെ എത്തപ്പെടണം എന്നതാണ് ഈ പാoശാലയുടെ ലക്ഷ്യം. തുടർന്ന് അവരവർക്ക് ഇഷ്ടമുള്ള മേഖലയിലേക്ക് പ്രവേശിക്കുകയുമാവാം. ഏത് രംഗത്തേക്ക് കടന്നാലും മുമ്പ് ചെയ്ത വേദപoനവും ശാസ്ത്ര പoനവും അവരെ ഏറ്റവും മുമ്പിലെത്തിക്കുമെന്നത് നിസ്തർക്കമാണ്. ഇതോടൊപ്പം, അവരിൽ ഉറങ്ങിക്കിടക്കുന്ന സ്പോർട്സ് - കലാ- സാഹിത്യ അഭിരുചികളെ കണ്ടെത്താതെയോ പരിപോഷിപ്പിക്കാതേയോ പോകുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഏറ്റവും പ്രധാനം, യജ്ഞ പുരുഷനായ ശ്രീ കൂടൽമാണിക്യ സ്വാമിയുടെ സന്നിധിയിൽ നിത്യം കുളിച്ച് തൊഴുത്, ക്ഷേത്രത്തിനകത്തും ആ അന്തരീക്ഷത്തിലും ഉള്ള വേദ പഠനം കുട്ടികൾക്കേകുന്ന ആന്തരീക- ബൗദ്ധീക- ആത്മീയ പരിശുദ്ധി തന്നെയാണ്.
സുചിന്തിതവും ശ്രമകരവുമായ ഈ മഹദ് സംരഭത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് തന്ത്രി മുഖ്യൻമാരും മഹത്തുക്കളുമായ നെടുമ്പിള്ളി തരണനെല്ലൂർ സജി നമ്പൂതിരിപ്പാട്, അണിമംഗലത്ത് ശ്രീവല്ലഭൻ നമ്പൂതിരി, അണിമംഗലത്ത് നാരായണൻ നമ്പൂതിരി, കാവനാട് കൃഷ്ണൻ നമ്പൂതിരി, കാവനാട് പരമേശ്വരൻ നമ്പൂതിരി, കാവനാട് രാമൻ നമ്പൂതിരി, പഴങ്ങാപ്പറമ്പ് ദിവാകരൻ നമ്പൂതിരി, അഴകം ശ്രീകുമാർ (അനിയൻ) നമ്പൂതിരി
പറപ്പൂക്കര ഹരി നമ്പൂതിരി ,അണിമംഗലം ശ്രീവല്ലഭൻ നമ്പൂതിരി തുടങ്ങിയവരാണ്..
യജുർവ്വേദം പഠിപ്പിക്കുന്നത് ( ഓത്ത് ചൊല്ലിക്കുന്നത് ) വേദജ്ഞനും നിരവധി യാഗങ്ങൾക്ക്  വിശിഷ്ട സ്ഥാനം വഹിച്ചിട്ടുള്ളയാളുമായ കടലൂർ നാരായണനാണ്. അക്കാദമിക് വിദ്യാഭ്യാസത്തിന് മേൽനോട്ടം വഹിക്കുന്നത് തന്ത്രി മുഖ്യനും, ചേർപ്പ് CNN ഹൈസ്കൂൾ അദ്ധ്യാപകനുമായ നെടുമ്പിള്ളി തരണനെല്ലൂർ സജി നമ്പൂതിരിപ്പാടും പത്നി അഗ്രജയുമാണ്. സംസ്കൃത പoനത്തിന് സംസ്കൃതാദ്ധ്യാപകനായ അണിമംഗലം നാരായണൻ നമ്പൂതിരി നേതൃത്വം നൽകുന്നു.
അഞ്ചും എട്ടും വർഷം നീണ്ടു നിൽക്കുന്നതും, ആവശ്യമെങ്കിൽ കൂടുതൽ പഠനങ്ങൾക്കായി കൂടുതൽ കാലം പഠിക്കേണ്ടി വന്നാലും അതെല്ലാം ഇവിടെ പരിപൂർണ്ണമായും സൗജന്യമാണ്. ഇതു കൊണ്ട് മറ്റൊരവസരവും നഷ്ടപ്പെടുന്നില്ലെന്ന് പ്രത്യേകം ഓർമ്മിക്കുക. പുതു തലമുറയെ ബൗദ്ധീക പാപ്പരത്തത്തിനിടയാക്കാതെ, മൂല്യവത്തും അവശ്യവുമായ ഇത്തരം വിദ്യാഭ്യാസം നൽകാനാഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
1. നെടുമ്പിള്ളി തരണനെല്ലൂർ സജി നമ്പൂതിരിപ്പാട് - 9447994056
2. കാവനാട് പരമേശ്വരൻ നമ്പൂതിരി - 9946394632
3. ഹരി പറപ്പൂക്കര - 9249731644
4. കാവനാട് കൃഷ്ണൻ
9946582 555
അഗ്നിമൂര്‍ധാ ചക്ഷുഷീ ചന്ദ്രസൂര്യൗ
ദിശഃ ശ്രോത്രേ വാഗ് വിവൃതാശ്ച വേദാഃ
വായുഃ പ്രാണോ ഹൃദയം വിശ്വമസ്യ
പദ്ഭ്യാം പൃഥിവീ ഹ്യേഷ സര്‍വ്വഭൂതാന്തരാത്മാ.
മറ്റു മന്ത്രങ്ങളില്‍ യാതൊരു പരമേശ്വരന്‍ നിരാകാരസ്വരൂപനായി വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നുവോ അദ്ദേഹ ത്തിന്റേതു തന്നെയാണ് ഈ പ്രത്യക്ഷമായി കാണപ്പെടുന്ന ജഗത്തിന്റെ വിരാട് സ്വരൂപം. ഈ വിരാട് സ്വരൂപം അദ്ദേഹത്തിന്റെ അഗ്നി അതായത് ദ്യുലോകം മസ്തകവും ചന്ദ്രനും സൂര്യനും രണ്ടുനേത്രങ്ങളും സമസ്ത ദിക്കുകള്‍ കര്‍ണ്ണങ്ങളും നാനാവിധങ്ങളായ ഛന്ദസ്സുകള്‍ മന്ത്രങ്ങളുടെ രൂപത്തില്‍ വിസ്തൃതമായിരിക്കുന്ന നാലു വേദവാണികളും വായുപ്രാണനും സമ്പൂര്‍ണ്ണചരാചരജഗത്ത് ഹൃദയവും പൃഥ്വി അദ്ദേഹത്തിന്റെ പാദങ്ങളും ആകുന്നു. ഈ പരബ്രഹ്മ പരമേശ്വരന്‍ സകല ജീവികളുടേയും അന്തര്യാമിയായ പരമാത്മാവാകുന്നു.
പരാഞ്ചി ഖാനി വ്യതൃണത് സ്വയംഭൂ-
സ്തസ്മാത് പരാങ്പശ്യതി നാന്തരാത്മന്‍
കശ്ചിദ്ധീരഃപ്രത്യഗാത്മാനമൈക്ഷ
ദാവൃത്ത ചക്ഷുരമൃതത്വ മിച്ഛന്‍...
.(കഠോപനിഷദ്)
ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം ഈ ഇന്ദ്രിയങ്ങളുടെ എല്ലാ സ്ഥൂലവിഷയങ്ങളും പുറമേയുള്ള വയാകുന്നു. ഇതിന്റെ യഥാര്‍ത്ഥമായ അറിവിനുവേണ്ടിയാകുന്നു ഇന്ദ്രിയങ്ങളെ രചിച്ചിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഇവയുടെ ജ്ഞാനമില്ലാതെ മനുഷ്യര്‍ക്ക് ഏതെങ്കിലും വിഷയത്തിന്റെ രൂപ ത്തേയോ ഗുണത്തേയോ അറിയുവാന്‍ സാധിക്കുന്നില്ല. അതുപോലെ തന്നെ അവയെ യഥായോഗ്യം ഗ്രഹിക്കുകയും ത്യജിക്കുകയും ചെയ്തു. ഭഗവാന്റെ ഇന്ദ്രിയ നിര്‍മ്മാണോദ്ദേശത്തെ സഫലമാക്കുന്ന തിനുവേണ്ടി അവ മാര്‍ഗ്ഗമായി നവീന ശുഭകര്‍മ്മങ്ങളെ അനുഷ്ഠിക്കുവാനും സാധിക്കുന്നു. മനുഷ്യന്‍ ഇന്ദ്രിയങ്ങള്‍ മൂലം സ്വാസ്ഥ്യപ്രദവും സുബുദ്ധിദായകവും വിശുദ്ധവും ആയ വിഷയങ്ങളെ സ്വീകരിച്ചിട്ടു സുഖമായ ജീവിതം നയിച്ചുകൊണ്ടു പരമാത്മാവിങ്കലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള ഉപാധിയായിട്ട് ഇന്ദ്രിയങ്ങളെ നിര്‍മ്മിച്ചിരിക്കുന്നു.

ഇന്ദ്രിയങ്ങളുടെ ബാഹ്യോന്മുഖതയും ബാഹ്യാന്വേഷണത്തിന്റെ പരിമിതികളും ഹേതുവായി, കണ്ണുകളെ ഉള്ളടക്കി മനസ്സിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് പോകുന്ന ഒരുതരം അന്വേഷണപരതയെയാണ് ഈ മന്ത്രം പ്രതിഫലിപ്പിക്കുന്നത്. ‘പ്രത്യഗാത്മാ’വിനെ – അകത്തേക്കു പോയിരിക്കുന്നവനെ -അന്വേഷിച്ചാണ് ഈ യാത്ര. ഉപനിഷത്തുകളുടെ ഒരു പൊതുസ്വഭാവമാണിത്. ഇങ്ങനെ സത്യമന്വേഷിച്ച് മനസ്സിലൂടെ സഞ്ചരിച്ചതുതന്നെയായിരിക്കണം ഭാരതീയ ഋഷികള്‍ നടത്തിയ ഏറ്റവും ദീര്‍ഘമായ സഞ്ചാരം. ആ സഞ്ചാരത്തിനിടയിലാണ് അവര്‍ സത്യത്തെ തങ്ങളുടേതായ രീതിയില്‍ സാക്ഷാത്‌കരിക്കുന്നതും. സാക്ഷാത്‌കരിക്കുക എന്നുവെച്ചാല്‍ സ്വന്തം അനുഭവത്തിനു വിഷയമാവുകയെന്നര്‍ത്ഥം.