BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Thursday, July 16, 2026
#രാമായണത്തിലെ പ്രധാന സ്തുതികൾ.
നമ്മുടെ നിത്യ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമായി രാമായണ പാരായണത്തിലെ, സ്തുതികൾ ഉണ്ടെന്ന സത്യം,
#സന്താനപരമായ ദുഃഖങ്ങൾക്ക്,
നമസ്തേ ദേവദേവ! ശംഖചക്രാബ്ജധര"
എന്ന് തുടങ്ങുന്ന കൗസല്യാ സ്തുതി
#സത്സന്താന ലബ്ധിക്കും, ധനം, ഐശ്വര്യം ലഭിക്കാനും, വ്യാപാര നഷ്ടം ഒഴിവാക്കാനും
"ഞാനഹോ കൃതാർഥയായേൻ ജഗന്നാഥാ!" എന്ന് തുടങ്ങുന്ന അഹല്യാ സ്തുതി
ഭക്തിയും, വിരക്തിയും വർധിക്കാൻ ,
" നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ " എന്ന് തുടങ്ങുന്ന സുതീക്ഷണസ്തുതി ,
ജ്ഞാന വർധനവിന് ,
"നീ വരുന്നതും പാർത്തു ഞാനിരുന്നിതു നൂനം" എന്ന് തുടങ്ങുന്ന അഗസ്ത്യ സ്തുതി ,
ഭയ നാശത്തിനും, ഭഗവത് സാമീപ്യത്തിനും, ഉപാസകരടക്കം ജപിക്കുന്ന
"അഗ്രണ്യഗുണമാദ്യമവ്യയമപ്രമേയമഖില " എന്ന് തുടങ്ങുന്ന ജടായു സ്തുതി ,
ഉപാസകൻമാരുരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി
"നിന്തിരുവടിയുടെ തത്ത്വമിതൊരുവർക്കും " എന്ന് തുടങ്ങുന്ന കബന്ധസ്തുതി ,
ഭക്തി നില നിൽക്കാനും, വേണ്ടാത്ത ബന്ധങ്ങളിൽ നിന്ന് രക്ഷ നേടാനും
"ദാസി തവാഹം രഘുപതേ! രാജേന്ദ്ര! "
എന്ന് തുടങ്ങുന്ന സ്വയം പ്രഭാ സ്തുതി ,
ഭക്തിപ്രധാനമായ "സീതാ പതേ! രാമ! രാജേന്ദ്ര! രാഘവ! എന്ന് തുടങ്ങുന്ന നാരദസ്തുതി,
ശത്രു നാശത്തിനും, ജീവിത വിജയത്തിനും, അഗസ്ത്യ മുനിയാൽ നൽകപ്പെട്ട "അഭ്യുദയം നിനക്കാശു വരുത്തുവാ " എന്ന് തുടങ്ങുന്ന ആദിത്യ സ്തുതിയും, ആദിത്യ ഹൃദയവും,
കൂടാതെ ക്രിയാമാർഗം, രാവണൻ്റെ നിന്ദാ സ്തുതി എന്നിവയും ചേർന്ന പ്രയോഗവശങ്ങൾ ഉള്ള അത്ഭുത കൃതിയാണ് രാമായണം.
സ്വാനുഭവം പറയുകയാണെങ്കിൽ, നിഷ്ഠയോടെയുള്ള രാമായണ പാരായണത്തോടൊപ്പം, ഹനുമാൻ ചാലീസയും ആദിത്യ ഹൃദയവും വിശ്വാസപൂർവ്വം
ജപിച്ചാൽ ജീവിതത്തിൽ വരുന്ന അത്ഭുതകരമായ മാറ്റം നിങ്ങൾക്ക് സ്വയം അറിയാൻ കഴിയും.
ഇതിൽ ഓരോ സ്തുതിയും, കാര്യസാധ്യങ്ങൾക്കായി, സങ്കൽപ്പം ചെയ്ത് ജപിക്കുന്നതിന് യാതൊരു ഭയപ്പാടിൻ്റെയും ആവശ്യമില്ല.
മന:ശുദ്ധിയോടെ പറ്റുന്ന സമയം രാമായണം വായിക്കുക നിത്യ ശീലമായാൽ അവിടെ ശാന്തിയും, സമാധാനവും കളിയാടും.
നാരായണയിലെ "രാ" യും നമഃശിവായ യില "മ" യും ചേർന്ന "രാമ " എന്ന താരക മന്ത്രം, രാമായണം ഉണ്ടാകുന്നതിനും മുമ്പ് തന്നെ പ്രഞ്ചത്തിൽ മുഴങ്ങിയിരുന്നു.
കാട്ടാളനെ മഹാമുനിയാക്കി പരിവർത്തനം ചെയ്ത ആ മഹാമന്ത്രത്താൽ നേടാൻ കഴിയാത്തതായി ഈ ത്രിഭുവനങ്ങളിലും ഒന്നുമില്ലെന്ന ഉറച്ച വിശ്വാസതോടെ ഭക്തിപൂർവം രാമായണ പാരായണം നടത്താൻ എല്ലാർക്കും കഴിയട്ടെ.
#ശ്രീരാമജയം
Subscribe to:
Post Comments (Atom)
No comments:
Post a Comment