Saturday, October 03, 2026

*💥💫 ഗുരുവായൂർ ക്ഷേത്രത്തിലെ പുരുഷസൂക്ത അർച്ചന 💫💥* 🌹 ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാൻ ഗുരുവായൂരപ്പന്റെ പ്രീതിക്കായി ഭക്തർ നടത്തുന്ന പ്രധാന വഴിപാടുകളിൽ ഒന്നാണ് പുരുഷസൂക്ത അർച്ചന 🌹 🪷 വേദങ്ങളിലെ അതിപ്രധാനമായ സൂക്തങ്ങളിൽ ഒന്നായ പുരുഷസൂക്തം സർവ്വ പ്രപഞ്ചത്തിലും നിറഞ്ഞുനിൽക്കുന്ന മഹാപുരുഷനായ മഹാവിഷ്ണുവിന്റെ വിശ്വരൂപത്തെ പ്രകീർത്തിക്കുന്നതാണ് 🪷 🌹 ഗുരുവായൂരപ്പൻ സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാര രൂപമായി ആരാധിക്കപ്പെടുന്നതിനാൽ പുരുഷസൂക്ത മന്ത്രങ്ങളോടുകൂടിയ അർച്ചന ഭഗവാന്റെ അനുഗ്രഹം തേടുന്നതിനുള്ള പുണ്യകരമായ വഴിപാട് ആയി ഭക്തർ കണക്കാക്കുന്നു 🌹 🪷 കുടുംബത്തിലെ ഐശ്വര്യം, സമാധാനം ദാമ്പത്യ സൗഖ്യം,സന്താന സൗഭാഗ്യം, ആരോഗ്യം, ആഗ്രഹ സാഫല്യം എന്നിവയ്ക്കായി പലരും ഈ വഴിപാട് നടത്താറുണ്ട്. അതോടൊപ്പം മനസ്സിന് ശാന്തിയും, ഏകാഗ്രതയും ലഭിക്കാനും അറിയാതെ ചെയ്തുപോയ തെറ്റുകൾക്ക് പ്രായശ്ചിത്തമായി ഭഗവാനെ പ്രാർത്ഥിക്കാനും ഇത് ഭക്തർ ആചരിക്കുന്നു 🪷 🌹 പിതൃ പ്രീതിക്കും, കുടുംബക്ഷേമത്തിനുമായി പുരുഷസൂക്ത അർച്ചന നടത്തുന്നത് ഗുണകരമാണെന്ന് വിശ്വാസവും നിലനിൽക്കുന്നു. അതിനാൽ ഭഗവാന്റെ അനുഗ്രഹവും കുടുംബത്തിന്റെ ഐശ്വര്യവും മനശാന്തിയും തേടി ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭക്തിപൂർവ്വം സമർപ്പിക്കുന്ന ഒരു പ്രധാന വഴിപാടാണ് പുരുഷസൂക്താർച്ചന 🌹 🕉️ ഹരേ കൃഷ്ണാ 🙏

No comments: