Wednesday, July 12, 2017

അന്നം ബ്രഹ്മം

 അന്നം ബ്രഹ്മമാണ്. ജീവചൈതന്യത്തെ, ശരീരമാകുന്ന ക്ഷേത്രത്തില്‍ നിലനിര്‍ത്തുന്നതും ജീവചൈതന്യത്തെ ശരീരത്തിന് കൊടുക്കുന്നതും ഒരുപോലെയാണല്ലോ. അതുകൊണ്ട് ജീവചൈതന്യത്തെ അഥവാ ആത്മചൈതന്യത്തെ ശരീരത്തില്‍ നിലനിര്‍ത്തുന്നതേതാണോ അത് അന്നമായതിനാല്‍ ഉപനിഷത്തുകള്‍, അന്നം ബ്രഹ്മമാണ് എന്ന് വ്യക്തമാക്കുന്നു. യജ്ഞാഗ്നിയില്‍ ഹവിസുപോലെ, ദഹനക്രിയയുടെ അഗ്നിയിലെ ഹവിസ്സാണ് ഭക്ഷണം. അന്നം മാംസാഹാരമായാല്‍ അത് ശവശരീരത്തിന്റെ ഭാഗമാണ്. അതിനെ ബ്രഹ്മമെന്ന മഹത് വചനത്തിലൂടെ ചിന്തിക്കുവാന്‍പോലും സാധ്യമല്ല.
നാം കഴിക്കുന്ന ഭക്ഷണം കുറേക്കാലത്തേയ്ക്ക് നിര്‍ത്തിയെന്നുവിചാരിക്കുക. ശരീരം ശോഷിച്ച് ശരീരത്തിന്റെ ഓരോ അവയവത്തിന്റെയും സെല്ലിന്റെയും ബയോകെമിക്കല്‍ പ്രവര്‍ത്തനം ഇല്ലാതാകും. ഈ ശരീരത്തിലെ താപം നിലനിര്‍ത്തുന്നതും ചെവി, കണ്ണ്, മൂക്ക്, ഹൃദയം ഇവയില്‍ ചെറിയരീതിയില്‍ ബയോ ഇലക്ട്രിസിറ്റി ഉല്‍പ്പാദിപ്പിച്ച് ഓരോ ജ്ഞാനേന്ദ്രിയത്തെയും പ്രവര്‍ത്തിപ്പിക്കുന്നതും. തൊണ്ടയില്‍ കമ്പനംകൊണ്ട് ശബ്ദഊര്‍ജം ഉണ്ടാകുന്നതും ശരീരത്തിലെ സമഗ്രമായ ജൈവരാസ പ്രവര്‍ത്തനങ്ങള്‍ക്കാധാരമായ രാസ ഊര്‍ജ്ജം ഉണ്ടാകുന്നതും, കണ്ണില്‍ പ്രകാശ ഊര്‍ജ്ജത്തെ സംസ്‌കരിക്കുന്നതും മൂക്കില്‍ ഘ്രാണശക്തി തരുന്നതും, ശരീരത്തിലെ എല്ലാ ചലനപ്രവര്‍ത്തനങ്ങള്‍ക്കും ആധാരമായ പ്രവര്‍ത്തനങ്ങള്‍ ആയി വരുന്നതുമെല്ലാം നാം കഴിക്കുന്ന ഭക്ഷണമാണ്. ഭക്ഷണം അഥവാ അതിന്റെ ദഹനക്രിയ നിന്നാല്‍ അതോടുകൂടി പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍ ഇവയുടെയെല്ലാം കര്‍മ്മങ്ങള്‍ നിലനില്‍ക്കുന്നത് അന്നത്തിലെ തന്മാത്രകള്‍ ഊര്‍ജ്ജമായി, വിഘടനത്തിലൂടെ മാറുന്നതുകൊണ്ടാണ്. സിട്രിക് ആസിഡ് സൈക്കിളും അന്നത്തെ ഊര്‍ജ്ജമാക്കി മാറ്റി ശരീരത്തില്‍ ജീവാത്മചൈതന്യം നിലനില്‍ക്കുന്നതിനു കാരണമായിത്തീര്‍ന്നു. അതിനാല്‍ ജീവാത്മ ചൈതന്യത്തിന്റെ ശരീരത്തിലെ ആധാരമെന്നത് അന്നമാണ്. ആധാരത്തിതന്നാധാരമായ ചൈതന്യവും ബ്രഹ്മചൈതന്യമാണ്.
ഈ ഭക്ഷണത്തിലെ കാര്‍ബണും നൈട്രജനും ഹൈഡ്രജനും ഓക്‌സിജനുമല്ലേ വിഘടിച്ച്/വിഘടിപ്പിച്ച് അനേകം തരത്തിലുള്ള എന്‍സൈമുകളും ഹോര്‍മോണുകളുമെല്ലാമായി മാറുന്നത്. ഈ പുതിയ പുതിയ ആയിരക്കണക്കിന് സംയുക്തങ്ങളുടെ മോളികുലാര്‍ ഭാരം (പലതിനും) പതിനായിരക്കണക്കിന് യൂണിറ്റുകള്‍ വരും, ഈ തന്മാത്രകളെയുണ്ടാക്കാനുള്ള ജ്ഞാനം ശരീരത്തിനകത്തു തന്നെയുള്ളതല്ലേ? ഈ ആഹാരഘടകങ്ങളാണ് ചുവന്നതും വെളുത്തതുമായ രക്താണുക്കളെയുണ്ടാക്കുന്നത്. ഈ ആഹാരഭാഗമാണ് പല്ലും എല്ലും മുടിയും നഖവും രക്തവും മാംസവുമെല്ലാമായി മാറുന്നത്. ഈ ആഹാരഭാഗമാണ് ശരീരമായി മാറുന്നത്. ആഹാരമാണ് ജീവാത്മാവായും നിലനില്‍ക്കുന്നത്. അതുകൊണ്ട് ശരീരത്തിന്റേയും മനസ്സിന്റേയും ആത്മാവിന്റെയും അടിസ്ഥാനം ആഹാരമാണ് അഥവാ അന്നമാണ് അപ്പോളത് ബ്രഹ്മമല്ലേ?
ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം
ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മകര്‍മ്മ സമാധിനഃ
(ഭഗവത്ഗീത)
എന്ന വരിയില്‍ ഹവിസ്, അഗ്നി, ആഹുതി, അര്‍പ്പണം, എല്ലാം ബ്രഹ്മമാണെന്നും അവയെല്ലാം ബ്രഹ്മചൈതന്യത്തിലേയ്ക്ക് തന്നെ എത്തിച്ചേരുന്നു എന്നും വിവരിക്കുന്നു. ഇത് അത്യദ്ഭുതകരമായ ശാസ്ത്രസത്യമാണ്. ഒരു ബ്രഹ്മം മറ്റൊരു ബ്രഹ്മത്തില്‍ ലയിക്കുന്നതായിട്ടാണോ വിവരിക്കുന്നത്? ബ്രഹ്മത്തിന്റെ ഒരു ഭാഗം മറ്റൊന്നിനോടു ചേരുന്നു എന്ന് വീക്ഷിക്കാം. നദിയിലെ ജലം, സാഗരത്തില്‍ ചേര്‍ന്ന് ഒന്നാകുന്നതുപോലെ, വൈദ്യുത ഊര്‍ജ്ജം, താപോര്‍ജ്ജമായും പ്രകാശ ഊര്‍ജ്ജമായും ശബ്ദ ഊര്‍ജ്ജമായും പ്രതിഫലിക്കുന്നതു പോലെയാണത്. അതുപോലെ തിരിച്ചും സംഭവിക്കുന്നുണ്ട്. അപ്രകാരമൊരു ശാസ്ത്ര സത്യമാണ് മേലുദ്ധരിച്ച ഭഗവത് ഗീതാവരിയിലുള്ളത്. ബ്രഹ്മം, ദ്രവ്യകര്‍മ്മങ്ങളായും, ദ്രവ്യ-കര്‍മ്മങ്ങള്‍ ബ്രഹ്മമായും കാണാവുന്നതാണ്. കാരണം പ്രപഞ്ചത്തിലെ സര്‍വ്വതും ബ്രഹ്മചൈതന്യമാണ്. അതായത് matter and energy!
അവസാനമായി വിവരിക്കാനുള്ളത് സഗുണ ബ്രഹ്മം നിര്‍ഗുണ ബ്രഹ്മം എന്നീ പ്രതിഭാസങ്ങളാണ്. ഊര്‍ജ്ജത്തിന് രണ്ടവസ്ഥകളുണ്ടോ? ചൈതന്യവത്തായ അസ്തിത്വത്തിന്റെ ഒരവസ്ഥമാത്രമാണ് ഊര്‍ജ്ജത്തിനുള്ളത്. രണ്ടവസ്ഥയുണ്ടെന്ന് തോന്നലുണ്ടാകാമോ? ബാഹ്യമായി നോക്കിയാല്‍ രണ്ട് അവസ്ഥയുണ്ടോ? ഉണ്ടെങ്കില്‍ അവ പരസ്പര വിരുദ്ധമായി വര്‍ത്തിക്കുന്നതാണോ? ഉത്തരത്തില്‍നിന്ന് ചോദ്യത്തിലേക്ക് വരാം. ഒരു ആറ്റത്തില്‍ അത്യുജ്ജ്വല വേഗത്തോാടെ ഇലക്‌ട്രോണുകള്‍ ന്യൂക്ലിയസിനു ചുറ്റും പായുന്നു. ന്യൂക്ലിയസ് ഭ്രമണം ചെയ്യുന്നുമുണ്ട്. ഇത്തരത്തിലുള്ള ആറ്റങ്ങളാല്‍ നിര്‍മിതമായ മോളിക്യൂളുകളുള്ള ജലം, കടുക്, മണ്ണ് തുടങ്ങി കോടിക്കണക്കിന് ദ്രവ്യങ്ങള്‍ എല്ലാം തന്നെ നിശ്ചലമായി നില്‍ക്കുന്നു. നിശ്ചലമായി, നമ്മുടെ കയ്യില്‍ ഇരിക്കുന്ന ഒരു മണല്‍ത്തരിയില്‍ പോലും അത്യുജ്ജ്വലവേഗത്തോടെ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്ന ആറ്റങ്ങളിലെ കണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതില്‍നിന്ന് വ്യക്തമാകുന്നത്, ഓരോ ദ്രവ്യത്തിലും ചലനാത്മകമായ ആറ്റങ്ങളുടെ സഗുണത്വം നിലനില്‍ക്കുമ്പോള്‍ തന്നെ ബാഹ്യമായി നോക്കുമ്പോള്‍ ചലനമില്ലാത്ത അവസ്ഥയായ നിര്‍ഗുണത്വവും ദര്‍ശനയോഗ്യമാകുന്നു എന്നാണ്. അത്യുജ്വലവേഗത്തില്‍ ഭൂമിയും സൗരയൂഥവും ഈ ഗാലക്‌സികളും തിരിയുമ്പോഴും ഭൂമിയില്‍ ജീവിക്കുന്ന നമുക്ക് ഭൂമി അനങ്ങാതെ നില്‍ക്കുന്നതുപോലെ തോന്നുന്നു. സഗുണാവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെ ദൃശ്യമാകുന്ന നിര്‍ഗുണാവസ്ഥയാണല്ലോ ഇത്.


ജന്മഭൂമി
ധീരത, ക്ഷമ മുതലായ ഗുണങ്ങള്‍ സസ്യഭുക്കുകളിലാണ് കണ്ടുവരുന്നത്. വനത്തില്‍ സസ്യഭുക്കുകളും മാംസഭുക്കുകളുമടക്കം നിരവധി ജന്തുക്കളുണ്ട്. അവയെ നമുക്കൊന്നു പരിശോധിച്ചു നോക്കാം. സിംഹം, നരി, പുലി മുതലായ മാംസാഹാരികള്‍; ആന, കുതിര, മാന്‍ മുതലായ സസ്യഭുക്കുകളേക്കാള്‍ എത്രയോ മടങ്ങു ക്രൗര്യസ്വഭാവമുള്ളവകളായി കാണപ്പെടുന്നു.
മനുഷ്യരുടെ ഇടയിലും സസ്യാഹാരികളും മാംസഭുക്കുകളുമുണ്ട്. അവരില്‍ ഒരു പുരാതന ബ്രാഹ്മണനെ നോക്കുക; ഒരുവന്‍ അടിക്കാന്‍ ചെന്നാല്‍ അയാള്‍ ഒഴിഞ്ഞുപോവുകയേയുള്ളൂ. അതു കാണുമ്പോള്‍ മാംസഭുക്കുകള്‍ ഇയാള്‍ ഇത്ര ഭീരുവോ? എന്നു പരിഹസിക്കുന്നു.
എന്നാല്‍, ബ്രാഹ്മണനാകട്ടെ അടികൊണ്ടാലും യാതൊരു പ്രകാരത്തിലുള്ള ക്രോധമനോഭാവവും കാട്ടാതെ ശാന്തമായി പോകുന്നു. കൂടാതെ, ബ്രാഹ്മണര്‍ കഠിനമായ വേനലില്‍ യാതൊരു ഭാവഭേദവുമില്ലാതെ തീഷ്ണവെയിലിനെ സഹിച്ചു ഗായത്രി മുതലായ മന്ത്രജപങ്ങളും മറ്റും നിര്‍വ്വിഘ്‌നം നടത്തുന്നു.
ഒരു മാംസഭുക്കിനു, അശക്യമായ സ്ഥാനത്ത്, ആ കാര്യം ബ്രാഹ്മണന്‍ ചെയ്തു തീര്‍ക്കുന്നു. അയാളുടെ സഹനശക്തിയാണിതിനു കാരണം. ‘സഹനതയെന്ന’ യഥാര്‍ത്ഥ ധീരത ബ്രാഹ്മണനില്‍ കാണുന്നു. അയാള്‍ സസ്യാഹാരിയായതാണിതിനു കാരണം.
മാംസഭുക്കുകളിലൊരിക്കലും ഈ ‘സഹന’ ഗുണം കാണുകയില്ല. സസ്യഭുക്കുകളില്‍ ഈ ഗുണം ഉണ്ടാവാന്‍ കാരണമെന്തെന്നു നോക്കാം.
ഒരു മൃതദേഹത്തെ നമുക്കു എത്ര നേരത്തേക്കു സൂക്ഷിക്കാന്‍ കഴിയും? കഷ്ടിച്ച്, ഒരു ദിവസം കഴിഞ്ഞാല്‍ അതില്‍നിന്നു ദുര്‍ഗ്ഗന്ധം വമിച്ചു തുടങ്ങും. പിന്നീട് അരികില്‍ എന്നല്ല അകലത്തുപോലും നില്‍ക്കാനാവാതെ വരുന്നു. അതിനു കാരണമെന്ത്? ജീവനുണ്ടായിരുന്നപ്പോള്‍ പരിശുദ്ധമായിരുന്ന രക്തം, ചത്തുപോയപ്പോള്‍ ദുര്‍ഗന്ധവും വിഷമയവുമായ ദുര്‍നീരായി മാറി; ആ ദുര്‍നീരില്‍നിന്നു കുമിളകളും പുഴുക്കളും ഉണ്ടായി; അവ മാംസത്തെ തിന്നു നാമാവശേഷമാക്കുന്നു.
അപ്രകാരമുള്ള വിഷവസ്തുവെ ഭക്ഷിക്കുന്നതിനാലാണ്, ദുര്‍ഗ്ഗുണങ്ങള്‍ വിട്ടൊഴിയാത്തത്. ആ ദുര്‍ഗ്ഗുണങ്ങള്‍ വഴി നമ്മുടെ ജീവന്‍ അധോഗതിയായി നശിച്ചുപോകുന്നു. ഒരു ചെടിയെ മുറിച്ചാല്‍ അതു വീണ്ടും മുളയ്ക്കുന്നു. മിക്കവാറും സസ്യങ്ങളെ അഞ്ചാറു ദിവസംവെച്ചു സൂക്ഷിച്ചാലും ശവംപോലെ ദുര്‍ഗന്ധമുള്ള വിഷവസ്തുവായിത്തീരുന്നില്ല.
കാരണം അവയില്‍ വിത്തായ ജീവന്‍ സ്ഥിതി ചെയ്യുന്നു. അപ്രകാരം ജീവന്‍ സ്ഥിതിചെയ്യുന്ന സസ്യം മാത്രം ഭക്ഷിച്ചതിനാലാണ് ദുര്‍ഗ്ഗുണങ്ങള്‍ ബാധിക്കാതെ ധീരനും, ശാന്തനുമായി ബ്രാഹ്മണനെ കാണാന്‍ കാരണം.
രാമായണത്തില്‍ മാംസം ഭക്ഷിച്ചതായി പറയുന്നുണ്ടല്ലൊ; എന്നു ചിലര്‍ പറയാറുണ്ട്. രാമായണത്തില്‍ ശവം തിന്നാനല്ല പറഞ്ഞിരിക്കുന്നത്. മാംസം = മാം+സം. മാം=എന്നെ; സം=വഴിപോലെ (മുറപ്പടി); ഭുജിക്കുക=അതായത് സേവിക്കുകയെന്നര്‍ത്ഥം. ചിലര്‍ക്ക് ഗോംമാസ ഭക്ഷണം ആവശ്യം; പന്നിമാംസം പാടില്ലെന്ന് വഴക്കം.
അതിനാല്‍ പശുക്കളെ കൊന്ന് മാംസം ഭക്ഷിക്കുന്നു. ‘ഗോമാംസമെന്നാല്‍ പശു മാംസമെന്നല്ല, അര്‍ത്ഥം. ഗോ=ശബ്ദം. ‘ഈശ്വരന്‍’ ശബ്ദരൂപിയാണ്. തന്നില്‍നിന്നു ശബ്ദരൂപമായി പുറത്തേക്കു വ്യാപിക്കുന്ന തന്നെ (ജീവശക്തിയെ) മുറപോലെ സേവിക്കുക എന്നാണ് ഗോമാംസം ഭക്ഷിക്കാന്‍ പറഞ്ഞതിന്റെ സാരാര്‍ത്ഥം. ‘പന്നി’യെന്നത് ബ്രഹ്മാവിനെക്കുറിക്കുന്നതാണ്. അതായത് താമസഗുണമായ അഹങ്കാരം. അതു ഈ ജഡമാകുന്ന ശവമാണ്, അതിനാലാണ് പന്നിമാംസം ‘ഹറാം’ (നിഷിദ്ധം) എന്ന് വിരോധിച്ചിരിക്കുന്നത്.
ശവത്തെപ്പോലെ കൊടൂരമായ ഒരു വിഷവസ്തു വേറെയില്ല. സത്തും അസത്തും ചേര്‍ന്നതാണ് സൃഷ്ടി. സത്ത് അമൃതും; അസത്ത് വിഷവുമാണ്. സത്തായ് അമൃതായ ജീവന്‍ ജഡത്തില്‍നിന്നു വേര്‍പെട്ടാല്‍ ശേഷിക്കുന്നത് വിഷമയമായ ശവമാണ്. ഒരാള്‍ ചത്താല്‍ ‘പുല’ എന്നൊരശുദ്ധം ആചരിക്കുന്നുണ്ട്. ശവത്തെ വീട്ടില്‍നിന്നു നീക്കി, കുഴിച്ചുമൂടുകയോ, ദഹിപ്പിക്കുകയോ ചെയ്യുന്നതുവരെ ആ വീട്ടിലുള്ളവര്‍ ജലപാനംപോലും സ്വീകരിക്കയില്ല.
അപ്രകാരം ചെയ്യുന്നവര്‍ മറ്റു ജീവികളുടെ ശവങ്ങളെ, അശുദ്ധമെന്നു കരുതാതെ തിന്നു വയറുനിറയ്ക്കുന്നു! കരു അടങ്ങിയ മുട്ടയും അസത്തും സത്തും ചേര്‍ന്നതാണ്. അതില്‍ സത്ത് കുറവും അസത്ത് അധികവുമായതിനാല്‍ ഏറ്റവും വിഷമയമാണ്.
വിഷത്തില്‍നിന്നാണ്‌സര്‍വ്വരോഗങ്ങളുടെയും ഉത്ഭവം. ഇത്തരം വിഷവസ്തുക്കള്‍ ഭക്ഷിച്ച്-ബുദ്ധി മന്ദിച്ചു- വായു സ്തംഭിച്ചു ജഡത്തിലെല്ലാം മേദസ്സും ദുര്‍നീരും കഫവും വര്‍ദ്ധിച്ചു മാംസം വളര്‍ന്നു- പല രോഗങ്ങളും ബാധിച്ചു; ജനങ്ങള്‍ കഷ്ടപ്പെട്ടു ചത്തുപോകുന്നു. ജീവസ്‌നേഹമില്ലാതെ വെറും ശവപ്രീതരായതുകൊണ്ടാണിതു സംഭവിക്കുന്നത്. ജീവസ്‌നേഹമുള്ളവര്‍ ജീവനെ നശിപ്പിക്കുന്ന പുകയില പുകവലി, പൊടി, മദ്യം, മാംസം, മത്‌സ്യം, മുട്ട ഈവകയൊന്നും ഉപയോഗിക്കുകയില്ല.


ജന്മഭൂമി:

നാരായണീയം

നാരായണീയം
    

_നാല്പത്താറ‍‍ാം  ദശകം_  

*വിശ്വരൂപപ്രദര്‍ശനവര്‍ണ്ണനം*


 അയി ദേവ ! പുര കില ത്വയി
    സ്വയമുത്താനശയേ സ്തനന്ധയേ
    പരിജൃംഭണതോ വ്യപാവൃതേ
    വദനേ വിശ്വമചഷ്ട വല്ലവീ || 1 ||

അല്ലയോ പ്രകാശസ്വരുപിന്‍! പണ്ട് (ശൈശവകാലത്തില്‍) സ്വയം ജ്യോതിരുപനായ നിന്തിരുവടി മുലപ്പാല്‍ കുടിച്ച് മലര്‍ന്നു കിടക്കുന്ന അവസരത്തി‍ല്‍ കോട്ടുവായിടുമ്പോ‍ള്‍ വായ് തുറന്ന സമയം യശോദ ലോകം മുഴുവന്‍ ദര്‍ശിച്ചുവത്രെ.

    പുനരപ്യഥ ബാലകൈഃസമം
    ത്വയി ലീലാനിരതേ ജഗത്പതേ !
    ഫലസഞ്ചയ-വഞ്ചന-ക്രുധാ
    തവ മൃദ്ഭോജനമുചുരര്‍ഭകാഃ || 2 ||

പിന്നീട്, കുറെക്കാലത്തിനുശേഷം ജഗദീശാ! നിന്തിരുവടി ഗോപബാലന്മാരൊന്നിച്ച് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പഴങ്ങളെല്ല‍‍ാം കട്ടെടുത്തുവെന്ന ഈ‍ഷ്യതയാ‍ല്‍ ആ ബാലന്മാര്‍ അങ്ങ് മണ്ണുതിന്നുവെന്ന് അമ്മയോടു ഏഷണികൂട്ടി.

    അയി! തേ പ്രളയാവധൗ വിഭോ
    ക്ഷിതി തോയാദി സമസ്തഭക്ഷിണഃ
    മൃദുപാശനതോ രുജാ ഭവേത്
    ഇതി ഭീതാ ജനനീ ചൂകോപ സാ .. || 3 ||

അല്ലയോ സര്‍വശക്തനായുള്ളോവേ ! പ്രളയത്തിന്റെ ആരംഭകാലത്തില്‍ ഭൂമി സമുദ്രം എന്നിങ്ങനെ കാണപ്പെടുന്ന സര്‍വ്വവസ്തുക്കളേയും ഭക്ഷിക്കുന്നവനായ അങ്ങക്ക് അല്പം മണ്ണു തിന്നതുകൊണ്ട് സുഖകേട് ബാധിച്ചേക്കുമോ എന്ന് ഭയന്ന ആ മാതാവ് കോപിഷ്ഠയായി

    അയി ദുര്‍വ്വിനയാത്മക ! ത്വയാ
    കിമു മൃത്സാ ബത ! വത്സ ! ഭക്ഷിത
    ഇതി മാതൃഗിരം ചിരം വിഭോ
    വിതഥ‍‍ാം ത്വം പ്രതിജജ്ഞിഷേ ഹസന്‍ .. || 4 ||

‘അല്ലേ ദുര്‍വ്വിനീതനായ ഉണ്ണി ! കഷ്ടം ! നിന്നാല്‍ മണ്ണു തിന്നപ്പെട്ടുവോ’ അല്പയോ ഭഗവന്‍ ! ഇപ്രകാരമുള്ള അമ്മയുടെ വചസ്സു നിന്തിരുവടി പുഞ്ചിരിതൂകിക്കൊണ്ട് വളരെ നേരത്തേക്ക് വാസ്തവമല്ലെന്നു ഉറപ്പിച്ചു പറഞ്ഞു.

    ‘അയി! തേ സകലൈര്‍വ്വിശ്ചിതേ
    വിമതിശ്ചേ, ദ്വദനം വിദര്യത‍‍ാം’
    ഇതി മാത്യവിഭസ്തിതോ മുഖം
    വികസത്പദ്മനിഭം വ്യദാരയഃ . || 5 ||

വത്സ ! എല്ലാവരും തീര്‍ച്ചപ്പെടുത്തിയിരിക്കെ നീണക്ക് സമ്മതിപ്പാ‍ന്‍ വിഷമുമുണ്ടെങ്കി‍ല്‍ വായ് തുറന്നുകാട്ടൂ! എന്ന് അമ്മയാല്‍ കടുത്തു പറയപ്പെട്ട അങ്ങ് വിടര്‍ന്നുവരുന്ന വളരെ നേരത്തേക്ക് വാസ്തവമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.

    അപി മൃല്ലവദര്‍ശനോത്സുക‍‍ാം
    ജനനീം ത‍‍ാം ബഹു തര്‍പ്പയന്നിവ
    പൃഥിവീം നിഖില‍‍ാം ന കേവലം
    ഭുവനാന്യപ്യഖിലാന്യദീദ്യശഃ || 6 ||

ലേശം മണ്ണെങ്കിലും കാണപ്പെടണം എന്ന് താല്പര്‍യ്യത്തോടുകൂടിയ ആ മാതാവിനെ വേണ്ടുവോളം തൃപ്തിപ്പെടുത്തവനോ എന്നു തോന്നുമാറ് നിന്തിരുവടി കേവലമായ ഈ ഭൂമി മുഴുവന്‍ മാത്രമല്ല സകല ലോകങ്ങളേയും കാണിച്ചുകൊടുത്തു.

    കുഹചിദ്വനമംബുധിഃ ക്വചിത്
    ക്വചിദദ്രം കുഹചിദ്രസാതലം
    മനുജാ ദനുജാഃ ക്വചിത് സുരാഃ;
    ദദൃശേ കിം ന തദാ ത്വദാനനേ || 7 ||

ആ സമയം അങ്ങയുടെ വായിന്നുള്ളില്‍ എന്തുതന്നെ കാണപ്പെട്ടില്ല! ഒരിടത്ത് വന്‍കാട്! വേറൊടിത്ത് മഹാസമുദ്രം; മറ്റൊരിടത്ത് ആകാശം; വേറൊരിടത്ത് പാതാളം; മനുഷ്യന്മാര്‍ ; അസുരന്മാര്‍ ഒരു ദിക്കില്‍ ദേവക‍ള്‍; (എന്നിങ്ങനെ പ്രപഞ്ചത്തേയും അതിലെ സകല ചരാചരങ്ങളേയും അവള്‍ ദര്‍ശിച്ചു ).

    കലശ‍‍ാംബുധിശായിനം പുനഃ
    പരവൈകുണ്ഠപദാധിവാസിനം
    സ്വപുരശ്ച നിജാര്‍ഭകാത്മകം
    കതിധാ ത്വ‍‍ാം ന ദദര്‍ശ സാ മുഖേ || 8 ||

ആ മാതാവ് അങ്ങയുടെ തിരുമുഖത്തില്‍ നിന്തിരുവടിയെ പാല്‍ക്കടലി‍ല്‍ പള്ളികൊള്ളുന്നവനായിട്ടും പിന്നെ അത്യുല്‍കൃഷ്ടമായ വൈകുണ്ഠലോകത്തി‍ല്‍ അധിവസിക്കുന്നവനായിട്ടും തന്റെ പുരോഭാഗത്ത് സ്വന്തം പുത്രന്റെ രൂപത്തിലും ഇങ്ങിനെ ഏതെല്ല‍‍ാം പ്രകാരത്തില്‍ ദര്‍ശിച്ചില്ല.

    വികസദ് ഭുവനേ മുഖോദരേ
    നനു ഭൂയോപി തഥാവിധാനനഃ
    അനയാ സ്ഫുടമീക്ഷിതോ ഭവാന്‍
    അനവസ്ഥ‍‍ാം ജഗത‍‍ാം ബതാതനോത് || 9 ||

പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഭുവനത്രയങ്ങളോടും വദനാന്തഭാഗത്ത് വീണ്ടും അതുപോലെയുള്ള തിരുമുഖത്തോടുകൂടിയവനായിട്ടുതന്നെ ഇവളാല്‍ സ്പഷ്ടമായി കാണപ്പെട്ട നിന്തിരുവടി ലോകത്തിന്റെ അവസാനമില്ലായ്മയെ വിശദമാക്കിചെയ്തു.

    ധൃതതത്ത്വധിയം തദാ ക്ഷണം
    ജനനീം ത‍‍ാം പ്രണയേന മോഹയന്‍
    ’സ്തനമംബ! ദിശേത്യുപാസജന്‍
    ഭഗവന്നദുഭുതബാല ! പാഹി മ‍‍ാം. || 10 ||

അല്ലയോ അദ്ഭുതബാലസ്വരുപ! സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താവെ! അപ്പോള്‍ അല്പസമത്തേക്ക് പരമാര്‍ത്ഥത്വബോധത്തോടുകൂടിയ ആ മാതാവിനെ പുത്രവാത്സലത്താല്‍ മോഹിപ്പിച്ചിട്ട് ‘അമ്മേ! അമ്മിഞ്ഞതരു എന്നു കൊഞ്ചി പറഞ്ഞുകൊണ്ടു മടിയില്‍ കയറിക്കൂടിയ നിന്തിരുവടി എന്നെ രക്ഷിച്ചരുളിയാലും.

വിശ്വരൂപപ്രദര്‍ശനവര്‍ണ്ണനം എന്ന നാല്പത്താറ‍‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 478.

കാർമുകിൽവർണ്ണനു മുന്നിൽ എരിയുമൊരു കർപ്പൂരമായെങ്കിൽ
കണ്ണാ എൻ മനം നിൻ പ്രേമത്താൽ നിറയുമൊരു ദീപമായെങ്കിൽ...
കണ്ണനു മുന്നിൽ എരിയുമൊരു നെയ്യ് വിളക്കാണെൻറെ മനം
ദുഃഖത്തിൻ നെയ്യാൽ എരിയുമൊരു ദീപമാണെൻ മനം..
ജീവിതസുഖങ്ങൾ തൻ നവനീതമാണെൻ കണ്ണനു ഞാൻ നല്കും നൈവേദ്യം..
കണ്ണൻറെ തിരുമാറിൽ അണിയിക്കും ഞാനൊരു വനമാല
എൻറെ പ്രണയപുഷ്പങ്ങൾ കോർത്തൊരു വനമാല .
കതോർത്തിരിക്കും ഞാനാ വേണുനാദം കേട്ടീടാൻ..
കാർവർണ്ണനെനിക്കായിമീട്ടുമാ
പ്രണയഗാനം കേട്ടീടാൻ...
ഞാൻ ചാർത്തിയ വനമാലയണിഞ്ഞ് പുഞ്ചിരി തൂകുമാ മുഖാരവിന്ദമൊന്നു കാണാനായി കാത്തിരിക്കും ഞാൻ...
അഞ്ജനമെഴുതിയ താമരനയനങ്ങളിലിളകുമാ കാരുണ്യം കണ്ടു കണ്ടു ഞാനിരിക്കും..
കാണുന്നില്ല നിന്നെ ഞാനെന്ന് ഭാവിച്ച് കളള പുഞ്ചിരി പൊഴിക്കുമാ മുഖാരവിന്ദം നോക്കി ഞാനിരിക്കും..
എല്ലാമറിയുന്നു നീയെന്നനിക്കറിയാം കണ്ണാ. .
എന്നിട്ടുമെന്തിനാണ് ഈ കളളനോട്ടം..
ഞാനൊന്നുമറിഞ്ഞില്ലെന്ന കളളനോട്ടം...FACEBOOK
മഹാമായയായ ആ ഭഗവതീ ദേവി ജ്ഞാനികളുടെ മനസ്സുകളെപ്പോലും ബലമായി ആകര്‍ഷിച്ച് മോഹിപ്പിക്കുന്നു. മൂന്നു ലോകങ്ങളും അവയിലുള്ള ചരാചരങ്ങളും ആ മായയാല്‍ സൃഷ്ടിക്കപ്പെടുന്നു. ബന്ധഹേതുവായ ആ മായ തന്നെ പ്രസന്നയായാല്‍ മനുഷ്യര്‍ക്കു മുക്തി നല്‍കുന്ന വരദയായും ഭവിക്കുന്നു. വിദ്യാരൂപിണിയും സനാതനിയും മുക്തിക്കു ഹേതുഭൂതയുമായ ആ ദേവി തന്നെ സര്‍വ ഈശ്വരന്മാര്‍ക്കും ഈശ്വരിയും സംസാരബന്ധത്തിനു ഹേതുവും ആയി ഭവിക്കുന്നു. ദേവീമാഹാത്മ്യം 1-43, 44, 45
ജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതീ ഹി സാ
ബലാദാകൃഷ്യ മോഹായ മഹാമായാ പ്രയച്ഛതി
തയാ വിസൃജ്യതേ വിശ്വം ത്രൈലോക്യം സചരാചരം
സൈഷാ പ്രസന്നാ വരദാ നൃണാം ഭവതി മുക്തയേ
സാ വിദ്യാ പരമാ മുക്തേര്‍ ഹേതുഭൂതാ സനാതനീ
സംസാരബന്ധഹേതുശ്ച സൈവ സര്‍വേശ്വരേശ്വരീ”

ഭക്തി

”സാ തു കര്‍മ്മജ്ഞാനയോഗേഭ്യോപ്യധികതരാ
പരമപ്രേമരൂപയായ ഭക്തിക്ക് കര്‍മ്മജ്ഞാന യോഗാദികളേക്കാള്‍ ശ്രേഷ്ഠത കൂടുതലാണ് എന്നാണ് നാരദമഹര്‍ഷിയുടെ അഭിപ്രായം. ഭക്തി എന്നത് പരമപ്രേമരൂപയാണെന്ന് രണ്ടാമത്തെ സൂത്രത്തില്‍ പറഞ്ഞതാണ്. അതിന്റെ പ്രാധാന്യം ഇവിടെ അനുസ്മരിക്കുകയാണ്.
യോഗമാര്‍ഗത്തിലും കര്‍മമമാര്‍ഗത്തിലും ജ്ഞാനമാര്‍ഗത്തിലും തെറ്റുകള്‍ പറ്റാനുള്ള സാധ്യതകളും അഹങ്കാരാഗമനത്തിനുള്ള സാധ്യതകളുമുണ്ട്.
പ്രേമരൂപയായ ഭക്തിയില്‍ അഹങ്കാരാഗമനമുണ്ടായാല്‍ പ്രേമസ്വരൂപനായ ഭഗവാന്‍ തന്നെ തത്‌ദ്ദോഷത്തെ നീക്കം ചെയ്യും. കുട്ടികള്‍ ചെയ്യുന്ന അപരാധങ്ങളെ വാത്സല്യനിധികളായ മാതാപിതാക്കള്‍ ക്ഷമിക്കുന്നതുപോലെ. എന്നാല്‍ ധൃതരാഷ്ട്രരുടെ പോലെ അവരുടെ ചെയ്തികളെ മുഴുവന്‍ അംഗീകരിച്ചുകൊണ്ടല്ല, മറിച്ച് അതാതവസരങ്ങളിലെല്ലാം ആവശ്യമായ തിരുത്തലുകള്‍ വരുത്തിക്കൊണ്ട്. ആ തിരുത്തലുകള്‍ വരുത്തുന്നത് ഒരുപക്ഷേ നമ്മള്‍പോലും അറിയില്ല.
ഒരു ഗുരു ശിഷ്യനോട് പരിസരത്തുള്ള രണ്ടു കുട്ടകളില്‍ ഒന്നെടുത്ത് അതില്‍ നദിയില്‍നിന്നും വെള്ളമെടുത്തുകൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. വെള്ളവുംകൊണ്ട് നദി കയറിവന്നപ്പോഴേക്കും വെള്ളം മുഴുവന്‍ കുട്ടയിലെ ദ്വാരങ്ങളിലൂടെ ഒലിച്ചുപോയി. ശിഷ്യന്‍ വിവരം ഗുരുവിനോടു പറഞ്ഞപ്പോള്‍ ആവര്‍ത്തിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ പലവട്ടം ചെയ്തിട്ടും കുട്ടയിലെ വെള്ളം ചോര്‍ന്നുകൊണ്ടേയിരുന്നു. വീണ്ടും വിവരം ഗുരുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എത്ര പ്രാവശ്യം വെള്ളമെടുത്താലും പ്രയോജനമില്ലെന്നാണ് ശിഷ്യന്റെ വ്യക്തമാക്കല്‍.
ഗുരു ആ കുട്ടയെ അവിടെ ശേഷിച്ചിരുന്ന മറ്റു കുട്ടയുമായി താരതമ്യപ്പെടുത്തി ചൂണ്ടിക്കാട്ടി. പല പ്രാവശ്യം വെള്ളമെടുത്തുകൊണ്ടുവന്ന കുട്ടയിലെ അഴുക്കെല്ലാം പോയിരിക്കുന്നു. പ്രയോജനമുണ്ടായില്ല എന്ന് എങ്ങനെ പറയാനാവും എന്നു ചോദിച്ചപ്പോഴാണ് ശിഷ്യന്‍ അക്കാര്യം ശ്രദ്ധിക്കുന്നതുതന്നെ. അറിയാതെ തന്നെ അതിലെ അഴുക്കെല്ലാം പോയിരിക്കുന്നു. ഇതുപോലെയാണ് പരമപ്രേമരൂപയായ ഭക്തിയിലെ തിരുത്തലുകള്‍.
എന്നാല്‍ കര്‍മ്മമാര്‍ഗത്തില്‍ പോരായ്മകളും തെറ്റുകളും ഏറെ സംഭവിക്കാമെന്ന് ഭാഗവതത്തില്‍ പ്രാചീന ബര്‍ഹിസ്സിന്റെ കഥയിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്. പ്രാചീന ബര്‍ഹിസ്സിന് യാഗാദികര്‍മ്മങ്ങളിലുള്ള ശ്രദ്ധകൊണ്ട് കര്‍മ്മലക്ഷ്യം മറന്നു. ബലികൊടുത്ത മൃഗങ്ങള്‍ ശത്രുതാഭാവത്തിലേക്കെത്തിയത് നാരദര്‍ ചൂണ്ടിക്കാട്ടുംവരെ പ്രാചീന ബര്‍ഹിസ്സ് ശ്രദ്ധിച്ചിരുന്നില്ല.ജ്ഞാനയോഗത്തിലും അഹങ്കാര സാധ്യതയുണ്ട്. ശങ്കരാചാര്യസ്വാമികളെ ചണ്ഡാളരൂപത്തില്‍ വന്ന ശിവശങ്കരന് തിരുത്തേണ്ടി വന്നില്ലേ?


ജന്മഭൂമി: 
സദ്ഗുരു എവിടെയാണെങ്കിലും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുപരിയായി മറ്റുള്ളവരുടെ സുഖവും സന്തോഷവും പരിഗണിക്കുന്ന ഒരു കൂട്ടരുണ്ടാകുമ്പോള്‍, അവിടെ സാഹചര്യം ആകെ മാറുന്നു, സ്ഥിതിഗതികള്‍ ഒരേസമയം സുന്ദരവും ശക്തിമത്തുമായിത്തീരുന്നു. ലോകം മുഴുവന്‍ ഇങ്ങനെയുള്ള ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നുവെങ്കില്‍… എത്ര മനോഹരമാകുമായിരുന്നു നമ്മുടെ ഈ ഭൂമി. എന്താണ് ആവശ്യമായുള്ളത് അതു ചെയ്യാന്‍ തയ്യാറായി ഒരാളുണ്ടാവുക. അതാണേറ്റവും പ്രധാനം. ഒരാളുടെ മൂക്കു തുടച്ചുകൊടുക്കണൊ? അത് ചെയ്യാന്‍ തയ്യാറാവുക. എന്നാല്‍ താന്‍ വലിയൊരു സേവനമനുഷ്ഠിക്കുന്നു എന്ന ഭാവമരുത്.
വലിയൊരു ത്യാഗമായും അതിനെ കാണേണ്ടതില്ല. ആ സമയം ആവശ്യപ്പെട്ട ഒരു ജോലി, അതു താന്‍ ചെയ്തു എന്നു മാത്രമേ കരുതേണ്ടതുള്ളൂ. വേണ്ടതിലധികം മൂക്കിനെ തുടയ്ക്കാന്‍ നിന്നാല്‍ അത് ഉരഞ്ഞുപൊട്ടി എന്നുവരാം. അങ്ങനെയുള്ള പണികള്‍ ചെയ്യുന്നവരെ എല്ലായിടത്തും ധാരാളം കാണാം. തുടയ്ക്കണമെങ്കില്‍ തുടയ്ക്കുക. അതിനെ ഒരു മഹാസംഭവമായി മാറ്റരുത്. അങ്ങനെയുള്ള ആളുകളെയാണ് ലോകത്തിനുവേണ്ടത്. അവരുടെ പ്രവൃത്തികളാണ് ലോകത്തെ ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാക്കിത്തീര്‍ക്കുന്നത്.
ഒരു സന്നദ്ധസേവകന്‍ സ്വമനസ്സാലേയാണ് ഓരോ പ്രവൃത്തിയും ചെയ്യുന്നത്. സ്വന്തം താല്‍പര്യം അയാള്‍ കണക്കാക്കുന്നേയില്ല. അതാതുസമയത്തെ ആവശ്യമനുസരിച്ച് അയാള്‍ വേണ്ടതു ചെയ്യുന്നു. അങ്ങനെയുള്ളൊരു മനോഭാവമുണ്ടാകുമ്പോള്‍ അവിടെ കര്‍മ്മവും ഏറ്റവും ലഘുവായ രീതിയിലായിരിക്കും. ജീവിതത്തില്‍ എല്ലാവരും അങ്ങനെയാണാവേണ്ടത് എല്ലാ അര്‍ത്ഥത്തിലും ഒരു സന്നദ്ധസേവകന്‍, നിങ്ങള്‍ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും പൂര്‍ണ്ണമനസ്സോടുകൂടിയായിരിക്കണം. ആരുടേയോ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ജീവിക്കുന്നത് എന്ന തോന്നലരുത്. അതേ സമയം ഒന്നും അറിയാതെപോവുകയുമരുത്. ബോധപൂര്‍വ്വമായ സന്തോഷത്തോടെ ജീവിതം നയിക്കുക. ആ നിലയിലേക്കു മനസ്സിനെ എത്തിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ മുക്തനായി. അങ്ങനെയുള്ള മനുഷ്യരെയാണ് ലോകത്തെല്ലായിടത്തും നമുക്കാവശ്യം.
സന്നദ്ധ സേവകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ അതില്‍നിന്നും അവര്‍ക്ക് വലുതായ സന്തോഷവും, സംതൃപ്തിയും കിട്ടുന്നതായി പറയാറുണ്ട്.പ്രത്യേകിച്ച് ആര്‍ക്കും ഒരു സഹായവും ചെയ്യാതെ തന്നെ ആനന്ദമനുഭവിക്കാന്‍ കഴിയണം. എന്നാല്‍ മിക്കവര്‍ക്കും അതിനു സാധിക്കുകയില്ല. അവര്‍ക്ക് എന്തെങ്കിലും ചെയ്യുകതന്നെവേണം. അല്ല എങ്കില്‍ അവര്‍ക്കു മുഷിവു തോന്നുന്നു, സ്വയം കൊള്ളരുതാത്തവരാണ് എന്ന തോന്നലുളവാകുന്നു. ഒന്നും ചെയ്യാതെ വെറുതെ ഇരുന്ന് ആനന്ദമനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. സ്വയം ആരാണ്, എന്താണ് എന്ന് പ്രകടമാക്കാന്‍ അവര്ക്കവസരം വേണം.
അതല്ലാതെ ആ പ്രവൃത്തികളില്‍ നിന്നും എന്തെങ്കിലും നേടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അദ്ധ്യാത്മിക സാധനകളുടെ ഭാഗമായി എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യുവാന്‍ ഞങ്ങള്‍ അവസരമൊരുക്കുന്നു. അത് ആ വ്യക്തിയെ കേന്ദ്രീകരിച്ചുള്ളതല്ല. മറിച്ച് ആ ചുറ്റുപാടില്‍ എന്താണോ ആവശ്യം അതിനനുസരിച്ചിട്ടുള്ളതായിരിക്കും. അത് ആ വ്യക്തിയുടെ സന്തോഷത്തിനുവേണ്ടിയുള്ളതല്ല, മറിച്ച് അയാളുടെ സന്തോഷം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമായിരിക്കും.
അതുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് ഒരു ടിക്കറ്റ് സ്വന്തമാക്കാമെന്നും കരുതണ്ട. ആവശ്യമനുസരിച്ചു പ്രവര്‍ത്തിക്കുക. അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് ആലോചിക്കേണ്ട. സാധനാമാര്‍ഗ്ഗത്തിലെ തടസ്സങ്ങള്‍ നീക്കാനുള്ള ഒരു വഴികൂടിയാണിത്.
യോഗാ പരിപാടികളില്‍ പങ്കെടുക്കാന്‍വരുന്ന നിരവധിപേരെ ഞാന്‍ കാണുന്നുണ്ട്. അവര്‍ക്ക് പൂര്‍ണ്ണമായും അതില്‍ മുഴുകാന്‍ സാധിക്കുന്നില്ല. എന്നാല്‍ പിന്നീട് ഓരോ സേവനങ്ങള്‍ക്കായി അവരെത്തുമ്പോള്‍ സ്വയം മറന്ന് മുഴുവനായും ആ പ്രവൃത്തിയില്‍ ലയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. അതോടുകൂടി അവരുടെ അനുഭവങ്ങള്‍ക്കും തെളിമ ലഭിക്കുന്നു. മനസ്സ് ഉദാത്തമാകുന്നു. ആ അനുഭവം പരിപാടിയില്‍ പങ്കെടുത്ത സമയം അവര്‍ അനുഭവിച്ചിട്ടുണ്ടാവുകയില്ല. അതേ സമയം സന്നദ്ധസേവനങ്ങളിലേര്‍പ്പെടുമ്പോള്‍ മനസ്സിന്റെ മാനങ്ങള്‍ താനേ വിശാലമാകുന്നു.


ജന്മഭൂമി:
ജോലിയുള്ള മാതാപിതാക്കളോട് ഒരപേക്ഷ. കുട്ടികളുടെ ആറു വയസ്സിനു മുന്‍പേ 🙏
മാതാപിതാക്കള്‍ അവരെ
പിരിഞ്ഞിരിക്കരുതെന്നു പറയാന്‍ കാരണം
🙏പഴയകാലത്ത് വൃദ്ധരായ മാതാപിതാക്കളുടെ കൂടെയാണ് ദമ്പതികളായ മക്കള്‍ ജീവിയ്ക്കുക.അപ്പോള്‍ അവരെ നോക്കുമ്പോള്‍ മക്കള്‍ക്കറിയാം തങ്ങള്‍ക്കും ഇങ്ങനെയൊരു കാലം വരാന്‍ പോകുന്നുണ്ടെന്ന്.അതായത് ,കാലത്തെക്കുറിച്ചുള്ള ഒരറിവ് അവര്‍ക്ക് സദാ ഉണ്ടായിക്കൊണ്ടിരിക്കുമെന്നര്‍ഥം.അങ്ങനെയവര്‍ക്ക് മാതാപിതാക്കളുടെ കാലത്തില്‍നിന്ന് തങ്ങളുടെ കാലപരിണാമത്തെക്കുറിച്ചുള്ളൊരു അറിവുണ്ടാകും.എന്നാല്‍ ,ആധുനിക തലമുറയ്ക്ക് ഈയൊരു അറിവും മാതാപിതാക്കളുമായുള്ള അറിവിന്‍റെ പങ്കുവെക്കലും ഇന്നല്ല.അതുകാരണം പുതിയ കാലത്തെ മക്കള്‍ വളരെ ചെറുപ്പംമുതല്‍തന്നെ മാതാപിതാക്കളെ പിരിഞ്ഞ് ,പുറത്തു പോയി പഠിക്കാനാണ് ഇഷ്ടപ്പെടുന്നത്.മാതാപിതാക്കള്‍തന്നെ അവര്‍ക്ക് അതിനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുകയുമാണ്.അങ്ങനെ സമപ്രായക്കാരായവരുടെ കൂടെ കളിച്ചും ചിരിച്ചും മക്കള്‍ കഴിയുമ്പോള്‍ ,അവര്‍ക്ക് കാലത്തെക്കുറിച്ചുള്ള സമ്യക്കായ ഒരറിവ് ലഭിക്കാതെപോകുന്നു.അതുകൊണ്ടാണ് കുട്ടികളുടെ ആറു വയസ്സിനു മുന്‍പേ മാതാപിതാക്കള്‍ അവരെ പിരിഞ്ഞിരിക്കരുതെന്ന് പൂര്‍വികര്‍ പറഞ്ഞത്.🙏
🙏നിര്‍മലാനന്ദം
Brevity is the Soul of Wit.
Enjoy these two-liners with some genuine observations:
The difference between in-laws and outlaws?
Outlaws are wanted.
Alcohol is a perfect solvent:
It dissolves marriages, families and careers!
A fine is a tax for doing wrong.
A tax is a fine for doing well.
Archaeologist: Someone whose career lies in ruins.
There are two kinds of people who don't say much:
Those who are quiet and those who talk a lot.
They say that alcohol kills slowly.
So what? Who's in a hurry?
Alcohol and calculus don't mix.
Never drink and derive!
One nice thing about egoists:
They don't talk about other people!
Brilliant Puns:
1. A man who wants a pretty nurse, must be patient.
2. A man who leaps off a cliff, jumps to a conclusion.
3. A man running in front of a car gets tyred; And a man running behind a car, gets exhausted.
4. War does not determine who is right. It determines who is left.
5. A man who drives like hell, is bound to get there.
6. A lion will not cheat his wife, but a Tiger wood!
7. Toilets are a great place to think. No wonder they are called "Sochalayas"...PANICKER
ഇപ്പോൾ അദ്വൈതം , ബ്രഹ്മസൂത്രം ഇതൊക്കെയാണല്ലൊ FB യിലെ കുറെ പേരുടെ ചർച്ചാ വിഷയം
നല്ല കാര്യം, വളരെ നല്ല കാര്യം. ഇതൊക്കെ പഠിക്കണം , പഠിക്കേണ്ടതു തന്നെയാന്‌.
പക്ഷെ എന്തിനാണു പഠിക്കുന്നത്?
അവനവനു വിവരം വയ്ക്കാനൊ? അതൊ ശങ്കരാചാര്യരെ ചീത്ത പറയാനൊ?
രണ്ടാമത്തെ ഉദ്ദേശമാണെന്നു തോന്നുന്നു പല പോസ്റ്റുകളും വായിക്കുമ്പോൾ
ഏതായാലും ശങ്കരാചാര്യർ ജീവിച്ചിരുന്നത് പണ്ടു കാലത്തായിരുന്നത് കൊണ്ട് അന്ന് ഇതൊക്കെ പഠിക്കുന്നതിനുള്ള ചില നിബന്ധനക്ൾ ഉണ്ടായിരുന്നത് എന്താണെന്നു നോക്കാം
ഒരു സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം, അവൻ എന്തെങ്കിലും പണീചെയ്ത് അന്നം മുട്ടാതെ നോക്കിയാൽ അവന്റെ ജീവിതം കുശാൽ, ഈ പ്രപഞ്ചം ഒന്നു കൊണ്ടുണ്ടാക്കിയതായാലും രണ്ടു കൊണ്ടുണ്ടാക്കിയതായലും ഇനി നൂറെണ്ണം ക്ണ്ടുണ്ടാക്കിയതായാലും അവൻ പ്രശ്നമൊന്നും ഇല്ല ഉവ്വൊ?
പിന്നെ എന്തിനാ ഈ വയ്യാവേലിക്കു പോകുന്നത്?
ഇന്നത്തെ കാലത്ത് ശങ്കരാചാര്യരെ ചീത്ത പറഞ്ഞാൽ വല്ലയിടത്തു നിന്നും വല്ലതും ഒക്കെ കിട്ടുമായിരിക്കും. അതെനിക്കറിയില്ല. പക്ഷെ എഴുത്തുകാരെ കണ്ടിട്ട് അതു പോലെ ഒക്കെ തോന്നുന്നു. (ഇത് എന്നെക്കുറിച്ചു തന്നെയാണ്‌ എന്നാർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അവരെ കുറിച്ചു തന്നെയാണ്‌കേട്ടൊ ഒരു സംശയവും വേണ്ട)
അപ്പോൽ ബ്രഹ്മസൂത്രം പോലെ ഉള്ളാ ഏത് ശാസ്ത്രവും പഠിക്കുന്നതിനു മുൻപ് , പഠിക്കുന്ന ആളിനു ചില ഗുണങ്ങൾ - Qalities വേണം എന്നു നിഷ്കർഷിച്കിരുന്നു. അന്ന് ഗുരുകുലം ആയതു കൊണ്ട് അത് നറ്റപ്പിലായിരുന്നിട്ടും ഉണ്ടാകും
ഇപ്പോൾ എല്ലാം നെറ്റിൽ ലഭ്യം അല്ലെ ആർക്കും വായിക്കാം.
(പക്ഷെ മനസിലാകണം എങ്കിൽ ഗുരുത്വം വേണം)
അപ്പോൾ പറഞ്ഞു വന്നത്, ഈ ഗുണങ്ങൾ ഉള്ളവർക്കു വേണ്ടിയാണ്‌ ഇതെഴുതുന്നത് എന്നു സൂചിപ്പിക്കുവാൻ വേണ്ടി എല്ലാ ശാസ്ത്രഗ്രന്ഥങ്ങളുടേയും തുടക്കത്തിൽ മിക്കവാറും രണ്ട് ശബ്ദങ്ങൾ കാണാം
“അഥ” എന്നും “അതഃ” എന്നും
അഥ ശബ്ദത്തിന്‌ അനന്തരം എന്നർത്ഥം. അതായത് ഈ ശാസ്ത്രം പഠിക്കുന്നത് മറ്റെന്തിനോ ശേഷം ആണ്‌.
അതഃ എന്നതിന്‌ അതു കൊണ്ട് എന്നർത്ഥം
അതായത് ഈ പ്രകരണം ഗുരു പറയുവാൻ എന്തോ കാരണവും ഉണ്ട്
കേൾക്കാൻ പോകുന്ന ശിഷ്യന്‌ പറയുന്ന വിഷയം മനസിലാക്കുവാനുള്ള പക്വത ഉണ്ടോ?
ഉണ്ടെങ്കിൽ മാത്രമെ പഠിപ്പിച്ചിട്ടു കാര്യം ഉള്ളു
അല്ലെ?
അല്ലാതെ അഞ്ചാം ക്ലാസിൽ nuclear physics ഒന്നും ആരും പഠിപ്പിക്കാറില്ല ഉവ്വൊ?
ഈ പക്വത വരുന്നത് ഇനി പറയുവാൻ പോകുന്ന ഗുണങ്ങൾ അവനുള്ളപ്പോഴാണ്‌
1. നിത്യാനിത്യവസ്തുവിവേകം. പ്രപഞ്ചത്തിൽ നിത്യമായവ എന്ത്, അനിത്യമായവ എന്ത് എന്നുള്ള തിരിച്ചറിവ്‌
2.ഇഹാമുത്രഫലഭോഗവിരാഗം. ഇഹത്തിലും പരത്തിലും - ജീവിച്ചിരികുമ്പോഴും , മരണശേഷവും ഉണ്ടാകുന്ന ഫലങ്ങളിൽ ആശ ഇല്ലാതിരിക്കുക.
3. ശമം - മനസംയമം,
4. ദമം - ഇന്ദ്രിയങ്ങൾ വശത്തായിരിക്കുക
5. ഉപരതി - ലൗകികസുഖങ്ങളിൽ ഉള്ള വിരക്തി
6. തിതിക്ഷ - സുഖം ദുഃഖം , ചൂട് തണുപ്പ് മുതലായ വൈരുദ്ധ്യങ്ങളെ സഹിക്കാനുള്ള ശാരീരികമാനസിക ശക്തി
7. മുമുക്ഷുത്വം - ജ്ഞാനം ഉണ്ടാകണം എന്നുള്ള അതിയായ ആഗ്രഹം
ഇതൊക്കെ ഉള്ള ശിഷ്യൻ, പ്രകരണത്തിലെ വിഷയം ഏത് ചോദ്യത്തിനുത്തരം ആണോ ആ ചോദ്യം ഗുരുവിനോടു ചോദിച്ചു.
അതു കൊണ്ട് - അതാണ്‌ അതഃ.
അങ്ങനെ ഉള്ള ശിഷ്യനു ഗുരു പറഞ്ഞു കൊടുക്കുമ്പോൾ ശിഷ്യനു വിവരം ഉണ്ടാകും,
അല്ലാതെ നമ്മൾ കാലത്ത് ഉറക്കപ്പായയിൽ നിന്നെണീറ്റ് മുഖം പോലും കഴുകാതെ നെറ്റിൽ തപ്പി എടൂത്ത് വായിക്കുമ്പോൾ
അപ്പൊഴും ഉണ്ടാകും, എന്താണെന്നു ഞാൻ പറയൂലാ....PANICKER SANKARANARAYANA

🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
         ഒരു വീടായാൽ മുറ്റത്ത്  ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കണം എന്ന് പഴമക്കാർ നിർബന്ധമായി പറഞ്ഞിട്ടുണ്ട്. പൂജയ്ക്ക് ഉപയോഗിക്കുന്ന പല പൂക്കളും ഇലകളും വളരെ ഔഷധവീര്യമുള്ളവയാണ്. വിഷ്ണു പൂജയ്ക്ക് പ്രീയമായ നന്ത്യാർവട്ടം നേത്രരോഗങ്ങൾക്കുളള ഔഷധമായിരുന്നു. ദേവീ പ്രസാദത്തിനായി അർപ്പിക്കുന്ന ചെമ്പരത്തി ആർത്തവ പ്രശ്നങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഔഷധങ്ങളിൽപ്പെടുന്നു. ചെമ്പരത്തിയില താളിയായി ഉപപയോഗിക്കുന്നു. തുളസിയും കൂവളവും വളരെയധികം ഔഷധഗുണമുളളവയാണ്. പിച്ചകപൂവ് അന്തഃസ്രാവി ഗ്രന്ഥിയുടെ പ്രവർത്തനത്തെ സഹായിക്കുന്ന ഔഷധത്തിൽ ചേർക്കുന്നു. തെറ്റിപ്പൂവ് അഥവാ തെച്ചിപ്പൂവ് കുട്ടികളുടെ കരപ്പന് എണ്ണകാച്ചി പുരട്ടുന്നതിന് ഉപയോഗിക്കുന്നു.തുളസിയില ദഹനത്തിനും സഹായിക്കുന്നു. മാരിയമ്മയുടെ ആവാസമുളളത് എന്നു വിശ്വസിക്കുന്ന വേപ്പ് ത്വക്ക് രോഗനിവാരണത്തിന് വളരെ നല്ല ഔഷധമാണ്. ശംഖുപുഷ്പവും ഒരു ഔഷധസസ്യമാണ്.
     എന്നാൽ കുപ്പിയിലടച്ച ഔഷധങ്ങൾ വന്നതോടെ നമ്മൾ പാർശ്വഫലങ്ങളില്ലാത്ത ഇവയെല്ലാം നശിപ്പിച്ച് ഒരു മരുന്ന് കഴിച്ചതിൻറെ അസ്വസ്ഥതകൾ മാറാൻ വേറെ മരുന്ന് എന്ന നിലയ്ക്കായി. ഇവയൊന്നും ഉപയോഗിച്ചില്ലങ്കിൽ പോലും വീട്ടുമുറ്റത്ത് ഈ ഔഷധസസ്യങ്ങൾ ഉണ്ടെങ്കിൽ ആ അന്തരീക്ഷം ആരോഗ്യപ്രദമാകും. കിഴക്കു വശത്ത് നില്ക്കുന്ന കണിക്കൊന്ന, ശംഖുപുഷ്പം തുടങ്ങിയവയുടെ പൂക്കളിൽത്തട്ടി വീടുനുളളിലേക്ക് വരുന്ന പ്രഭാതകിരണങ്ങൾ കൂടുതൽ പോസ്റ്റീവ് എനർജി നല്കുന്നു.
മ തി ർമ്മയി നിബദ്ധേയം ന വിപദ്യേത കർഹി ചിത്
പ്രജാ സർഗ്ഗ നിരോധേ / പി സ്മൃതി ശ്ച മദനുഗ്രഹാത്
മയി = എന്നിൽ, നിബദ്ധാ = ഉറച്ചതായ, ഇയം മതി := ഈ ബുദ്ധി, കർഹി ചിത്= ഒരു കാലത്തും , ന വിപദ്യേത = നശിക്കയില്ല, മദനുഗ്രഹാത് = എന്റെ അനുഗ്രഹം ഹേതുവായിട്ട്, പ്രജാ സർഗ്ഗ നിരോധേ അപി = പ്രളയകാലത്തിലും, സ്മൃതി: ച= ഓർമ മയും നശിക്കയില്ല.
എന്നിൽ ബന്ധിച്ചിരിക്കുന്ന ഈ ഭാവത്തിനും ഈ ഓർമ്മയ്ക്കും ലോകം മുഴുവനും നശിച്ച് രണ്ടാമതും സൃഷ്ടി തുടങ്ങുന്ന കാലത്തും നാശം സംഭവിക്കയില്ല. ഭഗവൽ ഭജനത്തിന്റെ മഹിമ ഇവിടെ സൂചിപ്പിച്ചു. കർമ്മഫലം ക്ഷയിക്കുന്നതും ഭഗവൽ ഭജന ഫലം നശിക്കാത്തതുമാണെന്നറിയേണ്ടതാണ്.
ഭാഗവതം - സ്കന്ധം - 1 -അധ്യായം 6- ശ്ലോകം - 2 5
[13/07 8:46 am] sunil: ഭക്തൻ: ഗുരു തന്റെ ശക്തി കൊണ്ട് ശിഷ്യനെ ആത്മാനുഭൂതിയിലെത്തിക്കുമോ?
മഹർഷി: ഉവ്വ്, എന്നാൽ ഗുരു പുതുതായി ഒന്നിനെയും വരുത്തുന്നില്ല. തടസ്ഥങ്ങൾ നീക്കുകയാണ് ചെയ്യുന്നത്. അതാണ് ഗുരുവിന്റെ അരുൾ. തടസ്ഥങ്ങൾ നീങ്ങിയാൽ ആത്മാനുഭവം സ്വയം തെളിയുന്നു.
ഭക്തൻ: ഗുരുവില്ലാതെ ആത്മാനുഭൂതി നേടാനാവില്ലേ ?
മഹർഷി: ആത്മാനുഭവം നേടാനാഗ്രഹിക്കുന്നവന് ഗുരു ആവശ്യമാണ്. ആത്മാവു തന്നെയാണ് ഗുരു. ദ്വൈത ബുദ്ധിയുള്ളവരെ അകറ്റാൻ യോഗ്യതയുള്ള ഗുരുവിന്റെ സാമീപ്യം നല്ലതാണ്. ആരംഭത്തിൽ ശിഷ്യൻ തന്നെയും തന്റെ ഗുരുവിനെയും ശരീരത്തിനോടു ബന്ധപ്പെടുത്തിയാണറിയുന്നത്. എന്നാൽ ഗുരുവിനോടടുക്കും തോറും താനും, ഗുരുവും ശരീരമല്ലാത്ത ആത്മസ്വരൂപമാണെന്ന ബോധമുണ്ടാവുന്നു. അതാണാന്മാനുഭൂതി.
ഭക്തൻ: ഒരാളെ യഥാർത്ഥ ഗുരുവാണെന്നു തിരിച്ചറിയുന്നതെങ്ങനെ?
മഹർഷി: ഏതൊരാളുടെ സന്നിധിയിലാണോ പ രി പൂർണ്ണമായ ശാന്തി പരിലസിക്കുന്നത് അനുഭവപ്പെടുന്നതെന്നു നോക്കൂ. അദ്ദേഹമാണ് ഗുരു എന്നറിയൂ. ആ ഗുരുവിനെ സമീപിക്കുന്നവരിൽ വിശ്വാസവും ആദരവും സ്വയം ഉളവാകും.
(ശ്രീ രമണാമൃതം - വിവർത്തനം -സരസ്വതി എസ് വാര്യർ )
Sri. Naradar tried his level best to make Bhakthas from Prachetas to Dhruvan but not fully succeeded then he decided to catch a life from the uterus. So he advised to Prahlada who was in the uterus of kayatu. So he got a full devotee bhaktha and he and Lord Krishna are fully satisfied..
ന്യസ്ത ക്രീഡനകോ ബാലോ ജഡവത്തന്മനസ്തയാ
കൃഷ്ണ ഗ്രഹ ഗൃഹീതാത്മാ ന വേദ ജഗത് ഈദൃശം
ശ്രീമദ്‌ ഭാഗവതം ഏഴാം സ്കന്ദം നാലാം അദ്ധ്യായം ശ്ലോകം മുപ്പത്തി ഏഴ്
പ്രഹ്ലാദന്‍ ബാലനായിരിക്കുമ്പോള്‍ തന്നെ അവനെ കൃഷണ ഭക്തി ഭ്രാന്തെന്ന പോലെ ബാധിച്ചിരുന്നു 
ശുകന്‍ പറയുകയാണ്‌
ആ ബാലന്‍ കളിയെല്ലാം ഉപേക്ഷിച്ചു ജഡമെന്ന പോലെ ഉന്മത്തനായി കൃഷ്ണന്‍ എന്ന ഗ്രഹത്താല്‍ ബാധിക്ക്പ്പെട്ടു മനസ്സിന്റെ താളം തെറ്റി ഈ ലോകം എന്താണ് എന്ന ബോധം ഒട്ടും ഇല്ലാതെ ജീവിച്ചു.
നമ്മെയൊക്കെ ആ കൃഷ്ണഗ്രഹം എപ്പോഴെങ്കിലും തിരിഞ്ഞുനോക്കുമോ ?
न्यस्त क्रीडनको बालो जडवत्तन्मनस्तया
कृष्णग्रह गृहीतात्मा न वेद जगद् ईदृशम्॥
श्रीमद् भागवतं ७-४-३७
nyasta krīḍanako bālo jaḍavat tanmanstayā
kṛṣṇagraha gṛhītātmā na veda jagad īdṛśam||
śrīmad bhāgavataṁ 7-4-37

Monday, July 10, 2017

നാമജപത്തിന്‍റെ ഫലമെന്ത്?
പഥ്യമായി മൂന്നുകോടി നാമം ജപിച്ചാല്‍ നമ്മുടെ കൈയിലുള്ള കൈരേഖകള്‍ മാറിവരുന്നതായി കാണാന്‍ കഴിയും. നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്. പഥ്യാചരണത്തോടെ മൂന്നുകോടി നാമജപം നടത്തുന്ന വ്യക്തിയെ ഒരിക്കലും രോഗം ബാധിക്കുകയില്ല. നാലുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്രമുണ്ടാകുന്നതല്ല. അയാളുടെ ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും. അഞ്ചുകോടി നാമജപം നടത്തിയാല്‍ അയാളുടെ ബുദ്ധിയ്ക്ക് തെളിച്ചമുണ്ടായി ജ്ഞാനം വര്‍ദ്ധിക്കുന്നു. ആറുകോടി നാമം ജപിച്ചാല്‍ ഉള്ളിലുള്ള ശത്രുക്കള്‍ നശിക്കുന്നു. പുറത്തെ ഒരു ശത്രുവിനെ നശിപ്പിച്ചാല്‍ ആ സ്ഥാനത്ത് മറ്റനേകം ശത്രുക്കള്‍ ഉണ്ടാകും. അകത്തെ ശത്രു നശിച്ചാല്‍ ഒരിടത്തും ശത്രുക്കള്‍ കാണുകയില്ല. ഏഴുകോടി നാമജപം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് ആയുസ്സ് വര്‍ദ്ധിക്കുകയും പുരുഷന്‍റെ ഭാര്യ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ഏറ്റവും അനുകൂലമായിത്തീരുകയും ചെയ്യും. എട്ടുകോടി നാമം ജപിച്ചാല്‍ മരണകാലം നീണ്ടുകിട്ടും. മാത്രമല്ല, അന്ത്യകാലത്ത് ഭഗവാന്‍ പുണ്യതീര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെവച്ച് ശാന്തവും പവിത്രവുമായ മരണം നല്‍കുകയും ചെയ്യും. ഒമ്പതുകോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ തന്‍റെ ഇഷ്ടദേവതാരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കും.
നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം. നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു. നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു. ഭൌതികദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും.
ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു. ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല. ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്. അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു.
നാമം ജപിക്കേണ്ടത് എങ്ങനെ ?
നാമജപം മോചനത്തിനുള്ള മാര്‍ഗ്ഗമാണ്. മനസ്സിന്‍റേയും ശരീരത്തിന്‍റേയും വിശ്രമമാണ് ഇത്കൊണ്ട് സിദ്ധിക്കുന്നത്. മാത്രമല്ല നാമജപം കൊണ്ട് അനിര്‍വചനീയമായ ശാന്തിയും അളവറ്റ ഊര്‍ജ്ജവും സിദ്ധിക്കുന്നു.നാമജപം മൂന്ന് തരത്തിലുണ്ട്:1.വാചികം : ഉറക്കെ ജപിക്കുന്നത്2.ഉപാംശു : ചുണ്ട് അനക്കി മാത്രം ജപിക്കുന്നത്3.മാനസം : മനസ്സില്‍ മാത്രം ജപിക്കുന്നത്ഈ മൂന്നിലും ഏതാണ് ഉത്തമം എന്ന് ചോദിച്ചാല്‍ മാനസം എന്നാണ് ഉത്തരം. ഈശ്വര നാമം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജപിക്കാം. എത്രവേണമെങ്കിലും ജപിക്കാം. എങ്കിലും മനസ്സിന്‍റെ ഏകാഗ്രതയ്ക്കായി 108, 1008 എന്നിങ്ങനെയുള്ള എണ്ണങ്ങള്‍ വച്ചാണ് സാധാരണ നാമജപം നടത്താറുള്ളത്.രൂപമോ പേരോ ഇല്ലാത്തതാണ് ഈശ്വരന്‍. എങ്കിലും നാം സഹസ്രനാമങ്ങളിലൂടെയും സഹസ്രരൂപങ്ങളിലൂടെയും ഈശ്വരനെ ആരാധിക്കുന്നു. അവനവന്‍റെ മനസ്സിനെ ഭൌതിക മുക്തമാക്കുന്നതിനാണ് നാമം ജപിക്കുന്നത്. അതിലൂടെ അവനവന്‍റെ ഉള്ളിലുള്ള ഈശ്വരനെ തന്നെ അറിയാന്‍ കഴിയുന്നു.ഭൂതത്തിലും ഭാവിയിലും ഉഴലുന്ന മനസ്സിനെ വര്‍ത്തമാനത്തില്‍ പിടിച്ചു നിര്‍ത്താന്‍ നാമജപത്തിനു കഴിയും. നമ്മുടെ ബുദ്ധിയും ഓര്‍മ്മയും വര്‍ദ്ധിപ്പിക്കുന്നതിനും നാമജപം നന്ന്.കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും
കലിയുഗ ദുരിതം മാറ്റാന്‍ ജപം
കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു;“ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ “ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്റെ രൂ‍പത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.മൂന്നു കോടി നാമം ജപിക്കുന്ന ആള്‍ക്ക് രോഗപീഡ ഉണ്ടാവില്ല. നാല് കോടി നാമം ജപിക്കുന്ന ആളിന് ദാരിദ്ര മുക്തി നേടാനാവും. അഞ്ചു കോടി നാമം ജപിക്കുന്ന ആള്‍ക്ക് അയാള്‍ ജ്ഞാനിയായി തീരും. ആറ് കോടി നാമം ജപിച്ചാല്‍ മനസ്സ് ശത്രു വിമുക്തമാവും (അനാവശ്യ ചിന്തകള്‍ അലട്ടാതിരിക്കും). ഏഴ് കോടി നാമം ജപിച്ചാല്‍ ആദ്ധ്യാത്മികമായി ഏറെ ഉയരെ എത്തുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ഒമ്പത് കോടി നാമം ജപിച്ചാല്‍ പവിത്രമായ മരണം സംഭവ്യമാവും പത്ത് കോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ ഭഗവല്‍ ദര്‍ശനമുണ്ടാവും എന്നും മുനിവര്യന്‍‌മാര്‍ ഉപദേശിക്കുന്നു.നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം. ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു......hari
ഭക്തരില്‍ ഉത്തമനായ ഭക്തന്‍ ആരാണ്?
ഏവനൊരുത്തനോ ദൈവികസ്വരൂപ സന്നിധാനത്തില്‍ ത്യാഗം ചെയ്യുന്നു, അവന്‍തന്നെ ശ്രേഷ്ടനായ ഭക്തന്‍.
ഈശ്വരന്റെ പേരില്‍ എത്രതന്നെ ഭാരം ചുമത്തിയാലും അതൊക്കെ അദ്ദേഹം വഹിച്ചുകൊള്ളും. സകലകാര്യങ്ങളെയും ഒരു പരമേശ്വരശക്തി നടത്തിക്കൊണ്ടിരിക്കു ന്നതിനാല്‍ നമ്മളും അതിന് വഴങ്ങിയിരിക്കാതെ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന് സദാ ചിന്തിക്കുന്നതെന്തിനാകുന്നു?
തീവണ്ടി സകല ഭാരങ്ങളെയും വഹിച്ചു കൊണ്ട് പോകുന്നത് അറിഞ്ഞിരുന്നിട്ടും അതില്‍കയറിപോകുന്ന ന‍ാം നമ്മുടെ ചെറിയ ഭാണ്ഡത്തെയും അതില്‍വച്ചു സുഖമായി രിക്കാതെ അത് നമ്മുടെ തലയില്‍ കയറ്റിക്കൊണ്ടു എന്തിന് കഷ്ടപ്പെടുന്നു?
രമണമഹർഷി .
ഒരിക്കൽ ഒരു കാട്ടിൽ തിണ്ണപ്പൻ എന്ന് പേരായ ഒരു മലവേടൻ താമസിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം അവിടെയുള്ള ഒരു ശിവക്ഷേത്രം കാണുവാൻ ഇടയായി...ശിവ ഭക്തനായ തിണ്ണപ്പൻ നിത്യവും തന്റെ ദേവന് പൂജയ്കായി പൂക്കൾ ശിരസ്സിൽ വെച്ച്, കയിൽ വേട്ടയാടി കിട്ടിയ ഇറച്ചി, അഭിഷേകത്തിനുള്ള ജലം വായിൽ നിറച്ചും ക്ഷേത്രത്തിൽ രാത്രിയിൽ എത്തി ചേരുമായിരുന്നു.കയിലെ മാംസ്യം ഭഗവാനു നിവേദ്യമായി നല്കും.വായിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം ശിവ ലിംഗത്തിലേക്ക് തുപ്പുകയും, തലയിൽ സൂക്ഷിച്ച പൂക്കൾ എടുത്ത് അർച്ചന ചെയ്തു.
ആ ക്ഷേത്രത്തിനു അടുത്തുള്ള നാട്ടിൽ നിന്നും ഒരു ബ്രാഹ്മണൻ നിത്യവും ആ ക്ഷേത്രത്തിൽ വന്നു വിധിപ്രകാരം പൂജകൾ ചെയ്തിരുന്നു.നേരം വെളുത്ത് പൂജാരി ക്ഷേത്രത്തിൽ വന്നപ്പോൾ ക്ഷേത്രത്തിൽ മാംസ്യം കണ്ടു ഞെട്ടി..ആ സാധു ബ്രാഹ്മണൻ അവയെല്ലാം മാറ്റി അവിടം വൃത്തിയാക്കി പൂജ ചെയ്തു.രാത്രിയിൽ വീണ്ടും തിണ്ണപ്പൻ വന്നു ഇറച്ചി നിവേദിച്...പൂജ ചെയും.ഇത് പതിവായി.
ഒരിക്കൽ കൈലാസത്തിൽ ശ്രീ പാർവതി ഭർത്താവായ പരമേശ്വരനോടു ചോദിച്ചു."അങ്ങേയ്ക്ക് ഇവരിൽ ആരോടാണ് കൂടുതൽ ഇഷ്ടം? ആ സാധു ബ്രാഹ്മണൻ നിത്യവും വിധിപ്രകാരം പൂജയും നിവേദ്യവും നല്കുന്നു വേടനാകട്ടെ ജീവികളെ കൊന്ന മാംസ്യം നിവേദിക്കുന്നു.അങ്ങ് ആരെയാണ് അനുഗ്രഹിക്കുന്നതു"
ശ്രീ പരമേശ്വരൻ രണ്ട് പേരിൽ ആര്ക്കാണ് യഥാർത്ഥ ഭക്തി എന്ന് പരീക്ഷിച്ചു അറിയാൻ തീരുമാനിച്ചു.
ഒരു ദിവസം രാവിലെ പൂജാരി ക്ഷേത്രത്തിൽ എത്തിയപ്പോൾ പേടിച്ചു പൊയീ ..
ശിവ ലിംഗത്തിന്റെ ഒരു കണ്ണിൽ നിന്നും രക്തം നിലയ്ക്കാതെ ഒഴുകുന്നു.ഭയന്ന് വിറച്ച ബ്രാഹ്മണൻ അവിടെ നിന്നും ഒടിപ്പോയീ.
രാത്രിയിൽ തിണ്ണപ്പൻ വന്നപ്പോഴും ഇതേ കാഴ്ച കണ്ടു. ഭഗവാന്റെ കണ്ണിൽ നിന്നും രക്തം വരുന്നത് കണ്ട വേടൻ തന്റെ കണ്ണ് അസ്ത്രം കൊണ്ട് ചൂഴ്നെടുത്തു ശിവ ലിംഗത്തിൽ വെച്ചു. അപ്പോൾ തന്നെ രക്തം നിന്നു.മറ്റേ കണ്ണിൽ നിന്നും രക്തം പ്രവഹികാൻ തുടങ്ങി.തിണ്ണപ്പൻ ഭഗവാനു തന്റെ ശേഷിച്ച കണ്ണും സമർപ്പിക്കുവാൻ തെയറായി . തന്റെ ഒരു കാല് കൊണ്ട് രക്തം വരുന്ന ശിവ ലിംഗത്തിന്റെ കണ്ണ് അടയാളമായി ചവിട്ടി പിടിച്ചു കൊണ്ട് അടുത്ത കണ്ണും ചൂഴ്നെടുക്കാൻ ശ്രമിച്ചു.
അപ്പോഴേയ്ക്കും പർവതി സമേതനായി ശ്രീ പരമേശ്വരൻ പ്രത്യക്ഷനായി..."എനിക്ക് സ്വന്തം കണ്ണുകൾ ദാനം ചെയ്ത നീ ഇന്ന് മുതൽ കണ്ണപ്പൻ എന്ന് അറിയപ്പെടും."എന്ന് അരുളി ചെയ്തു കണ്ണപ്പനെ അനുഗ്രഹിച്ചു.( കാളഹസ്തി എന്നറിയപ്പെടുന്ന ഈ ശിവ ക്ഷേത്രം ആന്ധ്ര പ്രദേശിൽ സ്ഥിതി ചെയുന്നു.).‌
ജഗദ്മയം - 9
സദ്ഗുരു എവിടെയാണെങ്കിലും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുപരിയായി മറ്റുള്ളവരുടെ സുഖവും സന്തോഷവും പരിഗണിക്കുന്ന ഒരു കൂട്ടരുണ്ടാകുമ്പോള്‍, അവിടെ സാഹചര്യം ആകെ മാറുന്നു, സ്ഥിതിഗതികള്‍ ഒരേസമയം സുന്ദരവും ശക്തിമത്തുമായിത്തീരുന്നു. ലോകം മുഴുവന്‍ ഇങ്ങനെയുള്ള ആളുകളെക്കൊണ്ടു നിറഞ്ഞിരുന്നുവെങ്കില്‍… എത്ര മനോഹരമാകുമായിരുന്നു നമ്മുടെ ഈ ഭൂമി. എന്താണ് ആവശ്യമായുള്ളത് അതു ചെയ്യാന്‍ തയ്യാറായി ഒരാളുണ്ടാവുക. അതാണേറ്റവും പ്രധാനം. ഒരാളുടെ മൂക്കു തുടച്ചുകൊടുക്കണൊ? അത് ചെയ്യാന്‍ തയ്യാറാവുക. എന്നാല്‍ താന്‍ വലിയൊരു സേവനമനുഷ്ഠിക്കുന്നു എന്ന ഭാവമരുത്.
വലിയൊരു ത്യാഗമായും അതിനെ കാണേണ്ടതില്ല. ആ സമയം ആവശ്യപ്പെട്ട ഒരു ജോലി, അതു താന്‍ ചെയ്തു എന്നു മാത്രമേ കരുതേണ്ടതുള്ളൂ. വേണ്ടതിലധികം മൂക്കിനെ തുടയ്ക്കാന്‍ നിന്നാല്‍ അത് ഉരഞ്ഞുപൊട്ടി എന്നുവരാം. അങ്ങനെയുള്ള പണികള്‍ ചെയ്യുന്നവരെ എല്ലായിടത്തും ധാരാളം കാണാം. തുടയ്ക്കണമെങ്കില്‍ തുടയ്ക്കുക. അതിനെ ഒരു മഹാസംഭവമായി മാറ്റരുത്. അങ്ങനെയുള്ള ആളുകളെയാണ് ലോകത്തിനുവേണ്ടത്. അവരുടെ പ്രവൃത്തികളാണ് ലോകത്തെ ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാക്കിത്തീര്‍ക്കുന്നത്.
ഒരു സന്നദ്ധസേവകന്‍ സ്വമനസ്സാലേയാണ് ഓരോ പ്രവൃത്തിയും ചെയ്യുന്നത്. സ്വന്തം താല്‍പര്യം അയാള്‍ കണക്കാക്കുന്നേയില്ല. അതാതുസമയത്തെ ആവശ്യമനുസരിച്ച് അയാള്‍ വേണ്ടതു ചെയ്യുന്നു. അങ്ങനെയുള്ളൊരു മനോഭാവമുണ്ടാകുമ്പോള്‍ അവിടെ കര്‍മ്മവും ഏറ്റവും ലഘുവായ രീതിയിലായിരിക്കും. ജീവിതത്തില്‍ എല്ലാവരും അങ്ങനെയാണാവേണ്ടത് എല്ലാ അര്‍ത്ഥത്തിലും ഒരു സന്നദ്ധസേവകന്‍, നിങ്ങള്‍ ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും പൂര്‍ണ്ണമനസ്സോടുകൂടിയായിരിക്കണം. ആരുടേയോ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ജീവിക്കുന്നത് എന്ന തോന്നലരുത്. അതേ സമയം ഒന്നും അറിയാതെപോവുകയുമരുത്. ബോധപൂര്‍വ്വമായ സന്തോഷത്തോടെ ജീവിതം നയിക്കുക. ആ നിലയിലേക്കു മനസ്സിനെ എത്തിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ മുക്തനായി. അങ്ങനെയുള്ള മനുഷ്യരെയാണ് ലോകത്തെല്ലായിടത്തും നമുക്കാവശ്യം.
സന്നദ്ധ സേവകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ അതില്‍നിന്നും അവര്‍ക്ക് വലുതായ സന്തോഷവും, സംതൃപ്തിയും കിട്ടുന്നതായി പറയാറുണ്ട്.പ്രത്യേകിച്ച് ആര്‍ക്കും ഒരു സഹായവും ചെയ്യാതെ തന്നെ ആനന്ദമനുഭവിക്കാന്‍ കഴിയണം. എന്നാല്‍ മിക്കവര്‍ക്കും അതിനു സാധിക്കുകയില്ല. അവര്‍ക്ക് എന്തെങ്കിലും ചെയ്യുകതന്നെവേണം. അല്ല എങ്കില്‍ അവര്‍ക്കു മുഷിവു തോന്നുന്നു, സ്വയം കൊള്ളരുതാത്തവരാണ് എന്ന തോന്നലുളവാകുന്നു. ഒന്നും ചെയ്യാതെ വെറുതെ ഇരുന്ന് ആനന്ദമനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. സ്വയം ആരാണ്, എന്താണ് എന്ന് പ്രകടമാക്കാന്‍ അവര്ക്കവസരം വേണം.
അതല്ലാതെ ആ പ്രവൃത്തികളില്‍ നിന്നും എന്തെങ്കിലും നേടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അദ്ധ്യാത്മിക സാധനകളുടെ ഭാഗമായി എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യുവാന്‍ ഞങ്ങള്‍ അവസരമൊരുക്കുന്നു. അത് ആ വ്യക്തിയെ കേന്ദ്രീകരിച്ചുള്ളതല്ല. മറിച്ച് ആ ചുറ്റുപാടില്‍ എന്താണോ ആവശ്യം അതിനനുസരിച്ചിട്ടുള്ളതായിരിക്കും. അത് ആ വ്യക്തിയുടെ സന്തോഷത്തിനുവേണ്ടിയുള്ളതല്ല, മറിച്ച് അയാളുടെ സന്തോഷം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമായിരിക്കും.
അതുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് ഒരു ടിക്കറ്റ് സ്വന്തമാക്കാമെന്നും കരുതണ്ട. ആവശ്യമനുസരിച്ചു പ്രവര്‍ത്തിക്കുക. അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് ആലോചിക്കേണ്ട. സാധനാമാര്‍ഗ്ഗത്തിലെ തടസ്സങ്ങള്‍ നീക്കാനുള്ള ഒരു വഴികൂടിയാണിത്.
യോഗാ പരിപാടികളില്‍ പങ്കെടുക്കാന്‍വരുന്ന നിരവധിപേരെ ഞാന്‍ കാണുന്നുണ്ട്. അവര്‍ക്ക് പൂര്‍ണ്ണമായും അതില്‍ മുഴുകാന്‍ സാധിക്കുന്നില്ല. എന്നാല്‍ പിന്നീട് ഓരോ സേവനങ്ങള്‍ക്കായി അവരെത്തുമ്പോള്‍ സ്വയം മറന്ന് മുഴുവനായും ആ പ്രവൃത്തിയില്‍ ലയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. അതോടുകൂടി അവരുടെ അനുഭവങ്ങള്‍ക്കും തെളിമ ലഭിക്കുന്നു. മനസ്സ് ഉദാത്തമാകുന്നു. ആ അനുഭവം പരിപാടിയില്‍ പങ്കെടുത്ത സമയം അവര്‍ അനുഭവിച്ചിട്ടുണ്ടാവുകയില്ല. അതേ സമയം സന്നദ്ധസേവനങ്ങളിലേര്‍പ്പെടുമ്പോള്‍ മനസ്സിന്റെ മാനങ്ങള്‍ താനേ വിശാലമാകുന്നു.


ജന്മഭൂമി:
അവ്യക്തമെന്നും അ വ്യാകൃത പ്രകൃതി എന്നും പറയുന്ന മൂലാ വിദ്യയും അതിൽ നിന്നും വ്യാകൃതമാകുന്ന മനസ്സ്, ശരീരം, ലോകം എന്നിവകളും കൂടിച്ചേർന്നതാണ് പ്രപഞ്ചാനുഭവം. ഇതിൽ പ്രകൃതിയെ 'അസത്' എന്നും വികൃതിയെ 'സത്' എന്നും പറയുന്നു.' അസത്' ആയ പ്രകൃതിയേയും 'സത്' ആയ വികൃതിയേയും പ്രകാശിപ്പിച്ചു കൊണ്ട് ഇതിനാൽ അൽപവും ബാധിക്കപ്പെടാതെ ഇതിൽ നിന്നും തികച്ചും ഭിന്നമായി ശുദ്ധ ബോധ സ്വഭാവ നായി പരമാത്മാവ് പ്രകാശിക്കുന്നു. ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നവസ്ഥകളിലും 'അഹം' , 'അഹം' എന്ന അവി ച്ഛിന്ന ബോധരൂപത്തിൽ ബുദ്ധിക്കും സാക്ഷിയായി, അധിഷ്ഠാനമായി വിളങ്ങുന്ന 'സത്' തന്നെയാണ് ബ്രഹ്മസ്വരൂപം.'
ജീവാത്മാവ് എന്ന് തോന്നുന്നത് വാസ്തവത്തിൽ കയറിൽ പാമ്പു പോലെ പരമാത്മാവിൽ ആരോപിതം മാത്രമാണ്. വെളിച്ചത്തിൽ നോക്കുമ്പോൾ സത്തായ നിത്യ ശുദ്ധ ബുദ്ധ മുക്തസ്വരൂപം തെളിയുന്നു. ഇത്രയും സുസ്പഷ്ടമായ സത്യം മറന്ന് കളയുന്നതാണ് മനുഷ്യന് വരാനുള്ളതിൽ വച്ച് ഏറ്റവും നിന്ദ്യമായ ദുർഗ്ഗതി. ഈ മറവിയുടെ ഫലമാണ് ജനന മരണ രൂപമായ സംസാരം. ഇതിന് അവസാനം വരണമെങ്കിൽ ആത്മജ്ഞാനം കൂടിയേ തീരൂ. ഇതാണ്
ഔപനിഷദമായ ദർശനം. ഇത് ഉദ്ഘോഷിക്കാനാണ് ഭഗവാൻ ശങ്കരൻ അവതരിച്ചത്.
(ആത്മതീർത്ഥം - നൊച്ചൂർ വെങ്കിട്ടരാമൻ )
രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ
(മൂര്‍ത്തിമദ്ഭാവം)
കുജന്തം രാമരാമേതി
മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം
വന്ദേ വാത്മീകികോകിലം.
കവിതയാകുന്ന ശാഖയിലിരുന്ന് രാമരാമ എന്നുള്ള മധുരാക്ഷത്തെ മധുരമായി പാടുന്ന വാത്മീകി ആകുന്ന കുയിലിനെ ഞാന്‍ വന്ദിക്കുന്നു.
രാമന്‍ എന്നുള്ള നാമം മധുരതമമാണ്. അത് നമ്മുടെ വികാരമാണ്. വിചാരമാണ്. രാമന്റെ കഥ പറയുന്ന കാവ്യം രാമായണം നമ്മുടെ സംസ്‌കാരത്തിന്റെ കലവറയാണ്, സംഗീതമാണ്. ഈ സംഗീതം നിലച്ചാല്‍ നമ്മുടെ ചലനതാളം ഇല്ലാതെയാകും. ഈ ചലനരാഹിത്യം സര്‍വനാശത്തിന്റെ തുടക്കമായിരിക്കും. വിവിധമതങ്ങളും ഉപജാതികളും ഉള്‍ക്കൊള്ളുന്ന, വിവിധ ഭാഷകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനില്‍ക്കുന്ന ഈ മഹാദേശത്തെഒന്നാക്കി ബന്ധിച്ചു നിര്‍ത്തുന്ന അദൃശ്യശക്തി രാമായണം എന്ന മഹാഗ്രന്ഥത്തില്‍നിന്ന് ഊരി ഉറഞ്ഞുനില്‍ക്കുന്ന ശക്തിവിശേഷം തന്നെയാണെന്നതില്‍ പക്ഷാന്തരമില്ല.
ഭാരതീയ ജനതയുടെ കൈകളില്‍ ഏറ്റവുമധികം താലോലിക്കപ്പെട്ട ഇതിഹാസ കൃതിയായ രാമായണം ഏഴ് കാണ്ഡങ്ങളില്‍ 24000 ശ്ലോകങ്ങളിലായി രചിക്കപ്പെട്ടിരിക്കുന്നു. ബാലകാണ്ഡം, അയോദ്ധ്യാ കാണ്ഡം, ആരണ്യകാണ്ഡം,കിഷ്‌ക്കിന്ധാ കാണ്ഡം,സുന്ദര കാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങള്‍ രാമാണത്തിലുണ്ട്.
ഒന്നാമത്തേതില്‍ ശ്രീരാമന്റെ ബാലചരിതത്തെയും 2, 3, 4 എന്നിവയില്‍ അതത് സ്ഥാനത്തുവച്ച നടന്ന കഥകളെയും അഞ്ചാമത്തേത് സര്‍വ്വവ്യാപിയായി, കഥാസന്ദര്‍ഭത്തിലും സ്വഭാവത്തിലും ഘടനയിലുമുള്ള സൗന്ദര്യത്തെയും ആറാമത്തേത് രാമ രാവണയുദ്ധത്തിനെയും ഏഴാമത്തേത് തിരിച്ച് അയോദ്ധ്യയില്‍ വന്നതിനുശേഷമുള്ള സീതാപരിത്യാഗം കുശലവോത്പത്തി മുതലായ സംഭവങ്ങളെയും ആസ്പദമാക്കി യോജിപ്പിച്ചിരിക്കുന്നു. രചിക്കപ്പെട്ട കാലം മുതല്‍ക്കു തന്നെ മറ്റൊരു കൃതിയ്ക്കും ലഭിക്കാത്ത പ്രശസ്തി കൈവരിക്കാന്‍ കഴിഞ്ഞതാണ് രാമായണത്തിന്റെ സവിശേഷത. പര്‍വതങ്ങള്‍ ഉയര്‍ന്നു നില്‍ക്കുകയും നദികള്‍ ഒഴുകുകയും ചെയ്യുന്നിടത്തോളം കാലം ഭൂമിയില്‍ രാമായണം നിലനില്‍ക്കുമെന്ന് വാത്മീകി തന്നെ പറഞ്ഞിട്ടുണ്ട്.
ഉപനിഷത്തുകളും പുരാണങ്ങളും രാമായണ ഭാരത ഇതിഹാസങ്ങളും മിത്രങ്ങളെപ്പോലെ നമുക്ക് ധര്‍മ്മത്തെയും ഹിതത്തെയും ഉപദേശിച്ചുതരുന്നു. സമുദായക്രമം പുലര്‍ത്തുന്നത് ധര്‍മ്മമാണ്. ഇതുതന്നെയാണ് നീതിനിലനിര്‍ത്തുന്നത്. ക്ഷാത്രശക്തിയെ അഥവാ രാഷ്ട്രീയ ശക്തിയെ നിയന്ത്രിക്കുന്ന പരമശക്തി ധാര്‍മ്മികനിയമമാണ് ഈ നിയമം പൂര്‍ണമായി അനുസരിക്കപ്പെടുമ്പോള്‍ ”വസുധൈവ കുടുംബകബോധം” തെളിയുന്നു. ധര്‍മ്മം ശീലിക്കുക, അധര്‍മ്മം ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുകു, സത്യം പറയുക, അസത്യം ഒരിക്കലും പറയാതിരിക്കുക, അഹന്ത, അസൂയ, അഹംഭാവം, കോപം എന്നിവ ഉപേക്ഷിക്കുക ഇപ്രകാരമുള്ള സദുപദേശങ്ങള്‍ രാമായണം എന്ന ധാര്‍മികഗ്രന്ഥം ശ്രീരാമനിലൂടെ സദാ പ്രദാനം ചെയ്യുന്നു. ഭാരതസംസ്‌കാരത്തെയും ജനജീവിതത്തെയും ഏറ്റവുമധികം സ്വാധീനിച്ച ഗ്രന്ഥമേതെന്നു ചോദിച്ചാല്‍ വാല്മീകി രാമായണമെന്നും വ്യക്തി ആരെന്നു ചോദിച്ചാല്‍ ശ്രീരാമനെന്നുമാണ് മറുപടി കിട്ടുന്നത്.
ധര്‍മ്മാധര്‍മ്മങ്ങളെ വേര്‍തിരിച്ച് ധര്‍മ്മമാര്‍ഗ്ഗത്തേയും മോക്ഷമാര്‍ഗ്ഗത്തെയും വ്യക്തമാക്കുകയാണ് രാമായണം ചെയ്യുന്നത്. രാമായണത്തിലെ ഓരോ കഥാപാത്രവും സന്ദര്‍ഭമനുസരിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലകളായ സത്യം, ധര്‍മ്മം, നീതി, ഭൂതദയ തുടങ്ങിയ ഉത്കൃഷ്ടമൂല്യങ്ങള്‍ പ്രദാനം ചെയ്യുന്നു. രാമന്‍ സൗമ്യനാണ്. സത്യവാനും മിതഭാഷിയുമാണ്. ധര്‍മ്മത്തെ പ്രാണനിലുമധികം കാത്തുസൂക്ഷിക്കുന്നവനാണ് പണ്ഡിതനും വീര്യവാനും അജയ്യനുമാണ്. എങ്കിലും അദ്ദേഹം വിനയാന്വിതനാണ്. ഗുരുജനങ്ങളെ പൂജിക്കുന്നവനും ആദരിക്കുന്നവനുമാണ്. സമദര്‍ശിയാണ്.
യുവരാജാവായി അഭിഷേകം നടക്കുമെന്ന വാര്‍ത്ത വന്നപ്പോള്‍ അത്യധികം ആഹ്ലാദിച്ചില്ല. അല്‍പ്പസമയത്തിനുള്ളില്‍ അഭിഷേകമല്ല, വനത്തില്‍ പോകണം എന്നുകേട്ടപ്പോള്‍ അല്‍പ്പംപോലും വിഷമിച്ചുമില്ല. തന്നെ വന വാസത്തിനയയ്ക്കാന്‍ പിതാവിനെ നിര്‍ബന്ധിച്ച കൈകേയിയോട് ദേഷ്യം കാണിച്ചുമില്ല. ഇവിടെ രാമന്‍ മഹത്വത്തിന്റെയും ധര്‍മ്മത്തിന്റെയും മൂര്‍ത്തിമത് ഭാവമായി ഭവിക്കുന്നു. താന്‍ ജീവനുതുല്യം സ്‌നേഹിച്ച ബഹുമാനിച്ച പിതാവിനോടും ധര്‍മ്മപത്‌നി സീതയോടും സഹോദരന്മാരായ ലക്ഷ്മണ ഭരത ശത്രുഘ്‌നന്മാരോടും പരമഭക്തനായ ഹനുമാനോടും അഹങ്കാരിയായ-ഗര്‍വ്വിഷ്ഠനായ രാവണനോടും എന്തിനധികം ശൂര്‍പ്പണഖയോടുപോലും ശ്രീരാമചന്ദ്രന്‍ കാണിച്ച ധാര്‍മികതയുടെ ഔത്കൃഷ്ട്യം വാഗതീതമാണ്.
ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരില്‍ സര്‍വ്വഗുണ പരിപൂര്‍ണ്ണനായി ആരെങ്കിലുമുണ്ടോ എന്ന വാത്മീകിയുടെ ചോദ്യത്തിന് ”അതേ, ഉണ്ട്- ഇക്ഷ്വാകുവംശത്തില്‍ പിറന്ന രാമന്‍” എന്ന നാരദന്റെ ഉത്തരം രാമദേവന്റെ ധാര്‍മ്മികതയുടെ ഔന്നത്യം നമ്മെ ബോധ്യപ്പെടുത്തുന്നു.
അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തില്‍ ഉമാമഹേശ്വര സംവാദത്തില്‍ ഉമ, സ്വഭര്‍ത്താവിനോട് അപേക്ഷിക്കുന്ന ഭാഗം സന്ദര്‍ഭോചിതം തന്നെ. ”ആകയാല്‍ ഞാനുണ്ടൊന്നു നിന്തിരുവടി തന്നോടാകാംക്ഷാ പരവശചേതസാ ചോദിക്കുന്നു.കാരുണ്യമെന്നേക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍ ശ്രീരാമദേവതത്ത്വമുപദേശിച്ചീടണം.”
ശ്രീപാര്‍വ്വതിപോലും അറിയാനാഗ്രഹിച്ചത് ശ്രീരാമദേവതത്ത്വം തന്നെ!


ജന്മഭൂമ

രാമസ്യ ദയിതാ ഭാര്യാ, ജനകസ്യ സുതാ സതി


July 11, 2017
ആര്‍ഷാക്ഷരങ്ങള്‍ - 16
സ്ത്രീകളുടെ യജ്ഞപൂജാ 
സ്വാതന്ത്ര്യം തുടര്‍ച്ച
ഉപനയനസംസ്‌ക്കാര ചിത്രങ്ങളില്‍ സരസ്വതി ദേവിയുടെ യജ്ഞോപവീതധാരണത്തെപ്പറ്റി കാശ്യപ ശില്പം ഇപ്രകാരം പറയുന്നു:
യജ്ഞോപവീത സംയുക്താ
രക്തകുണ്ഡല മണ്ഡിത
സര്‍വാഭരണ സംയുക്താ മുക്താ
ഹാരാ സുലോചനാ
(കാശ്യപ ശില്പം , 48/115)
സരസ്വതീദേവിയുടെ മെയ്യാഭരണങ്ങളെക്കുറിച്ച് വര്‍ണ്ണിക്കുന്ന ഈ ഭാഗത്ത് ആദ്യം പരാമര്‍ശിക്കുന്നത് യജ്ഞോപവീതത്തെ തന്നെയാണ്. രുക്മിണി ദേവിയുടെയും ലക്ഷ്മീദേവിയുടെയും യജ്ഞോപവീതധാരണം കല്‍ക്കി പുരാണത്തില്‍ പരാമര്‍ശിക്കുന്നു.
യജ്ഞസൂത്രമിദം ദേവ
പ്രജാപതി വിനിര്‍മിതം
ഗൃഹാണാ വാസുദേവ ത്വം
രുക്മിണ്യാ രമയാ സഹ
(കല്‍ക്കി പുരാണം: 3 – 17 -30)
(ഹേ,ദേവ പ്രജാപതി ഈ നൂല്‍ സൃഷ്ടിച്ചു. ഭവാനും പത്‌നിമാരായ
രുക്മിണിയും ലക്ഷ്മിയും പൂണുനൂല്‍ ധരിക്കട്ടെ.)
പൂണുനൂല്‍ ധാരണമെന്നതു പോലെ സ്ത്രീകളുടെ യജ്ഞാദി പൂജകള്‍ ചെയ്യുവാനുള്ള അവകാശവും സ്ത്രീകള്‍ക്കുണ്ടായിരുന്നു. മുന്‍ വിശദീകരണങ്ങളില്‍ ഉള്‍പ്പെട്ടതു കൂടാതെ ഇനിയുമേറെ തെളിവുകള്‍ ഇക്കാര്യത്തിലുമുണ്ട്. ഇതിഹാസങ്ങള്‍ക്കു ശേഷം രചിക്കപ്പെട്ടതെന്നു കരുതുന്ന ബ്രഹ്മവൈവര്‍ത്തക പുരാണത്തില്‍ ശ്രീകൃഷ്ണ ജന്മഖണ്ഡം അധ്യായം പതിനാറില്‍ സ്ത്രീകളോട് സൗഭാഗ്യസംവര്‍ധന വ്രതം അനുഷ്ഠിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. വ്രതകാലത്ത് ദിവസവും നൂറു ബ്രാഹ്മണര്‍ക്ക് ( ജാതി ബ്രാഹ്മണര്‍ അല്ല ) അന്നദാനവും നൂറ്റെട്ട് ആഹൂതികള്‍ വീതമുള്ള അഗ്‌നിഹോത്രവും അനുഷ്ഠിക്കണമെന്നും വ്യക്തമാക്കുന്നു.
നിത്യം ച ഭോജയേദ് ഭക്താ
ബ്രാഹ്മണാനാം ശതമുനേ
ഹോമം കുര്യാദ് വ്രതീ നിത്യേ!
അഷ്ടോത്തര ശതാഹൂതി
( ശ്രീ. ജ. അ.16)
(ഹേ, ഭഗവന്‍, ഈ വ്രതം അനുഷ്ഠിക്കുന്ന നാരി പ്രതിദിനം നൂറു ബ്രാഹ്മണര്‍ക്ക് ഭോജനവും നൂറ്റെട്ട് ആഹൂതികളോടെ യജ്ഞവും അനുഷ്ഠിക്കണം.)
സീതാദേവി നിത്യവും സന്ധ്യാവന്ദനം ചെയ്തിരുന്നതായി രാമായണത്തില്‍ പറയുന്നു.
രാമസ്യ ദയിതാ ഭാര്യാ
ജനകസ്യ സുതാ സതി
സന്ധ്യാ കാലമനാ: ശ്യാമാ
ധ്രുവമേഷ്യതി ജാനകീ
നദീം ചേമാം ശുഭജലാം
സന്ധ്യാര്‍ഥ വര വര്‍ണിനീ.


ജന്മഭൂ
ഇന്നലെ ഗുരുപൂര്‍ണിമാദിനമായിരുന്നു. ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ജൈനമതത്തിലുമെല്ലാം ഒരുപോലെ കടന്നുവരുന്ന വിശേഷദിവസമാണിത്. ലോകത്തിനു മുന്‍പില്‍ ഭാരതത്തിനു ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുന്ന അത്യുദാത്തമായ ഗുരുസങ്കല്‍പ്പത്തിന്റെ പ്രതീകമാണീ ഗുരുപൂര്‍ണിമ.
എന്താണ് യഥാര്‍ത്ഥത്തില്‍ ഗുരുത്വമെന്നു പലരും ചോദിക്കാറുണ്ട്. ഇന്നു നമ്മുടെ കേരളത്തില്‍ തീര്‍ത്തും ഇല്ലാതായ ഒന്നാണ് ഇതെന്നു മാത്രം ഒറ്റ വാക്കില്‍ നിര്‍വചിക്കാവുന്നതാണ് ഈ ഗുരുത്വം. നമ്മില്‍ പലരും പറയാറുണ്ട് ‘മാതാ പിതാ ഗുരു ദൈവം’ എന്നിങ്ങനെ. അതായത് അച്ഛനും അമ്മയും ഗുരുവും ദൈവതുല്യരാണെന്ന്. ‘മാതൃമാന്‍ പിതൃമാന്‍ ആചാര്യവാന്‍ പുരുഷോ വേദ’ എന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നു. അമ്മയെ, അച്ഛനെ, ആചാര്യനെ ആദരിക്കുന്നവനാണ് പുരുഷനെന്നു സാരം. അപ്പോള്‍ വൈദികകാലംതൊട്ടേ സാധനയുടെ ലോകത്ത് നമ്മെ കൈപിടിച്ചുയര്‍ത്തുന്ന ഗുരുവിനെ സ്വന്തം അച്ഛനെപ്പോലെ, അമ്മയെപ്പോലെ,
ദൈവത്തെപ്പോലെ കണ്ടിരുന്നുവെന്നര്‍ഥം. അച്ഛനും അമ്മയും ചേര്‍ന്നാണ് നമുക്ക് ജന്മം നല്‍കുന്നത്. അങ്ങനെ നാം പിറന്നുവീഴുമ്പോള്‍ ശൂദ്രരായി ജനിക്കുന്നു. ‘ജന്മനാ ജായതേ ശൂദ്രഃ’ എന്ന പ്രസ്താവത്തിന്റെ അര്‍ഥമിതാണ്. ജന്മനാ എല്ലാവരും ശൂദ്രരാണ്. എന്നാല്‍ പിന്നീട് ആചാര്യഗര്‍ഭത്തില്‍ പുനര്‍ജനിക്കുന്നതോടെ നാം ദ്വിജന്മാരായി മാറുന്നു. ‘ദ്വിജന്‍’ എന്നാല്‍ രണ്ടാമതു ജന്മം ലഭിച്ചവനെന്നര്‍ത്ഥം. ഇങ്ങനെ രണ്ടാം ജന്മം നല്‍കുന്നതു കാരണം ആചാര്യനെ മൃത്യു അഥവാ മരണം എന്നു അഥര്‍വവേദത്തില്‍ വിളിച്ചതായി കാണാം.
‘ആചാര്യന്‍ ഉപനയിക്കപ്പെട്ട ബ്രഹ്മചാരിയെ തന്റെ വിദ്യാശരീരത്തില്‍ ഗര്‍ഭരൂപത്തില്‍ സ്ഥാപിക്കുന്നു’ എന്ന് അഥര്‍വവേദത്തിലെ പ്രസിദ്ധമായ ബ്രഹ്മചര്യസൂക്തത്തില്‍ പറയുന്നു. മാതൃഗര്‍ഭത്തില്‍ പൊക്കിള്‍ക്കൊടി വഴിയാണ് നമുക്ക് ഭക്ഷണം ലഭിക്കുന്നത്. അത് നമ്മുടെ സ്ഥൂലവും സൂക്ഷ്മവുമായ വളര്‍ച്ചയ്ക്ക് ഹേതുവാകുന്നു. ആചാര്യഗര്‍ഭത്തില്‍ ‘ഉപനയനം’ അഥവാ പൂണൂല്‍ ഇടല്‍ ചടങ്ങ് നടക്കുന്നു. ‘നയനം’ എന്നതിന് ‘നയിക്കല്‍’ എന്നും ‘കണ്ണ്’ എന്നും അര്‍ഥമുണ്ട്. നയിക്കപ്പെടുന്നത് കണ്ണുകൊണ്ടാണ്. ഗുരുനാഥന്‍ ശിഷ്യനെ
അന്തര്‍നേത്രങ്ങള്‍കൊണ്ട് മുന്നോട്ടു നയിക്കുന്നു. അപ്പോള്‍ ആ കണ്ണ് ഗുരുനാഥന്റേതാണ്. അപ്പോള്‍ നമ്മുടേതാകട്ടെ ‘ഉപകണ്ണുകളാകും’. ഈ ഉപകണ്ണുകള്‍ ലഭിക്കുന്നത് ‘ഉപനയന’വും. ഗര്‍ഭത്തിലുള്ള കുഞ്ഞിന് അമ്മ എപ്രകാരമാണോ ഭക്ഷണത്തെ നല്ലവണ്ണം സംസ്‌കരിച്ചശേഷം നല്‍കുന്നത്, അതേപോലെ കാഴ്ചപ്പാടുകളെ തന്റെ തപസ്സിനാല്‍ പചിച്ചശേഷം അത് വേദാനുകൂലമാണോ എന്ന് നിര്‍ണയിച്ചശേഷമാണ് ഗുരു തന്റെ ഗര്‍ഭത്തിലിരിക്കുന്ന ശിഷ്യനായി അത് നല്‍കുന്നത്. ഇതുതന്നെയാണ് ഉപനയനം.
ഉപനയനത്തിന്റെ പ്രതീകമായ പൂണുനൂലിന് മൂന്നിഴകള്‍ കാണാം. ഇഡ, പിംഗള, സുഷുമ്‌ന എന്നീ മൂന്നു നാഡികള്‍ സംഗമിക്കുന്ന ത്രിവേണീസംഗമം നമ്മുടെ പൂണുനൂലാണ് പ്രത്യക്ഷത്തില്‍. പരോക്ഷത്തിലാകട്ടെ ഗായത്രീ മന്ത്രത്തിലെ മൂന്നു വ്യാഹൃതികളായ ഭൂഃ, ഭുവഃ, സ്വഃ എന്നിവയാണ് പൂണുനൂലിലെ മൂന്നിഴകള്‍. മന്ത്രദീക്ഷ എന്നതിലൂടെ ഗുരുനാഥന്‍ നല്‍കുന്നത് ഇഡ, പിംഗള, സുഷുമ്‌ന എന്നീ മൂന്ന് നാഡികളുടെ പ്രതീകമായ യജ്ഞോപവീതവും ഗുരുമന്ത്രമെന്ന ഗായത്രീ ദീക്ഷയുമാണ്.
ഇങ്ങനെ നോക്കുമ്പോള്‍ ശിഷ്യന് ഗുരുനാഥന്‍ അച്ഛന്‍ തന്നെയാണ്, അമ്മ തന്നെയാണ്. ഈശ്വരന്‍ തന്നെയാണ്. അഥവാ ഈശ്വരനിലെ അഗ്നിതത്ത്വവും ഇന്ദ്രതത്ത്വവും വരുണതത്ത്വവുമെല്ലാം ശിഷ്യന് പ്രത്യക്ഷമാകുന്നത് തന്റെ ഗുരുവിലൂടെയാണ്. ഗുരു നമ്മെ ജ്ഞാനം നല്‍കി ബലവാനാക്കുന്നു, പ്രാപ്തനാക്കുന്നു. കാരണം സാധാരണ മനുഷ്യനായി മാറാനാണ് ആദ്യമായി വേദത്തിന്റെ ആഹ്വാനം. ‘മനുര്‍ഭവ’ എന്നാണ് ആ പ്രസ്താവം.
പിന്നീട് ‘ദിവ്യഗുണശാലികളായ മനുഷ്യരാവുക’ എന്നര്‍ഥം വരുന്ന ‘ജനയാ ദൈവ്യം ജനമ്’ എന്ന പ്രസ്താവംകൂടി കടന്നുവരുന്നു. സാധാരണമനുഷ്യനാകാത്ത ഒരാള്‍ക്ക് ഒരിക്കലും ദിവ്യഗുണശാലിയായ മനുഷ്യനാവാന്‍ കഴിയില്ല. ദിവ്യഗുണങ്ങള്‍ നാം സമാര്‍ജ്ജിക്കുന്നതെപ്പോഴാണ്? നമ്മുടെ മനസ്സിലെ രാഗദ്വേഷങ്ങളും കന്മഷങ്ങളും ഇല്ലാതാക്കി, മന്ത്രസാധന ആരംഭിക്കുമ്പോഴാണ്. മന്ത്രസാധന ആരംഭിക്കാന്‍ നമുക്ക് ഒരു ഗുരുനാഥന്റെ ആവശ്യമുണ്ട്. അപ്പോള്‍ നമ്മുടെ ആദ്യ ഗുരുനാഥന്‍ ആരാണ്? പതഞ്ജലി മഹര്‍ഷി പറയുന്നു, കാലംകൊണ്ട് വ്യവച്ഛേദിക്കാന്‍ കഴിയാത്ത പരമഗുരു ഈശ്വരനാണെന്ന്.
നമ്മുടെ ‘ഗുരുവിന്റെ ഗുരുവിന്റെ ഗുരുവിന്റെ’ എന്ന നീണ്ട ശ്രേണിയുടെ ആദ്യ അറ്റം ഈശ്വരനാണ്. ആ ഈശ്വരന്‍ നല്‍കിയ ദീക്ഷ എന്താണ്? വേദമന്ത്രങ്ങളാണ് ആ ദീക്ഷ. അപ്പോള്‍ ജ്ഞാനവാരിധിയായ ഈശ്വരന്‍ നമ്മുടെ ആദിഗുരുക്കന്മാരായ ഋഷിമാര്‍ക്ക് നല്‍കിയ മന്ത്രദീക്ഷയാണ് വേദങ്ങള്‍.
ഇങ്ങനെയുള്ള ആചാര്യന്മാരെ അഥവാ ഗുരുക്കന്മാരെ നാം എങ്ങനെയാണ് ആദരിച്ചിരുന്നതെന്ന് ഇന്നു പലര്‍ക്കുമറിയില്ല. ഗുരുവിനെ തന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള ഒരു ഉപാധി മാത്രമായിട്ടല്ല മറിച്ച് സ്വന്തം പിതാവിന്റെ സ്ഥാനത്താണ് അക്കാലത്ത് കണ്ടിരുന്നത്. പ്രാചീനകാലത്തെ നമ്മുടെ ഗുരുക്കന്മാരുടെ സ്വാധീനം നമ്മുടെ ജീനുകളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
ഗുരു നല്‍കുന്ന ഉപദേശം ഋഷിയുടെ സന്ദേശമാണ്. അവര്‍ ഛന്ദോബദ്ധമായി അടുക്കിവെച്ച മന്ത്രം ഗുരു നമുക്കായി പകര്‍ന്നു തരുക മാത്രമാണ് ചെയ്യുന്നത്. അന്യഥാ അനാവശ്യ പദാവലികളുടെ കൂട്ടായ്മയല്ല മന്ത്രങ്ങള്‍. അനിതരസാധാരണമായ ശക്തിവിശേഷങ്ങള്‍ കുടികൊള്ളുന്ന മന്ത്രം ഗുരുവിന്റെ അനുഗ്രഹംകൂടി ഉണ്ടാകുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ പുഷ്പവാടി കണക്കെ ആനന്ദകുസുമങ്ങള്‍ വിടര്‍ത്തുമെന്ന് തീര്‍ച്ച.


ജന്മഭൂമി
”സാ തു കര്‍മ്മജ്ഞാനയോഗേഭ്യോപ്യധികതരാ”
പരമപ്രേമരൂപയായ ഭക്തിക്ക് കര്‍മ്മജ്ഞാന യോഗാദികളേക്കാള്‍ ശ്രേഷ്ഠത കൂടുതലാണ് എന്നാണ് നാരദമഹര്‍ഷിയുടെ അഭിപ്രായം. ഭക്തി എന്നത് പരമപ്രേമരൂപയാണെന്ന് രണ്ടാമത്തെ സൂത്രത്തില്‍ പറഞ്ഞതാണ്. അതിന്റെ പ്രാധാന്യം ഇവിടെ അനുസ്മരിക്കുകയാണ്.
യോഗമാര്‍ഗത്തിലും കര്‍മമമാര്‍ഗത്തിലും ജ്ഞാനമാര്‍ഗത്തിലും തെറ്റുകള്‍ പറ്റാനുള്ള സാധ്യതകളും അഹങ്കാരാഗമനത്തിനുള്ള സാധ്യതകളുമുണ്ട്.
പ്രേമരൂപയായ ഭക്തിയില്‍ അഹങ്കാരാഗമനമുണ്ടായാല്‍ പ്രേമസ്വരൂപനായ ഭഗവാന്‍ തന്നെ തത്‌ദ്ദോഷത്തെ നീക്കം ചെയ്യും. കുട്ടികള്‍ ചെയ്യുന്ന അപരാധങ്ങളെ വാത്സല്യനിധികളായ മാതാപിതാക്കള്‍ ക്ഷമിക്കുന്നതുപോലെ. എന്നാല്‍ ധൃതരാഷ്ട്രരുടെ പോലെ അവരുടെ ചെയ്തികളെ മുഴുവന്‍ അംഗീകരിച്ചുകൊണ്ടല്ല, മറിച്ച് അതാതവസരങ്ങളിലെല്ലാം ആവശ്യമായ തിരുത്തലുകള്‍ വരുത്തിക്കൊണ്ട്. ആ തിരുത്തലുകള്‍ വരുത്തുന്നത് ഒരുപക്ഷേ നമ്മള്‍പോലും അറിയില്ല.
ഒരു ഗുരു ശിഷ്യനോട് പരിസരത്തുള്ള രണ്ടു കുട്ടകളില്‍ ഒന്നെടുത്ത് അതില്‍ നദിയില്‍നിന്നും വെള്ളമെടുത്തുകൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചു. വെള്ളവുംകൊണ്ട് നദി കയറിവന്നപ്പോഴേക്കും വെള്ളം മുഴുവന്‍ കുട്ടയിലെ ദ്വാരങ്ങളിലൂടെ ഒലിച്ചുപോയി. ശിഷ്യന്‍ വിവരം ഗുരുവിനോടു പറഞ്ഞപ്പോള്‍ ആവര്‍ത്തിക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ പലവട്ടം ചെയ്തിട്ടും കുട്ടയിലെ വെള്ളം ചോര്‍ന്നുകൊണ്ടേയിരുന്നു. വീണ്ടും വിവരം ഗുരുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എത്ര പ്രാവശ്യം വെള്ളമെടുത്താലും പ്രയോജനമില്ലെന്നാണ് ശിഷ്യന്റെ വ്യക്തമാക്കല്‍.
ഗുരു ആ കുട്ടയെ അവിടെ ശേഷിച്ചിരുന്ന മറ്റു കുട്ടയുമായി താരതമ്യപ്പെടുത്തി ചൂണ്ടിക്കാട്ടി. പല പ്രാവശ്യം വെള്ളമെടുത്തുകൊണ്ടുവന്ന കുട്ടയിലെ അഴുക്കെല്ലാം പോയിരിക്കുന്നു. പ്രയോജനമുണ്ടായില്ല എന്ന് എങ്ങനെ പറയാനാവും എന്നു ചോദിച്ചപ്പോഴാണ് ശിഷ്യന്‍ അക്കാര്യം ശ്രദ്ധിക്കുന്നതുതന്നെ. അറിയാതെ തന്നെ അതിലെ അഴുക്കെല്ലാം പോയിരിക്കുന്നു. ഇതുപോലെയാണ് പരമപ്രേമരൂപയായ ഭക്തിയിലെ തിരുത്തലുകള്‍.
എന്നാല്‍ കര്‍മ്മമാര്‍ഗത്തില്‍ പോരായ്മകളും തെറ്റുകളും ഏറെ സംഭവിക്കാമെന്ന് ഭാഗവതത്തില്‍ പ്രാചീന ബര്‍ഹിസ്സിന്റെ കഥയിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്. പ്രാചീന ബര്‍ഹിസ്സിന് യാഗാദികര്‍മ്മങ്ങളിലുള്ള ശ്രദ്ധകൊണ്ട് കര്‍മ്മലക്ഷ്യം മറന്നു. ബലികൊടുത്ത മൃഗങ്ങള്‍ ശത്രുതാഭാവത്തിലേക്കെത്തിയത് നാരദര്‍ ചൂണ്ടിക്കാട്ടുംവരെ പ്രാചീന ബര്‍ഹിസ്സ് ശ്രദ്ധിച്ചിരുന്നില്ല.ജ്ഞാനയോഗത്തിലും അഹങ്കാര സാധ്യതയുണ്ട്. ശങ്കരാചാര്യസ്വാമികളെ ചണ്ഡാളരൂപത്തില്‍ വന്ന ശിവശങ്കരന് തിരുത്തേണ്ടി വന്നില്ലേ?



ജന്മഭൂമി