Monday, January 01, 2018

*ശിവ ഭഗവാൻ പള്ളികൊണ്ടിരിക്കുന്ന ഭാരതത്തിലെ ഏക ക്ഷേത്രം*

     ചെന്നൈയിൽ നിന്നും തിരുപ്പതിയിൽ പോകുന്ന വഴിയിൽ ആന്ധ്രയിലെ
ഊറ്റുകോട്ട എന്ന സ്ഥലത്തു നിന്നും ഉദ്ദേശം 3 കി.മി.മാറി സുരട്ടുപ്പള്ളിയിലാണ് ഈ ക്ഷേത്രമുള്ളത്.

   ' സുരട്ടുപ്പള്ളി പള്ളികൊണ്ടേശ്വർ ക്ഷേത്രം എന്ന പേരിൽ തന്നെയാണ് ഈ ക്ഷേത്രം അറിയപ്പെടുന്നതു തന്നെ..

      ശ്രീപാർവ്വതി ദേവിയുടെ മടിയിൽ തല ചായ്ച്ചു പള്ളി കൊണ്ടിരിക്കുന്ന ശ്രീ പരമേശ്വരന്റെ മനോഹരമായ വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ.ഇത്തരം ഒരു ശിവക്ഷേത്രം മറ്റെവിടെയും ഇല്ലെന്ന് തന്നെ പറയാം.

      ക്ഷേത്ര ദ്വാരപാലകരുടെ സ്ഥാനത്ത് ഗണപതിയും സുബ്രഹ്മണ്യനും നിൽക്കുന്നു.

     വിഷ്ണു, നാരദൻ, ഭൃഗു, മാർക്കണ്ഠേയൻ, വാൽമീകി, അഗസ്ത്യൻ,
പുലസ്ത്യർ, ഗൗതമർ ,
വസിഷ്oൻ, വിശ്വാമിത്രൻ, തുംബുരു ,കുബേരൻ, അംഗ ദേവിമാർ, സൂര്യൻ ചന്ദ്രൻ ,ദേവേന്ദ്രൻ തുടങ്ങി മുപ്പത്തിക്കോടി ദേവൻമാരെല്ലാം പള്ളിക്കൊണ്ടിരിക്കുന്ന ശ്രീ സദാശിവന് ചുറ്റുമായി സന്നിഹിതരായി നിൽക്കുന്നു. ഇതാണിവിടത്തെ മഹനീയമായ മറെറാരു സവിശേഷത.

       പണ്ട് പാലാഴി കടയുമ്പോൾ അത്യുഗ്രമായ ഹാലഹാല വിഷം പുറത്തുവന്നു. വിഷജ്യാല താങ്ങാനാവാതെ പലരും പാലാഴിയിൽ നിന്നും പലായനം ചെയ്തു.

     ശ്രീ മഹാവിഷ്ണു ഗരുഡവാഹനത്തിൽ കയറി വൈകുണ്oത്തേക്കും, ബ്രഹ്മാവ് ഹംസത്തിൽ കയറി സത്യലോകത്തേക്കും പോയി. മറ്റുദേവന്മാർ അവരവരുടെ ലോകത്തേക്കും പോയി.അസുരന്മാർ ഓടി ഒളിച്ചു '

    എന്നാൽ വിഷജ്വാല അതിന്റെ പ്രതാപത്തോടെ എല്ലായിടവും വ്യാപിക്കാൻ തുടങ്ങി. പ്രാണരക്ഷാർത്ഥം ദേവന്മാർ കൈലാസത്തിൽ പോയി ശ്രീ പരമേശ്വരനെന്ന അഭയം പ്രാപിച്ചു.

    ലോക രക്ഷാർത്ഥം പരമേശ്വരൻ ഹാലഹാല വിഷജ്വാലയെ മുഴുവൻ ഞാവൽ പഴത്തിന്റെ ആകൃതിയിൽ ആവാഹിച്ചു കൊണ്ട് ആഹരിച്ചു. വിഷം വായിലിട്ട പരമേശ്വരന്റെ കണ്ഠം പാർവതി ദേവി ഓടി വന്ന് അമർത്തി പിടിച്ചു.അങ്ങിനെ വിഷം കണ്0ത്തിൽ നിർത്തിയതിനാൽ ശിവൻ നീലകണ്ഠേശ്വരനായി
 'വിഷമേറ്റ് ശ്രീ പരമേശ്വരന് മോഹാലസ്യമുണ്ടായി. വിഷം മാറുന്നതിന് ഉഗ്രതാരാദേവി വന്ന് സ്തന്യപാനം നൽകി. ഉമാദേവി നീലകണ്ഠ ഭഗവാന്റ ശിരസ്സു താങ്ങിപ്പിടിച്ച് മടിയിൽ കിടത്തി. ദേവി സർവ്വ മംഗള സ്വരൂപിണി ആയിരുന്നു. സപ്ത ഋഷികളും സമസ്ത ദേവഗണങ്ങളും ഓടിയെത്തി ഭഗവാന് ചുറ്റും നിന്നു.

     ഭഗവാൻ വിഷം ഭുജിച്ചത് ഒരു ഏകാദശിനാളിലാണ്. പിറ്റേന്ന് ദ്വാദശിയുടെ നാളിലും ഭഗവാൻ ഉണർന്നില്ല. എല്ലാവരും പ്രാർത്ഥനയിലായി.അതിനടുത്ത പ്രദോഷത്തിൽ ഭഗവാൻ എഴുന്നേറ്റ് ദർശനമരുളുകയും ചെയ്തു. അതോടെ എല്ലാവർക്കും സcന്താഷമായി അതിനാൽ പ്രദോഷം വളരെ വിശേഷപ്പെട്ട നാളായി ഇന്നും കരുതി വരുന്നു.പ്രദോഷം എന്നാൽ പ്രാക് ജന്മദോഷം എന്നും അർത്ഥമുള്ളതിനാൽ അന്ന് ശിവനെ പൂജിക്കുന്നവരുടെ മുജ്ജന്മപാപങ്ങൾ നിങ്ങി സകലദോഷങ്ങളും മാറി പരമേശ്വരന്റെ പാത്രിഭൂതരായി ഭവിക്കുമെന്നാണ് വിശ്വാസം.

   ശ്രീപാർവ്വതി ദേവിയുടെ മടിയിൽ തല വച്ച് പള്ളി കൊണ്ടിരുന്ന ശിവന് ചുറ്റും സുരന്മാർ വന്ന് നിന്ന് പ്രാർത്ഥിച്ചതിനാൽ ഈ സ്ഥലം  സുരർപള്ളിയായി. പിന്നിട് അത് ലോഭിച്ചു സുരട്ടുപ്പള്ളി എന്ന പേരിൽ പ്രസിദ്ധമായി. സ്കന്ദപുരാണത്തിൽ ശിവരഹസ്യം എന്ന ഖണ്ഡത്തിൽ ഈ ക്ഷേത്രത്തെ കുറിച്ചുള്ള വർണ്ണനയുണ്ട്. സർവ്വ ദേവതകളാലും സമരാധ്യനായ പള്ളികൊണ്ടിരിക്കുന്ന ഇവിടുത്തെ സദാശിവമഹിമ അവർണ്ണനീയമാണ്.

*ഓം നമ:ശിവായ*

.

No comments: